ഇന്നു ഒരു ദിവസം കൂടി അല്ലേ ഒള്ളു ഈ ഓഫീസിലെ ഡ്യൂട്ടി . അത് തന്നെ ആശ്വാസം. നെഞ്ചിൽ ഒന്ന് കൈ വെച്ചു അമർത്തി നന്ദന മുകളിലേക്ക് നോക്കി പറഞ്ഞു. പെട്ടെന്ന് ആയിരുന്നു മുറ്റത്ത് ഒരു വാഹനം വന്നു നിന്നത്. ഒപ്പം അച്ചായന്റെ ഉറക്കെ ഉള്ള ഫോൺ സംഭാഷണവു കേട്ട് കൊണ്ട് അവൾ അങ്ങനെ ഇരുന്നു. വൈകാതെ തന്നെ അച്ചായൻ, റൂമിലേക്ക് കയറി വന്നു.
ആഹ് കൊച്ചേ, ഭദ്രൻ പോയല്ലേ…
“ഉവ്വ്… കുറച്ചു സമയം ആയതേ ഒള്ളു അച്ചായാ “
“ആഹ്, കുഴപ്പമില്ല, ഞാൻ വിളിച്ചോളാം, എന്റെ സ്വപ്നം ആടി കൊച്ചേ ഇന്നത്തെ ലേലം, അവനെ ഒന്ന് കണ്ടാലേ മനസമാധാനം വരാത്തൊള്ളൂ…, “
അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
പോക്കറ്റിൽ നിന്നും നാല് കെട്ടു നോട്ട് എടുത്തു മേശമേൽ വെച്ചു പൂട്ടി.ആ ടോണി ഇത് വരെ ആയിട്ടും എത്തി ഇല്ലാലോ കർത്താവെ..അതെങ്ങനെയ എന്തെങ്കിലും നല്ല കാര്യം ഉള്ളപ്പോൾ ഒന്നുകിൽ അവൻ ലീവ് അല്ലെങ്കിൽ അവനു വേറെ ഏതെങ്കിലും അടിയന്തിരം കാണും .എല്ലാം സെറ്റ് ചെയ്ത് പതിനൊന്നു മണിക്ക് മുന്നേ എത്തേണ്ടത് ആണ് ..”
വാച്ചിലേക്ക് നോക്കി പറഞ്ഞു കൊണ്ട് അച്ചായൻ വീണ്ടും ഇറങ്ങി പോയി. നന്ദന കമ്പ്യൂട്ടറിൽ കണക്കുകൾ ഒക്കെ പരിശോദിച്ചു ഇരുന്നു.രണ്ട് ബാലൻസ് ഷീറ്റ് ചെക്ക് ചെയ്യണ്ടതായി ഉണ്ട്, അതിനു , ബീന ചേച്ചിയുടെ ആവശ്യം ഉള്ളതിനാൽ കുറച്ചു സമയം കഴിഞ്ഞു അവൾ അവരുടെ അടുത്തേക്ക് ഇറങ്ങി ചെന്നു…
“ഇതെന്താ ഇപ്പോൾ ദൃതി വെച്ചു താൻ ഇതൊക്കെ ചെക്ക് ചെയ്യുന്നത്,കുറച്ചു കഴിഞ്ഞു പോരേ,ഞാൻ ആണെങ്കിൽ കുറച്ചു തിരക്കിലും ആയിരുന്നു” ബീന അനിഷ്ടത്തോട പറഞ്ഞു.
“ഞാൻ ഇന്ന് കൂടി ഈ ഓഫീസിൽ ഒള്ളു, ജോലി നിറുത്തുവാ ചേച്ചി, അതുകൊണ്ട് ആണേ “
നന്ദ പറഞ്ഞത് കേട്ട് വിശ്വാസ വരാതെ കൊണ്ട് ബീന ചേച്ചിയും വേണിയും മാറി മാറി അവളെ നോക്കി.
