വളരെ ഉത്സാഹത്തോടെ കൂടി, അച്ചായനെ വിശ്വസിപ്പിക്കുന്ന രീതിയിലാണ്, ടോണി കാര്യങ്ങളൊക്കെ അവതരിപ്പിച്ചത്.?പക്ഷേ ജോസ് അച്ചായന് അതെല്ലാം കളവാണെന്ന് മനസ്സിലായി കൂടുതൽ ഒന്നും പറയാതെ കൊണ്ട് അയാൾ നേരെ വീട്ടിലേക്ക് കയറി പോകാനായി ഇറങ്ങി വന്നപ്പോഴാണ് ഭദ്രനെ കണ്ടത്..
അച്ചായാ ടോണി എവിടെ, അവൻ എന്റെ പെണ്ണിനെ അടിച്ചു അല്ലേ, ഇന്ന് ആ ***മോന്റെ അന്ത്യമാണ്…
പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് കയറാൻ തുടങ്ങിയതും, ജോസ് അച്ചായൻ അത് തടഞ്ഞു
ഒരക്ഷരം പോലും നീ മിണ്ടരുത്, വീട്ടിലേക്ക് വാ,അവിടെ സ്ക്രീനിൽ ചെന്ന് നമ്മൾക്ക് ചെക്ക് ചെയ്യാം.
“ഇല്ല… എനിക്ക് ഒന്നും കാണണ്ട, എന്റെ നന്ദനയെ അടിച്ചവന്റെ കൈ ഇന്ന് ഞാൻ എടുക്കും, എന്നിട്ട് ഒള്ളു ബാക്കി എന്തും “
ഭദ്രൻ രോഷാകുലൻ ആയിരുന്നു അപ്പോളേക്കും.
“പറയുന്നത് കേൾക്ക് നീയ്, അവന്നിട്ട് കൊടുത്തോ, വേണ്ടന്ന് ഞാൻ പറയുന്നില്ല, പക്ഷെ കുറച്ചു സാവകാശം വേണം…. ഇച്ചായനെ അനുസരിക്കില്ലേ നീയ് “
ഭദ്രന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി അച്ചായൻ അത് പറഞ്ഞപ്പോൾ,പിന്നീട് ഒന്നും മിണ്ടാതെ അവനും അയാളുടെ കൂടെ ഇറങ്ങിപ്പോയി.
സൂസമ്മയും മക്കളും, അവിടെ ഇല്ലായിരുന്നു. തലേദിവസം വന്ന ബന്ധുമിത്രാദികളെ യാത്രയാക്കുവാൻ വേണ്ടി പോയതാണ് അവരൊക്കെ.
ഭദ്രൻ,അച്ചായന്റെ,കൂടെ ചെന്നു സെറ്റിയിൽ ഇരുന്നു.റിമോട്ട് കൺട്രോൾ എടുത്ത് ജോസ് അച്ചായൻ,സ്ക്രീൻ,പരിശോധിച്ചു.. കാലത്തെ മുതലുള്ള കാര്യങ്ങൾ, ടൈം സെറ്റ് ചെയ്ത് അയാൾ നോക്കി.
നന്ദന,ആയിരുന്നു ആദ്യം ഓഫീസിൽ എത്തിയത്.
അവൾ വന്ന് ചെയറിൽ ഇരിക്കുന്നതും,സിസ്റ്റം ഓൺ ചെയ്യുന്നതും,കുറച്ചുകഴിഞ്ഞ് ബീനയും വീണയും വരുന്നതും,സെക്യൂരിറ്റി ചേട്ടൻ വന്നു നോക്കിയിട്ട് പോകുന്നത് ഒക്കെ,അച്ചായനും ഭദ്രനും കണ്ടു.
അപ്പോഴാണ് ഓഫീസിന്റെ പിന്നിലെ റൂമിലൂടെ, അവിടെ ഉള്ള വാതിൽ തുറന്നു ടോണി കയറി വരുന്നത്.
നന്ദന ആ സമയത്ത് അവിടെയില്ല, അവൾ ബീന ചേച്ചിയോടു, അവരുടെ അടുത്ത് ചെന്നിട്ട് എന്തൊക്കെയോ പറയുന്നുണ്ട്. അതൊക്കെ സ്ക്രീനിൽ വ്യക്തമാണ്.
ടോണി എന്തെടുക്കുകയാണെന്ന്,അറിയുവാനായി,അച്ചായൻ,ആ റൂമിലെ ദൃശ്യങ്ങൾ ഒന്നുകൂടി സൂം ചെയ്തു എടുത്തു നോക്കി.
