മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
എന്തിനാണ് ആദി ഭയപ്പെടുന്നത്. ഒരിക്കലും എന്നെ മറി കടന്നു മറ്റൊരുവൾ നിന്നിലേക്ക് വരില്ല.. പഴയ പോലെ വന്നാൽ അവളുടെ അന്ത്യം എന്നിലൂടെ ആവും…നിനക്കായി കാത്തിരുന്നവൾ ഞാൻ ആണ്. നിനക്കായി ജീവൻ ത്യജിച്ചവൾ അവളല്ല..ഞാൻ.. ഞാൻ…
മാത്രമാണ്.നിന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ അവൾക്കല്ല സ്ഥാനം, എനിക്കാണ് എനിക്ക് മാത്രം..അവൻ പെട്ടന്ന് ലാപ്പിലേക്ക് നോക്കി…ലാപ്ടോപ് ഒന്ന് മിന്നി കൊണ്ട് വലിയ ശബ്ദത്തോടെ അതിന്റെ സ്ക്രീൻ ഓഫ് ആയി…
അവൻ ഞെട്ടികൊണ്ട് ലാപ്ടോപ് ഓൺ ചെയ്യാൻ നോക്കി. അവന്റെ വിരലുകൾ വിറ പൂണ്ടു…
*******************
അങ്കിളെ..ഇന്ന് നേരത്തെ എത്തിയോ?
ആഹാ ആരാ ഇതു .പ്രിയ മോളോ?മോൾ ഇതെപ്പോ എത്തി..
ഞാൻ ഉച്ചകഴിഞ്ഞെത്തി…
അമ്മയും അച്ഛനും വന്നില്ലേ….
ഓഹ്.. ഇല്ലാ അങ്കിളെ..അവര് നാളെ ഇങ്ങേത്തും…അങ്കിളിനെ അച്ഛൻ വിളിച്ചു കാണുമല്ലോ? അങ്കിൾ എല്ലാം അറിഞ്ഞും കാണും. എന്നോട് പിന്നെ ഒരു ഫോർമാലിറ്റിക്ക് ചോദിച്ചതാണല്ലേ…കൊച്ചു കള്ളാ….
ആഹാ…ഹമ്പടി കേമി നീ കണ്ടു പിടിച്ചു കളഞ്ഞല്ലോ..
അല്ല…അങ്കിൾ ഇന്ന് happy ആണല്ലോ?എന്താ അങ്കിളെ കാര്യം….
അതൊക്കെ ഉണ്ടെന്നേ..മോൾ പോയി അഞ്ചുനേ വിളിച്ചോണ്ട് വാ..ഒരു സർപ്രൈസ് ഉണ്ട്..
എന്താ അങ്കിളെ ആ സർപ്രൈസ് എന്നോട് പറ…ഞാൻ അറിയാതെ അവളുടെ കല്യാണം അങ്കിൾ തീരുമാനിച്ചോ…എന്നാൽ അത് വേണ്ടാട്ടോ….കൊന്നിടുവേൻ….വിടമാട്ടെ…ഞാനും അവളും ഒരുമിച്ച് ഒരു പന്തലിലാണ് കെട്ടുന്നത്. അതും ഒരേ വീട്ടിൽ..എങ്ങനെ ഉള്ള ആരേലും ആണെങ്കിൽ എനിക്ക് ഓക്കേ ആണ്….
രണ്ടു ആ-റ്റം ബോം-ബും കൂടി ആ വീട് പൊട്ടി ചിതറിക്കാനാണോ? അതും പറഞ്ഞയാൾ പൊട്ടി ചിരിച്ചു…
അവിടുത്തെ ബഹളം കേട്ടു അഞ്ജു ഹാളിലേക്ക് വന്നു. അവളെ കണ്ടതും പ്രിയ പറഞ്ഞു..
ദാ..അങ്കിളെ…അങ്കിളിന്റെ പുത്രി ലാൻഡ് ചെയ്തു..ഇനി പറ അങ്കിളെ സർപ്രൈസ്…എനിക്ക് അതറിയാഞ്ഞിട്ട് വയ്യ…
ടേബിളിന് മുകളിലേക്ക് കേക്ക് വെച്ചു കൊണ്ട് അയാൾ ഉറക്കെ വിളിച്ചു…
ധന്യേ….അതിങ് എടുത്തേക്ക് മോൾ വന്നു…
ധന്യ കിച്ചണിൽ നിന്നും ഹാളിലേക്ക് വന്നു..
