നമ്മള്‍ എല്ലാം ചെയ്യുന്നുണ്ട്, നമ്മുക്കറിയാത്ത രഹസ്യങ്ങളിലില്ല, പിന്നെയെന്തിനാടാ നമ്മള്‍….

Story written by Jijo Puthanpurayil

==========================

ഒരു സ്-മോള്‍ കൂടി ഒഴിക്കട്ടെ കാത്തു

വേണ്ടടാ ഇപ്പോ തന്നെ കുറച്ചധികമായി, നിന്റെയൊപ്പം അടിക്കാന്‍ കൂടിയാല്‍ പരിധി വിടുന്നതറിയില്ല.

ജാക്ക് ദാനിയേല, ആഹാ എന്താടാ ഒരു രസം. നിന്‍റെ അളിയന്‍ US ല്‍ നിന്ന് വരുമ്പോള്‍ രണ്ട് കുപ്പി കൊണ്ട് വരാന്‍ പറ. അടുത്ത തവണ നിനക്കൊപ്പം അടിച്ച് പൂസാകണം..

കാതറിന്‍ എന്ന കാത്തു, അലോഷി ജോസഫിന്റെ ഉറ്റ കൂട്ടുകാരി, അവന്റെയൊപ്പം എന്തിനും ഏതിനും അവളുണ്ടാവും.

ജീന്‍സിന്‍റെ കീശയില്‍ നിന്നും അവള്‍ വില കുറഞ്ഞ രോത്തമന്‍സ് സി-ഗരറ്റെടുത്ത് ചുണ്ടില്‍ വച്ചു. ആരോ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ കൊടുത്തതാണ്.

ആ ലാമ്പ് ഇങ്ങു തന്നേടാ…

അവന്‍ ലാമ്പ് നീട്ടി, അവളത് വാങ്ങി കത്തിച്ചു.

ഒരെണ്ണം ഇങ്ങു തന്നേടി

ഇത് ലോക്കലാടാ, നിന്‍റെ മാല്‍ബ്രോ ബ്രാന്‍ഡ്‌ അല്ല

നീയെന്താ എന്നെ ആക്കുകയാണോ

ഹേയ്, നീയാദ്യം ഇതിന്റെ രുചി അറിയ്, എന്ന് പറഞ്ഞവള്‍ അവന്‍റെ മുഖത്തേക്ക് ശക്തിയായി വലിച്ചൂതി.

എടീ ഇത് കൊള്ളാലോ, ടോപ്‌ ബ്രാന്‍ഡ് പോലെ തന്നെ

ബിസിനസ് നിനക്കറിയാമോ, അത് തന്നെ ഈ പു-കയില ബിസിനസ്സ്, രണ്ടും പു-കയില…ഒന്ന് സമ്പന്നന്ന്, മറ്റൊന്ന് തുട്ട് ഇല്ലാത്തവന്. രണ്ടും ഫലത്തില്‍ തുല്യം. ചുമച്ച് ചാവുക.

സി-ഗരറ്റ് പോലെ എന്റെ ജാക്കിനെ പറയരുത്, 30 വര്‍ഷം വീപ്പയില്‍ കെട്ടിക്കിടന്ന വെള്ളം, അതിന്‍റെ ഒരു ല-ഹ-രി ഒന്ന് വേറെ തന്നെ.

ജാക്കിനെ ഞാന്‍ പറയില്ല

കാത്തു പുക മെല്ലെ എടുത്ത് വിട്ടു കൊണ്ടിരുന്നു

നമ്മള്‍ എത്ര നാളായി ഹോട്ടല്‍ മുറികളില്‍ കൂടി വരുന്നു അലോഷി. ഏകദേശം 6 വര്‍ഷം മാസത്തില്‍ മൂന്ന് തവണയെങ്കിലും ഒരേ മുറിയില്‍. എടാ ഇത്ര നാളായിട്ടും നിനക്കെന്നോട് പ്രേമം തോന്നിയിട്ടില്ലേ

പ്രേമമോ?

അതേടാ എന്റെ ശരീരത്തോട് പ്രണയം!

ജാക്കിനെ നുണഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിനൊക്കെ എവിടെ സമയം കാത്തു

6 വര്‍ഷമായി ഞാനൊരു പുരുഷനെ അറിഞ്ഞിട്ട്. ഇന്നെനിക്ക് നിന്നോട് പ്രണയം തോന്നുന്നു. എന്തോ ഒരു അഭിനിവേശം.

