പുനർജ്ജനി ~ ഭാഗം – 26, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരയാതേടി നിനക്ക് ഒന്നും പറ്റിയില്ലല്ലോ? ദൈവത്തേപോലെ അങ്ങേരു വന്നു നിന്നെ രക്ഷിച്ചില്ലേ..നീ പോയി ഒന്ന് ഡ്രസ്സ്‌ മാറി കുളിച്ചിട്ട് വാ..ഞാൻ കിച്ചണിൽ പോയി ഒരു കാപ്പി ഇട്ടോണ്ട് വരാം..

അഞ്ചു…. അപ്പോഴും ആ ഇരുപ്പ് അവിടെ തന്നെ ഇരുന്നു..

തന്റെ റൂമിലേക്ക് നടക്കുമ്പോഴും ദേവിന്റെ ചിന്തയിൽ മുഴുവൻ അഞ്ജലി ആയിരുന്നു. അവളുടെ കണ്ണുകൾ അവനെ പലതും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു..അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്തോ ഒരു വാത്സല്യം പോലെ തന്നിലെ സകല കോപവും അലിഞ്ഞു ഇല്ലാതെ ആകുന്ന പോലെ ഒരു ഫീൽ..

തന്റെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും വിചിത്രമായി തോന്നുന്നു അതൊരുപക്ഷെ തന്റെ മാത്രം തോന്നലാണോ? അങ്ങനെ ആണെങ്കിൽ  തന്റെ കയ്യിലെ ഈ ചന്ദ്രബിംബത്തിന്റെ പൊരുൾ എന്താണ്…

ചന്ദ്രോത്മന എവിടെ ആണ്..?നീലിനയും ഹൈമാവധിയും ആരാണ്?
ഇവരൊക്കെയായി തനിക്ക് എന്താണ് ബന്ധം? എല്ലാം  കണ്ടെത്തണം…എവിടുന്നു തുടങ്ങണം അതാണ് അറിയാത്തത്.. അവൻ തലയിൽ  കൈ വെച്ച് കൊണ്ട്  ബെഡിൽ വന്നിരുന്നു…തല വല്ലാതെ വിങ്ങുന്നു…നനഞ്ഞു കുതിർന്നു ബെഡിൽ ഇരിക്കുന്ന അവനെ പ്രണവ് അതിശയത്തോടെ നോക്കി..ആദ്യമായിട്ടാണ് ഇവൻ ഇങ്ങനെയൊക്കെ  ചെയ്യുന്നത്.. ഇവനു എന്താണ് പറ്റിയത്…

അവൻ കുറെ നേരം ആലോചിച്ചിട്ട് തന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു പോക്കറ്റ് ഡയറി എടുത്തു അതിൽ  കുറിച്ചു…

“8 വർഷം മുൻപ് എന്താണ് സംഭവിച്ചത്? “

അത് കണ്ടെത്തിയാൽ ഈ ഉത്തരം കിട്ടാത്ത സമസ്യയിൽ നിന്നും ഒരു മോചനും ലഭിക്കും അതിനു ആദ്യം കണ്ടെത്തേണ്ട അവളെ ആണ്…

അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി. Mental എന്ന് കണ്ടതും അവൻ ഒന്ന് ഞെട്ടി…ഇവൾ എന്തിനാ എന്നെ വിളിക്കുന്നെ..അതും പറഞ്ഞു അവൻ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ഹെഡ്ബോഡിലേക്ക് ചാരി കിടന്നു…

ഹലോ,..

ഹലോ…അവളുടെ വിറയർന്ന ശബ്ദം കേട്ടതും അവന്റെ ഹൃദയത്തിനു വല്ലാത്തൊരു മാറ്റം…

ബോസ്സ്… ഇത് ഞാൻ ആണ് അഞ്ജലി…

ആഹ്… അഞ്‌ജലിയോ?ഇവൾ എന്താ ഈ സമയത്ത് നിനക്ക് രാത്രി ഉറക്കം ഒന്നും ഇല്ലേ? പാതിരാത്രി എന്തോന്നു പറയാനാടി വിളിച്ചേ? നാളെ രാവിലെ പറയാം നീ പോയികിടന്നു ഉറങ്ങേടി..അവന്റെ അലർച്ച ഫോണിൽ കൂടി കേട്ടതും അഞ്ചു ഞെട്ടി..

