എഴുത്ത്: നൗഫു ചാലിയം
===================
“ഇക്കാ ഒരു സർപ്രൈസ് ഉണ്ട്…”
വീട്ടിലേക് വൈകുന്നേരം വിളിക്കുന്ന സമയത്താണ് അവൾ എന്നോട് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് ..
മുഖത് എന്തോ ഒളിപ്പിച്ചത് പോലെ പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്നവളെ കണ്ടപ്പോൾ തന്നെ കരുതിയിരുന്നു ഇന്ന് എന്തേലും പണി ഓൾ എനിക്ക് ഉണ്ടാകുമെന്ന്…
ഇന്നാണേൽ അളിയന് കോട്ടും ഷൂട്ടും എടുക്കാൻ…പോയതായിരുന്നു അവളും കുടുംബവും…
അടുത്ത ആഴ്ച നടക്കുന്ന കല്യാണത്തിനുള്ള വസ്ത്രം ഒരേ ഒരു അളിയൻ ആയ എന്റെ പെടലിക്ക് ആണ് ഉള്ളത്..
എന്റെ അളിയൻ അല്ലെ…ഓൻ അടിച്ചു പൊളിച്ചു നടക്കല്ലായിരുന്നു… ഏതായാലും അതിനൊരു അവസാനം ആകുമല്ലോ എന്നോർത്തപ്പോൾ കുറച്ചു സമാധാനം കിട്ടി…
പോയ പൈസ യുടെ സങ്കടവും മാറി മറഞ്ഞു…”
“എന്താടി സർപ്രൈസ്…നിന്നെ പ്രണയിച്ച നാലാമത്തെ കോന്തനെ വഴിയിൽ വെച്ചങ്ങാനും കണ്ടോ നീ..”
അവളെ ഒന്ന് ചൊടുപ്പിക്കാൻ ആയിരുന്നു പറഞ്ഞതെങ്കിലും മറുപടി ഉടനെ വന്നു…
“നിങ്ങൾ കഥ യും എഴുതി ആരാധികമാരുടെ കൂടെ സൊള്ളിയും ചാറ്റിയും നടക്കുന്നത് കൊണ്ട് എനിക്ക് ഓനോട് സംസാരിക്കാനും ചാറ്റ് ചെയ്യാനും കുറെ ഏറെ സമയം കിട്ടുന്നുണ്ട്..
അത് കൊണ്ട് നിങ്ങൾ അത് വിടി…ഇത് വേറെ കാര്യമാണ്…
ഞാൻ ഇന്ന് നിങ്ങളുടെ ഒരു ഫാനിനെ കണ്ടു…”
“ഫാനോ.. “
“അതേന്ന് ഈ കറങ്ങുന്ന ഫാൻ അല്ല.. ഫേൻ… ആരാധകൻ..”
“ആഹാ എനിക്കും ആരാധകനോ..? “
എന്നെ ഒന്ന് കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത അവളോട് ഒട്ടും വിശ്വാസിക്കാതെ തന്നെ ഞാൻ ചോദിച്ചു..
“അതേന്ന് നിങ്ങളുടെ ആരാധകൻ തന്നെ…അവന്റെ കടയിൽ നിന്നാണ് ഇക്കാക്കുള്ള കോട്ട് എടുത്തത്…
ഞങ്ങളോടെ സംസാരിക്കുന്നതിനു ഇടയിൽ ആ കടയിൽ ഉണ്ടായിരുന്ന ഷോപ്പ് ഓർണർ എവിടുന്നാ വരുന്നതെന്ന് ചോദിച്ചു..
ഇക്ക പറഞ്ഞു ഞങ്ങൾ ചാലിയത് നിന്നാണെന്ന്.. “
എന്നിട്ട് ആകാംഷ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു..
“ അപ്പൊ ഓൻ പറയാ ഓൻ ചാലിയത് വന്നിട്ടുണ്ടെന്നു…പിന്നെ അവന് പ്രിയപ്പെട്ട ഒരു എഴുത് ക്കാരൻ ഉണ്ടെന്നും പറഞ്ഞു…”
“ആഹാ..എന്നിട്ട് ബാക്കി പറ…”..
ആവേശം അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു..
“എഴുത്തുക്കാരൻ എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ചടപ്പ് വന്നു..
ഇങ്ങോളൊക്കെ അല്ലെ നമ്മളെ നാട്ടിലെ പ്രമുഖ എഴുത്തുക്കാരൻ..
എന്നാലും നിങ്ങൾ ആയിരിക്കില്ല അവന്റെ ആരാധ്യ കഥാകൃത്ത് എന്നുള്ള പ്രതീക്ഷയിൽ ഇക്കനോട് അവൻ പറയുന്നത് ചെവിയോർത്തു നിന്നപ്പോൾ ഉണ്ട് ഓൻ ഇക്കനോട് ചോദിക്കുന്നു..
