കനൽ പൂവ് ~ ഭാഗം – 04, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ആ രാത്രിക്ക് ശേഷം നന്ദൻ പിന്നെ മിണ്ടാൻ വന്നതെയില്ല

മനസ്സുകൊണ്ട് രണ്ട് ധ്രുവങ്ങളിൽ ആയി കഴിഞ്ഞിരുന്നു…

മദ്യപാനത്തിനും മറ്റു ചീത്ത കൂട്ടുകെട്ടുകളും തേടി നന്ദൻ വാശി തീർത്തു…..

പലപ്പോഴും പലരിൽനിന്നും അറിയുന്നുണ്ടായിരുന്നു നന്ദന്റെ പുതിയ ദുശ്ശീലങ്ങൾ

ഒരിക്കൽ മാലതി ആരിൽ നിന്നോ പറഞ്ഞു കേട്ടു

കുറച്ചകലെയുള്ള ഒരു സ്ത്രീയെ നന്ദൻ വിവാഹം കഴിച്ചു എന്ന്

കരയാൻ കണ്ണുനീർ ഇല്ലാത്തതിനാൽ ആ പ്രഹസനം വേണ്ടെന്നു വെച്ചു…

എല്ലാം ഉള്ളിലൊതുക്കി മരവിച്ച മനസ്സോടെ ദിവസങ്ങൾ തള്ളിനീക്കി

കാലങ്ങൾ കടന്നു പോയി

കുട്ടികൾ വളർന്നു വലുതായി ..

വല്ലപ്പോഴും വീട്ടിൽ വന്നു പോകുന്ന ഒരു വിരുന്നുകാരൻ മാത്രമായി നന്ദൻ അപ്പോഴേക്കും മാറിയിരുന്നു

നന്ദന്റെ ദുസ്വഭാവം കൂടിയപ്പോൾ അച്ഛൻ സ്വത്തുക്കൾ മുഴുവൻ മാലതിയുടെയും ലക്ഷ്മി മോളെയും പേരിൽ എഴുതി വച്ചു

ആ കാരണം കൊണ്ടു നന്ദന് ലക്ഷ്മി മോളുടുള്ള വൈരാഗ്യം ഏറി

നന്ദനെ പോലെ തന്നെയായിരുന്നു മോന്റെയും ഇരട്ടക്കുട്ടികളിൽ മൂത്ത കുട്ടിയുടെ സ്വഭാവം

അല്പം ഭേദം ഇളയവൾ മാത്രമാണ്

തരം കിട്ടുമ്പോൾ മറ്റു രണ്ടുപേരും ലക്ഷ്മിയെ ഉപദ്രവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

അവരെ ശാസിക്കാനും തല്ലാനോ മാലതിക്ക് അവകാശമില്ലായിരുന്നു

അതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തിലെ മോൻ അവളുടെ നിയന്ത്രണത്തിൽ നിന്നും ഒരുപാട് വിട്ടു പോയിരുന്നു

പ്രായത്തിൽ മൂത്ത ആൾക്കാരുമാ യിട്ടായിരുന്നു അവന് കൂട്ട്

അവനെ കൊണ്ട് ഉള്ള പരാതി വീട്ടിലും എത്താൻ തുടങ്ങി

ഒരിക്കൽ അവനെ കുറിച്ചു നന്ദനോട് പറഞ്ഞപ്പോൾ..

അയാൾ ദേഷ്യം തീർത്തത് തന്റെ ദേഹത്താണ്..

എൻറെ കുട്ടികളുടെ കാര്യം നോക്കാൻ എനിക്കറിയാം നീ അതിൽ ഇടപെടേണ്ട നിനക്ക് ഒന്നുണ്ടല്ലോ അതിൻറെ കാര്യം മാത്രം നോക്കിയാൽ മതി

ലക്ഷ്മി മോളെ അശ്ലീലം നിറഞ്ഞ വാക്കുകളോടെ പരാമർശിക്കുമ്പോൾ അതുകേട്ട് ഒരുപാട് മനസ്സുനൊന്തിട്ടുണ്ട്

മകൻറെ കൂട്ടുകെട്ട് മദ്യപാനത്തിലും മയക്കുമരുന്നിലും എത്തിയിരുന്നു

ചിലപ്പോഴൊക്കെ അവൻ കൂട്ടുകാരുമൊത്ത് വീട്ടിലെത്തുകയും അവൻറെ മുറിയിലിരുന്ന് മദ്യപിക്കാനും തുടങ്ങി..

നന്ദന്റെ അച്ഛൻറെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടുപോയത് മാലതിയും ലക്ഷ്മി മോളും ആയിരുന്നു…

സഹായത്തിന് ആരുമില്ലാതായി

ഒരുദിവസം അടുത്ത വീട്ടിൽ ഒരു കരച്ചിൽ കേട്ട് അങ്ങോട്ടേക്ക് പോയതായിരുന്നു അവൾ..