രാവിലെ ഓഫീസിൽ കണ്ടില്ലെങ്കിൽ  നീ എന്റെ വായിന്നു കേൾക്കും അതും പറഞ്ഞവൻ ഫോൺ വെച്ചു..

ഹോ.. ഒരു താങ്ക്സ് പറയാൻ ഈ ക-രടിയെ വിളിച്ച എന്നെ പറഞ്ഞാൽ മതി…എനിക്ക് ഇതെന്തിന്റെ കേടായിരുന്നു…വായും വെച്ചു മിണ്ടാതിരുന്നാൽ മതി ആയിരുന്നു..അങ്ങേരുടെ വായിൽ ഇരിക്കുന്ന വല്ലതും കേൾക്കേണ്ട വല്ല കാര്യം എനിക്ക് ഉണ്ടായിരുന്നോ.

ഇങ്ങേരു ക-രടിയല്ല… ഗോ-റില്ല ആണ് ഗോ-റില്ല…

അടുത്ത ദിവസം അഞ്ജലി ഓഫീസിൽ നേരത്തെ എത്തി..ദേവിനെ അവൾ അവിടെ എല്ലാം നോക്കി… അവനെ കാണാഞ്ഞപ്പോൾ മനസ്സിന് എന്തൊരു  ആശ്വാസം,അവൾ ചെന്നു തന്റെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് ദേവ് വന്നത് അവൾ തന്റെ വാച്ചിലേക്ക് നോക്കി 11 മണി കഴിഞ്ഞിട്ടുണ്ട്..ഇങ്ങേരെ ഇപ്പോളാണോ കെട്ടിയെടുക്കുന്നെ? ഇന്നലെ അറിഞ്ഞിരുന്നെങ്കിൽ ലേറ്റ് ആയിട്ടേ വരുള്ളായിരുന്നു… ഇതിപ്പോ എന്റെ ഉറക്കം പോയത് മിച്ചം…അവൻ അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ തന്റെ സീറ്റിൽ പോയിരുന്നു.. ലാപ്പിൽ എന്തൊക്കെയോ ചെയ്‌കുകൊണ്ടിരുന്നു.അവളും മൈൻഡ് ചെയ്യാൻ പോയില്ല..പരസ്പരം നോക്കാൻ രണ്ടുപേർക്കും മടി ആയിരുന്നു…അവൻ കഴിവതും അവളെ ശല്യപ്പെടുത്താൻ നിന്നില്ല..അവളും വഴക്കിനു ഒന്നും പോയില്ല..പരസ്പരം നോക്കിയിട്ട് വേണ്ടേ രണ്ടും കൂടി അടികൂടാൻ..അവൻ അന്നവളെ നേരത്തെ പറഞ്ഞു വിട്ടു…

അവൾ വീട്ടിൽ ചെല്ലുമ്പോൾ അമ്മയും ആന്റിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. അവളെ കണ്ടതും രണ്ടാളും സംസാരം നിർത്തി…

അഞ്ചുമോൾ ഇന്ന് നേരത്തെ എത്തിയല്ലോ? അവൾ അതിനു ചിരിച്ചുകൊണ്ട് അമ്മയെ ചെന്നു കെട്ടിപിടിച്ചു..

മോൾ പോയി കുളിച്ചിട്ട് വാ അമ്മ ചായയും ഉണ്ണിയപ്പവും എടുക്കാം..

പ്രിയ എന്തെ ആന്റി…

അവൾ  ഇപ്പൊ വരാമെന്നും  പറഞ്ഞു പുറത്തേക്ക് പോയി..

അഞ്ചു  മൂളിക്കൊണ്ട് റൂമിലേക്ക് പോയി.

പ്രിയയും പ്രണവും കോഫി ഷോപ്പിൽ  ഇരിക്കുകയാണ്…പ്രിയ അവനെ ഇടക്കിടെ കലിപ്പിൽ നോക്കുന്നുണ്ട്..എന്റെ പൊന്നു പെണ്ണെ നിന്റെ ക്യാഷ് ഞാൻ തരാം… നിന്നെ ആ പ്രോബ്ലത്തിൽ നിന്നും പുറത്തും കൊണ്ടുവരാം..എന്താ ഇത്രയും പോരെ നിനക്ക്…ഞാൻ ചെയ്ത ഒരു ചെറിയ തെറ്റിന് ഞാൻ എന്റെ ജീവൻ തന്നെ അടിയറവു വെച്ചില്ലേ നിനക്ക് മുന്നിൽ..

