അന്നൊക്കെ പറഞ്ഞത് ഇഷ്ടമുള്ളപ്പോൾ ചോദിച്ച മതി അപ്പൊ സാധനം കൈയ്യിൽ വരും എന്നല്ലേ..

അറിയാതെ പോകുന്നവർ…

Story written by Unni K Parthan

==============

“നിന്റെ അമ്മയുടെയും അച്ഛന്റെയും ബെഡ് റൂം വീഡിയോസ് ഷൂട്ട്‌ ചെയ്തു തരികയാണേൽ പിന്നെ നീ സ്റ്റ *ഫിന് പൈസ തരേണ്ട..”

ജീവൻ പറഞ്ഞത് കേട്ട് ദക്ഷ ഞെട്ടി..

“ജീവേട്ടാ പ്ലീസ്..എനിക്ക് സ്റ്റ *ഫ് വേണം..എനിക്ക് ഭ്രാന്ത് പിടിക്കുന്നു..എന്നെ തന്നെ ഞാൻ തന്നില്ലേ പലവട്ടം..അന്നൊക്കെ പറഞ്ഞത് ഇഷ്ടമുള്ളപ്പോൾ ചോദിച്ച മതി അപ്പൊ സാധനം കൈയ്യിൽ വരും എന്നല്ലേ..എന്നിട്ടു ഇപ്പൊ കുറച്ചു ദിവസമായി എന്തിനാ എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നെ..” ദക്ഷ ജീവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു..

“ഹേയ്..എന്താ മോളേ..ഇങ്ങനെ..ഈ പ്ലസ് ടു എക്സാം കഴിഞ്ഞാൽ പിന്നെ മോള് ഈ രാജ്യം വിടുകയല്ലേ…നമ്മൾ ഒരുമിച്ചല്ലേ പഠിക്കാൻ കാനഡയിലേക്ക് പോകുന്നത്..പിന്നെ നമ്മുടെ ലൈഫ് അവിടെയല്ലേ..” തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ജീവൻ ദക്ഷയുടെ മുടിയിലൂടെ വിരലോടിച്ചു..

“ഏട്ടാ..എനിക്ക് ഇക്കിളിയാവുന്നു..”

“ദാ…ഒന്ന് മണത്തു നോക്കിയേ..പുതിയ ഐറ്റം ആണ്..” കൈ തണ്ടയിലേക്ക് തൂവിയ സ്റ്റ* ഫ് ദക്ഷ മെല്ലെ മൂക്കിലേക്ക് എടുത്തു..

“സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടോ വീട്ടിൽ..”

“ഇന്ന് ജിൻസിയുടെ വീട്ടിൽ ആവും ഞാൻ ന്ന് പറഞ്ഞിട്ടുണ്ട്..”

“അപ്പൊ ഇന്ന് പോകണ്ടേ..”

“വേണ്ടാ..വീട്ടിൽ പപ്പയും മമ്മയും ഇല്ല…അതോണ്ട് തറവാട്ടിൽ പോകാൻ ആണ് പറഞ്ഞത്..ഞാൻ ആണ് പറഞ്ഞത്..സ്കൂളിന്റെ അടുത്തല്ലേ ജിൻസിയുടെ അവിടെ നിന്നോളമെന്ന്..”

“ഫോൺ വിളിക്കില്ലേ..”

“ഞാൻ വിളിച്ചിരുന്നു..അവിടെ റേൻജ് ഇല്ലന്ന് പറഞ്ഞു ഞാൻ..ഇനി കുഴപ്പമില്ല…” ജീവന്റെ നെഞ്ചിലേക്ക് പൂണ്ടു കൊണ്ട് ദക്ഷ കുറുകി..

“ജീവേട്ടന്റെ ഫാം ഹൌസിലേക്ക് പോകാൻ തോന്നണ്‌ എനിക്ക്..”

“മ്മ്..അപ്പൊ ഞാൻ പറഞ്ഞ കാര്യം..”

“ഏത്..”

“ബെഡ് റൂം സീൻ..”

“മ്മ്..സെറ്റ് ആക്കാം..എന്നെ ഒന്ന് കൊണ്ട് പോവോ വേഗം..”

ജീവന്റെ ചുണ്ടിലേക്ക് ചുണ്ടമർത്തി കൊണ്ട് ദക്ഷ കൊഞ്ചി..

ചുറ്റിനും കണ്ണോടിച്ചു കൊണ്ട് ജീവൻ കാർ മുന്നോട്ടെടുത്തു..