മടങ്ങി വരാൻ അല്പം വൈകി ലക്ഷ്മി നല്ല ഉറക്കത്തിലായിരുന്നു…

ആ ഉറപ്പിന്മേലാണ് അവൾ അവിടേക്ക് പോയത്..

ആ വീട്ടിൽ ഒരു മരണം സംഭവിച്ചതു കൊണ്ടു പെട്ടന്ന് അവിടെ നിന്നും മടങ്ങിവരാൻ കഴിഞ്ഞില്ല…

ലക്ഷ്മിയുടെ മുറിയിലെത്തിയപ്പോൾ നടുങ്ങിപ്പോയി..

ചീന്തിയെറിയപ്പെട്ട വസ്ത്രങ്ങളും..

ദേഹമാസകലം രക്തം പൊടിയുന്ന മുറിവുകളുമായ്

ലക്ഷ്മി മോൾ അനക്കമില്ലാതെ കിടക്കുന്നു..

ഒരു നിമിഷം ലോകം സ്തംഭിച്ച പോലെ അവൾക്ക് തോന്നി..

അലറി വിളിച്ചു കരഞ്ഞു..അവളെ പിടിച്ചു കുലുക്കി… വിളിച്ചു

മോളെ മോളെ എഴുന്നേൽക്കൂ …

പക്ഷെ ലക്ഷ്മിയിൽ നിന്നും നേർത്തഒരു മൂളൽ മാത്രം കേട്ടു..

മാലതി വേഗം അടുക്കളയിലേക്ക് ഓടി..

ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്ന് ശക്തമായ ലക്ഷ്മിയുടെ മുഖത്തേക്ക് തളിച്ചു..

അവൾഒന്നു പിടഞ്ഞു പതിയെ കണ്ണ് തുറന്നു..

മുന്നിൽ കണ്ട് മുഖത്തെ നോക്കി ലക്ഷ്മി ഭയപ്പാടോടെ കരഞ്ഞു..

മോളെ ലക്ഷ്മി ഇത് അമ്മയാടാ

എൻറെ കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ല

മാലതി അവളെ ദേഹത്തോട് ചേർക്കാൻ ശ്രമിക്കും തോറും അവൾ തള്ളിമാറ്റി കിടക്കയുടെ ഒരു മൂലയിലേക്ക് ചൂരുണ്ടു കൂടി

മാലതി വേഗം ഒരു ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു

തണുപ്പേറിയ പോലെ ലക്ഷ്മി നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു..

കാവൽ പട്ടിയെപ്പോലെ ഇത്രയും കാലം കാവൽ ഇരുന്നിട്ടും കുറച്ചു നിമിഷങ്ങൾ കൊണ്ട് ..

എൻറെ മോൾ പിച്ചി ചീന്തപ്പെട്ടിരിക്കുന്നു..

ആ നിമിഷം മരിച്ചു വീണെങ്കിലെന്ന് തോന്നിപ്പോയി..

വിടില്ല… എൻറെ കുഞ്ഞിനെ തൊട്ട ഒരുത്തനെയും ഞാൻ വെറുതെ വിടില്ല എന്ന് മനസ്സിലുറപ്പിക്കുമ്പോ.. എന്റെ മുന്നിൽ പേടിച്ചരണ്ട ലക്ഷ്മി മോളുടെ ഭീതി നിറഞ്ഞ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ

അവൾ മിഴിനീർ തുടച്ചെറിഞ്ഞു .. അരുൺ കിടക്കുന്ന റൂമിലെ വാതിലിലെത്തി..

ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസുകളും

നിലത്ത് ചിതറിക്കിടക്കുന്നുണ്ട്

പകുതി ദേഹം കട്ടിലിലും ബാക്കി താഴെക്കുമായി ബോധമില്ലാതെ കിടക്കുന്നുണ്ട്..

അവർ കണ്ണീരോടെ പിൻവാങ്ങി..

പിറ്റേദിവസം മുതൽ ലക്ഷ്മി മോൾക്ക് നല്ല ചൂടുണ്ടായിരുന്നു

അവൾ നന്നേ അവശയായി.

വെളിച്ചത്തെയും ആളുകളെയും അവൾ ഭയപ്പെടുന്ന പോലെ തോന്നി..

ആ അവസ്ഥകണ്ട് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ

അടുക്കള വാതിലിൽ കരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് നന്ദൻെറവരവ്..

എന്താണ് ഇരുന്ന് മോങ്ങുന്നത് നിൻറെ മോള് ചത്തോ അതോ നിൻറെ തന്ത ചത്തോ…

നന്ദേട്ടാ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്..

