മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
തനിക്ക് എവിടെയോ ഒരു ശത്രു ജനിച്ചിരിക്കുന്നു അതു ആരാണ്….?എങ്ങനെ കണ്ടെത്തും…?
ആ പെൺകൊടിയേ എത്രയും വേഗം കണ്ടെത്തണം. അതാരാണ്…?
അയാൾ വീണ്ടും മന്ത്ര കളം ഒരുക്കി ധ്യാനിക്കാൻ തുടങ്ങി.
ചന്നം ചിന്നം ചിതറി തെറിക്കുന്ന കുളിരുള്ള മഴയിൽ ഈറനണിഞ്ഞു വിറങ്ങലിച്ചു പുതിയ ഒരു പുലരിയെ വരവേൽക്കാനായി മാനം ഒരുങ്ങി….നിന്നു….അതിന്റെ പ്രകമ്പനം പോലെ ഇടയ്ക്കിടെ മന്ദാമരുതൻ ആ ഭൂമിയെ തഴുകി തലോടി കടന്നു പോയി..ശാന്തസുന്ദരമായ ആ ദിനം കിളികളുടെ കാളകൂജനത്തോടെ ആരുടെയോ വരവിനായി കാത്തിരുന്നു..എങ്ങും നിശബ്ദതയും ശാന്തതയും നിറഞ്ഞു..
രാവിലെ ഉണർന്നപ്പോൾ മുതൽ വാസുദേവന്റെ ഹൃദയം വല്ലാതെ മിടിച്ചു…അയാൾ ആരെയോ കാത്തിരിക്കുന്നപോലെ പൂമുഖ വാതിലിൽ ആ പഴയ ചാരുകസേരയിൽ തന്റെ വർദ്ധക്യത്തിൽ മങ്ങിയ കണ്ണിലേക്കു കണ്ണട ഒന്നുകൂടി ഊന്നി വെച്ചു കൊണ്ട് ആരെയോ പ്രതീക്ഷിച്ചെന്നപോലെ അയാൾ പുറത്തേക്കു നോക്കി കിടന്നു..
തിരികെ പോകാൻ പോയ ധന്യയും ജയയും വിറങ്ങലിച്ച മനസ്സുമായി വീണ്ടും അമ്പാട്ടു മനയുടെ പടി കടന്നു വന്നതും മുകളിലെ കിളിവാതിലിൽ കൂടി കണ്ട വാമദേവൻ ചെറുചിരിയോടെ അവരെ നോക്കി..
എനിക്ക് അറിയാമായിരുന്നു.. ഈ മണ്ണിൽ കാലു കുത്തിയിട്ട് നിനക്ക് ഉടനെ ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ലെന്നു…ഇതാണ് വിധി….ഇതാണ് നിയോഗം….ഇനിയും ഈ മണ്ണിലേക്ക് തിരിച്ചു വരാൻ ആളുകൾ ഏറെ….എന്റെ മനസ്സ് പറയുന്നു…എത്തേണ്ട എല്ലാവരും ആരുടെയും വിളിക്ക് കാതോർത്തിരിക്കാതെ ഇന്ന് തന്നെ എത്തുമെന്ന്..അവിടെ പിണക്കങ്ങൾക്കോ ഇണക്കങ്ങൾക്കോ പ്രസക്തി ഇല്ല…വിധിയെ തടുക്കാൻ ആർക്കും ആവില്ല..
ഇന്നത്തെ ദിവസം വല്ലാത്ത ശാന്തമാണ്.മഴ പെയ്തോഴിഞ്ഞു ഭൂമിയെ കുളിരണിയിച്ചിരിക്കുന്നു…ഭൂമിദേവിയുടെകോപം തണുത്തു മഞ്ഞുപോലെ ഉറഞ്ഞിരിക്കുന്നു..ഇതിലും നല്ലൊരു ദിനം വേറെ ഇല്ല. കൊഴിഞ്ഞു പോയവർക്ക് വന്നുചേരാൻ…
അയാൾ തന്റെ നേരിയതു ഒന്ന് കുടഞ്ഞു ദേഹത്തേക്ക് ഇട്ടുകൊണ്ട് പൂജമുറിയിലേക്ക് കയറി..ചുണ്ടിൽ വിരിഞ്ഞ മന്ദാസ്മിതത്തോടെ…
എന്നാലും…എന്റെ ചന്ദ്ര….നമുക്ക് ഇവിടുന്നു ഒന്ന് പുറത്തേക്ക് പോകാൻ കഴിയുന്നില്ലല്ലോ? പ്രേതലയത്തിൽ അകപ്പെട്ടപോലെ വീണ്ടും ഇവിടേക്ക് തന്നെ തിരിച്ചു വരുന്നതിന്റെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…
ഇപ്പോൾ തോന്നുവാ…ഈ നശിച്ച സ്ഥലത്തേക്ക് വരേണ്ടിയിരുന്നില്ല എന്ന്.
