പ്രണയ പർവങ്ങൾ – ഭാഗം 96, എഴുത്ത്: അമ്മു സന്തോഷ്

ചാർളിയുടെയും സാറയുടെയും വിവാഹം. ഇടവക മുഴുവൻ ആഘോഷമാക്കി അത്. ഒരു പാട് വേദന തിന്നവർ. ഒരു പാട് നോവ് കടലിൽ നീന്തിയവർ. തമ്മിലൊരുവേള പിരിഞ്ഞു പോയേക്കുമോ എന്ന് പോലും ഭയന്നവർ. ഒടുവിൽ ദൈവം അവരെ ചേർത്ത് വെച്ചു

ചാർലി ഒരു ദീർഘ നിശ്വാസത്തോടെ അവളെ നോക്കി. ഇനിയെന്നും തന്റെയാണ്. തന്റെ മാത്രം…

സാറ ആ കയ്യിൽ ഒന്ന് അമർത്തി

എല്ലാവരോടും സംസാരിച്ചു മുറ്റത്തു നിൽക്കുബോ ദേ മഴ

“മഴ നല്ലതാ. ഐശ്വര്യമാ ” ആരോ പറഞ്ഞു

ചാർലി അവളുടെ കാതിലേക്ക് കുനിഞ്ഞു

“മഴ നല്ലതാ. രാത്രി മുഴുവൻ പെയ്യണം “

അവൾ ഒരു നുള്ള് വെച്ചു കൊടുത്തു. ഭക്ഷണം കഴിഞ്ഞു. എല്ലാവരും പെണ്ണിനേയും ചെറുക്കനെയും യാത്ര ആക്കി

അത് ഒരു വലിയ യാത്ര അയക്കൽ ഒന്നുമല്ല. നടന്നു പോകുന്ന ദൂരം. അത്രേ ഉള്ളു

ചാർലിക്ക് തല വേദനിക്കുന്നുണ്ടായിരുന്നു. തലേന്നത്തെ ഉറക്കക്ഷീണം. ഇന്നത്തെ അലച്ചിൽ. പക്ഷെ വീട്ടിൽ വന്നു ഒരു കുളി കഴിഞ്ഞു കടുപ്പത്തിൽ ഒരു ചായ കുടിച്ചപ്പോ അത് എവിടെയോ പോയി മറഞ്ഞു

പാർട്ടി തലേന്ന് ആയിരുന്നു. അത് കൊണ്ട് തന്നെ അന്ന് തിരക്കുകൾ ഉണ്ടായിരുന്നില്ല. അവരെ ബാക്കിയുള്ളവർ ഒറ്റയ്ക്ക് വിട്ടു. മുറി ഭംഗിയായി അലങ്കരിച്ചിരുന്നു

“കസിൻ പിള്ളേരുടെ പണിയ ” അവൻ ചിരിച്ചു

നിറയെ മുല്ലപ്പൂക്കൾ..അതിന്റെ ഗന്ധം

“അതേയ് നി ഇതെന്താ ഡ്രസ്സ്‌..ചുരിദാർ? അയ്യേ..സാരി ഉടുക്ക്.”

സാറ നേർത്ത ഞെട്ടലോടെ നോക്കി. അവൻ പണ്ട് പറഞ്ഞത്. ഓരോ രാത്രിയും ഓരോ സാരീ. സാരിയിലവണം ഞാൻ നിന്നെ അറിയേണ്ടത്…അവൻ ഒരു സാരി എടുത്തു..കടും പച്ച നിറത്തിൽ സിൽകിന്റെ ഒന്ന്

സാറയ്ക്ക് ശ്വാസം നിന്നു പോയ പോലെ തോന്നി. അന്ന് തമ്മിൽ അറിഞ്ഞ ആ നാളിൽ താൻ ഉടുത്ത അതെ സാരി

“വീട്ടിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോ ഞാനും പോയി. അവിടെ വെച്ച് കണ്ടതാ.. മുമ്പ് എപ്പോഴോ നി ഇത് ഉടുത്തു കണ്ട പോലെ. ഹോസ്പിറ്റലിൽ വെച്ചു ഉടുത്തല്ലേ?”

അവൾ ഉമിനീർ വിഴുങ്ങി. അവൾ അത് ഉടുത്തിട്ടില്ലായിരുന്നു. ഒരേയൊരു സാരി മാത്രം ആണ് കൊണ്ട് പോയത്. അത് ഒരു കറുപ്പ് സാരി ആയിരുന്നു. അവൾ അത് വാങ്ങി

“നിൽക്ക് ഞാനുടുപ്പിക്കാം “

അവളുടെ വസ്ത്രങ്ങൾ അവൻ തന്നെ അഴിച്ചു കളഞ്ഞു. പിന്നെ അവൻ തന്നെ അത് ധരിപ്പിച്ചു

“നോക്ക് എന്താ സ്ട്രക്ച്ചർ…”

അവൻ നിലത്തു ഇരുന്നു പു- ക്കിളിൽ അമർത്തി ചുംബിച്ചു

“ഇച്ചാ..”