നമ്മൾ തമ്മിലുള്ള കാര്യം എന്നേ പറഞ്ഞു നിർത്തിയത് പുതിയ എന്താണ് നിനക്ക് പറയാനുള്ളത്

മാലതി കരച്ചിലോടെ സംഭവിച്ച ദുരന്തം അവനെ അറിയിച്ചു

ഒരുനിമിഷം നന്ദൻ സ്തബ്ധനായി

അയാൾക്ക് ഉള്ളിലെവിടെയോ സങ്കടം ആർത്തിരമ്പുന്ന പോലെ തോന്നി..

കാവൽ പട്ടിയെ പോലെ അവളുടെ പിന്നാലെ നടന്നിട്ടും നിനക്ക് അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നാണോ പറയുന്നത്

ആ സമയത്തൊക്കെ നീ എവിടെ പോയി കിടന്നെടി

അത് അപ്പുറത്ത് സുമയുടെ വീട്ടിൽ നിന്നും ഒരു നിലവിളി കേട്ടു ഞാൻ അങ്ങോട്ടേക്ക് പോയതായിരുന്നു

പോകുമ്പോൾ മോള് നല്ല ഉറക്കമായിരുന്നു

അരുൺ മുറിയിലേക്ക് കയറി പോകുന്ന കണ്ടിട്ടാണ് ഞാൻ പുറത്തേക്ക് പോയത്

അവിടെ ചെന്നപ്പോഴാണ് സുമയുടെ അച്ഛൻ മരിച്ച വിവരമറിയുന്നത് പെട്ടെന്ന് അവരുടെ സങ്കടത്തിൽ നിന്നും ഇങ്ങോട്ട് പോരും കഴിഞ്ഞില്ല

അപ്പോൾ അരുൺ ആണോ ചെയ്യുന്ന എന്നാണോ നീ പറയുന്നത്

അല്ല അവൻറെ കൂടെ വേറെ ചിലർ ഉണ്ടായിരുന്നു

ഇനി പറഞ്ഞിട്ട് കാര്യമില്ല ഇത് പുറംലോകമറിയാതെ സൂക്ഷിക്കുന്നത് കുടുംബത്തിന് നല്ലത്.ഈ വീട്ടിൽ നമ്മുടെ രണ്ട് പെൺമക്കൾ വേറെയുമുണ്ട് പിന്നെ ഞാനും

അരുൺ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായി കഴിഞ്ഞു

അവന്റെ ഒപ്പം വരുന്നവർ എങ്ങനെയുള്ളവരാണ് എന്ന് ഞാൻ പറയാതെ തന്നെ നന്നായിട്ട് നിങ്ങൾക്ക് അറിയാമല്ലോ

ഏട്ടൻ അവനെ ഒന്ന് ഉപദേശിക്കണം അവന്റെ കൂട്ടുകാരെ ആരെയും വീട്ടിൽ കൊണ്ടുവരരുതെന്ന് പറയണം

അവൻ എവിടെ..

മുറിയിൽ ഉണ്ടാകും…

നന്ദൻ അരുണിന്റെ മുറിയിലേക്ക് നടന്നു..

അയാൾ കയറി ചെല്ലുമ്പോൾ അരുൺ കിടക്കുകയായിരുന്നു

കണ്ണും മുഖവും ചുവന്ന അവൻ മറ്റേതോ ലോകത്തിൽ ആണെന്ന് തോന്നി

അരുണേ… ടാ അരുണേ

ആരാ കിടന്നു വിളിച്ചു കൂകുന്നത്…

ഞാനാടാ നിൻറെ അച്ഛൻ..

ആഹാ ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടോ..

അവൻ പരിഹസിച്ചു ചിരിച്ചു..

എന്താ എൻറെ അച്ഛൻ ഈ വഴിയൊക്കെ..

പുതിയ ഭാര്യ വിട്ടതാണോ ഇങ്ങോട്ട്..

അതോ ചാടി പോന്നതാണോ

നന്ദൻ അവന്റെ മുൻപിൽ അപമാനിതനായവനെ പോലെ നിന്നു..

ഒരിക്കലും അവനിൽ നിന്നും അങ്ങനെ ഒരുവാക്ക് അയാൾ പ്രതീക്ഷിച്ചില്ല

നിന്നോട് ഞാൻ ഒരു കാര്യം പറയാനാണ് വന്നത്..

എന്താണെന്നുവെച്ചാൽ വേഗം പറഞ്ഞു തുലയ്ക്ക്

നിൻറെ കൂട്ട് ശരിയായ വഴിക്കല്ല ഇനി മേലാൽ അവരെയും കൊണ്ട് ഈ വീട്ടിൽ വരരുത്..

എന്താണ് കൊണ്ടുവന്നാൽ..

ഇവിടെ നാല് സ്ത്രീകൾ ഉള്ളതാണ്..

രണ്ടും കൽപ്പിച്ച് നടക്കുന്നവൻ മാരെ ഈ വീട്ടിൽ കൊണ്ട് കേറ്റാൻ പറ്റില്ല..

വളർന്നു വരുന്ന രണ്ട് പെൺകുട്ടികൾ ഇവിടെയുണ്ട്..

