ഭക്ഷണം അപ്പവും ബീ- ഫ് റോസ്റ്റും
“അമ്മ മറന്നില്ലല്ലോ ഞാൻ പറഞ്ഞത്?” ചാർലി ഷേർലിയോടായി പറഞ്ഞു
“നിന്റെ ഇഷ്ടങ്ങൾ മറക്കുമോടാ ഞാൻ?”
ഷേർലി കുറച്ചു കൂടി ബീ- ഫ് എടുത്തു വെച്ചു
“സാറ ഇതൊന്നും കഴിക്കില്ലേ?”
ബെല്ല സാറ വെജിറ്റബിൾ കറി കൂട്ടി കഴിക്കുന്ന കണ്ട് ചോദിച്ചു
“ഇല്ല സാറ വെജ് ആണ് ” അവൻ പെട്ടെന്ന് പറഞ്ഞു
“ശെടാ നോൺ കഴിക്കുകയെയില്ലേ?”
“ഇല്ല ചേച്ചി “
“അതെന്നാ ബ്രാഹ് മണകൊച്ചാണോ?” ജെറി തെല്ലു പരിഹാസത്തോടെ ചോദിച്ചു
“ശീലിച്ചില്ല ചേച്ചി ” അവൾ ശാന്തമായി പറഞ്ഞു
“അതൊക്ക മാറണം കേട്ടോ. ഇവിടെ ഇവൻ പോ- ത്തിന്റെ ബീ- ഫിന്റെയും ആളാ. അതൊക്ക ഉണ്ടാക്കി പഠിക്കണം”
“അവള് പഠിക്കണ്ട. ഞാൻ ചെയ്തോളാം. അല്ലെങ്കിൽ സെർവന്റ് ഉണ്ടല്ലോ. അല്ലെങ്കിൽ ഹോട്ടൽ..അത് മതി ” അവൻ പെട്ടന്ന് പറഞ്ഞു
“അതെന്ന പറച്ചിൽ ആണെടാ. കുരിശുങ്കൽ ആണുങ്ങൾ അടുക്കളയിൽ കേറത്തില്ല കേട്ടോ ” ബെല്ല മെല്ലെ പറഞ്ഞു
“അതെന്നാ ചേച്ചി കേറിയാല്? കാലം മാറിയില്ലേ? ഇവള് തന്നെ വെച്ചു വിളമ്പി തരണമെന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല. ഞാൻ ഈ മൂന്ന് മാസവും നോൺ അധികം കഴിച്ചിട്ടിമില്ല. നീ പഠിക്കണ്ടടി “
ഷേർലി ചിരിയോടെ സ്റ്റാൻലിയെ നോക്കി
“ചേട്ടൻ അപ്പൊ അടുക്കളയിൽ കേറാറില്ല അല്ലിയോ?” അവൻ ഷെല്ലിയെ ഒന്ന് നോക്കി
ഷെല്ലി കണ്ണിറുക്കി
“ഒന്ന് കേറി നോക്കിയാലോ ചേട്ടാ. നാളെ ആവട്ടെ. നല്ല ബിരിയാണി വെച്ചു കൊടുക്കാം. നള പാചകമെന്നല്ലേ പറച്ചിൽ?”
ഷെല്ലി ആദ്യം ഒന്ന് പകച്ചു. പിന്നെ തലയാട്ടി
“അപ്പനും പോരണം കേട്ടോ അത്യാവശ്യം സവാള അരിഞ്ഞു തരാനൊക്കെ ഒന്ന് കൂടണം,”
ഷേർലി പൊട്ടിച്ചിരി യോടെ അയാളെ നോക്കി
“എന്റെ മോനെ നിന്റെ അപ്പന് അതൊന്നും പറ്റുകേല കേട്ടോ “
“അതൊക്ക പറ്റും അല്ലേ അപ്പാ?”
ഒരു കുളിർ മഴ പെയ്ത പോലെ
“അല്ലേ അപ്പാ എന്ന്…എന്റെ കർത്താവെ ഇനി മരിച്ചാലും വേണ്ടില്ല
“അതെന്താ എനിക്ക് അടുക്കളയിൽ കേറിയാല്..ഞാനും ഉണ്ടെടാ ഉവ്വേ. ഇവളുമാരുടെ പാചകം ആണോ നമ്മുടെ ആണോ നല്ലതെന്ന് അറിയാമല്ലോ.”
