എനിക്കറിയില്ലായിരുന്നു ഒന്നും..മുറിയിലേക്ക് കയറി വരുമ്പോൾ..തല കുമ്പിട്ടിരുന്ന നിന്റെ തോളിൽ കൈ വെക്കുമ്പോ..നീ എതിർത്തിരിന്നില്ല…

കനലെരിയും നേരം…

Story written by Unni K Parthan

===============

“വയറ്റിലാക്കിട്ട് ഇട്ടിട്ട് പോകാൻ അറിയാഞ്ഞിട്ടല്ല…പക്ഷേ..ന്തോ നിന്നോട് അങ്ങനെ തോന്നിയില്ല…”

വിനുവിന്റെ മറുപടി കേട്ട് നിത്യ ഒന്ന് ഞെട്ടി..അടിവയറ്റിൽ ഒരു മിന്നൽ പിണറായി ആ വാക്കുകൾ തറച്ചു…

“അപ്പൊ ഇങ്ങനെ വേറെയുണ്ടോ…” ഉള്ളു പിടഞ്ഞ വാക്കുകളിൽ സങ്കടം അലയടിച്ചിരുന്നു…

“ഉണ്ടോ ന്ന് ചോദിച്ചാൽ….ചിലപ്പോൾ ഉണ്ടാവാം..എത്ര നിയന്ത്രിച്ചാലും ചിലപ്പോൾ നമ്മുടെ പിടി വിട്ട് പോകുന്ന നിമിഷങ്ങൾ ഉണ്ടല്ലോ..ഇതുപോലെ…”

നിത്യയുടെ വയറിലേക്ക് നോക്കി വിനു…

“പിന്നേ..പിന്നെ എന്തിനായിരുന്നു എന്നോട്…” ഇരു കൈകൾ കൊണ്ടും മുഖം പൊത്തി നിത്യ താഴെക്കിരുന്നു….

“കാ മം തന്നെയായിരുന്നു ഉള്ളിൽ..ഉള്ളിൽ ഒരായിരം സൂചി മുന കുത്തിയിറങ്ങാറുണ്ടായിരിന്നു..ഏതൊരു സ്ത്രീയേയും പ്രാപിക്കുമ്പോളും..പക്ഷേ…ല ഹ രിയുടെ കൊടുമുടിയിൽ എല്ലാം മറക്കുമായിരുന്നു..എല്ലാം…ഒടുവിൽ തളർന്നുറങ്ങുന്ന നേരം സ്വയമേ ചോദിക്കുമായിരുന്നു..ന്തിന്…ന്തിന് വേണ്ടി ഇങ്ങനെയൊരു ജന്മമെന്ന്..” വിനുവിന്റെ ശബ്ദം കുറ്റബോധത്താൽ നീറിയിരുന്നു…

“ഒന്നോർക്കാമായിരുന്നില്ലേ…ഞങ്ങൾക്കും ഒരു പവിത്രത ഉണ്ടായിരുന്നുവെന്ന്…കളങ്കപെട്ടില്ലായിരുന്നു ന്ന്‌..” വിമ്മി പൊട്ടി മുഖം പൊത്തി താഴെയിരുന്നു നിത്യയുടെ എങ്ങലടി ഉയർന്നു..ആ നാലു ചുവരുകൾക്കിടയിൽ ആ വാക്കുകൾ അലയടിച്ചു കൊണ്ടിരിന്നു…

“ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്..ഒരു കന്യകയേ പ്രാപിച്ചത് ആദ്യമാണ്..ബാക്കി എല്ലാരും വേ ശ്യ കളായിരുന്നു..ഞാൻ പൈസ കൊടുത്ത് അങ്ങോട്ട് പോയി  കാര്യം സാധിച്ചിരുന്നവർ..”

“നിങ്ങൾക്ക്…നിങ്ങൾക്ക് എങ്ങനെ തോന്നുന്നു മനുഷ്യാ എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ…”

