എഴുത്ത്: നൗഫു ചാലിയം
===================
“നീ ആള് മോശക്കാരിയല്ലല്ലോ…കണ്ട ചെക്കന്മാരുടെ കയ്യിലും മറ്റും പിടിച്ചു എന്താ ഓളെ ചിരിയും കളിയും…വീട്ടിൽ നിന്നും ജോലിക്കൊന്നും പറഞ്ഞു ഇറങ്ങുന്നത് തന്നെ ഇതിനായിരിക്കും അല്ലെ…“..
പെട്ടെന്നൊരാൾ ഞാൻ ജോലിക്ക് നിൽക്കുന്ന ഫാർമസിയിലേക്ക് വന്നു മുഖത് നോക്കി പറഞ്ഞപ്പോൾ എന്താണ് പറയുക എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്ന് പോയി…
അയാളുടെ മുഖത് ഒരു വശളൻ ചിരി നിറഞ്ഞിരുന്നു..
എന്റെ തൊട്ടടുത്തു തന്നെ അടുത്തുള്ള കടയിലെ ഇത്ത നിൽക്കുന്നുണ്ടായിരുന്നു…നിന്ന നിൽപ്പിൽ ഉരുകി പോയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി ഞാൻ…
അയാൾ ഞാൻ നിൽക്കുന്ന ഫാർമസിയുടെ മുന്നിലൂടെ പോകുന്നത് ഞാൻ കാണാറുണ്ടെങ്കിലും ഇവിടെ നിന്നും ഒരു പാരസെറ്റമോൾ വാങ്ങിക്കാൻ കയറുന്നത് പോലും ഞാൻ കണ്ടിട്ടില്ല…ഇന്നെന്നോട് ഈ കാര്യം പറയാൻ മാത്രം വന്നതാണെന്ന് തോന്നുന്നു..
ആദ്യത്തെ മനസിന്റെ തരിപ്പ് മാറിയ ഉടനെ അയാളെ പ്രതിരോധിക്കാൻ എന്നോണം ഞാൻ അയാളോട് പറഞ്ഞു..
“ഞാൻ അങ്ങനെ ഒന്നും ആരോടും പെരുമാറിയിട്ടില്ലല്ലോ…നിങ്ങൾക് ആള് മാറിയതാവും…”
“ അങ്ങനെ പറഞ്ഞാൽ ശരിയാകില്ല…ഞാൻ കണ്ട കാര്യം ആണെല്ലോ പറയുന്നേ…കൃത്യം ഡേറ്റ് എനിക്ക് ഓർമ്മയില്ല… എന്നാലും ഒരാഴ്ചക്ക് മുകളിൽ ആയിട്ടില്ല..ഇതിനും മുമ്പും പലപ്പോഴും നീ പലരോടും കൊഞ്ചി കുഴയുന്നത് ഞാൻ കണ്ടിട്ടുണ്ട്…നിനക്കൊന്നും ഒരു ഉളുപ്പും ഇല്ലേ..”
അയാൾ ചുണ്ടുകൾ കോട്ടി വികൃതമായ മുഖത്തോടെ വീണ്ടും എന്നോട് പറഞ്ഞു…
“അയാൾ പറയുന്നതെല്ലാം കേട്ടു തൊട്ടടുത്തു തന്നെ ഇത്തയും നിൽക്കുന്നുണ്ട്…”
“ഞാൻ പറഞ്ഞില്ലേ നിങ്ങളോട്…എന്നെ ആയിരിക്കില്ല നിങ്ങൾ കണ്ടതെന്ന്… നിങ്ങൾ വെറുതെ പ്രശ്നം ഉണ്ടാക്കരുത്…”
“അയാൾ പറയുന്നത് കേട്ടു മറ്റാരെങ്കിലും ഫർമസിയിലേക്ക് വരുമോ എന്ന പേടിയോടെ ഞാൻ പുറത്തേക്കും അയാളിലേക്കും എന്ന പോലെ നോക്കി കൊണ്ട് പറഞ്ഞു..ആ സമയം എന്റെ ശബ്ദം അടഞ്ഞു എനിക്ക് കരച്ചിൽ വന്നിരുന്നു..
ഞാൻ മനസ്സിൽ പോലും കരുതാത്ത കാര്യമാണ് അയാൾ വിളിച്ചു പറയുന്നത്..
