പുനർജ്ജനി ~ ഭാഗം – 33, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“പെട്ടന്ന് ആ ടോർച്ചു വെളിച്ചം ഒന്ന് കുറഞ്ഞു പിന്നെ പതിയെ പതിയെ മിന്നാൻ തുടങ്ങി…ആ മിന്നി മിന്നി തെളിയുന്ന വെളിച്ചത്തിൽ തങ്ങളുടെ മുന്നിൽ നിൽക്കുന്ന ഭീമകരമായ സത്വത്തെ കണ്ടു  വാസു ഭയന്നു വിറച്ചു.. ആ വൃദ്ധന്റെ  ശരീരം തളരുന്ന പോലെ തോന്നി.. തൊണ്ട കുഴിയിൽ നിന്നും നേർത്ത ശബ്ദം പോലും പുറത്തേക്ക് വന്നില്ല…തങ്ങളുടെ അടുത്തേക്ക് പാഞ്ഞു വരുന്ന ആ സത്വത്തെ അയാൾ ഭീതിയോടെ മിഴിച്ചു നോക്കി..”

“ര-ക്തവർണ്ണമായ കണ്ണുകൾ…… പരുപരുത്ത അഗ്രം കൂർത്ത നീണ്ട മൂക്ക്..നടുകെ മുറിഞ്ഞ നാക്കു കഴുത്തറ്റം വരെ നീണ്ടു കിടക്കുന്നു അതിൽ നിന്നും കടും ചുവപ്പ് നിറത്തിൽ ചോ–ര ഇറ്റു വീണുകൊണ്ടിരുന്നു ..തലയിൽ മുടിയില്ല അതിനു പകരം  നീരാളിയുടെ കൈ പോലെ തോന്നിക്കുന്ന തരത്തിൽ ശലകങ്ങൾ അത് അനങ്ങുന്നത് വ്യക്തായി കാണാം..കാലിലെയും കയ്യിലെയും വിരലുകൾ വളഞ്ഞു കൂർത്തു നിന്നു..ചോ-‘രയുടെ മനംപുരട്ടുന്ന ദുർഗന്ധം അവിടമാകെ പരന്നു..തെല്ലു നീങ്ങിയ കാർമേഘത്തിന്റെ ഇടയിൽ നിന്നും നിലാവ് തലയുയർത്തി..ആ അരണ്ട വെളിച്ചത്തിൽ അവർ ആ രൂപം അയാൾ അലറി വിളിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങിക്കിടന്നു..പെട്ടന്ന് അവരെ കൊ—–ല്ലാൻ പാഞ്ഞാടുത്ത ആ സത്വത്തിനു നേരെ തന്റെ  നേരിയത്തിന്റെ  കോണിൽ കെട്ടിയിട്ട ഭസ്മം വാരി വിതറിക്കൊണ്ട് വാമദേവൻ അലറി…..”

“പോ…..പി—ശാ—ശ്ശെ…….”

‘അടുത്തു വന്നാൽ നിന്നെ ഞാൻ ഭസ്മമാക്കും..എന്റെ കയ്യിൽ ഇരിക്കുന്ന ഈ ഭസ്മം സാക്ഷാൽ മഹാദേവന്റെ  ചുടലാക്കട്ടിൽ  നിന്നാണ്..ഈ ഭസ്മത്തിന്റെ ഒരു നുള്ള് നിന്റെ ദേഹത്തു വീണാൽ നീ ഉരുകി ഒലിക്കും..അത് വേണ്ടെങ്കിൽ നമ്മുടെ വഴിയിൽ നിന്നു തടസ്സം സൃഷ്ടിക്കാതെ  നമുക്ക് കൂട്ടായി കൂടെ വരിക…എന്റെ കൂടെ വന്നാൽ നിനക്ക് മോക്ഷം കിട്ടും…”

“എന്നിട്ട് നാം എവിടേക്ക് ആണോ പോകാൻ വന്നത് ആ വഴി കാട്ടി തരിക..അതല്ലായെങ്കിൽ നീ ഇവിടെ  ഉരുകി തീരും…”

“പെട്ടന്ന് ആ സ്വത്വം ഒന്ന് ഭയന്നു…” “അതിന്റെ പൈശാചിക രൂപം മാറി അതൊരു മൂങ്ങായായി മാറി…”

“അത് കണ്ടു ശ്വാസം വലിച്ചു വിട്ടുകൊണ്ട് വാസുദേവൻ വാമദേവന്റെ കൂടെ മുന്നോട്ടു നടന്നു…”

“വഴികാട്ടിയായി ആ മൂങ്ങയും അവർക്കൊപ്പം ഉണ്ടായിരുന്നു..ഇടയ്ക്കിടെ അതിന്റെ കണ്ണിലെ ചുവപ്പ്  വാസുദേവനെ ഭയപ്പെടിത്തിയിരുന്നു. എന്നാലും നേരത്തെ കണ്ട രൂപത്തിൽ നിന്നും ഇപ്പോൾ ഉള്ള രൂപം കണ്ടു അയാൾക്ക് കുറച്ചു ആശ്വാസം തോന്നി..”

