പുനർജ്ജനി ~ ഭാഗം – 19, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പ്രിയയെ കണ്ടത് മുതൽ ഉണ്ടായ കാര്യങ്ങൾ അവന്റെ മനസ്സിലേക്ക് ഓടി വന്നു.താൻ കാരണം അവൾ ഇത്രയും വലിയ പ്രശ്നത്തിൽ പെട്ടത് അവൾ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. അവളെ രക്ഷിക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു.അപ്പോഴാണ് ദേവ് വന്നു. പ്രണവിന്റെ  പുറത്തു പാടൊന്ന്‌ ഒരു ഇടി കൊടുത്തത്. അവൻ തല ചരിച്ചു അവനെ നോക്കി കൊണ്ട്  മങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചു.അവന്റെ മുഖത്തെ വ്യത്യാസം കണ്ട് നെറ്റി ചുളിച്ചു കൊണ്ട് ദേവ് അവനെ നോക്കി…

****************””

തന്റെ കണ്ണട തപ്പിത്തടഞ്ഞു എടുത്തു  വെച്ചുകൊണ്ട് ആ വൃദ്ധൻ  തന്റെ റൂം തുറന്നു പുറത്തേക്ക് ഇറങ്ങി.ജടാനരകൾ ബാധിച്ച തന്റെ നീണ്ട താടി ഉഴിഞ്ഞു കൊണ്ട് അയാൾ  കുളത്തിലേക്കു പോയി.കണ്ണടയും ഉടുമുണ്ടും അഴിച്ചു വെച്ചു ഒരു തോറത്തു ചുറ്റി കൊണ്ട്  ആ കുളത്തിലേക്കു ഇറങ്ങി  തണുത്ത വെള്ളത്തിലേക്കു കാലെടുത്തു വെച്ചതും അയാൾ ഒന്ന് കുളിരുകോരി. കിഴക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞു നിന്നയാൾ മൂന്നുവെട്ടം മുങ്ങി നിവർന്നു.നേരം പുലരാൻ ഇനിയും സമയം ഉണ്ട്. കിളികളുടെ കുറുകലുകൾ കേൾക്കാം, ചക്രവാക സീമയിൽ  കുങ്കുമ രാശി പടർത്തികൊണ്ട് സൂര്യൻ ഉദിച്ചുയരാൻ വേണ്ടി കാത്തു നിന്നു. അയാൾ   മുങ്ങി നിവർന്നു സൂര്യ ഭഗവാനെ വന്ദിച്ചു കുറച്ചു നേരം കൈകൾ കൂപ്പി മിഴികൾ അടച്ചു നിന്നു..

