പുനർജ്ജനി ~ ഭാഗം – 15, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവളിൽ നിന്നും എന്റെ സമസ്യക്കുള്ള ഉത്തരം കണ്ടെത്തണം. അവന്റെ ഉള്ളം കയ്യിലെക്കു നോക്കി..ചന്ദ്ര ബിബം തെളിഞ്ഞു അവനൊരു ഗൂഢമായ മന്ദാസ്മിതത്തോടെ എഴുനേറ്റ് അഴകടലിലേക്ക് നോക്കി…കടൽ കാറ്റ് ഏറ്റു അവന്റെ കറുത്ത മുടിയിഴകൾ പാറി പറന്നു നെറ്റിയിലെക്ക് വീണു..അവൻ അവയെ മടിയൊതുക്കി കൊണ്ട് തന്റെ ഉള്ളം കയ്യിലേക്ക് നോക്കി…

അവന്റെ ചിന്തകളിൽ  പലമുഖങ്ങളും രൂപങ്ങളും മിന്നി മറഞ്ഞു. ഒരിക്കൽ പോലും അവർ ആരാണെന്നോ എന്താണെന്നോ അവനു ഓർത്തെടുക്കാൻ കഴിഞ്ഞില്ല..എന്നാലും ആ കൊച്ചു പെൺകുട്ടിയുടെ ഈറൻ കണ്ണുകൾ അവനെ വല്ലാതെ പിടിച്ചുലച്ചു.. ആ കണ്ണുകൾ താൻ എവിടെയോ കണ്ടത് പോലെ.. അവൻ ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു. കിടന്നിട്ട് ഉറങ്ങാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ടു അവൻ അടുത്ത് കിടന്ന പ്രണവിനെ ഉണർത്താതെ പതിയെ എഴുന്നേറ്റു..ഒരു നിമിഷം അവൻ പ്രണവിന്റെ മുഖത്തേക്ക് നോക്കി. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ഒന്നുകൂടി ബെഡ്‌ഷീറ്റ്  ചവിട്ടി കാലുകൾക്കിടയിലേക്ക് ചുരുട്ടി..അവനെ  അത് നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു..

ദേവ് ബെഡിനരികിലുള്ള  ചെറിയ  ബോക്സ്‌  തുറന്നു  Malboro red സി-ഗററ്റ് എടുത്തു ചുണ്ടിൽ വെച്ച് കൊണ്ട്  അടുത്തുള്ള ബോക്സിൽ പരതി ഒരു പോക്കറ്റ് ലൈറ്റ്ർ എടുത്തു..പോക്കറ്റ് ലൈറ്ററിൽ നിന്നും സി-ഗറേറ്റിന് തീ കൊടുത്തു കൊണ്ട്  അവൻ ഒന്ന് കൂടി പ്രണവിനെ നോക്കി കൊണ്ട് ബാൽക്കണിയുടെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..

ഒരു പ-ഫ് എടുത്തു പുറത്തേക്ക് ഊതി വിട്ടു കൊണ്ട് അവൻ റയലിംഗിൽ പിടിച്ചു  ആ ഇരുട്ടിലേക്ക് നോക്കി നിന്നു.. ഇടക്കിടെ വീശി അടിക്കുന്ന ഇളം കാറ്റിൽ എന്തൊക്കെയോ സുഗന്ധം കടന്നു വരുന്നത് പോലെ അവനു തോന്നി..അത് എന്ത് തരം സുഗന്ധമാണെന്ന് തിരിച്ചറിയാനാവാതെ അവന്റെ നാസിക നിന്നു വിറ പൂണ്ടു.. കുറച്ചു നിമിഷങ്ങൾ അവൻ ആ സുഗന്ധത്തിൽ ലയിച്ചു നിന്നു പോയി..കയ്യിൽ കനൽ എരിഞ്ഞു തീരാറായ സി–ഗററ്റ് ചൂണ്ടു വിരലിനെയും നടു വിരലിനെയും പൊള്ളിച്ചപ്പോൾ ആണ് അവൻ ഞെട്ടി കണ്ണ് തുറന്നത്..അപ്പോഴേക്കും കയ്യിൽ ഇരുന്നു എരിഞ്ഞ സി*ഗററ്റ് പൂർണമായും  തറയിൽ ചരമായി മാറിക്കഴിഞ്ഞിരുന്നു….