ആഹാ ഇതൊക്കെ എപ്പോഴാ ഓർമ്മ വന്നത്..

എപ്പോഴും ഓർമ്മയുണ്ട്..

ഇതൊക്കെ പറയാൻ നിങ്ങളാരാ..

ഞാനാരാണെന്ന് നിനക്കറിയില്ലേ..

അച്ഛൻ ആണെന്നാണ് പറയുന്നത് പക്ഷേ അച്ഛൻ ആണെങ്കിൽ എന്തുകൊണ്ട്..ഈ വീട്ടിൽ കണ്ടില്ല..

ഈ വീട് വിട്ട് പോകുമ്പോൾ ഓർത്തില്ലേ.. ഒരു ഭാര്യയും മൂന്നു പെൺമക്കളും വീട്ടിലുണ്ടെന്ന്

പെട്ടെന്ന് ഇപ്പോൾ എവിടുന്നു വന്നു ഈ ബോധോദയം

പറയേണ്ട സാഹചര്യം വരുമ്പോൾ പറഞ്ഞല്ലേ പറ്റൂ..

എന്താണ് ഇപ്പോൾ പറയാൻ പറ്റിയ സാഹചര്യം ഒന്ന് വ്യക്തമാക്ക്

നിൻറെ കൂട്ടുകാർ ആരോ ലക്ഷ്മിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു..

സുഖമില്ലാത്ത ഒരു കുട്ടിയെ പോലും വെറുതെ വിടാൻ പറ്റാത്ത രാക്ഷസ സ്വഭാവമുള്ള വരെ ഈ വീട്ടിൽ കൊണ്ടു വരാൻ പറ്റില്ല..

ചിലപ്പോൾ നിൻറെ അമ്മയും അവളും മാത്രമായിരിക്കും ഇവിടെ

രണ്ട് സ്ത്രീകൾക്ക് എന്താണ് ചെയ്യാൻ പറ്റുക അവരെ പോലെയുള്ളവരെ മുന്നിൽ..

ആ ബോധം ഉള്ളവൻ ആണെങ്കിൽ സ്വന്തം ഭാര്യയെയും മക്കളെയും സംരക്ഷിച്ച് ഈ വീട്ടിൽ കണ്ടേനെ..അരൂൺ തിരിച്ചടിച്ചു

അപ്പോൾ നിൻറെ അറിവോടുകൂടി ആണോ ഇതൊക്കെ നടക്കുന്നത്

ചെറ്റത്തരം പറയരുത്..

സ്വന്തം പെങ്ങളെ കൂട്ടി കൊടുക്കാൻ മാത്രം അധപ്പതിച്ചവനല്ല ഞാൻ..

ഞാനെൻറെ ഫ്രണ്ട്സുമായി ഇനിയും ഇവിടെ വരും വെള്ളമടിക്കുക ഇഷ്ടമുള്ളതൊക്കെ ചെയ്യും ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ ഇറങ്ങിപ്പോടോ..

സ്വന്തം കുടുംബവും ഭാര്യയും മക്കളും ഉപേക്ഷിച്ചു സുഖം തേടി പോയ നിങ്ങൾക്കിത് പറയാൻ യാതൊരു അവകാശവുമില്ല എന്നെ നിയന്ത്രിക്കാനും..

അരുൺ കാലുകൾ ഉറയ്‌ക്കാതെ കട്ടിലിലേയ്ക്ക് പോയി വീണു

നന്ദൻ നിസ്സഹായനായി തലകുനിച്ചു.അരുണിന്റെ മുറിയിൽ നിന്നിറങ്ങി വരുമ്പോൾ.. വാതിൽക്കൽ ആയി മാലതി നിൽക്കുന്നുണ്ടായിരുന്നു…

ആ മുഖത്തേയ്ക്ക് നോക്കാൻ നന്ദനു ധൈര്യം വന്നില്ല.. അരുണിന്റെ മുറിയിലേക്ക് കടന്നു ചെല്ലും വരെ അവൻ തന്റെ വാക്കുകളനുസരിക്കും എന്ന ഒരു പ്രതീക്ഷ നന്ദന് ഉണ്ടായിരുന്നു…

പക്ഷേ അവിടെ തനിക്ക് പിഴച്ചു പോയി.. അവന്റെ വഴിവിട്ട പോക്ക്.. മാലതി ഓർമപ്പെടുത്തുന്ന ഓരോ നിമിഷവും. താൻ അതൊക്കെ.. അവജ്ഞയോടെ പുച്ഛിച്ചു തള്ളുക മാത്രമാണ് ചെയ്തിരുന്നത്..

തന്നെ നിഷേധിച്ച.. മാലതിയോടുള്ള പക മാത്രമായിരുന്നു അപ്പോൾ മനസ്സിൽ..ഇപ്പോൾ അവളുടെ മുന്നിൽ നിൽക്കാൻ പോലും തനിക്ക് യോഗതയില്ല..