അഞ്ജു..എന്താണെന്ന ഭാവത്തിൽ പ്രിയയെ നോക്കി..അവളാണെങ്കിൽ ആ എന്ന ഭാവത്തിൽ വാ പൊളിച്ചു കാണിച്ചു..
അച്ഛാ…ഇന്ന് ആരുടെ എങ്കിലും birthday ആണോ?
അതിനു അച്ഛൻ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പുഞ്ചിരിച്ചു…
അങ്കിളെ സർപ്രൈസ് പറ അങ്കിളെ..എനിക്ക് വെയിറ്റ് ചെയ്യാൻ വയ്യ…
ആദ്യം കേക്ക് കട്ട് ചെയ്തിട്ടു പറയാം…ധന്യേ..ആ കത്തി ഇങ്ങെടുത്തെ…
അമ്മ വേഗം കത്തി അഞ്ചുന് നേരെ നീട്ടി…അവൾ അത് വാങ്ങി അമ്മയെ നോക്കി…പ്രിയ മോളെ മോളും കൂടി ചേർന്നു കേക്ക് മുറിച്ചാട്ടെ….
അങ്കിളെ ഞാനോ? അഞ്ചുന് വേണ്ടി വാങ്ങിയതല്ലേ ഞാൻ എങ്ങനെയാ….
അതിനെന്താ..മോളും ഞങ്ങൾക്ക് അഞ്ചുമോളെ പോലെ തന്നെയാ..വാ രണ്ടാളും കൂടി കേക്ക് മുറിച്ചെ…
എടി കാര്യം അറിയാതെ കേക്ക് മുറിക്കുന്ന ആദ്യത്തെ ആൾക്കാർ നമ്മൾ ആയിരിക്കും..
പ്രിയ പതിയെ അഞ്ജുനോട് പറഞ്ഞു..
കേക്ക് മുറിച്ചതും അച്ഛൻ അവൾക്കു കൺഗ്രസ് പറഞ്ഞു…അവൾ അതിശയത്തോടെ അച്ഛനെ നോക്കി..
മോളെ നീ ഇന്റർവ്യൂ പാസ്സ്.ആയി. അവരുടെ കോളേജിൽ അഡ്മിഷനും കിട്ടി..
അഞ്ചുന് സന്തോഷം തോന്നിയില്ല…ഇനി ജോളി ആയി നടക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം അവൾക്കുണ്ടായി..പക്ഷെ പ്രിയ വളരെ ഹാപ്പി ആയിരുന്നു..രണ്ടാൾക്കും ഒരുമിച്ചു പോകാല്ലോ…
അങ്കിളെ സത്യം ആണോ?
മ്മ്..
അതും പറഞ്ഞു അയാൾ അവരെ രണ്ടാളെയും ചേർത്ത് പിടിച്ചു..
ഇതേ സമയം അഞ്ജുവിന്റെ റൂമിലെ ജാലകത്തിന്റെ ചില്ലുകൾ കാറ്റു വീശി ശക്തിയായി അടയാൻ തുടങ്ങി..ഗ്ലാസ്സ് ജാറിൽ ഇരുന്ന പ്യുപ്പ വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണു പൊട്ടി ചിതറി..അതിനോടൊപ്പം ആ പ്യുപ്പയിൽ നിന്നും ഒരു ബ്ലാക്ക് കളർ ബട്ടർഫ്ലൈ പുറത്തേക്കു വന്നു..അടുത്ത നിമിഷം അത് പല വർണത്തിലുള്ള ബട്ടർഫ്ളൈസ് ആയി മാറി..പറന്നുയരാൻ തുടങ്ങി..അതിന്റെ ചിറകുകൾ നിയോൺ ലൈറ്റ് പോലെ മിന്നി തിളങ്ങി ആ റൂമിന്റെ പ്രകാശപൂരിതമാക്കി….
മൂന്നു ദിവസത്തിനു ശേഷം…
രണ്ടാളും കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ ആണ്. നിനക്ക് എന്താ ഒരു വിശാദം…എന്നാലും ആ പ്യുപ്പക്ക് എന്ത് സംഭവിച്ചു കാണും…
ഓഹ്.. നിന്റെ ഒരു പ്യുപ്പ…അത് വിരിഞ്ഞു ശലഭം പറന്നു പോയി കാണും..
