എന്നെ ഒരിക്കലും വഞ്ചിക്കില്ലെന്നു കരുതിയ ജീവിതാവസാനം വരെ താങ്ങും തണലുമായി കൂടെ ഉണ്ടാവും എന്ന് കരുതിയ…

Story written by Sandeep C N

=====================

ദുബായിലെ പൊരിഞ്ഞ വെയിലുള്ള സമയം നെസ്ലെ കമ്പനിയുടെ bus കാത്തു bus സ്റ്റോപ്പിൽ ഇരിക്കുന്നു. bus ട്രാഫിക്കിൽ പെട്ടു ടൂ ലേറ്റ് ആണ്. തൊട്ടപ്പുറത്തു ഒരു സ്ത്രീ ഫോണും പിടിച്ചു തല താഴ്ത്തി ഇരിക്കുന്നു…..

ഇരിപ്പു കണ്ടപ്പോഴേ എനിക്ക് തോന്നി എന്തോ പന്തികേടുണ്ട് എന്ന്…കണ്ടിട്ട് മലയാളി ആണ്…ഞാൻ ഉടനെ ഹലോ എന്ത് പറ്റി അസുഖം വല്ലതും?

ഉടനെ തലയുയർത്തി ഹേയ് ഒന്നുമില്ല എന്ന് പറഞ്ഞു..

കയ്യിലിരിക്കുന്ന ഫോൺ ആകെ തകർന്നു തരിപ്പണം ആയിട്ടുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകൾ..

ഇവിടെ വർക്ക്‌ ചെയ്യുകയാണോ അതോ വിസിറ്റിൽ ആണോ എന്നു ചോദിച്ചു

ഞാൻ ഹൗസ് വൈഫ്‌ ആണ് ജോലി ഒന്നും ഇല്ല..

ഇവിടെ ഹസ്ബന്റിനെ കാത്തിരിക്കുകയാണോ ..?

അയ്യോ അല്ല !!

ഫോണിന് എന്ത് പറ്റി ആകെ തകർന്നിരിക്കുകയാണല്ലോ 

അതൊക്കെ ഓരോ കഥകൾ ആണ് എന്ന് പറഞ്ഞു രണ്ടു കൈകൾക്കൊണ്ടും കണ്ണുകൾ പൊത്തി വാവിട്ടു കരച്ചിൽ ആണ്….

അവരെ അശ്വസിപ്പിക്കുന്നതിനേക്കാൾ ഞാൻ ഭയന്നത് ദുബായ് ആണ് ആരെങ്കിലും കണ്ടാൽ ഞാൻ വല്ലതും ചെയ്തെന്നു പറഞ്ഞു എന്നെ പിടിച്ചു ജയിലിൽ ഇടുമോ എന്നായിരുന്നു

അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു   പ്ലീസ് കരയരുത് ഞാൻ നിങ്ങളെ കാലു പിടിക്കാം പ്ലീസ് എന്ന് പറഞ്ഞു ഒടുവിൽ അവര് കാര്യങ്ങൾ ഓരോന്നായി പറഞ്ഞു….

ഹസ്ബൻഡ് സിവിൽ എഞ്ചിനീയർ ആണ് നല്ലൊരു യൂറോപ്യൻ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ട്.

മൂന്നാല് മാസങ്ങൾക്കു മുൻപ് അവർക്കു നെഞ്ച് വേദന വന്നു. അവിടുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി എട്ടു ബ്ലോക്ക്‌ ഉണ്ട് ഓപ്പൺ സർജറി വേണ്ടിവരും എന്നാണ് അവിടെ ഉള്ള ഡോക്ടർസ് പറയുന്നത്..

അതറിഞ്ഞതും ഹസ്ബൻഡ് നാട്ടിൽ പോയി മറ്റൊരു വിവാഹം കഴിച്ചു. അവർ അറിയാതെ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് എടുത്തു പുതു പെണ്ണിനേയും കൊണ്ട് ദുബായിക്ക് വന്നു. കമ്പനിക്ക് ഓമനിലും ഖത്തറിലും വർക്ക്‌ ഉണ്ടെന്നു പറഞ്ഞു അയാള് ഒന്നും രണ്ടും ആഴ്ചകൾ  കഴിഞ്ഞാണ് വീട്ടിൽ വരാറ് നിങ്ങളെ നാട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം എന്ന് പലപ്രാവശ്യം അവരോടു പറഞ്ഞിട്ടുണ്ട് ഓപ്പറേഷൻ അവിടുന്ന് ആക്കാം അതാണ് നല്ലത് എന്നൊക്കെയാണ് അങ്ങേരു പറയുന്നത്….

