പദ്മപ്രിയ – അവസാന ഭാഗം (38), എഴുത്ത്: മിത്ര വിന്ദ

കാർത്തി ഉണർന്നപ്പോൾ പദ്മ കുളിക്കുക ആണ്… വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.

സമയം 5മണി കഴിഞ്ഞിരിക്കുന്നു..

അവൻ ബെഡിൽ എഴുനേറ്റ് ഇരുന്നു..

എന്നിട്ട് കൈകൾ രണ്ടും ചേർത്തു പിണഞ്ഞു ഞൊട്ട പൊട്ടിച്ചു കൊണ്ട് തിരിഞ്ഞപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും പദ്മ ഇറങ്ങി വരുന്നത്..

“മാഷ് ഉണർന്നോ… ഇത്തിരി നേരം കൂടി കിടക്കായിരുന്നില്ലേ “

“ശീലം ആയി പോയി പദ്മ…. ഈ സമയത്ത് ഉണരും….”

അവൾ മുടിയിലെ വെള്ളം എല്ലാം സാവധാനം തോർത്തി..

എന്നിട്ട് മുടി ഒക്കെ കൂടി ഉണങ്ങിയ ഒരു ടവൽ കൊണ്ട് കെട്ടി വെച്ചു.

തന്റെ ബാഗ് തുറന്നു.

അതിൽ നിന്നു സിന്ദൂരത്തിന്റെ ചെറിയ ഡെപ്പി എടുത്തു..

ഒരു നുള്ള് സിന്ദൂരം നെറുകയിൽ തൊട്ടു.

“മാഷിന് ഞാൻ ചായ കൊണ്ട് വരാം..അപ്പോളേക്കും ഫ്രഷ് ആകു കേട്ടോ “

“മ്മ്… ശരി “

പദ്മ അടുക്കളയിൽ ചെന്നപ്പോൾ അമ്മ പാലപ്പം ചുടുക ആണ്..

“മോളെ…. നീ എഴുന്നേറ്റോ “

“ഉവ്വ് അമ്മേ… മാഷും ഉണർന്നു “

“എങ്കിൽ ഇത്തിരി ചായ എടുക്കു മോളെ…. ഞാൻ ഈ അപ്പം ഒന്ന് ചുട്ടെടുക്കട്ടെ “

“ഇത്തിരി കഴിഞ്ഞു ചുട്ടാൽ മതി ആയിരുന്നുല്ലോ അമ്മേ… “

അവൾ ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു കൊണ്ട് അമ്മയെ നോക്കി

“എന്റെ മോളെ മാവെല്ലാം പുളിച്ചു പൊന്തി ഇവിടെ എല്ലാം വീണു കിടന്നു… അതുകൊണ്ട് ആണ് അമ്മ നേരത്തെ ഉണ്ടാക്കാം എന്ന് കരുതിയെ “

“മ്മ്… “

അവൾ ചായ ഇട്ടതിനു ശേഷം അത് എടുത്തു കൊണ്ട് മുറിയുലേക്ക് പോയി.

കാർത്തി യും കുളി ഒക്കെ കഴിഞ്ഞു റൂമിൽ ഇരിപ്പുണ്ട്

“ഈശ്വരാ… മാഷ് കുളിയും കഴിഞ്ഞോ…. വെള്ളം മാറി കുളിച്ചിട്ട് വെല്ലോ ജലദോഷവും പിടിക്കുമോ കൃഷ്ണാ “

അവൾ അലമാര തുറന്നു.. എന്നിട്ട് അല്പം രാസ്നദി എടുത്തു നെറുകയിൽ ഇട്ടു കൊടുത്തു.

പെട്ടന്ന് കാർത്തി അവളുടെ കൈ തണ്ടയിൽ പിടിച്ചു..

പദ്മ നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി.

“എന്താ മാഷേ “

“അഥവാ ഇനി ഒരു ജലദോഷം വന്നു എന്ന് കരുതി ഇത്രയ്ക്ക് വേവലാതി ഒന്നും വേണ്ട ന്റെ പദ്മക്കുട്ടി..”

