മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
മുല്ലമൊട്ടു പോലെയുള്ള നിരനിരയായ പല്ലുകൾ..ശംഖ്‌പോലത്തെ കൈകൾ.. പൂപോലത്തെ പാദങ്ങൾ.. അവളിൽ നിന്നുതിരുന്ന ചന്ദനത്തിന്റെ ഗന്ധം അവിടെ മൊത്തം നിറഞ്ഞു..മൊത്തത്തിൽ വെണ്ണകല്ലിൽ കൊത്തിയെടുത്ത ശില പോലെത്തെ അവളുടെ മനം മയക്കുന്ന അംഗലാവണ്യത്തിൽ മതി മറന്നു രണ്ടാളും നോക്കി നിന്നു….”
“പെട്ടന്ന് വാമദേവന്റെ മനസ്സിലൂടി ഒരു മിന്നൽ പിണർ കടന്നു പോയി..ഒരു നിമിഷം അയാൾ കണ്ണുകൾ അടച്ചു..അയാളുടെ പൂജമുറി മനസ്സിൽ തെളിഞ്ഞു വന്നു പരദേവത പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ചെവിയിൽ അലയടിച്ചു…”
“മങ്ങാട്ടമ്മ….ര-ക്‌തദശപുഷ്പം… “
“അയാൾ കണ്ണുകൾ അടച്ചു ധ്യാനത്തോടെ കുറച്ചു മുൻപ് കണ്ട രൂപം ഓർത്തെടുത്തു. ആ രൂപം ആദ്യം തെളിഞ്ഞു വന്നു പൊടുന്നനെ അത് മങ്ങാട്ട് അമ്മയായി മാറി….”
ദേവി…..അയാൾ മനസ്സിൽ വിളിച്ചു കൊണ്ട് തൊഴു കയ്യോടെ കണ്ണുകൾ തുറന്നു..അപ്പോഴും മുന്നിൽ കണ്ട രൂപത്തിന്റെ അംഗ ലാവണ്യത്തിൽ മതി മറന്നു നിൽക്കുകയാണ് വാസുദേവൻ.
വാമദേവൻ വാസുദേവനെ തട്ടി വിളിച്ചു ഉറക്കത്തിൽ നിന്നുണർന്നത് പോലെ അയാൾ ഞെട്ടി കണ്ണ് മിഴിച്ചു..
“വാസു…മുന്നിൽ നിൽക്കുന്നത് സാക്ഷാൽ മങ്ങാട്ട് അമ്മയാണ്..”
“തൊഴു കയ്യോടെ അമ്മയെ വന്ദിച്ചാലും.”
പെട്ടന്ന് അയാൾ കൈകൾ കൂപ്പി ആ സ്ത്രീയെ വന്ദിച്ചു..പെട്ടന്ന് ആ സ്ത്രീയുടെ രൂപം മാറി സർവഭരണ വിഭൂഷിതയായി മങ്ങാട്ടമ്മ അവർക്കു മുന്നിൽ പ്രേത്യക്ഷയായി…
“അമ്മേ ദേവി..അടിയങ്ങളുടെ ജന്മം ധന്യമായി..തൊഴു കയ്യോടെ അവർ പറഞ്ഞു..”
“വത്സാ…..”
“ദേവി…..”
“നിങ്ങൾ എന്തിനാണോ വന്നത് അത് പ്രാപിക്കാനുള്ള സമയം ആയി…”
ദേവി…അടിയങ്ങൾ…
“നാം കുടികൊള്ളുന്ന ഈ ദേവനാർക്കവിലേക്ക് വരാനും അതിവിടുന്നു എടുത്തു കൊണ്ട് പോകാനും മഹാദേവൻ നിയോഗിച്ചിരിക്കുന്നത് നിങ്ങളെ ആണ്….”
കാലങ്ങളായുള്ള അമ്പാട്ടു മനയുടെയും ചന്ദ്രോത് മനയുടെയും ശാപം ഇല്ലാതാകാൻ ഉള്ള കഴിവ് അതിനുണ്ട്. രണ്ടാളും ശങ്കിക്കാതെ എന്നോടൊപ്പം വരിക….
അവർ ദേവിക്ക് പിറകെ നടന്നു..
“നേരെ പാതാളലോകത്തേക്ക് ആണ് ചെന്നത്… ഏഴു ലോകങ്ങളിൽ ഏറ്റവും താഴ്ന്നതാണ് പാതാളലോകം..നാഗാദേവനായ വാസുകി ആണ് അവിടുത്തെ രാജാവ്..