“ഉം “

“തലവേദന മാറിയോ?”

“കുറഞ്ഞെടി.”

അവൻ ജനാല തുറന്നിട്ട്‌ അവളെ തന്നോട് ചേർത്ത് പിടിച്ചു. പുറത്തേക്ക് നോക്കി നിന്നു. ഒരു സൈക്കിൾ ബെൽ കേട്ടത് പോലെ. അവൻ ഗേറ്റ്നരികിലേക്ക് നോക്കി. സൈക്കിൾ ചവിട്ടി അവൾ വരുന്ന പോലെ…

അവൻ കണ്ണുകൾ അടച്ച് മുഖം വെട്ടിച്ചു

“എന്താ ഇച്ചാ?”

“ഹേയ്..നിന്റെ സൈക്കിൾ എവിടെ?”

അവൾ ആ നിമിഷം സത്യമായിട്ടും ഞെട്ടി പോയി

പക്ഷെ പിന്നെ അവൾക്ക് സംശയം തോന്നി. പഴയ കാര്യങ്ങൾ പറഞ്ഞപ്പോ താൻ ചിലപ്പോൾ പറഞ്ഞു കാണും. സൈക്കിളിൽ ആണ് വരുന്നതെന്ന്

“വീട്ടിൽ ഉണ്ടല്ലോ.”

“അത് നമുക്ക് ഇങ്ങ് കൊണ്ട് പോരണം നൊസ്റ്റാൾജിയ അല്ലേടി?”

അവൾ ഒന്ന് മൂളി. അവൻ ഇങ്ങനെ നോക്കി നിന്നു. ദൂരെ വളവ് തിരിഞ്ഞു ഒരു ബസ്.

ടൂറിസ്റ് ബസ്. ഏതോ കുട്ടികൾ ടൂർ പോവാണ്

“സാറ..നോക്ക് ടൂർ പോകുവാണെന്ന് തോന്നുന്നു അല്ലേ?” അവൾ നോക്കി

കുട്ടികൾ പാട്ടും ബഹളവും ആയിട്ട് കടന്ന് പോകുന്നു. അവന്റെ തലച്ചോറിൽ ഒരു മിന്നൽ പോയ പോലെ തോന്നി

“സാറ..?”

“ഉം.”

“അന്ന് നി ടൂർ പോയപ്പോ ഞാൻ ഇത് പോലെ..”

പെട്ടെന്ന് അവൻ നിർത്തി. സാറ പെട്ടെന്ന് ആ മുഖം പിടിച്ചു തിരിച്ചു

“എന്താ പറഞ്ഞെ”

അവൻ ഒന്ന് തല കുടഞ്ഞു

“എന്ത്?”

“ഞാൻ ടൂർ പോയ കാര്യം “

“നി എപ്പോ ടൂർ പോയി?”

അവൻ തല ഒന്ന് അമർത്തി

“വേദന വരുന്നോ?”

“ഉം നമുക്ക് കിടക്കാം “

അവൾ വേഗം ജനാല വലിച്ച് അടച്ച് കളഞ്ഞു. അവൻ അവളുടെ നാസികതുമ്പിൽ മൃദുവായി ഉമ്മ വെച്ചു. ഉരുമ്മി

“മറുക് എവിടെ?” അവൻ സാരി പതിയെ മാറ്റി മറുകിൽ ചുംബിച്ചു. ഉടലിലേക്ക് ഒരു മഴ പെയ്യുന്ന പോലെ അവൾക്ക് തോന്നി. ഇടിയും മിന്നലുമുള്ള ഇടവപ്പാതി. വസ്ത്രത്തിന്റെ അവസാന ഇഴയും അകന്നു മാറി. ചാർലി ശ്വാസം അമർത്തി പിടിച്ച് അവളെ ഉറ്റു നോക്കി

“ഇച്ചായന്റെ പൊന്നെ…”

അവൻ അങ്ങനെ മന്ത്രിച്ചു കൊണ്ട് അവളുടെ മാറിൽ മുഖം ചേർത്ത് ഉമ്മ വെച്ചു.