അവളുടെ നീണ്ടു മെലിഞ്ഞ അണി വിരലിൽ മെല്ലെ അവൻ ഒരു ഞൊട്ട പൊട്ടിച്ചു.

“ഹാവൂ “

ഓർക്കാപ്പുറത്ത് ആയത് കൊണ്ട് അവൾ മെല്ലെ കൈ വലിച്ചു.

“വേദനിച്ചോ പെണ്ണേ “

അവനും പെട്ടന്ന് വല്ലാതെ ആയി.

“ഇല്ലന്നേ… കുഴപ്പമില്ല…”

അവൾ ചിരിച്ചു.

“അച്ഛൻ ഒക്കെ ഉണർന്നോ “

“ഉവ്വ്… അച്ഛൻ എന്നും കാലത്തെ ക്ഷേത്രത്തിൽ ഒക്കെ ഒന്ന് പോകും “

“പുറപ്പെട്ടോ… അതോ “

അവൾ ക്ലോക്കിലേക്ക് നോക്കി.

“6മണി ആകുമ്പോൾ സാധാരണ പോകുന്നത് ആണ്.. മാഷും പോകുന്നുണ്ടോ “

“മ്മ്…. അച്ഛൻ പോയില്ലച്ചാ ഞാനും കൂടി ഒന്ന് തൊഴുതിട്ട് വരാം.. “

“നോക്കട്ടെ….. ഇപ്പോൾ വരാമേ “

അവൾ ചെന്നപ്പോൾ ഗോപിനാഥൻ അമ്പലത്തിലേക്ക് ഇറങ്ങുക ആയിരുന്നു.

“അച്ഛാ…”

“എന്താ മോളെ “

“അത്

. മാഷും കൂടി വരുന്നുണ്ട്… ഒരഞ്ചു മിനിറ്റ് നിൽക്കുമോ.. മാഷ് കുളി ഒക്കെ കഴിഞ്ഞത് ആണ് “

“അതിനെന്താ… പോരട്ടെ… “

അയാൾ വെളുക്കനേ ഒന്ന് ചിരിച്ചു.

“താൻ വരുന്നുണ്ടോ “

റെഡി ആയി ഇറങ്ങാൻ നേരം അവൻ പദ്മയെ നോക്കി

“മാഷ് പോയിട്ട് വാ… ഹരിക്കുട്ടൻ എഴുനേൽക്കുമ്പോൾ എന്നേ കണ്ടില്ലെങ്കിൽ സങ്കടം ആവും “

“ഒക്കെ… “

അവൻ അവളുടെ തോളിൽ തട്ടിയിട്ട് ഉമ്മറത്തേക്ക് പോയി.

അവർ പോയതും പദ്മ നേരെ മുറ്റം അടിച്ചു വാരാനായിട്ടു ഇറങ്ങി.

പകുതി അടിച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ഭവ്യ എഴുന്നേറ്റു വരുന്നു.

“നിനക്ക് ഇത്തിരി നേരത്തെ എഴുനേറ്റോടെ… പാവം അമ്മ ഒറ്റയ്ക്ക് എല്ലാ ജോലിയും തീർക്കുന്നത്.. അമ്മയ്ക്ക് വയ്യാ ന്നുള്ളത് നിനക്ക് അറിഞ്ഞൂടെ “

പദ്മ അനുജത്തിയെ ശകാരിച്ചു..

“ഹെലോ ഹെലോ… ഇന്നലെ വരെയും എങ്ങനെ ആയിരുന്നു എന്ന് ഒന്ന് അമ്മ മഹാറാണിയോട് ചോദിക്ക്.. എന്നിട്ട് എന്നോട് കോർക്കാൻ വാ കേട്ടോ “

ഭവ്യ പല്ല് തേച്ചോണ്ട് തൊടിയിലേക്ക് ഇറങ്ങി.

