എഴുത്ത്: നൗഫു ചാലിയം
=================
“എന്റെ ഉമ്മയൊന്നും അല്ലല്ലോ….ഇങ്ങളെ ഉമ്മയല്ലേ…നിങ്ങൾക്കില്ലാത്ത ഒരു ബാധ്യതയും എനിക്കില്ല അവരെ നോക്കാൻ…ഞാൻ മാത്രമല്ലല്ലോ…മകളായി ഉള്ളത്…”
സ്പേസ് ജെറ്റ് വിമാനത്തിന്റെ അവസാനത്തെ വരിയിൽ ഇരിക്കുമ്പോഴും അവളുടെ വാക്കുകൾ ആയിരുന്നു അയാളുടെ മനസ് നിറയെ….
“എന്റെ ഉമ്മയൊന്നും അല്ലല്ലോ നിങ്ങളെ ഉമ്മയല്ലേ…? “
“എന്റെ ഉമ്മയേക്കാൾ ഇഷ്ടം ഇങ്ങളെ ഉമ്മയാണെന്ന് പറഞ്ഞവളുടെ പെട്ടന്നുള്ള മാറ്റം എന്റെ മനസിന് താങ്ങാൻ പറ്റുന്നതായിരുന്നില്ല…”
“അല്ലെ പെട്ടെന്നുള്ള ഒരു മാറ്റമായിരുന്നില്ല അത്…പ്രതീക്ഷിക്കാതെ ഒരു അതിഥി പോലെ മൂന്നാമതായി ഒരാൾ കൂടേ ഞങ്ങൾക് ഇടയിലേക്ക് വന്നത് മുതൽ…അവളിലെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിരുന്നു…അതും മൂന്നു മാസത്തെ അവളുടെ വീട്ടിലേക് സുഖവാസം കഴിഞ്ഞു വന്നത് മുതൽ…”
“എന്തിനും ഏതിനും ദേഷ്യം…മൂത്ത രണ്ടു കുട്ടികളിൽ ചെറിയ തെറ്റ് കണ്ടാൽ പോലും വഴക്ക് പറയും…ഇനി ഇതിനൊരു തീരുമാനം ആക്കിയിട്ട് തന്നെ കാര്യം എന്ന് കരുതിയാണ് ഈ യാത്ര…”
“എന്റെ പേര് അസ്കർ…നാട്ടിൽ കോഴിക്കോട് ആണ്…ഇപ്പൊ ഉള്ളത് സൗദിയിലാണ്…”
“നാട്ടിൽ ലീവ് കഴിഞ്ഞു വന്നിട്ട് എട്ട് മാസമേ ആയിട്ടുള്ളു എന്നത് കൊണ്ടു തന്നെ മാനേജറുടെ കയ്യും കാലും പിടിച്ചാണ് ഒരു മാസത്തെ ഈ യാത്ര…”
“രണ്ടു ദിവസം മുമ്പായിരുന്നു ഉമ്മാക് കടുത്ത പനി വന്നത്.. പനി എന്ന് പറഞ്ഞാൽ ഓളെ ഭാഷയിൽ മൂന്നു പുതപ്പ് മേലേക്ക് മേലേ ഇട്ട് മൂടി പുതച്ചായിരുന്നു കിടന്നിരുന്നത്..ഒന്നു എഴുന്നേൽക്കാൻ പോയിട്ട് ചെരിഞ്ഞു കിടക്കാൻ പോലും ഒരാളുടെ സഹായം വേണ്ട അവസ്ഥ…ഉപ്പക്ക് വയസ്സ് ആയത് കൊണ്ടു തന്നെ അവൾ ഒറ്റക് വേണം എല്ലാ കാര്യങ്ങളും ചെയ്യാൻ…പിന്നെ ഉള്ളത് പ്ലസ് 2 വിൽ പഠിക്കുന്ന അനിയനാണ്…
മു* ല കുടിക്കുന്ന ഒരു മകനെയും കൊണ്ട് ഉമ്മയെയും കൊണ്ടു ഒരു ദിവസം കൊണ്ടു തന്നെ രണ്ടു നേരം ഹോസ്പിറ്റൽ കൊണ്ടു പോയി അഡ്മിറ്റ് ആക്കി ഗ്ളൂക്കോസ് ഇടേണ്ടി വന്നു…
