പദ്മപ്രിയ – ഭാഗം 19, എഴുത്ത്: മിത്ര വിന്ദ

“.. എന്തെങ്കിലും ഒന്നു പറയു… എന്റെ ഒരു സമാധാനത്തിനായി…”

അവൻ പ്രതീക്ഷയോടെ അവളെ നോക്കി..

“എനിക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല…”

അങ്ങനെ ആണ് അവൾ അപ്പോൾ പറഞ്ഞത്..

“ഒക്കെ… എങ്കിൽ ബാക്കി കാര്യങ്ങൾ ഒക്കെ ഞാൻ എന്റെ അച്ഛനോടും അമ്മയോടും കൂടി ആലോചിച്ചിട്ട് പറയാം. തന്റെ ഫോൺ നമ്പർ ഒന്നു തരാമോ “

അല്പം ചിന്തിച്ച ശേഷം അവൾ തന്റെ നമ്പർ അവനു കൊടുത്തു..

“ഞാൻ വിളിക്കാം കേട്ടോ…”

“മ്മ് “

ഒട്ടും പ്രതീക്ഷിക്കാതെ അകത്തേക്ക് കയറി വന്ന ആളെ കണ്ടു ദേവു ഞെട്ടി പോയി.

കാർത്തിയേട്ടൻ…..

അവൾ പിറു പിറുത്തു.

വലിഞ്ഞു മുറുകിയ മുഖവും ആയി നിൽക്കുന്ന കാർത്തിയെ അവൾ ഒരു പതർച്ചയോടെ നോക്കി.

പെട്ടന്ന് ആണ് അച്ഛന്റെ യും അമ്മയുടെയും സംസാരം കേൾക്കുന്നത്.

നോക്കിയപ്പോൾ അവരും പിന്നാലെ കയറി വരുന്നുണ്ട്…

“ആഹ് കാർത്തി… മോൻ എപ്പോ വന്നു “

പ്രഭ അവനെ കണ്ടു ചോദിച്ചു

“പത്തു മിനിറ്റ് ആയി പ്രഭേച്ചി…”

അവൻ സോപനത്തിൽ ഇരുന്നു..

അപ്പോളേക്കും ശ്രീഹരിയും ഉമ്മറത്തേക്ക് ഇറങ്ങി വന്നു.

പ്രഭയ്ക്കും ദേവനും അവനെ മനസിലായില്ല.

“ഇതാരാ മോളെ”

പ്രഭ നെറ്റി ചുളിച്ചു.

“മേഘ ചേച്ചിടെ ബ്രദർ “

അവൾ അത് പറയുമ്പോൾ ദേവന്റെ മുഖം പ്രകാശിച്ചു.

“ആഹ്… മോനേ.. കയറി വാ… അകത്തു ഇരിക്കാം….”

അയാൾ പെട്ടന്ന് അവനെ കൈക്ക് പിടിച്ചു കൊണ്ട് വീണ്ടും സ്വീകരണ മുറിയിലേക്ക് പോയി.

കാർത്തിയെ ഒന്നു നോക്കുക കൂടി ചെയ്തില്ല അയാൾ..

ദേവു ആണെങ്കിൽ കുനിഞ്ഞ മുഖത്തോടെ കാർത്തിയുടെ അരികിൽ നിന്നു..

അകത്തെ മുറിയിൽ നിന്നും ദേവന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാം…

“പ്രഭേ….. കുടിക്കാൻ എന്തെങ്കിലും എടുക്കൂ… മോൻ വന്നിട്ട് നേരം എത്ര അയിന്നോ…. ഇവരു രണ്ടാളും സംസാരിച്ചു ഇരുന്നത് കൊണ്ട്, ദേവൂട്ടി യും കുടിക്കാനായി ഒന്നും കൊടുത്തില്ല…”…

അയാൾ കാർത്തി കേൾക്കാനായി ആണ് അത്ര യും ഉച്ചത്തിൽ പറഞ്ഞെ..

കാർത്തി അവളെ സൂക്ഷിച്ചു നോക്കി..

“ദേവു…”

അവൻ മെല്ലെ വിളിച്ചു.

“നീ….. നീയും നിന്റെ തന്തയെ പോലെ ആയിരുന്നു അല്ലേടി… ഞാൻ കരുതിയത് തെറ്റി പോയി… നിന്നെ… നിന്നെ ആണല്ലോടി ഞാൻ പ്രാണന്റെ പാതി ആയി സ്നേഹിച്ചത്… എനിക്ക്.. എന്നോട് തന്നെ പുച്ഛം തോന്നുന്നു..”