പിന്നെ..തന്റെ ഒരു ജീവൻ അതാർകു വേണം…

എടി.. നീ ആളു കൊള്ളാല്ലോ? എന്റെ ജീവന് നിനക്ക് ഒരു വിലയും ഇല്ലെ? നിന്നെ കെട്ടാൻ വരുന്ന ആ മല്ലയ്യന്റെ  കയ്യിന്നു നിന്നെ എന്റെ ജീവൻ കൊടുത്തും രക്ഷിക്കാമെന്നു പറഞ്ഞപ്പോൾ നിനക്ക് എന്റെ ജീവൻ വെറും നിസ്സാരം ആണല്ലെടി.

ഞാൻ ഈ പ്രോബ്ലംത്തിൽ വീണതും താൻ കാരണം അല്ലെ? പിന്നെ ഞാൻ നിന്നോട് പറഞ്ഞോ? ആവിശ്യം ഇല്ലാത്തത്തിൽ ഒക്കെ ചെന്നു ചാടാൻ…

ഓ….എനിക്ക് ഇതും വേണം ഇതിനു അപ്പുറവും വേണം. നിന്നെപ്പോലെ ഒരു സാധനത്തിനെ സഹായിക്കാം എന്ന് ഏറ്റതിന്..അതെങ്ങനെയാ.. ഒരു വട്ടു കേസിന്റെ കൂടെ അല്ലെ നടപ്പ്.. ആ വട്ടു കേസ് ഓഫീസിൽ കാട്ടികൂട്ടുന്നത് കണ്ടാൽ കയ്യില്ലാത്തവരും കൈ വാങ്ങി വെച്ചു അടിക്കും..

എടോ…. എന്റെ അഞ്ചുനേ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ?

“അവൾ അരപിരി ലൂസ് ആണെങ്കിൽ നി മുഴു പിരി ലൂസാണ്..”

പ്രിയക്ക് ദേഷ്യം വന്നു അവൾ അവന്റെ കാലിനിട്ടു നല്ല മെതി വെച്ചു കൊടുത്തു..പ്രണവ് വേദനയോടെ കാലു വലിച്ചു കൊണ്ട് അവളെ നോക്കി…

എന്നെ നോക്കി പേടിപ്പിച്ചാൽ തന്റെ കണ്ണ് വലിച്ചിളക്കി ഞാൻ താഴെ ഇടും കേട്ടോടാ ഉണ്ടാകണ്ണാ….നീ ശരിക്കും മനുഷ്യൻ ആണോ? അതോ വല്ല ഏലിയാനും ആണോ?

രണ്ടും കൂടി ഒന്നും രണ്ടും പറഞ്ഞു വഴക്കായി. ആ വഴക്ക് കയ്യാം കളിയിലും എത്തി.ആളുകളുടെ നോട്ടം കണ്ടതും രണ്ടും കൂടി പുറത്തേക്ക് ഇറങ്ങി…അവിടെ കിടന്നും അടിയായി..പ്രിയ പിണങ്ങി വീട്ടിലേക്ക് പോയി അവൻ ദേവിന്റെ അടുത്തേക്കും.

*****************

രാവിലെ വാമദേവപണിക്കാരെ കണ്ടാണ് പ്രഭാകരൻ ഉള്ളവർ ഉറക്കം എണീറ്റത്.. അയാളെ കാണുമ്പോൾ  പ്രഭാകരന് കോപം വരുന്നുണ്ടായിരുന്നു..അയാൾ കോപത്തിൽ നടുമുറ്റത്തേക്ക് ഇറങ്ങി ചെന്നു….

ഹേ….നിങ്ങൾക്കെന്താ ഇവിടെ കാര്യം….ഇയാളെ ആരാ ഇങ്ങോട്ട് കയറ്റി വിട്ടേ? ടാ… രാമൂ…..നീ എവിടെ  പോയി ചത്തു കിടക്കുവാ….

