ആരാരും ഇല്ലാത്ത ദേവൂനു അതൊക്കെ സ്വപ്നം കാണാൻ കൂടി ഇല്ല, അതൊന്നും ദേവൻ സമ്മതിക്കില്ല നന്ദിനി ഏട്ടത്തി….

നന്ദിനിയമ്മ

Story written by Uma S Narayanan

======================

ആശാനിലയം ഉണർന്നു വരുന്നേയുള്ളൂ…..രാവിലെ തന്നെ നന്ദിനിയമ്മ കുളിച്ചു ഒരുങ്ങി നല്ല സെറ്റുമുണ്ടൊക്കെ ഉടുത്തു റെഡി ആയിരുന്നു..

“”എന്താ നന്ദു ഏട്ടത്തി ഇന്ന് ഉടുത്തു ഒരുങ്ങി പതിവില്ലാതെ””

“”ഞാൻ പറഞ്ഞില്ലേ ഇന്ന് അവര് വരുമെന്ന് “

“ആ ദേവനും ഹരികുട്ടനും അല്ലെ “

“അതെ ദേവു ..അവസാനം എന്റെ അടുത്ത് തന്നെ ഹരികുട്ടൻ എത്തി “

“ഉറപ്പായും വരുമോ നന്ദു ഏട്ടത്തി “”

“വരും ദേവു ഇന്നലെ കൂടി വിളിച്ചു പറഞ്ഞു “

“”നന്ദു ഏട്ടത്തിടെ ഭാഗ്യം ഇനി അവരുടെ കൂടെ കഴിയാലോ “

“അതിനെന്താ ദേവൂ ഞാൻ ഉള്ളിടത്തു നീയും ഉണ്ടാകും “

“ആരാരും ഇല്ലാത്ത ദേവൂനു അതൊക്കെ സ്വപ്നം കാണാൻ കൂടി ഇല്ല അതൊന്നും ദേവൻ സമ്മതിക്കില്ല നന്ദിനി ഏട്ടത്തി “

“നടക്കും ദേവൂ നീ വിഷമിക്കണ്ട “

നന്ദിനിയമ്മ അന്ന് നല്ല സന്തോഷത്തിൽ ആയിരുന്നു രണ്ടു വർഷങ്ങൾ ആയി ഇവിടെ വന്നിട്ട് ഇതുവരെ വീട്ടിൽ പോയില്ല ആശനിലയം അതാണ് ഇപ്പോൾ നന്ദിനിയമ്മയുടെ വീട്…

ആശാനിലയം അശരണാരായവരുടെ വീട് വാർദ്ധക്യത്തിൽ തനിയെ ആയ ഒരുപാട് അമ്മമാർ അച്ഛൻമാർ ഉണ്ടവിടെ..മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ..

താഴെപ്പാട്ട് ഗ്രാമത്തിലെ പാലോട് തറവാട്ടിലെയാണ് റിട്ടയേഡ് ടീച്ചർ ആയ നന്ദിനിയമ്മ .. തനിയെ ആയിപ്പോയ ജീവിതവഴിയിൽ നിന്നാണ് അവിടെ അവർ എത്തിയത്…

ആകെ ഒരു മകൻ ദേവദത്തൻ ഭാര്യ അമൃത മകൻ ഹരിയും അമേരിക്കയിൽ ഡോക്ടർ ആണ് ദേവന്റെ അച്ഛൻ രാഘവൻനായർ ആർടിഒ.ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം തനിയെ വീട്ടിൽ നിൽക്കുന്ന നന്ദിനിയമ്മയെ ആശനിലയത്തിൽ ആക്കിയത് മകൻ ദേവദത്തനാണു …

ആശാനിലയം ദേവദത്തന്റെ അച്ഛന്റെ കൂട്ടുകാരന്റെയായിരുന്നു അതുകൊണ്ട് തന്നെ അമ്മ അവിടെ സുരക്ഷിത ആയിരിക്കും എന്നു ദേവദത്തന് നന്നായി അറിയാം.. വീട് നോക്കാൻ ഒരാളെ ഏല്പിച്ചു നന്ദിനിയമ്മയെ ഇവിടെ ആക്കി.

സത്യത്തിൽ ആശാനിലയത്തിൽ അമ്മയെ ആക്കിയത് അതായിരുന്നില്ല
ആ തറവാട് വിൽപ്പന ആയിരുന്നു ലക്ഷ്യം.കോടികൾ വില മതിക്കുന്ന ഒരേക്കർ വളപ്പിൽ തലയുയർത്തി നിൽക്കുന്ന തറവാട് ആണത് തനി തേക്കിൽ തീർത്ത ഒരു എട്ടുക്കെട്ട് അവിടെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പണി ചെയ്യാനായിരുന്നു അവരുടെ തീരുമാനം നന്ദിനിയമ്മ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല..