നിങ്ങക്ക് ഒരു നൗഫു ചാലിയത്തെ അറിയുമോ എന്ന്…”
“എന്റെ മോളെ ഒരു മിനിറ്റ് . രോമം പൊന്തി… രോമാഞ്ചം വരുന്നു…
നീ ഒന്നൂടെ പറഞ്ഞ…
എന്താ അവൻ ചോദിച്ചേ..??? “
ഞാൻ അവളോട് വീണ്ടും ചോദിച്ചു …
“ഇതെന്തു കൂതെന്ന പോലെ അവൾ ഒരു നിമിഷം എന്നെ നോക്കി…”
എന്നിട്ട് പറഞ്ഞു…
“ഇക്കനോട് അവൻ ചോദിച്ചു…
നിങ്ങൾക് നൗഫു ചാലിയത്തെ അറിയുമോ എന്ന്…
ഇക്ക പറഞ്ഞു അറിയാമെന്നു..
അപ്പൊ അവൻ ചോദിച്ചു എങ്ങനെ അറിയും നിങ്ങളുടെ അടുത്താണോ ആളെന്ന്..
ഇക്ക പറഞ്ഞു അടുത്തും ആണ്…പിന്നെ എന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട്…
ഇതാ ആ നിക്കുന്ന പെണ്ണിന്റെ കെട്ടിയോൻ ആണ് നൗഫു ചാലിയം എന്ന്…”
അവൻ പെട്ടന്ന് തന്നെ എന്നെ സൂക്ഷിച്ചു നോക്കി…
എന്നോട് മനോഹരമായി പുഞ്ചിരിച്ചു…
പെട്ടന്ന് തന്നെ പുറത്തേക് പോയി അടുത്ത കടയിൽ നിന്നും രണ്ടു ചിക്കു ജ്യുസ് ഓർഡർ ചെയ്തു..
ഞങ്ങള്ക്ക് കസേര യെല്ലാം ഇട്ട് തന്നു ഇരുത്തി..
പർച്ചേസ് കഴിഞ്ഞു പോകാൻ നേരം പൈസ വേണ്ടാ എന്ന് കുറെ പറഞ്ഞു…
പക്ഷെ ഇക്കാ നിർബന്ധിച്ചപ്പോൾ ആ സാധനത്തിന്റെ അവൻ പർച്ചേസ് ചെയ്ത പൈസ മാത്രം ഇട്ട് ബില്ലടിച്ചു തന്നു..
മോളെ കയ്യിൽ ഒരുപാട് മിഠായി വാങ്ങിയും കൊടുത്തു..
എന്റെ ഇക്കാ…ഇങ്ങള് ഇത്രക് വലിയ ആളായിരുന്നോ..
നാലാള് അറിയാം പാകത്തിൽ നിങ്ങളുടെ കഥകൾ വായിക്കുന്നവരൊക്കെ ഉണ്ടല്ലോ…”
“അവൾ ഇങ്ങനെ പറയുന്നുണ്ടേലും ഞാൻ അതൊന്നും കേൾക്കാൻ ഉള്ള പാകത്തിൽ ആയിരുന്നില്ല..
ഞാൻ ഇങ്ങനെ അപ്പൂപ്പൻ താടി പോലെ പറക്കുകയായിരുന്നു…
എന്നെ ആരേലും പിടിച്ചു നിർത്തിയില്ലേൽ ഞാൻ ബ്ലാക് ഹോൾ പോലും കടന്നു പോകുമാർ ഉയരത്തിൽ…”
കല്യാണത്തിന് പോകാൻ വലിയ ഉഷാർ ഒന്നും ഇല്ലായിരുന്ന ഞാൻ കമ്പിനിയിൽ വിളിച്ചു റീ – എൻട്രി യും ടിക്കറ്റും അന്ന് തന്നെ എടുപ്പിച്ചു പെട്ടിയും കെട്ടി നാട്ടിലേക് വിട്ടു..
രാവിലെ അടിച്ചു വരുന്നതിന് ഇടയിൽ കയറി വരുന്ന എന്നെ കണ്ടു പൊണ്ടാട്ടി മൂക്കത്തു വിരൽ വെച്ച് നിന്നു..
“അല്ല എന്താ ഇത്ര പെട്ടന്ന്…തലേന്നല്ലേ വരുമെന്ന് പറഞ്ഞിരുന്നേ…”
അവൾ എന്റെ കയ്യിലെക് ഒരു ഗ്ലാസ് ചായ തന്നു കൊണ്ട് ചോദിച്ചു..
“ ഹേയ് അതൊന്നും ഇല്ല…വെറുതെ…പണി കുറവാ…പിന്നെ അവിടെ നിന്നിട്ട് എന്തിനാ എന്ന് കരുതി കയറി പോന്നതാ..
