പദ്മപ്രിയ – ഭാഗം 31, എഴുത്ത്: മിത്ര വിന്ദ

കാർത്തിയുടെ അരികിലായി പദ്മയും നില ഉറപ്പിച്ചു..

സീതയും അച്ഛമ്മയും ഉണ്ട് ഒപ്പം..

“മീനുട്ടി എപ്പോൾ പോയി “

“അവള് 8.30ആകുമ്പോൾ ഇറങ്ങും മോളെ… അപ്പുറത്തെ വീട്ടിലെ മിത്തുവും ഉണ്ട് കൂട്ടിനായി “

“അച്ഛൻ…”

“ആ തൊടിയിലേക്കോ മറ്റൊ പോയെ ആണ്… കുറച്ചു കഴിയുമ്പോൾ എത്തും “

സീത മൂന്ന് ഇഡലി അവളുട പ്ലേറ്റ് ലേക്ക് വെച്ചപ്പോൾ അവൾ അതിൽ നിന്നും ഒരെണ്ണം എടുത്തു തിരികെ കാസറോളിലേക്ക് ഇടാൻ ഭാവിച്ചതും അച്ഛമ്മ അവളുടെ കൈക്ക് കയറി പിടിച്ചു.

“ഇതു കഴിക്ക് കുട്ടി… ആകെ ഇത്തിരിയെ ഒള്ളു… കുറച്ചു വണ്ണം കൂടി വെയ്ക്കണ്ടേ “

“യ്യോ.. മുത്തശ്ശി.. മതി ആയിട്ട് ആണ്… ..രണ്ടെണ്ണം കഴിക്കുമ്പോൾ വയറു നിറയും “

“ഓഹ് പിന്നെ… ഞാൻ ഒന്ന് നോക്കട്ടെ…. വയറു നിറഞ്ഞു പോയെങ്കിൽ ഇനി രണ്ടെണ്ണം വെച്ച് കഴിച്ചാൽ മതി…”…

പദ്മ നോക്കിയപ്പോൾ സീത അവളെ നോക്കി പുഞ്ചിരിച്ചു.

കാർത്തി സ്വന്തം പ്ലേറ്റിലേക്ക് നോക്കി ഇരുന്ന് കഴിക്കുക ആണ്.

പദ്മ ആണെങ്കിൽ ശ്വാസം മുട്ടി ഇരുന്നാണ് മൂന്നെണ്ണം കഴിച്ചു തീർത്തത് എന്ന് അവനു തോന്നി.

അവൻ റൂമിലേക്ക് വന്നപ്പോൾ പദ്മയും ഉണ്ട് അവിടെ.

കല്യാണ സാരീ ഒക്കെ എടുത്തു അവൾ വെയില് കൊള്ളിക്കാനായി എടുക്കുക ആണ്..അമ്മ അവളോട് പറയുന്നത് കേട്ടിരുന്നു

“ആഹ് താൻ ഇവിടെ ഉണ്ടായിരുന്നോ “

അവന്റ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി.

കാര്യമായ ആലോചനയിൽ ആണ് അവൾ എന്ന് കാർത്തിക്കു തോന്നി

“മാഷേ….”

“എന്താ പദ്മ “

“അത്… ആ ദേവിക…. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ “
..

“എന്ത് പ്രശ്നം “

. “അല്ല… ഇന്നത്തെ പോലെ “

“ഉണ്ടാക്കട്ടെ…. അതൊന്നും നമ്മളെ ബാധിക്കില്ല “

. “എന്നാലും എനിക്ക്… എന്തോ പേടി പോലെ… എന്റെ കാലിൽ പിടിച്ചു കരഞ്ഞപ്പോൾ “

“അതൊക്കെ അവളുടെ ഓരോരോ തന്ത്രങ്ങൾ ആണ്… പുതിയ ബന്ധം തേടി പോയത് അല്ലെ.. അവിടെ നിന്നും എന്തെങ്കിലും അടി കിട്ടി കാണും.. അതോണ്ട് ആണ്.. താൻ കാര്യമാക്കേണ്ട…. അവൾക്ക് അവളുട വഴി….”