പ്രഭാകരൻ കുഞ്ഞേ…കുഞ്ഞു..എന്തൊക്കെയാ ഈ പറയുന്നേ? അങ്ങുന്നു വന്നത്  കുറിപ്പങ്ങുന്നിനെ കാണാൻ ആണ്..അങ്ങുന്നിനെ കണ്ടിട്ട്  അദ്ദേഹം പൊയ്ക്കോളും കുഞ്ഞേ..

എടോ..തനിക്ക് പണം തന്നു ഇവിടെ നിർത്തിയേക്കുന്നെ  കണ്ണികണ്ടവരെ ഒന്നും ഇവിടെ കയറ്റാനല്ല…

രാമു…ഒന്നും മിണ്ടാത്തെ വാമദേവനെ നോക്കി അയാൾ ഒന്നും മിണ്ടാതെ നടുമുറ്റാത്തെ തുളസി തറയ്ക്കടുത്തു തന്നെ നിന്നു…അച്യുതനും  പങ്കജാക്ഷനും പരസ്പരം നോക്കി..എന്നിട്ട് പതിയെ വാമദേവനോട് പറഞ്ഞു…

എന്തിനാ…ഈ അസുരന്റെ വായിലിരിക്കുന്നെ കേൾക്കാൻ വേണ്ടി നിൽക്കുന്നെ നമുക്ക് പോകാം..

പോകാൻ അല്ലടോ…ഞാൻ ഇങ്ങോട്ട് വന്നേ എനിക്ക് വാസുദേവകുറുപ്പിനെ ഒന്ന് കാണണം.. കാണാതെ ഞാൻ പോവില്ല…

അവൻ എന്നോട് ഇറങ്ങിപ്പോടാ പ-ട്ടീന്ന് പറഞ്ഞാൽ ഞാൻ പോവാം..

നാണമില്ലാതെ നിൽക്കുന്ന കണ്ടില്ലേ?

ഇങ്ങോട്ട് എന്തെങ്കിലും മന്ത്രതന്ത്രവായി വന്നതാണോ? ഞങ്ങളെ കുറെ ദ്രോഹിച്ചതല്ലേ?അരിശം മൂത്തു പ്രഭാകരൻ വായിൽ തോന്നിയതെല്ലാം പറഞ്ഞു..

അയാളുടെ ബഹളം കേട്ടാണ് എല്ലാരും പുറത്തേക്കു വന്നത്..വാസുദേവകുറുപ്പ്  തന്റെ കണ്ണാടി ഒന്നുകൂടി ഉറപ്പിച്ചു വെച്ചു കൊണ്ട് ചെവിവട്ടം പിടിച്ചു .

ഇറങ്ങി.. പോടോ….പ്രഭാകരൻ വാമദേവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു..

ഞാൻ പൊയ്ക്കോളാം പ്രഭാകരാ…ഇവിടെ പാർക്കാൻ ഒന്നും അല്ല ഞാൻ വന്നേ? എനിക്ക് വാസുദേവനെ ഒന്ന് കാണണം…കണ്ടിട്ട് ഞാൻ പൊയ്ക്കോളാം..

പറ്റില്ല… എന്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കാനാ…അച്ഛനെ കാണുന്നെ?
അവൻ മുരണ്ടു..

പെട്ടെന്ന് പിന്നിൽ നിന്നും ആരോ അവന്റെ തോളിൽ പിടിച്ചു..അവൻ തിരിഞ്ഞു നോക്കി. അടുത്തനിമിഷം അവന്റെ കവിളിൽ ആ വൃദ്ധന്റെ കൈ വിരലുകൾ പതിഞ്ഞു. അവൻ ഞെട്ടി കവിളിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് അലറി..

അച്ഛാ…..

മിണ്ടരുത്….നീ…നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്….വീട്ടിൽ വരുന്നവരോട് ആദിത്യമരിയാത  കാണിക്കാൻ  അറിയാത്ത നിന്നെ ഞാൻ എന്താ പറയേണ്ടത്..നീ അത്രയ്ക്ക് അധഃപതിച്ചു പോയോ  പ്രഭാകര…എന്ന് മുതലാടാ നീ ഇത്രയ്ക്ക് നീചൻ ആയത്…

അച്ഛാ…ഇയാളെ….