ഈ പ്രാവശ്യം ദേവദത്തന്റെ മകൻ ഡോക്ടർ ഹരിയുടെ വിവാഹം കൂടിയാണ് നന്ദിനി അമ്മയെ കൊണ്ട്പോയി ആ വീട് എഴുതി വാങ്ങണം എന്നുകൂടി ഉണ്ടായിരുന്നു ഈ കൊണ്ടുപോകലിനു പിന്നിൽ

നേരം ഉച്ചയായപ്പോൾ ആശാനിലയത്തിൽ ഒരു ബി എം ഡബ്ലിയു കാർ വന്നുനിന്നു അതിൽ നിന്നു ദേവദത്തൻ . കൂടെ ഭാര്യാ അമൃതയും പേരക്കുട്ടി ഹരികൃഷ്ണനും കൂടെ ഇറങ്ങി…

നന്ദിനിയമ്മ വേഗം അവരെ കണ്ടു ഇറങ്ങി ചെന്നു

“”എന്റെ മക്കളെ… എന്ന് വിളിച്ചു കൊണ്ട്.

“”അമ്മേ റെഡിയായോ പോകാൻ “

ദേവദത്തൻ ചോദിച്ചു..

“”നന്ദു ഏട്ടത്തി രാവിലെ മുതൽ റെഡി ആയിരുന്നു””

ദേവൂവമ്മ ആണ് മറുപടി പറഞ്ഞതു

“”അച്ഛമ്മടെ ഹരികുട്ടൻ ആളാകെ വലുതായല്ലോ””,

ഹരിയെ തഴുകി കൊണ്ടു നന്ദിനിയമ്മ ചോദിച്ചു..

“അച്ഛമ്മേ അച്ഛമ്മക്ക് സുഖമാണോ “”

“”പിന്നെ അച്ഛമ്മക് സുഖം ആണ് എന്റെ ഹരികുട്ടൻ എപ്പോഴും വിളിക്കാറില്ലേ അതു പോരെ അച്ഛമ്മക്ക് “

ഇതൊക്കെ കേട്ടു അമൃത മാത്രം സൺഗ്ലാസ് ഉയർത്തി വച്ചു ചുറ്റും നോക്കി നിന്നും അവൾക് നന്ദിനിയമ്മയെ തീരെ ഇഷ്ടമല്ല.മട്ടും ഭാവവും കണ്ടാൽ എല്ലാവരോടും പരമപുച്ഛം.. . ആളൊരു മോഡേൺ ലേഡി..

ഹരിയെ നോക്കി കാണുകയായിരുന്നു നന്ദിനിയമ്മ മുത്തശ്ശന്റെ ഛായയാണ് ഹരിക്ക്….

നെറ്റിയിൽ ഒരു ചന്ദനകുറി തൊട്ട് കസവു മുണ്ടും ജൂബയുമിട്ടു ദേവന്റെ അച്ഛൻ മുന്നിൽ വന്നപോലെയുണ്ട്…

അവർ അവിടെ നിന്നും ഇറങ്ങി എല്ലാവരോടും യാത്ര പറഞ്ഞു പാലോട് തറവാട്ടിൽ എത്തി…. ഉറങ്ങികിടന്ന തറവാട് ശബ്ദമുക്കിതമായിരിക്കുന്നു…

ഹരിയുടെ കല്യാണം കഴിയുവോളം നന്ദിനിമ്മയോട് നല്ല പോലെ എല്ലാവരും പെരുമാറി.. പ്രതേകിച്ചു അമൃത

ഹരിക്ക്ആണെങ്കിൽ അച്ഛമ്മയെ ജീവനായിരുന്നു …

ഹരിയുടെ ഭാര്യാ ഡോക്ടർ മാളവിക നാട്ടിൻ പുറത്തുള്ള ഒരു കുട്ടിയായിരുന്നു. കെട്ടുന്നെങ്കിൽ നാട്ടിൻ പുറത്തുള്ള ഒരു കുട്ടി മതിയെന്നായിരുന്നു അവന്റെ താല്പര്യം.. .നന്ദിനിയമ്മക്ക് മാളവികയെ നല്ല ഇഷ്ടമായി നല്ല ഐശ്വര്യമുള്ള കുട്ടി..

കല്യാണത്തിരക്ക് എല്ലാം കഴിഞ്ഞുആളുകളെല്ലാം പോയൊരു ദിവസം . അമൃത. ദേവനോട് പറഞ്ഞു….