വിറക്കുന്ന കൈകളോടെ അയാൾ പടിഞ്ഞാറെ ഭാഗത്തേക്ക്‌ നോക്കി. പിന്നെ നെടുവീർപ്പോടെ അയാൾ കുളത്തിൽ നിന്നും കയറി തന്റെ വസ്ത്രം ധരിച്ചു കയ്യിൽ കിടക്കുന്ന രക്ഷ മുറുകെ പിടിച്ചിട്ട് അയാൾ  പടിഞ്ഞാറെ ഭാഗത്തേക്ക്‌ നടന്നു. വെള്ള കീറാൻ ഇനിയും സമയം ഉണ്ട്. വലിയ കൊമ്പൻ പുല്ലുകളിൽ ചവിട്ടി ഞെരിച്ചു കൊണ്ട് അയാൾ ആ കാവിലേക്കു നോക്കി കൊണ്ട് നടന്നു..നേരിയ ഇരുട്ടിൽ ആ കാവും പരിസരവും ഒരു വലിയ പർവതശൃംഘം പോലെ അയാൾക്ക്‌ തോന്നി.കാവിലേക്കുള്ള ഇടവഴിയിലേക്ക് നേരിയ ഒരു നോട്ടം എറിഞ്ഞു കൊണ്ട് അയാൾ ആ വഴി ഇടത്തേക്ക് തിരിയുന്ന ചെറിയ നടപ്പാതയിലേക്ക് കയറി.. പെട്ടന്ന് വലിയ ശബ്ദത്തോടെ കടവാവലുകൾ ചിറകടിച്ചു പറന്നുയർന്നു അയാളെ ആക്രമിക്കാൻ എന്നതുപോലെ അയൽക്കാടുത്തേക്ക് ചിറകടിച്ചു വന്നു. അതിന്റെ കണ്ണുകൾ  മഞ്ചാടി കുരുപോലെ ചുവന്നു തുടുത്തിരുന്നു. തന്റെ നേരെ വരുന്ന കടവാവലുകൾക്ക് നേരെ ആ വൃദ്ധൻ തന്റെ കയ്യിലെ ഏലസ്സ്  ഉയർത്തി..പെട്ടന്ന് അവ ലക്ഷ്യം ഇല്ലാതെ അകലേക്ക്‌ പറന്നുയർന്നു. അത് കണ്ടു കാവിലെ ഇരുട്ടിൽ നിന്ന ആ ഭീ-കര സത്വത്തിന്റെ കണ്ണുകൾ അയാളെ ആർത്തിയോടെ നോക്കി. അതിന്റെ ദംഷ്ട്രകളിൽ നിന്നും ര* ക്തം ഇറ്റു നിലത്തേക്ക് വീണു.അത് വീണ ഭാഗത്തെ പുല്ലുകൾ കരിഞ്ഞുണങ്ങി.
അയാൾ നേരെ ചെന്ന് നിന്നത് ഒരു ചെറിയ ക്ഷേത്രത്തിലേക്കു ആണ്..അയാൾ ശിവ മന്ത്രം ഉരുവിട്ടുകൊണ്ട് അതിന്റെ തുരുമ്പുപിടിച്ച വേലി തട്ടി മാറ്റി അകത്തേക്ക് കയറി. നെടുവീർപ്പോടെ അയാൾ ചുറ്റും നോക്കി…

നൂറ്റാണ്ടുകളായി അടഞ്ഞു കിടന്ന ആ പഴയ ശിവക്ഷേത്രം മൂടൽമഞ്ഞ് പൊതിഞ്ഞ്   മരങ്ങളാൽ ചുറ്റപ്പെട്ടു, ജീർണിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അതിന്റെ കൽഭിത്തികൾ മറന്ന പ്രാർത്ഥനകൾക്കും പറയാത്ത രഹസ്യങ്ങൾക്കും സാക്ഷ്യം വഹിച്ച കൽവിളക്കുകളും അവയുടെ തീജ്വാലകളും അയാൾ ഓർത്തു പോയി അയാളുടെ കണ്ണുകൾ നിറഞ്ഞു..

പുരാതനമായ എന്തോ തിരയുന്നത് പോലെ അയാളുടെ തെളിച്ചം മങ്ങിയ കണ്ണുകൾ അവിടമാകെ പരാതി നടന്നു…തേടിയത് കണ്ടെത്തിയപോലെ ആ കണ്ണുകൾ തിളങ്ങി.സങ്കീർണ്ണമായ  രൂപകല്പനകളാൽ കൊത്തിയെടുത്ത നാഗ കല്ലുകൾ, ഇനി ആർക്കും ഇതുപോലെ ഒരു  സർപ്പ രൂപം ചെയ്യാൻ കഴിയില്ല എന്നത് ഓർമ്മ പെടുത്തികൊണ്ട് നിശ്ശബ്ദ കാവൽക്കാരായി, നിഗൂഢതയിൽ മുഴുകിയ ഒരു ഭൂതകാലത്തിന്റെ സംരക്ഷകരായി നിലകൊണ്ട അവ ഇളകി പല ഭാഗത്തായി കിടക്കുന്നു.  അയാൾ ഇളകി കിടന്ന ആ ശിലകളെ വളരെ പാടുപെട്ടു നിവർത്തി വെച്ചു…പക്ഷെ അവ നിലത്തുറക്കാതെ വീണ്ടും താഴേക്കു തന്നെ പതിച്ചു..അയാളിൽ നിരാശ പടർന്നെങ്കിലും ഉള്ളിൽ എവിടെയോ ആരോ പറയുന്ന പോലെ ഒരു തോന്നൽ. അതിനു സമയം ആയിട്ടില്ലെന്നു. അയാൾ നടന്നു ശിവ രൂപത്തിനടുത്തെത്തി…ആ വിഗ്രഹത്തിന്  ഒരു മാറ്റവും ഇല്ല. താൻ ചെറുപ്പത്തിൽ കണ്ടതുപോലെ തന്നെ ഉണ്ട് . ഇത്രയും കാലം അടഞ്ഞു കിടന്നിട്ടും അതിനു ഒരു മാറ്റവും വരുത്തിയിട്ടില്ല. അയാൾ അതിനു ഫ്രണ്ടിലെ കാൽവിളക്കുകളിൽ ഇപ്പോഴും നിറഞ്ഞിരിക്കുന്ന എണ്ണയും തിരിയിലേക്കും നോക്കി അത്ഭുതപെട്ടു. അതിനു ശേഷം കയ്യെത്തി തൊട്ടു താഴെ  ഇരുന്ന പഴകിയ തീപ്പെട്ടിയിൽ നിന്നും ഒരു കൊള്ളിയെടുത്തു ഉരസി കൊണ്ട് ആ കൽവിളക്കുകൾ തെളിച്ചു കൊണ്ട് ആ വിഗ്രഹത്തിലേക്കു നോക്കി കൈ കൂപ്പി നിന്നു..

