അമ്മാളു എന്റെ പെങ്ങളാണ് . അവളെ സുരക്ഷിതമായി ഇവിടെ എത്തിക്കാൻ എനിക്കറിയാം….

ഇരുട്ടിലെ ആങ്ങള….

Story written by Geethu Geethuz

=================

ഉമ്മറത്ത് അച്ഛന്റെ ബഹളം കേട്ടാണ് അച്ചു ഞെട്ടി എഴുന്നേറ്റത്.. ഇന്നലെ അടിച്ചത് ഏതോ കൂതറ സാധനം ആണെന്ന് തോന്നുന്നു. ഇത്‌ വരെ കിക്ക് വിട്ടിട്ടില്ല. അച്ചു തലയ്ക്കു കൈ കൊടുത്തു കുറച്ചു നേരം കട്ടിലിൽ തന്നിരുന്നു. അപ്പോഴാണ് അമ്മ ചായ കൊണ്ട് വന്നത്.

ചായ കുടിച്ചതിനു ശേഷം പോയി പല്ലും തേച്ചു തലയിൽ ചുമ്മാ വെള്ളവും കോരി ഒഴിച്ച് (കുളി കഴിഞ്ഞു 🤭🤭) തിരിച്ചു വന്നു ഒന്ന് ഊതി നോക്കിയപ്പോൾ വായിലെ സ്മെൽ പോയിട്ടില്ല (അത്രയ്ക്ക് നല്ല സാധനം ആരുന്നു ഇന്നലെ അടിച്ചത് ). കഴുകാത്ത ഒരു പാന്റും ഷർട്ടും ഇട്ടു മുടി കൈ കൊണ്ട് മാടി ഒതുക്കി ബൈക്കിന്റെ ചാവിയും എടുത്തു അവൻ ഉമ്മറത്തേക്ക് ഇറങ്ങി.

അച്ഛന്റെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിപ്പുണ്ട്. അച്ചു അച്ഛന്റെ മുഖതേക്ക് ഒന്ന് നോക്കി എന്നിട്ട് ഷൂ കെട്ടാൻ തുടങ്ങി.

അച്ഛൻ പത്രത്തിലെ വാർത്തകൾ ഉറക്കെ വായിക്കാൻ തുടങ്ങി.

” കോയമ്പത്തൂരിൽ കാറ്റിലും മഴയിലും വൻ വാഴ കൃഷി നാശം ” എന്നിട്ടു ഒളികണ്ണാൽ അച്ചുവിനെയും ഒന്ന് നോക്കി.

അവൻ അത് ശ്രദ്ധിക്കാതെ ചെയ്യുന്ന ജോലിയിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. അപ്പോളാണ് അമ്മ വന്നു പറഞ്ഞത് “അച്ചു ഇന്ന് രാത്രീലത്തെ ട്രെയിനിനു ഉഷ ചിറ്റയുടെ മകൾ അമ്മാളു വരുന്നുണ്ട്. നീ പോയി ആ കുട്ടിയെ കൂട്ടികൊണ്ട് വരണം. ” ഇത്രയും പറഞ്ഞു അമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങി.

അച്ചു അപ്പോൾ ആലോചിച്ചത് അവളെ കൂട്ടാൻ എന്നുള്ള പേരും പറഞ്ഞു കൂട്ടുകാരും ഒത്തു സ്റ്റേഷനിൽ പോയിരുന്നു വായിനോക്കാം എന്നായിരുന്നു. ഉടനെ അച്ഛൻ അമ്മയോടായി പറഞ്ഞു ആ കുട്ടിയെ കൂട്ടാൻ ഇവനെ വിടണോ. ഞാൻ പോയാൽ പോരെ എന്ന്….