നാലാള് കേട്ടാൽ അതിക്കയുടെ ചെവിയിലേക് എത്താൻ കുറച്ചു സമയം പോലും വേണ്ട…”
ഞാൻ സുല്ഫത്…… അറിയുന്നവർ സുലു എന്ന് വിളിക്കും…
മലപ്പുറം ജില്ലയിലെ ഒരു കുഞ്ഞു ക്ലിനിക്കിലെ ഫർമസിയിൽ ഫർമസിസ്റ്റയി വർക്ക് ചെയ്യുന്നു…ഭർത്താവും രണ്ടു മക്കളും ഉണ്ട് വീട്ടിൽ…ഇക്ക നാട്ടിൽ തന്നെ ജോലിക്ക് പോകുന്നു…
“ താൻ എത്ര കാലമായി ഈ കടയിൽ.. “
അയാൾ വീണ്ടും എന്നോട് ചോദിച്ചു..
“ഈ മാസത്തോടെ പത്തു മാസമായി…”
അയാളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു..
“എന്നാൽ തന്നെ തന്നെയാണ് ഞാൻ കണ്ടതെന്നും പറഞ്ഞു അയാൾ എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ കടയിൽ നിന്നും ഇറങ്ങി പോയി..”
“ പോകുന്നതിന് ഇടയിൽ അയാൾ പറയുന്നത് ഞാൻ കേട്ടു..
അല്ലെങ്കിലും ജോലിക് പോകുന്ന ഒരൊറ്റ എണ്ണത്തിനെ വിശ്വാസിക്കാൻ കഴിയില്ല..
ജോലിക് പോകുന്നത് തന്നെ ഏതേലും ആണുങ്ങളെ കയ്യും കാലും കാണിച്ചു വീഴ്ത്താൻ അല്ലെ…”
“ ആ സമയം കൊണ്ട് തന്നെ ഞാൻ ആകെ വിയർത്തു കുളിച്ചിരുന്നു…
ആരെങ്കിലും ഈ ഒന്ന് രണ്ടാഴ്ചക്കു ഇടയിൽ വന്നിരുന്നോ എന്ന് ഞാൻ ഓർത്തു നോകിയെങ്കിലും അങ്ങനെ ആരും തന്നെ വന്നിട്ടില്ല..
എന്റെ കസിൻ മാർ ആരെങ്കിലോ എനിക്ക് വേണ്ടപ്പെട്ടവർ…
ഹേയ് ഇല്ല…
ഒരു ദിവസം എന്തോ മരുന്ന് വാങ്ങിക്കാൻ ഇക്ക വന്നിരുന്നെങ്കിലും ഇക്കയെല്ലാ എന്ന വാധത്തിൽ തന്നെ ആയിരുന്നു അയാൾ..”
ഇനി ഇതൊക്കെ മാറ്റാരോടെങ്കിലും പോയി പറയുമോ എന്നുള്ള ഉൾഭയത്തോടെ ഇരിക്കുന്ന സമയത്താണ് കൂനിന്മേൽ കുരു പോലെ ഇത്ത പറഞ്ഞത്…
“എന്താ സുലുമോളെ നീ അയാൾ അത്രയൊക്കെ പറഞ്ഞിട്ടും ഒന്നും പറയാതെ മടക്കി അയച്ചത്…നിനക്ക് ആളെ മനസിലായില്ല അല്ലെ .. ആള് ഇവിടുത്തെ പ്രമുഖ സദാചാരവാദിയാണ്…ഇനി നിന്നെ കുറിച്ച് ആരോടൊക്കെ പറഞ്ഞു കൊടുക്കുമോ ആവോ…എന്തായാലും ഞാൻ ആയത് നന്നായി ഇവിടെ… എനിക്ക് നിന്നെ അറിയുന്നതല്ലേ എന്നും പറഞ്ഞു ഇത്ത ഫർമസിയിൽ നിന്നും ഇറങ്ങി.. “
ഒന്നിനും ഒരു മൂഡ് ഇല്ലാത്ത പോലെ വൈകുന്നേരം ആറു മണിക്ക് ജോലി കഴിയുന്നത് വരെ എങ്ങനെയോ പിടിച്ചു നിന്നു ഞാൻ വീട്ടിലേക് ഓടി..
“പിറ്റേ ദിവസം…
ഉച്ചക്ക് ചോറ് കഴിച്ചു നിൽക്കുന്ന സമയത്താണ് അടുത്തുള്ള ഹോട്ടലിലെ ഇക്ക എന്നോട് സംസാരിക്കാൻ വന്നത്..
കുറച്ചു സമയം അയാളോട് വിശേഷം പറഞ്ഞു നിൽക്കുന്ന സമയത്താണ് ഇന്നലെ വന്നയാൾ റോഡ് മുറിച്ചു എന്റെ ഫർമസിയുടെ അടുത്തേക് നടന്നു വരുന്നത് കണ്ടത്. …
ഇന്നയാൾ എന്തേലും പറഞ്ഞാൽ നല്ല മറുപടി കൊടുക്കണം എന്ന് തന്നെ കരുതിയായിരുന്നു ഞാനും നിന്നത്
ഇക്ക അയാളെ കണ്ടു ചിരിച്ചു…
അവർ പരിചയക്കാർ ആയിരുന്നു…
ആ സമയം തന്നെ എന്റെ വാട്ട്‌സപ്പിൽ ഒരു വീഡിയോ കാൾ വന്നതും ഞാൻ ഫോൺ എടുത്തു ഫർമസിക്കു ഉള്ളിൽ ഉണ്ടായിരുന്ന റൂമിലേക്കു നടന്നു…”
“റഹീമേ നിന്നെ കണ്ടിട്ട് കുറെ ആയല്ലോ..”