അവൻ പതിയെ കയ്യിലേക്ക് നോക്കി…കയ്യിൽ കെട്ടി വെച്ചിരുന്ന മുറിവ് വല്ലാതെ വിങ്ങാൻ തുടങ്ങിയിരുന്നു..വിങ്ങൽ അസ്സഹനീയമായി തോന്നിയത് കൊണ്ട് അവൻ അതഴിച്ചു പതിയെ ആ മുറിവിലേക്ക് നോക്കി.. രു നിമിഷം കഴിഞ്ഞ കാര്യങ്ങൾ അവന്റെ കണ്ണുകളിൽ നിറഞ്ഞു..എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത സമസ്യയായി  അതവന് തോന്നി..ആ തോന്നലോടെ അവൻ തന്റെ ഉള്ളം കയ്യിലെ മുറിവിൽ പതിയെ ഒന്ന് തലോടി..പെട്ടന്നവൻ എരിവ് വലിച്ചത് പോലെ ഒന്ന് ചുണ്ടുകൾ കോട്ടി കൊണ്ട് ഒന്നുകൂടി ആ മുറിവിൽ തന്റെ ചൂണ്ടുവിരൽ കൊണ്ടു ഒന്നു സ്പർശിച്ചു. ആ സ്പർശിച്ച നേരം അവന്റെ കയ്യിലെ ചന്ദ്രബിംബം ഒന്ന് പ്രകാശിച്ചു കൊണ്ട് അതിൽ നിന്നും ഒരു നേർത്ത കിരണം  അവന്റെ മുറിവിലേക്ക് പതിഞ്ഞതും പെട്ടന്ന് അവൻ നോക്കി നിൽക്കേ ആ മുറിവ് പൂർണമായും മാറി കൈ പഴയത് പോലെ ആയി..

വിശ്വാസം വരാതെ അവൻ ആ മുറിവിലേക്കും കയ്യിലേക്കും ഉറ്റു നോക്കി അവന്റെ കണ്ണുകൾ വികസിച്ചു.. ശ്വാസം പോലും ഉയർന്നു,വീണ്ടും വീണ്ടും വിശ്വാസം വരാതെ അവൻ തന്റെ കൈ തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു..

അവൻ മുറിവ് പറ്റിയ ഭാഗത്തു പതിയെ അമർത്തി നോക്കി.. പഴയപോലെ വേദന അനുഭവപ്പെടുന്നില്ല..ആ അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമാക്കാത്തത് പോലെ അവനു തോന്നി..അവൻ തിടുക്കത്തിൽ റൂമിലേക്ക്‌ പോയി ഞൊടിയിടയിൽ ബെഡ് ലാമ്പും റൂമിലെ സകല ലൈറ്റുകളും  ഓൺ ചെയ്തു കൊണ്ട് അവൻ തന്റെ കയ്യിലേക്ക് നോക്കി..കയ്യിലെ ഓരോ രൂപ രേഖകളും എന്തിനേറെ പറയുന്നു ഓരോ ഞരമ്പുകൾ പോലും വ്യക്തമായി   തെളിഞ്ഞു കണ്ടു. പക്ഷെ ആ മുറിവ് അതിന്റെ ഒരുപാടു പോലും അവശേഷിക്കാതെ അത് മറഞ്ഞിരിക്കുന്നു..

അവൻ മുറിവ് പറ്റിയ ഭാഗത്തു പതിയെ നുള്ളി നോക്കി.. അവിടെ ഒരു മാറ്റവും കാണാതെ വന്നപ്പോൾ അവന്റെ മുഖത്ത്  ഭയമാണോ അത്ഭുതമാണോ എന്ന് നിർവചിക്കാൻ കഴിയാത്ത രീതിയിൽ പലവിത ഭാവങ്ങളും തെളിഞ്ഞു..

മുറിയിലെ പ്രകാശം പ്രണവിന്റെ ഉറക്കത്തെ അലോസരപ്പെടുത്തി..അവൻ ഒന്നുകൂടി നീങ്ങി ബെഡ് ലാമ്പ് കയ്യെത്തി കണ്ണുകൾ അടച്ചു കൊണ്ട്  അണച്ചു..എന്നിട്ടും വെട്ടം കെടാതെ വന്നപ്പോൾ ഇർഷ്യത്തോടെ  അവൻ എഴുന്നേറ്റു തലച്ചോറിഞ്ഞു കൊണ്ട് കണ്ണുകൾ  വെട്ടി തുറന്നു…തൊട്ടു മുന്നിൽ കയ്യിൽ കാര്യമായി എന്തോ  ചുരണ്ടി നോക്കുന്ന ദേവിനെ കണ്ട് അവൻ കലിപ്പിൽ എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു..