“ഒരിക്കലും കാണാൻ കഴിയാത്ത ചില കാഴ്ചകൾ കൺ മുന്നിൽ കണ്ടാൽ…ചിലപ്പോൾ മനസ് പിടി വിട്ട് പോകുന്ന നിമിഷങ്ങൾ ഉണ്ടാവും ജീവിതത്തിൽ..ചിലപ്പോൾ മുഴു ഭ്രാന്തനായി..ചിലപ്പോൾ മുഴു കുടിയനായി…ചിലപ്പോൾ ഒന്നുമറിയാത്തത് പോലെ അഭിനയച്ചു പോകുന്ന നിമിഷങ്ങൾ..അങ്ങനെയുള്ള നിമിഷങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു..ഇങ്ങനെ ഒരു ശാപം പിടിച്ച സ്വഭാവം..അതെന്ന്..എപ്പോ എന്നിൽ വന്നു എന്ന് എനിക്കറിയില്ല…പക്ഷേ..അന്ന് മുതൽ ഞാനും ജീവിതത്തെ ആസ്വദിക്കാൻ തുടങ്ങി..ചിലപ്പോൾ അത് എനിക്ക് മാത്രം അറിയാവുന്ന അനുഭൂതിയായി മാറി..പക്ഷേ ഒടുവിൽ…നിന്റെ അടുത്ത് ഞാൻ വന്ന് ചേരുമ്പോൾ…എനിക്കറിയില്ലായിരുന്നു ഒന്നും..മുറിയിലേക്ക് കയറി വരുമ്പോൾ..
തല കുമ്പിട്ടിരുന്ന നിന്റെ തോളിൽ കൈ വെക്കുമ്പോ..നീ എതിർത്തിരിന്നില്ല…എല്ലാരേം പോലെ നീ വഴങ്ങി തന്നു…പക്ഷേ…ല ഹരിയുടെ കൊടുമുടി കയറുന്ന നേരം ഞാനറിഞ്ഞു…പക്ഷേ…അപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു…തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം എല്ലാം…”

“പ്രണയം…മണ്ണാംങ്കട്ട..കാ മം..കാ മം മാത്രമാണ്ല്ലേ എല്ലാം…” നിത്യ തേങ്ങി…

“അങ്ങനെ പറയരുത് നീ..പ്രണയം അത് തന്നേയായിരുന്നു എനിക്ക് നിന്നോട്..മറ്റാരേക്കാളും..എന്നേക്കാളും നിന്നെ ഞാൻ ഇഷ്ടപെട്ടിരുന്നു…”

“അങ്ങനെയായിരുന്നുവെങ്കിൽ നിങ്ങൾ എന്റെ ശരീരത്തിൽ കൈവെക്കില്ലായിരുന്നു…നിങ്ങൾക്ക് എന്നേയല്ല..എന്റെ ശരീരത്തേയായിരുന്നു മോഹിച്ചത്..ആ ശരീരം ഞാൻ നിങ്ങൾക്ക് തന്നു..പക്ഷേ..ഒരായിരം സ്ത്രീകളുടെ വിയർപ്പിന്റെ ഗന്ധം പകർന്ന നിന്റെ മാറിൽ ഇനി എന്റെ ചൂട് വേണ്ടാ…ഉള്ളിൽ വളരുന്ന..കുരുന്നു ജീവിതം വേണ്ടാ…എനിക്കും ജീവിക്കണം..എനിക്കായ് ജീവിക്കണം..നിനക്ക് പോകാം…നിന്റെ വഴിക്ക്..നീ പ്രാപിച്ച സ്ത്രീകളിൽ ഒരുവൾ…അങ്ങനെ കരുതിയാൽ മതി..

അറിയാതെ പോയ ഇന്നലെകൾ..അതിന് ഇന്നിന്റെ പുലരി തരുന്ന തിരിച്ചറിവ്….അത് വളരേ വലുതാണ്..നാം ആരായിരുന്നു….എന്ന് പറഞ്ഞു തരുന്ന…നമ്മേ തകർത്തു കളയുന്ന തിരിച്ചറിവ്..നിഴലുകളേ പോലും വെറുത്തു പോകുന്ന നിമിഷങ്ങൾ…കൈവിട്ട് പോകുന്നുവെന്ന് അടുത്തറിയുന്ന നിമിഷങ്ങളിൽ..
ഒന്ന് പിടഞ്ഞു പോകുന്ന മനസിന്‌…അറിയാതെ പൊട്ടിക്കരയാൻ പോലുമാകുന്നില്ലലോ..എന്ന് മാത്രമാണ് ഇപ്പൊ തോന്നി പോകുന്നത്..”

കണ്ണുകൾ കൂട്ടിയടച്ചു നിത്യ ചുമരിലേക്ക് ചാരി…

തിരിച്ചു പിടിക്കാൻ കഴിയാതെ പോയ ആ പഴയ നിമിഷങ്ങളേ ഓർത്ത് വിനു നീറി പുകഞ്ഞു..

ശുഭം..