“ടി… ബഹളം വെയ്ക്കാതെ… ആ ചെറുക്കൻ കേൾക്കും “

മുത്തശ്ശി തന്റെ മുറുക്കാൻ ചെല്ലവും ആയിട്ട് വരാന്തായിടെ ഒരു കോണിൽ പോയി ഇരുന്നു കൊണ്ട് ഭവ്യ യോടായി പറഞ്ഞു

“ആഹ് മുത്തശ്ശി ഗുഡ് മോണിംഗ്

അവൾ അവരെ ഒന്ന് ഇളിച്ചു കാണിച്ചു.

“എവിടെ “

പദ്മ യെ നോക്കി അവർ ആംഗ്യത്തിൽ ചോദിച്ചു.

“ക്ഷേത്രത്തിൽ പോയി… അച്ഛന്റെ ഒപ്പം “

“ഉവ്വോ… നന്നായി “

അവർ ആണെങ്കിൽ കാലത്തെ തന്നെ വിസ്തരിച്ചു മുറുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

“മ്മ്… മാഷേട്ടൻ പോയെന്ന് അറിഞ്ഞതും ഇല്ലത്തമ്മയ്ക്ക് സന്തോഷം ആയി.. മുറുക്കി തുപ്പാല്ലോ “

ഭവ്യ പൈപ്പിൻ ചുവട്ടിൽ വായും മുഖവും കഴുകി യിട്ട് ഉമ്മറത്തേക്ക് കയറി.

ഹരികുട്ടൻ ആണെങ്കിൽ എഴുന്നേറ്റപ്പോൾ മുതൽ പദ്മ യുടെ പിന്നാലെ ആണ്..

അവനു ചേച്ചിടെ വീട്ടിലേക്ക് ഒന്ന് പോകാൻ ആഗ്രഹം ഉണ്ട്..

പക്ഷെ പരീക്ഷ നടക്കുന്നത് കൊണ്ട് യാത്ര പിന്നീട് ആക്കി.

പദ്മ ക്കു കാലത്തെ കാപ്പി കുടിയും കഴിഞ്ഞു ഇറങ്ങണം. കാർത്തി ക്ക് കോളേജിൽ അത്യാവശ്യം ആയിട്ട് കയറണം.. പദ്മയുടെ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ ഉണ്ട്…

അതുകൊണ്ട് അവൻ അമ്പലത്തിൽ പോയി വന്ന ശേഷം അവർ വേഗം ഭക്ഷണം കഴിക്കാനായി ഇരുന്നു

പാലപ്പവും താറാവ് റോസ്റ്റും ആയിരുന്നു.

കാർത്തിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു ആ വിഭവം.

പദ്മ ഡ്രസ്സ്‌ മാറാനായി പോയപ്പോൾ ഹരികുട്ടന്റെ മുഖം വാടി.

അവനു ചേച്ചി പെട്ടന്ന് പോകുന്നത് ഭയങ്കര സങ്കടം ആയിരുന്നു.

പദ്മയ്ക്കും അവന്റെ മുഖം കണ്ടപ്പോൾ വിഷമം ആയി.

പക്ഷെ പോകാതെ വയ്യാ താനും.

കാർത്തി അവനോട് പറഞ്ഞു വേഗം റെഡി ആവാൻ…

അടുത്തുള്ള ബേക്കറി യിൽ അവനെയും കൂട്ടി പോയി കുറെ ചോക്ലേറ്റ് ടും ഐസ് ക്രീംമും ഒക്കെ മേടിച്ചു കൊടുത്തു കാർത്തി അവനെ കൊണ്ട് വന്നു ആക്കി.

അങ്ങനെ ഏകദേശം പതിനൊന്നു മണിയോടെ അവർ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.

പദ്മക്ക് ആണെങ്കിൽ അവനോട് നാട്ടിലെ വിശേഷം ഒക്കെ പറഞ്ഞു മതിയാവുന്നില്ലായിരുന്നു..

ഓരോ സ്ഥലവും എത്തുമ്പോൾ അവൾ ഓരോരോ വിവരണം അവനു കൊടുക്കും.

അവളുടെ കോളേജും സ്കൂളും അമ്പലവും, ഒക്കെ അവനു കാട്ടി കൊടുക്കുക ആണ് അവള്..

കാർത്തിയും അറിയുക ആയിരുന്നു.. പദ്മ എന്ന സൂര്യ കാന്തി പൂവിനെ..