പെട്ടന്നു ഒരു വിചിത്രമായ പ്രഭാവലയം ക്ഷേത്രപരിസരത്തെ പൊതിഞ്ഞു, പുരാതനവും അസ്വസ്ഥവുമായ എന്തോ സാന്നിദ്ധ്യം കൊണ്ട് വായു കനത്തു. മറന്നുപോയ മന്ത്രോച്ചാരണങ്ങളുടെ പ്രതിധ്വനികൾ വായുവിൽ അലയടിച്ചു. കാണാത്ത അസ്തിത്വങ്ങളുടെ പായൽ നിറഞ്ഞ കല്ലുകൾക്ക് കുറുകെ നിഴലുകൾ നൃത്തം ചെയ്യുന്നത് പോലെ അയാൾക്ക്‌ തോന്നി…അവിടമാകെ ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം നിറഞ്ഞു

പെട്ടന്ന് കാവിൽ നിന്നും എന്തൊക്കെയോ ശബ്ദം ഉയർന്നു. ആരുടെയോ നിലവിളി ആ തണുപ്പിൽ ഉറഞ്ഞു പോയി. ശക്തമായി കാറ്റടിക്കാൻ തുടങ്ങി ആ കാറ്റിൽ ചീഞ്ഞ മാം–സത്തിന്റെയും   ര-ക്തത്തിന്റെയും ക-ത്തിക്കരിഞ്ഞ വസ്ത്രത്തിന്റെയും രൂക്ഷഗന്ധം പരന്നു..

കാവിന്റെ ഹൃദയഭാഗത്തായി  ഒരു ബലിപീഠം നിലകൊള്ളുന്നു, അതിന്റെ ശിലാ പ്രതലം എണ്ണമറ്റ വഴിപാടുകളാൽ മിനുസമാർന്നതാണ്. അതിന്റെ ഉപരിതലം പുരാതന കറകളാൽ നശിപ്പിക്കപ്പെട്ടു രക്തവും മാംസവും ഉണങ്ങി കട്ടപ്പിടിച്ചിരുന്നു. ഇതിഹാസങ്ങൾ നിരാശയോടെ അർപ്പിക്കപ്പെട്ട വഴിപാടുകളെക്കുറിച്ച് മന്ത്രിച്ചു, അധികാരത്തിന്റെ പേരിൽ ര–ക്തം ചൊരിഞ്ഞു. ആ ഓർമ്മകൾ ആ കല്ലിൽ പതിഞ്ഞിരുന്നു..പെട്ടന്ന് ആ കാവിലെ  ഏറ്റവും മുകളിലെ വള്ളിപടർപ്പുകൾ പ്രേത്യക രീതിയിൽ പിണറപ്പുകൾ സൃഷ്ടിക്കാൻ തുടങ്ങി..ആ പിണറപ്പുകൾ ഒരു ഗോവണി പോലെ രൂപന്തരം പ്രാപിച്ചു കാവിന്റെ  ഹൃദയ ഭാഗത്തെ ബലിപീഠത്തിനാരുകിൽ നിന്നും കുറച്ചു മാറി ഒരു ചെറിയ നീർക്കട്ടിൽ ചെന്നു നിന്നു..