മോളെ വിളിച്ചിട്ട് കൊറേ നാൾ ആയി..മോൾ ഇപ്പോൾ പിണങ്ങി കാണും…
എന്റെ രഘു…ഇതൊരു ശാപം കിട്ടിയ ഭൂമിയാണ്. എന്റെ അച്ഛൻ അപ്പുപ്പൻമാരുടെ കാലം തൊട്ടേ പറഞ്ഞു കേൾക്കുന്ന പല കഥകൾ ഉണ്ട്..അതിലൊക്കെ എത്രത്തോളം സത്യം ഉണ്ടെന്നു എനിക്ക് അറിയില്ല..
ദാ…ഇവിടുന്നു നോക്കുമ്പോൾ ദാ..ആ കാണുന്ന കാവ് കണ്ടോ?എല്ലാത്തിന്റെയും തുടക്കാം അവിടെ നിന്നാണ്..ഞങ്ങൾ ആരും ആ കാവിലേക്ക് പോകാറില്ല..അവിടെ പല ദുഷ്ട ശക്തികളും ഉണ്ടെന്നൊക്കെയാ പറയുന്നേ..
ശുദ്ധ അസംബന്ധം അല്ലാതെ എന്താ ചന്ദ്ര ഇതൊക്കെ കേൾക്കുമ്പോൾ പറയുക..
ഈ നൂറ്റാണ്ടിൽ അങ്ങനെ ഒന്നും ഇല്ല..ദുഷ്ടനും ക്രൂ-രനും ഒരാൾ തന്നെയാണ്..നമ്മളെ പോലുള്ള മനുഷ്യർ…എനിക്ക് അല്ലാതെ ഒന്നിലും വിശ്വാസം ഇല്ല…പഴമക്കാർ പല കേട്ടു കഥകളും പറയും…അതൊന്നും സത്യം അല്ല..
ധന്യേ….
എന്താ ജയേ…
മക്കളെ വിളിച്ചിട്ട് കിട്ടിയോ?
ഇല്ല… ഇവിടെ റേഞ്ച് ഒന്നും കിട്ടാനില്ല…ചിലപ്പോൾ ചുറ്റും കാടൊക്കെ ആയത് കൊണ്ടാവും..എന്നാൽ നമുക്ക് ആ പാടത്തേക്ക് പോയി നോക്കിയാലോ?
അവിടെ മരക്കലോന്നും ഇല്യാലോ…..മ്മ് പോകാം..ആദ്യം നമ്മളെ തേടി മമ്പാട്ടുന്നു ആരേലും വരുന്നോന്നു നോക്കാം..
എന്റെ ജയേ….നീ ഇങ്ങനെ പേടിക്കാതെ….ഇന്നലെ അവരോട് പറഞ്ഞല്ലോ നമുക്ക് അവരുമായുള്ള ബന്ധത്തിന് താല്പര്യം ഇല്ല എന്ന്..
പിന്നെ നീ എന്തിനാ പേടിക്കുന്നെ…പണ്ടത്തെ കാലം അല്ല ഇതു..നാട് വാഴികളുടെയും സമൂത്തിരികളുടെയും രാജാക്കന്മാരുടെയും വാഴ്ച കാലം മാറി..നാം എല്ലാം സ്വാതന്ത്രരും തുല്യരും ആണ്….
എന്നാലും അവര് ഇങ്ങോട്ടേക്ക് വരുവോ?
ഈ അമ്പാട്ടു മനയിലേക്ക് വരാനോ?