സധാ സമയവും ചുണ്ടിൽ നനുത്ത പുഞ്ചിരി യുമായി ഒരു തെളിനിലാവ് പോലെ ശോഭ ഉള്ളവൾ……

അവളിലേക്ക്… അവളുടെ നന്മ നിറഞ്ഞ ഹൃദയത്തിലേക്ക് താൻ ചുരുങ്ങി പോകുക ആണെന്ന് അവൻ പലപ്പോളും ഓർത്തു..

അവന്റെ മനസ്സിൽ അപ്പോൾ ദേവിക എന്നൊരു നാമം പോലും ഇല്ലായിരുന്നു..

ചെയ്തു കൂട്ടിയ ഓരോരോ തെറ്റുകൾക്ക് അടിക്കടിയായി ദേവുവിന് ഓരോരോ ശിക്ഷ കൾ ലഭിച്ചു കൊണ്ടേ ഇരുന്നു

പല തവണ അവൾ കാർത്തിയോട് സംസാരിക്കുവാ വന്നു എങ്കിലും അവൻ അവളെ ഒഴിവാക്കി .

തന്റെ നിഴൽ വെട്ടത്തു പോലും ഇനി വന്നാൽ ദേവു നേ ജീവനോടെ വെച്ചേക്കില്ല എന്ന് പറഞ്ഞു കൊണ്ട് കാർത്തി അവളെ ആട്ടി പായിച്ചു.

ഒടുവിൽ ദേവു തോറ്റു പോയി…

ഇനി കാർത്തിയുടെ മനസിലേക്ക് ഒരു തിരിച്ചു കയറ്റം.. അത് ഇണ്ടാവില്ല എന്ന് അവൾ ക്ക് മനസിലായി.

പിന്നീട് അവരുടെ ജീവിതത്തിലേക്ക് ദേവു കടന്ന് വന്നില്ല എന്നത് ആണ് സത്യം..

*****************

മാസങ്ങൾ വേഗത്തിൽ പിന്നിട്ട കൊണ്ട് ഇരുന്നു..

പദ്മയുടെ പരീക്ഷ ഒക്കെ കഴിഞ്ഞു..

അവൾ രണ്ട് ദിവസത്തേക്ക് തന്റെ വീട്ടിൽ നിൽക്കുവാനായി പോകുവാൻ ഇരിക്കുക ആണ്

വൈകുന്നേരം കാർത്തി ക്കൂടി വന്നിട്ട് ഒരുമിച്ചു പോകാൻ ആണ് പ്ലാൻ..

കുളി ഒക്കെ കഴിഞ്ഞു പദ്മ വരാന്തയിൽ ഇരിക്കുക ആണ്.

സമയം 4മണി കഴിഞ്ഞു.. അരമണിക്കൂറിനു ഉള്ളിൽ കാർത്തി എത്തും.

വീട്ടിലേക്ക് പോകാൻ വേണ്ടി വേഷവും മാറി അവൾ അരഭിത്തിയിൽ ഇരിക്കുക ആണ്.

അമ്മയും അച്ഛമ്മ യും ഒക്കെ അരികിൽ ഉണ്ട്.

പെട്ടന്നു അവൾക്ക് തല ചുറ്റണ പോലെ തോന്നി.

“അമ്മേ “

അവൾ വല്ലായ്മയോടെ സീതയെ വിളിച്ചു.

“എന്താ മോളെ “

“എനിക്ക് തല കറങ്ങുന്നു “

അവൾ പറഞ്ഞതും സീത അവളുടെ അടുത്തേക്ക് ഓടി ചെന്നു.

അവളെ പിടിച്ചു കസേരയിൽ ഇരുത്തി.

“സീതേ… കാർത്തി വരാറായോ “

അച്ഛമ്മ ചോദിച്ചു.

“ഇപ്പോൾ വരും അമ്മേ….”

വാടി കുഴഞ്ഞു തന്നോട് ചേർന്നു ഇരിക്കുന്ന പദ്മയെ നോക്കി സീത അമ്മയോട് മറുപടി പറഞ്ഞു.

