മാതൃത്വം
Story written by Uma S Narayanan
======================
പട്ടണത്തിലെ പ്രശസ്തമായ ശുശ്രുത ഫെർട്ടിലിറ്റി ക്ലിനിക്…(ivf)
വിശാലമായ ഏ. സി റൂമിന്റെ പുറത്തു ഗോൾഡൻ ലിപികളിൽ തിളങ്ങുന്ന നെയിം ബോർഡ്…
Dr ആനന്ദമോഹൻ…
ഇന്ത്യയിലെ തന്നെ പ്രശസ്ത അത്യാധുനിക വന്ധ്യത ചിക്സവിദഗ്ദ്ധൻ..
നീണ്ട ഇടനാഴിയിൽ നിരത്തിയിട്ട ചെയറുകളിൽ തങ്ങളുടെ വിളിയും പ്രതീക്ഷയോടെ അക്ഷമാരായി കാത്തിരിക്കുന്ന പേഷ്യന്റുകൾ. അവരുടെ . കൂട്ടിരുപ്പുകാർ.. ഓരോ പ്രാവശ്യം വാതിൽ തുറന്നു നഴ്സ് പേരും ടോക്കൺ നമ്പറും വിളിക്കുമ്പോൾ തങ്ങളുടെ ആണോ എന്ന് ആകാംഷയോടെ നോക്കുന്ന കണ്ണുകൾ ..
തന്റെ പേര് വിളിക്കുന്നതും കാത്തു ഇരിക്കുകയാണ് നിഖിത . കൂടെ ഭർത്താവ് വിനീഷും..
മൂന്നു വർഷം കോളേജ് ലൈഫിൽ പ്രണയിച്ചു നിഖിതയുടെ വീട്ടുകാരെ എതിർത്തു ഇറങ്ങി പോന്ന ആറു വർഷത്തെ . വിവാഹജീവിതത്തിൽ ഒരു കുഞ്ഞിനായി കേറി ഇറങ്ങാതെ ഹോസ്പിറ്റലില്ല വഴിപാട് ചെയ്യാത്ത അമ്പലങ്ങളില്ല. അങ്ങനെ ആണ് വിനീഷിന്റെ ഓഫിസിലെ പുതിയ ക്ലാർക്ക് രാധചേച്ചിയുടെ ഉപദേശം മൂലം ഇവിടെ ഡോക്ടർ ആനന്ദ മോഹനെ കാണാൻ അവർ എത്തിയത്..
എട്ട് വർഷം ആയിട്ടു കുട്ടികൾ ഉണ്ടാവാത്ത അനിയത്തിക്കു ഡോക്ടർ ആനന്ദമോഹന്റെ ചികിത്സ കൊണ്ടു മാത്രം കുഞ്ഞു ജനിച്ചു എന്ന സാക്ഷ്യപത്രവുമായാണ് രാധചേച്ചി ആനന്ദമോഹൻ ഡോക്ടറെ പറ്റി പറഞ്ഞതു. തന്നെ..
സമയം ഇഴഞ്ഞു നീങ്ങി..
“നിഖിത വിനീഷ് ടോക്കൺ നമ്പർ 32″ഡോർ തുറന്നു നഴ്സ് നീട്ടി വിളിച്ചു..
നിഖിത എഴുന്നേറ്റു വിനീഷിനെ നോക്കി..
“വരൂ “
അവർ ഡോക്ടർ ആനന്ദമോഹന്റെ മുന്നിൽ എത്തി..
“ഇരിക്കു”
മുന്നിരിക്കുന്ന ചെയറിന് നേരെ ഡോക്ടർ കൈ ചൂണ്ടി..
പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ വിനീഷ് കൈയിൽ ഉള്ള റിപ്പോർട്ട് ഡോക്റുടെ മുന്നിൽ വച്ചു. ഡോക്ടർ റിപ്പോർട്ട് എടുത്തു ഒന്ന് നോക്കി..