കാത്തൂ, നീയിന്ന് കൂടുതല്‍ കുടിച്ചിട്ടില്ലല്ലോ, പിന്നെയെന്താണ് ഒരു പ്രേമ ഭാവം

ഞാന്‍ കൂടുതല്‍ കുടിച്ച സമയത്തൊന്നും നിന്നോടിങ്ങനെ സംസാരിചിട്ടുണ്ടോ

ഇല്ല, എന്ന് പറഞ്ഞ് അലോഷി അടുത്ത സി-ഗരറ്റിന് തീ കൊളുത്തി

അഞ്ചാം നില ഹോട്ടല്‍ മുറിയുടെ മുകളില്‍ തുറന്നു കിടന്ന ജനലിലൂടെ സായാഹ്ന സൂര്യന്‍റെ കിരണങ്ങള്‍ അവന്‍റെ മുഖത്ത് പതിച്ചു. അവന്‍ ഊതി വിടുന്ന പുകയ്ക്ക് സ്വര്‍ണ്ണ നിറം. ആദ്യമായിട്ടാണ് അവളങ്ങനെയൊരു കാഴ്ച കാണുന്നത്.

അലോഷി, ഈ കിരണങ്ങള്‍ നിന്നെ പുണരുന്ന പോലെ എനിക്ക് നിന്നെ നൂല്‍ വസ്ത്രമില്ലാതെ പുണരണം.

കാത്തൂ, നീയൊരു സി-ഗരറ്റ് വലിക്കൂ, എന്നിട്ടാ ഓളം വെട്ടുന്ന കടലിനെ നോക്കി നില്‍ക്കൂ, നിന്‍റെ ചിന്തകള്‍ക്ക് മാറ്റം കിട്ടും

കടലും പ്രണയ ല-ഹ-രിയിലാണ്, സൂര്യ കിരണങ്ങളും

അവള്‍ അവന്‍റെ പിന്നില്‍ പോയി സോഫക്ക് മുകളിലൂടെ അവന്‍റെ കഴുത്തില്‍ കൈ ചുറ്റി അവന്‍റെ തോളില്‍ മുഖം ചായ്ച്ചു.

എടാ നിന്നെ പ്രണയം നാറുന്നു

ഇല്ല പെണ്ണേ, അത് നിന്‍റെ ലോക്കല്‍ രോത്തമന്‍സിന്‍റെ ഗന്ധവും ജാക്കിന്‍റെ ല-ഹ-രിയുമാണ്.

അലോഷി, ഒരു പുരുഷനെ ഉണര്‍ത്താന്‍ എനിക്കറിയാം, എന്നാല്‍ ഞാനത് ചെയ്യുന്നില്ല, എങ്കിലും ഞാനൊരു കാര്യം ചോദിക്കട്ടെ മുത്തേ.

ഉം, നീ ചോദിക്ക് കാത്തൂ

നമ്മള്‍ എല്ലാം ചെയ്യുന്നുണ്ട്, നമ്മുക്കറിയാത്ത രഹസ്യങ്ങളിലില്ല, പിന്നെയെന്തിനാടാ നമ്മള്‍ ലൈം-ഗീ-കത മാത്രം ഒഴിച്ചു നിര്‍ത്തുന്നത്.

ഹ ഹ ഹ അവനൊന്ന് ചിരിച്ചു…എന്നിട്ട് പറഞ്ഞു

അത് കൊണ്ടാണ് പെണ്ണേ ഇത്ര വര്‍ഷമായിട്ടും നമ്മള്‍ കൂട്ടുകൂടുന്നത്

എനിക്ക് മനസ്സിലായില്ല അലോഷി, തെളിച്ച് പറ

കാത്തൂ, നിന്നെപോലെയൊരു സുന്ദരിയെ ഞാന്‍ ഇത് വരെ അറിഞ്ഞിട്ടില്ല. നിന്‍റെ ഉടയാട ഭംഗിയും, തുളുമ്പുന്ന മു- ല- കളും, ആകൃതിയുള്ള നി-തം- ബ ഭംഗിയും ഒരു ഹരം തന്നെ.

എന്നാല്‍ ലൈം- ഗീ- കതയാണ് പെണ്ണേ, പെണ്ണിനോടുള്ള ആണിന്‍റെ കൗതുകം കളയുന്ന ഒരേ ഒരു സംഗതി. ഒന്നോ രണ്ടോ തവണ പെണ്ണിനെ അറിഞ്ഞാല്‍ പിന്നെ പുരുഷന്‍റെ കൗതുകം പോകും. പിന്നെ എനിക്ക് നിന്നെ നഷ്ടപ്പെടും.