പെട്ടെന്ന് അച്ചായനും ഭദ്രനുo ഞെട്ടി വിറച്ചു. മേശയുടെ,അകത്ത് സൂക്ഷിച്ചു വെച്ചിരുന്ന 500 ന്റെ നോട്ടുകെട്ടുകൾ എടുത്തിട്ട് ടോണി നന്ദനയുടെ ബാഗിലേക്ക് വയ്ക്കുന്നു. എന്നിട്ട് ഒന്നും അറിയാത്തതുപോലെ അവൻ വന്ന് അവന്റെ സീറ്റിൽ ഇരുന്നു.കുറച്ചു കഴിഞ്ഞ് നന്ദന കയറി വരുന്നതും,ഒക്കെ ഭദ്രൻ നോക്കി കണ്ടു. അവസാനം നന്ദനക്കിട്ട് അവൻ അടിക്കുന്നത് എല്ലാം സ്ക്രീനിൽ തെളിഞ്ഞുവന്നു.
ഒന്നല്ല, മൂന്നാല് തവണയാണ് നന്ദനയെ ടോണി തല്ലിയത്.
ചാടി എഴുന്നേറ്റു പുറത്തേക്ക് പാഞ്ഞ ഭദ്രനെ അച്ചായൻ വട്ടം ചുറ്റി പിടിച്ചു.
എടാ,, അവനിട്ടുള്ളത് നമുക്ക് കൊടുക്കാം, നീ വെയിറ്റ് ചെയ്യ്, പ്ലീസ്.
ജോസച്ചായൻ, ഭദ്രനെ തടഞ്ഞുകൊണ്ട്, അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“യാതൊരു തെറ്റും ചെയ്യാത്ത,എന്റെ പെണ്ണിന്റെ ദേഹത്ത് കൈവച്ചവനെ,ഇന്ന് ഞാൻ കൊ-ന്നിട്ടേ അടങ്ങൂ.. അച്ചായൻ മാറി നിൽക്കുന്നുണ്ടോ മര്യാദയ്ക്ക്”
ഭദ്രന് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ ആവുന്നില്ലായിരുന്നു.
“എടാ,തലേദിവസത്തെ ദൃശ്യങ്ങൾ കൂടി നമുക്ക് നോക്കാം,പെട്ടെന്ന് ജോലിയിൽ നിന്നും പിന്മാറുവാൻ, ആ കൊച്ചിന് എന്താണ് പറ്റിയതെന്ന് നമുക്ക് നോക്കണ്ടേ, നീ കുറച്ച് സമയം കൂടെ വെയിറ്റ് ചെയ്യണം. പ്ലീസ് ഭദ്രാ “
അച്ചായൻ അത് പറഞ്ഞപ്പോഴാണ് ഭദ്രനും അങ്ങനെ ചിന്തിച്ചത്.
ശരിയാണ്,,, പെട്ടെന്ന്, നന്ദനക്ക് എന്തുപറ്റിയത്, എത്ര കാര്യമായിട്ടായിരുന്നു അവൾ ഈ ജോലിയിൽ പ്രവേശിച്ചത്. ഒരുപക്ഷേ ടോണിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രശ്നമുണ്ടായോ എന്നറിയണം എങ്കിൽ, തലേദിവസo സിസിടിവിയിൽ പതിഞ്ഞ, കാര്യങ്ങൾ കൂടി നോക്കണമെന്ന് അവനും തോന്നി.
കാലത്തെ നന്ദന ഓഫീസിൽ വന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഒന്നൊന്നായി ഇരുവരും നിരീക്ഷിച്ചു.
യാതൊരു അസ്വഭാവികതയും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല..
ഒന്ന് രണ്ട് ഫോൺ കോൾസ് വന്നപ്പോൾ, ജോസ് അച്ചായൻ എഴുന്നേറ്റു വെളിയിലേക്കിറങ്ങിപ്പോയി,, ഒടുവിൽ ആ റൂമിൽ ഭദ്രൻ മാത്രമായി.
ജോലി സമയം കഴിഞ്ഞ്, ബീന ചേച്ചിയും വീണയും ബാഗും എടുത്ത് വെളിയിലേക്ക് ഇറങ്ങിപ്പോകുന്നതും, നന്ദന ആ നേരത്തും വേഗത്തിൽ ജോലികൾ ചെയ്തു തീർക്കുന്നതും ഒക്കെ,ഭദ്രൻ കാണുന്നുണ്ട്.
ബാഗും എടുത്ത് പോകാൻ ഇറങ്ങിയവളെ, ടോണി വന്ന് കയ്യിൽ കയറി പിടിക്കുന്നത് പെട്ടെന്ന്, സ്‌ക്രീൻ തെളിഞ്ഞു , വന്നു.
അത് കണ്ടതും ഭദ്രന് തന്റെ ചങ്കിടിപ്പേറി..
നന്ദന അവനെ തള്ളി മാറ്റി അവന്റെ ചെകിട് നോക്കി പൊട്ടിയ്ക്കുന്നതും ടോണി പതറി നിൽക്കുന്നതും എല്ലാം കണ്ടു കൊണ്ട് ഭദ്രൻ അനങ്ങാതെ ഇരുന്നു..
