അവൾ ഇറങ്ങിയെന്ന് പറയുവാനായി വീട്ടിലേക് വീഡിയോ കാൾ വിളിച്ചതായിരുന്നു ഞാൻ…..

എഴുത്ത്: നൗഫു ചാലിയം

================

കഥകൾ വാട്ട്സ്ആപ്പിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“പെങ്ങളുടെ മകളെ എന്റെ കൂടെ കണ്ടപ്പോൾ ആയിരുന്നു അവളുടെ മുഖം മാറുന്നത് ഞാൻ കാണുന്നത്…”

“ചുവന്നു ചുടങ്ങിയ മുഖം പെട്ടന്ന് തന്നെ വലിഞ്ഞു മുറുകി വലിയൊരു കരച്ചിലിലേക് വഴി മാറാൻ സെക്കണ്ടുകൾ പോലും വേണ്ടി വന്നില്ല..

ആദ്യം അതൊരു വാവിട്ട് ശ്വാസം പോലും കിട്ടാതെ യുള്ള കരച്ചിലും..

പിന്നെ തേങ്ങി തേങ്ങിയുള്ള.. മൂളലും ആയിരുന്നു…”

” എന്താണ് കാര്യമെന്ന് അറിയാതെ ഞാൻ അവളോട് കുറെ ചോദിച്ചു…”

അച്ഛാ യുടെ പാറൂസിന് എന്ത് പറ്റി.. എന്നും. ചോദിച്ചു കൊണ്ട്…

“പക്ഷെ അവൾ മൊബൈലിലേക് മാത്രം നോക്കി എന്നെ തന്നെ നോക്കി കരഞ്ഞു കൊണ്ടിരുന്നു..”

****************

“ഇതൊരു പ്രവാസിയുടെ കഥയാണ്…പ്രയാസമെന്ന പ്രവാസത്തിൽ തീരമടുക്കാൻ ഇനിയും ഒരുപാട് തുഴ എറിയേണ്ടി വന്ന പ്രവാസിയുടെ കഥ…

അതിനിടയിൽ ഇത്തിരി നേരം ഇത്തിരി സന്തോഷം…

എന്റെ പേര് ബിജു…

വീട്ടിൽ എല്ലാവരുമുണ്ട്…

സ്ഥലം പിന്നെ പറയേണ്ടല്ലോ.. പറഞ്ഞേക്കാം..

കോഴിക്കോട് മാങ്കാവ് “

“ഭാര്യയും രണ്ടു മക്കളും.. ഒരാണും ഒരു പെണ്ണും…

മൂത്തവൻ രണ്ടാം ക്‌ളാസിൽ.. രണ്ടാമത്തെവൾ അങ്കൻ വാടിയിൽ പോകുന്നുണ്ട്…”..

“വല്ലപ്പോഴും ടീച്ചറെ ഒന്ന് കാണാൻ എന്ന പോലെ…ഒരു പോക്കാണ്…

പോയാൽ തിരിച്ചു വരാനും പോകുന്നില്ലേൽ പറഞ്ഞയക്കാനും കുറച്ചു മെനക്കേടാറുണ്ട് എന്റെ ഭാര്യ…”

“ഇന്നലെ ആയിരുന്നു എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്ന അളിയന്റെ അടുത്തേക് പെങ്ങൾ പെട്ടിയും ചട്ടിയും കുട്ടിയുമായി വന്നത്…”

“അവൾ വരുമ്പോൾ എനിക്കായ് കുറച്ചു സാധനങ്ങൾ വീട്ടിൽ നിന്നും പേക് ചെയ്തിരുന്നത് കൊണ്ട് തന്നെ അളിയന്റെ റൂമിൽ ഞാൻ നേരത്തെ തന്നെ ഹാജർ വെച്ചിരുന്നു… രണ്ടു ദിവസം മുന്നേ…”

“അളിയൻ,..