നമ്മുക്ക് രണ്ടു പേര്‍ക്കും ജാക്കിനെ സ്നേഹിക്കാന്‍ പറ്റില്ല, സൊറ പറഞ്ഞിരിക്കാന്‍ പറ്റില്ല. കടല്‍ തീരത്ത് പോയിരുന്നു ജീവിത കഥ പറയാന്‍ പറ്റില്ല. നീ യാത്ര പോകുമ്പോള്‍ ഫോണിലൂടെ കത്തി വെക്കാന്‍ പറ്റില്ല. അങ്ങനെ അങ്ങനെ പലതും നമുക്ക് നഷ്ടപ്പെടും. നമ്മുക്ക് പതിവ് പോലെ ജാക്കിനെ പ്രേമിച്ച് പ്രേമിച്ച്  പ്രേമത്തെ ഉണര്‍ത്താതെ കിടക്കാം.

കാത്തൂ, നീ വിചാരിച്ചാല്‍ എന്നിലെ പുരുഷനെ നിമിഷം നേരം കൊണ്ട് ഉണര്‍ത്താം. എന്നാല്‍ എന്നിലെ പുരുഷനെ നീ ഉണര്‍ത്തരുത്. ഉണര്‍ത്തിയാല്‍ നിനക്ക് എന്നെ നഷ്ടപ്പെടും.

ലൈം-ഗീ-ക-ത, അത് നിനക്കാസ്വദിക്കാന്‍ വേറെ വഴികളുണ്ട്. നിന്‍റെ വിവാഹമോചന കാരണം, അവന്‍റെ കഴിവ് കേടല്ലേ. അതായത് നിന്‍റെ എക്സ് ഹസ്ബന്റിന്റെ തണുപ്പന്‍ ഭാവം. രക്തം തിളക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കണം. എന്നാല്‍ നമുക്ക് വേണ്ട ഇത് കാത്തൂ.

അലോഷി..അവള്‍ നീട്ടി വിളിച്ചു

കാത്തു, നമ്മള്‍ ഫ്രണ്ട്സ് ആണ്…അതിനിടയില്‍ നിന്നിലുള്ള എന്റെ കൗതുകം കളയാന്‍ എനിക്ക് താല്പര്യമില്ല.

അലോഷി, ഇന്നെനിക്ക് കുടിച്ച് ബോധം കെട്ടുറങ്ങണം…നമുക്ക് ജാക്കിനെ പറ്റുന്നിടത്തോളം പ്രേമിക്കണം.

നീ വിവേകം സംസാരിക്കുന്നു കാത്തൂ. ജാക്കിനെ ഒരുമിച്ച് പ്രണയിക്കാന്‍ തോന്നുന്ന നിന്‍റെ ഈ വാക്കുകള്‍ കൊള്ളാം.

അവന്‍ അടുത്ത കുപ്പിയെടുത്ത് പൊട്ടിച്ചൊഴിച്ചു.

കാത്തു ജനലിന്റെ അരികില്‍ പോയി ഒരു സി-ഗററ്റ് വലിച്ച് ആഞ്ഞൂതി..എന്നിട്ട് തിരിഞ്ഞു ആലോഷിയെ പാളി നോക്കി വീണ്ടും ജനലിനു പുറത്തേക്ക് നോക്കി നിന്നു. 

അലോഷി, അവനാണ് സുഹൃത്ത്…അവന്‍ പറഞ്ഞത് നേരാണ്,  ശു- *ക്ല ജലത്തില്‍ തീര്‍ക്കാനുള്ളതല്ല സൗഹൃദം

അവള്‍ തിരിഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടവന്റെ എതിര്‍ വശത്തെ കസേരയില്‍ വന്നിരുന്നു.

ചിയേഴ്സ് ….

ജാക്കിന്‍റെ 30 വര്‍ഷത്തെ ല-ഹ-രി അവര്‍ നുണഞ്ഞു. പതിവില്ലാതെ അവള്‍ ജാക്കിനെ നുണയുന്നത് കണ്ട ആലോഷിക്ക് അതിശയം തോന്നി.

കുടിക്കുന്നതിടയില്‍ എന്തൊക്കെയോ പറഞ്ഞു പറഞ്ഞു ഇരുന്ന ഇരുപ്പില്‍ കാത്തു ഉറങ്ങി. ഉറങ്ങിയ കാത്തുവിനെ അലോഷി എടുത്ത് കട്ടിലില്‍ കിടത്തി

അവന്‍ താഴെ കിടക്ക വിരിച്ചു.

അപ്പോള്‍ വെയിറ്റര്‍ അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി കതകില്‍ മുട്ടി. അലോഷി വാതില്‍ തുറന്നു ഭക്ഷണം വാങ്ങി മേശപ്പുറത്ത് വെച്ചു.

എന്നിട്ടവനും കിടക്കയിലേക്ക് ചാഞ്ഞു. അവനും ജാക്കിന്‍റെ ല-ഹ-രിയില്‍ അലിഞ്ഞിരുന്നു.  

~ജെപി