“കാർത്തിയേട്ടാ… ഒന്നു പതുക്കെ പറയുമോ.. പ്ലീസ് “

“അകത്തു ഇരിക്കുന്ന പുത്തൻ പണക്കാരൻ കേൾക്കില്ലെടി.. അതു ഓർത്തു നീ പേടിക്കണ്ട…നിനക്ക് അവനെ ഇഷ്ടം ആണെന്ന് പറഞ്ഞു നിന്റെ നമ്പർ കൂടി കൊടുത്ത സ്ഥിതിക്ക് ഇനി നീ ടെൻഷൻ ആകണ്ട.. അവൻ നിന്നെ കെട്ടി പൊറുപ്പിക്കും”

“കാർത്തിയേട്ടാ “

“വിളിക്കരുത് എന്നെ…. അത്രയ്ക്ക് വെറുപ്പ് ആണ് നിന്നോട് എനിക്ക്… നിന്റ തന്തയെ കണ്ടു അയാളോട് നാല് വർത്തമാന പറഞ്ഞു നിന്നെ വിളിച്ചു ഇറക്കി കൊണ്ട് പോരാൻ ആയിരുന്നു ഞാൻ വന്നത്.. നിന്നെ ഒന്ന് കാണാനായി ഓടി വന്ന ഞാൻ നിന്റെ നാവിൽ നിന്നും തന്നേ ആണല്ലോടാ കാര്യങ്ങൾ ഒക്കെ കേട്ടത് ….”

അതു പറഞ്ഞു കൊണ്ട് അവൻ നിറുത്തി…

ഒരു മറുപടി പറയാതെ അവൾ വെറുതെ നിൽക്കുക ആണ്.

“മോളെ ദേവു….”

അകത്തു നിന്നും അച്ഛൻ ഉറക്കെ വിളിച്ചു.

“കയറി ചെല്ല്.. നിന്റെ ഭാവി വരനോട് എന്തെങ്കിലും ഒക്കെ പോയി സംസാരിക്കു…”

അതും പറഞ്ഞു കൊണ്ട് അവൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി..

ഒന്ന് പിന്തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അവൻ നടന്നു പോയി.

അവന്റെ കാർ ആണെങ്കിൽ വഴിയിൽ ആണ് അവൻ പാർക്ക്‌ ചെയ്തിരിക്കുന്നത്. കാരണം തടി കയറ്റുക ആയിരുന്ന കുറച്ചു ആളുകൾ ചേർന്നു..അതുകൊണ്ട് അവൻ വണ്ടി അവിടെ ഇട്ടിട്ട് നടന്നു ദേവൂന്റെ വീട്ടിലേക്ക് പോയത്… അപ്പോളാണ് പരിചയം ഇല്ലാത്ത ഒരു കാറ്‌ കണ്ടത്.

വില കൂടിയ ചെരുപ്പ് വെളിയിൽ കിടക്കുന്നു…

അവൻ ഉമ്മറത്തേക്ക് കയറിയപ്പോൾ അകത്തെ സ്വീകരണ മുറിയിൽ നിന്നും ദേവൂന്റെ സംസാരം കേട്ടത്.

പിടിച്ചു കെട്ടിയ പോലെ ഒരു നിമിഷം അവൻ അവിടെ നിന്നു..

അപ്പോൾ ആണ് ദേവൂട്ടി മറ്റൊരുവന് വാക്ക് കൊടുക്കുന്നത് അവൻ കേട്ടത്.

*********************

മിത്രൻ നമ്പൂതിരി ആണെങ്കിൽ അമ്പലത്തിലെ പൂജ ഒക്കെ കഴിഞ്ഞു നട അടച്ചു വെളിയിലേക്ക് വന്നു.

ചുട്ടമ്പലത്തിന്റെ പടിഞ്ഞാറു വശത്തായി ഒരു അരയാൽമരം ഉണ്ട്..

അതിന്റ തറയിൽ മലർന്ന് കിടക്കുക ആണ് കാർത്തി.

അവന്റ ചെന്നിയിൽ കൂടി കണ്ണുനീർ ഒലിച്ചു ഇറങ്ങുന്നു..

“കാർത്തി “

അവൻ വന്നു കാർത്തിയുടെ തോളിൽ തട്ടി.

പെട്ടന്ന് കാർത്തി ചാടി എഴുന്നേറ്റു.….

“എടാ…. എന്താ പറ്റിയത്… നീ അവിടെ ചെന്നോ.. ദേവൻമാമ എന്ത് പറഞ്ഞു.. നീ അതൊന്നും ഓർത്തു വിഷമിക്കേണ്ട… രെജിസ്റ്റർ ഓഫീസിലെ ജോസഫ് ചേട്ടനെ നീ പോയി കണ്ടില്ലേ… ഏറ്റവും അടുത്ത ദിവസം തന്നെ അവളെ വിളിച്ചു കൊണ്ട് പോയി കല്യാണം കഴിക്ക്…”

“ഹ്മ്…അതിന്റ ആവശ്യം ഒന്നും ഇനി ഇല്ല മിത്ര ….. “

“എന്തേ….”

മിത്രൻ അവനെ നോക്കി.

. കാർത്തി ആണെങ്കിൽ നടന്ന കാര്യങ്ങൾ ഒന്നൊന്നയ് പറഞ്ഞു.

അതു കേട്ടതും മിത്രൻ തരിച്ചു ഇരുന്ന് പോയി.