അവനു ഏറെക്കുറെ കാര്യങ്ങൾ ഒക്കെ വ്യക്തമായി തുടങ്ങി.
പക്ഷെ എന്ത് പറഞ്ഞു കൊണ്ട് ആണ് ടോണി, അങ്ങനെ നന്ദനയുടെ കൈയിൽ കയറി പിടിച്ചത് എന്ന് അറിയണം എങ്കിൽ അത് നന്ദന പറഞ്ഞാലേ പറ്റു എന്ന് ഭദ്രൻ ഓർത്തു.
അച്ചായൻ കയറി വന്നപ്പോൾ ഭദ്രൻ, വീട്ടിലേക്ക് പോകുവാണ് എന്ന് പറഞ്ഞു എഴുന്നേറ്റു.
എന്താടാ, എന്ത് പറ്റി, എന്തെങ്കിലും കണ്ടു പിടിച്ചോ നീയ്.? അച്ചായൻ ചോദിച്ചു എങ്കിലും ഭദ്രൻ ഒരക്ഷരം പോലും മിണ്ടാതെ ഇറങ്ങി പോയ്…
നേരെ ചെന്നു തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. വീട്ടിലേക്ക് പോകും വഴിക്ക് എല്ലാം ഭദ്രൻ കുറച്ചു മുന്നേ താൻ കണ്ട കാര്യങ്ങൾ ഒക്കെ ഓർക്കുക ആയിരുന്നു.
ഇത്രമാത്രം കാര്യങ്ങൾ നടന്നിട്ട് അവള് ഇതൊന്നും തന്നോട് പറയാൻ കൂട്ടാക്കി ഇല്ലാലോ എന്നോർത്താപ്പോൾ ഭദ്രന് ദേഷ്യവും സങ്കടവും ഒക്കെ ഒരുപോലെ വന്നു.
വീട്ടു മുറ്റത്തു കൊണ്ട് പോയി ബൈക്ക് നിറുത്തിപ്പോൾ കണ്ടു അകത്തുനിന്നും ഓടി പാഞ്ഞു വരുന്ന അമ്മയെ.
എടാ മോനേ….
അമ്മ കരഞ്ഞു കൊണ്ട് ഉറക്കെ വിളിച്ചപ്പോൾ ഭദ്രന്റെ നെറ്റി ചുളിഞ്ഞു.
“എത്ര തവണ ഫോൺ വിളിച്ചു, നീ എന്നാ എടുക്കാഞ്ഞത്,നന്ദന മോള് പോകുവാടാ… ദേ തുണി എല്ലാ എടുത്തു മടക്കി വെയ്ക്കുവാ…നീ വന്നു എന്തെങ്കിലും ഒന്ന് പറയ് …”
കരഞ്ഞു കൊണ്ട് പറയുന്ന അമ്മയെ ഒന്ന് നോക്കിയ ശേഷം ഭദ്രൻ മുറിയിലേക്ക് കയറി ചെന്നു.
“ദേ കണ്ടോടാ മോനേ, ഈ കുട്ടി പറയുന്നത് കേൾക്കുന്നില്ല, ഇവിടെ ന്നു പോകുവാന്നു… “
അമ്മ പറയുന്നത് കേട്ട് നന്ദന മുഖം ഉയർത്തി.
വലത് കവിൾത്തടവും ചുണ്ടും വീങ്ങി കിടക്കുകയാണ്,, ഒരുപാട് കരഞ്ഞു എന്നുള്ളത് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്, മുടിയൊക്കെ പാറി പറന്നു, കണ്ണൊക്കെ കുഴിഞ്ഞു,,, ആകെ ഒരു രൂപം. തന്റെ നന്ദു ആണോ എന്ന് പോലും ഭദ്രൻ ഓർത്തു. എന്നാലും അവൾ ഒരു വാക്ക്പോലും തന്നോട് ഒന്ന് പറഞ്ഞില്ലാലോ… അത് ഓർക്കും തോറും ഭദ്രന് കലി കയറി.
എന്തൊക്കെയോ പതം പെറുക്കി കൊണ്ട് നിൽപ്പുണ്ട് അമ്മ.
“അമ്മേ… അപ്പുറത്തേക്ക് ചെല്ല്, ഞാൻ ഒന്ന് സംസാരിക്കട്ടെ “
ഭദ്രൻ പറഞ്ഞതും പിന്നീട് ഒന്നും പറയാതെ കൊണ്ട്, ഗീതമ്മ മുറി വിട്ട് ഇറങ്ങി പോയ്..