“എന്ത് പറ്റി നന്ദേ, പെട്ടന്ന് ഇങ്ങനെ ജോലി നിറുത്തി പോകാനും മാത്രം, ഇവിടെ ഇപ്പോൾ എന്ത് പറ്റി “
ബീന ചോദിച്ചു
“ഹേയ്. അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ല,ഞാൻ സ്വയം തീരുമാനിച്ചത് ആണ്, പറ്റുമെങ്കിൽ ചേച്ചി ഇതെല്ലാം ഒന്ന് ക്ലീയർ ചെയ്യൂ.. പ്ലീസ് “
നന്ദന പറഞ്ഞപ്പോൾ അവർ തല കുലുക്കി സമ്മതിച്ചു..ഇരുവർക്കും സന്തോഷം ആയി അവൾ ജോലി നിറുത്തുകയാണെന്ന് കേട്ടപ്പോൾ എന്ന് നന്ദു വിനു തോന്നി.
തിരികെ തന്റെ റൂമിൽ എത്തിയ നന്ദന ഞെട്ടി പോയി.ടോണി അവിടെ ഇരിപ്പു ഉണ്ടായിരുന്നു. വലിഞ്ഞു മുറുകിയ മുഖവുമായിട്ട് കടുപ്പത്തിൽ അവൻ സിസ്റ്റത്തിലേയ്ക്ക് നോക്കി ഇരുന്നു. നന്ദന മറ്റൊന്നും ആലോചിക്കാതെ കൊണ്ട് അവന്റെ അരികിൽ ആയുള്ള തന്റെ ചെയറിലും ഇരുന്നു. പതിനൊന്നു മണിക്ക് ആയിരുന്നു അച്ചായന് ലേലത്തിൽ പങ്കെടുക്കാൻ പോകേണ്ടത്.
ടോണിയോട് ഓഫീസിൽ ഇരിക്കുന്ന നാല് ലക്ഷം രൂപയും ആയിട്ട് ലേലം നടക്കുന്ന സ്ഥലത്തേക്ക് വരാൻ ഫോണിൽ വിളിച്ചു അച്ചായൻ പറയുന്നുണ്ട്
ഒന്നും അറിയാത്തത് പോലെ അവൻ മേശയുടെ കള്ളി തുറന്നുഫോൺ അപ്പോളും അവന്റെ കാതിൽ ഉണ്ട്,.ഹെലോ അച്ചായാ… ഇവിടെ കാശിരിപ്പില്ലാലോ, ഏത് മേശയിലാ വെച്ചേ.
അവൻ അച്ചായനോട് ചോദിക്കുന്നത് നന്ദന കേട്ടു.അച്ചായൻ പറഞ്ഞത് വെച്ചു ടോണി അവിടെ എല്ലാം അരിച്ചു പെറുക്കി. ഇല്ലിച്ചയാ, ഇവിടെ പൈസ illa, ഇച്ചയന്റെ കൈയിൽ ഉണ്ടോന്ന് നോക്കിക്കേ ഒന്നൂടെ….
അവൻ വീണ്ടും വീണ്ടും പറഞ്ഞു,
“എടാ കോ-പ്പേ, ഇന്നും ഇന്നലെയും അല്ല കെട്ടോ ഞാനീ പണി തുടങ്ങിയിട്ട്, മര്യാദക്ക് അവിടെ നോക്കെടാ, എന്നിട്ട് പൈസയും ആയിട്ട് എത്താൻ നോക്ക്… കൊണ കൊണന്നു പറഞ്ഞു മനുഷ്യനെ ടെൻഷൻ കേറ്റല്ലേ നീയ്…. “
അച്ചായന്റെ ഫോൺ സംഭാഷണം മുറിഞ്ഞു. ടോണിയുടെ ഉറക്കെ ഉള്ള സംസാരം ഒക്കെ കേട്ട് കൊണ്ട് ബീനയും വീണയും അവിടേക്ക് വന്നു. നന്ദന മാത്രം ആരെയും മൈൻഡ് ചെയ്യാതെ കൊണ്ട് തന്റെ ജോലികൾ ചെയ്യുകയാണ്.
എന്താ ടോണി, എന്തെങ്കിലും പ്രശ്നം ഉണ്ടോ, എന്തിനാ ശബ്ദം ഉണ്ടാക്കുന്നത് നീയ്?
ബീന ചേച്ചി ആണ് അവനോട് ചോദിച്ചത്.