“പക്ഷെ മാഷേ… എനിക്ക്..”
..
.
“മ്മ്… എന്ത് പറ്റി “

“അറിയില്ല മാഷേ… എന്തോ വല്ലാത്ത ഒരു ഭയം “അവളുട
ശബ്ദം മാറിയത് അവനു മനസിലായി..

അവൻ പദ്മയുടെ അടുത്തേക്ക് വന്നു.

ഇരു ചുമലിലും പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി .

ഒരു നിമിഷം അവളും ഒന്ന് പകച്ചു പോയി.

“പദ്മ… ഇവിടെ നോക്ക് “
..
അവൻ പറഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി.

ആ മിഴികളിലെ പിടച്ചിൽ നോക്കി അവനും അല്പ നിമിഷം നിന്നു..

പെട്ടന്ന് അവൾ മുഖം താഴ്ത്തി..

“പദ്മ…..”

അവൻ വീണ്ടും വിളിച്ചു.

“എടോ… ഞാൻ ഈ കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞത് അല്ലെ ഇയാളോട് “

“മ്മ്….”

“ദേവിക എന്ന അധ്യായം ഞാൻ അവസാനിപ്പിച്ചതു ആണ്… അതിനു ശേഷം ആണ് ഞാൻ പദ്മയുടെ അടുത്ത് വന്നതു പോലും…… തന്റെ സമ്മതത്തോടെ തന്നെ ആണ് ഞാൻ പദ്മപ്രിയയുടെ കഴുത്തിൽ ഞാൻ താലി ചാർത്തിയത് പോലും ….എല്ലാ അർത്ഥത്തിലും എന്റെ മനസ്സിൽ ഇപ്പൊ ഒരാൾ മാത്രം ഒള്ളു… ഞാൻ താലി ചാർത്തി, എന്റെ സ്വന്തം ആക്കിയ, എന്റെ പദ്മ….. അരുതാത്ത ഒരു ചിന്തകളും ഇനി ഇയാളുടെ മനസിൽ വേണ്ട…. അവൾ പല നാടകങ്ങളും ഇറക്കും… അതൊന്നും പദ്മയെ ബാധിക്കുന്ന കാര്യോം അല്ല….തന്നെ ഉപേക്ഷിച്ചു കൊണ്ട് ഇനി അവളുടെ അടുത്തേക്ക് പോകുമോ, എനിക്ക് അവളോട് സിoപതി തോന്നുമോ, എന്നൊന്നും ഒരു ആകുലതയും തനിക്ക് വേണ്ട ട്ടോ…കാർത്തികേയന്റെ ശ്വാസം നിലക്കുന്നത് വരെ ഈ താലിക്ക് ഒരേ ഒരു അവകാശി ഒള്ളു….. അത് എന്റെ പദ്മ ആണ്….”

അവൻ അതു പറയുകയും പദ്മ അവന്റെ നെഞ്ചിലേക്ക് വീണു..

അവനെ ഇറുക്കെ പുണർന്നു കൊണ്ട് അവൾ കരഞ്ഞു..

പെട്ടന്ന് കാർത്തിയും വല്ലാതെ ആയി..

അവൻ അവളെ അശ്വസിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.

“പദ്മ… എടോ… കരയല്ലേ… ആരെങ്കിലും കേൾക്കും “

അവൻ അവളുടെ തോളിൽ തട്ടി.

പക്ഷെ അവളുടെ പിടിത്തം ഒന്നൂടെ മുറുകുക ആണ് ചെയ്തത്..

“ദേ പദ്മ….. അമ്മ എങ്ങാനും വന്നാൽ…. കരച്ചിൽ ഒന്ന് നിർത്തോ……. “

കുറച്ചു കഴിഞ്ഞതും
അവൻ ബലമായി അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.