“നേരാണോ…. ദേവു.. അവള്.. അങ്ങനെ ഒക്കെ “

“ഹ്മ്… നേരാണ്…. ഞാൻ.. ഞാൻ ഒരിക്കലും ഇങ്ങനെ അവളെ കുറിച്ച് ഓർത്തിട്ടില്ല.. ഇത്രയും സ്നേഹമേ അവൾക്ക് എന്നോട് ഉള്ളയിരുന്നോടാ .”

അത് പറയുകയും കാർത്തിടെ ശബ്ദം ഇടറി.

പെട്ടന്ന് തന്നെ മിത്രൻ തന്റെ ഫോൺ എടുത്തു..

എന്നിട്ട് ദേവൂന്റ് നമ്പർ ഡയൽ ചെയ്തു.

. ഒന്ന് രണ്ട് ബെൽ അടിച്ചു കഴിഞ്ഞപ്പോൾ അവളുടെ ശബ്ദം കാതിലേക്ക് വന്നു.

“ഹെലോ….തിരുമേനി…”

“ആഹ്… ദേവൂട്ടി.. നീ തിരക്ക് ആണോ “

“അല്ല… പറഞ്ഞോളൂ “

“നിന്റെ അച്ഛൻ കളിച്ച നാടകങ്ങൾ ഒക്കെ കാർത്തി പറഞ്ഞു ഞാൻ അറിഞ്ഞു….അതിനെ കുറിച്ച് ഒന്നും ഇനി കൂടുതൽ സംസാരിക്കുന്നില്ല…എനിക്ക് ഒരേ ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി..നിനക്ക് കാർത്തിയെ വിവാഹം കഴിക്കാൻ സമ്മതം ആണോ “

ഒറ്റ ശ്വാസത്തിൽ മിത്രൻ അവളോട് ചോദിച്ചു നിറുത്തി.

“അത് പിന്നെ…. തിരുമേനി “

അവൾ വാക്കുകൾക്കായി പരതി.

“സെ യെസ് ഓർ നോ…..”

മിത്രൻ അല്പം ഉച്ചത്തിൽ ആണ് അത് ചോദിച്ചത്..

“അച്ഛൻ പറയുന്നത് മാത്രം ഞാൻ അനുസരിക്കുക ഒള്ളൂ.. ഇവിടെ ഉള്ളവരെ ധിക്കരിച്ചു കൊണ്ട് എനിക്ക് കാർത്തിയേട്ടനെ വിവാഹം കഴിക്കാൻ സമ്മതം അല്ല “

പതറാതെ ആണ് അവൾ അതു പറഞ്ഞത്.

കൂടുതൽ ഒന്നും അവളോട് പറഞ്ഞിട്ട് കാര്യാ ഇല്ല എന്ന് മിത്രന് തോന്നി.

ആ ഫോൺ സംഭാഷണം പെട്ടന്ന് അവസാനിച്ചു.

കാർത്തി ആണെങ്കിൽ അവൾ പറയുന്നത് എല്ലാം കേട്ടു കൊണ്ട് അരയാൽമര ചുവട്ടിൽ ഇരിക്കുക ആണ്..

“എടാ കാർത്തി….”

“ഹ്മ്…”

“ഇവള്… ഇവള് ഇത്രയ്ക്ക് തരം താഴ്ന്നവൾ ആയി പോയല്ലോടാ… അവൾക്ക് അവളുടെ അച്ഛന്റെ വാക്കുകൾ മാത്രം അനുസരിക്കാൻ പറ്റുവൊള്ളൂ എന്ന്…”

പുച്ഛഭാവത്തിൽ ആണ് മിത്രൻ അത് പറഞ്ഞത്.

“ഹ്മ്.. പോട്ടെടാ… അവൾക്ക് വേണ്ടെങ്കിൽ പോട്ടെ….തമ്പി മുതലാളിയുടെ മരുമകൾ ആയി കഴിയാൻ യോഗം ഉള്ള കുട്ടി അല്ലേ.. അവള് പോട്ടെ..പോയി സ്വസ്ഥം ആയി കഴിയട്ടെ “

. കാർത്തി പോകാനായി എഴുനേറ്റ്.

“നീ പോകുവാണോ”..

“ഹ്മ്… പോയേക്കാം.. അച്ഛൻ ആണെങ്കിൽ ഇപ്പോൾ മൂന്നാല് തവണ വിളിച്ചു..”

“അവരൊക്കെ അറിഞ്ഞോ ഈ കാര്യം “

“ഹേയ്.. ഇല്ല.. ഞാൻ ആരോടും പറഞ്ഞില്ല….”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പറഞ്ഞു.

“എടാ … എന്നാൽ നീയും വിട്ടോ.. വെളുപ്പിന് ഉണരുന്നത് അല്ലേ .”

കാർത്തി അവനെ നോക്കി ഒന്ന് പുഞ്ചിരി ച്ചു കൊണ്ട് വണ്ടി ഒടിച്ചു പോയി.

തുടരും….

വായിച്ചിട്ട് അഭിപ്രായം പറയു ട്ടോ 🥰🥰🥰🥰