“എന്റെ ചേച്ചി, ഞാൻ ഇവിടെ വന്നിട്ട് പത്തു മിനിറ്റ് ആയുള്ളൂ, അച്ചായൻ വിളിച്ചിട്ട് മേശയ്ക്ക് അകത്തു ഇരിക്കുന്ന നാല് ലക്ഷം രൂപയും ആയിട്ട് ലേലം പിടിക്കുന്ന ഹോളിലേക്ക് ചെല്ലാൻ പറഞ്ഞു, ഇവിടെ ആണെങ്കിൽ പൈസയും ഇല്ലന്നേ… എന്നിട്ട് എന്നോട് ,തട്ടിക്കേറുവാ,”
പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റ് അടുത്തുള്ള മേശയിലും അലമാരയിലും ഒക്കേ കാശ് തപ്പുന്നുണ്ട്, കൂടെ വീണയും ബീനചേച്ചി യും ഉണ്ട്.. മ്
നന്ദന മാത്രം ഇരിപ്പിടത്തിൽ തന്നെ നില കൊണ്ട്. അച്ചായൻ കാശ് കൊണ്ടുപോയി ഇവിടെ വെയ്ക്കുന്നത് അവളും കണ്ടത് ആണ്, ടോണി എന്തെങ്കിലും കരുക്കൾ നീക്കുന്നത് ആണോ എന്ന് ഉള്ളിൽ അവൾക്ക് ഒരു ഭയം തോന്നി. അതുകൊണ്ട് ആണ് അവൾ അനങ്ങാതെ ഇരുന്നത് പോലും.
എല്ലായിടവും പരിശോധന നടത്തുന്നതിനിടയിൽ അച്ചായൻ ഒരിക്കൽ കൂടി ടോണിയെ വിളിച്ചു.
“കാശ് നോക്കി കൊണ്ട് ഇരിയ്ക്കുവാ, ഒരു പത്തു മിനിറ്റ്, കൂടി, അച്ചായന് ഒന്ന് വെയിറ്റ് ചെയ്യമോ,”
ടോണി ചോദിക്കുന്നുണ്ട്.
“എടാ കോപ്പേ, ഇതെന്ന വെള്ളരിയ്ക്ക പട്ടണം ആണോടാ, നീയ് ഒരു കാര്യം ചെയ്യൂ, ഫോൺ നന്ദനകൊച്ചിന്റെ കൈയിൽ കൊടുത്തേ, അവള് കണ്ടതാ പൈസ ഞാൻ കൊണ്ടുപോയി വെയ്ക്കുന്നത് “
അനിഷ്ട്ടത്തോടെ അവൻ തന്റെ ഫോൺ നന്ദു വിനു കൊടുത്തു.
“ഹെലോ അച്ചായാ “
“ആഹ് മോളെ, നീ കണ്ടത് അല്ലെ, ഞാൻ നാല് കെട്ട് നോട്ട് കൊണ്ട് വന്നു മേശയ്ക്ക് അകത്തു വെച്ചത്”
“ഉവ്വ് കണ്ടു അച്ചായാ…”
“ആ പൈസ ഇങ്ങു എടുത്തു കൊടുത്തു വിട്, നേരം പോകുന്നു, ഇവിടെ എല്ലാവരും വന്നു കേട്ടോ “
“കാശ്, കാശ് ഇവിടെ ഇപ്പോൾ കാണുന്നില്ല അച്ചായാ….” അവള് പറയുന്നത് കേട്ടപ്പോൾ ഈ കുറി അച്ചായൻ പേടിച്ചു.
“ങ്ങെ… കാശില്ലന്നോ “
“അതേ അച്ചായാ.. ആ നോട്ട്കെട്ട് ഒന്നും കാണുന്നില്ല, എലാവരും കൂടി തപ്പുവാ “
“ഞാൻ പോയ ശേഷം വേറെ ആരെങ്കിലും കസ്റ്റമർ അവിടെ വന്നോ “
“ഇല്ല… ആരും വന്നില്ല…”
“ഹ്മ്മ്.. ശരി ശരി… വെച്ചേക്കാം” അച്ചായൻ ഫോൺ കട്ട് ചെയ്തതായി മാനസിലായതും നന്ദന ഫോൺ ടോണിക്ക് കൊടുത്തു.
“ശോ.. പിന്നെ ആ കാശ് എവിടെ പോയിന്നെ.. ഇത് ആദ്യമായിട്ട് ആണല്ലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്,”
ബീനചേച്ചി ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് വെറുതെ അവിടെ ഇരുന്ന ഓരോ സാധനവും മാറ്റു മാറ്റി നോക്കി.