ഒരു ദിവസം ഒമാനിൽ പോയ കെട്ടിയോനെ ഷാർജയിലെ കോർണിഷ്യൽ വച്ചു ഒരു പെണ്ണിനോടൊപ്പം അവളുടെ സുഹൃത്തു കണ്ടു അവൾ സംശയം കൊണ്ട് വീഡിയോ എടുത്തു വാട്സാപ്പിൽ ഇട്ടു കൊടുത്തു അപ്പോഴാണ് അവർക്കു താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലായത്…

ഉടനെ അവിടെ അവൾക്കു ബന്ധുവായി ആകെ ഉള്ള ഫാദറുടെ അനിയനോട് വിളിച്ചു പറഞ്ഞു അവര് വീട്ടിൽ വന്നു ഞാൻ നാട്ടിൽ വിളിച്ചു അന്വേഷിക്കട്ടെ എന്നുപറഞ്ഞു അയാൾ പോയി

പിന്നീട് അയാൾ വിളിച്ചു പറഞ്ഞു ഹസ്ബൻഡിനു മറ്റൊരു ഭാര്യ കൂടെ ഉണ്ട്. അവര് ഇവിടെ തന്നെ ഉണ്ട്. കേട്ടതെല്ലാം ശരിയാണ് ആ പെണ്ണിന്റെ കുടുംബത്തോട് പറഞ്ഞേക്കുന്നത് നിന്നെ ഉടനെ ഡിവോഴ്സ് ചെയ്യും എന്നാണ്…

അതൊക്കെ കേൾക്കുമ്പോൾ തന്നെ അവള് ഏതാണ്ട് തകർന്നിട്ടുണ്ട്. ഈ രോഗവസ്ഥയിൽ രണ്ടു പെൺകുഞ്ഞുങ്ങളെയും കൊണ്ട് ഇനി എങ്ങിനെ ജീവിക്കും?

എന്നെ ഒരിക്കലും വഞ്ചിക്കില്ലെന്നു കരുതിയ ജീവിതാവസാനം വരെ താങ്ങും തണലുമായി കൂടെ ഉണ്ടാവും എന്ന് കരുതിയ ആൾ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയിരിക്കുന്നു അവരോടൊപ്പം ജീവിതം തുടങ്ങിയിരിക്കുന്നു…..

ഇനി ഞാൻ എന്ത് ചെയ്യും…?

ഇതൊന്നുമറിയാതെ ഒമാനിൽ പോയ ഹസ്ബൻഡ് ഇളിച്ചു പിടിച്ചോണ്ട് മുടിഞ്ഞ സ്നേഹത്തിൽ വീട്ടിൽ വന്നു കേറി….അവള് ഉടനെ ഫോണിലെ വീഡിയോ കാണിച്ചു കൊടുത്തു ഇതിനാണോ നിങ്ങൾ ഒമാനിൽ പോകുന്നത് എന്ന് ചോദിച്ചു ….

ദിവസം എണ്ണി തുടങ്ങിയ നീ ആരാടി എന്നെ ചോദ്യം ചെയ്യാൻ മൂന്നെണ്ണവും ഉടനെ നാട്ടിൽ പോകാൻ തയ്യാറായിക്കൊള്ളൂ എന്ന് പറഞ്ഞു അവളുടെ കയ്യിൽ ഉള്ള മൊബൈൽഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു ഉടച്ചു കളഞ്ഞു…

മറ്റുള്ളവരുമായി ബന്ധപ്പെടാൻ ആകെ ഉള്ളത് ഈ ഫോൺ ആണ് അതും മരിക്കുന്നതിന് മുൻപ് ഫാദർ മേടിച്ചു തന്നത് എനിക്കിതെത്ര വലുതാണെന്ന് എറിഞ്ഞുടച്ച അങ്ങേർക്കും അറിയാം എന്നിട്ടാണ് ഇങ്ങനെയൊക്കെ ചെയ്തത്

മനസിന്റെ കണ്ട്രോൾ നഷ്ടപ്പെട്ടപ്പോൾ ജീവിതം അവസാനിപ്പിക്കാൻ വീട്ടിൽ നിന്നും ഇറങ്ങി ഓടിയതാണ് ദുബായിലെ ഈ റോഡിലൂടെ ചീറി പായുന്ന വാഹനങ്ങളുടെ ഇടയിലേക്ക് എടുത്തുചാടാൻ…..