“കാർമേഘം നിറഞ്ഞു നിന്ന ആകാശം തെളിഞ്ഞു നിലാവ് പരന്നു…അവർ ചെമ്മൺ പാതയും പിന്നിട്ടു ഉരുളൻ കല്ലുകൾ നിറഞ്ഞ ദുർഘടമായ  വഴിയിൽ കൂടി വളരെ ആയാസപെട്ടു  നടന്നു നടന്നു അവർ എത്തിച്ചേരേണ്ടിടത് എത്തി….”

“അപ്പോഴേക്കും നിലാവ് അതിന്റെ പൂർണശോഭയും പുറത്ത് എടുത്ത് കഴിഞ്ഞിരുന്നു. അതിന്റെ പ്രഭയിൽ അവിടം പകൽ വെട്ടം പോലെ തെളിഞ്ഞു..മൂങ്ങ പറന്നു ചെന്നു അരായാലിൽ  ഇരുന്നു..ചുറ്റുപാടും വീക്ഷിച്ചു…വാസുദേവനും വാമദേവനും  അവിടമുഴുവൻ നോക്കി കണ്ടു…തങ്ങൾ നിൽക്കുന്നത് ഉയർന്ന കുന്നുപോലെ ഉള്ള ഒരു പ്രേദേശത്താണ്…അതിനു ചുറ്റോട് ചുറ്റും പർവതം ശൃംഗങ്ങൾ  തലയെടുപ്പോടെ ഉയർന്നു നിൽപ്പുണ്ട്. അകലെ നിന്നെവിടെ നിന്നോ വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കാൻ..”

“മൂത്തേട്ട….കുറുപ്പദ്ദേഹം പറഞ്ഞത് പോലെ ഒന്നും ഇവിടെ കാണുന്നില്ലല്ലോ?”
‘നമ്മൾ വന്നയിടം മാറിപ്പോയോ?”

“ഇല്ല..വാസു നമ്മൾ എത്തേണ്ടിടത് തന്നെയാണ് എത്തിയത്..”

“ദാ.. അവിടെ കാണുന്ന ര-ക്‌തരുളിയിൽ നിന്നും നമുക്ക് പൂക്കൾ ശേക്കരിക്കാം…അവൾ നടന്നു ആ അരുളിയുടെ ചുവട്ടിൽ വന്നു…”

“മൂത്തേട്ട….ഇതിൽ ഒരു പൂക്കൾ പോയിട്ട് ഒരു ഇല പോലും ഇല്ലല്ലോ?ആകെ വാടി കരിഞ്ഞു നശിച്ചു നിൽക്കുന്നു…”

വിഷമത്തോടെ വാസു പറഞ്ഞു..

“പെട്ടന്ന് തന്റെ തുകൽ സഞ്ചിയിൽ നിന്നും ഒരു ചെറിയ കുടം എടുത്തു അതിൽ ഉണ്ടായിരുന്ന ജലം എടുത്ത് ആ അരുളിയുടെ ചുവട്ടിലേക്ക് ഒഴിച്ച് കൊണ്ട് വാമദേവൻ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിന്നു..പെട്ടന്നു  വാസു തന്റെ കണ്ണട ഒന്ന് കൂടി കണ്ണിലേക്കു ചേർത്ത് വേച്ചു കൊണ്ട് അത്ഭുതത്തോടെ ആ അരുളിയിലേക്ക് നോക്കി..അയാൾ നോക്കി നിൽക്കെ ആ വൃക്ഷത്തിന്റെ ചില്ലകൾ തളിർത്തു മൊട്ടിട്ടു പൂത്തുലഞ്ഞു പരിമളം പരത്തി..”