നന്ദൻ തല കുമ്പിട്ട് മാലതിയെ കടന്ന് പുറത്തേക്കിറങ്ങി..

നന്ദേട്ടാ…

ആ വിളിയൊച്ചയിൽ അയാൾ അവിടെ നിന്നും..മെല്ലെ തലതിരിച്ച് അവളെ ഒന്നു നോക്കി..

ആ കണ്ണുകൾ അപ്പോൾ നിറഞ്ഞിട്ടുണ്ടായിരുന്നു..

നീ ഒറ്റ ഒരുത്തി കാരണമാണ് നമ്മുടെ കുടുംബം ഇങ്ങനെ നശിച്ചു പോയത്..

നിനക്ക് ഇപ്പോൾ സമാധാനമായല്ലോ

ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്

നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ അവളെ വല്ല ഓർഫനേജിലും ആക്കാമെന്ന്

നീ അനുസരിച്ചോ എന്റെ വാക്കുകൾ

എന്നോട് വാശി പിടിച്ചിട്ട് എന്തായി ഇപ്പോൾ അവളെ നിനക്ക് സംരക്ഷിക്കാൻ പറ്റിയോ

എന്റെ ജീവിതവും ഇങ്ങനെ ആക്കി

ഇപ്പോൾ എന്റെ മക്കളും

ഇനി എന്താ നിനക്ക് വേണ്ടത്…

ആരുടെ നാശമാണ് കാണേണ്ടത്

പോയി ചത്തൂടെ നിനക്കും നിന്റെ മോൾക്കും മറ്റുള്ളവർക്ക് നാശത്തിനായി ജീവിക്കാതെ

മാലതി ഷോക്കേറ്റ പോലെ സ്തംഭിച്ചുനിന്നു.

അയാൾ പുറത്തേക്കിറങ്ങി പോയി

അയാൾ പോയി കഴിഞ്ഞിട്ടും അയാൾ പറഞ്ഞ വാക്കുകൾ മാലതിയുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു..

ശരിയാണ് മറ്റുള്ളവർക്ക് നാശത്തിനായി ഞാനും എന്റെ മോളും എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്…

ഈ രണ്ടു ജന്മങ്ങൾ ഇല്ലാതായാൽ എല്ലാ പ്രശ്നവും തീരും…

മാലതി എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ മിഴികൾ തുടച്ചു

അവൾ അടുക്കളയിലേക്ക് പോയി

അരുണിനു ഇഷ്ടമുള്ള എല്ലാ ആഹാരങ്ങളും ഉണ്ടാക്കി…

ലക്ഷ്മിയെ കുളിപ്പിച്ചു പുതിയ ഉടുപ്പുകൾ ഇടിപ്പിച്ചു മാലതിയും കുളിച്ചു.

പുറത്ത് ആരുടെയോ വിളിയൊച്ച കേട്ട് മാലതി പൂമുഖത്തേക്കു വന്നു…

അരുൺ മുറിയിൽ അപ്പോൾ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും ചില്ലു പാത്രങ്ങൾ കൂട്ടിമുട്ടുന്ന ഒച്ചയും കേട്ടു..

വാതിൽ തുറന്ന് പുറത്തേക്ക് വന്ന മാലതി മുറ്റത്ത് ഒരു അപരിചിതനെ കണ്ടു

ആരാ എന്താ വേണ്ടത്

അരുണിന്റെ വീടല്ലേ ഇത്

അതെ..

നിങ്ങളാരാ അരുണിന്റെ അമ്മയാണോ..

അതെ നിങ്ങളാരാ എന്താണ് വേണ്ടത്

എനിക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ മോന്റെ ജീവനാണ് അത് തരുമോ..

വീട്ടിൽ കയറി വന്ന് അനാവശ്യം പറയുന്നോ

നിങ്ങളുടെ മോൻ എന്റെ വീട്ടിൽ കയറി വന്ന് എന്റെ മോളോട് കാണിച്ച അനാവശ്യത്തോളം വരികയില്ല ഇത്

അവന്റെ ശല്യം കൊണ്ട് എന്റെ മോൾക്കും ഞങ്ങൾക്കും ജീവിക്കാൻ വയ്യാതെയായി

ക്ഷമ അതിന്റെ പരിധി വിട്ടിരിക്കുന്നു

ഇനി എന്റെ മോൾക്ക് വേണ്ടി ഞാൻ അവനെ കൊന്നിരിക്കും

അതൊന്ന് നേരിട്ട് പറയാനാ വന്നേ..

എന്തിനാണ് ഇതുപോലത്തെ ദുഷ്ട ജന്മങ്ങൾ ജന്മം കൊടുക്കുന്നത്..

