പരിഭവത്തോടെ ആ കൈകൾ ഞാൻ എന്നിൽ നിന്ന് വേർപ്പെടുത്തി. സ്വന്തം ഭാര്യയുടെ അഭിമാനത്തിന് വില….

എഴുത്ത് : മനു തൃശ്ശൂർ, ബിജി അനിൽ

====================

അമ്മേ വിശക്കു വല്ലതും കഴിക്കാൻ താ…

പ്രഭാത ഭക്ഷണത്തിനുശേഷം അൽപനേരം വിശ്രമിക്കാൻ കിടന്നതായിരുന്നു അറിയാതെ കണ്ണുകൾ അടഞ്ഞു പോയി..

വിട്ടുമാറാത്ത ബാക്ക് പെയിൻ ഉള്ളതുകൊണ്ട്.. ചെറിയ ചെറിയ ഇടവേളകൾ കഴിഞ്ഞാണ് ജോലി ചെയ്തിരുന്നത്..

അപ്പോഴാണ് മോൾ.. വിശക്കുന്നു പറഞ്ഞു വിളിക്കുന്നത്..

അവധിക്കാലമായതിനാൽ പല്ലവി ഇപ്പോൾ സ്ഥിരമാണ് അമ്മയെ വിശക്കുന്നു..

ബെഡിൽ ഒരു ഓരത്ത് കിടന്നിരുന്ന ഫോൺ എടുത്തു നോക്കുമ്പോൾ സമയം 11 നോട് അടുക്കുന്നു..

ഉച്ചഭക്ഷണത്തിലുള്ള കറികളുടെ നുറുക്കുകൾ തയ്യാറാക്കി വെച്ചിരിക്കുകയാണ് ഇനിയെല്ലാം പാകപ്പെടുത്തിയാൽ മാത്രം മതി..

ചെറിയൊരു ആലസ്യത്തോട് എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നത്..

അവിടുത്തെ അവസ്ഥ കണ്ട് ഒന്ന് ഞെട്ടി.. വൃത്തിയാക്കിയിട്ടിട്ട് പോയ അടുക്കള ആകെ മൊത്തം വാരിവലിച്ചിരിക്കുന്നു..

പച്ചക്കറികൾ ചെത്തിയ വേസ്റ്റ്..നിലത്ത് ചിതറി കിടക്കുന്നു.. തുടച്ചു വൃത്തിയാക്കി കിട്ടിയിരുന്ന സ്റ്റൗ മൊത്തം.. എന്തൊക്കെയോ തിളച്ചു തൂങ്ങിയ ദ്രാവകങ്ങൾ ഒഴുകി പടർന്നിരിക്കുന്നു..

അവിടവിടെയായി… കറിക്കൂട്ടുകൾ വച്ചിരുന്ന പാത്രങ്ങൾ തുറന്നു കിടക്കുന്നു.. കൂട്ടിയിട്ട് വേറെയും പാത്രങ്ങൾ

കുറച്ച് മുമ്പ് താൻ വൃത്തിയാക്കിയിട്ട് പോയതാണല്ലോ ഓർത്തപ്പോൾ സങ്കടം വന്നു..

കൺമുന്നിൽ വീണ്ടും ആകെ മൊത്തം ഒരു യുദ്ധക്കളം..

വീണ്ടും വൃത്തിയാക്കലുകൾ ഒന്നെന്നു വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു..

വീണ്ടും അടിച്ചു വാരി നുറുക്കി വെച്ച പച്ചക്കറികൾ എടുത്തു പാകം ചെയ്യാനായി തുടങ്ങിയപ്പോളാണ്..അമ്മായി അമ്മയുടെ വരവ്..

ഓ എഴുന്നേറ്റോ.. ഞാൻ കരുതി ഇന്ന് ഉച്ചക്ക് പട്ടിണി ആയിരിക്കും എന്ന്..

അവരുടെ വാക്കുകൾ കേട്ടപ്പോ ദേഷ്യം ഇരച്ചു കേറി..

അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ വൃത്തി ആക്കി വെക്കുന്ന അടുക്കളയും പത്രങ്ങളും അതു പോലെ തന്നെ വെക്കണമെന്നു. അതിനു പറ്റില്ല എന്നുവച്ചാൽ…അഴുകക്കാൻ നിൽക്കരുത്..

നീ ആരാടീ എന്നോട് അജ്ഞാപിക്കാൻ.. എന്റെ വീട് ഞാൻ എനിക്കിഷ്ടമുള്ള പോലെ.. ചെയ്യും..

ചെയ്തോ എന്നിട് ഇനി സ്വയം അങ്ങ് വൃത്തി ആകുകയെ ഉള്ളു.. എന്നെ കിട്ടില്ല ഇനി നിങ്ങടെ അടിമ വേല ചെയ്യാൻ..

നിനക്ക് പിന്നെ ഇവിടെ എന്താടി ജോലി… ചുമ്മാ ഉണ്ടും, ഉറങ്ങിയും കഴിഞ്ഞപോരാ..

ഇവിടുത്തെ പണിയെടുക്കാൻ നിന്നെ ധർമ്മ കല്യാണം നടത്തി കൊണ്ടുവന്നത്…

ധർമ്മ കല്യാണമോ?.. എന്ന് വെച്ചാൽ..?

അതേടി.. നിന്നെ കെട്ടികൊണ്ട് പോകാൻ ആരും വരാഞ്ഞിട്. എന്റെ മോനെ തരാൻ പറഞ്ഞു നീ എന്റെ ആങ്ങളയുടെ കാല് പിടിച്ചല്ലേ.. എന്റെ മോനെ തട്ടി എടുത്തത്..

അങ്ങനെ വലിഞ്ഞു കേറി വന്ന നിന്നെ ഞാൻ ഇവിടെ രാജകുമാരിയായി വാഴികാമെടി..

അവരുടെ വാക്കുകൾ മീരയുടെ ഉടലാകെ തീ കോരി ഇട്ടപോലെ അടി മുടി പുകച്ചു..

ദേ.. അമ്മേ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ.. എന്നെ പെണ്ണ് കാണാൻ വന്നപ്പോഴാ നിങ്ങളുടെ മോനെ ഞാൻ കാണുന്നത്.. നിങ്ങടെ കുടുംബകരെയും.. കണ്ടപ്പോൾ തന്നെ നിങ്ങളുടെ കുടുംബവുമായി ഒരു ബന്ധം എന്റെ വീട്ടുകാർ ആഗ്രഹിച്ചിരുന്നില്ല പിന്നെ എങ്ങനെ ഞാൻ നിങ്ങളുടെ ആങ്ങളയുടെ കാൽ പിടിക്കും..

അങ്ങനെ കാൽ പിടിക്കണേൽ നിങ്ങളുടെ മോനു എന്തേലും ക്വാളിറ്റി വേണ്ടേ. അതും ഇല്ല പിന്നെ എന്ത് കണ്ടിട്ടാ ഞാൻ പിന്നാലെ പോണു..

.ഓ മതിയെടി നിന്റെ പരിശുദ്ധ ചമയല്.. നീ ആ നാട്ടിൽ കണ്ണിൽ കണ്ട ആണുങ്ങളോട് അഴിഞ്ഞാടി നടന്നവളല്ലേടി.. ആ കഥ ഒക്കെ എനിക്ക് അറിയാം.. കൂടുതൽ എന്നെകൊണ്ട് പറയിക്കരുത് നീ..

ഒരു നിമിഷം അവരുടെ വായിൽ നിന്നും വീണ പുഴുത്ത വാക്കുകൾ കേട്ട് സ്തംഭിച്ചു പോയി മീര..

മൂന്ന് ആങ്ങളമാരുടെ കുഞ്ഞി പെങ്ങൾ ആയിരുന്നു.വീടിനു പുറത്തു പോകണമെങ്കിൽ..അവരുടെ അനുവാദം വേണം.. എവിടെ പോകണമെങ്കിലും അവർക്കൊപ്പം മാത്രം പോയിട്ടും ഉള്ളു.. ആ എന്നെയാണോ ഇവർ ഇങ്ങനെ പറഞ്ഞു..

