വാക്കുകൾ പുറത്തേക്ക് വരാതായപ്പോൾ ആ അമ്മ തന്റെ മകനെ നോക്കി അവസാനമായൊന്നു പുഞ്ചിരിച്ചു…

_upscale

അമ്മയുടെ ദുഃഖം

Story written by Navas Kokkur

=============

മ ദ്യ ല ഹ രിയിൽ വീട്ടിലേക്ക് വന്നുകയറിയ മകന് ചോറും കറിയും വിളമ്പി കൊടുത്തപ്പോൾ മീൻ പൊരിച്ചതില്ലേ തള്ളേ..എന്ന് ചോദിച്ചു ദേഷ്യത്തോടെ താൻ നൊന്തു പ്രസവിച്ചാ മകന്റെ കാലുകൾ ചെറുപ്പത്തിൽ അവനെ ഒരുപാട് വട്ടം
പാലൂട്ടിയ തന്റെ മാറത്തേക്ക് ആഞ്ഞു പതിച്ചപ്പോൾ ആ അമ്മ നിലത്തേക്ക് വീണു

വീണു കിടക്കുന്ന ആ അമ്മയുടെ മാറിലേക്ക് അവന്റെ കാലുകൾ വീണ്ടും വീണ്ടും ആഞ്ഞു പതിച്ചു

കരയുന്ന കണ്ണുകളാലെ ആ അമ്മ മകനോട് കെഞ്ചി ചവിട്ടല്ലേ..മോനേ…അമ്മയെ..ചവിട്ടല്ലേ…അമ്മക്ക് വേദനിക്കുന്നു

ല ഹ രിക്കടിമയായ ആ മകൻ തന്റെ മാതാവിന്റെ രോദനത്തിനൊരു വിലയും കൽപ്പിക്കാതെ അവന്റെ ഇരു കരങ്ങൾ കൊണ്ട് ആ വൃദ്ധ മാതാവിന്റെ കഴുത്തിൽ പിടിച്ചമർത്തിയപ്പോൾ ശ്വാസം കിട്ടാതെ ആ മാതാവൊന്ന് പിടഞ്ഞു

വാക്കുകൾ പുറത്തേക്ക് വരാതായപ്പോൾ ആ അമ്മ തന്റെ മകനെ നോക്കി അവസാനമായൊന്നു പുഞ്ചിരിച്ചു

മരണം ഉറപ്പിച്ച നിമിഷങ്ങൾ

പിന്നെ പതിയെ പതിയെ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു

മകന്റെ ഉപദ്രവങ്ങളോരോന്നായി ഏറ്റു വാങ്ങുമ്പോളും ദൈവമേ.. ഇനിയാരാണെന്റെ മകനൊരു കൂട്ട് അവൻ തനിച്ചാകുമല്ലോ എന്ന് മാത്രമായിരുന്നു ആ അമ്മയുടെ ദുഃഖം.

സ്നേഹത്തോടെ ✍️
Navas Kokkur 💚