അടുത്തെത്തിയപ്പോൾ ആണ് മക്കളെ ഓർമ വന്നത്. എന്റെ കാല ശേഷം അവരുടെ സ്ഥിതി എന്താവും എന്നുള്ള ചിന്തകൾ എന്നെ അലട്ടുകയിരുന്നു  മരിക്കാനും ജീവിക്കാനും പറ്റാത്ത സാഹചര്യം അങ്ങിനെ ഞാൻ  ഈ ബസ്സ് സ്റ്റോപ്പിൽ എത്തിയത് ഇനിയങ്ങോട്ടുള്ള ജീവിതം ശൂന്യം ആണ് അറിയില്ല എന്താവും എന്ന്….

നസ്ലയുടെ വണ്ടി വരാറായപ്പോൾ ഞാൻ അവരുടെ നമ്പറും അഡ്രസ്സും മേടിച്ചു. അവിടെയുള്ള ഏറ്റവും വലിയ സന്നദ്ധസങ്കടനയുടെ പ്രസിഡന്റിനെ പരിചയം ഉണ്ടായിരുന്നു. അങ്ങേരെ വിളിച്ചു കാര്യം പറഞ്ഞു അവരുടെ ഡീറ്റെയിൽസ് കൊടുത്തു…..

രണ്ടു മൂന്ന് മാസങ്ങൾക്കു ശേഷം പ്രസിഡന്റിനെ വിളിച്ചു അന്വേഷിച്ചപ്പോൾ അവര് അവിടുന്ന് മൂന്നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ നാട്ടിലേക്കു വിട്ടിട്ടുണ്ട് ഓപ്പറേഷൻ കഴിഞ്ഞു അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഞങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്….

അത് മാത്രമല്ല ഹസ്ബൻഡ് ബിൽഡിംഗിന് മുകളിൽ നിന്നും കാലുതെന്നി വീണു മരണപെട്ടു. കമ്പന്യിൽ നിന്നും സർവീസ് പൈസയും ഇൻഷുറൻസ് തുകയും അടക്കം ഭീമമായ എമൗണ്ട് കിട്ടി

നിയമപരമായി ഭാര്യ അവരായതുകൊണ്ട് റിസ്ക് ഒന്നും ഇല്ലാതെ അവരുടെ അക്കൗണ്ടിലേക്കു ആണ് വന്നത്. ഞങ്ങളുടെ ചാരിറ്റിയിൽ ആ സ്ത്രീ കുറച്ചു പൈസ അയച്ചു തന്നിട്ടുണ്ട്. മാത്രമല്ല അങ്ങേരു നാട്ടിൽ നിന്നും കൊണ്ട് വന്ന ആ പെൺകുട്ടിക്ക് ജീവിക്കാൻ ഉള്ള പൈസ അവര് കൊടുത്തു കാര്യങ്ങൾ ഏതാണ്ട് വെടിപ്പായി നടന്നു….

അതൊക്കെ കേട്ടപ്പോൾ തന്നെ മനസ്സിനൊരു വല്ലാത്തൊരു ആശ്വാസം തോന്നി എനിക്ക്…

അല്ലെങ്കിലും മരണം ആരെ എപ്പോൾ കൊണ്ടുപോകും എന്ന് നമുക്കെങ്ങിനെ പറയാൻ ആകും.??

മനുഷ്യാ നിന്റെ അഹങ്കാരവും സ്വാർത്ഥതയും നിന്നെ മൂചൂടും നശിപ്പിച്ച ചരിത്രം ആണ് കൂടുതലും..മനസ്സിലാക്കിയാൽ നല്ലത്…

By നിങ്ങളുടെ സ്വന്തം CNS