ഡാ.. കോ–പ്പേ..അവന്റെ ഉറച്ച ശബ്ദം കേട്ട് ദേവ് പെട്ടന്ന് ഒന്ന് ഞെട്ടി…കയ്യിലെ നോട്ടം മാറ്റി ദേവ് അവനെ നോക്കി കൊണ്ട് വീണ്ടും കയ്യിലേക്ക് നോക്കി..

നിനക്ക് എന്താ പ്രാന്താണോ? ഈ നട്ടപാതിരയ്ക്ക് റൂമിലെ ഫുൾ ലൈറ്റും ഇട്ടു എഴുനേറ്റിരിക്കാൻ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.. അവന്റെ കോ–പ്പിലെ ഒരു നോട്ടം..അതും പറഞ്ഞു അവൻ ദേവിന്റെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇരുത്തി..ദേവിന്റെ ശ്രെദ്ധ അപ്പോഴും അവന്റെ കയ്യിൽ ആയിരുന്നു.

ഡാ.. ദേവേ…

നീ എന്ത് കോ—പ്പാണ് ഈ നോക്കുന്നെ..

അതും പറഞ്ഞു പ്രണവ് അവന്റെ കൈ നീട്ടി തന്റെ  കൈയിൽ പിടിച്ചു കൊണ്ടു  നോക്കി..

കൈ വെള്ളയിൽ പ്രേതെകിച്ചു ഒന്നും കാണാതെ വന്നപ്പോൾ അവൻ തലയും ചൊറിഞ്ഞു കൊണ്ട് കലിപ്പിൽ ദേവിനെ നോക്കി..

എടാ.. മൈ ***…എന്ത് കോ*””പ്പ് ആണെടാ.. നീ  കൊറേ നേരമായി ഈ നോക്കുന്നെ ദേവ്  ശാന്തമായി  അവന്റെ മുഖത്തേക്ക് നോക്കി..

നീ ശരിക്കും ഒന്നും കണ്ടില്ലഡാ….പ്രണവ് വീണ്ടും അവന്റെ കയ്യിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

കോ***-പ്പേ.. ഒന്നും കണ്ടില്ലെന്നാ പറഞ്ഞെ..

എനിക്കും അതാടാ പ്രണവേ മനസ്സിലാകാതെ..ഒന്നും കാണുന്നില്ല..

ഒരു നിമിഷം പ്രണവ് പകച്ചു അവന്റെ മുഖത്തേക്ക് നോക്കി..

ഇവൻ എന്തൊക്കെയാ ഈ പറയുന്നേ..ഇവന്റെ റിലേ അടിച്ചു പോയോ?

ദേവിനെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കുന്ന പ്രണവിനെ കണ്ട് ദേവ്  തട്ടി വിളിച്ചു..

ഡാ..അളിയാ.. നീ എന്താ ഇങ്ങനെ നോക്കുന്നെ…നിനക്ക് വട്ടായോന്ന് എനിക്ക് ഒരു സംശയം..

മിക്കവാറും ഞാൻ പറയുന്ന കേട്ടാൽ നിനക്ക് വട്ടാവും..പ്രണവ് തുറിച്ചു ദേവിനെ നോക്കി..കഴിഞ്ഞ ദിവസം വരെ എന്റെ കയ്യിൽ ദാ.. ഇവിടെ ഒരു മുറിവ് ഉണ്ടായിരുന്നു.. പക്ഷെ കുറച്ചു നിമിഷങ്ങൾക്ക് മുൻപ് അത് പെട്ടന്നു അപ്രത്യക്ഷമായി…

പെട്ടന്ന്  പ്രണവ് ദേവിന്റെ രണ്ടു കയ്യിലും മാറി മാറി നോക്കി..ദേവ് പറഞ്ഞത് പോലെ ആ മുറിവ് കാണുന്നില്ല..അതിന്റെ ഒരു അടയാളം പോലും ഇല്ല..

അവൻ ഒന്നും മനസ്സിലാകാതെ ദേവിനെ നോക്കി…

ഒന്നും മനസ്സിലാകാതെ   രണ്ടുപേരും പരസ്പരം നോക്കി…നിന്നു

********************

അടുത്ത ദിവസം രാവിലെ പതിവില്ലാതെ നേരത്തെ എഴുന്നേറ്റു വരുന്ന അഞ്ചുനേ കണ്ട് അമ്മ അത്ഭുതത്തോടെ നോക്കി…

കയ്യിലിരുന്ന കോഫി..രഘുവിനു നേരെ നീട്ടി കൊണ്ട് അവർ പുഞ്ചിരിയോടെ പറഞ്ഞു..പുറത്ത് കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോ രഘുവേട്ടാ…അവരുടെ ചോദ്യം കേട്ടു  അയാൾ കയ്യിലിരുന്ന പത്രം മടക്കി ടേബിളിലേക്ക് വെച്ച് കൊണ്ട് അവരെ നോക്കി..

