അവളുടെ വസ്ത്രങ്ങൾ ഓരോന്നായി പറിച്ചെറിയുമ്പോഴും അവൾ അലറി കരയുന്നുണ്ടായിരുന്നു. അവളുടെ കുടുംബത്തിന്റെ…

നീതി

Story written by Geethu Geethuz

================

ആ കോടതി വരാന്തയുടെ മുന്നിൽ നിൽക്കുമ്പോഴും അയാളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണിരുന്നില്ല. സഹതാപത്തോടെയും   പുച്ഛത്തോടെയും നോക്കി പല മുഖങ്ങളും മറഞ്ഞു കൊണ്ടിരുന്നു..ഒരു അഭയത്തിനെന്നോണം തോളിൽ തലചായ്ച്ചിരുന്ന ഭാര്യയെ അയാൾ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു.

പല മാധ്യമ പ്രവർത്തകരും അയാളുടെ മുന്നിൽ തിരക്ക് കൂട്ടി എല്ലാവരെയും ഒരു നിസ്സംഗ ഭാവത്തോടു കൂടി മാത്രം അയാൾ  നോക്കി. അതിനിടയിൽ ഏതോ ഒരു മാധ്യമ പ്രവർത്തകൻ ക്യാമറ നോക്കി പറയുന്നുണ്ടായിരുന്നു

“പ്രതിയുടെ മാതാപിതാക്കൾ വിധി കേൾക്കാൻ വളരെ നേരത്തെ തന്നെ കോടതി മുറ്റത്ത്‌ എത്തി ചേർന്നിട്ടുണ്ട്. അവരുടെ പ്രതികരണം എന്താണെന്ന് നമുക്ക് അറിയാം”

മൈക്ക് അയാളുടെ നേർക്ക് നീട്ടിയ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി ചെറിയ ഒരു ചിരിയോടെയും നിറഞ്ഞൊഴുകാൻ വെമ്പുന്ന മിഴികളെ ഒളിപ്പിച്ചും അയാൾ പറഞ്ഞു “അവൾക്ക് നീതി കിട്ടണം. എന്റെ മകന് അവൻ അർഹിക്കുന്നതിൽ ഏറ്റവും വലിയ ശിക്ഷയും ലഭിക്കണം. “

അയാളുടെ വാക്കുകൾ കേട്ട ഓരോ മുഖത്തിലും അദ്ഭുതമായിരുന്നു. അയാൾ നല്ലൊരു അച്ഛനാണെന്ന് ചിലർ പറഞ്ഞു. അയാൾ എന്തൊരു അച്ഛനാണെന്ന് മറ്റു ചിലരും. ആരുടെയും വാക്കുകൾക്ക് ചെവി കൊടുക്കാതെ പൊട്ടിക്കരയുന്ന തന്റെ ഭാര്യയെ ചേർത്ത പിടിച്ച് തന്റെ മകനെയും വഹിച്ചുള്ള പോലീസ് വാഹനവും കാത്ത് അയാൾ ആ മുറ്റത്ത്‌ നിന്നു.

അൽപ്പ സമയത്തിന് ശേഷം അവനെയും വഹിച്ചുള്ള വാഹനം അവിടെയെത്തി. ആളുകളുടെ തെറി വിളികൾക്കും കൂകി വിളികൾക്കും ഇടയിലൂടെ കയ്യിലെ വിലങ്ങുമായി അവൻ ഇറങ്ങി. നാടിനെ നടുക്കിയ കൊ ലപാ തക കേസിലെ പ്രതിയെ കാണാൻ അവിടെ വൻ ജനാവലി തന്നെ ഉണ്ടായിരുന്നു.

കോടതി മുറിക്കുള്ളിലേക്ക് കടന്ന അവന്റെ കണ്ണുകൾ അയാളുടെ കണ്ണുകളുമായി ഇടഞ്ഞു. തന്റെ അച്ഛൻ നിറ കണ്ണുകളോടെ നിൽക്കുന്നു. വളരെ പെട്ടെന്ന് വയസ്സനായ പോലെ. അമ്മ  ഒരു പഴന്തുണി കേട്ട് പോലെ അവിടെ തൂണിൽ ചാരി ഇരിപ്പുണ്ട്.

താൻ ചെയ്ത മഹാപാതകത്തെ ഓർത്തു കുറ്റബോധം തോന്നാൻ ആ ഒരു കാഴ്ച തന്നെ അവനു ധാരാളമായിരുന്നു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി. ചിന്തകൾ ഭൂതകാലത്തേക്ക് ഊളിയിട്ടു.

തന്നെ പൊന്ന് പോലെ സ്നേഹിച്ചിരുന്ന അച്ഛനും അമ്മയുമായിരുന്നു അവർ. ഏതാവശ്യവും സാധിച്ചു തന്ന് ലാളിച്ചു വളർത്തിയവർ. തിരിച്ചും അങ്ങനെ തന്നെ. പക്ഷെ തനിക്ക് പിഴച്ചു തുടങ്ങിയത് അവരുടെ ചിറകിനടിയിൽ നിന്നും ദൂരേക്ക് മാറി നിന്ന് പഠിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.

ആദ്യമൊക്കെ റാ ഗി ങ്ങിന്റെ പേരിൽ ഉപയോഗിക്കേണ്ടി വന്ന ല ഹ രി പിന്നീട് ജീവിതത്തിന്റെ ഭാഗം തന്നെയാവുകയായിരുന്നു. ജൂനിയറിൽ നിന്നും സീനിയറിലേക്ക് മാറിയപ്പോൾ എന്തും ചെയ്യാം എന്ന ഭാവം കൂടി വന്നപ്പോഴേക്കും അവനിലെ മനുഷ്യൻ മരിച്ചു തുടങ്ങിയിരുന്നു.