എന്റെ ജീവിത സാഹചര്യം എല്ലാം അറിഞ്ഞു വെച്ചിട് ഇവർക്കെങ്ങനെ തോന്നി ഈ വിഷവാകുകകൾ എന്റെ മേലെ ഉതിർക്കാൻ..

പതറിപ്പോയ നോട്ടം ചെന്ന് പതിച്ചത് എന്റെ മോളുടെ മുഖത്തു ആയിരുന്നു

ഈശ്വര എന്റെ കുഞ്ഞിന്റെ മുന്നിൽ വെച്ച് ആണലോ ഈ സ്ത്രീ ഇല്ലാത്ത കാര്യം പറഞ്ഞു എന്നെ അപമാനിച്ചു..

ഒരു നിമിഷം അപമാന ഭാരതാൽ തലകുനിഞ്ഞു.. തലയിൽ ആകെ ഒരു ഇരമ്പൽ പോലെ മനസിന്റെ നിയന്ത്രണം നഷ്ടപെടുമ്പോലെ അവൾക്ക് തോന്നി…

ഒരു നിമിഷം.. ഉരുകി ഹൃദയം കല്ലായി പോകുമ്പോലെ ഒരു ഭാരം നെഞ്ചിൽ നിറഞ്ഞു.കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവരുടെ മുറി ലക്ഷ്യമാക്കി നീങ്ങി,.

ഞാൻ പി ഴ ആണെന്ന് തെളിയിക്കാൻ നിങ്ങളുടെ കൈയിൽ തെളിവുണ്ടോ.. ഉണ്ടോന്ന്..

എന്റെ മുഖഭാവം കണ്ടു ഒരു നിമിഷം അവർ ഒന്ന് പതറി..

തെളിവ് എന്തിനു നിന്റെ നാട്ടിൽ തന്നെ തിരക്കി നോക്കു… എന്റെ ആങ്ങളമാർ പറഞ്ഞിട്ടുണ്ടെടി നിന്റെ സ്വഭാവം: എങ്കിൽ നിങ്ങൾ തെളിയിക്ക്… എന്നിട്ട് മതി ബാക്കി..

ഇനി എന്താടി തെളിയിക്കാൻ തന്ത ആരാണെന്നു അറിയാത്ത നീ എന്റെ മുന്നിൽ നെഗളിക്കണ്ട.. ഇത് എന്റെ വീടാ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഇവിടെ ജീവികും.. ഇറങ്ങിക്കോണം ഇവിടെ നിന്നും.. അവർ വീണ്ടും ആക്രോഷം തുടർന്ന്..

15വയസ്സിൽ നഷ്ടം ആയ അച്ചൻറെ മുഖവും ആ സ്നേഹവും ഓർത്തപ്പോൾ എനിക്കവരെ കൊല്ലാൻ തോന്നി..

ഇനി ഒരു അക്ഷരം നിങ്ങൾ എന്നെയോ എന്റെ വീട്ടുകാരെയോ പറഞ്ഞാൽ എന്റെ പ്രതികരണം ഇങ്ങനെ ആകില്ല..

അറിയാലോ എനിക്ക് ഒറ്റ വാക്കേ ഉള്ളു.. പറഞ്ഞാൽ പറഞ്ഞത് പോലെ ഞാൻ ചെയ്തിരിക്കും.. ആ വാക്കിൽ അവർ അല്പം ഒതുങ്ങി..

അന്ന് ആദ്യമായി ആ സ്ത്രീ രൂപത്തോട് അവൾക്ക് അറപ്പ് തോന്നി.. രാക്ഷസി സ്വഭാവം ഉള്ള സ്ത്രീ..

കൈയിലേ കാശിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചു ആരെയും വകവെക്കാതെ ജീവിക്കുന്ന ഇവർ ഒരുനാൾ എല്ലാം ഉപേക്ഷിച്ചു ഇവിടെ നിന്നും ഇറങ്ങി പോയി തനിച്ചു താമസിക്കുവാരുന്നു..