പനി ഒട്ടും കുറയാതെ എല്ലാം ഒറ്റക് ചെയ്യേണ്ടി വരുന്ന ദേശ്യത്തിൽ ആയിരുന്നിരിക്കാം അവൾ എന്നോട് അവസാനം അങ്ങനെ പറഞ്ഞത്…”
“ഇങ്ങള് വേണേൽ വന്നു ഇങ്ങളെ ഉമ്മയെ നോക്കിക്കോളൂ എന്ന്…”
“അല്ലെങ്കിലും ഇന്നലെയോ മിനിയാന്നോ ഒരു ആർട്ടിക്കളിൽ കണ്ട കപട സദാചാര വാദി ആണല്ലേ ഞാൻ…മാതാപിതാക്കളെ അവസാനം വരെ കൂടേ തന്നെ പൊന്നു പോലെ കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്ന കപട സദാചാര മലയാളി…
പണം കൊടുത്തു ഏതേലും ഓൾഡ് എജ് ഹോമിൽ ആക്കിയിരുന്നേൽ പൊന്നു പോലെ നോക്കിയേനെ അവർ…
ഇനി ഏതായാലും കപട സദാചാരം വലിച്ചെറിഞ്ഞു ഏതേലും നല്ല ഓൾഡ് ഏജ് ഹോമിൽ ചേർക്കണം രണ്ടു പേരെയും…
അവരെ പോലെ അവരുടെ പ്രായത്തിലുള്ള പല ആളുകളും അവിടെ ഉണ്ടാവുന്നത് കൊണ്ട് സ്വാർഗം പോലെ ആയിരിക്കും അവരുടെ ജീവിതം…”
“എന്തെല്ലാമോ ഓർത്ത് വിമാനം കരിപൂറിൽ ഇറങ്ങിയതും മൂഢ സ്വാർഗത്തിലെന്ന പോലെ വിമാനത്തിന് പുറത്തേക് എത്തിയതും ഞാൻ അറിഞ്ഞില്ല…
പുറത്ത് തങ്ങളുടെ പ്രിയപ്പെട്ടവരേ കൊണ്ടു പോകാനായി വന്ന ആളുകളെ കണ്ടപ്പോൾ ആയിരുന്നു ഞാൻ ആരെയും അറിയിക്കാതെ ആണല്ലോ പുറപ്പെട്ടതെന്ന് എനിക്ക് ഓർമ്മ വന്നത്…
ഒരു ടാക്സി ബുക്ക് ചെയ്തു…നാട്ടിലേക് വിട്ടു…
വീടെത്തുന്നത് വരെ ചിന്ത മുഴുവൻ അത് തന്നെ ആയിരുന്നു ഉപ്പയെയും ഉമ്മയെയും ഏതേലും വൃദ്ധസധനത്തിലേക് ആക്കണം…
അവസാന കാലത്ത് അവർ അവിടെ കിട്ടുന്ന സന്തോഷത്തിൽ ജീവിക്കട്ടെ…”
“സാർ…
വീടെത്തി…”
“ടാക്സി യുടെ ഡ്രൈവർ തട്ടി ഉണർത്തിയപ്പോൾ ആയിരുന്നു ഞാൻ കണ്ണ് തുറന്നത്..
വീടിന് മുന്നിൽ ഒരു കൊച്ചു പന്തൽ…ഒരു തുണി പന്തൽ
പെട്ടന്ന് കണ്ടപ്പോൾ ഡ്രൈവർക്കു വീട് മാറി പോയോ എന്ന് പോലും ഞാൻ കരുതി..
അവന് വീടിന്റെ ലൊക്കേഷൻ ഇട്ട് കൊടുത്തു ഒന്നു മയങ്ങിയതായിരുന്നു ഞാൻ..
ഇല്ല വീട് മാറിയിട്ടൊന്നും ഇല്ല..”
“കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞു ബാഗുമായി ഞാൻ വീടിന്റെ ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറി..