എന്നാലും..എന്ത് എന്നാലും നീ അതൊക്കെ വിട്ടേ അഞ്ജു….
ഡി…നമുക്ക് രണ്ടാൾക്കും ഒരേ ഡിപ്പാർട്മെന്റിൽ ആവുമോ ജോലി ?
അറിയില്ലെടി..ആവനാണ് ചാൻസ്…നീ…ഏത് ഡിപ്പാർട്മെന്റ് ആണ് ഇന്റർവ്യൂ നു വെച്ചത്..ഞാൻ..ടെക്…ഞാനും അതാ വെച്ചത്…
റെഡി ആയി പുറത്തേക്ക് വന്നതും അമ്മയുടെ ഉപദേശം വന്നു..മക്കളെ രണ്ടാളും ഒന്നിച്ചു നടക്കണം. കൂട്ടം തെറ്റി എങ്ങും പോകരുത്..സീനിയഴ്സുമായി വഴക്കിനൊന്നും നിൽക്കരുത്. കാലം വളരെ മോശമാണ്..ക്ലാസ്സ് കഴിഞ്ഞു കറങ്ങാൻ നിൽക്കാതെ വീട്ടിൽ പോരണം..
ആഹാ..Best ക്ലാസ്സ് കഴിഞ്ഞാൽ ഡ്യൂട്ടി ഉണ്ട്. പിന്നെ എങ്ങനെയാ അമ്മേ..കറങ്ങാനൊക്കെ ടൈം…
ആ..അതൊക്കെ ഇപ്പോൾ രണ്ടാളും പറയും. പിന്നെ ടൈം തന്നെ വന്നോളും..
ഇതുവരെ എന്റെ ധന്യാന്റി..ഇത്രയും ബുദ്ധി എവിടെ വെച്ചേക്കു വാരുന്നു …
അതൊക്കെ എന്റെ അമ്മ പ്രേത്യേകം സ്റ്റോർ ചെയ്തു വെച്ചേക്കുവാ..അല്ലെ അമ്മേ….
മതി..മതി രണ്ടും കൂടി എന്നെ പുകഴ്ത്തിയത്..സമയത്തിന് പോകാൻ നോക്ക്…
അതിനു രണ്ടാളും തലയാട്ടി കാട്ടി…
ഡി..സ്കൂട്ടി നീ ഓടിക്കുവോ..അഞ്ജു കീ പ്രിയക്ക് നേരെ എറിഞ്ഞു കൊണ്ട് ചോദിച്ചു.
മ്മ്..ഞാൻ ഓടിക്കാമെടാ..
കോളേജിൽ എത്തി കഴിഞ്ഞു രണ്ടാളും അഡ്മിഷൻ എടുക്കുന്നതിനായി ഓഫീസിലേക്ക് പോയി..അഞ്ജു ആദ്യം പോയി അഡ്മിഷൻ എടുത്തു…
എടി നീ ടെക്നോളജി അല്ലെ ചൂസ് ചെയ്തത്..വിശ്വാസം വരാതെ പ്രിയ ചോദിച്ചു..
ആണെടാ…ദാ..നോക്ക്..അവൾ തന്റെ കയ്യിലിരുന്ന പേപ്പർ പ്രിയക്ക് നേരെ നീട്ടി…
ഓഫീസിനു മുന്നിൽ നിന്നു
ഓരോ കാര്യങ്ങൾ പറഞ്ഞു നില്ക്കുന്നതിനിടയിൽ അഞ്ജുവിന്റെ കണ്ണിൽ പ്രണവ് ഉടക്കിയത്..
ഡി..എന്റെ വണ്ടിയിൽ ഇടിച്ചവൻ ദാ പോണു..അവനെ ഞാൻ വിടില്ല..എന്റെ കൈ മുട്ടിന്റെ പെയിന്റും അവൻ കാരണമാണ് പോയത്..ഉരഞ്ഞ കൈ മുട്ട് കാട്ടി കൊണ്ട് അഞ്ജു പറഞ്ഞു..കൂടാതെ എന്റെ വണ്ടിയും നശിച്ചു. ഞാൻ പൊന്നു പോലെ നോക്കിയ എന്റെ വണ്ടിയാണ്. അവനെ ഞാൻ ഇന്ന്..അതും പറഞ്ഞവൾ അവനു പിന്നാലെ പോയി..