കലങ്ങി ചീഞ്ഞു ദുർഗന്ധം വമിക്കുന്ന  ജലം കണ്ണീരു പോലെ തെളിഞ്ഞു. അതിനുള്ളിൽ നിന്നും ഒരു പെട്ടി ഉയർന്നു വന്നു. പെട്ടന്നൊരു കൂറ്റൻ സർപ്പം കത്തിച്ചു ദീപത്തിനരുകിൽ നിന്നും പാഞ്ഞു വന്നു. പൊടുന്നനെ അത് ആ കാവിനോപ്പം പൊക്കത്തിൽ വളർന്നു ആ വള്ളി പടർപ്പിലേക്കു ആഞ്ഞു ചീറ്റിയത്തും വള്ളിപടർപ്പുകളിൽ നിന്നും പിണർപ്പുകൾ മാറി അവ വീണ്ടും പഴയ പോലെ ആയി. ആ ഉയർന്നു വന്ന പെട്ടി വീണ്ടും നീർക്കട്ടിലേക്കു മുങ്ങി താണ് വീണു മറഞ്ഞു.പെട്ടന്നൊരു  വലിയ ശബ്ദത്തോടെ ആ കാൽവിളക്ക് മറിഞ്ഞു  തിരി അണഞ്ഞു….നേരം പുലർന്നപ്പോൾ, ക്ഷേത്രത്തിലെ പുരാതന ശിലകളിൽ പ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ തുളച്ചുകയറുമ്പോൾ, തന്റെ ജടാനരകൾ  ബാധിച്ച  കണ്ണുകളിൽ   ചെയ്തു പോയ തെറ്റുകളോർത്തയാൾ നീറിപുകയുന്ന വേദനയോടെ തിരിഞ്ഞു നടന്നിരുന്നു..

*********************

പ്രിയ കണ്ണുതുറന്നു നോക്കുമ്പോൾ അഞ്ജു പുതപ്പിനടിയിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. അവൾ കണ്ണും തിരുമ്മി കുറച്ചു നേരം അവളെ നോക്കി ഇരുന്നു..ഈ പെണ്ണിന് ഇന്ന് പോകണ്ടേ? അവൾ പതിയെ അഞ്ചുന്റെ കവിളിൽ തോണ്ടി…അവൾ കൈ തട്ടി മാറ്റി കവിളിൽ തടവി കൊണ്ട് ഒന്ന് കൂടി ബ്ലാങ്കെറ്റ് വലിച്ചു ഇട്ടു കൊണ്ട് കിടന്നു…അത് കണ്ടു പ്രിയ ചിരിയോടെ ക്ലോക്കിലേക്ക് നോക്കി 8:35.

സമയം ഇത്രയും ആയോ?ഇവൾക്ക് പോകണ്ടേ? അവൾ അഞ്ചുനേ കുലുക്കി വിളിച്ചു..

എടി..ഉറക്കപ്രാന്തി, എണീയ്ക്കെടി….ഇങ്ങോട്ട്…എടി സമയം 9 ആയി..ദേ.. നിന്റെ കാ–ലൻ ബോസ്സ് താഴെ വന്നു നില്കുന്നു..

അത് കേട്ടതും അഞ്ജു ചാടിപിടഞ്ഞു എണീറ്റു..

രാവിലെ തന്നെ നേരം വെളുത്തല്ലോ ഈശ്വരാ….ഒന്ന് ഉറങ്ങാനും ആ കാലൻ തെണ്ടി സമ്മതിക്കില്ല…അങ്ങേരെ ഇപ്പൊ ഇങ്ങോട്ട് എന്തിനാ കെട്ടിയെടുത്തെ….

