മന്ത്രകോടി – ഭാഗം 40, എഴുത്ത്: മിത്ര വിന്ദ

സരസ്വതി, അവൾ എന്തൊരു ആർഭാടം ആണെന്നോ, എന്റെ മോന്റെ പോക്കറ്റ് കാലിയായി എന്ന് എനിക്ക് നല്ലോണം അറിയാം, അവൾക്ക് എല്ലാ വീകെന്റിലും കറങ്ങാൻ പോകണം, ചുമ്മാ പോയിട്ട് വരില്ല, ഒന്നെങ്കിൽ ചെരുപ്പ്, അല്ലെങ്കിൽ ഡ്രസ്സ്‌ അല്ലെങ്കിൽ അവൾക്ക് ബാഗ് വേണം,,,, എത്രമാത്രം ഉണ്ടെങ്കിലും അവൾക്ക് മതിയാകില്ല,…. ഒറ്റ ഷോപ്പിങ്ങിൽ രൂപ എത്രയാണ് ഇറങ്ങുന്നതെന്നു അറിയുമോ, ഒരു ചുരിദാർ ഒക്കെ പത്തും പതിനായിരവും രൂപയുടെ ആണ് എടുക്കുന്നത്, ഞാൻ രണ്ടാഴ്ച പോയി നിന്നപ്പോൾ ഈ കൂത്തു കണ്ടിട്ട് എനിക്ക് അരിശം കയറി അവിടെ നിന്നും പോന്നു… മാലതി പറഞ്ഞു

എന്റെ മാലതി, നീ ഒന്നു പതുക്കെ പറയു…. ആരെങ്കിലും കേട്ടാലുണ്ടല്ലോ…ബാലകൃഷ്ണൻ ഭാര്യയെ ശാസിച്ചു…

ഞാൻ ഉറക്കെ തന്നെ പറയും, അവൾ ഇങ്ങ് വരട്ടെ,

ഇവിടെയും ആ കുടുംബത്തിലെ ഒരെണ്ണത്തിനെ കൊണ്ടു വന്നിട്ടില്ലേ, ഇതുപോലെ ഒക്കെ ആണോന്ന് ചോദിക്ക്, മാലതി കൈകൾ കൂട്ടിപിണച്ചു കൊണ്ടു പറഞ്ഞു..

ദേവൂട്ടിയെ നിങ്ങൾക്ക് കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ്, നന്ദന് കിട്ടിയ സ്വത്താണ് ദേവു,,, അത്രയ്ക്ക് നല്ല മനസ് ഉള്ള കുട്ടിയാണ് അവള്.മാലതി പിന്നെയും പറഞ്ഞു..

ലെച്ചുനെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല ഞാൻ പറഞ്ഞത്, പക്ഷെ അവൾക്ക് കുറച്ചൂടെ പക്വത വരണം, ഈ ഒരു കാലത്ത് ഇതുപോലെ അർഭാടo നടത്തി ജീവിച്ചാൽ കുറച്ചു കഴിഞ്ഞു കുടുംബ ജീവിതം താളം തെറ്റും..അത്രയേ അർഥം ആക്കിയൊള്ളു… മാലതി ദീർഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു..

പതിനായിരം രൂപയുടെ ചുരിദാർ ചേടത്തി എടുത്തപ്പോൾ അനുജത്തി ഇത്രയും ദിവസം ആയിട്ടും തന്നോട് ഒരു കൈലേസു പോലുമാവശ്യപെട്ടിട്ടില്ല… ഓണത്തിന് പോലും അവൾ ഒരു പരാതി പറഞ്ഞില്ല…. പാവം ദേവു,…..

നന്ദൻ ഓർത്തു..

നന്ദേട്ടാ, ഫോൺ റിങ് ചെയുന്നുണ്ട്,….. ദേവിക വിളിച്ചു പറഞ്ഞപ്പോൾ നന്ദൻ എഴുനേറ്റു പോയത്…

ഫോണിൽ സംസാരിച്ചിട്ട് നന്ദൻ റൂമിലെത്തിയപ്പോൾ ദേവിക അലമാരയിൽ എന്തോ തിരയുന്നു, നോക്കിയപ്പോൾ അവൾ ഓരോ ചുരിദാറും എടുത്തു നോക്കുകയാണ്..

എന്താ നോക്കുന്നത്.. അവൻ ചോദിച്ചു..