അവിടെ വെച്ചു ബ്രെയിൻറ്റൂമർ ആണെന്ന് അറിഞ്ഞു. സർജറി കഴിഞ്ഞതോടെ അത് വരെ പ്രിയപ്പെട്ട മകനും മരുമകൾക്കും അവർ ഒരു അധികപ്പാറ്റായി.. നോക്കാൻ ആരും ഇല്ലതെ ഓരോ ഓരോ ബന്ധുവീട്ടിൽ കഴിയുകയാണെന്നു അറിഞ്ഞു. കഷ്ട്ടം തോന്നി പോയി വിളിച്ചു കൊണ്ട് വന്നതാണ്.

ഇവിടെ വരുമ്പോൾ തനിച്ചൊന്നു നടക്കാൻ പോലും കഴിയാത്ത വിധം ആയിരുന്നു.. നല്ല ആഹാരവും പരിചരണവും, സമാധാനവും കിട്ടിയപ്പോൾ ആരോഗ്യം വീണ്ടെടുത്തു

കുറച്ചു നാൾ കുഴപ്പമില്ലയിരുന്നു.. ഇപ്പോൾ അവർ വീണ്ടും പഴയ സ്വഭാവം പുറത്തെടുത്തു..

അവരെ കുറിച് ഓർക്കും തോറും മീരയുടെ ഉള്ളിൽ ദേഷ്യം ഇരച്ചു പൊന്തി സ്വയം ജ്വാലിക്കും പോലെ തോന്നി.ഇതിനൊരു അന്ത്യം ഉണ്ടാകണം ഇല്ലേ ഇനി സമാധാനം നിറഞ്ഞൊരു ജീവിതം സാധ്യമല്ലാതെ വരും.. ദേഷ്യത്തോടെ ഫോൺ എടുത്തു ദീപുവേട്ടന്റെ നമ്പർ ഡയൽ ചെയ്തു കാതോട് ചേർക്കുമ്പോൾ. ഫോണിൽ മതി ആയ ബാലൻസ് ഇല്ലെന്നു അറിയിപ്പ് കിട്ടി.. ആകെ തിളച്ചു നില്കുമ്പോഴാണ്

ഉച്ച ഊണിനുള്ള മീനുമായി ദീപുവേട്ടന്റെ വരവ്..അപ്പോഴേക്കും മോൾ ഓടിച്ചെന്നു വഴക്കിന്റെ കാര്യം പറഞ്ഞു കഴിഞ്ഞു..

കരഞ്ഞു തീണിർത്ത എന്റെ മുഖത്തേയ്ക്കു അദ്ദേഹം ദയനീയമായൊന്നു നോക്കി..

ദീപുവേട്ട എനിക്കൊന്നു അറിയണം ഞാൻ നിങ്ങളുടെ പിന്നാലെ നടന്നു കാൽ പിടിച്ചിട്ടാണോ നിങ്ങൾ എന്നെ കല്യാണം കഴിച്ചു.. ഞാൻ ഒരു മോശം സ്വഭാവം ഉള്ള പെണ്ണ് ആണെന് അറിഞ്ഞാണോ നിങ്ങളുടെ അമ്മാവൻ മാർ എന്നെ നിങ്ങളെ കൊണ്ട് കെട്ടിച്ചു..

എനിക്കിതൊക്കെ ഇന്ന് തെളിയിക്കണം വേഗം ഫോൺ റീ ചാർജ് ചെയ്തോ. ഇനി ഇതൊക്കെ നിങ്ങളുടെ അമ്മാവന്മാരോട് പറയാതിരുന്നാൽ ശെരി ആകില്ല. കാരണം ഇന്ന് എന്റെ മോളുടെ മുന്നിൽ വെച്ചാണ് അവർ എന്നെ മോശമായി പറഞ്ഞു..

തിരിച്ചും മറുപടിയൊന്നും പറയാതെ മൗനമായി പോകുന്നു ദീപുവേട്ടനെ നോക്കി അൽപ നേരം നിന്നിട്ട് അകത്തേയ്ക്കു പോയി.. പിന്നിട് ജോലി ഒന്നും ചെയ്യാൻ തോന്നി ഇല്ല..