“നിഖിത..അല്ലെ “
ഡോക്ടർ ചോദിച്ചു
“അതെ ഡോക്ടർ..”
“നിഖിത വരൂ. സ്കാൻ ചെയ്തു നോക്കട്ടെ.. “
കർട്ടൻ കൊണ്ടു മറച്ചു കിടക്കുന്ന സ്കാൻ പരിശോധന ടേബിളിൽ നിഖിത കിടന്നു..
ഡോക്ടർ വിശദമായി തന്നെ പരിശോധിച്ചു തിരിച്ചു ചെയറിൽ വന്നിരുന്നു….
“മിസ്റ്റർ വിനീഷ് പറയുന്നത് ശ്രദ്ധയോടെ കേൾക്കണം വിഷമിക്കരുത് നിഖിതക്ക് പ്രസവിക്കാൻ സാധ്യത ഇല്ല അതായത് ഗർഭപാത്രത്തിനു ശേഷി ഇല്ല എന്നുതന്നെ ഒരു കുഞ്ഞിനെ വേണമെങ്കിൽ ദത്ത് എടുക്കാം.. പക്ഷെ…..സ്വന്തം കുഞ്ഞിനെ തന്നെ വേണം എന്നുണ്ടെങ്കിൽ കുഞ്ഞ് എന്ന സ്വപ്നം ഐവിഎഫിലൂടേ ചെയ്യാം അതിനുള്ള surrogate mother വേണം.. “”
“ഡോക്ടർ ഞങ്ങളും അതു ആലോചിച്ചത് ആണ് കുടുബത്തിൽ ആർക്കും താല്പര്യം ഇല്ല ദത്ത് എടുക്കാൻ അതുകൊണ്ട് അവസാന പ്രതീക്ഷ ആയാണ് ഡോക്ടറെ കാണാൻ വന്നത് ഡോക്ടർ ഐ വി എഫ് എന്നുവച്ചാൽ എന്താണ് ഡോക്ടർ “”
“മിസ്റ്റർ വിനീഷ് നിങ്ങളുടെ കുഞ്ഞിനായ് നിങ്ങളുടെ .. ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വെച്ച് ബീ ജ സ ങ്ക ലനം ഇൻ വിട്രോ ഫെർട്ടിലൈസഷൻ ഐ വി എഫ് നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂ ണ ത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു..അതാണ് പറഞ്ഞത് ഒരു വാടക ഗ ർ ഭ പാ ത്രം ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്വന്തം കുഞ്ഞിനെ തന്നെ കിട്ടും.. “”
“ഞങ്ങൾ ആലോചിച്ചു പറയാം ഡോക്ടർ.. “
“ശരി ചില മരുന്നുകൾ തരാം തത്കാലം “
തിരിച്ചുള്ള യാത്രയിൽ നിഖിതയുടെ കണ്ണുകൾ നിറഞ്ഞു തന്നെ ആയിരുന്നു….
“വിനുവേട്ടാ ഇനിയൊരു വഴി ഉള്ളു വിനുവേട്ടൻ വേറെ ഒരു വിവാഹം കഴിക്കുക..”
“നിഖി..നീ എന്താണ് പറയുന്നത് ഇതിനാണോ നിന്നെ നിന്റെ വീട്ടുകാർ എതിർത്തിട്ടും ഞാൻ കൂടെ കൂട്ടിയത് കുഞ്ഞില്ല എങ്കിലും നമ്മൾ ജീവിക്കും വിദ്യയുടെ കിങ്ങിണി ഉണ്ടല്ലോ.. “
“കിങ്ങിണി എന്നും ഉണ്ടാവില്ല വിനുവേട്ടാ അവർ ഇടക്ക് അല്ലെ വരുള്ളൂ പോരാത്തതിന് ജയേട്ടന്റെ ഒപ്പം പോയാൽ പിന്നെ കാണാൻ പറ്റുമോ “
“എങ്കിൽ നിനക്ക് ഞാനും എനിക്കു നീയും മതി ഇനിയതെ പറ്റി പറയണ്ട “
നിഖിതയും വിനീഷും ഹോസ്പിറ്റലിൽ നിന്നു വരുമ്പോൾ വിനുവിന്റെ അമ്മ ദേവകിയമ്മയും പെങ്ങൾ വിദ്യയും വഴിക്കണ്ണുമായി ഉമ്മറത്തു തന്നെ ഇരിക്കുന്നു..