വാസുദേവനും വാമദേവനും തങ്ങളുടെ പൂർവികർ പറഞ്ഞ കഥകളിലൂടെ ഉള്ള കേവലം അറിവും മാത്രമേ പാതാളലോകത്തെ കുറിച്ച് ഉള്ളു…അന്ധകാരത്താൽ നിറഞ്ഞു നിൽക്കുന്ന അവിടേക്കു ദേവിക്ക് പിറകെ നടക്കുമ്പോൾ ഭയം ലവലേശം വന്നില്ല…”
“നടന്നു നടന്നു കൊട്ടാരം പോലെ തോന്നുന്ന ഒരു സ്ഥലത്ത് അവർ എത്തിച്ചേർന്നു…അതിനു അകത്തേക്ക് കടക്കാനായി സ്വർണത്തിൽ തീർത്ത പടവുകൾ ഉണ്ടായിരുന്നു.”
“ദേവി ആ പടവുകളിലേക്ക് കയറികൊണ്ട് അവരോട് പറഞ്ഞു..”
“അല്ലയോ വത്സാ….”
“ഇവിടം പാതാളലോകമാണ്, നീചന്മാരായ ര’zക്ഷസന്മാരും, ദാനവരും, പി–ശാചുകളും, നാഗമാരും, അപ്സ്സരസുകളും, കിന്നാരന്മാരും സ്വയിര്യ വിഹാരം നടത്തുന്ന ഇടമാണിത്. അതുകൊണ്ട്. മനുഷ്യരായാ നിങ്ങൾ അങ്ങോട്ടേക്ക് പോകുന്നത് അപകടമാണ് എന്നിരുന്നാലും നിങ്ങളുടെ നിയോഗം തള്ളി കളയാൻ ആവില്ല..അതുകൊണ്ട് ഞാൻ നിങ്ങൾക്ക് കുറച്ചു രക്തദശപുഷ്പങ്ങൾ നൽകാം..”
“നിങ്ങൾ അതുമായി അകത്തേക്ക് കയറുക..ആ ദശപുഷ്പ്പത്തിൽ നിന്നും ഓരോ ഇതളും പറിച്ചു ഓരോ പടിയിലും വെക്കുക…ഒരിക്കലും എന്ത് ശബ്ദം കേട്ടാലും തിരിഞ്ഞു നോക്കരുത്. ഓർമ്മയിരിക്കട്ടെ..അങ്ങനെ ഏറ്റവും അവസാനത്തെ പടിയിൽ എത്തുമ്പോൾ നാഗ രാജാവായ തക്ഷികന്റെ മകൻ നാഗ കുമാരനായ നഹുഷൻ നിങ്ങളെ കാത്തു നിൽക്കുന്നുണ്ടാവും,”
“കുമാരനോടൊപ്പം ചെല്ലുക..കുമാരൻ നിങ്ങളെ ആ അറയിൽ എത്തിക്കും..അതും പറഞ്ഞു ദേവി രണ്ടാൾക്കും രക്ത ദശപുഷ്പങ്ങൾ കൊടുത്തു കൊണ്ട് അപ്രത്യക്ഷയായി….”
“അവർ രണ്ടാളും ദേവി പറഞ്ഞത് പോലെ ആ സ്വർണപ്പടികളിൽ ഓരോ ദശപുഷ്പ്പത്തിന്റെയും ഇതളുകൾ അടർത്തി വെച്ചുകൊണ്ട് മുന്നോട്ടു നടന്നു..പിന്നിൽ നിന്നും എന്തൊക്കെയോ ഘോര ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു തങ്ങൾക്കു ചുറ്റും ആരൊക്കെയോ വന്നടുക്കുന്നത് പോലെ ഒരു തോന്നൽ പലവെട്ടം തിരിഞ്ഞു നോക്കാൻ തോന്നി എങ്കിലും ആ തോന്നലുകളെ പാടെ അവഗണിച്ചു കൊണ്ട് അവർ അവസാനത്തെ പടിക്കെട്ടിൽ എത്തിയതും സ്വർണ പ്രഭയിൽ കുളിച്ചു പകുതി മനുഷ്യനും പകുതി നാഗവും ആയ നഹുഷൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു..”
“അവർ അദ്ദേഹത്തെ വണങ്ങി…”
നഹുഷൻ അവരെ തന്റെ ശിരസ്സിൽ വഹിച്ചു കൊണ്ട് മിന്നൽ വേഗത്തിൽ മുകളിലേക്കു പൊങ്ങി….