വാമദേവൻ ചിരിയോടെ  വാസുദേവനെ നോക്കി…

‘ഭഗവത് ഘട്ടിലെ പുണ്യ നദിയിൽ നിന്നുള്ള ജലമാണ് തളിച്ചത്..രണ്ടായിരം വർഷം പഴക്കമുള്ള വൃക്ഷം ആണിത്…അതും വെറുമൊരു അരുളി ചെടിയല്ല…ഒരുപാട് മന്ത്രാശക്തികൾ ഉള്ള വൃക്ഷാമാണിത്…ഈ വൃക്ഷത്തിൽ നിന്നും പൂ പറിച്ചെടുത്തു നമ്മൾ ആ കാണുന്ന ശിവലിംഗത്തിൽ അർപ്പിക്കണം. എന്നാലേ നമ്മൾ തേടി വന്നത് കിട്ടു…”

“എന്നാൽ നമുക്ക് പൂ പറിക്കാം മൂത്തേട്ട…”

“അതിനു നമ്മൾ ദാ അവിടെ പലരുവി പോലെ കാണുന്ന ആ പൊയ്കയിൽ മൂന്ന് തവണ മുങ്ങി കുളിച്ചു അവിടെ വിരിഞ്ഞു നിൽക്കുന്ന കമലദളവുമായി   ഈ അരുളി വൃക്ഷിത്തെ ഏഴു വലം വെക്കണം നേരം പുലരാൻ ഇനി   കുറച്ചു വിനാഴികകൾ കൂടിയേ ഉള്ളു…അതിനു മുൻപ് നമുക്ക് ഈ പുഷ്പം പറിച്ചെടുക്കണം..അല്ലാച്ചാൽ ആദ്യത്തെ സൂര്യ കിരണം ഈ പുഷ്പത്തിൽ പതിക്കുമ്പോൾ വീണ്ടും ഈ വൃക്ഷം  കരിഞ്ഞുണങ്ങി ജീവനറ്റതാകും…”

“പിന്നെ നമ്മൾ കാലങ്ങൾ കാത്തിരിക്കണം  ….’

“അവർ രണ്ടാളും ആ പൊയ്കയിലേക്ക് ഇറങ്ങി..ഐസ് പോലെ തണുത്ത വെള്ളത്തിലേക്ക് ഇറങ്ങിയതും അസ്ഥിപോലും കോച്ചി പിടിച്ചു…ഒരു വിധം മൂന്ന് തവണ അതിൽ മുങ്ങി നിവർന്നു കമലദളവുമായി ഈറനോട്  വിറച്ചു വിറച്ചു ആ അരുളി വൃക്ഷത്തെ ഏഴു തവണ പ്രതിക്ഷണം ചെയ്തു അരുളിയിൽ നിന്നും രക്തനിറമാർന്ന പൂക്കൾ പറിച്ചു ഇളക്കുമ്പിൽ ഇട്ടു കൊണ്ട് ആ ശിവലിംഗത്തിലേക്കു അർപ്പിച്ചു തൊഴുതു..”

“പെട്ടന്ന് ഒരു വെള്ളിടി വെട്ടി…ആ വെട്ടഅതിനൊപ്പം ഒരു നൂല് പോലെ  ഒരു മിന്നൽ ശിവലിംഗത്തിലേക്ക് പതിച്ചു..പെട്ടന്ന് ശിവലിംഗത്തിൽ നിന്നും ഒരു വെള്ളി നാഗം പുറത്തേക്കു വന്നു..”

അതിനെ കണ്ടു അവർ ഒന്നു ഭയന്നു…

“ആ നാഗം അവരെ നോക്കി  മൂന്നു തവണ തല നിലത്തേക്ക് മുട്ടിച്ചു കൊണ്ട് മുന്നോട്ടു ഈഴഞ്ഞു..അത് ഇഴഞ്ഞു നീങ്ങുന്ന ഭാഗം ഒരു ഇടവഴി പോലെ തെളിഞ്ഞു വന്നു ചുറ്റും   പുല്ലുകളും ചെറിയ ചെറിയ പൂക്കളും വിടർന്നു. ചെറിയ കാറ്റിൽ ചെമ്പകപ്പൂക്കളുടെ സുഗന്ധം പരന്നു..പെട്ടന്ന് അവിടം ഒരു ചെറിയ കാട്ടു പാത പോലെ തോന്നിച്ചു.അവൾ പരസ്പരം നോക്കി കൊണ്ട് ആ വഴിയിലൂടെ ആ നാഗത്തെ പിന്തുടർന്ന് ചെന്നു നിന്നത് ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു ക്ഷേത്രത്തിലേക്കു ആണ്…”