ഏത് ഡ്രസ്സ്‌ ഇടണം എന്ന് കൺഫ്യൂഷൻ ആണ് നന്ദേട്ടാ,,, അവൾ അവസാനം നന്ദനോടായ് പറഞ്ഞു..

നന്ദൻ അലമാരയിൽ നിന്നും ഒരു കവർ എടുത്തു അവൾക്ക് നീട്ടി, ഇതെന്താ ഇത്, എന്നും പറഞ്ഞു കൊണ്ടു ദേവു അത് തുറന്നു നോക്കി…

ഒരു സാരീ ആയിരുന്നു അതിൽ…. കൂടെ നീണ്ട ഒരു ബില്ലും കിടപ്പുണ്ടായിരുന്നു..ഓണം പർച്ചെസിങ് ആണെന്ന് അപ്പോൾ അവൾക്ക് മനസിലായി,

തനിക്ക് ഒന്നു മേടിച്ചില്ല എന്ന് അമ്മയോട് കളവ് അല്ലേ പറഞ്ഞത്……….

ദേവു……. ലെച്ചു അകത്തേക്ക് കയറിവന്നു..

ചേച്ചി, അവൾ ഓടിച്ചെന്നു ലെച്ചുവിനെ കെട്ടിപിടിച്ചു…

ആഹ്…. കൊള്ളാല്ലോ, ഈ സാരീ ആണോ നീ ഉടുക്കുന്നത്, ദേവുട്ടിയുടെ കൈയിൽ ഇരുന്ന കവർ മേടിച്ചു കൊണ്ടു ലെച്ചു ചോദിച്ചു..

അതെ ചേച്ചി, ഇതാണ് ഉടുക്കുന്നത്, എനിക്ക് നന്ദേട്ടൻ മേടിച്ചു തന്നതാ, അത് പറയുമ്പോൾ ദേവൂന്റെ കണ്ണുകൾ തിളങ്ങി..

ഇതേതാ ഈ സാരി? സരസ്വതിയമ്മയും ദേവുട്ടിയോട് ചോദിച്ചു..

നന്ദേട്ടൻ വാങ്ങിയതാമ്മേ… ദേവു അതീവ സന്തോഷത്തോടെ അത് പറയുന്നത് നന്ദൻ കാണുന്നുണ്ടായിരുന്നു..

അങ്ങനെ വൈകിട്ട് പാർട്ടി ഒക്കെ അടിപൊളി ആയി കഴിഞ്ഞു…വന്നിരുന്ന ആളുകൾ ഒക്കെ അവളെ ഒരുപാട് അഭിനന്ദിച്ചു..നന്ദന്റെ ഫ്രണ്ട്സും, അവരുടെ റിലേറ്റീവ്സും ഒക്കെ ആയിട്ട് അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു.

ഗുപ്തൻ നായരും സരസ്വതിയമ്മയും ദേവൂന്റെ അടുത്ത് ഒരുപാട് അഭിമാനത്തോടെ നിന്നു. ഒപ്പം അവളുടെ മാതാ പിതാക്കളും..

എല്ലാവരും അവൾക്ക് സമ്മാനങ്ങൾ ഒക്കെ നൽകിയ ശേഷം ഡിന്നർ ഒക്കെ കഴിച്ചു തിരിച്ചു പോയത്..

ഇടക്ക് ഒക്കെ മാലതി ആണെങ്കിൽ സരസ്വതിഅമ്മയോട് ലെച്ചുന്റെ ഓരോ പ്രവൃത്തികളും പറയുന്നുണ്ടായിരുന്നു

എല്ലാവരും നിനക്ക് സമ്മാനങ്ങൾ ഒക്കെ തന്നില്ലേ, ഇതിഷ്ടമായൊന്നു തുറന്നു നോക്ക്…. നന്ദൻ തലേദിവസം മേടിച്ച ജുവല്ലറി ബോക്സ്‌ കൊടുത്തുകൊണ്ട് രാത്രിയിൽ കിടക്കാൻ നേരം ദേവൂട്ടിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു..

നന്ദേട്ടൻ എന്ത് തന്നാലും എനിക്കിഷ്ടമാ, ഇത് തുറക്കേണ്ട ആവശ്യം പോലും ഇല്ല, അവൾ നന്ദനെ നോക്കി പറഞ്ഞു..