“എന്ത് പറഞ്ഞു മോനെ.. “
വിനീഷ് നിഖിതയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവിടെ മുഖം വാടിയിരുന്നു..
“പറയാം അമ്മേ ഒന്ന് കിടക്കട്ടെ.. വല്ലാത്ത ക്ഷീണം “
വിനീഷ് റൂമിലേക്കു പോയി
വിദ്യ നിഖിതയുടെ പിന്നാലെ ചെന്നു ചോദിച്ചു..
“പറയു നിഖേച്ചി എന്താണ് ഡോക്ടർ പറഞ്ഞത് “
“”അത് “
നിഖില വിക്കി..അവൾ കരച്ചിലോടെ വിദ്യയുടെ തോളിൽ വീണു. കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ വിനീഷ്ന്റെ അമ്മ പറഞ്ഞു.
“ഞാൻ അപ്പോളേക്കും വിചാരിച്ചു ഇവൾക് പ്രസവിക്കാൻ കഴിയില്ല അല്ലങ്കിലും സ്വന്തം വീട്ട്കാരെ വെറുപ്പിച്ച ശാപമായിരിക്കും.. എങ്ങനെ ആണെങ്കിലും എന്റെ മോൻ ദത്ത് എടുക്കാൻ ഞാൻ സമ്മതിക്കില്ല അവന്റെ ചോരയിൽ പിറന്ന കുഞ്ഞു തന്നെ വേണം ഈ മുറ്റത്തു ഓടികളിക്കാൻ അവനെ വേറെ കെട്ടിക്കാൻ പറ്റുമോ ഞാൻ നോക്കട്ടെ “”
“അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുമോ എനിക്കാണ് ഇത് വന്നത് എങ്കിൽ അമ്മ ഇങ്ങനെ പറയുമോ.. “
വിദ്യ അമ്മയോട് ചോദിച്ചു വിദ്യയെ ഒന്ന് തുറിച്ചു നോക്കി പിറുപിറുത്തു ദേവകിയമ്മ..
“നിഖേച്ചി കരയണ്ട അമ്മ അങ്ങനെ ആണെന്ന് അറിയാലോ അതൊരിക്കലും മാറില്ല നമുക്ക് ആരെയെങ്കിലും കിട്ടുമോ നോക്കാം.. “
“വിദ്യ അതിനു ഒരുപാട് പൈസ വേണ്ടേ വാടക ആയി കൊടുക്കാൻ “
“അതു ശരിയാണ് ചേച്ചി സമാധാനം ആയിരിക്കു എല്ലാത്തിനും വഴി ഉണ്ടാകും.. “
വിദ്യ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് ഭർത്താവ് ജയൻ പട്ടാളത്തിൽ വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരും ഒരു മോൾ കിങ്ങിണി അവൾ ആണ് നിഖിലയുടെയും വിനീഷിന്റെയും ആശ്വാസം..
അന്നുമുഴുവൻ വിദ്യയുടെ മനസിൽ ഒരമ്മയാവാൻ കഴിയാത്ത നിഖിലയുടെ കരയുന്ന മുഖമായിരുന്നു..