“അതേയ്…. ഇങ്ങനെ പിടിച്ചാൽ എന്റെ കണ്ട്രോൾ പോകും കേട്ടോ…”…

അവളുട മിഴികളിലെ കണ്ണീർ തുടച്ചു കൊണ്ട് കാർത്തി പതിയെ പറഞ്ഞതും അവൾ അവന്റെ കൈ വിട്ടിട്ട് ഓടി കളഞ്ഞു..

അവന്റ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു…

തന്റെ പദ്മയ്ക്കായി മാത്രം.

അടുക്കളപ്പുറത്തു ആണെങ്കിൽ നല്ല ബഹളം കേൾക്കാം.. അച്ഛമ്മയും അമ്മയും ഒക്കെ കൂടി പാചകത്തിൽ ആണ്.
. പദ്മ യും ഉണ്ട് കൂടെ.

പദ്മ വളരെ സൂക്ഷിച്ചു ആണ് കറികൾക്ക് ഒക്കെ നുറുക്കുന്നത്..

കൈ മുറിയിക്കരുതേ എന്ന് സീത കൂടെ കൂടെ പറയുന്നുണ്ട്.

അവിടേക്ക് ഒന്ന് എത്തി നോക്കിയിട്ട് കാർത്തി മുറ്റത്തേക്ക് ഇറങ്ങി പോയി.അച്ഛന്റെ ശബ്ദം കേൾക്കാം… അവൻ അവിടേക്ക് നടന്നു

പയറും പാവലും വെണ്ടയും ഒക്കെ തഴച്ചു വളർന്നു നിൽക്കുന്നു

അച്ഛൻ തൊടിയിൽ ആണ്.

കൂടെ അടുത്ത വീട്ടിലെ അശോകൻ ചേട്ടനും ഉണ്ട്.

“അമ്പലത്തിൽ പോയിട്ട് എപ്പോ വന്നു മോനേ “…

“കുറച്ചു സമയം ആയി… അച്ഛൻ കാപ്പി കുടിയ്ക്ക്… നേരം ഇത്രയും ആയില്ലേ .”

. അവൻ ഒരു പിഞ്ചു വെണ്ടയ്ക്ക പറിച്ചു എടുത്തു കടിച്ചു കൊണ്ട് പറഞ്ഞു.

“ആഹ്..ഇതു ഇപ്പൊ തീരും.. ഞാൻ ചെറുതായിട്ട് കഴിച്ചയിരുന്നു ..”
..

പച്ചക്കറികൾക്ക് ഇടയിലെ കളകൾ ഒക്കെ പറിച്ചു മാറ്റുക ആണ് രണ്ടാളും കൂടെ.. ഇടയ്ക്ക് ഒക്കെ നിവർന്നു നിന്ന് കൊണ്ട് അച്ഛൻ മുഖത്തെ വിയർപ്പ് തുള്ളികൾ തുടയ്ക്കുക ആണ് .

അവർക്ക് ഒപ്പം കാർത്തിയും ഇറങ്ങി.

മൂവരും കൂടി ജോലി തുടർന്ന്..

പദ്മ ആണെങ്കിൽ അവിയൽ ഉണ്ടാക്കുക ആണ്.

അച്ഛമ്മ അവളുടെ ഓരോ ചെയ്തികൾ നോക്കി കസേരയിൽ ഇരിക്കുന്നു.

നീളത്തിൽ ആവശ്യത്തിന് കനത്തിൽ പച്ചക്കറി കൾ എല്ലാം അവൾ നുറുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു അഴക് ആണ്..

അടുക്കും ചിട്ടയിലും ആണ് പദ്മ എല്ലാ ചെയ്യുന്നത്.

സീത അവൾക്ക് ആവശ്യത്തിന് നാളികേരം തിരുമ്മി കൊടുത്തു.

കാർത്തിയും അച്ഛനും കയറി വന്നപ്പോൾ അവിയലിന്റെ നല്ല മണം ആണ് മുറ്റം മുതൽക്കേ..

പദ്മ ആണെങ്കിൽ അവസാന മിനുക്കു പണികൾ നടത്തുക ആണ് അപ്പോൾ..