നാട്ടിലുള്ള പെണ്ണുങ്ങളുടെ ഉറക്കം കെടുത്താനായി

ഇത്രയും പറഞ്ഞ് അയാൾ തിരിച്ചു പോയി

അയാൾ പറഞ്ഞതിൽ എന്താ തെറ്റ് അവൾക്കു അവളോട്‌ തന്നെ പുച്ഛം തോന്നി

എന്റെ ജന്മം യഥാർത്ഥത്തിൽ ഒരു പരാജയം തന്നെയാണ്
തോറ്റു ജീവിച്ചു മടുത്തു ഇനി എവിടെയെങ്കിലും എനിക്കും ജയിക്കണം.

അവൾ അകത്തേക്ക് പോയി

ഒരു പാത്രമെടുത്ത് കുറച്ച് ചോറും കറികളും വിളമ്പി.

അതിലേക്ക് നേരത്തെ കളപ്പുരയിൽ നിന്നുമെടുത്ത കീടനാശിനിയുടെ കുപ്പി തുറന്ന് ഒഴിച്ചു

എന്നിട്ട് അതുമായി ലക്ഷ്മിയുടെ മുറിയിലേക്ക് പോയി.

അവളെ എഴുന്നേല്പിച്ചിരുത്തി…

മെല്ലെ ആ ചോറ് ഉരുളകളാക്കി ലക്ഷ്മിയുടെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ

മാലതിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റ് ഇറ്റു ആ ചോറിൽ വീണു അലിഞ്ഞു..

എന്റെ പൊന്നു മോളെ അമ്മയോട് ക്ഷമിക്കു

ഇതല്ലാതെ ഒരു വഴിയും അമ്മയ്ക്ക് മുന്നിൽ ഇല്ല

ഈ അമ്മ ഇല്ലാതായാൽ എന്റെ കുഞ്ഞിന് ആരും കാണില്ല..

മാലതി ഏങ്ങിയേങ്ങി കരഞ്ഞു..

ലക്ഷ്മിയുടെ കൈകൾ ഉയർന്നുവന്ന അവളുടെ കണ്ണുനീർ തുടച്ചു.

എന്നിട്ട് അവളെ നോക്കി ചിരിച്ചു

ചോറു കഴിക്കുന്നത് നിർത്തി കട്ടിലേക്ക് ചുരുണ്ടുകൂടി കിടന്നു..

മാലതി ബാക്കി വന്ന ചോറുമായി അടുക്കളയിലേക്ക് പോയി.

എന്റെ മോളുടെ പിടച്ചിൽ കാണാൻ എനിക്ക് കഴിയില്ല..

അവൾ അവിടെനിന്നും പൊട്ടിക്കരഞ്ഞു

എന്റെ മോളെ ഈ പാപിയായ അമ്മയോട് ക്ഷമിക്കൂ…

എന്റെ മോളില്ലാത്ത ലോകത്തു ഈ അമ്മയും ഉണ്ടാക്കില്ല

ബാക്കി അവളും വാരി കഴിച്ചു.

പാത്രം കഴുകി വെച്ചിട്ടു തിരികെ ലക്ഷ്മിയുടെ മുറിയിലേക്ക് വരുമ്പോഴാണ്. അവളുടെ മുറിയിലെയ്ക് ഒരാൾ കയറി പോകുന്നതു കണ്ടത്…

മാലതിയുടെ നെഞ്ചിൽ പക കത്തി ജ്വലിച്ചു…

എന്റെ കുഞ്ഞിനെ നശിപ്പിച്ചവൻ.. വിടില്ല നിന്നെ ഞാൻ.അവൾ തിരിച്ചു അടുക്കളയിലേയ്ക്കോടി..

ഒരായുധത്തിനായി കണ്ണുകൾ ചുറ്റും പരതി

അവളുടെ കണ്ണുകൾ വെട്ടുകത്തിയിൽ ഉടക്കി.. പക കൊണ്ടു അപ്പോൾ ആ കണ്ണുകൾ ഒന്നു ജ്വലിച്ചു..

അതുമായി അവൾ പുറത്തേക്ക് പാഞ്ഞു..

അവൾ കയറി ചെല്ലുമ്പോൾ ലക്ഷ്മിയുടെ ദേഹത്ത് നിന്നും പരിഭ്രാന്തനായി എഴുന്നേറ്റു വരുന്ന ആ രൂപത്തെയാണ് കണ്ടത്

എഴുന്നേറ്റു തിരിഞ്ഞു നോക്കിയതു മാലതിയുടെ മുഖത്തെയ്ക്കായിരുന്നു…

എന്താ ഇന്ന് വേണ്ടേ അവളെ..

അവൾ.. അവൾ…. അനങ്ങുന്നില്ല… വായിൽ നിന്നും രക്തം വരുന്നു.. അയാൾ വിക്കി വിക്കി പറഞ്ഞു… അവൻ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു

അവൾ അനങ്ങില്ല… ഇനി ഒരിക്കലും അനങ്ങില്ല… അവളുടെ ചലനം ഞാൻ നിലപ്പിച്ചു…

എങ്ങനെ എന്ന് അറിയണ്ടേ..