******************************

ഇപ്പോൾ കിട്ടിയ വാർത്ത..അനന്തപുരിയിൽ ഒരു കുടുംബത്തിലെ നാലു പേര് ആ* ത്മഹത്യ ചെയ്തു..ദേവി നിലയത്തിൽ ശ്രീകാന്ത്, ഭാര്യ മഞ്ജു, മക്കളായ പതിനഞ്ചു വയസുകാരി ദക്ഷ, ഒമ്പത് വയസുകാരൻ ദീക്ഷിത് എന്നിവരാണ് മരിച്ചത്..

നിഖിൽ..എന്താണ് അവിടെ ഉണ്ടായത്..ഇത്രയും സങ്കടകരമായ വാർത്ത ഈ പുലരിയിൽ എങ്ങനെ ഉണ്ടായി..ന്യൂസ്‌ ഡെസ്കിൽ നിന്നും ആവണി ചോദിച്ചു..

“ആവണി..അനന്ത പുരിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ശ്രീകാന്തിന്റെയും, ഭാര്യയുടെയും സ്വകാര്യ ദൃശ്യങ്ങൾ ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു..അതിൽ മനം നൊന്താണ് നാടിനെ നടുക്കിയ ഇത്രയും ദാരുണമായ ഒരു സംഭവം ഇന്നലെ രാത്രിയിൽ ഉണ്ടായത്.

“നിഖിൽ വേറെ എന്തെങ്കിലും വിവരങ്ങൾ അറിയാൻ കഴിഞ്ഞോ..”

“ആവണി..ശ്രീകാന്ത് എഴുതി എന്ന് സംശയിക്കുന്ന ഒരു കുറിപ്പും..മരിക്കും മുൻപ് ശ്രീകാന്ത് ചിത്രീകരിച്ച ഒരു വീഡിയോയും ഇപ്പോൾ പുറത്ത് വരുന്നുണ്ട്..അതിൽ പറയുന്നത് മകളെ ആരോ മ യക്കു മരുന്നു നൽകി പീ* ഡിപ്പിച്ചുവെന്നും..പിന്നീട് മ* യക്കു മരുന്ന് കിട്ടാൻ തന്റെ മകളെ ഇങ്ങനെയുള്ള കാര്യത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്..”

“പ്രതിയെ കുറിച്ചു എന്തെങ്കിലും സൂചന ലഭിച്ചോ പോലീസിന്..”

“ആവണി..പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്..സമൂഹത്തിൽ ഉന്നതങ്ങളിൽ പിടിപാടുള്ള ആളുടെ മകൻ ആണ് പ്രതി എന്നാണ് പോലീസിൽ നിന്നും അറിയാൻ കഴിഞത്..പ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടുകയും ചെയ്തിട്ടുണ്ട്..”

“ഉവ്വ്..നടന്നത് തന്നെ..
ഇവരെയൊന്നും ഒരാൾക്കും തൊടാൻ കഴിയില്ല..കാരണം ഈ നാട് ഇങ്ങനെയാണ്‌..”

കേശുവേട്ടന്റ ചായ കടയിൽ ചായ കുടിച്ചു കൊണ്ട് ടിവി കാണുകയായിരുന്ന കുമാരേട്ടൻ ചുണ്ടിൽ ഇരുന്ന ബംഗാളി ബീ* ഡി ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി നടന്നു കൊണ്ട് പറഞ്ഞു..

മൂന്നു ദിവസങ്ങൾക്ക് ശേഷം ഉള്ള പ്രഭാതം..

“നമസ്കാരം ഇപ്പോൾ കിട്ടിയ വാർത്ത..അനന്തപുരി കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി..ദേവ ശിലയിലെ പ്രഭാകരന്റെ മകൻ ജീവനെയാണ്‌ സ്വന്തം കാറിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്..ഷോട്ട് സർക്യൂട്ട് മൂലം വാഹനത്തിനു തീ പിടിച്ചത് മൂലം ആണ് അപകടമുണ്ടായത് എന്ന് പോലീസ് അറിയിച്ചു..”

“പണി അറിയുന്ന ആൺകുട്ടികൾ അപ്പൊ നാട്ടിൽ ഉണ്ട്..”

കേശുവേട്ടന്റ ചായ കടയിൽ ചായ കുടിച്ചു കൊണ്ട് ടിവി കാണുകയായിരുന്ന കുമാരേട്ടൻ ചുണ്ടിൽ ഇരുന്ന ബംഗാളി ബീ *ഡി ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി നടന്നു കൊണ്ട് പറഞ്ഞു..

ശുഭം..

~Unni K Parthan