മന്ത്രകോടി – ഭാഗം 35, എഴുത്ത്: മിത്ര വിന്ദ

ഭാഗം 35

ഇനി ഒരിക്കലും നന്ദേട്ടനെ കൂടാതെ എങ്ങോട്ടും പോകില്ലെന്നും അവൾ തീരുമാനിച്ചുറപ്പിച്ചു..

നന്ദൻ കയറിവന്നപ്പോൾ ദേവു നെറ്റിയും തിരുമ്മി നിൽക്കുന്നതാണ് കണ്ടത്…

അമ്മേ ഊണെടുക്ക്, വല്ലാണ്ട് വിശന്നു പോയി…. എന്തൊരു ചൂടാണ്….എന്നും പറഞ്ഞു നന്ദൻ മുറിയിലേക്ക് പോയി,.

തന്നെ നോക്കി പുഞ്ചിരിയോട് കൂടി നിൽക്കുന്നവളെ അവൻ കണ്ടില്ലെന്ന് നടിച്ചു..

ദേവുവിനെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല.

ഇത്രയും ദിവസം പിരിഞ്ഞിരുന്നിട്ട് പോലും നന്ദേട്ടന് ഒരു മാറ്റവും ഇല്ലാലോ എന്ന് അവൾ ഓർത്തു..

മോനേ നാളെ ആണ് തൃക്കളത്തൂർ അമ്പലത്തിലെ പൂരം, നീ രാവിലെ മോളെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുത്തിട്ട് ഹോസ്പിറ്റലിൽ പോയാൽ മതി… ദേശ ദേവതയുടെ ഉത്സവം ആണ്….സരസ്വതി മകന് ചോറ് വിളമ്പുന്നതിനിടയിൽ പറഞ്ഞു..

എനിക്ക് സമയം കിട്ടുമോന്ന് പോലും അറിയില്ല അമ്മേ, അമ്മ പോയാൽ മതി…

നന്ദൻ അമ്മയെ നോക്കി മറുപടി നൽകി.

“അതൊന്നും പറഞ്ഞാൽ പറ്റില്ല മോനേ, നിന്റെ വിവാഹം നടക്കാനായി ഞാൻ എത്ര പ്രാർത്ഥിച്ചതാണെന്നു അറിയാമോ ദേവിയോട്…. നീ പോയെ തീരു….. ഒരു ദിവസം നിനക്ക് ലീവ് എടുത്തു കൂടെ നന്ദ….അവർ മകനോട് കുറച്ചു ദേഷ്യത്തിൽ പറഞ്ഞത് എങ്കിലും അവൻ മറുപടി ഒന്നും പറഞ്ഞില്ല..

രാത്രിയിൽ കിടക്കാൻ നേരം നന്ദൻ എന്തെങ്കിലും ഒന്നു തന്നോട് സംസാരിക്കും എന്ന് കരുതി എങ്കിലും പോലും അവൻ
അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല..

നെഞ്ചു വിങ്ങി പിടയുമ്പോളും പാവം ദേവു അങ്ങനെ തന്നെ നിന്നു.

ഇടക്ക് നന്ദൻ ഉറക്കത്തിൽ കണ്ണുതുറന്നപ്പോൾ ദേവുവിന്റെ കൈകൾ അവന്റെ ദേഹത്തു ആണ്,അവനോട് പറ്റിച്ചേർന്നു കിടക്കുന്ന അവളെ നന്ദൻ അരണ്ട വെളിച്ചത്തിൽ അരുമയോട് നോക്കി.

അവളുടെ വലം കൈ കൈ എടുത്തു മറ്റുവാൻ തുടങ്ങിയതും
അവന്റെ വയറിൽ വട്ടം ചുറ്റി പിടിച്ചു കൊണ്ട് അവൾ നന്ദന്റെ അടുത്തേക്ക് ഒന്ന് കൂടി ചേർന്നു.

എന്നിട്ട് വലത് കാലും കൂടി എടുത്തു അവന്റെ ദേഹത്തേയ്ക്ക് വെച്ചു.