ആകാശത്തൂടെ പറന്നു..ഒരു ചെറിയ ചെരുവിൽ എത്തി നിന്നു…
എന്നിട്ട് അവരെയും കൂട്ടി സഹസ്ര നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു…
നിമിഷനേരം കൊണ്ടു നാലുപാടും ജലത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദീപിലേക്ക് അവർ കയറി..
അവിടെ നഹുഷന്റെ വരവും കാത്തു നാഗങ്ങൾ നോക്കി നിന്നു…നഹുഷനെ കണ്ടതും അവർ വണങ്ങി ഇരു സൈഡിലുമായി ഒതുങ്ങി നിന്നു..
നഹുഷനൊപ്പം ഭയന്നു ഭയന്നു അവർ അകത്തേക്ക് കയറി..
അവിടെ പ്രാചീന രീതിയിൽ കല്ലിൽ കൊതിയെടുത്ത ഒരു അറ ഉണ്ടായിരുന്നു…
“അതിന്റെ ഫ്രണ്ടിൽ എത്തിയതും നഹുഷൻ കൈ രണ്ടു തവണ അടിച്ചതും അപ്രത്യക്ഷരായി നിന്ന രണ്ടു ര-‘ക്ഷസ നാഗങ്ങൾ പ്രെത്യക്ഷരായി….”
“ആ നാഗത്തെ കണ്ടതും രണ്ടാളും ഭയന്നു പോയി…കറുത്ത നിറത്തിലുള്ള ശലകങ്ങളും ചുവന്നു രക്നം പോലെ തിളങ്ങുന്ന കണ്ണുകളുള്ള ഭീമകാരായ നാഗത്തിന്റെ വായിൽ നിന്നും തീ വമിക്കുന്നുണ്ടായിരുന്നു..”
“നഹുഷനെ കണ്ടതും രണ്ടാളും വണങ്ങി കൊണ്ട് മാറി നിന്നു..”
“ആ വലിയ അറ വലിയൊരു ശബ്ദത്തോടെ നഹുഷൻ തുറന്നു…”
“അകത്തേക്ക് കയറിയത് രണ്ടാളും ആശ്ചര്യത്തോടെയും ഭക്തിയുടെയും അതിലേക്കു നോക്കി..പുറമെ ഒരു ചെറിയ പാറ പോലെ മാത്രമേ തോന്നിയുള്ളു എങ്കിലും അകം അതി വിശാലം ആയിരുന്നു..”
“അതിന്റെ ചുമരുകളിൽ ദേവി ദേവന്മാരും നാഗത്താൻ മാരും എന്ന് വേണ്ട സകല ദേവതാ ദേവന്മാരുടെയും കല്ലിൽ കൊതിയെടുത്ത ജീവൻ തുടിക്കുന്ന ശിലാ രൂപങ്ങൾ നിറഞ്ഞു നിന്നു..”
“അവർ ആ ഗുഹപോലുള്ള കവാടം കടന്നു അകത്തേക്ക് ചെന്നു..”
“അവിടെ ഒത്ത നടുക്കായി മഹാദേവ ശില ..”
“കഴുത്തിൽ ജീവനുള്ള നാ–ഗം..”
“അതിന്റെ കണ്ണുകൾ സ്വർണം പോലെ തിളങ്ങി…”
” ശിവന്റെ ഉച്ചിയിൽ നിന്നും ഗംഗാ ദേവി കളകളാരവത്തോടെ പുറത്തേക്കു ഒഴുകി അവിടെ ചെറിയൊരു തടാകം സൃഷ്ടിച്ചിട്ടുണ്ട്…അതിനു ചുറ്റും ശിലയിൽ തീർത്ത അനേകം സർപ്പങ്ങൾ..”
“അവർ രണ്ടാളും ചെന്നു ശിവനെ തൊഴുതു..”
“പെട്ടന്ന് ആ നാഗത്തിന്റെ കണ്ണുകളിൽ നിന്നൊരു പ്രകാശം ആ തടകത്തിലേക്ക് പതിച്ചതും തടകത്തിലെ ഓളങ്ങൾ നിശ്ചലമായി..”
“ജലം ഐസ് പോലെ ഉറഞ്ഞു..”
“അവിടെ നിന്നും ഒരു ചെറിയ കോവിൽ ഉയർന്നു വന്നു..അതിന്റെ വാതിൽ തുറന്നു സാക്ഷാൽ പാർവതി ദേവി പുറത്തേക്ക് വന്നു..”
“ദേവിയുടെ കയ്യിൽ സർപ്പാരൂപത്തിന്റെ സങ്കീർണമായ കൊത്തു പണികളിൽ തീർത്ത അലങ്കരിച്ച ഒരു പെട്ടി ഉണ്ടായിരുന്നു..”