ഡി നിൽക്ക് ഞാനും കൂടി വരാം..
വേണ്ടെടി..ഇത് ഞാൻ ഡീൽ ചെയ്തോളാം. നീ അവിടെ നിന്നു അഡ്മിഷൻ എടുക്കു..
അതും പറഞ്ഞു അഞ്ജു പ്രണവിന് പിന്നാലെ പോയി..
ആ മരങ്ങോടാൻ ഇത്ര പെട്ടന്ന് ഇതെങ്ങോട്ട് പോയി. ഇപ്പോൾ ഇവിടെ കണ്ടതാണല്ലോ? ഇത്ര പെട്ടന്ന് അപ്രതീക്ഷനയോ? അവൾ അവനെ അവിടെല്ലാം തിരയാൻ തുടങ്ങി..
അവൾ അവിടെല്ലാം തിരഞ്ഞു കൊണ്ട് നടന്നപ്പോഴാണ് അവൻ അവിടെ ഒരു ക്യാബിനിലേക്ക് കയറി പോകുന്നത് കണ്ടത്..
അഞ്ചു അവനു പിന്നാലെ ആ ക്യാബിനിലേക്ക് കയറി..
ദേവിനോട് എന്തോ പറഞ്ഞു കൊണ്ടു നിന്ന പ്രണവിനെ അവൾ ദേഷ്യത്തിൽ വിളിച്ചു..
ഡോ….താൻ..ഒന്ന് നിന്നെ..താൻ അല്ലെ അന്നെന്നെ വണ്ടിയിടിച്ചിട്ടിട്ട് മൈൻഡ് ചെയ്യാതെ പോയത്…തന്നെ ഞാൻ ഇന്ന്…
അതും പറഞ്ഞവൾ അവനു അടുത്തേക്ക് വന്നതും..ദേവ് അവളെ നോക്കി…അവന്റെ നോട്ടം കണ്ട് അഞ്ചുന് ദേഷ്യം വന്നു..അവനെ മൈൻഡ് ചെയ്യാതെ അവൾ പ്രണവിനെ വിളിച്ചു…
ഡോ…എന്റെ വണ്ടി താൻ അല്ലെ നശിപ്പിച്ചത്. അതിന്റെ പേരിൽ വീട്ടിൽ നിന്നും കുറെ വഴക്ക് ഞാൻ കേട്ടതാണ്. അതുകൂടാതെ എന്റെ കയ്യുടെ പെയിന്റും പോയി..ഞാൻ പോലീസിൽ പരാതി കൊടുക്കും. അത് വേണ്ടെങ്കിൽ മര്യാദക്ക് എന്റെ വണ്ടിടെ കോമ്പെൻസഷൻ തരുന്നതാ തനിക്ക് നല്ലത്…
തന്നില്ലെങ്കിൽ നീ എന്തോ ചെയ്യും…? ദേവ് കലിപ്പിൽ ചോദിച്ചു..
“അതിനു ഞാൻ തന്നോട് ചോദിച്ചില്ലല്ലോ? ഞാൻ ചോദിച്ചത് എന്നെ കാർ കൊണ്ടുവന്നു ഇടച്ച ആളോട് ആണ്…”
അവളുടെ പറച്ചിൽ ദേവിന് അത്ര രസിച്ചില്ല..അവൻ കലിപ്പിൽ അവളെ നോക്കി…
അതെ എന്നെ നോക്കി പേടിപ്പിക്കേണ്ട..ഞാൻ അങ്ങനെ പേടിക്കില്ല…അത്രയും പറഞ്ഞിട്ടവൾ പ്രണവിന് നേരെ തിരിഞ്ഞു..
ഡോ..തന്നോട് ഞാൻ നല്ലരീതിയിൽ ആണ് സംസാരിച്ചത്..എന്റെ വണ്ടിടെ കോമ്പേനസേഷൻ എനിക്ക് കിട്ടണം..ഞാൻ മുകളിലോട്ട് നോക്കി ഇരുന്നാൽ എനിക്ക് ക്യാഷ് കിട്ടില്ല…
ആദ്യം നീ ആണ് ഇങ്ങോട്ട് കോമ്പേനസേഷൻ തരേണ്ടത്..ദേവ് കലിപ്പിൽ പറഞ്ഞു..