കുറച്ചു ചുവന്നുള്ളിയും കറിവേപ്പിലയും ചതച്ചു വെളിച്ചെണ്ണ തിരുമ്മി അവിയലിന്റെ മുകളിലേക്ക് ഇട്ടു..

എന്നിട്ട് അടച്ചു വെച്ചിരിക്കുക ആണ്.

“ഇങ്ങനെ ഒരു പത്തു മിനിറ്റ് ഇരിക്കുമ്പോൾ നല്ലൊരു വാസന വരും, ഒപ്പം ടേസ്റ്റും “

. അവൾ അച്ഛമ്മയോടായി പറഞ്ഞു.

“മോളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത് “

“അമ്മ ആണ് “
..

“മ്മ്… മിടുക്കി…”…

അതിന് മറുപടി ആയി അവൾ ഒന്ന് ചിരിച്ചു കൊണ്ട് നോക്കിയത് കാർത്തിയുടെ മുഖത്തേക്ക് ആണ്.

ഒരു നിമിഷം അവൾ ഒന്ന് വല്ലാതെ ആയി.അല്പം മുന്നേ നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവൾ വേഗം പിന്തിരിഞ്ഞു..

.”എന്താ മോനേ “അവനെ കണ്ടതും അച്ചമ്മ ചോദിച്ചു

“വല്ലാത്ത ദാഹം അച്ഛമ്മേ ….”

അവൻ ഫ്രിഡ്ജ് തുറന്നു സംഭരം എടുത്തു ഒരു സ്റ്റീൽ കപ്പിലേക്ക് പകർന്നു….

“സീതേ… കുടിക്കാൻ എന്തെങ്കിലും “

അച്ഛൻ വെളിയിൽ നിന്നും വിളിച്ചു

“മോളെ… അച്ഛന് കൂടി ഇത്തിരി സംഭരം കൊടുക്കൂട്ടോ. സീത പുറത്ത് എവിടെയോ ആണ് “

. അവർ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് കൊണ്ട് പദ്മയോടായി പറഞ്ഞു.

അച്ഛമ്മയുട പിന്നാലെ പോകാൻ തുടങ്ങിയ കാർത്തിയെ അവൾ മെല്ലെ തോണ്ടി.

അവൻ എന്താണ് എന്ന ഭാവത്തിൽ ഒരു പുരികം പൊക്കി.

പെട്ടന്ന് അവൾ സംഭാരം എടുത്തു അവന്റെ കൈയിൽ കൊടുത്തു.

“അച്ഛന് കൊടുക്കാമോ “

. പതിയെ അവൾ ചോദിച്ചു.

“താൻ കൊണ്ട് പോയി കൊടുക്ക്‌  “..

“എനിക്ക്… ഒരു പേടി “

“ആരെ… അച്ഛനെയോ…”

“മ്മ് “

“എടോ പദ്മേ… ഈ വീട്ടിൽ ഏറ്റവും പാവം അച്ഛനാണ്… താൻ ചെല്ല് “

പറഞ്ഞു കൊണ്ട്
മുന്നോട്ട് നടന്നവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അല്പം മടിയോടെ നിൽക്കുന്നവളെ..

“പദ്മ…. അച്ഛന് വെള്ളം കൊടുക്കൂ”

കാർത്തി പറഞ്ഞതും അവൾ വേഗം അച്ഛന്റെ അടുത്തേക്ക് നടന്നു.

അതു നോക്കി അവൻ ചിരിച്ചു.

ഇങ്ങനെ ഒരു പൊട്ടിക്കാളി…

പിറു പിറുത്തു കൊണ്ട് അവൻ മുറിയിലേക്ക് പോയി.

ഒരു പുസ്തകം എടുത്തു അവൻ
ബെഡിലേക്ക് കയറി ഇരുന്നു ..

പുതുമ ഉള്ള ഒരു മണം തന്നെ പൊതിയുന്നതായി അവനു തോന്നി.

തലയിണയിൽ മുഖം ചേർത്തു അവൻ കിടന്നു..

മുല്ലപ്പൂവിന്റെ സുഗന്ധം ആണ്.