ഇക്ക അയാളെ കണ്ടതും ചോദിച്ചു..
“കുറച്ചു ദിവസം തിരക്കയെടാ…”
അയാൾ ഇക്കയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു കൊണ്ട് തുടർന്നു..
“ അല്ല ഇവിടെ ഉണ്ടാവറുള്ള പെണ്ണ് എവിടെ…”
അയാൾക് എന്റെ പേര് പോലും അറിയാത്തത് കൊണ്ടായിരിക്കാം അങ്ങനെ ചോദിച്ചത്..
“ആര് സുലു മോളോ…ഓൾക് ഫോൺ വന്നെന്ന് തോന്നുന്നു..അവൾ ഫോണും പിടിച്ചു റൂമിലേക്കു പോയിട്ടുണ്ട്…”
ഇക്ക അയാൾക് മറുപടിയായി പറഞ്ഞതും അയാൾ പറയുന്നത് കേട്ടപ്പോൾ റൂമിൽ നിൽക്കുന്ന എന്റെ ചോര തിളച്ചു മറിഞ്ഞു..
“ആ പേരൊന്നും എനിക്ക് അറിയില്ല…പക്ഷെ ഇത് ഫോൺ വന്നതൊന്നും ആയിരിക്കില്ല…അവളുടെ കള്ളത്തരങ്ങൾ ഞാൻ ഇന്നലെ പിടിച്ചു…ഇനിയും ഞാൻ എന്തെങ്കിലും പറയുമോ എന്ന് കരുതി പേടിച്ചു റൂമിൽ കയറി ഇരിക്കുകയാവും.. “
ഇക്കയോടെ എന്നെ ഇകഴ്ത്തി പറയുന്നത് പോലെ ഫീൽ ചെയ്തതും ഞാൻ എനിക്ക് വന്ന ഫോൺ കാൾ കട്ടാക്കാതെ തന്നെ അയാളുടെ അടുത്തേക് നടന്നു..
എന്റെ കയ്യിലെ ഫോണിൽ ഉണ്ടായിരുന്ന വീഡിയോ കാളിന്റെ ബാക് കേമറ ഓൺ ചെയ്തു കൊണ്ട് അയാളുടെ മുഖത്തേക് ഉയർത്തി വെച്ചു..
എന്നിട്ട് പറഞ്ഞു..
ഇക്കാ ഇതാണ് ആള് ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇന്നലെ എന്റെ അരികിലേക് വന്നു ഓരോ കാര്യങ്ങൾ പറഞ്ഞു അപവാദ പറഞ്ഞ ആൾ…ഇക്കാക് ഇയാളെ അറിയുമോ..…
എന്നും ഉച്ചക്ക് ചോറ് കഴിച്ച ഉടനെ ഒരു വീഡിയോ കാൾ വിളിക്കുന്ന എന്റെ ഭർത്താവ് വിളിക്കുന്ന സമയത്ത് തന്നെ ആയിരുന്നു അയാൾ വന്നത്…
ഇക്കയുടെ വീഡിയോ കാളിന്റെ ബാക് കേമറ ഓഫ് ചെയ്തു ഫോൺ ഡിസ്പ്ലേ അയാളുടെ നേരെ തിരിച്ചു വെച്ചു..
അയാളെ കണ്ടതും ഇക്ക അയാളോട് പറഞ്ഞു..
ആ റഹീമിക്കയോ …എന്താ റഹീമിക്ക എന്റെ പെണ്ണിന്റെ പുറകെ നടക്കുകയാണെന്ന് കേട്ടു…അവൾ എവിടെ പോകുന്നു ആരോടൊക്കെ മിണ്ടുന്നു…ആരുടെ കൈ പിടിച്ചു സംസാരിക്കുന്നു അങ്ങനെ എല്ലാം…
ഇക്ക ഒന്ന് നിർത്തി..