അമ്മ അച്ഛനോട് ദേഷിച്ചു പറഞ്ഞു അവൻ കുട്ടി അല്ല അവൻ പോയി വണ്ടിയിൽ കൂട്ടികൊണ്ട് വരും. അമ്മാളുവും കുഞ്ഞിലേ വന്നതല്ലേ ഇവിടെ അവൾക്കു സ്ഥലവും ഒന്നും പരിചയം കാണില്ല എന്ന്

അച്ചുവിന്റെ അച്ഛൻ മനസ്സിൽ പറഞ്ഞു “ഇവൻ കുട്ടി അല്ലാത്തതാണെന്റെ പേടി “

ഇതെല്ലാം കേട്ടു അവളെ ഞാൻ തന്നെ വിളിച്ചോണ്ട് വന്നോളാം എന്നും പറഞ്ഞു അവൻ ഇറങ്ങാൻ തുടങ്ങി. പടിക്കൽ ഇറങ്ങി നിന്നു അവൻ അച്ഛനോടായി പറഞ്ഞു അമ്മാളു എന്റെ പെങ്ങളാണ് . അവളെ സുരക്ഷിതമായി ഇവിടെ എത്തിക്കാൻ എനിക്കറിയാം.

എന്നിട്ട് അവൻ അമ്മയോടായി പറഞ്ഞു അവൾ വിളിക്കുമ്പോൾ എന്റെ നമ്പർ കൊടുത്തേക്കൂ. ഇത്രയും പറഞ്ഞു അവൻ പുറത്തേക്കു പോയി.

അമ്മ അച്ഛനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. അതിന്റെ അർത്ഥം മനസ്സിലായ അയ്യാൾ അവരോടായി പറഞ്ഞു” ഉമേ മറ്റൊന്നും കൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. നമ്മുടെ മോനെയും കൂട്ടുകാരെയും കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല കവലയിൽ കേൾക്കുന്നത്. അവന്റെ കൂട്ടുകെട്ട് അവനെ ഒരുപാടു നശിപ്പിച്ചിട്ടുണ്ട്. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ ഞാൻ ഇരിക്കുന്നത് അവൻ വലിയ തെറ്റ് ഒന്നും ചെയ്യില്ല എന്നുള്ള വിശ്വാസം കൊണ്ടാണ് . “

ഇത്രയും കെട്ടു കഴിഞ്ഞു ഉമ അദ്ദേഹത്തോടായി പറഞ്ഞു “നമ്മുടെ മോൻ അത്രക്കാരൻ അല്ല. അവൻ ഒരു തെറ്റും ചെയ്യില്ല. ചേട്ടൻ തെറ്റി ധരിച്ചിരിക്കുകയാ “

അദ്ദേഹം അവളോട്‌ പിന്നെ ഒന്നും പറഞ്ഞില്ല. മനസ്സിൽ മന്ത്രിച്ചു “കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞു “

ഇതെ സമയം അച്ചുവും കൂട്ടുകാരും റെയിൽവേ പാളത്തിന്റെ അരികിലുള്ള കുറ്റികാട്ടിൽ സ്റ്റ ഫ് വലിക്കുന്ന തിരക്കിൽ ആയിരുന്നു. അച്ചു കൂട്ടുകാരൻ അജുവിനോട് പറഞ്ഞു “അളിയാ ഒരു 7:30 ആകുമ്പോൾ നമുക്ക് റെയിൽവേ സ്റ്റേഷനിൽ ഒന്ന് പോകണം.

പെങ്ങളൂട്ടി വരുന്നുണ്ട് ലക്‌നൗവിൽ നിന്നും. അവളെ കൂട്ടി വീട്ടിൽ കൊണ്ടാക്കണം . “
വീണ്ടും അവർ കലാപരിപാടികൾ തുടർന്നു . സമയം പോയത് അറിഞ്ഞില്ല.