എന്താ ധന്യേ.. രാവിലെ ഒരു ബാനനടോക്സ്….

കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോന്നാ ചോദിച്ചേ..

അതെന്താടി… നീ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം ചോദിച്ചേ…

നിങ്ങടെ പുത്രി അതിരാവിലെ  ഉണർന്നിരിക്കുന്നു അത് തന്നെ കാര്യം..

അയാൾ അത്ഭുതത്തോടെ അഞ്ചുനേ നോക്കി..അവൾ കുളി കഴിഞ്ഞു മുടി കെട്ടുന്ന തിരക്കിൽ ആയിരുന്നു..

ആന കുത്തിയാലും ആകാശം ഇടിഞ്ഞാലും എണീക്കാത്ത പെണ്ണാണ് ഇന്ന് അതിരാവിലെ എഴുന്നേറ്റു ഒരുങ്ങുന്നത്..ഈ വീട്ടിലേ ലോകത്ഭുതങ്ങളിൽ ഒന്ന് സംഭവിച്ചിരിക്കുന്നു.

അയാൾ ചിരിയോടെ അവളെ നോക്കി..

കണ്ണാടിയിൽ അച്ഛന്റെ പ്രതിബിബം കണ്ടതും അവൾ  ഒരു ക്ലിപ്പ് മുടിയിലേക്ക് കുത്തികൊണ്ട് അച്ഛനെ നോക്കി..

എന്താ അച്ചേ….ഇങ്ങനെ നോക്കുന്നെ..

ഹേയ്..ഒന്നും ഇല്ലടാ കുട്ടാ…അച്ഛൻ വെറുതെ നോക്കിയതാ..

അതും പറഞ്ഞയാൾ ക്ലോക്കിലേക്ക് നോക്കി 6:45 കഴിഞ്ഞതേ ഉള്ളു..

മോൾ ഇന്നെന്താ പതിവില്ലാതെ ഇത്ര നേരത്തെ..

അത്. അച്ഛാ…എനിക്കിന്നു നേരത്തെ ഓഫീസിൽ എത്തണം…

അവളുടെ പറച്ചിൽ കേട്ടു അയാൾ അത്ഭുതത്തോടെ നോക്കി…കൊണ്ട് കിച്ചണിൽ ധൃതിയിൽ  ജോലി ചെയ്യുന്ന ധന്യക്കു അരികിലേക്ക് ചെന്നു..സാമ്പാറിന് അരിഞ്ഞു വെച്ച കഷ്ണങ്ങളിൽ നിന്നും ഒരു ക്യാരറ്റ് എടുത്തു വായിലേക്കിട്ട് കൊണ്ട് അയാൾ ചിരിച്ചു…വീണ്ടും കയ്യെത്തി എടുത്തതും ധന്യാ പി–ച്ചാത്തിയുടെ മടക്കു കൊണ്ട് അയാളുടെ കയ്യിൽ ഒരു കൊട്ട് കൊടുത്തു..

നീ.. എന്ത് ദു**ഷ്ടയാണ് ധന്യേ…

എന്റെ മോളെ നോക്ക്..അവൾക്കു എന്ത് ഉത്തരവാദിത്തം ആണ്..കണ്ടോ..എന്റെ മോൾ രാവിലെ ജോലിക്ക് പോകാൻ എഴുന്നേറ്റു റെഡി ആകുന്നെ..നീ ഇവിടെ കിടന്നുറങ്ങി എണീറ്റു വന്നു സാ മട്ടിൽ എന്തേലും ഉണ്ടാക്കി വരുമ്പോഴേക്കും  രാത്രി ആവും..

ഓ..എന്നാൽ പിന്നെ നിങ്ങൾ  അങ്ങോട്ട് ഉണ്ടാക്കി കൊടു മനുഷ്യ….ധന്യാ അയാളെ കലിപ്പിൽ നോക്കി..കൊണ്ട് സ്റ്റവ് ഓഫ്‌ ചെയ്തു.

അപ്പോഴേക്കും അഞ്ജു റെഡി ആയി വന്നു

അമ്മേ..അച്ഛാ.. ഞാൻ ഇറങ്ങുവാ..