“ആ ക്ഷേത്രം കണ്ടാൽ തന്നെ അറിയാം വളരെ പഴമ ഉള്ളതാണെന്ന്…അവർ  ആ  ക്ഷേത്രത്തിലേക്കുള്ള പൊളിഞ്ഞു കിടന്ന കല്പടവുകൾ ഏറെ പ്രയാസപ്പെട്ടു കയറിക്കൊണ്ട് മുകളിലേക്കു ചെന്നു…താഴെ നിന്നു നോക്കിയപ്പോൾ അവിടൊരു ക്ഷേത്രം കണ്ടെങ്കിൽ മുകളിലേക്കു ചെന്നപ്പോൾ അവിടം ശൂന്യം ആയിരുന്നു…”

“പെട്ടന്ന് എന്തിലോ ചവിട്ടിയ വാമദേവൻ അതെന്താണെന്നറിയാൻ കുനിഞ്ഞു താഴേക്കു നോക്കി…”

“അതൊരു ശിലാപലകം ആയിരുന്നു..” അയാൾ അതിലേക്കു നോക്കി. അയാളുടെ ചുണ്ടുകൾ ചലിച്ചു…

“ദേവനാർക്കാവ് “

അതിൽ എഴുതിയിരുന്നത് വായിച്ചു കൊണ്ട് നിവർന്നു..

“നമ്മൾ തിരഞ്ഞിടത്തു എത്തി വാസു…ഇനി നമുക്ക് കണ്ടെത്തേണ്ടത് ആ പ്രാചീനമായ  പൂജമുറി ആണ്..”

ഇതേസമയം ഇറ്റലിയിൽ….

“കാടുകളാൽ ചുറ്റപ്പെട്ട ആ ഘോരവനത്തിന് ഉള്ളിൽ ഒരിക്കൽ പോലും പ്രകാശം കടന്നു ചെന്നിട്ടില്ല അവിടെ ഘോര രൂപീകളായ  ദുഷ്ട ശക്തികളുടെ വിഹാര കേന്ദ്രമാണ്…മഴപോലും ആ കാടിനുള്ളിലേക്ക് പതിക്കാറില്ല..ചുറ്റും മന്ത്രാശക്തികളാൽ  പിണഞ്ഞു കിടക്കുന്ന കാട്ടു വള്ളികൾ ആ കാടിനു മീതെ ഒരു പാളി പോലെ രക്ഷ കവചം തീർത്തിട്ടുണ്ട്…പുറത്തു നിന്നും ഒരു കാറ്റോ  ചെറിയ വെളിച്ചമോ പോലും കടന്നു വരാൻ ഭയപ്പെടും അത്രയും ഭയാനകമാണ് അതിന്റെ അകം..”

“പല മാന്ത്രിക ശക്തികളുടെ പ്രഭവകേന്ദ്രം കൂടിയാണ് അവിടം.. ദുഷ്ട ശക്തികൾ മാത്രം വസിക്കുന്ന  താഴ്‌വാരം ആണ് അവിടം. പൊതുവെ മരണത്തിന്റെ താഴ്‌വാരം എന്നാണ് അവിടം അറിയപ്പെടുന്നത്. പകൽ പോലും ആ കാടിനടുത്തേക്ക് ആളുകൾ പോകാൻ ഭയപ്പെടും അഥവാ അറിയാതെ ആരെങ്കിലും അവിടേക്ക് ചെന്നാൽ ജീവനോടെ അവർ തിരിച്ചു വരാറില്ല..അവിടെ ഉള്ള ഓരോ സസ്യജാലങ്ങളിൽ പോലും മന്ത്രികത ഉണ്ട്..അവിടുത്തെ മണ്ണ് പോലും  ദുരചാരങ്ങളുടെയും ദുഷ്ട ശക്തികളുടെയും  ദുഷ്ടതകൾ കൊണ്ട്  കറുത്തിരുണ്ട് പോയി…ആ സ്ഥലത്തെ ചുറ്റിപറ്റി പല കെട്ടുകഥകളും  ആളുകൾ പറയാറുണ്ട്..പക്ഷെ ആർക്കും ഇന്നും  അറിയാത്ത പല രഹസ്യങ്ങളും നിറഞ്ഞു നിൽക്കുന്ന ഇടമാണ് ആ ഘോരവനം…”