7 മണി ആയപ്പോൾ അജു അച്ചുവിനെ തട്ടി വിളിച്ചുണർത്തി. എന്നിട്ട് പറഞ്ഞു നീ വാ നമുക്കു സ്റ്റേഷനിൽ പോയിരുന്നു വായിനോക്കാം. നിന്റെ അനിയത്തി വരുമ്പോൾ കൂട്ടുകയും ചെയ്യാം . അങ്ങനെ അവർ സ്റ്റേഷനിൽ എത്തി. അതിനിടയിൽ അമ്മ ഒരുപാടു തവണ വിളിച്ചു അവളെ കൂട്ടുന്ന കാര്യം ഓര്മിപ്പിച്ചിട്ടയുണ്ടായിരുന്നു.

അവർ സ്റ്റേഷനിൽ നിന്നു ഓരോ പെൺശരീരത്തിന്റെയും ഉള്ളിലേക്ക് ചൂഴ്ന്നു ഇറങ്ങാൻ തുടങ്ങി. ഇടയ്ക്ക് കൂട്ടിനു ഓരോ പ ഫും. അൽപ്പ സമയം കഴിഞ്ഞപ്പോൾ അച്ചുവിന്റെ ഫോണിലേക്കു ഒരു അൺനോൺ നമ്പറിൽ നിന്നും കാൾ വന്നു. അവൻ കാൾ എടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു കിളിനാദം.

അച്ചുവിന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. അവൻ പ്രതീക്ഷയോടെ തിരിച്ചു ഹലോ പറഞ്ഞു. അപ്പൊ അവിടുന്നുള്ള മറുപടി അവന്റെ പ്രതീക്ഷകളെ തകർത്തു

“അച്ചേട്ടാ ഇത് ഞാനാ അമ്മാളു ട്രെയിൻ ലേറ്റ് ആണ്. എപ്പോൾ വരും എന്ന് അറിയില്ല. സ്റ്റേഷനിൽ തന്നെ കാത്തു നിൽക്കണെ “ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി.

അവൻ അജുവിനോട് പറഞ്ഞു “അവൾ എത്താൻ ലേറ്റ് ആകും ” അജു പറഞ്ഞു കുഴപ്പമില്ലളിയാ നമുക്ക് വെയിറ്റ് ചെയ്യാം അവൾ വരുമ്പോൾ വരട്ടെ.

ഇവിടുത്തെ ചാകര കഴിയുന്നവരെ നിൽക്കാൻ ഞാൻ തയ്യാറാണ്. അത് കേട്ടപ്പോൾ അച്ചുവിനും സന്തോഷം.

ആ സമയത്തു അവരുടെ മറ്റൊരു കൂട്ടുകാരൻ ഫസലും അങ്ങോട്ടേക്ക് എത്തി.
പിന്നീട് മൂന്നുപേരും ചേർന്നായി വായിനോട്ടം.

കുറെ സമയം കഴിഞ്ഞു അച്ചു ഫോൺ നോക്കിയപ്പോൾ അത് ഓഫ്‌ ആയി ഇരിക്കുന്നു. അവൻ കൂട്ടുകാരോട് പറഞ്ഞതിന് ശേഷം അടുത്തുള്ള മൊബൈൽ ഷോപ്പിലേക്ക് ഫോൺ ചാർജ് ചെയ്യാനായി പോയി.

അച്ചു പോയി അല്പസമയം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്ക് സ്റ്റേഷന്റെ പുറത്തേക്കു വരുന്നത് കണ്ടു ഫസൽ അജുവിനെ വിളിച്ചു. രണ്ടുപേരും കൂടി വാക്കുകൾ കൊണ്ട് അവളുടെ ചോര ഊറ്റികുടിക്കാൻ തുടങ്ങി. അപ്പോഴേക്കും സ്റ്റേഷനിലും തിരക്ക് കുറഞ്ഞിരുന്നു. അവൾ ഇടയ്ക്ക് ഫോൺ എടുത്തു നോക്കുന്നുണ്ട്. അജുവും ഫസലും അവൾക്കു അരികിലേക്ക് വന്നു. അവരെ കണ്ടു പേടിച്ചിട്ടു ആ പെൺകുട്ടി സ്റ്റേഷന്റെ പുറത്തേക്കുള്ള വഴിയേ പെട്ടെന്ന് നടക്കാൻ തുടങ്ങി.