അങ്ങനെ മൊത്തം ഒരു പ്രസന്നമായ അന്തരീക്ഷം ആയി പെട്ടെന്ന് അവിടെ
എത്ര നാളുകൾ കൂടിയാണ് ദൈവമേ വീട് ഒന്നുണർന്നത്
ഷേർലി ഓർത്തു
ഭക്ഷണം കഴിച് കഴിഞ്ഞു സാറ ഷേർലിയോട് വർത്താനം പറഞ്ഞു നിന്നപ്പോ ചാർലി വന്നു വിളിച്ചു
“ഉറക്കം വരുന്നു സാറ വാ പോകാം ” സാറ വിളറി പോയി
“ഇച്ചായൻ പോയി കിടന്നോ. ഞാനമ്മയുടെ കൂടെ ഇവിടെ കിടന്നോളാം “
“അതെന്തിനാ. എന്റെ മുറിയിൽ രണ്ടു ബെഡുണ്ടെടി.. വാ ” അവൻ ആ കൈ പിടിച്ചു വലിച്ചു
“അതെന്ന ഇടപാടാ ചാർലി. കെട്ട് കഴിഞ്ഞു മതി അതൊക്കെ. കല്യാണത്തിന് മുന്നേ ഒന്നിച്ച് കിടക്കൽ ഒന്നും വേണ്ട.സാറ അമ്മേടെ മുറിയിൽ കിടന്ന മതി ” ജെറി നീരസത്തോടെ പറഞ്ഞു
“ഇപ്പൊ നീ എടുക്കുന്ന അധികാരം കോട്ടയത്തു നിന്റെ വീട്ടിൽ എടുത്ത മതി. ഇത് എന്റെ വീടാ. കുരിശുങ്കൽ തറവാട്ടിൽ ചാർലി തീരുമാനിക്കും കാര്യങ്ങൾ. എന്റെ പെണ്ണ് എന്റെ ഒപ്പം കിടക്കും. ആർക്കാ എതിർപ്പ്? പിന്നെ ആണും പെണ്ണും ഒന്നിച്ചു കിടന്നാലുടനെ മറ്റേ പരിപാടി ആണെന്ന് വിചാരിച്ചു വെച്ചേക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.ഇനി അങ്ങനെ ആണെങ്കി തന്നെ എനിക്ക് ആക്‌സിഡന്റ് ഉണ്ടായില്ലായിരുന്നെങ്കിൽ ഇവൾ ഇപ്പൊ എന്റെ ഭാര്യയാ. അപ്പൊ കൂടെ കിടക്കുകേലെ? ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ഞങ്ങൾ ഒരു മുറിയിലാ ഉറങ്ങിയേ. ഇനിം. അങ്ങനെ മതി..എടി സാറ ഞാനിപ്പോ പറയുവാ. അടുത്ത ഞായറാഴ്ച കെട്ട്. അത് വരെ നീ ഇവിടെ നിന്ന മതി. എന്റെ കൂടെ..ആരാ എതിർക്കുന്നത് എന്ന് ഞാനും ഒന്ന് കാണട്ടെ..”
അവന്റെ മുഖം ചുവന്നു
“കൂടപ്പിറപ്പ് ആണേലും അപ്പനും അമ്മയും ആണേലും ഒറ്റ കാര്യം ചാർലി പറയുവാ. എന്റെ കൊച്ചിന്റെ ഉള്ള് വേദനിപ്പിക്കരുത്. അങ്ങനെ ഉണ്ടായാൽ അന്ന് ഇറങ്ങും ചാർലി ഈ വീട്ടിൽ നിന്ന് എന്നെന്നേക്കുമായിട്ട് “
അവൻ സാറയുടെ കൈ പിടിച്ചു
“വാടി “
അവൻ കോണിപ്പടി കേറുമ്പോൾ സാറ തിരിഞ്ഞു അവരെ ദയനീയമായി നോക്കി. ഷേർലി നേർത്ത ചിരിയോടെ കുഴപ്പമില്ല എന്ന് തലയിളക്കി. മുറിയിൽ ചെന്ന ഉടനെ സാറ പോയി ഒറ്റ കിടപ്പ് കിടന്നു
അവൻ വാതിൽ അടച്ചിട്ടു അവളോട് ചേർന്ന് കിടന്നു
“പോ അവിടുന്ന് ഒന്നും മിണ്ടണ്ട. അവരൊക്കെ എന്താ വിചാരിക്കുന്ന?എനിക്ക് വയ്യ മുഖത്ത് നോക്കാൻ “
ഒറ്റ അടി
ചാർലി ഹൂ എന്ന് വിളിച്ചു പോയി
“ദു- ഷ്ടൻ “
അവൻ മെല്ലെ ആ മുഖത്ത് മുഖം ഉരുമ്മി
“ദേ വേണ്ട ട്ടോ. എന്നോട് ദേഷ്യം തോന്നും അവർക്ക്..കഷ്ടം ഉണ്ട് ഇച്ചാ”
അവൻ അവളെ പതിയെ തിരിച്ചു കിടത്തി. പിന്നെ മുടി ഒതുക്കി വെച്ചു
“നമുക്ക് എങ്ങോട്ടെങ്കിലും പോകാം “
അവളുടെ കണ്ണ് മിഴിഞ്ഞു
“ആരുമില്ലാതെ ഒരിടത്തേക്ക്… കുന്നും മലകളും താഴ്‌വരകളും ഉള്ള ഒരു ഭൂപ്രദേശത്തേക്ക്. നമ്മൾ മാത്രം ഉള്ള ഒരു സ്ഥലത്തേക്ക്.”