പദ്മ യുടെ മുടിയിൽ നിറയെ പൂവായിരുന്നു.. കുളിച്ചു കഴിഞ്ഞു ആണ് കിടന്നത് എങ്കിലും ആ സുഗന്ധം ഇതു വരേയ്ക്കും വിട്ടു പോയിട്ടില്ല..

അവൻ പുസ്തകം വായിച്ചു കൊണ്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിക്കുക ആണ്.

ഇടയ്ക്ക് പദ്മ വാതിൽക്കൽ വരെ ഒന്ന് വന്നു.

“മാഷേ… ഊണ് കാലം ആയി “

“ഹമ്
… ഞാൻ വന്നോളാം… ഒരു അഞ്ചു മിനിറ്റ്.. ഈ ചാപ്റ്റർ കൂടി ഒന്ന് കംപ്ലീറ്റ് ചെയ്യട്ടെ “

അവൻ പുസ്തകത്തിലേക്ക് വീണ്ടും കണ്ണ് നട്ടു..

പദ്മ ഇറങ്ങി ചെന്നു അമ്മയോടൊപ്പം എല്ലാം എടുത്തു മേശമേൽ നിരത്തി.

അവിയലും, കായ മെഴുക്കു വരട്ടിയതും, ഉള്ളി തീയലും, നത്തോലി വറുത്തതും, പിന്നെ പപ്പടവും…

എല്ലാവരും ഒരുമിച്ചു ഇരുന്നാണ് ഊണ് കഴിച്ചത്..

പദ്മ ഉണ്ടാക്കിയ അവിയൽ എല്ലാവർക്കും ഇഷ്ടം ആയി.

അച്ഛൻ അവളോട് അത് പറഞ്ഞപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി..

ഒരുപാട് വിശേഷങ്ങൾ ഒക്കെ പറഞ്ഞാണ് എല്ലാവരും കൂടി ഇരുന്നു കഴിക്കുന്നത്.

പദ്മ അത്രയ്ക്ക് ഒരു സംസാരപ്രിയ അല്ല.. എന്നാലും അവരൊക്കെ ചോദിക്കുന്നതിനു വ്യക്തമായി അവൾ മറുപടി കൊടുക്കുന്നുണ്ട്..

സീതയ്ക്ക് അവളോട് അതിയായ വാത്സല്യം ആണ്…

ഈശ്വരൻ തങ്ങൾക്ക് കാത്തു വെച്ചത് നല്ലൊരു പെൺകുട്ടിയെ ആണല്ലോ എന്ന് അവർ ഇടയ്ക്ക് ഒക്കെ ഓർത്തു.

പ്ലേറ്റ്കൾ ഒക്കെ കഴുകി വെച്ച ശേഷം സീത അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു.

“മോള് പോയി കുറച്ചു സമയം റസ്റ്റ്‌ എടുക്ക് കേട്ടോ.. ഒരുപാട് പുസ്തകങ്ങൾ ഉണ്ട് കാർത്തിയുടെ കൈവശം… വായിക്കാൻ ഇഷ്ടം ആണെങ്കിൽ അവനോട് പറഞ്ഞാൽ മതി…”

പദ്മ നോക്കിയപ്പോൾ കാർത്തി അച്ഛന്റെ അരികിൽ ആണ്..

അവൾ റൂമിലേക്ക് പോയി..

കുറെ ഏറെ ബുക്ക്സ് ഒക്കെ ഇരിപ്പുണ്ട് മേശമേൽ..

ചേതൻ ഭാഗത്തിന്റെ two സ്റ്റേറ്റ്സ് എന്ന ബുക്ക്‌ എടുത്തു അവൾ തുറന്ന് നോക്കി.

അതും വായിച്ചു കൊണ്ട് ഇരുന്നപ്പോൾ വാതിൽ അടയുന്ന ശബ്ദം കേട്ടു..

തിരിഞ്ഞു നോക്കിയപ്പോൾ കാർത്തി ആണ്.

എന്തോ… അവന്റ മുഖം വലിഞ്ഞു മുറുകി ഇരുന്നു..

തുടരും