അവർ അവളുടെ പിറകെ കൂടി. ആരുമില്ല എന്ന ധൈര്യം കൊണ്ടാവും ഫസൽ അവളുടെ കൈയിൽ കടന്നു പിടിച്ചു അസഭ്യങ്ങൾ പറയാൻ തുടങ്ങി.

അപ്പോഴാണ് അച്ചു ഫോൺ ചാർജ് ആക്കി അങ്ങോട്ട് വന്നത്. അവൻ അമ്മാളുവിനെ വിളിച്ചു കൊണ്ടാണ് അങ്ങോട്ട്‌ വന്നത്.

അപ്പോഴാണ് അജു അത് ശ്രദ്ധിച്ചത്. ആ പെൺകുട്ടിയുടെ കയ്യിൽ ഇരുന്ന ഫോണിന്റെ സ്‌ക്രീനിൽ അച്ചുവിന്റെ നമ്പർ. അത് “Achu bro” എന്ന് സേവ് ചെയ്തിരുന്നു.

അച്ചുവും ഇത്‌ കണ്ടു. അവൻ ഫസലിനെ തള്ളി മാറ്റി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു

“നാ യിന്റെ മോനെ ഇതെന്റെ പെങ്ങളാ “

ഫസലും അജുവും എന്ത് പറയണം എന്നറിയാതെ തരിച്ചു നിൽക്കുവായിരുന്നു.

അമ്മാളു അച്ചുവിന്റെ കൈ തട്ടി മാറ്റി. അവളുടെ കണ്ണിലേക്കു നോക്കിയ അച്ചു കണ്ടത് ഒരുതരം വെറുപ്പു ആയിരുന്നു.

വീടെത്തുന്ന വരെയും അച്ചുവും അമ്മാളുവും പരസ്പരം ഒന്നും മിണ്ടിയില്ല.

വീട്ടിലേക്കു വന്നു കയറിയ അമ്മാളു ഒരു കരച്ചിലോടെ ഉമയുടെ നെഞ്ചിലെക്ക്‌ വീണു. കാര്യം തിരക്കിയ ഉമയോട് അവൾ നടന്നത് പറഞ്ഞു.

അച്ചുവിന്റെ മുഖം അടച്ചു ഒരടിയായിരുന്നു ഉമയുടെ പ്രതികരണം.

കുറ്റബോധം കൊണ്ട് അച്ചുവിന്റെ തല താഴ്ന്നു തന്നെ നിൽക്കുവായിരുന്നു.

അവന്റെ അച്ഛൻ അവനോടായി പറഞ്ഞു “മോനെ നിനക്ക് ഇവളുടെ കയ്യിൽ അവൻ പിടിച്ചപ്പോൾ വേദനിചില്ലേ. അത് ഇവൾ നിന്റെ പെങ്ങളെ ആയതു കൊണ്ടാണ്. അതുപോലെ തന്നെ ഓരോ പെൺകുട്ടിയെയും നീ നിന്റെ പെങ്ങളെ ആയി കാണാൻ പഠിക്കണം. അപ്പോൾ നിന്നിലും മാറ്റങ്ങൾ ഉണ്ടാവും. അല്ലാതെ രാത്രിയുടെ മറവിൽ അവളെ കാ മ വെറിയോടെ നോക്കുന്നവൻ ആണല്ല “.കുറ്റബോധം കൊണ്ട് പിന്നെയും അച്ചു വീർപ്പുമുട്ടുകയായിരുന്നു.

ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് കയറിപോയി. അവന്റെ ആ പെരുമാറ്റം ഉമയുടെ ഉള്ളിൽ വീണ്ടും ദേഷ്യമാണ് ഉണ്ടാക്കിയത്. അവർ അമ്മാളുവിനെയും കൂട്ടി അകത്തേക്ക് പോയി.

അവന്റെ അച്ഛൻ എന്തോ ഓർത്തു ചാരുകസേരയിലേക്ക് വീണു. ഉമ പിറുപിറുക്കുന്നുണ്ടായിരുന്നു

“നശിച്ചവൻ, അമ്മയേം പെങ്ങളേം തിരിച്ചറിയാതെ നടക്കുന്നു. ചേട്ടൻ പറഞ്ഞപ്പോൾ പോലും ഞാൻ വിശ്വസിച്ചില്ല. എനിക്ക് എന്തിനാ ദേവി ഇങ്ങനെ ഒരു സന്താനത്തിനെ തന്നത്.”

അച്ചു കുളിക്കാനായി ഷവറിന്റെ കീഴിൽ നിന്നു. അവന്റെ മനസ്സിൽ കൂടി പല പല ചിന്തകളും കടന്നു പോയി. അവൻ ആലോചിച്ചു എന്റെ അച്ഛൻ എന്നെ ഇതൊന്നും ആയിരുന്നില്ലല്ലോ പഠിപ്പിച്ചത്.

എനിക്ക് പിഴ ച്ചു തുടങ്ങിയത് എന്റെ ജീവിതത്തിലേക്ക് കൂട്ടുകാർ വന്നപ്പോൾ ആരുന്നോ ക ള്ളും ക ഞ്ചാ വും വന്നപ്പോൾ ആരുന്നോ..

“അതെ ക ള്ളും ക ഞ്ചാ വും”

ഇതിന്റെ പുറത്തല്ലേ അവൻ ഇന്ന് എന്റെ പെങ്ങളെ കയറി പിടിച്ചത്. ഇതിന്റെ പുറത്തല്ലേ ഞാൻ പല പെൺകുട്ടികളെയും എന്റെ വൃത്തികെട്ട കണ്ണിന്റെ ഇരയാക്കിയത്.അച്ഛൻ പറഞ്ഞതുപോലെ അവരും ആരുടെയൊക്കെയോ പെങ്ങന്മാർ ആയിരുന്നില്ലേ.

കുറ്റബോധം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തല പോലും തുടയ്ക്കാതെ അവൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി അമ്മയുടെ എടുത്തെത്തി.

അവനെ കണ്ടതും ഉമ ദേഷ്യം കൊണ്ട് വെറയ്ക്കാൻ തുടങ്ങി.

അവൻ അമ്മയോട് പറഞ്ഞു ക ള്ളും ക ഞ്ചാവും ആണ് എന്നിലെ മനുഷ്യനെ കൊ ന്നുക ളഞ്ഞത്. അമ്മേം പെങ്ങളേം തിരിച്ചറിയാത്തവൻ ആക്കിയത്. അമ്മ ക്ഷമിക്കണം ഇനി ഒരിക്കലും ഈ മോൻ ഈ തെറ്റ് ആവർത്തിക്കില്ല. എന്റെ അമ്മയാണ് സത്യം.

പിന്നീട് അവൻ അമ്മാളുവിനോടും മാപ്പ് പറഞ്ഞു തന്റെ കൂട്ടുകാരൻ ചെയ്ത തെറ്റിന്.

അവന്റെ കണ്ണിലെ കുറ്റബോധം കണ്ടിട്ടാവണം അവർക്കു രണ്ടു പേർക്കും അവനോടു ക്ഷമിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഇതെല്ലാം കണ്ടും കേട്ടും വാതിൽ പടിയിൽ നിന്നിരുന്ന അച്ഛനും മനസ്സിലായി അച്ചു ഇനി പുതിയ ഒരു മനുഷ്യൻ ആണെന്ന്

~ഗീതു