കാർത്തി വന്നതും പദ്മയെ കൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് പോകുക ആണ് ചെയ്തേ.

അവിടെ ചെന്നു കഴിഞ്ഞതും ഡോക്ടർ പദ്മയോട് വിവരങ്ങളൊക്ക ചോദിച്ചു മനസിലാക്കി.

“ഓക്കേ.. പദ്മ… തന്റെ യൂറിൻ ഒന്നു ടെസ്റ്റ്‌ ചെയ്യട്ടെ കേട്ടോ..”

ഡോക്ടർ പറഞ്ഞപ്പോൾ മനസിൽ വല്ലാത്തൊരു തരിപ്പ് പോലെ പദ്മയ്ക്ക് തോന്നി.

ഈശ്വരാ… പീരിയഡ്‌സ് മിസ്സിംഗ്‌ ആണ്..

ഇനി…..

അവൾക്ക് ആകെ ഒരു വെപ്രാളം.

കാർത്തിയിടെ അവസ്ഥയും ഇതു പോലെ ആയിരുന്നു..

രണ്ട് പേരും നിമിഷങ്ങൾ എണ്ണി എണ്ണി കാത്തിരുന്നു.

ഒടുവിൽ റിസൾട്ട്‌ വന്നു

ഡോക്ടർ അവരെ അകത്തേക്ക് വിളിപ്പിച്ചു.

പദ്മ പ്രിയ…. താൻ ടെൻഷൻ ആവേണ്ട കേട്ടോ… ഇയാളൊരു അമ്മ ആവാൻ പോകുന്നു..

കേട്ടത് വിശ്വസിക്കാനാവാതെ മതി മറന്നു നിന്നു പോയി രണ്ടാളും

അവിടെ നിന്നും ഇറങ്ങിയതും കാർത്തി എല്ലാവരെയും വിളിച്ചു വിവരം അറിയിച്ചു.

അമ്മയും അച്ഛമ്മയും ഒക്കെ വേഗം തന്നെ പദ്മയോടും സംസാരിച്ചു…
മോളെ സൂക്ഷിക്കണേ… വണ്ടി സ്പീഡിൽ ഓടിക്കരുത് എന്ന് കാർത്തിയോട് പറയണേ…. പിന്നേ…….

അമ്മ ആണെങ്കിൽ കുറെ ഏറെ കാര്യങ്ങൾ പറയുക ആണ്…

ശ്രദ്ധിച്ചു കൊള്ളാം എന്ന് പറഞ്ഞു കൊണ്ട് പദ്മ ഒടുവിൽ ഫോൺ വെച്ചു..

അതിന് ശേഷം പദ്മ തന്നെ ആണ് അവളുടെ വീട്ടിലേക്ക് വിളിച്ചത്.

എല്ലാവരിലും ഒരു ഉത്സവ പ്രതീതി..

ഭവ്യ തുള്ളിചാടുക ആണെന്ന് പദ്മക്ക് തോന്നി..

എല്ലാവരിലും ഒരുപാട് ആഹ്ലാദവും സ്വപ്നങ്ങളും..

അതേ… പുതിയൊരാൾ കൂടി തങ്ങളുടെ ഇടയിലേക്ക്…

മാഷേ

എനിക്ക് ഇപ്പോളും… വിശ്വസിക്കാൻ പോലും പറ്റുന്നില്ല…. സത്യം ആണല്ലോ അല്ലേ…

പദ്മ അവനെ നോക്കിയതും അവൻ കണ്ണിറുക്കി കാണിച്ചു.

മടങ്ങുന്ന യാത്രയിൽ ഇരുവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു..ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും കണ്ടു കൊണ്ട് തങ്ങളുടെ കുഞ്ഞുവാവയുടെ വരവും കാത്തു കൊണ്ട് അവർ വീണ്ടും യാത്ര തുടർന്ന്….

**************

ഹായ് dears… മിത്ര ആണ്… പദ്മ പ്രിയയെ സ്വീകരിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹം അറിയിക്കുന്നു..

വീണ്ടും കാണാം കേട്ടോ..