പ്രണയം നിരസിച്ച ജൂനിയർ പെണ്കുട്ടിയോടും അവനിലെ മൃ ഗമായിരുന്നു പ്രതികരണം അറിയിച്ചതും. കോളേജിന്റെ പിന്നിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് അവളെ വലിച്ചിഴയ്ക്കുമ്പോഴും വായിലേക്ക് മ ദ്യം ഒഴിച്ച് കൊടുക്കുമ്പോഴും അവനിൽ ഒരുതരം ആനന്ദമായിരുന്നു.

അവളുടെ വസ്ത്രങ്ങൾ ഓരോന്നായി പറിച്ചെറിയുമ്പോഴും അവൾ അലറി കരയുന്നുണ്ടായിരുന്നു. അവളുടെ കുടുംബത്തിന്റെ ആകയുള്ള പ്രതീക്ഷ അവളാണെന്നും ഉപദ്രവിക്കരുതെന്നുമുള്ള കരച്ചിലുകൾ ഒന്നും അവൻ ചെവി കൊണ്ടില്ല.

ഒരു മൃ ഗത്തെ പോലെ അവളെ കടിച്ചു കീറുമ്പോഴും കടിച്ചു കുടയുമ്പോഴും അവൻ ആനന്ദത്തിന്റെ പരമോന്നതയിൽ എത്തിയിട്ടുണ്ടായിരുന്നു. ഒടുവിൽ തന്റെ മുഴുവൻ കാ മ വും അവളിൽ തീർത്തിട്ടും അവന്റെ പക കെട്ടടങ്ങിയിരുന്നില്ല.

തന്റെ പ്രണയം നിരസിച്ചവളാണ് ഈ കിടക്കുന്നത് എന്ന ചിന്ത അവനെ വീണ്ടും ക്രൂ ര നാക്കി. കയ്യിൽ എരിഞ്ഞു കൊണ്ടിരുന്ന സി ഗ രറ്റ് അവളുടെ മു ല ക്ക ണ്ണുകളിൽ വച്ചു പൊള്ളിച്ചു. വേദന കൊണ്ട് കരഞ്ഞ അവൾ അവനെ വീണ്ടും ഭ്രാന്തനാക്കി.

ബി യർ ബോട്ടിൽ പൊട്ടിച്ചു അവളുടെ ശരീരം മുഴുവൻ വരഞ്ഞു അവൻ പൊട്ടിച്ചിരിച്ചു. അവിടെ കിടന്ന ഒരു ഇരുമ്പ് കമ്പി ഉപയോഗിച്ച അവളുടെ തല തല്ലി പൊളിച്ചു.  ഇരുമ്പ് കമ്പി ജ ന നേ ന്ദ്രി യത്തിലൂടെ കടത്തി ആന്തരിക അവയവങ്ങൾ വലിച്ച് പുറത്തേക്കിടാൻ ശ്രമിച്ചു. അതിനു ശേഷം ക്രൂ രമായി അലറി അലറി ചിരിച്ചു.

ഒഴിഞ്ഞ കെട്ടിടത്തിലെ ബഹളം കേട്ട് ഓടിക്കൂടിയ ആൾക്കാർ മുഴുവൻ ഈ കാഴ്ച കണ്ടു ഞെട്ടി.

കോടതിയിൽ ജഡ്ജിയുടെ ശബ്ദമാണ് അയ്യാളെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വന്നത്. ഇത്രയും നിഷ്ട്ടൂരമായ കൊലപാതകം നടത്തിയ പ്രതിയെ ഇരട്ട ജീവപര്യന്തത്തിനു  കോടതി വിധിച്ചിരിക്കുന്നു.

വിധി കേട്ട അവൻ ചെറുതായൊന്നു ചിരിച്ചു. പുറത്തേക്ക് വന്ന അവനെ അവന്റെ പിതാവ് ഗാഢമായി പുണർന്നു. അവന്റെ വയറ്റിലേക്ക് ആഴ്ന്നിറങ്ങാൻ പാകമായ ആ കഠാര ഞൊടിയിടയിൽ തടഞ്ഞു കൊണ്ട് അവൻ അയാളുടെ കാതിൽ മന്ത്രിച്ചു, “ഈ പാപിയെ കൊന്നതിന്റെ പേരിൽ അച്ഛൻ ഒരിക്കലും ജയിലിൽ പോകരുത്. അമ്മയെ തനിച്ചാക്കരുത് “

അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അയാൾ കണ്ണുകൾ ഇറുകെയടച്ചു നിന്ന് തേങ്ങി. കണ്ണ് തുറന്ന അയാൾ കണ്ടത് കഴുത്തു മുറിഞ്ഞു രക്തം വാർന്ന് കിടക്കുന്ന മകനെയാണ്.

അവൾക്കുള്ള നീതി അവൻ തന്നെ നടപ്പാക്കിയിരുന്നു. അവനുള്ള ശിക്ഷയും. ഇത്രയും പറഞ്ഞു ഭാര്യയേം ചേർത്ത്‌ അയാൾ പുറത്തേക്ക് നടന്നു. അപ്പോഴേക്കും കാലം തെറ്റിയ ഒരു മഴയും ഭൂമിയേലേക്ക് പൊഴിഞ്ഞു തുടങ്ങി…

~ഗീതു