അവർ വരുന്നത് പ്രമാണിച്ചു പുതിയൊരു റൂം സെറ്റ് ചെയ്തിരുന്നു…

റൂമിലേക്കുള്ള ഫർണിച്ചറും മറ്റു സാധനങ്ങളും സെറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ രണ്ടു ദിവസമായി മര്യാദക് ഒന്ന് നാട്ടിലേക്കു വിളിച്ചിട്ട്…”

“എല്ലാം കഴിഞ്ഞു അവളെ എയർപോർട്ടിൽ പോയി കൂട്ടി കൊണ്ട് വരുന്ന നേരം… അവൾ ഇറങ്ങിയെന്ന് പറയുവാനായി വീട്ടിലേക് വീഡിയോ കാൾ വിളിച്ചതായിരുന്നു ഞാൻ…

അമ്മയോടും ഭാര്യയോടും സംസാരിക്കുകയും പെങ്ങളുടെ മക്കളെ കാണിച്ചു കൊടുക്കുകയും ചെയ്തതിന് ശേഷമായിരുന്നു.. നാല് വയസുകാരി പാറൂസ് ഫോൺ വാങ്ങിയത്.. അതും അവൾക് അവളുടെ ചെങ്ങായിച്ചിയെ കാണണമെന്ന് പറഞ്ഞു കൊണ്ട്…

പക്ഷെ ഫോൺ എടുത്തപ്പോൾ തന്നെ അവൾ കണ്ടത് എന്നെ ആയിരുന്നു എന്റെ കൂടെ അവളുടെ കൂട്ടുകാരി അച്ചൂട്ടി ഇരിക്കുന്നു… അതും എന്റെ മടിയിൽ..എന്നോട് അത്രയും അടുപ്പത്തിൽ…”

“അതായിരുന്നു പെട്ടെന്നൊരു കരച്ചിലിലേക് വഴി മാറിയത്..

ആര് പറഞ്ഞിട്ടും അവളുടെ സങ്കടം തീരുന്നില്ല…”

“അവളുടെ കൂട്ടുകാരി അച്ഛന്റെ അടുത്തേക് പോകുവാണെന്നു പറഞ്ഞിട്ട് പോലും അവൾക് വല്യ പ്രശ്നമൊന്നും ഇല്ലായിരുന്നെന്ന് ഭാര്യ പറഞ്ഞിരുന്നു..”

“അവളുടെ അച്ഛന്റെ അടുത്തേക് അല്ലെ.. എന്റെ അച്ഛന്റെ അടുത്തേക് അല്ലല്ലോ…”

“അതായിരുന്നിരിക്കാം അവളുടെ വിശ്വാസം…

അവളുടെ അച്ഛാ യുടെ അടുത്തേക് ആണ് കൂട്ടുകാരി പോയതെന്ന് കരുതിയാകും അവളുടെ മനസ് ഇത്രമേൽ സങ്കടം കാണിച്ചത്…”

“കുറച്ചു ദിവസം മുന്നേ.. പെങ്ങൾ യാത്ര പോകുന്നത് പറയുവാനായി കുടുംബക്കാരുടെ വീട്ടിൽ പോയിരുന്നു.. അന്ന് എന്റെ ഭാര്യയും മക്കളും കൂടെ ഉണ്ടായിരുന്നു..

അവിടുന്ന് ഇറങ്ങുവാൻ നേരം പെങ്ങളുടെ മകൾ അച്ചു അവിടുത്തെ അമ്മയോട് ഞങ്ങൾ അടുത്ത മാസം ഒന്നാം തിയതി അച്ഛന്റെ അടുത്തേക് പോകുമെന്ന് പറഞ്ഞായിരുന്നു ഇറങ്ങിയത്..

അത് കണ്ട്.. പാറു കുട്ടിയും ആ അമ്മയോട് പറഞ്ഞു…”

“ഞങ്ങളും ഉടനെ പോകുന്നുണ്ട് അച്ഛായുടെ അടുത്തേക്…”

അതിനിപ്പോൾ ആകെ തകിടം മറിഞ്ഞത്.. അവൾ പോകണ്ട അച്ഛന്റെ അടുത്തേക് അവളുടെ കൂട്ടുകാരി എത്തിയിരിക്കുന്നു..

