സൂര്യനെ പ്രണയിച്ചവൾ, അധ്യായം 16- എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ ഓഫീസിൽ ആയിരുന്നു. അവന് നല്ല തിരക്കുള്ള ദിവസമായിരുന്നു അന്ന്. ഒരു ഫോൺ വന്നപ്പോൾ അവനത് അറ്റൻഡ് ചെയ്തു

“സാറെ ഞാൻ സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ ആണ്. വൈറ്റില സ്റ്റേഷനിലെ “

“ആ പറ മനോജേ എന്താ കാര്യം?”

“സാറെ ഇവിടെ ഒരു വീട്ടിൽ ഒരുത്തൻ ഒരു സ്കൂൾ കുട്ടിയെ തടഞ്ഞു വെച്ചിരിക്കുവാ. കൊച്ച് ചെറുതാ 13വയസ്സ്. അതിന്റെ അച്ഛനെയും അമ്മയെയും ഇവൻ കുത്തി  വീട്ടിൽ പൂട്ടിയിരിക്കുന്നു. അവർ മരിച്ചു പോകും സാറെ..”

സഞ്ജയുടെ നട്ടെല്ലിൽ കൂടി ഒരു വിറ പടർന്നു

“മനോജേ.. കാരണം എന്താ..? പോലീസ് സ്ഥലത്ത് ഇല്ലെ?”

“സാറെ ഈ ചെക്കൻ ഒരു ഗു-ണ്ടയാ, ഇരുപത്തിയഞ്ചു വയസ്സേയുള്ളു. പക്ഷെ പോ- ക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുവാ. കുത്ത് കേസ് വേറെയുണ്ട്. ഈ കൊച്ചിനെ നോട്ടമിട്ടിട്ട് കുറച്ചായി എന്നാ കേട്ടത്. അവളുടെ പേരെന്റ്സ് കംപ്ലയിന്റ് തന്നു ഞങ്ങൾ അവനെ വിളിപ്പിച്ചതുമാണ്. പക്ഷെ. അവൻ മുങ്ങി. ഇപ്പൊ ദേ.സാറെ പ്രശ്നം ആണ്. അവനാ കൊച്ചിനെ.. കൊല്ലും .”

“ഞാൻ വരാം മനോജേ. അത് വരെ ഒന്ന് ഹാൻഡിൽ ചെയ്യ്.പ്രോവൊക് ചെയ്യരുത് പോലീസ് അടുത്ത് പോകരുത്. ഓക്കേ “

“ശരി സാർ “

സഞ്ജയ്‌ കാറിന്റെ കീ എടുത്തു

അതൊരു ജനസാന്ദ്രതയുള്ള പ്രദേശം ആയിരുന്നു. അടുപ്പിച്ചു വീടുകൾ. കഷ്ടിച്ച് ഒരു കാർ കടന്നു പോകാൻ മാത്രം വീതിയുള്ള റോഡ്. അവൻ കാർ കുറച്ചു മാറ്റിയിട്ട് നടന്നു. ചെന്നപ്പോൾ തന്നെ കണ്ടു സകല മീഡിയയും എത്തിയിട്ടുണ്ട്

അവനെ കണ്ടു മനോജ്‌ സല്യൂട്ട് ചെയ്തു. സഞ്ജയ്‌ ആ കാഴ്ചയിലേക്ക് നോക്കി

യൂണിഫോം ഇട്ട ചെറിയ ഒരു പെൺകുട്ടി. അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ. പെൺകുട്ടി ഇപ്പൊ ബോധം കെട്ട് വീണുപോയെക്കും

അവന്റെ കത്തി അവളുടെ ദേഹത്ത് പലയിടത്തും മുറിവേല്പിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ ചോര ഒഴുകി കൊണ്ട് ഇരിക്കുന്നു

“ഒരുത്തൻ അടുത്തോട്ടു വന്നാൽ ഞാൻ ഇവളെ കൊ- ല്ലും ” അവൻ ആക്രോശിക്കുന്നു

അവന്റെ കൈകൾ അവളുടെ മാറി-ടത്തിൽ അമരുന്നത് കണ്ട് സഞ്ജയ്‌ മുഖം തിരിച്ചു

“സാറെ അവൻ ഇതിനെ… എന്തെങ്കിലും ചെയ്യണം സാർ.”