എന്ത് തന്നാലും ഇഷ്ടമാണോ…….എന്നാൽ അത് ഒന്ന് അറിയണമല്ലോ ദേവൂട്ടാ…. അവൻ അവളുടെ ഇരു ചുമലിലും പിടിച്ചുകൊണ്ടു തന്നോട് ചേർത്തു നിർത്തി…

അവന്റെ കണ്ണുകളിലേക്ക് ദേവു നോക്കി…

ഈ റാങ്ക് മേടിച്ചപ്പോൾ ആണോ നന്ദേട്ടൻ എന്നെ സ്നേഹിച്ചു തുടങ്ങിയത്, വിതുമ്പികൊണ്ടവൾ ചോദിച്ചു..

ഓണത്തിന് എല്ലാവരുടെയും ഒപ്പം നിനക്ക് ഈ സാരി മേടിച്ചപ്പോൾ നീ റാങ്ക് മേടിച്ചിരുന്നോ, ഇല്ലാലോ

“നന്ദേട്ടന് എന്നോട് വെറുപ്പ് അല്ലായിരുന്നോ, എത്രമാത്രം എന്നെ അകറ്റി നിറുത്തി… ഞാൻ… ഞാൻ അതൊക്ക ഓർത്തു കരഞ്ഞതിനു കണക്ക് ഇല്ല… അറിയാമോ…,

അത് വരെയും അടക്കി പിടിച്ച സങ്കടം മുഴുവൻ ദേവു അവന്റെ മുന്നിൽ തുറന്നു കാട്ടി..

അപ്പോളേക്കും നന്ദൻ അവളെ പുണർന്നു കഴിഞ്ഞിരുന്നു..

ഇഷ്ടം ആയിരുന്നു പെണ്ണേ എനിക്ക്….. ഒരുപാട് ഒരുപാട ഇഷ്ടം.. സത്യം പറഞ്ഞാല് നിന്നേ എനിക്ക് ഒരു ദിവസം പോലും പിരിഞ്ഞു ഇരിക്കാൻ വയ്യാരുന്നു പെണ്ണേ.. അതുകൊണ്ട് ആണ് നീ വീട്ടിൽ പോകാൻ ചോദിച്ചിട്ട് പോലും ഞാൻ അനുവാദം തരാതെ ഇരുന്നത്.ആദ്യമായി നിന്നേ പിരിഞ്ഞ വേദന… അത് എത്രമാത്രം ആയിരുന്നു എന്ന് നിനക്ക് പറഞ്ഞാൽ മനസിലാവില്ല ദേവു..

അവൻ അത് പറയുമ്പോൾ ദേവുന്റെ കൈകൾ അല്പം കൂടി മുറുകി.

പിന്നേ എന്റെ കുറച്ചു കോംപ്ലസ് ആണ് എന്നെ അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചത്, നീ അതൊക്കെ മറക്കണം,,, പോട്ടെ സാരമില്ല അവൻ അവളോട് ക്ഷമാപണം നടത്തുകയാണ്

“ഇല്ല, നന്ദേട്ടൻ കളവ് പറയുകയാ, എനിക്ക് അറിയാം, എന്നോട് വെറുതെ പറയുന്നതാണ്… എന്നെ പറ്റിയ്ക്കുവല്ലേ…ദേവു കൈമുഷ്ടികൊണ്ട്
അവന്റെ നെഞ്ചിൽ ചെറുതായി ഇടിച്ചു..

നിന്റെ ചേച്ചിയും വീട്ടുകാരും കൂടി എന്നെ ഒരു കോമാളി ആക്കിയപ്പോൾ നിന്നിലൂടെ പകരം വീട്ടണം എന്ന് ഞാൻ ആഗ്രഹിച്ചു, എനിക്കപ്പോൾ എല്ലാവരോടും വെറുപ്പായിരുന്നു, നിന്നോടുപോലും..

പക്ഷെ ദേവു, നീ എന്നെ തോൽപിച്ചുകളഞ്ഞു….

ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ എല്ലാം നീ സഹിച്ചുകൊണ്ട് ഇവിടെ നിന്നു, എന്നോട് ഒരു വാക്കുപോലും ഉരിയാടാതെ…

എപ്പോളൊക്കേയൊ ഞാനും നിന്റെ മുൻപിൽ ചെറുതായി തുടങ്ങി…

ഞാൻ പോലും അറിയാതെ നീ എന്റെ മനസ് കീഴടക്കി ദേവു,,,,,,,, നീ.. നീ.. നന്ദന്റെ ആണ്, നന്ദന്റെ മാത്രം,, അവൻ അതും പറഞ്ഞു അവളെ ഗാഢമായി അസ്ലേഷിച്ചു…

തുടരും