“ദേവി നടന്നു വന്നു ആ പെട്ടി മഹാദേവന്റെ മുന്നിലെ അലങ്കരിച്ച പീഠത്തിൽ വെച്ചു…”
“പെട്ടന്ന് അവിടം ഒന്ന് കുലുങ്ങി…അവിടെ ഒരു മഞ്ഞ പ്രകാശം പരന്നു…”
“സർപ്പ പ്രതിമകൾ അനങ്ങാൻ തുടങ്ങി അതിൽ നിന്നും ചൂളമടി ശബ്ദം അവിടമാകെ മുഴങ്ങി..’
“അവർ രണ്ടാളും പേടിയോടെ നോക്കി നിൽക്കെ ആ ശിലയിലെ സർപ്പങ്ങൾക്ക് ജീവൻ വെച്ചു..”
“അവ ഇഴഞ്ഞു വന്നു ശിവ രൂപത്തിന് അടുത്തായി നിലയുറപ്പിച്ചു..”
“പെട്ടന്ന് ശിവന്റെ മുന്നിലെ അലങ്കരിച്ച പീഠത്തിൽ ഇരുന്ന ആ പെട്ടി തനിയെ തുറന്നു..”
“അതിൽ നിന്നും പലതരം പ്രകാശങ്ങൾ പുറത്തേക്കു വന്നു അവ നിമിഷ നേരം കൊണ്ടു ഒന്നായി ചേർന്നു അപാരമായ കണ്ണഞ്ചിപ്പിക്കുന്ന തേജസ്സോടെ പ്രകാശിച്ചു..”
“അതിൽ നിന്നും ഒരു സ്പെക്ട്രാൽ രൂപം ഉയർന്നു വന്നു..”
“അത് മഹാദേവനെയും പാർവതി ദേവിയെയും വണങ്ങിക്കൊണ്ട് വാമദേവന്റെയും വാസുദേവന്റെയും അടുത്തേക്ക് വന്നു….”
“അന്തരീക്ഷത്തിലേക്കു ആ രൂപം കൈ നീട്ടിയതും സ്പടികം പോലെ തിളങ്ങുന്ന ഒരു പെട്ടി അന്തരീക്ഷത്തിൽ നിന്നും വന്നു ആ രൂപത്തിന്റെ കയ്യിൽ ഇരുന്നു അത് ആ പീഠത്തിലേക്ക് വെച്ചു കൊണ്ട് ആ രൂപം മറഞ്ഞു..”
“പെട്ടന്ന് ശിവന്റെ കഴുത്തിൽ ചുറ്റിയിരുന്ന വാസുകി മനുഷ്യരൂപം പൂണ്ടു ആ പീഠത്തിലേക്ക് വന്നു ആ തിളങ്ങുന്ന സ്പടിക പെട്ടി തുറന്നു….”
“അതിനുള്ളിൽ 3 തരത്തിലുള്ള weapons ഉണ്ടായിരുന്നു…”
“ഒന്നാമത്തേത് അർദ്ധചന്ദ്രാകൃതിയിൽ ഉള്ള ഒരു കത്തി ആയിരുന്നു. അതിന്റെ പിടിയിൽ വിലപിടിപ്പുള്ള രക്നങ്ങൾ പതിച്ചിരുന്നു..ആ കത്തിയുടെ മൂർച്ചയുള്ള ഭാഗത്തു ഒരു തൃശൂലടയാളം ഉണ്ടായിരുന്നു..”
“രണ്ടാമത്തേത് ഒരു തൃശൂലം ആയിരുന്നു അതിന്റെ മുനകൾ മൂർച്ചയുള്ള അമ്പു പോലെ ഇരുന്നു അതിന്റെ ദണ്ടു നാഗം കെട്ടു പിണഞ്ഞത് പോലെ ആയിരുന്നു…”
“മൂന്നാമത്തേത് ഒരു സ്റ്റാർ ആയിരുന്നു. കത്തി ജ്വലിച്ചു നിൽക്കുന്ന സ്റ്റാർ ഒരു കണ്ണാടി പോലെ കാഴ്ച്ചയിൽ തോന്നി..പക്ഷെ അതിനകത്തു സ്വർണനിരത്തിലുള്ള ഒരു ചെറിയ സർപ്പം ഉണ്ടായിരുന്നു..”
“അതിനു തൊട്ടു അപ്പുറത്തായി ആ പെട്ടിയിൽ ഒരു ചെറിയ റൗണ്ട് ബോൾ ഉണ്ടായിരുന്നു…അതിൽ പലനിറങ്ങൾ മാറി മാറി വന്നു..കൊണ്ടിരുന്നു..”