ഇക്കയെ പരിചയം ഉള്ളത് കൊണ്ട് തന്നെ… ഇക്കയെ കണ്ട ഉടനെ തന്നെ റഹീമിന്റെ നാവ് ഇറങ്ങി പോയി സംസാരം മുട്ടിയിരുന്നു…
ഓളെ ഭർത്താവായ ഞാൻ നാട്ടിൽ ഉള്ളത് കൊണ്ട് തന്നെ ഓളെ കാര്യം നോക്കാൻ ഞാൻ ആരെയും ഏൽപ്പിച്ചിട്ടില്ലല്ലോ…ഇനി തനിക്ക് അത്രക്ക് നിർബന്ധം ആണേൽ വീട്ടിൽ ഉണ്ടല്ലോ മൂന്നാലെണ്ണം അവരുടെ കാര്യം നോക്കി നടന്നാൽ പോരെ…താൻ ഇനിയും എന്റെ പെണ്ണിനെ കുറിച്ച് അവളോടോ… നാട്ടിലെ ആരോടെങ്കിലോമോടോ പറഞ്ഞേന്നോ മിണ്ടിയെന്നോ ഞാൻ കേട്ടാൽ ഉറപ്പായും തന്റെ നാവു ഞാൻ പിഴുതേടുക്കും…അറിയാമല്ലേ എന്നെ…
ഇക്ക അതും പറഞ്ഞു നിർത്തിയതും അയാൾ അയ്യടാ എന്ന പോലെ യായി മുഖം മ്ലാനമായി തിരികെ നടക്കാൻ തുടങ്ങിയതും ഞാൻ അയാളെ പുറകെ നിന്നും വിളിച്ചു..
“ അതേ… പോവാണോ…എന്നെ കുറിച്ച് ഇന്നൊന്നും പറയാൻ ഇല്ലേ…താൻ എന്താ വിചാരിച്ചേ…താൻ ഇന്നലെ പറഞ്ഞത് മുഴുവൻ കേട്ടു പത്തി മടക്കി ഇവിടെ ഇരിക്കുമെന്നോ…ഞാൻ ഇനിയും ആരോടെങ്കിലും സംസാരിച്ചൂന്നോ… കയ്യിൽ പിടിച്ചൂന്നോ…ചിലപ്പോൾ കെട്ടിപിടിച്ചൂന്നോ വരും..അതും തന്റെ മുന്നിൽ നിന്ന് കൊണ്ട് ത…അതൊന്നും നോക്കാൻ നിങ്ങളെ ആരും ഏൽപ്പിച്ചിട്ടില്ല…നിങ്ങൾ എന്റെ ഗോഡ് ഫാദറും അല്ല…ഇനി മേലാൽ ഈ കാര്യം പറഞ്ഞു ഇവിടെ എങ്ങാനും വന്നാൽ ഞാൻ ചൂല് കൊണ്ട് ആട്ടും ക-ള്ള കി-ളവാ…അല്ലെങ്കിൽ ആ-സിഡ് ഒഴിക്കും മുഖത്…
തനിക് ജോലിക് പോകുന്ന പെണ്ണുങ്ങളോട് പുച്ഛം ആണല്ലോ…അവർ എല്ലാവരും മോശക്കാരികൾ ആണല്ലോ..എന്നാൽ ആദ്യം താൻ തന്റെ മോളെ അടുത്ത് പോയി ജോലിക്ക് പോകുന്നത് നിർത്തിക്ക്..രാവിലെ ഒരുങ്ങി ഇറങ്ങാറുണ്ടല്ലോ അവൾ… പഠിപ്പിക്കാൻ ആണെന്ന് പറഞ്ഞു..എന്ത് പഠിപ്പിക്കാനാണ് മോള് പോകുന്നതെന്ന് നല്ലോണം അന്വേഷിച്ചു നോക്കൂ…..തന്റെയല്ലേ വിത്ത്…”
ഞാൻ പറയുന്നത് കേട്ടപ്പോൾ ഇക്ക ഫോണിലൂടെ മതി മതി എന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ നിർത്തി..
“ അല്ല പിന്നെ ദേഷ്യം വരൂലെ..
അയാളെ മോളെ കുറിച് എനിക്ക് അറിയാൻ പാടില്ലാത്ത കാര്യം ആണ് പറഞ്ഞതെന്ന് എനിക്ക് അറിയാമായിരുന്നുവെങ്കിലും ഇന്നലെത്തെ ദേഷ്യം മുഴുവൻ ഞാൻ തീർത്തത് അങ്ങനെ ആയിരുന്നു…”
“അയാൾ പിന്നെ ഒന്നും മിണ്ടാതെ വേഗം അവിടെ നിന്നും ഓടി രക്ഷപെട്ടു…
ഇല്ലേൽ ഞാൻ കൊ-ന്നേ-നെ ചെ-റ്റ-യെ.…
പുല്ല്.. ദേഷ്യം തീരുന്നില്ലല്ലോ… ഒന്ന് രണ്ടെണ്ണം കൂടി പറയേണ്ടത് ആയിരുന്നു…”
ഇഷ്ടപെട്ടാൽ. 👌
ബൈ
~നൗഫു ♥️