“അതിന്റെ പേരെന്റ്സ്?”

“അകത്തു ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു ഇപ്പൊ നിലച്ചു..തീർന്നിട്ടുണ്ടാകും “

സഞ്ജയ്‌ വീണ്ടും അവിടേക്ക് നോക്കി. അവളുടെ പാവാടക്കകത്തേക്ക് പോകുന്ന കൈകൾ. വഷളൻ ചിരിയോടെ അമർത്തി ചുംബിക്കുന്ന അവൻ

സഞ്ജയ്‌ തോക്കെടുത്തു. മനോജ്‌ വേണ്ട സാറെ എന്ന് പറയും മുന്നേ വെടിയുതീർന്നു കഴിഞ്ഞു

ഒന്ന്..രണ്ട്..മൂന്ന്..നാല്..

അവന്റെ മുട്ടുകാലുകൾ തകർത്തു കൊണ്ട് ബുള്ളറ്റ് കടന്നു പോയി . പെൺകുട്ടി മുന്നിലേക്ക് ബോധമറ്റ് വീണു. അവൻ മലച്ച് പിന്നിലേക്കും

ഒരു നിമിഷം നടുങ്ങി തെറിച്ച നാട്ടുകാർ ആർപ്പ് വിളിച്ചു. അവരത് ആഗ്രഹിച്ച പോലെ തോന്നിച്ചു. കുറെ നേരമായി തീ തിന്ന് അവർ നിൽക്കാൻ തുടങ്ങിയിട്ട്

സഞ്ജയ്‌ കാല് കൊണ്ടവനെ ഒന്ന് മലർത്തി കിടത്തി. ഒറ്റ ചവിട്ട് മുഖത്ത്.പിന്നെ വെടിയേറ്റ കാലിൽ അമർത്തി ഞെരിച്ചു കൊണ്ട് മുരണ്ടു

“****മോനെ..” അവൻ അലറിക്കരഞ്ഞു കൊണ്ട് കാല് വലിച്ചു

“സാറെ മീഡിയ. മതി “

മനോജ്‌ അടുത്ത് വന്നു

“വീട്ടിൽ കയറി അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോ മനോജേ.. വേഗം. ഈ കുട്ടിയെയും. ക്വിക്ക് “

മീഡിയ അടുത്തേക്ക് വന്നതും കൈ കൊണ്ട് തടഞ്ഞു അവൻ

“മനോജേ..”

അകത്തുള്ള സ്ത്രീയും പുരുഷനും മരിച്ചിട്ടില്ലായിരുന്നു. ധാരാളം രക്തം നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു അവരുടെ. മനോജ്‌ തിരിഞ്ഞു നോക്കി

“സാർ “

“ആംബുലൻസ് വിളിച്ചോ?”

“യെസ് സാർ “

“അവനെ അവസാനം മതി. കൊച്ചി മുഴുവൻ രണ്ടു റൗണ്ട് ഓടിച്ചിട്ട് ഹോസ്പിറ്റലിൽ എത്തിച്ച മതി. ജീവിച്ചിരിക്കണമെന്ന് ആർക്കും ഒരു നിർബന്ധമില്ല “

മനോജ്‌ മെല്ലെ ചിരിച്ചു. ആരാധനയോടെ അവൻ സഞ്ജയെ നോക്കി

ആൺകുട്ടി..പുലിക്കുട്ടി. ഇത്രയും ധൈര്യം ഈ സർവീസിനിടയിൽ ആരിലും കണ്ടിട്ടില്ല. സത്യത്തിൽ ഇങ്ങനെയുള്ളവൻ ചാകണം. അവൻ വെറുപ്പോടെ നിലത്ത് കിടന്നു നിലവിളിക്കുന്ന അവനെ നോക്കി

ശവം…കിടക്കട്ടെ അവിടെ

മുഖ്യമന്ത്രി ഐ ജിയെ വിളിച്ചു

“ആരാടോ ഷൂട്ട്‌ പെർമിറ്റ് ചെയ്‍തത്?”

ചന്ദ്രമോഹൻ ഒന്ന് പതറി

ഷൂട്ട്‌ ചെയ്യാൻ പെർമിഷൻ കൊടുത്തില്ല എന്ന് പറഞ്ഞാൽ സഞ്ജു സസ്‌പെൻഷൻ ആകും. കൊടുത്തെന്നു പറഞ്ഞാൽ..