മുറിയിൽ കയറി തളർന്നിരിക്കുമ്പോൾ.. മനസ്സുമെല്ലേ പഴയ കാലത്തിലേക്ക് പോയി..

ആരുടെ മുന്നിലും തലകുനിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛൻ.. ജോലി ചെയ്യാതെ പ്രതിഫലം വാങ്ങരുത് എന്ന് ഓരോ നിമിഷവും പറഞ്ഞു തന്നിരുന്നു.. വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച്..

എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ.. ഞാൻ ഒരിക്കലും ഈ വീടിന്റെ അടുക്കളയിൽ എത്തപ്പെടുകയും.. ഒരു വീടിന്റെയും അടുക്കളയിൽ മാത്രമായി എന്റെ ലോകം ചുരുങ്ങിപ്പോകില്ലായിരുന്നു..

എനിക്ക് ജോലിയുണ്ട് ശമ്പളം ഇല്ലാത്ത ജോലി.. പോസ്റ്റ് ഒരു വീട്ട് ജോലികാരിയുടെ മാത്രം ആണെന്ന് മാത്രം.

നഷ്ടങ്ങളുടെ കൂമ്പാരങ്ങൾ എന്നും ഉയർന്നു തന്നെയാണല്ലോ.. കവിളിലൂടെ ഒഴുകിയിറങ്ങിയമിഴിനീർ തുടയ്ക്കാൻ പോലും മനസ്സ് വന്നില്ല..

വിഷമത്തോടെ അരികിലേയ്ക്കു വന്ന മോൾ. എന്റെ കണ്ണുനീർ തുടച്ച് എന്നെ ഉമ്മകൊണ്ട് പൊതിയുമ്പോൾ..

ഉള്ളിൽ ഒരു തീരുമാനം എടുത്തിരുന്നു.. എന്റെ മകളെ ഒരിക്കലും ഒരു അടുക്കളയുടെ ചുവരിൽ മാത്രം തളച്ചിടാൻ അനുവദിക്കില്ല എന്ന്..

അന്ന് രാത്രി ഉറങ്ങാൻകിടക്കവേ. തന്നോട് ചേർന്ന് കടന്നു ദീപു ഏട്ടന്റെ കരങ്ങൾ എന്നെ ചുറ്റിപ്പിടിച്ചു…

പരിഭവത്തോടെ ആ കൈകൾ ഞാൻ എന്നിൽ നിന്ന് വേർപ്പെടുത്തി. സ്വന്തം ഭാര്യയുടെ അഭിമാനത്തിന് വില തരാത്ത ആരുടെയും സ്നേഹം എനിക്ക് വേണ്ട..

ആരു പറഞ്ഞു നിനക്ക് ഞാൻ വില വരുന്നില്ല..എന്ന് ഞാൻ വേണ്ടപ്പെട്ടവരോട് എല്ലാം വിളിച്ചു സംസാരിച്ചിട്ടുണ്ട്.. ഇനി എന്റെ അമ്മയുടെ ഭാഗത്തുനിന്ന് ഒരു വാക്ക് നിനക്കെതിരെ വന്നാൽ ആ നിമിഷം ഞാൻ നിന്നെയും കൊണ്ട് ഇവിടം വിട്ടിറങ്ങും.. ഇനിയെവിടെയും നിന്റെ അഭിമാനം ചവിട്ടി അരയ്ക്കാൻ ഞാൻ ആരെയും അനുവദിക്കില്ല..

ആ ഒരു വാക്ക് മതിയായിരുന്നു എനിക്ക് എന്നിലെ തീ അണയ്ക്കാൻ..

മെല്ലെ തിരിഞ്ഞു കിടന്ന് ഒരു കൈ കൊണ്ട് ദീപുവേട്ടനെ ചുറ്റിപ്പിടിച്ച് എന്റെ മുഖം ആ നെഞ്ചിലണയ്കുമ്പോൾ. ദീപുവേട്ടന്റെ വിരലുകൾ എന്റെ ശിരസ്സിൽ തലോടുന്നുണ്ടായിരുന്നു കരുതലിന്റെ ആശ്വാസം പോലെ..

മനു തൃശ്ശൂർ
ബിജി അനിൽ