അവളുടെ കണ്ണുകൾ വിടർന്നു
“പ്രണയം പൂക്കുന്ന ഉൾക്കാടുകളിലേക്ക്…”
“ഇച്ചായൻ കവിത എഴുതുമോ?”
“ആശുപത്രിയിൽ വെച്ചു കുറെ വായന ഉണ്ടായിരുന്നില്ലെടി? അപ്പൊ കുറെ എഴുതി..നിന്നെ ഓർത്താൽ കവിത വരും “
“മുഴുവൻ ചൊല്ലിക്കെ “
അവൻ മുഴങ്ങുന്ന ശബ്ദത്തിൽ ചൊല്ലി തുടങ്ങി
“നിൻ വിരൽതുമ്പിൽ തൊട്ടൊരു യാത്ര പോകണം. യാത്രയെന്നത് ഒറ്റ മനസ്സായിട്ട് വേണം. ഒറ്റ ഉടലായിട്ടൊറ്റ ആത്മാവായിട്ട്. നിൻ നീല മിഴികളിലെ കടൽ കാണണം. നീയാകും ആകാശത്തിൻ മേഘങ്ങളെ കാണണം. പുൽനാമ്പിൽ മഴത്തുള്ളിപോൽ ചേലൊത്ത നിൻ പുഞ്ചിരി കാണണം. നിന്നെ നനയ്ക്കുന്ന മഴയെന്റെയുള്ളിൽ പെയ്യണം.നിന്നെ തഴുകിയുണർത്തുന്ന
കാറ്റെൻ നിശ്വാസമാകണം. നിൻ വിരൽതുമ്പിൽ വിരൽ തൊട്ടൊരു യാത്ര പോകണം. ഹരിതാഭമാം പുൽമേടുകൾക്കപ്പുറം ഒഴുകുന്ന പുഴ കാണണം. കളിവഞ്ചി തുഴഞ്ഞക്കരെ പോകണം. പുഴയ്ക്കുമപ്പുറം മലയിടുക്കുകളിൽ പെയ്യുന്ന മഴ കാണണം. പ്രണയം പൂക്കുന്ന ഉൾക്കാടുകളിലേക്ക് പോകണം. ആ കാലമെൻ വിരൽത്തുമ്പിൽ നിൻ വിരലുകൾ ചുറ്റിയിരിക്കണം..ചെമ്പകപ്പൂമണമുള്ള കാടുകളിലേക്കുള്ള യാത്രയിൽ നാമൊറ്റ ആത്മാവായിരിക്കണം. നടന്നു തീർത്ത വഴികളൊക്കെ മറന്നു പോവണം. തിരിച്ചു വരാനുള്ള വഴിയും അടഞ്ഞു പോകണം. പവിഴങ്ങൾ ചോരുന്ന മൊഴികളിൽ അലിയണം..മിഴികളിൽ നിറയുന്ന കടലൊന്നു കാണണം. വിരൽ കൊണ്ട് മെനയുന്ന മഴവില്ല് കാണണം..നിന്നിൽ പെയ്തു തോരുന്ന തുലാമഴയാകണം..നിന്റെ മാത്രം ആകാശവും ഭൂമിയുമാകണം…
ശ്വാസം പകുത്ത്,ആയുസ്സ് പകുത്ത് ഒന്നായി…ഒറ്റ ഉടലായ് ഒറ്റ ഉയിരായി..അങ്ങനെ അങ്ങനെയങ്ങനെ……”
“എന്റെ ഇച്ചാ”
അവൾ ഇടറുന്ന ശബ്ദത്തിൽ അവനെ വിളിച്ചു കൊണ്ട് ഇറുക്കെ പുണർന്നു
“ഇഷ്ടായോ?”