ഇതാ ഈ കൈകൾ കൊണ്ട്

നീയൊക്കെ ചേർന്ന് പിച്ചിച്ചീന്തിയ ജീവൻ ഞാനിന്നെടുത്തു.

അവൾ ഒരു ഉന്മാദി യേപോലെ പൊട്ടിച്ചിരിച്ചു..

ഇനി അവൾക്ക് ആ വിധി വിധിച്ച നിനക്കുള്ള ശിക്ഷ വേണ്ടേ.

അവൾ വേഗം വാതിലടച്ച് കുറ്റിയിട്ടു

എന്നിട്ട് അവനെ നേരെ നടന്നടുത്തു

അവളുടെ ആ ഭാവം അവനെ വല്ലാതെ അസ്വസ്ഥനാക്കി

അവന്റെ മുന്നിലായി വന്നു നിന്നു അവന്റെ കണ്ണുകളിലേക്കു നോക്കി…

ആ പിടഞ്ഞു മരിച്ചു കിടക്കുന്നത് ആരാണെന്ന് നിനക്കറിയാമോ

എന്റെ ജീവനായിരുന്നു

അവൾക്കു വേണ്ടിയാണ് ഞാൻ എന്റെ ജീവിതത്തോടെ പൊരുതിയത്.. അവൾക്കു വേണ്ടിയാണ് ജീവിതത്തിൽ പലയിടത്തും ഞാൻ തോറ്റു കൊടുത്തത് …

എന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഞാൻ ഉപേക്ഷിച്ചത്.. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു വച്ചതാണ് ഞാൻ എന്റെ മോളെ..

എന്നിട്ടും എനിക്ക് പിഴച്ചു.. എന്റെ നോട്ടം തെറ്റിയ ഒരു നിമിഷത്തിൽ.. നീ എന്റെ മോളെ നശിപ്പിച്ചു..

അവളെയല്ല എന്റെ ജീവനാണ് നീയൊക്കെ ചേർന്നു ചതച്ചരച്ചതു…

ആ തെറ്റ് ചെയ്തവർക്കുള്ള ശിക്ഷ വേണ്ടേ.

അതിനുള്ള ശിക്ഷ നടപ്പിലാക്കാൻ പോകുന്നത് ഞാനാണ്.. ഒരു നിയമത്തിനും കോടതിക്കും നിന്നെ ഞാൻ വിട്ടുകൊടുത്തില്ല..

ശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും ഞാനാണ് .

ഇനി ഒരു പെണ്ണും കുടുംബവും നീ കാരണം നശിക്കാൻ പാടില്ല

അവൾ പിന്നിലൊളിപ്പിച്ച വെട്ടു കത്തി കൊണ്ടു അയാളെ ആഞ്ഞുവെട്ടി…

അയാൾ അവളിൽ നിന്നും അങ്ങനെയൊരു ആക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

അതുകൊണ്ടുതന്നെ അയാൾക്ക് അത് തടയാനും കഴിഞ്ഞില്ല..

മാലതി പിന്നെയും പിന്നെയും അവനെ ആഞ്ഞു വെട്ടി…

അയാൾ അലറി വിളിച്ചു പിടഞ്ഞു നിശ്ചലനായി…

ആ മുറിയാകെ രക്തം ചിതറി ഒഴുകി…

വാതിലിൽ ആരൊക്കെയോ മുട്ടി വിളിക്കുന്നു..

മാലതി മെല്ലെ മുഖം തിരിച്ചു വാതിലിലേക്ക് നോക്കി..

ഉയർത്തി പിടിച്ച കത്തിയുമായി അവൾ വാതിൽ തുറന്നു…

മുന്നിൽ സംഹാരരുദ്രയെ പോലെ നിൽക്കുന്ന അമ്മയെ കണ്ടു അരുണും, കൂട്ടുകാരും പകച്ചു…

അവളുടെ അഴിഞ്ഞുഞ്ഞ മുടികളിലും വസ്ത്രങ്ങളിലും ചോര പടർന്നിരുന്നു..

എല്ലാവരിൽ നിന്നും അതുവരെ കഴിച്ച ലഹരി ആവിയായി പോയിരിന്നു

അകത്തെ കാഴ്ച കണ്ടു അവൻ അറിയാതെ വിളിച്ചു

അമ്മേ…

കൂടെ ഉണ്ടായിരുന്നവർ പിൻ തിരിഞ്ഞോടി

അമ്മയോ … വിളിക്കരുത് നീ എന്നെ അങ്ങനെ..

നിന്റെ സ്നേഹ പൂർണമായ ഒരു വിളിക്കായി ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്..

അന്നൊക്കെ നീ ഒരു ശത്രുവിനെ പോലെ എന്നോടും, നിന്റെ ചേച്ചിയോടും പെരുമാറി..