അവൾ  പ്രിയയെ നോക്കി…

“നീ എന്തിനാ അഞ്ജു… ഈ ഉണ്ടാകണ്ണും വെച്ചു എന്നെ നോക്കി പേടിപ്പിക്കുന്നെ  ഞാൻ ഒരു സഹായം ചെയ്തതല്ലേ..നിന്നെ എണീപ്പിക്കാൻ വേണ്ടി… “

എടി.. എടി… കൊര–ങ്ങെ….നീ അങ്ങേര് വന്നേന്നും പറഞ്ഞു എന്നെ പറ്റിച്ചതാണല്ലേ? നിന്നെ ഞാൻ ഇന്നു കൊ–ല്ലുമെടി….

എടി…വിടെടി അഞ്ജു കഴുത്തിന്നു. എനിക്ക് നോവുന്നെടി…

നിനക്ക് എന്താടി കുരിപ്പേ അങ്ങേരെ കാണാതെ പറ്റുന്നില്ലേ? ചെറു ചിരിയോടെ പ്രിയ അഞ്ചുനേ നോക്കി..

പിന്നെ അങ്ങേര് എന്റെ കാമുകനല്ലേ? അങ്ങേരെ കാത്തിരിക്കാനും മാത്രം..

എന്താ..അങ്ങേരു ചുള്ളൻ അല്ലെ..

പിന്നെ.. ചുള്ളനല്ല.. കുള്ളനാ..

പ–രട്ട കടുവ… കണ്ടെച്ചാലും കൂടി മതി അങ്ങേരെ…

അല്ല. രാവിലേ അങ്ങേരെപറ്റി വർണിക്കാൻ ആണോ നീ എന്നെ വിളിച്ചുണർത്തിയെ? അതോ ഞാൻ അറിയാതെ  നീ അങ്ങേരുടെ സ്പൈ ആയി എന്നെ  ഒറ്റികൊടുക്കുവാണോടി….

സത്യം പറഞ്ഞോ ഇല്ലെങ്കിൽ ഇടിച്ചു പപ്പടം ആക്കും കുരിപ്പേ…ഞാൻ സത്യം പറഞ്ഞല്ലോടി.. നിന്നെ ഉണർത്താൻ വേണ്ടി പറഞ്ഞതാ….

സത്യം ആണോ?

നിനക്ക് വട്ടാ.. മുഴുത്ത വട്ടു.. അതും പറഞ്ഞു പ്രിയ പിണങ്ങി താഴേക്കു പോയി…

ശോ.. ഈ പെണ്ണിനെ കൊണ്ട് തോറ്റു…പറഞ്ഞത് കുറച്ചു കൂടി പോയോ…എന്തായാലും പോയി നോക്കാം.സമയം ഒരുപാട് ആയി വെറുതെ ലേറ്റ് ആയി പോയി ഇന്ന് അങ്ങേരുടെ വായിൽ ഇരിക്കുന്ന കേൾക്കണ്ട ഇന്ന് ലീവ് എടുക്കാം.

താഴേക്കു പോയ പ്രിയ അതെ സ്പീഡിൽ ഓടി  റൂമിലേക്ക്‌ വന്നു..അഞ്ചുനേ നോക്കി…ങേ… ഇവൾ ഇതെവിടെ പോയി ഇത്രയും നേരം ഇവിടെ ഉണ്ടാരുന്നല്ലോ?

ശൊ.. ആവിശ്യത്തിന് ഒരു കാര്യം പറയാൻഎപ്പോ നോക്കിയാലും ഈ പെണ്ണിനെ  കാണില്ല..

ഈ കുരിപ്പ് എങ്ങോട്ട് മുങ്ങി…

അമ്മേ പ്രിയേ കണ്ടോ? കിച്ചണിലേക്ക് എത്തി നോക്കി കൊണ്ട് അഞ്ജു ചോദിച്ചു..

പ്രിയമോൾ കുറച്ചു മുൻപ് ഇവിടെ നിൽപ്പുണ്ടായിരുന്നല്ലോ?

നീ അവിടെ എവിടേലും പോയി നോക്ക് അഞ്ജു. എനിക്ക്. അടുക്കളയിൽ പിടിപ്പത് പണിയുണ്ട്..