“എന്റെ ഈശ്വരാ.. ദേ ടോണി നാലു കെട്ട് നോട്ട് ഇരിക്കുന്നു, നീ ഒന്ന് ഓടി വന്നേ “
ബീനയുടെ ശബ്ദം കേട്ട് തിരിഞ്ഞ ടോണിയും നന്ദനയും വീണയും ഒരുപോലെ ഞെട്ടി. കാരണം, അവരുടെ കൈയിൽ നന്ദനയുടെ ബാഗ് ആയിരുന്നു. നന്ദന ആണ് ആദ്യം ഓടി അവരുടെ അരുകിലേക്ക് ചെന്നത്.
“എന്റെ ബാഗ് അല്ലേ ഇത്.. ഇതിൽ എങ്ങനെയാ കാശ് വന്നത്”
ഉറക്കെ നിലവിളിച്ചു കൊണ്ട് ആണ് അവൾ ചോദിച്ചത്.. എന്നിട്ട് ബാഗ് തട്ടി പറിക്കാൻ തുടങ്ങിയതും ടോണി വന്നു അത് മേടിച്ചു പിടിച്ചു. എന്നിട്ട് കാശ് നാല് കെട്ടും പരിശോധിച്ചു.
“പൈസ അടിച്ചു മാറ്റി പോകാൻ വേണ്ടിയാണോ പെണ്ണേ, ഇന്നത്തോടെ ജോലി നിറുത്തുവാണ് എന്നൊക്കെ പറഞ്ഞത്, ഞങ്ങൾ ആണെങ്കിൽ എല്ലാം അങ്ങട് വിശ്വസിച്ചു…ഹോ, ഇത്രയും വലിയ കള്ളത്തരം ഒക്കെ കാണിക്കുന്ന ആൾ ആണെന്ന് സ്വപ്നത്തിൽ പോലും കരുതി ഇല്ല കേട്ടോ…”
ബീന ചേച്ചി മൂക്കത്തു വിരൽ വെച്ച്.
അപ്പോളേക്കും ലേലം മറ്റൊരാൾ പിടിച്ചു എന്നുള്ള അച്ചായന്റെ മെസ്സേജ് ടോണിയുടെ ഫോണിലേക്ക് വന്നു കഴിഞ്ഞു..അച്ചായന്റെ ഏറ്റവും വലിയ സ്വപ്നം അല്ലെടി നീ ഇന്ന് തകർത്ത കളഞ്ഞത്…പറഞ്ഞു കൊണ്ട് അവന്റെ കൈ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി. വലത് കവിൾത്തടം മരച്ചു പോകും പോലെ ആണ് നന്ദനയ്ക്ക് തോന്നിയത്.
ബീന ചേച്ചിയും വീണയും ഒക്കെ ഞെട്ടി പോയി. അവൻ നന്ദനയെ അടിയ്ക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ഒച്ച കേട്ടു അടുത്ത ഓഫീസിലെ ആളുകൾ ഒക്കെ എത്തി. കൂടെ സൂസമ്മച്ചിയും അവരുടെ മക്കളും, ഏതൊക്കെയോ ബന്ധുക്കളും ഉണ്ട്, കാര്യം അറിഞ്ഞവർ എല്ലാവരും ഞെട്ടി തരിച്ചു നിന്നു പോയി. ടോണി ആണെങ്കിൽ നന്ദനയ്കിട്ട് പിന്നെയും പിന്നെയും അടി കൊടുത്തു.
അവന്റെ പ്ലാൻ ചെയ്തുള്ള നീക്കം ആണെന്ന് പാവം നന്ദനയ്ക്ക് മനസിലായി. കണ്ണീർ പൊഴിച്ചു കൊണ്ട് നിന്നത് അല്ലാതെ ആ പാവത്തിന് ഒന്നുമേലാത്ത അവസ്ഥ ആയിരുന്നു.. കാരണം അത്രമേൽ അവൾ ആ നേരം കൊണ്ട് തളർന്നു പ്പോയി…
ക- ള്ളിയല്ലേ ഇവള് പെരുംക- ള്ളി,….
അവന്റെ ആ വാചകം അവളുടെ കാതിൽ പിന്നെയും പിന്നെയും മുഴങ്ങി കേട്ടു.
തുടരും…