അതും മമ്പാട്ടുന്നു…അതിനു ചങ്കുറപ്പുള്ള ആരും അവിടെ ഇല്ല…
പക്ഷെ….നീ അങ്ങനെ അവരെ കുറച്ചു കാണണ്ട ധന്യേ..അവിടെ ഒരു ദുഷ്ടൻ ഉണ്ട് അധർവ്വ മന്ത്രങ്ങളും ആഭിചാരക്രിയകളും കൊണ്ട് നിത്യ യൗവനത്തിൽ കഴിയുന്ന ഒരു പി-ശാച്…അയാൾ ആ മന വിട്ടു പുറത്തേക്ക് വരാറില്ല..വന്നാൽ അന്ന് ഈ പ്രേദേശം ഒരു ചുടല പറമ്പാകും..അത്ര ദുഷ്ടൻ ആണ് അയാൾ…അതുകൊണ്ട് അല്ലെ..മമ്പാട്ടു മനയിലെ ആളുകൾക്ക് ഇത്ര അഹങ്കാരം..അവിടുത്തെ ഓരോ തലമുറയും അഹങ്കാരം ഗർവായി കൊണ്ട് നടക്കുന്നവരാണ്….
എന്റെ ചെറുപ്പത്തിൽ ഈ മൂന്നു മനകളും തമ്മിൽ നല്ല ഒത്തൊരുമയിൽ ആയിരുന്നു കഴിഞ്ഞതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്..പെട്ടന്ന് എന്താണ് സംഭവിച്ചതെന്നു എനിക്ക് അറിയില്ല ജയേ..ഒരീസം എല്ലാരവും തമ്മിൽ തെറ്റി…കാരണം ഒന്നും എനിക്ക് അറിയില്ല…ഞാൻ അന്ന് കുഞ്ഞാണ്..അമ്മ പറഞ്ഞു കുറച്ചൊക്കെ കേട്ടിട്ടുണ്ട്…
ഉം…
ധന്യേ……..!
ആ വിളി കേട്ടു ധന്യാ തിരിഞ്ഞു നോക്കി..
മാറിൽ കൈകൾ പിണച്ചു കെട്ടി കണ്ണും നിറച്ചു തന്നെ നോക്കി നിൽക്കുന്ന ധനലക്ഷ്മിയേ കണ്ട് അവൾ ഞെട്ടി…ഒപ്പം അവളുടെ നാവിൽ നിന്നും ചേച്ചി. എന്നൊരു വിളി പുറത്തേക്ക് വന്നു..അവളുടെ കണ്ണുകൾ വീണ്ടും പിന്നിലേക്ക് നീങ്ങിയതും തന്നെ അതിശയത്തോടെ നോക്കുന്ന ദേവേട്ടൻ….
അവരുടെ മൂന്ന് ആളുടെയും കണ്ണുകൾ തിളങ്ങി. വർഷങ്ങൾക്കു ശേഷം കൂടപ്പിറപ്പുകളെ കണ്ട സന്തോഷത്തിൽ ആ കണ്ണുകളിൽ നിന്നും ആനന്ദശ്രു പൊഴിഞ്ഞു…
ജയ ഞെട്ടി മൂന്നാളെയും നോക്കി നിന്നു…
*******************
ഡോ…..താൻ എന്നെ ഇതേതു പ’ ട്ടിക്കട്ടിലേക്കാ കൊണ്ടു പോണേ….
എന്റെ പൊന്നു പ്രിയേ …ദേവ് എന്നോട് തൃശൂർ ഉള്ള ഏതോ ചെമ്മൺ തറ വരാനാ…പറഞ്ഞെ…?
ചെമ്മൺ തറായോ? അവിടെ എന്താ….നിനക്ക് ആ സ്ഥലം അറിയുവോ?
ആ അറിയാം….ആലപ്പാടിന് അടുത്താ…
ഹാവു…സമാധാനം ആയി…അവൾ സംശയഭാവത്തിൽ അവനെ നോക്കി..
എന്താണ്ടി ഉണ്ടക്കണ്ണി നോക്കുന്നെ?ഞാൻ വരുന്നില്ല.
താൻ പൊയ്ക്കോ? വീട്ടിൽ എല്ലാവരും എന്നെ കാത്തിരിക്കുന്നുണ്ടാവും….വിളിച്ചിട്ട് ദിവസങ്ങൾ ആകുന്നു….അഞ്ചുന്റെ കാര്യം എന്ത് പറയുമെന്ന് ഭയന്ന ഞാൻ വിളിക്കാതെ….
അപ്പോൾ പിന്നെ അവൾ ഇല്ലാതെ നിനക്ക് വീട്ടിൽ പോകാനും പറ്റില്ല..
അവൾ ദേവിന്റെ കൂടെ ചെമ്മൺ തറയിൽ കാണും..