രാവിലെ ഉറക്കം തെളിഞ്ഞപ്പോൾ ദേവു നന്ദനോട് ഒട്ടി കിടക്കുക ആണ്,… അതും അവനെ കെട്ടിപിടിച്ചു കൊണ്ട്…

ഈശ്വരാ ന്റെ കാല്..

പിറു പിറുത്തു കൊണ്ട്
അവൾ വേഗം എഴുനേറ്റു,

ആദ്യമായിട്ടാണ് താൻ ഇങ്ങനെ,,……. മൂന്നാല് ദിവസം അമ്മയെ കെട്ടിപിച്ചാണ് താൻ കിടന്നത്, ചെ….. കഷ്ടമായി പോയി, നന്ദേട്ടൻ അറിഞ്ഞോ ആവോ…. എത്തി വലിഞ്ഞു
നോക്കിയപ്പോൾ ഏട്ടൻ സുഖസുഷുപ്തിയിൽ ആണ്…

വേഗം തന്നെ അവൾ മുറി വിട്ട് ഇറങ്ങി


കാലത്തെ ദേവു കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ റെഡി ആയി നിൽക്കുകയാണ് സരസ്വതിയുടെ നിർദ്ദേശപ്രകാരം,….

അമ്മ മുറിയിലേക്ക് കയറി പോയതാണ്, നന്ദേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്, അവൾക്കു അവ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്…. അല്പം ഉച്ചത്തിൽ ആണ് സംസാരം പോലും.

മുറിയിൽ നിന്നും ഇറങ്ങി വന്ന സരസ്വതി ദേവൂട്ടിയെ ദേഷ്യത്തോടെ നോക്കി…

മതി നീയ് അണിഞ്ഞൊരുങ്ങി നിന്നത്, പോയി എല്ലാം മാറിക്കോ, അവനു ഇന്ന് സമയം ഇല്ലെന്നു അമ്പലത്തിൽ പോകാൻ, അല്ലെങ്കിൽ നീ ഇല്ലാതെ അവൻ പൊയ്ക്കോളാമെന്ന് പറയുന്നത്… അവർ കസേരയിൽ ഇരുന്നുകൊണ്ട് പിറുപിറുത്തു..

ദേവു അവരുടെ മുറിയിലേക്ക് ചെന്നപ്പോൾ നന്ദൻ കട്ടിലിൽ ഇരിക്കുകയാണ്..

“നന്ദേട്ടൻ അമ്പലത്തിൽ പൊയ്ക്കോളൂ,അമ്മയെ സങ്കടപ്പെടുത്തേണ്ട…. ഞാൻ ഉച്ചക്ക് കാവടിയും ഘോഷ യാത്രയും വരുമ്പോൾ പോകുന്നതേയുള്ളു” എന്നും പറഞ്ഞു ദേവു ഉടുത്തിരുന്ന വേഷം മറുവാനായി പോയി.

അമ്മേ, ഞാൻ അമ്പലത്തിൽ കയറിക്കോള്ളം, ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട.. നന്ദേട്ടൻ പറയുന്നത് ദേവു കേട്ടുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി ചെന്നു.

അവൾ വരുന്നത് കണ്ടപ്പോൾ നന്ദൻ മുഖം ഉയർത്തി നോക്കി.

ഒരു വേള ഇരു മിഴികളും കോർത്തു.

അവളുടെ നനവാർന്ന മിഴികൾ, സങ്കടം നിഴലിച്ചു നിൽക്കുകയാണ് എങ്കിൽപോലും അവൾ അവനെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു.

എന്നിട്ട് വേഗം അടുക്കളയിലേക്ക്പോയി.