പുറത്തൊന്നും ആരെയും കാണാനില്ല…”
“സിറ്റൗട്ടിലേക് കയറുന്ന സ്റ്റെപ്പിന് അടിയിൽ ആണേൽ ഒരുപാട് ചെരിപ്പുകളും കാണുന്നുണ്ട്..
ഉമ്മാക് എന്തേലും സംഭവിച്ചോ എന്നായിരുന്നു മനസ് നിറയെ… ഭയം എന്റെ മനസിനെ വലിഞ്ഞു മുറുക്കി…ബെല്ല് പോലും അടിക്കാൻ മറന്നു ഞാൻ മെയിൻ ഡോർ തുറന്നു…”
“ട്ടോ…”
“ആരുടെയോ കയ്യിൽ നിന്നും വർണ്ണ കടലസുകൾ മുകളിലേക്ക് പൊട്ടിക്കുന്ന സാധനം പൊട്ടി ഹാൾ മുഴുവൻ വർണ്ണ കടലാസ് നിറഞ്ഞിരുന്നു…”
“ഞാൻ മുകളിൽ നിന്നും പതിയെ വീഴുന്ന കടലാസ് കഷ്ണങ്ങൾ ഇടയിലൂടെ നോക്കുമ്പോൾ കാണുന്നത്…
ഉമ്മയും ഉപ്പയും ചേർന്നു നിന്നു ഒരു വലിയ കേക്ക് മുറിക്കുന്നതാണ്…
അവരുടെ മുഖത് അത്രയും സന്തോഷം ഞാൻ ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ല…അവർ രണ്ടു പേരും ഒരുമിച്ച് കേക്ക് മുറിച്ചെടുത്തു അതെന്റെ പെണ്ണിന്റെ വായയിലേക്ക് വെച്ച് കൊടുത്തു…”
“അതിൽ നിന്നും ഒരു ചെറിയ കഷ്ണം കടിച്ചു അതേ കേക്ക് തന്നെ അവരുടെ രണ്ടു പേരുടെയും വായയിലേക് വെച്ച് കൊടുത്ത് അവരെ രണ്ടു പേരെയും ഒരുമിച്ച് കെട്ടിപിടിച്ചു മുഖത് മുത്തം കൊടുക്കുന്നുണ്ട് അവൾ…”
“എനിക്കെന്തോ ഇത്രയും സ്നേഹം അവൾ അവരോട് കാണിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി…
ഇതെല്ലാം കണ്ട് ഞാൻ സ്തംഭിതനായി നിൽക്കുമ്പോൾ ആയിരുന്നു അവർ ഞാൻ വന്നത് കണ്ടത്…
എന്നെ കണ്ട സന്തോഷത്തിൽ ഉമ്മയും ഉപ്പയും എന്റെ അരികിലേക് ഓടി വന്നു കെട്ടിപിടിച്ചു…”
“ഇവിടെ എന്താണ് സംഭവിച്ചത്…എനിക്ക് ഒന്നും മനസിലായിരുന്നില്ല…”
“പിന്നെ ആയിരുന്നു ഞാൻ അറിഞ്ഞത് എല്ലാം അവളുടെ പ്ലാൻ ആയിരുന്നു..
ഉമ്മാക് എന്നെ കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മയെ അവൾ നോക്കില്ല എന്നൊരു കള്ളം എന്നോട് പറഞ്ഞു എന്നെ നാട്ടിലേക് എത്തിക്കുക…
അവളോട് ഞാൻ ഇതേ കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞു..
“ഇങ്ങളെ ഉമ്മയും ഉപ്പയും എന്നത് എന്റെയും ഉമ്മയും ഉപ്പയുമാണ് എനിക്ക് ജീവനുള്ള കാലം വരെ അവർ എന്റെ അടുത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം അവർ എന്റെ കൂടേ തന്നെ ആയിരിക്കും…അതിനിനി ഞാൻ എത്ര കപട സദാചാര വാദം പ്രസംഗിക്കേണ്ടി വന്നാലും…”
ഇഷ്ടപ്പെട്ടാൽ 👍
ബൈ
നൗഫു…☺️