എന്റെ ദൈവമേ ഞാൻ എങ്ങനെ അവിടേക്ക് പോകും..അവിടെ ആ വരുണും വിശാലും കാണും…അവരെന്നെ കണ്ടാൽ….പക്ഷെ അഞ്ചു ഇല്ലാതെ വീട്ടിലേക്കും പോകാൻ പറ്റൂല്ല…ഇതിപ്പോ ഞാൻ ത്രിശങ്കുവിൽ ആയല്ലോ? എന്റെ ഭഗവാനെ..
ഡീ….പ്രിയേ…എന്താ നിന്റെ മുഖത്തൊരു പരിഭവം…നീ എന്തിനാ പേടിക്കുന്നെ….നീ പേടിക്കണ്ടാടി…ഞാൻ നിന്നെ പ്രൊട്ടക്റ്റ് ചെയ്യും…ചിരിയോടെ പറയുന്നവനെ അവൾ ദേഷ്യത്തോടെ നോക്കി..
ദേവിന്റെ തോളിലേക്ക് ചാഞ്ഞു അവൾ കിലുകിലെ സംസാരിച്ചു കൊണ്ടിരുന്നു..ഇടയ്ക്കിടെ അവനെ തലയുയർത്തി നോക്കുന്നുമുണ്ട്….
പക്ഷെ അവന്റെ മുഖത്തു യാതൊരു ഭാവവും ഇല്ല..അവൻ ഗഗനമായ ചിന്തയിൽ ആണ്..അതുകൊണ്ട് തന്നെ ഇടയ്ക്കിടെ അവന്റെ മുഖത്ത് അനിഷ്ടം നിറയുന്നത് കണ്ടതും അവൾ വല്ലായ്മയോടെ നേരെ ഇരുന്നു..
ദേവേട്ടന് എന്താ പറ്റിയെ? ഇങ്ങോട്ട് പുറപ്പെട്ടപ്പോൾ മുതൽ തന്നോട് വല്ലാത്ത ഒരു അകൽച്ച കാണിക്കുന്നു….താൻ എന്ത് തെറ്റാ ചെയ്തേ? ദേവേട്ടന്റെ മുഖം മങ്ങുമ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിക്കുന്നു..
ഇനിയും കുറെ ദൂരം ഉണ്ടോ അമ്മേ?
ദേവ് അനിഷ്ടത്തോടെ ഇടക്കിടെ ചോദിച്ചു കൊണ്ടിരുന്നു..
അമ്മ അവനെ നോക്കി ചിരിച്ചു..
ദേവൂട്ട…മോനു തിടുക്കം ആയില്ലേ….അച്ഛന്റെ തറവാട് കാണാൻ…
അവൻ ഒന്നും മിണ്ടാതെ കണ്ണടച്ച് സീറ്റിലേക്ക് ചാരി..
എത്താറായി വരുന്നു…
ഇവിടൊക്കെ നിഗുഡാ വനമായിരുന്നു…ഇപ്പോൾ എന്ത് മാറ്റം ആണ് ഇവിടൊക്കെ അല്ലെ പാർഥിയേട്ടാ…
മ്മ്മ്..
അയാൾ ഒന്നു മൂളി….
മാറ്റം ഇല്ലാത്തത് ആർക്കാണ്….എല്ലാവരും മാറി ഇല്ലെ?കാലം മാറിയപ്പോൾ എല്ലാവരുടെയും കോലവും മാറി…പഴയതെല്ലാം എത്ര വേഗമാ പലരും മറക്കുന്നെ…
ഇന്ന് നമ്മൾ ചെയ്യുന്ന ശരികൾ മറ്റൊരാൾക്ക് തെറ്റാണെങ്കിൽ..നാളെ അവർ ചെയ്യുന്ന ശരികൾ നമുക്ക് തെറ്റും ആകും….
ഇടം കണ്ണിട്ടു പാർഥിയെ നോക്കി കൊണ്ട് അവർ അത് പറഞ്ഞത്..
കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവർ ചെമ്മൺ തറ കഴിഞ്ഞു ശിഥിലാപുരി എന്നാ ഗ്രാമത്തിലേക്കു കടന്നു.
ഗായത്രിയുടെ മനസ്സിൽ തന്റെ ഗ്രാമം നിറഞ്ഞു നിന്നു. താൻ പിച്ച വെച്ചു നടന്ന തന്റെ മണ്ണിലേക്ക് താൻ വീണ്ടും നീണ്ട 35 വർഷത്തിന് ശേഷം വന്നിരിക്കുന്നു..അവരുടെ കണ്ണുകൾ സന്തോഷത്താൽ ചുറ്റും കണ്ണോടിച്ചു….