“ഒത്തിരി “
അവൻ പുഞ്ചിരിച്ചു
“നിന്നെ ഓർക്കുമ്പോ തെളിയുന്ന വരികളാണിത്. കവിത എന്നൊന്നും വിളിച്ചു നശിപ്പിക്കണ്ട. അത്രയ്ക്ക് ഒന്നുല്ല “
“ഉണ്ട്. ഓർക്കുന്ന മുഴുവൻ ഒരു ബുക്കിൽ എഴുതി വെയ്ക്ക്. നമുക്ക് പുസ്തകം ആക്കണം “
“ഓരോ പൊട്ടത്തരം കേട്ട് എന്റെ കൊച്ച് വെറുതെ അത്രയും ഒന്നും ചിന്തിച്ചു കൂട്ടണ്ട കേട്ടോ. ഉറങ്ങിക്കോ “
“ഇച്ചാ.. അതെ.. ആക്‌സിഡന്റ്ൽ ഇച്ചായന് ചിലപ്പോൾ ദൈവം ഈ സിദ്ധി തന്നതാണെങ്കിലോ..അത് കളയണ്ട “
അവൻ ചിരിച്ചു
“ഒന്നുമ്മ വെച്ചോട്ടെ?” അവൻ ചോദിച്ചു
അവൾ പെട്ടെന്ന് അവനെ കെട്ടിപിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു
“എത്ര ഉമ്മ വേണം പൊന്നിന് “
അങ്ങനെ മന്ത്രിച്ചു കൊണ്ട് അവൾ അവനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. ഒടുവിൽ അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് അനങ്ങാതെ കിടന്നു
“എടിയേ ഞാൻ ഇനിയും എഴുതും പുസ്തകം ആക്കും.തീരുമാനിച്ചു “
“അതെന്താ ഇച്ചാ?”
“ഒരു കവിതക്ക് ഇതാണ് നീ എനിക്ക് തരുന്നതെങ്കിൽ ഒരു പുസ്തകത്തിനു എന്തായിരിക്കും?”
സാറ പൊട്ടിച്ചിരിച്ചു. പിന്നെ ആ നെഞ്ചിൽ മെല്ലെ ഉമ്മ വെച്ചു
“എന്നിലെ മൃ- ഗത്തെ ഉണർത്താതെ കിടന്നുറങ്ങ് പെണ്ണെ “
അവൾ പെട്ടെന്ന് തിരിഞ്ഞു കിടന്നു
“അങ്ങനെ തന്നെ കിടന്ന മതി. അനങ്ങാതെ കിടന്നോ ” അവൻ തിരിച്ചു കിടത്തി
അപ്പോഴാണവൾക്ക് ഓർമ്മ വന്നത്. അവൻ തന്റെ ബെഡിൽ ആണ് കിടക്കുന്നത്
“അയ്യോ ഇച്ചാ…ഇച്ചാ ആ ബെഡിൽ പോ..ഇത് എന്റെ ബെഡ..”
“അത് അടുത്ത പള്ളിപ്പേരുന്നാളിന് മോള് പറഞ്ഞ മതി. ഉറങ്ങ് ഉറങ്ങ് “
അവൻ ആ കണ്ണിൽ മെല്ലെ ഉമ്മ വെച്ചു
“ഇച്ചാ…” അവൾ ചിണുങ്ങി
“ഭ്രാന്ത് പിടിപ്പിക്കാതെ ഉറങ്ങടി ” അവൾ അവനെ കെട്ടിപ്പിടിച്ചു
അവനോ അവളെ ചേർത്ത് പിടിച്ചു ആ ശിരസ്സിൽ ചുംബിച്ചു. ഏതോ താരാട്ട് മൂളി. അവളുടെ മിഴികൾ പൂർണമായി അടഞ്ഞു.
തുടരും…