സാറ നടുങ്ങി പോയി

ആ വിളി അന്നത്തെ വൈകുന്നേരം വിളിച്ച വിളി. അവളുടെ ഹൃദയം പിടഞ്ഞടിച്ചു. ആ മുഖം അവൾ കൈകളിൽ എടുത്തു

പാതിയടഞ്ഞ കണ്ണുകൾ. പൊള്ളുന്ന ശ്വാസം

“മോളെ..”

“ഉം.”

“ഇച്ചാന്ന് വിളിച്ചേ “

അവൾ മെല്ലെ വിളിച്ചു. അവൻ ഒരു കൊടും കാറ്റ് ആയി. അവളെ അത് ചുഴറ്റി എറിഞ്ഞു കളഞ്ഞു. ഉടലിലേക്ക് വീശിയടിക്കുന്ന തീക്കാറ്റ്. അവൾ അവനെ മുറുകെ പിടിച്ചു

“എനിക്കു നിന്നെ എല്ലാ അർത്ഥത്തിലും വേണം സാറ “

അവൻ പിറുപിറുത്തു

സാറയ്ക്ക് വീണ്ടും ആ വൈകുന്നേരം ഓർമ്മ വന്നു

“നിനക്ക് പേടിയുണ്ടോ?”

അവൻ അവളുടെ മുഖത്ത് നോക്കി. അവൾ ഇല്ല എന്ന് തലയാട്ടി

“ഞാൻ…ഞാൻ നിന്റെയല്ലേ, അവൻ അടഞ്ഞ സ്വരത്തിൽ ചോദിച്ചു

“ഉം.”

അവന്റെ മുഖം അവളുടെ കഴുത്തിടുക്കിൽ അമർന്നു. മെല്ലെ അവൻറെയുടൽ അവളിലേക്കും

നിമിഷങ്ങൾ…

ഒരുമിച്ച് ഒറ്റ ഉടലായി തമ്മിൽ പിണഞ്ഞ്

വിയർത്തു നനഞ്ഞു. ഒട്ടിച്ചേർന്ന രണ്ടു ദേഹങ്ങൾ

“എന്റെ പൊന്നല്ലെടാ “

അവൻ അവളെ മതി വരാതെ എന്ന വണ്ണം ഉമ്മകൾ കൊണ്ട് മൂടി. ഒടുവിൽ മെല്ലെ അവളെ ചേർത്ത് പിടിച്ചു നെഞ്ചിൽ ചേർത്ത് വേർപെട്ട് കിടന്നു

സാറ തളർന്നു പോയിരുന്നു. അവൾ കണ്ണുകൾ അടച്ചു

“മോള് ഉറങ്ങിക്കോ ” അവൻ മെല്ലെ താളം പിടിച്ചു

ഒരു ഉറക്കത്തിലേക്ക് സാറ ആഴ്ന്ന് പോകുമ്പോ അവന്റെ തലച്ചോറിലേക് ആ ദൃശ്യം വീണ്ടും വന്നു. ഇത് പോലെ തന്റെ നെഞ്ചിൽ, ഇതേ സാരി..

ഒരു പക്ഷെ താൻ ചിത്രങ്ങൾ വരച്ചത് കണ്ടത് കൊണ്ട് തോന്നുന്നതാവും. പക്ഷെ ചിത്രത്തിൽ സാരി ഇല്ല. അവൾ ന- ഗ്നയായിരുന്നു. ഈ പച്ച സാരി താൻ തിരഞ്ഞെടുത്തതാണ്

തന്റെ ഉള്ളിലെ ദൃശ്യത്തിൽ അതെ സാരി…

അവൻ കണ്ണുകൾ അടച്ചു ഉറങ്ങാൻ ശ്രമിച്ചു.

വെളിയിൽ കാർ നിൽക്കുന്ന സ്വരം കേട്ടത് പോലെ…

“സാറ എഴുന്നേലേക്ക് ഡോക്ടറെ കാണാൻ പോയിട്ട് അപ്പയുമമ്മയും വന്നു “

അവൻ മെല്ലെ അവളെ കുലുക്കി. സാറ ഞെട്ടിയുണർന്നു

“എന്താ?”

“നി എഴുന്നേറ്റു വാ. അവരൊക്കെ വന്നു ” സാറ സംശയത്തോടെ എഴുന്നേറ്റു വസ്ത്രം ധരിച്ചു ജനാല തുറന്നു

“ആരു വന്നു? നോക്കിക്കേ രാത്രി ആയി..ഉറങ്ങിക്കെ “

അവൻ തലയാട്ടി

സാറ അവനെ പിടിച്ചു കിടത്തി ലൈറ്റ് അണച്ചു ചേർന്ന് കിടന്നു

തുടരും…