ഇന്നിവിടം എല്ലാം മാറിയിരിക്കുന്നു…പഴയ ഗ്രാമത്തിന്റെ പച്ചപ്പോ മണ്ണിന്റെ മണമോ ഇല്ല..പകരം വലിയ വലിയ മാളികകൾ ഉയർന്നിരിക്കുന്നു..പൊടി പറത്തി വാഹനങ്ങൾ ചീറി പായുന്നു..ഇവിടം ഒരു സിറ്റി പോലെ തോന്നിക്കുന്നു…
തന്റെ നഷ്ടവസന്തത്തിൽ എവിടെയൊക്കെ ചോ–രപ്പാടുകൾ വിങ്ങുന്നു…
ടാറിട്ട ആ വലിയ റോഡ് രണ്ടായി പിരിഞ്ഞതും പിരിഞ്ഞ വഴിയിലേക്ക് ഗായത്രിയുടെ കണ്ണുകൾ പാളി…തന്റെ പ്രിയപ്പെട്ടവർ അവിടെ ആണ് ഉള്ളത്….ഒരിക്കൽ പോലും തനിക് അവിടേക്ക് പോകാൻ കഴിയില്ല…ഒരു നെടു വീർപ്പോടെ അവർ അതോർത്തു കൊണ്ട് പാർഥിപനെ നോക്കി…
അയാൾ ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ മുഖവും ആയി പുറത്തേക്കു ദൃഷ്ടികൾ പായിച്ചു..
ചന്ദ്രോതുമനയുടെ കൂറ്റൻ ഗേറ്റ് കടന്നു ആ സ്കോർപിയോ വന്നു നിന്നു…പെട്ടന്ന് ആകാശം കറുത്തിരുണ്ടു…മേഘങ്ങൾ പകയാൽ കൂട്ടി മുട്ടി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു…കറുത്ത മേഘങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരാൻ വെമ്പൽ കൊണ്ട് കൊണ്ട് ഉദയ സൂര്യൻ നിന്നു…
പെട്ടന്ന് കാവിൽ നിന്നും കടവാവലുകൾ ചിറകടിച്ചുയർന്നു.. അവയുടെ ചിറകടി ശബ്ദം കേട്ടു സമാദിയിൽ ഇരുന്ന കറുത്ത ശലഭങ്ങൾ വൈരാഗ്യത്തോടെ പുറത്തേക്കു പറന്നുയർന്നു..
പെട്ടന്നൊരു പൈ–ശാചിക രൂപം ആ കാവിൽ നിന്നും ആകാശം മുട്ടെ ഉയർന്നു ആ മനയിലേക്ക് നോക്കി.
ആദിശേഷ…..നീ വന്നുവല്ലേ…ഈ ഹൈമവാദിയെ തേടി നീ വന്നുവല്ലേ? ഞാൻ നിനക്കയാണ് കാത്തിരുന്നത്..എന്റെ കാത്തിരിപ്പിനു വിരാമമായി….
പെട്ടന്ന് ഒരു വെള്ളിടി വെട്ടി ആ വെള്ളി വെളിച്ചത്തിൽ തൂവെള്ള വസ്ത്രമണിഞ്ഞ ഒരു സ്ത്രീ രൂപം ഹൈമാവധിയെ നോക്കി പുച്ഛിച്ചു…
ഹേ….നി-കൃ-ഷ്ട ജന്മമെ…നീ.. മറന്നോ എന്നെ….അവൻ വന്നത് നിനക്ക് വേണ്ടിയല്ല….എനിക്ക് വേണ്ടിയാണു…
ആദിശേഷന്റെ നിലീനയ്ക്ക് വേണ്ടി…
പെട്ടന്ന് ഒരു ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു..കേൾക്കാൻ ഇമ്പമുള്ള ഒരു സ്ത്രീ ശബ്ദം..അവിടെ പ്രതിധ്വാനിച്ചു കൊണ്ടിരുന്നു…
ഹേ…മൂഢ സ്വത്വങ്ങളെ…..അവൻ. വന്നത്..എനിക്ക് വേണ്ടി ആണ്…എനിക്ക് വേണ്ടി മാത്രം….ഈ ശൈവ ചന്ദ്രയ്ക്കു വേണ്ടി..
തുടരും