ഇയാളോ? ഇതാരാടാ നിന്റെ…വലിയമ്മാവൻ…..എന്നിട്ടാണോടാ നീ..തലമറന്നു എണ്ണതേച്ചത്..ക്ഷമ ചോദിക്കെടാ…..

വേണ്ട വാസു….അവൻ പണ്ടത്തെ കാര്യം വെച്ചു പറഞ്ഞതാ.. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ?

പ്രഭാകരൻ ദേഷിച്ചു അകത്തേക്ക് കയറി പോയി…

മൂത്തേട്ടൻ അവിടെ നിൽക്കാതെ കയറി വാ…വാമ ദേവൻ അയാളോടൊപ്പം ഉമ്മറത്തേക്ക് കയറി. ജാടനരകൾ ബാധിച്ച  അവർ രണ്ടാളും ഒരു നിമിഷം തമ്മിൽ നോക്കി..കണ്ണുകൾ നിറഞ്ഞു രണ്ടുപേരും ആലീഗനം  ചെയ്തു..

ക്ഷേമിക്കട വാസു…അന്ന് വാശി ആയിരുന്നു…ശരിയോ തെറ്റോ ചിന്തിച്ചില്ല.. മനസ്സിൽ തോന്നിയത് പോലെ ചെയ്തു ഒരിക്കൽ പോലും അത് ധർമ്മം ആണോ അധർമ്മം ആണോ എന്നു നോക്കിയില്ല.. എല്ലാം വെട്ടിപ്പിടുക്കാൻ ഉള്ള ആവേശം ആയിരുന്നു..യവ്വനത്തിന്റെ  ചോരത്തിളപ്പിൽ എന്തൊക്കെയോ ചെയ്തുകൂടി.. ചെയ്തിതൊക്കെ വലിയ പാപങ്ങൾ ആണെന്ന് തിരിച്ചറിയാൻ കാലം ഇത്രയും എടുത്തു..

നിനക്ക് എന്നോട് ദേഷ്യം ഇല്ലെടാ….

ഉണ്ടായിരുന്നു മൂത്തേട്ട…അതിന്റെ വാശിയിൽ ഞാനും എന്തൊക്കെയോ കാട്ടി കൂട്ടി അവസാനം എല്ലാം ഇങ്ങനെ ആയി…ഒന്നും വേണ്ടിയിരുന്നില്ല…തിരിഞ്ഞു നോക്കുമ്പോൾ മൊത്തത്തിൽ ഒരു ശൂന്യത..

അച്യുതനോട്‌ പറഞ്ഞു വിട്ടാൽ പോരാരുന്നോ? ഞാൻ അങ്ങോട്ട് വന്നേനെയല്ലോ?

ഞാൻ ഇങ്ങോട്ട് വന്നു കാണുന്നതാണ് ഉചിതം എന്ന് എനിക്ക് തോന്നി…അതാ… വന്നേ..

വന്നത് എന്താന്ന് മൂത്തേട്ടൻ പറഞ്ഞില്ല..

കാര്യങ്ങൾ കുറച്ചു ഗൗരവം ഉള്ളതാണ്..നമുക്ക് പുറത്തോട്ടു നിൽക്കാം..നിനക്ക് എന്റെ കൂടെ വരാൻ വിരോധം ഇല്ലെച്ചാൽ നമുക്ക് ക്ഷേത്രം വരെ ഒന്ന് നടന്നൊണ്ട് സംസാരിക്കാം..അയാൾ തന്റെ കണ്ണട ഒന്നു കൂടി മൂക്കിലേക്ക് അമർത്തി വെച്ചു. പിന്നെ തന്റെ വടിയും എടുത്തു ഉമ്മറത്തേക്ക് ഇറങ്ങി..പെട്ടന്ന് കാറ്റു വീശാൻ തുടങ്ങി..തെക്കിനിയെതട്ടി കടന്നു ആ കാറ്റു പാർവതിയുടെ റൂമിന്റെ ജനാലഴിയിൽ കൂടി അകത്തേക്ക് കയറി.. വലിയ ശബ്ദത്തോടെ ചുമരിൽ തൂകി ഇട്ടിരുന്ന പാർവതിയുടെ ഫോട്ടോ നിലത്തേക്ക് വീണുടഞ്ഞു..

തുടരും