“നന്ദ….. നീ ഇവളെ അവഹേളിക്കുന്നതിനും, ചീത്ത വിളിക്കുന്നതിനും ഒക്കെ ഒരു ദിവസം നീ വിഷമിക്കും മോനേ… ഇത് പറയുന്നത് മാറ്റരുമല്ല, നിന്റെ അമ്മയാണ്….. എല്ലാവർക്കും വേണ്ടി എന്റെ കുഞ്ഞ് ബലിയാടായി,,,”

സരസ്വതിയമ്മ ഇടറിയ ശബ്ദത്തിൽ പറഞ്ഞു..

അതൊന്നും ഗൗനിക്കാതെ കൊണ്ട് നന്ദൻ പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.

ഉച്ചയായപ്പോൾ പാവം ദേവു വീണ്ടും ഒരുങ്ങി,

“അമ്മേ,വരുന്നോ,നമ്മൾക്ക് അമ്പലത്തിൽ പോയിട്ട് പെട്ടന്ന് വരാം…. “ദേവു അമ്മയെ വിളിച്ചെങ്കിലും അവർ തലവേദന ആയിട്ട് കിടക്കുകയായിരുന്നു…

“മോളെ, അമ്മക്ക് വല്ലാതെ തലവേദനിക്കുന്നു, നിനക്ക് ഞാൻ ഒരു ഓട്ടോ വരുത്തിത്തരാം, അതിൽ പോയിട്ട് വാ,മടങ്ങാൻ നേരത്തു അമ്പലത്തിലെ കിഴക്കേ നടയുടെ മുന്നിൽ നിന്നും ഏതെങ്കിലും ഓട്ടോയിൽ മടങ്ങി പോരുകയും ചെയ്യാം…”

അവർ ദേവുട്ടിയോടായ് പറഞ്ഞു..

“ശോ, അച്ഛനും ഇല്ലാതെ പോയല്ലോ.ഇനി ഞാൻ പോണോ അമ്മേ “

“അതൊന്നും സാരമില്ല.. ന്റെ കുട്ടി പോയി വരു……”

അവൾ മനസില്ലാമനസോടെ അമ്പലത്തിൽ പോകാനായി ഇറങ്ങി..

“ഒന്നും പേടിക്കാനില്ല ദേവു, നമ്മൾ എത്ര വട്ടം പോയിരിക്കുന്നു അവിടെ,അതും നമ്മുടെ നാട് അല്ലേ മോളെ “

സരസ്വതി അമ്മ അവൾക്ക് ധൈര്യം പകർന്നു…

ദേവു ഓട്ടോയയിൽ കയറിപോയപ്പോൾ സരസ്വതി അമ്മക്ക് എന്തോ വല്ലാത്ത വിഷമം തോന്നി,

താനും കൂടി പോകേണ്ടതായിരുന്നു, പാവം…. അവളെ തനിച്ചു വിടേണ്ടയിരുന്നു..പേടി ഉണ്ടാകുമോ ആവോ…
തലവേദന ആയതിനാൽ അവർ വീണ്ടും കിടന്നു…

കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടാണ് സരസ്വതി വാതിൽ തുറകാനായി പോയത്..

ഹോ, ഉറങ്ങി പോയത് അറിഞ്ഞില്ല, ദേവു ഇത്ര വേഗന്ന് എത്തിയോ….. വാതിൽ തുറന്നപ്പോൾ ഗുപ്തൻ നായർ ആയിരുന്നു..

ദേവൂട്ടി എവിടെ,,അമ്പലത്തിൽ പോയിട്ട് കണ്ടില്ലലോ , സരസ്വതി ഭർത്താവിനെ നോക്കി..

ശിവ ശിവ, ദേവൂട്ടി അമ്പലത്തിൽ പോയിരുന്നോ, ഈശ്വരാ കുട്ടിക്കെന്തെങ്കിലും പറ്റിയോ ആവോ… അയാൾ തലയിൽ കൈവെച്ചു

എന്താ ഏട്ടാ, എന്താ പറ്റിയത്,സരസ്വതി അയാളുടെ ഇരുകൈയിലും പിടിച്ചു ചോദിച്ചു..