രണ്ടും കല്പ്പിച്ചു അയാൾ പറഞ്ഞു

“എന്നോട് അനുവാദം ചോദിച്ചു സാർ.. സാറും കണ്ടതല്ലേ അവസ്ഥ. ഒന്നും ചെയ്യാതിരുന്നിരുന്നെങ്കിൽ അവൻ പരസ്യമായി ആ കൊച്ചിനെ..വേറെ വഴി ഇല്ലായിരുന്നു സാർ “

“തനിക്ക് എന്നോട് ചോദിക്കാമായിരുന്നില്ലേ? പിന്നെ എന്തിനാടോ ഞാൻ ആഭ്യന്തര മന്ത്രി കസേരയിൽ ഇരിക്കുന്നത്? തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ആണെങ്കിൽ ഞങ്ങൾ ഒന്നും വേണ്ടായല്ലോ ഇവിടെ?”

“സാർ സമയം ഇല്ലായിരുന്നു. സോറി സാർ ” അയാൾ ഫോൺ വെച്ചു

“എന്ത് വിവരക്കേടാണ് ഇയാൾ പറയുന്നത്? എന്ത് മനുഷ്യനാണ്… വെറുതെയല്ല പീ- ഡനങ്ങൾ കൂടുന്നത്. നാട്ടിൽ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവർ കേറിയങ്ങ് മേയുക. ഇവിടെ ഇരുന്നു low and order പറഞ്ഞോണ്ടിരുന്നാമതി “

അയാൾ തന്നെ പറഞ്ഞു. എന്നാലും സഞ്ജു.

അവനെ ഒന്ന് വിളിച്ചു നാല് തെറി പറഞ്ഞിട്ടേയുള്ളു ഇനി ബാക്കി. അയാൾ വിളിക്കും മുന്നേ ഇങ്ങോട്ട് കാൾ വന്നു.

“ഡാ.. തരുന്ന സ്വാതന്ത്ര്യം എന്തിനും കേറിയങ്ങ് ഉപയോഗിച്ച് കളയല്ലേ ഇനി ഞാൻ ആരോടൊക്കെ സമാധാനം പറയേണ്ടി വരും? ആലോചിച്ചു നോക്ക്.നി എന്തിനാ വെടി വെച്ചത്?”

“അങ്കിൾ എന്നെ സസ്പെൻഡ് ചെയ്തോ ” സഞ്ജയ്‌ തണുത്ത സ്വരത്തിൽ പറഞ്ഞു

“അതാണോടാ അതിന്റെ മറുപടി? നി ചെയ്തത് ശരി ആണോ?”

“അല്ലെ? അങ്കിൾ പറ, പതിമൂന്ന് വയസ്സുള്ള കുഞ്ഞാണ്. അവളെയാണ് പരസ്യമായിട്ട്. അങ്കിൾ ടീവിയിൽ കണ്ടതല്ലേ?”

ചന്ദ്രമോഹൻ നിശബ്ദനായി

“എന്റെ മോനെ നി ഇങ്ങനെ എടുത്തു ചാടല്ലേ? ഒരു മയത്തിൽ വേണ്ടേ?”

“മയമുള്ളത് കൊണ്ടും കേരളത്തിൽ ആയത് കൊണ്ടുമാ മുട്ടിൽ വെടി വെച്ചത്. വേറെ ഏതെങ്കിലും സ്റ്റേറ്റ്സിൽ ആയിരുന്നെങ്കിൽ ഞാൻ അവനെ നെഞ്ചിലെ വെടി വെയ്യ്ക്കുള്ളു. അല്ലെങ്കിൽ നെറ്റിയിൽ.”