അവൾ ഹാളിലേക്കു വന്നു…ചന്ദ്രൻ പത്രം വായിക്കുന്നത് കണ്ടു..അഞ്ചുന്റെ  ചുറ്റുപാടും ഉള്ള നോട്ടം  കണ്ട് പത്രത്തിൽ നിന്നും നോട്ടം മാറ്റികൊണ്ടയാൾ ചോദിച്ചു…

ഇതാരെയാ എ–ലികുഞ്ഞെ ഈ നോക്കുന്നെ?

അങ്കിളിന്റെ മോൾ ഇല്ലേ ആ പാറ്റ കുഞ്ഞിനെ..അല്ലാതെ ആരെയാ

അയാൾ ചിരിയോടെ അവളെ നോക്കി..

അവളെ കണ്ടോ അങ്കിളെ?

കണ്ടില്ല.. ചിലപ്പോൾ മുറ്റത്തേക്ക് ഇറങ്ങി കാണും..

മോൾ ഇന്ന് പോകുന്നില്ലേ.. ഞാൻ ലീവ് എടുത്ത് അങ്കിളെ.

ജോലിക്ക് അങ്ങോട്ട് പൊയി തുടങ്ങിയത് അല്ലെ ഉള്ളു അതിനു മുൻപേ ലീവോ?

അവൾ സിറൗട്ടിലേക്കു ഒരു കാലെടുത്തു വെച്ചിട്ട് തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു…

അതൊന്നും കുഴപ്പം ഇല്ല അങ്കിളെ..എന്റെ ബോസിന് എന്നെ ഭയങ്കര കാര്യമാ…എന്നോട് വലിയ സ്നേഹംആണ്..പുള്ളിക്ക്..അതുകൊണ്ട് എത്ര ലീവ് വേണമെകിലും തരും..

അതും പറഞ്ഞു അവൾ  അടുത്ത കാലെടുത്തു വെക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും പ്രിയ വിളിച്ചു പറഞ്ഞു..

“എടി എ–ലി.. അങ്ങോട്ട് പോകല്ലെ….”

എന്താ പോയാൽ എന്നും ചിന്തിച്ചു മുന്നിലേക്ക്‌ നോക്കിയതും ദാ.. മുന്നിലെ വുഡൻ ബെഞ്ചിൽ ഇരിക്കുന്നു പരട്ട ക–രടിയും, മത്തങ്ങാ തലയനും…

ശത്രുക്കളെ രണ്ടുപേരെയും മുന്നിൽ കണ്ടു അവൾ ബ്ലിങ്ങി കൊണ്ട് സ്കൂട്ടവാൻ തുടങ്ങിയതും
അച്ഛന്റെ ശബ്ദം കേട്ടു…

അവൾ തിരിഞ്ഞു കലിപ്പിൽ പ്രിയയെ നോക്കി.. എടി തെണ്ടി നിനക്ക് ഒന്ന് പറഞ്ഞൂടാരുന്നോ? ഈ കാ-ലമ്മാര്  ഇവിടെ ഉണ്ടെന്നു.. എന്നെ അറിഞ്ഞോണ്ട് ചതിച്ചതാണോടി നീ…

ഞാൻ അറിഞ്ഞില്ലെടി ഇവർ വന്നത്.. ഈ കളിയിൽ എനിക്ക് പങ്കില്ലെടി…
ഞാൻ പറയുന്ന സത്യം ആണെടി…

നിനക്ക് ഉള്ളത് തരാം..നീ നോക്കിയിരുന്നോ ശൂ–ർപ്പണകെ

അകത്തിരുന്ന ചന്ദ്രൻ കണ്ണുകൾ കൊണ്ട് കഥകളി നടത്തുന്ന അഞ്ജുവിനെയും  പ്രിയയെയും നോക്കി ഇരുന്നു..എന്താ ഇവിടെ നടക്കുന്നെ എന്ന രീതിയിൽ..

അയാൾ എഴുന്നേറ്റു പുറത്തേക്കു വന്നു കൊണ്ട് ചോദിച്ചു.. മക്കളുമാരെ ഇതെന്തു കളിയാണ്. നിങ്ങൾ കണ്ണുകൊണ്ട് കാട്ടുന്നത്..

അത് കേട്ടു  രഘുവും ദേവും പ്രണവും ഒരു പോലെ പൊട്ടിച്ചിരിച്ചു..

തുടരും…