“അവളുടെ സങ്കടം സഹിക്കാൻ പറ്റാതെ ഞാൻ ഫോൺ വേഗം വെച്ചു…

ഒരു അടുപ്പം കാണിച്ചു തുടങ്ങിയത് ഇപ്രാവശ്യതെ നാട്ടിൽ പോകിലായിരുന്നു അവളുടെ വേണ്ട പെട്ട ഒരാൾ ആണെന്നുള്ള അടുപ്പം..

ഞാൻ എങ്ങോട്ട് പോകുമ്പോയും കയ്യിൽ തൂങ്ങി അവളും ഉണ്ടാവും…കൂട്ടുകാരുടെ അടുത്തേക് സൊറ പറഞ്ഞിരിക്കാൻ പോകുമ്പോൾ പോലും..”

എന്റെ ഉള്ളിനെ അത്രമേൽ ഉലച്ചു പോയി..

“എത്ര കടം ആണെകിലും ഒരു പ്രാവശ്യമെങ്കിലും എന്റെ അരികിലേക് അവരെ കൊണ്ട് വരാൻ തിടുകപ്പെട്ടത് അതായിരുന്നു…”

“ഞാൻ എത്ര സമ്പാദിച്ചാലും.. എത്ര സമ്മാനങ്ങൾ അവർക്കായ് ഒരുക്കി കൊടുത്താലും ഞാൻ കൂടെ ഉള്ളതിനേക്കാൾ കൂടുതൽ ഒന്നും അവര്ക് ലഭിക്കില്ലെന്ന അറിവ്..

അതായിരുന്നു എനിക്കെന്റെ മക്കൾ…”

*******************

“കുറച്ചു മാസങ്ങൾക് ശേഷം…

ഇന്നാണ് അവൾ ജിദ്ധയിലേക് വരുന്നത്… അവളുടെ അച്ഛന്റെ കൂടെ താമസിക്കാൻ…

പക്ഷെ അവൾക് അതറിയില്ല…അവളോട് ഞാൻ പറഞ്ഞിട്ടില്ല.. അച്ഛന്റെ അടുത്തേക് പോകുന്നത്… ഭാര്യയും മറ്റാരും അവളോട് പറഞ്ഞിട്ടില്ല…

രാവിലെ എട്ടരക്കുള്ള ഫ്ലൈറ്റ് കുറച്ചു നേരം വൈകി ആയിരുന്നു നാട്ടിൽ നിന്നെ പൊന്തിയത്…

അവൾ എന്നെ ഇവിടെ കാണുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാതെ ഞാൻ എയർപോർട്ടിന് വെളിയിൽ കാത്തിരുന്നു…

മകന്റെ കൈയിൽ തൂങ്ങി ഡാൻസ് കളിച്ചെന്ന പോലെ വരുന്ന അവളെ കണ്ട് എന്റെ മനസ് നിറഞ്ഞു…കൂടെ കണ്ണുകളും…

അവളെന്നെ കാണാതെ ഞാൻ മറഞ്ഞു നിന്നു…

എന്നെ കടന്ന് മുന്നിലൂടെ അവൾ പോയ നേരം.. അവളുടെ പുറകിലൂടെ പമ്മി പമ്മി.. നടന്നടുത്തു കൊണ്ട്…അവളുടെ കണ്ണുകളെ ഞാൻ പൊത്തി പിടിച്ചു…

കൈ വിടുവിക്കാൻ കുറച്ചു സമയം മെനകെട്ടു കൊണ്ട് നിന്നിരുന്ന അവൾ
എന്നെ കണ്ടപ്പോൾ ഒരു ഷോക്ക് ആയിരുന്നു..

ഒരു നിമിഷം അവളുടെ മുന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവൾ എന്നെ തന്നെ നോക്കി നിന്നു..

പിന്നെ വളരെ വേഗത്തിൽ ഓടി എന്റെ അടുത്തേക് അടുത്തു…കൈ നീട്ടി നിന്നിരുന്ന എന്റെ മാറിലേക് അവൾ അലിഞ്ഞു ചേർന്നു..”

“അച്ഛന്റെ പാറു കുട്ടിയായി.. “

ഇഷ്ടപെട്ടാൽ…👍

ബൈ

നൗഫു…😍