“”ദേവേട്ട ചെന്നു പറ എല്ലാം എഴുതി തരാൻ എന്നിട്ട് വേണം പേപ്പർ എല്ലാതും ശരിയായാക്കി മുന്നോട്ടു പോകാൻ. “

“”അമൃത ഞാൻ എങ്ങനെ ഇത്ര പെട്ടന്ന് ചോദിക്കും””

“”അതൊന്നും അറിയണ്ട ആ അമേരിക്കൻ കമ്പനിക്ക് ഓർഡർ കൊടുക്കണം എല്ലാം പറഞ്ഞു ഉറപ്പിച്ചതാ .. ഹോസ്പിറ്റലിൽ റീസർച്ച് സെന്റർ ഈ നാട്ടിൽ പോയി ജില്ലയിൽ തന്നെ ആദ്യത്തെ ആയിരിക്കും “”

അതു കേട്ടുകൊണ്ട് വന്ന ഹരി പറഞ്ഞു

“”അച്ഛാ വേണ്ട അച്ഛമ്മയുടെ കലാശേഷം എല്ലാം അച്ഛന് തന്നെ അല്ലെ പിന്നെ പിടിച്ചു വാങ്ങാൻ എന്തിനാ ഇത്ര ധൃതി അച്ഛമ്മ സുഖമായി ഇവിടെ തന്നെ ജീവിക്കട്ടെ അതും ഇതുപോലെ മനോഹരമായ വീട് പൊളിച്ചു കളയുക എനിക്ക് താല്പര്യം ഇല്ല .. “”

“”എന്താ ഹരി പറയുന്നത് മാളുവിനും നിനക്കും വേണ്ടി ഹോസ്പിറ്റലിൽ ഉണ്ടാക്കാൻ അല്ലെ പ്ലാൻ..നമ്മൾ വിചാരിച്ചത് അതെഴുതി വാങ്ങി വേണം തിരിച്ചു കൊണ്ട് പോയി അവിടെ ആക്കാൻ.. “”

“”അമ്മേ വേണ്ട അച്ഛമ്മ എവിടെ തന്നെ നിൽക്കണംഎനിക്ക് ഹോസ്പിറ്റലിൽ വേണ്ട”””

“”ഹരി വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ വലിച്ചു ഇടരുത് “”

അമൃതക്ക് ദേഷ്യം വന്നു..ഇതെല്ലാം കേട്ട് മാളു ഹരിയെ അകത്തേക്കു വിളിച്ചു കൊണ്ടു പോയി

“”ഹരിയേട്ടാ ഞാൻ പറഞ്ഞത് പോലെ ചെയ്യു അച്ഛമ്മ പാവമാണ് “”

ഹരി എന്തൊക്കെയാ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ മൂളി കെട്ടു ….

അമൃതയുടെ വാക്കുകൾ കേട്ടു ദേവദത്തൻ നന്ദിനിമ്മയുടെ റൂമിൽ എത്തി

“” അമ്മേ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു””

“”പറയു ദേവാ.. “”

ഒരു നിമിഷം മിണ്ടാതെ നിന്നു ..

“”ഈ വീട് എന്റെ പേരിൽ എഴുതി തരണം “”

“”അതിപ്പോ നിനക്കു തന്നെ അല്ലെ നീ ഒരാൾ അല്ലെ എനിക്ക് മകൻ ആയുള്ളൂ “”

“”അതു പോരാ അമ്മേ അതു ഇപ്പോൾ തന്നെ എന്റെ പേരിൽ രജിസ്റ്റർ ചെയ്യണം””

“”അതെന്തിനാ ദേവാ “”

“”ഇവിടെ ഒരു ഹോസ്പിറ്റലിൽ പണി ചെയ്യാൻ ഉദ്ദേശം ഉണ്ട് ഇതെല്ലാം പൊളിച്ചു കളഞ്ഞു “”

“”ദേവാ എന്താ പറയുന്നത് ഈ വീട് പൊളിക്കാനോ ഇനി നിങ്ങൾ പോകില്ല ഇവിടെ ആണ് എന്നല്ലേ പറഞ്ഞത് എന്നിട്ട് ഇപ്പോൾ ഇതു പൊളിച്ചു കളയണോ “”

“”അമ്മേ പോകില്ല ശരി തന്നെ തിരുവനന്തപുരം ആണ് ഇനി ജോലി അവിടെ ഒരു ഫ്ലാറ്റ് എടുത്തു ഇവിടെ ഹോസ്പിറ്റലിൽ ഉണ്ടാക്കി ഇങ്ങോട്ട് മാറണം.””.