“ഓ എനിക്ക് അറിയാം അക്കാഡമിയിലെ ഷാർപ് ഷൂട്ടർ അല്ലായിരുന്നോ പൊന്ന് മോൻ. ഇനി നി തോക്കിൽ തൊട്ടാൽ.. നിന്നേ ഞാൻ തട്ടും നോക്കിക്കോ. ഡാ മനുഷ്യാവകാശ കമ്മീഷൻ ഒക്കെ ഇനി വരും. വൈകുന്നേരം ചാനെൽ ചർച്ച..എനിക്ക് തല പെരുക്കുന്നു “

“അങ്കിൾ ഒരു കാര്യം ചെയ്. ലീവ് എടുത്തോ.എന്നിട്ട് രണ്ടെണ്ണം അടിച്ചു റിലാക്സ് ആയി വീട്ടിൽ ഇരിക്ക് ഇത് ഞാൻ ഹാൻഡിൽ ചെയ്തോളാം “

“നി ഫോൺ വെച്ചോ. അവന്റെ ഒരുപദേശം ” സഞ്ജയ്‌ ചെറുചിരിയോടെ ഫോൺ കട്ട്‌ ചെയ്തു

“സാർ കമ്മീഷണർ വിളിക്കുന്നു. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു “

ഒരു പോലീസ് ഉദ്യോഗസ്ഥൻ വാതിൽക്കൽ

“ഞാൻ ഓഫീസിൽ പോയി കണ്ടോളാം “അവൻ മറുപടി കൊടുത്തു

നന്ദനയുടെ ഫോൺ വന്നപ്പോൾ ഗൗരി അടുക്കളയിൽ സുഷമയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു

“ഹലോ “

“സഞ്ജയ്‌ സാർ… ടീവിയിൽ. നീ കണ്ടോ?”

“ഇല്ലല്ലോ. ടീവിയിൽ എന്താ?”

“നീ ടീവി വെച്ചേ “

അവൾ ഒന്നും മനസിലാകാതെ പോയി ടീവി ഓൺ ചെയ്തു. സഞ്ജയ്‌ വെടി വെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ടീവിയിൽ മാറി മാറി വന്നു കൊണ്ട് ഇരിക്കുന്നു. എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസ്‌

ഈശ്വര എന്തിന്?

അവൾ റിമോട്ട് എടുത്തു ടീവി ക്ക് മുന്നിൽ കുത്തിയിരുന്നു. സംഭവത്തിന്റെ ഒരേകദേശരൂപം പിടി കിട്ടിയപ്പോ അവൾ തനിയെ തലകുലുക്കി

അങ്ങനെ തന്നെ വേണം. കൊ- ല്ലണം അവനെ ദുഷ്ടൻ

സഞ്ജയെ ഒന്ന് വിളിച്ചാലോ എന്നവൾ ചിന്തിച്ചു. ചിലപ്പോൾ ഇഷ്ടമാവില്ല. ദേഷ്യം വരും. ഡ്യൂട്ടി ടൈം ആണ്. ഭയങ്കര സ്നേഹം ഒക്കെ തന്നെയാണ് ആൾക്ക് പക്ഷെ ദേഷ്യം വന്നാൽ…

സഞ്ജയുടെ ഫോൺ ബെൽ അടിച്ചു

ഗൗരി?

അവന് കാര്യം മനസിലായി

“സഞ്ജു ചേട്ടാ തിരക്കാണോ?”

ഫോൺ എടുത്ത ഉടനെ ചോദ്യം വന്നു. അവന്റെ ഉള്ളിലൊരു തണുപ്പ് നിറഞ്ഞു

“പറഞ്ഞോ “

“congrats ട്ടോ ഉമ്മ്മ്മ്മ്മ്മ “

അവന് ചിരി വന്നു. ചുറ്റും പോലീസ് ഓഫീസർസ് ഉണ്ട്. കമ്മീഷണറുടെ ഓഫീസിൽ ആണ്.

“ഉം “

“എപ്പോഴാ വരിക?”

ആ ചോദ്യത്തിന് ഒരു മാന്ത്രിക ശക്തിയുണ്ട്. ഓടി ചെല്ലാൻ തോന്നിപ്പിക്കുന്ന ഒരു ഫീൽ

“ലേറ്റ് ആവും. രാത്രി “

“കാണാൻ തോന്നുന്നു ” അവൻ പുറത്തേക്ക് നോക്കി

എന്റെ പെണ്ണ്…പാവം..

“ഞാൻ കഴിയുന്നതും വേഗം വരാം. തിരക്കാണ് “

“ശരി. മിടുക്കൻ ആണ് ട്ടോ എന്റെ കെട്ടിയോൻ. proud of you.. and love you”

അവനു ഭയങ്കര സന്തോഷം തോന്നി. ആദ്യത്തെ അഭിനന്ദനം ആണ്

“ലവ് യൂ ടൂ “

അവൻ മെല്ലെ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു

തുടരും….