മോളെ… ഒന്നും കഴിക്കാതെ പോവണോ?

രണ്ടുപേരും സൗന്ദര്യ പിണക്കത്തിൽ അല്ലെ…അതൊക്കെ തീർന്നിട്ട് ഈ ഉള്ളോളെ നോക്കാൻ ടൈം കാണില്ലല്ലോ? ഞാൻ കാന്റീനിൽ നിന്നും കഴിച്ചോളാം അതും പറഞ്ഞവൾ ഹെൽമെറ്റ് എടുത്തു വെച്ച് കൊണ്ട് അവരെ നോക്കി..

പ്രിയ എണീക്കുമ്പോൾ പറഞ്ഞേക്ക് ഞാൻ വിളിച്ചോളാം എന്ന്..

പിന്നെ ആന്റിയെയും അങ്കിളിനെയും ഞാൻ വൈകിട്ട് വന്നു കണ്ടോളാം..അവൾ സ്കൂട്ടി ഓൺ ചെയ്തു കൊണ്ട്..അവർക്കു നേരെ കൈ വീശി കാണിച്ചു..

അവൾ പോയി കഴിഞ്ഞതും..ധന്യാ ദേഷ്യത്തിൽ അയാളെ നോക്കി..നിങ്ങൾ കാരണം ആണ് മോൾ ഒന്നും കഴിക്കാതെ പോയെ..

ഞാൻ എന്ത് ചെയ്തുന്ന നീ പറയുന്നേ..

ഒന്നും ചെയ്തില്ലേ..ഒന്നും ചെയ്തില്ലേ..എന്നാൽ വന്നു ദോശ ചുട്ടെ…മനുഷ്യ..

*************”””

ഓഫീസിലെ പാർക്കിംഗ് ഏരിയയിൽ സ്കൂട്ടി വെച്ചിട്ട് തിരിഞ്ഞപ്പോൾ ആണ് എതിരെ വരുന്ന കാർത്തുനെ കണ്ടത്..

അവളെ കണ്ടതും കാർത്തു ഓടി വന്നു..

എന്താ..അഞ്ജു നേരത്തെ..

നേരത്തെ വരാൻ പറഞ്ഞു…അല്ല.. താനെന്താ…നേരത്തെ….

എന്നോടും നേരത്തെ വരാൻ പറഞ്ഞു…

എന്താ..വല്ല മീറ്റിങ്ങും ഉണ്ടോ?

അറിയില്ല ആദ്യമായിട്ടാടാ…സർ ഇത്രയും നേരത്തെ വരാൻ പറയുന്നേ…

എല്ലാവരോടും പറഞ്ഞോ  രാവിലേ വരാൻ…

അറിയില്ല…എന്തായാലും വാ.. പോയി നോക്കാം..

ഓഫീസിന്റെ മെയിൻ ഡോർ തുറന്നു അകത്തേക്ക് കയറിയതും C ബ്ലോക്കിലെയും F ബ്ലോക്കിലെയും കുറച്ചു പേര് അവിടെ നിൽപുണ്ടായിരുന്നു. അഞ്ചുനേ കണ്ടതും പലരും ദേഷ്യത്തിൽ നോക്കുന്നുണ്ട്..

അവരുടെ തുറിച്ചുള്ള നോട്ടം കണ്ടപ്പോഴേ കാര്യം പന്തി അല്ലെന്നു അവൾക്കു മനസ്സിലായി…

അവൾ തെല്ലു ഭയത്തോടെ അത് പുറത്തു കാണിക്കാതെ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു..

പെട്ടന്ന് ആരുടെയോ ബൂട്സ് ശബ്ദം  കേട്ടതും വെളിയിൽ നിന്നവർ ജീവനും കൊണ്ട് അകത്തേക്ക് ഓടി. അഞ്ജുവിന്റെ കയ്യിൽ പിടിച്ചു നടന്ന കാർത്തു പേടിച്ചു കയ്യും വിട്ടു ഒരോട്ടം ആയിരുന്നു..

ഇവർക്കെല്ലാം എന്താ പറ്റിയെ raa–ക്ഷസനെ കണ്ടപോലെ ഓടാനും മാത്രം എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയതും തൊട്ടു മുന്നിൽ തന്നെ നോക്കി നിൽക്കുന്ന  തിളക്കമുള്ള  കാപ്പി കണ്ണുകൾ കണ്ട് അവൾ ഞെട്ടി…

തുടരും…