അമ്പലത്തിൽ നിന്നും ആളെയും കയറ്റി വന്ന കിഴക്കേടത്തു ബസ് ഒരു മിനിലോറിയും ആയി ഇടിച്ചു, കുറെ ആളുകൾക്ക് പരിക്ക് പറ്റി, ആരൊക്കെയോ മരിച്ചു എന്ന് പറഞ്ഞത്,,,,, ഈശ്വരാ ദേവു എവിടെയാണോ ആവോ… ഗുപ്തന്നായര് മുറ്റത്തേക്കു ഇറങ്ങി കൊണ്ടു പറഞ്ഞു..

എന്റെ ദേവി….. എന്റെ കുഞ്ഞിന് ന്ത്‌ പറ്റി,,, സരസ്വതി വേഗം ഫോൺ എടുത്തു മകനെ വിളിച്ചു..

അമ്മേ, ഇത്രക്ക് പേടിക്കാൻ ഒന്നും ഇല്ല, അവൾ ഇങ്ങു പോന്നോളും….. കൊച്ചു കുട്ടി ഒന്നും അല്ലാലോ…

നന്ദൻ കാൾ കട്ട്‌ ചെയ്തു..

ഗുപ്തൻ നായർ ആരെയോ ഒക്കെ ഫോൺ വിളിച്ചിട്ട് സരസ്വതിയും ആയിട്ട് അമ്പലത്തിലേക്ക് പോകാനായി തയ്യാറായി

അമ്പലത്തിൽ ചെന്നപ്പോൾ ദേവുവിനെ എവിടെയും കണ്ടെത്താനായില്ല….

പരിക്കേറ്റവരെ എല്ലാം താലൂക്ക് ഹോസ്പിറ്റലിൽ ആണ് കൊണ്ടുപോയതെന്നു ആണ് അവർക്ക് അറിയാൻ കഴിഞ്ഞത്…..

ഇരുവരും കൂടി അവിടേക്ക് പാഞ്ഞു..

“സാറിന്റെ അമ്മയും അച്ഛനും തീയട്ടറിന്റെ വാതിൽക്കൽ ഇരിക്കുന്നത് കണ്ടു…..എന്ത് പറ്റി സാറെ, ആരെങ്കിലും വേണ്ടപ്പെട്ടവർ ഉണ്ടോ മഞ്ജുസിസ്റ്റർ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ആണ് നന്ദൻ വേഗം അവിടേക്ക് ചെന്നത്..

ഈശ്വരാ എന്റെ ദേവു….. അവൻ തീയേറ്ററിലേക്ക് പാഞ്ഞു..

നിറമിഴികളോടെ ഇരിക്കുന്ന സരസ്വതി ഓടി വരുന്ന മകനെ കണ്ടുകൊണ്ട് പാഞ്ഞു ചെന്നു……

“എടാ,നീ എങ്ങോട് ആണ് ഓടുന്നത്, നിന്റെ ആരെങ്കിലും ഇവിടെ ഉണ്ടോ…….ഉണ്ടോന്നു… എടാ പറയെടാ..”അവർ മകന്റെ ഇരു ചുമലിലും പിടിച്ചുലച്ചു…

“സരസ്വതി മിണ്ടാതിരിക്കു,ആരെങ്കിലിം കേൾക്കും,,”

, ഗുപ്തൻ നായർ ഭാര്യയോട് പറഞ്ഞു..

അമ്മയുടെ കൈ വിടുവിച്ചുകൊണ്ട് നന്ദൻ തിയറ്ററിലേക്ക് കയറി..

ഡോക്ടർ മിഥുനും ഡോക്ടർ ശിവയും കൂടി ഇരുന്നു സംസാരിക്കുന്നു..

ഓഹ് നന്ദൻ, കമ്മോൺ, സിറ്റ് ഹിയർ, ഡോക്ടർ ശിവ വിളിച്ചെങ്കിലും നന്ദൻ അത് കേട്ടില്ല..

തുടരും

Leave a Reply

Your email address will not be published. Required fields are marked *