ഒരു അടിമയെ പോലെ നിനക്കൊക്കെ വെച്ചു വിളമ്പി.. നിന്റെയൊക്കെ വിഴുപ്പു അലക്കി ഇവിടെ ഒതുങ്ങി കൂടിയ എന്നെ…

ഒരിക്കലെങ്കിലും.. നീയോ നിന്റെ അച്ഛനോ അറിയാൻ ശ്രമിച്ചിട്ടുണ്ടോ

എന്താ ടാ നീയൊക്കെ എന്നോട് ഇങ്ങനെ പെരുമാറാൻ കാരണം..

ഒരു വയ്യാത്ത കുഞ്ഞിനെ ചേർത്ത് പിടിച്ചതോ..

എന്റെ മരണം വരെയും എന്റെ കുഞ്ഞിനെ എന്നോട് ചേർത്ത് വെയ്ക്കാൻ നോക്കിയതോ..

എന്നാ ആ തെറ്റ് ഞാനിന്നു തിരുത്തി..

എന്റെ ഈ കൈ കൊണ്ടു വിഷം പുരട്ടിയ ചോറു വാരി കൊടുത്തു..

ഞാൻ കരഞ്ഞപ്പോൾ ഒരു ചിരിയോടെ എന്റെ കണ്ണുനീർ തുടച്ചു തന്നിട്ടാ അവള് പോയെ…

അവളെ പ്രസവിച്ചു വളർത്തിയ ഈ ഞാൻ തന്നെ അവൾക്കു മോക്ഷം കൊടുത്തു..

അമ്മേ.. ചേച്ചി..

അതെ.. ചേച്ചി.. അവള് പോയി..

ഇനി നിങ്ങൾക്കാർക്കും ഒരു നാണക്കേടുണ്ടാക്കാതെ അവൾ പോയി

നിന്നെ പോലെ യുള്ള നാരാധമൻ മാർ ഉള്ള ലോകത്തു അവള് ജീവിക്കണ്ട

നിന്റെ കൂടപിറപ്പിനെ നിന്റെ കൂട്ടുകാർ പിച്ചി ചീന്തിയതു അറിഞ്ഞിട്ടും നീ അവരെ വീണ്ടും ഇവിടെ വിളിച്ചു വരുത്തി.

സ്വന്തം സഹോദരിയുടെയും, അമ്മയുടെയും മാനം കാക്കാൻ കഴിയാത്ത നീ..
ഇനി ജീവിക്കണ്ട…

എന്നെ പോലെയുള്ള ഒരു പാട് അമ്മമാർക്കും, പെണ്ണ് മക്കൾക്കും പേടി കൂടാതെ ഉറങ്ങാൻ നിന്നെ പോലെഉള്ളവർ മരിക്കുക തന്നെ വേണം…

ജന്മം നൽകിയവൾ തന്നെ ജീവനെടുക്കുന്നു..

അവൾ അവനെ ആഞ്ഞു വെട്ടി…

അമ്മേ… വേണ്ട… അവൾ വീണ്ടും ഒരിക്കൽ കൂടി അവനിൽ ആഞ്ഞു വെട്ടി..

അവനിൽ നിന്നും അമ്മേ… എന്നൊരു ആർത്തനാദം ഉയർന്നു..

ആ വിളി അവളുടെ തലച്ചോറിലേയ്ക്ക് പ്രകമ്പനം കൊണ്ടു…

മോനെ… അവളുടെ അധരങ്ങൾ വിറച്ചു..

താഴെ വീണു പിടയുന്ന അരുണിനെ നോക്കി..

അവളുടെ നെഞ്ചിൽ ഒരു വിങ്ങലുണ്ടായി…

കാതിലെവിടയോ ഒരു താരാട്ട് പാട്ടിന്റെ ഈണം…

അവളുടെ കൈയിൽ നിന്നും കത്തി താഴെ വീണു..

എന്റെ മോനെ…

അവൾ നിലത്തിരുന്നു അവന്റെ തല എടുത്തു മടിയിൽ വെച്ചു…

എന്തിനാടാ പൊന്നു മോനെ അമ്മയെ കൊണ്ടു ഈ പാപം ചെയ്യിച്ചു…

അമ്മേ… മാപ്പ് അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നു അരുൺ ഒന്നും പിടഞ്ഞു… നിശ്ചലമായി..

എന്റെ പൊന്നു മോനെ… അവൾ അലറി വിളിച്ചു…

അവളിൽ നിന്നും ഒരു ഏങ്ങൾ ഉണ്ടായി…അതോടൊപ്പം അവളുടെ വായിൽ നിന്നും രക്തം ഒഴുകി….

മാലതി അവളുടെ നെഞ്ചിൽ കൈ അമർത്തി പിടിച്ചു… പിന്നെ ഒരു പിടച്ചിലിലൂടെ പിന്നിലെയ്ക്കു മറിഞ്ഞു

തുടരും

ബിജി അനിൽ