പിന്നെ ഇവിടെ കല്യാണമല്ലേ കുറെ ഏറെ പണികൾ ഇല്ലേ ചെയ്തു തീർക്കാൻ…”
ഞാൻ അവളോട് പറഞ്ഞു…
“ഹേയ് ഇത് അതൊന്നും അല്ലല്ലോ…”.
അവൾ എന്നെ ഒന്ന് ചൂഴുന്ന് നോക്കി കൊണ്ട് പറഞ്ഞു..
പെട്ടന്ന് ഓർമ്മ വന്നത് പോലെ
“ ആ ഇന്നലത്തെ കഥ കേട്ട് ഓടി വന്നതാണ് ലെ…ആരാധകനെ കാണാൻ…”
“ ഞാൻ കള്ളം പിടിക്ക പെട്ട കുട്ടിയെ പോലെ അവളുടെ മുന്നിൽ ഇരുന്നു…”
“എന്നിട്ട് ആരാധകന് എന്തുവാ ഇക്ക കൊണ്ടുവന്നെ…”
“ഞാൻ എന്റെ ഹാൻഡ് ബാഗ് തുറന്നു ഒരു പെട്ടി എടുത്തു കാണിച്ചു..”
“ആഹാ.. കോളടിച്ചല്ലോ…
നിങ്ങളെ ആരാധിക ആയാൽ മതിയായിരുന്നു എനിക്കും…”
അവൾ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു..
നടക്കുന്നതിനു ഇടയിൽ അവൾ പെട്ടന്ന് നിന്നു തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു..
“അതേ…ഞാൻ ഇന്നലെ പറഞ്ഞത് മുഴുവൻ പച്ചക്കള്ളമാണ്…
നിങ്ങൾ തലേന്ന് മാത്രം വരുമെന്ന് പറഞ്ഞപ്പോൾ ഉണ്ടാക്കിയ ഒരു കള്ളം..
എനിക്കറിയാമായിരുന്നു നിങ്ങൾ ഇതറിഞ്ഞാൽ കുറ്റിയും പറിച്ചു വാണം വിട്ട പോലെ നാട്ടിൽ എത്തുമെന്ന്..
മൂന്നും നാലും മൊത്തത്തിൽ ഏഴു പേർ മാത്രം വായിക്കുന്ന കഥാകൃത്ത് അല്ലെ നിങ്ങൾ..
അതിൽ ഒരാൾ എങ്കിലും നിങ്ങളെ ചോദിച്ചെന്ന് പറഞ്ഞാൽ നിങ്ങൾക് സന്തോഷം ആകുമെന്ന് എനിക്കറിയാം..
അതാ ഞാൻ നിങ്ങൾ എഴുതി ഉണ്ടാകുന്നത് പോലെ ഒരു കഥ ഞാൻ എന്റെ മനസിൽ ഉണ്ടാക്കി എടുത്തത്..
എന്തായാലും വന്നതല്ലേ…നേരെ എന്റെ വീട്ടിലേക് വിട്ടോളി…അവിടെ പുറത്തെ തൊടി മുഴുവൻ വെട്ടി നേരെ ആകുന്ന ദിവസമാണ് ഇന്ന്…”
അവൾ പറയുന്നത് കേട്ടപ്പോൾ വാതിൽ തുറന്നിട്ടും അലമാര തുറക്കാൻ കഴിയാത്ത കള്ളനെ പോലെ ഞാൻ നിന്നു…
“എടി നാസ്ത കൊണ്ട ഞാൻ ഒന്നും കഴിച്ചില്ല…”
അടുക്കളയിലേക്ക് പോയ അവളോട് ഞാൻ പറഞ്ഞു..
“നാസ്ത വീട്ടിൽ ഉണ്ട്…
പോകുമ്പോ അടുക്കള പുറത്തുള്ള കൈകോട്ടും കോടാലി യും എടുത്തോ ട്ടോ..
അവിടെ കുറെ പണി ഉണ്ട്..”
“പുല്ല്…വെറുതെ ഒരു കാര്യവും ഇല്ലാതെ കടിക്കുന്ന പട്ടിയെ പൈസ കൊടുത്തു വാങ്ങിയത് പോലെ ആയല്ലോ…”
എന്നും മനസിൽ കരുതി… അടുക്കള പുറത്തേക് നടന്നു..
അവൾ പറഞ്ഞ സാധനങ്ങളും എടുത്തു നടക്കുന്നതിന് ഇടയിൽ അടുക്കളയിൽ നിന്നും കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ശബ്ദം എന്റെ ചെവിയിലേക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു…”
ഇഷ്ടപെട്ടാൽ 👍👍👍
ബൈ
നൗഫു 😍