ഓർമ്മ വെകാത്ത കാലത്ത് തന്നെ അച്ഛൻ മരിച്ച വിദ്യക്ക് അച്ഛനും ഏട്ടനും എല്ലാം വിനീഷാണ് നിഖില വന്ന മുതൽ ഒരു കൂടപ്പിറപ്പിനേക്കാൾ സ്നേഹമാണ് അവൾക്ക്
.അമ്മ എന്ത് പറഞ്ഞാലും ഒന്നും മറുത്തു പറയാതെ എല്ലാവരെയും സ്നഹിയ്ക്കാൻ മാത്രമേ നിഖിലെച്ചിക്ക് അറിയുള്ളു..
അന്ന് വൈകുന്നേരം വിവരങ്ങൾ എല്ലാം വിദ്യ ജയനെ വിളിച്ചു പറഞ്ഞു…
“വിദ്യ കിങ്ങിണി എവിടെ “
“കിങ്ങിണി ചേച്ചിയുടെ കൂടെയാണ് അവൾക്കിപ്പോ നിഖേച്ചി മതി ജയേട്ടാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്””
“എന്താണ് വിദ്യ “
“ജയേട്ടന്റെ അഭിപ്രായം അറിഞ്ഞു വേണം ഒരു തീരുമാനം എടുക്കാൻ “
“നീ കാര്യം പറ വിദ്യ “
“അതു എന്റെ ഏട്ടന് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു കൊടുക്കട്ടെ “
അതുകേട്ടു ജയൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു..
“ജയേട്ടാ എന്താ പറയു.. “
“കുഞ്ഞിനെ പ്രസവിച്ചു കൊടുക്കുക എന്നുവച്ചാൽ””
“എന്റെ ഏട്ടന്റെ കുഞ്ഞിനെ “
“അതുവേണോ വിദ്യ സ്വന്തം ആങ്ങളയുടെ കുഞ്ഞിനെ “
“എന്തുകൊണ്ട് പാടില്ല ഞാൻ വെറും വാടക ഗർഭപത്രം നൽകുന്നവൾ മാത്രം പുറത്തു നിന്നുള്ള അമ്മയെക്കൾ നല്ലത് അല്ലെ എന്റെ കുഞ്ഞു ആയിട്ട് തന്നെ എനിക്കും കാണാലോ. അവരുടെ സങ്കടം കാണാൻ വയ്യ കൂട്ടത്തിൽ അമ്മയുടെ കുത്തിത്തിരുപ്പും നിഖേച്ചിയെ ഉപേക്ഷിച്ചു ഏട്ടൻ വേറെ കെട്ടണം എന്നാണ് അമ്മ പറയുന്നത് പാവം ചേച്ചി എനിക്കറിയാം അവരുടെ വേദന..ജയേട്ടൻ പറയു ജയേട്ടന്റെ സമ്മതം മാത്രം മതി എനിക്കു.””.
കുറച്ചു ആലോചിച്ചു ശേഷം ജയൻ പറഞ്ഞു.
“ശരി നിന്റെ ഇഷ്ടം പോലെ ചെയ്യ് നിന്നെപ്പോലെ ആങ്ങളയെ സ്നേഹിക്കുന്ന ആരും ഉണ്ടാവില്ല”
“എനിക്കറിയാം എന്റെ ജയേട്ടൻ എന്റെ ഇഷ്ടത്തിനു മാത്രം നിക്കുള്ളു എന്ന്.. “
അവൾ സന്തോഷത്തോടെ ഫോൺ വച്ചു വിനീഷിന്റെ റൂമിലെത്തി
“വിനുവേട്ടാ ഒരു കാര്യം പറയാം “
“എന്താ വിദ്യ “
“ഞാൻ പ്രസവിച്ചു തരാം കുഞ്ഞിനെ വേറെ ഡോണർ വേണ്ട നമ്മുടെ കുഞ്ഞായി തന്നെ ഇവിടെ വളരണം “
“എന്താ വിദ്യ നീ പറയുന്നത് സത്യം ആണോ. “
“അതെ നിഖേച്ചി സത്യം”
അവളുടെ കൈയിൽ അടിച്ചു സത്യം ചെയ്തു
വിദ്യയുടെ തീരുമാനം . കേട്ടപ്പോൾ ആദ്യമൊന്ന് എതിർത്തു പിന്നെ ദേവകിയമ്മയും സമ്മതിച്ചു.. സ്വന്തം ചോര തന്നെ ആണല്ലോ..