“ആ തിളങ്ങുന്ന സ്പടികപെട്ടി അടച്ചു വാസുകി അത് അവർക്കു നേരെ നീട്ടി…”
“അവർ ഭക്തിയുടെ എല്ലാവരെയും തൊഴുതു ആ തിളങ്ങുന്ന സ്പടികപെട്ടി വാങ്ങി.. പെട്ടന്ന് ആ തിളങ്ങുന്ന സ്പടികപെട്ടിയുടെ നിറം മങ്ങി…”
“അവർ സ്വല്പം ഭയത്തോടെ വാസുകിയെ നോക്കി…”
“അവരുടെ നോട്ടത്തിനർത്ഥം മനസ്സിലാക്കിയ പോലെ വാസുകി പറഞ്ഞു …”
“ആ പെട്ടിയും അതിലെ ആയുധങ്ങളും അതിന്റെ അവകാശികൾ സ്പർശിക്കുമ്പോൾ സ്വയം പ്രകാശിക്കുന്നതാണ്..അവർക്കു മാത്രമേ ഈ ആയുധം പ്രയോഗിക്കാൻ കഴിയു…. “
“ഇത് പൂജമുറിയിൽ ഭദ്രമായി സൂക്ഷിക്കുക…”
“ഓർക്കുക എന്ത് ആപത്തു വന്നാലും ഇത് സ്പർശിക്കാൻ അനുവാദം ഇല്ലാത്തവർ സ്പർശിച്ചാൽ അനന്തര ഫലം വിനാശം ആയിരിക്കും..”
“ചെയ്ത തെറ്റുകളെ ഓർത്തു പരിതപിച്ചു..വീണ്ടും തെറ്റുകൾ ചെയ്യാതെ..ചെയ്ത തെറ്റുകളിൽ നിന്നും മോക്ഷപ്രാപ്തി നേടാൻ ശ്രെമിക്കു..”
“പെട്ടന്ന് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്നു..നിമിഷ നേരം കൊണ്ടു അവർ നിന്നിടതെ അറ അപ്രത്യക്ഷമായി…”
ഞെട്ടലോടെ അവർ പരസ്പരം നോക്കി..
“ആ സഹസ്ര നദിയുടെ തീരത്ത് ധിക്കറിയാതെ എങ്ങോട്ട് പോകണമെന്നറിയാതെ ആ പെട്ടിയും കരങ്ങളിൽ താങ്ങി നിന്നു..”
“പെട്ടന്ന് ഒരു അശരീരി മുഴങ്ങി….”
നഹുഷാ…….
“യക്ഷരക്ഷസന്മാരിൽ ഞാൻ കുബേരനും, വസുകളിൽ ഞാൻ അഗ്നിയും, പർവതങ്ങളിൽ ഞാൻ മോരുവും, രുദ്രന്മാരിൽ വെച്ചു ഞാൻ ശിവനുമാണ്…”
“പ്രഭോ……”
“നഹുഷൻ വണങ്ങി കൊണ്ട് അശാരീരി കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ ഒരു സ്വർണ വെളിച്ചം തെളിഞ്ഞു..”
“നാഹുഷ…..”
“നീ അവരോടൊപ്പം പോകുക…..അവർക്കു കാവലായി അവിടെ കഴിയുക….”
“അങ്ങനെ ആവട്ടെ പ്രഭോ…..”
“ഒരു കാര്യം ഓർമ്മ വെക്കുക…നാളെ കഴിഞ്ഞാൽ നാഗപൗർണമിയും ചന്ദ്രപൗർണമിയു ആണ്…. അന്ന് തന്നെയാണ് അമാവാസിയും….”
“പൂർണചന്ദ്രബിബം തെളിയുന്ന നേരം അതിനെ മറച്ചു കൊണ്ട് 6 വിനാഴിക അമാവാസി ആയിരിക്കും…അതിൽ നിന്നും ആ രണ്ടു മനയും ഈ വിശിഷ്ട ആയുധങ്ങളെയും കാക്കേണ്ടത് നീയാണ്..”
“ആ ധൗത്യം നാം നിന്നെ ഏൽപ്പിക്കുന്നു…”
“പെട്ടന്ന് ആ വെളിച്ചം മറഞ്ഞു..”
“അശരീരി നിലച്ചു………. “
നാഹുഷൻ വാസുദേവനും വാമദേവനും അടുത്തേക്ക് വന്നു..
അവർ രണ്ടാളും അവനെ വണങ്ങി..
തുടരും…