ഭദ്രൻ വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം നന്ദനയുടെ അരികിലേക്ക് ചെന്നു. അവൾ തന്റെ ഡ്രസ്സ് ഒക്കെ എടുത്തു മടക്കി ഒരു ബാഗിലെക്ക് വെച്ചിരിക്കുകയാണ്. അത് ബെഡിൽ നിന്നും എടുത്തു മേശപ്പുറത്ത് കൊണ്ട് വെച്ചു.
എന്നിട്ട് നന്ദനയുടെ കൈയിൽ കയറി പിടിച്ചു. അവന്റെ മുഖത്തേക്ക് നോക്കിയതും ആ മിഴികൾ നിറഞ്ഞു ഒഴുകി തുടങ്ങി.
“നിന്റെ പൂങ്കണ്ണീര് ഒന്നും കാണാൻ എനിക്ക് സമയമില്ല,, അതൊന്നും കണ്ടു ഭദ്രന്റെ മനസ് മാറാനും പോണില്ല, പക്ഷെ ഒരു കാര്യം എനിക്ക് അറിഞ്ഞേ പറ്റു, ഒരുത്തൻ നിന്റെ ദേഹത്തു കയറി പിടിച്ചിട്ട് എന്ത് കൊണ്ട് നിന്റെ ഭർത്താവ് ആയ എന്നോട് ഈ കാര്യം പറഞ്ഞില്ല,”
നന്ദനയ്ക്ക് കേൾക്കാൻ പാകത്തിന് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ദേഷ്യത്തിൽ ആയിരുന്നു ഭദ്രൻ ചോദിച്ചത്.
അത് കേട്ടതും നന്ദനയെ അടിമുടി വിറച്ചു.
ഭദ്രേട്ടൻ കാര്യങ്ങൾ എല്ലാം അറിഞ്ഞു എന്ന് അവൾക്ക് വ്യക്തമായി.. പക്ഷെ അതെങ്ങനെ… ടോണി ഇനി തന്നെ കുറിച്ചു എന്തൊക്കെയാണ് പറഞ്ഞു കൊടുത്തത്….. തന്നെ ഒരു മോശക്കാരി ആക്കിയാണോ അവൻ ചിത്രീകരിച്ചത്.
ഒരു നിമിഷം കൊണ്ട് ഒരായിരം ചിന്തകൾ നന്ദനയുടെ മനസ്സിലൂടെ കടന്നുപോയി.
ചോദിച്ചത് കേട്ടില്ലേടി,അതോ നിന്റെ കെട്ടിയവൻ വെറും മറ്റവൻ ആണെന്ന് നീ കരുതിയോ,അതാണോ എന്റെ അടുത്ത് എന്തുമാകാം എന്ന് നീ കരുതിയത്, എന്നെ വെറും പൊട്ടൻ ആക്കി നീ അല്ലേടി പുല്ലേ…
വായിൽ വന്നതെല്ലാം അവൻ നന്ദനയെ വിളിച്ചു…
എന്റെ ജീവന്റെ ജീവൻ ആയിട്ടാടീ നിന്നെ സ്നേഹിച്ചത്, മറ്റൊരുത്തന്റെ, പുറകെ ഇറങ്ങിത്തിരിച്ച നിന്നെ, ഒരാപത്തിലും, പെടുത്താതെ, വീട്ടുകാരുടെയും നാട്ടുകാരുടെയും ഒക്കെ മുന്നിൽ വെറും ഒരു ****ആയി കൊണ്ട് ഞാൻ താലികെട്ടി കൂടെ കൂട്ടിയതിന് ഉള്ള പ്രത്യുപകാരം ആയിട്ടായിരിക്കും അല്ലേ, നീ എന്നോട് എല്ലാം ഒളിച്ചു വെച്ചത്.
അത് ചോദിച്ചപ്പോൾ മാത്രം ശബ്ദം ഇടറി..
അത്രനേരം അവളുടെ മുന്നിൽ ദേഷ്യത്തോടെ പിടിച്ചു നിന്നുവെങ്കിലും, തന്റെ നെഞ്ചു പൊട്ടുന്ന വേദനയായിരുന്നു ഭദ്രന് അപ്പോൾ തോന്നിയത് പോലും.
ഭദ്രേട്ടാ….
വിളിച്ചു കൊണ്ട് അവൾ ഭദ്രന്റെ നെഞ്ചിലേക്ക് വീഴാൻ തുടങ്ങിയതും, അവൻ പെട്ടെന്ന് കയ്യെടുത്ത് അവളെ വിലക്കി.
“പറയാനുള്ളത് ഇവിടെനിന്ന് പറഞ്ഞാൽ മതി, പക്ഷേ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം”
പരുഷമായി പറയുന്നവനെ നിറമിഴികളോടെ നോക്കിക്കൊണ്ട് നന്ദന അനങ്ങാതെ നിന്നു
തുടരും…
അഭിപ്രായം pls