“പെട്ടന്ന് നാലുദിക്കും പൊട്ടുമാറുച്ചതിൽ അട്ടഹാസം കേട്ടു…പല നിറത്തിലുള്ള ശലഭങ്ങളും പുഴുക്കളും  കീടങ്ങളും നിയോൺ ലൈറ്റ് പോലെ പ്രകാശിച്ചു..അതിന്റെ പ്രകാശത്താൽ ആ കാടിനകത്തെ ഇരുട്ടു മാറി വെളിച്ചം വീണു..പലരൂപത്തിൽ  ഉള്ള  സ്വത്വങ്ങൾ അതിന്റെ പേടി പെടുത്തുന്ന പൈ—ശാചിക രൂപം പുറത്തെടുത്തു   നിലത്തു എരിയുന്ന അഗ്നിക്കു ചുറ്റും വലം വെയ്ക്കാൻ തുടങ്ങി…അഗ്നി പോലും പലരൂപത്തിൽ ആളി കാത്താൻ തുടങ്ങി…..”

“പെട്ടന്ന് ഒരു വെള്ളിടി വെട്ടി…കൂടെ ഒരു മിന്നലും.. ആ മിന്നലിൽ ആദ്യമായി ആ വള്ളിപടർപ്പുകൾക്ക് മീതെ അഗ്നി വർഷിച്ചു ..ആ കാടിനു മുകളിലെ  മാന്ത്രിക വള്ളികൾ കത്തിയമർന്നു അടുത്ത നിമിഷം ആർത്തലച്ചു മഴ പൊഴിയാൻ തുടങ്ങി നിമിഷനേരം കൊണ്ട് അതൊരു പേമാരിയായി മാറി..ആ പേമാരി ആ വന്നതിനകത്തേക്ക് പെയ്തിറങ്ങി…കത്തികൊണ്ടിരുന്ന തീനാളത്തെ പൂർണമായും വിഴുങ്ങി കൊണ്ട് അവിടേക്കു വെള്ളം പതിച്ചു..”

എല്ലാവരും ഞെട്ടി….

അവർ തങ്ങളുടെ മന്ത്രവിദ്യകൾ പുറത്തെടുക്കുന്നതിനു മുന്നേ….

“ആ മഴയിലും ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചുയർന്നു..ആ മഴയിൽ കുളിച്ചു നിലാവെളിച്ചം  ആ വനത്തിനുള്ളിലേക്ക് കടന്നു പെട്ടന്ന് ആ സത്വങ്ങൾ നാലുപാടും ചിന്നിശ്ചിതറി ഓടി….”

“അഞ്ഞുറു വർഷം പഴക്കമുള്ള  ആ ശിലയിലേക്ക് ചന്ദ്രന്റെ പ്രഭ പതിഞ്ഞതും അതിൽ നിന്നൊരു തേങ്ങൽ ഉയർന്നു…”

“എന്നെ തുറന്നു വിടൂ…..’

“എനിക്കിനിയും ഇവിടെ കിടന്നു നരകിക്കാൻ വയ്യാ….എന്റെ ശരീരം ചീ—ഞ്ഞഴുകി ദു’zർഗന്ധം വമിക്കുന്നു….എന്റെ പ്രാണൻ ഇപ്പോഴും ഈ പെട്ടിക്കുള്ളിൽ അഴുകി കൊണ്ടിരിക്കുന്നു…”

“എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം….അതിനെങ്കിലും എന്നെ ഒന്ന് അനുവദിക്കു…..”

പെട്ടന്ന് ഒരു അശരീരി മുഴങ്ങി….

“ഞാൻ നിന്നെ ഈ ശിലയിൽ നിന്നും മോചിപ്പിക്കാം…പക്ഷെ….അതിനുള്ള സമയം ഇന്ന്. അല്ല…..”

“രണ്ടു ദിവസം കഴിഞ്ഞാൽ നാഗപൗർണമിയും  ചന്ദ്ര പൗർണമിയും   ഒന്നിച്ചു വരുന്ന ദിവസം നിന്നെ ഈ തടവറയിൽ നിന്നു മോചിപ്പിക്കാനായി  ഞാൻ വരും അത് വരെ കാത്തിരിക്കുക…”

പക്ഷെ നീ ഒന്ന് മറക്കരുത്. നിന്നെ  ഈ തടവറയിൽ നിന്നു മോചിപ്പിച്ചത് എന്തിനു വേണ്ടി ആണെന്നും നിന്റെ കർത്തവ്യം എന്താണെന്നും നീ മറക്കരുത്…

തുടരും…