പിറ്റേന്ന് തന്നെ അവർ ഡോക്ടർ ആനന്ദകൃഷ്ണന്റെ അടുത്തെത്തി.. വിദ്യയുടെ വിശദമായ പരിശോധനക്കു ശേഷംഡോക്ടർ ആനന്ദ്മോഹൻ വിനീഷിനോടു പറഞ്ഞു..
“മിസ്റ്റർ വിനീഷ് നിങ്ങൾ ഭാഗ്യവാൻ ആണ് പുറത്തു നിന്നു ഡോണർ ഇല്ലാതെ തന്നെ സ്വന്തം ചോരയിൽ തന്നെ കുഞ്ഞു ജനിക്കുക അതു ഒരു മഹാഭാഗ്യമാണ് നിങ്ങളുടെ പെങ്ങൾ ചെയുന്നത് വലിയൊരു ത്യാഗം തന്നെയാണ് വിദ്യയുടെ ബ്ലഡ് എല്ലാം കൃത്യമായി ചേരും.. താമസിയാതെ തന്നെ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യാം.. “”
പിന്നെ എല്ലാം പെട്ടന്നായിരുന്നു വിദ്യ ഗർഭിണിയായി പിന്നീടുള്ള ദിവസങ്ങൾ.
സന്തോഷത്തിന്റെതായിരുന്നു ആ വീട്ടിൽ കൃത്യമായുള്ള പരിശോധനയും പരിചരണവും കൊണ്ടു വിദ്യ ഐ വി എഫ് ലൂടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി..
വിദ്യയുടെ ദൃഢനിശ്ചയത്തിൽ ദേവകിയമ്മയുടെ ആഗ്രഹം പോലെ തന്നെ നിഖിലക്കും വിനീഷിനും സ്വന്തം ചോരയിൽ പിറന്നകുഞ്ഞ് എന്ന ആഗ്രഹം അവിടെ സഫലമാകുകയായിരുന്നു.. …
അപ്പൂസ് എന്ന കുഞ്ഞുവാവക്കും കിങ്ങിണിക്കും അമ്മ എന്നു വിളിക്കാൻ രണ്ടു അമ്മമാരെയും.. കിട്ടി….
ഒരുപാടു പേർക്ക് ഡോക്ടർ ആനന്ദമോഹന്റെ ചിക്സ കൊണ്ട് ആശ്വാസം കിട്ടുന്ന ശുശ്രുതാ ക്ലിനികിൽ ഇതൊരു ചെറിയ സംഭവം മാത്രം….
കുഞ്ഞ് ഇല്ലാത്തവർക്ക് ഒരു കുഞ്ഞിനെ സ്വന്തം കുടുബത്തിൽ നിന്നുതന്നെ പ്രസവിച്ചു കൊടുക്കുക എന്നത് മനസിൽ കരുണയും സനേഹവും ഉള്ള വിദ്യമാർക്കു ചെയാവുന്ന മഹത്തായ കാര്യം അതുമൂലം എത്രയോ നിഖിലമാരുടെ കണ്ണീർ നില്കും..കുഞ്ഞ് എന്ന സ്വപ്നം സഫലമാകും.. അങ്ങനെ ഉള്ള വിദ്യമാർ. ഈ ലോകത്തു ഉണ്ട്.
കഥ അറിവിൽ നടന്നൊരു സംഭവം..എന്റെ ഭാവനയിൽ…
~Uma S Narayanan