നന്ദിനിയമ്മയുടെ കണ്ണുകൾ നിറഞ്ഞു പിന്നെ ഒന്നും മിണ്ടാതെ അലമാരയിൽ ഇരിക്കുന്ന തന്റെ ബാഗും എടുത്തു വന്നു….

“”എനിക്ക് തിരിച്ചു പോകണം എന്നെ അവിടെ കൊണ്ടു പോയി വിടണം അതുമതി പോയെ പറ്റു “”

അമൃത അതുകണ്ടു ദേവനെ കണ്ണു കാണിച്ചു

“”അമ്മേ ഞാൻ പറയുന്നത് കേൾക്കു “”

ദേവൻ പിന്നാലെ ചെന്നുകൊണ്ട് പറഞ്ഞു

“”വേണ്ട ദേവാ ഞാൻ പോവുകയാണ് എനിക്ക് അവിടെ നല്ല സമാധാനം ഉണ്ട് എന്റെയും നിന്റെഛന്റെയും പെൻഷൻ ഉണ്ട് അതുമതി ജീവിതക്കാലം മുഴുവൻ എനിക്ക് ജീവിക്കാൻ ആ പെൻഷൻ ആശാനിലയത്തിനാണ് അവിടെ എന്നും എനിക്കൊരു പിടി ചോറു കിട്ടും . അതു കൊണ്ട് ഞാൻ അവിടെ അമ്മമാരുടെ ഒപ്പം അവർക്കായി അവരുടെ കൂടെ ജീവിച്ചു കൊള്ളാം “”

എന്നിട്ട് ബാഗിൽ നിന്നും ഒരു ഫയൽ എടുത്തു ഹരിയുടെ കൈയിൽ കൊടുത്തു .

“”ഹരികുട്ട നിനക്കു ആണ് ഇത്‌ നിന്റെ പേരിലാണ് ഞാൻ എഴുതി വച്ചത്. ഈ തറവാട് നിന്റെ ഇഷ്ടം പോലെ ഇതു പൊളിക്കാതെ തന്നെ ഇവിടെ നീയും മാളുവും കഴിയുക “”,

ദേവദത്തൻ ഹരിയേയും അമ്മയെയും മാറി നോക്കി..

“”അച്ഛാ ഞാൻ ഈ വീട് പൊളിക്കാൻ സമ്മതിക്കില്ല അച്ഛനും അമ്മക്കും പോകാം.. ഈ വീട്ടിൽ നിന്ന് പ്രായമായ അച്ഛമ്മയെ വൃദ്ധസദനത്തിൽ ആകുന്നെങ്കിൽ അച്ഛനും അമ്മക്കും കൂടി ഒരു റൂം ബുക്ക്‌ ചെയ്തോളു ഭാവിയിൽ ആവശ്യം വരും..

അതുകൊണ്ട് ഇവിടെ ഇനി ഞാൻ മാളുവും അച്ഛമ്മയും മാത്രം ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് ഞാനും മാളുവും ഉണ്ടാകുന്നണ്ട് അതിൽ കൂടുതൽ അത്യാഗ്രഹം ഇല്ല ഈ വീട്ടിൽ എന്റെ അച്ഛമ്മയുടെ കൂടെ ഞാൻ എന്നും ഉണ്ടാകും.. അച്ഛനും അമ്മയ്ക്കും വേണമെങ്കിൽ പോകാം “”

ആശനിലയത്തിലേക്ക് പോകാൻ ഇറങ്ങിയ നന്ദിനിയമ്മയെയും ചേർത്തു പിടിച്ചു അവൻ അകത്തേക്കു നടന്നു…..

“ഹരികുട്ടാ ഒന്ന് നിന്നെ അച്ഛമ്മക്ക് ഒരാഗ്രഹം ഉണ്ട്”

“എന്താ പറയു അച്ഛമ്മേ”

“ആശാനിലയത്തിൽ ദേവൂ. ഉണ്ട് അച്ഛമ്മ ചെന്ന മുതൽ ഉള്ള കൂട്ട് അവരെ കൂടി ഇവിടേക്ക് കൊണ്ട് വരണം”

“കൊണ്ടു വരാലോ എനിക്ക് ഇനി അച്ഛമ്മ മാത്രം അല്ല അമ്മമ്മയും ഉണ്ട്..”

സന്തോഷത്തോടെ.നന്ദിനിയമ്മയും ദേവൂവും ജീവിതത്തിലെ ഒരു വലിയ വൃക്ഷത്തണലായി ഇനിയുള്ള കാലം . ഹരികുട്ടന്റെയും മാളുവിന്റെയും ഒപ്പം ..

~Uma S Narayanan