ഡോ..തന്റെ കൂട്ടുകാരനോട് മിണ്ടാതെ ഇരിക്കാൻ പറ..അല്ലെങ്കിൽ ഞാൻ നല്ലത് പറയും. എന്നോട് വെറുതെ ചൊറിയാൻ നിന്നാൽ ഞാനും ചൊറിഞ്ഞു വിടും..
ഈ ഞാഞ്ഞൂലുപോലെ ഇരിക്കുന്ന പെണ്ണിന്റെ നാവിനിത്തിരി നീളം കൂടുതൽ ആണല്ലോ? ഇവൾ മിക്കവാറും എന്റെ കൈയ്ക്ക് പണി ഉണ്ടാക്കും (ദേവ് ആത്മ )
അവൻ പറഞ്ഞത് കറക്റ്റ് ആണ്..താൻ എനിക്ക് ഇങ്ങോട്ടാ…കോമ്പേനസേഷൻ തരേണ്ടത്..പ്രണവ് ദേവിനെ നോക്കി കൊണ്ട് പറഞ്ഞു..
“ആഹാ.. അത് കൊള്ളാല്ലോ? ഞാൻ അല്ലൊല്ലോ ഇടിച്ചേ.. ദാ..താൻ അല്ലെ എന്റെ സ്കൂട്ടിയിൽ ഇടിച്ചത്…”
വണ്ടി ഇടിച്ചതിന്റെ അല്ല..ഹെൽമെറ്റ് എടുത്തെറിഞ്ഞു എന്റെ വണ്ടിടെ ബാക്ക് ഗ്ലാസ്സ് ഉടച്ചതിനുള്ള കോമ്പേനസേഷന്റെ കാര്യമാ..ഞാൻ പറഞ്ഞെ…ദേവ് അവളെ ദേഷിച്ചു നോക്കികൊണ്ട് പറഞ്ഞു..
അത് കേട്ടു അഞ്ജു വാ പൊളിച്ചു..
അതെ..കൊച്ചേ ആ വണ്ടി ദാ..ഇവന്റെയാ…പിന്നെ കഷ്ടമല്ലേ പോട്ടെന്നു വെച്ചാണ് നിനക്ക് ഇവന്റെ കോളേജിൽ അഡ്മിഷൻ തന്നതും അതുകൂടാതെ ഇവന്റെ ഓഫീസിൽ ജോബ് തന്നതും..എന്നിട്ടിപ്പോൾ നിന്റെ ആ പാട്ട വണ്ടിടെ കോമ്പേനസേഷനും ചോദിച്ചു വന്നിരിക്കുന്നു..കഷ്ടം തന്നെ…
പാട്ട വണ്ടി തന്റെ…അതും പറഞ്ഞു അവൾ ദേവിനെ നോക്കി..അവൻ നല്ല കലിപ്പിലാണ്, മുഖത്തു അത് നന്നായി കാണാനുണ്ട്..
എന്റെ ഈശ്വരാ…ഞാൻ പെട്ടു..വായും വെച്ചു മിണ്ടാതെ ഇരുന്നാൽ മതി ആയിരുന്നു..ഇതിപ്പോ ഞാൻ ആയിട്ട് പാമ്പിനെ മാളത്തിൽ തല വെച്ചത് പോലെ ആയി..എല്ലാം കൊണ്ടും പെട്ടു..ഇവിടുന്നു മുങ്ങുന്നതാണ് ബുദ്ധി.
അവൾ എസ്കേപ്പ് ആകാൻ നോക്കിയതും ദേവ് അവളുടെ കയ്യിൽ പിടിച്ചു..നിർത്തി…
ആ സമയം ആകാശത്തു മിന്നൽ പിണരുകൾ ഉണ്ടായി..ദേവിന്റെ ടേബിളിന് പുറത്തെ പ്രിസത്തിൽ ഇരുന്ന സ്വർണ നാഗം പതിയെ പത്തി വിടർത്തി അവരെ തന്നെ നോക്കി നിന്നു…
തുടരും…