സൂര്യനെ പ്രണയിച്ചവൾ, അധ്യായം 22- എഴുത്ത്: അമ്മു സന്തോഷ്

താര അകത്തേക്ക് കയറി വന്നതും എല്ലാവരും അതിശയത്തോടെ എഴുന്നേറ്റു.

“ആഹാ എല്ലാരും ഉണ്ടല്ലോ. സുഖമാണോ മോനെ?” അവർ വരുണിന്റ മുഖത്ത് തലോടി. വരുൺ വാടിയ ഒരു ചിരി ചിരിച്ചു

“നിന്റെ മുഖം എന്താ വല്ലാതെ? നീരുണ്ടല്ലോ?” താര അവന്റെ കണ്ണുകൾ വിടർത്തി നോക്കി

“ഒന്നുല്ല ആന്റി. ആന്റി വന്നല്ലെയുള്ളു ഒന്ന് റസ്റ്റ്‌ എടുക്ക്. ഞങ്ങൾ ഇന്ന് ഇവിടെ തന്നെ ഉണ്ട് “വരുൺ ആ കൈ പിടിച്ചു

“സഞ്ജു നോക്ക്. he is ill.”താര വീണ്ടും പറഞ്ഞു

അതിസമർഥയായ ഒരു ഡോക്ടർ ആണ് താര. അവർക്കു ലക്ഷണങ്ങൾ കണ്ടാൽ തന്നെ രോഗം ഡയഗ്നസ് ചെയ്യാൻ കഴിവുണ്ട്. വര്ഷങ്ങളുടെ അനുഭവ സമ്പത്ത് കൂട്ടായിട്ടും ഉണ്ട്

“അമ്മ ഒന്ന് ഫ്രഷ് ആയി വാ എല്ലാം പറയാം. ഗൗരീ അമ്മയുടെ കൂടെ ചെല്ല് ” ഗൗരി ഒരു ചിരിയോടെ അമ്മയ്‌ക്കരികിൽ എത്തി

“സുഖമാണോ മോളെ?”

“ഉം “അവൾ തലയാട്ടി

“സുഷമ എവിടെ?”

“ഞാൻ ഇവിടെ ഉണ്ട് ഡോക്ടറമ്മേ “

സുഷമ അടുക്കളയിൽ നിന്ന് കുറച്ചു പുറത്തേക്ക് വന്നു

“മിയ… മോളെ.. ഞാൻ ഒന്ന് ഫ്രഷ് ആയി ദാ വരുന്നു. നല്ല വിശപ്പുണ്ട് സുഷമേ എന്റെ പതിവ് കഞ്ഞി കിട്ടുമോ?”

“അയ്യോ അതെന്നാ ചോദ്യമാ. വേഗം കുളിച്ചു വന്നോളൂ “

സുഷമ അടുക്കളയിലേക്ക് വേഗം പിൻവലിഞ്ഞു. ഒന്ന് കുളിച്ചു വേഷം മാറിയപ്പോൾ തന്നെ പകുതി ക്ഷീണം മാറി താരയ്ക്ക്. അവർ തൂവെള്ള പൈജാമയും കുർത്തയും ധരിച്ചു. നീളൻ മുടി വിടർത്തിയിട്ടു. പിന്നെ താഴെ ഹാളിലേക്ക് വന്നു

“ഇനി പറ എന്താ വിശേഷം?”

“ഇവന് ഒരു പനി വന്നു. വെറുതെ ഒരു ടെസ്റ്റ്‌ ചെയ്തതാണ്. അപ്പൊ പറയുന്നു കിഡ്നി ഡാമേജ് ആയി ട്രാൻസ്‌പ്ലാന്റ് ചെയ്യണം എന്ന്. അമ്മ ഇതൊക്കെ നോക്കിക്കേ “

സഞ്ജയ്‌ മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാം അവരുടെ കയ്യിൽ കൊടുത്തു. അവരത് ഓരോന്നായി സസൂക്ഷ്മമം വായിച്ചു നോക്കി. പിന്നെ നേരേ ഇരുന്നു

“ഡോക്ടർ അലോഷിയാണോ പറഞ്ഞത് കിഡ്നി മാറ്റി വെയ്ക്കുക മാത്രമാണ് ഒരേയൊരു പോംവഴിയെന്ന്?”

“അതെ..”

“ഇത്രേം ടെസ്റ്റുകൾ മാത്രമേ ചെയ്തുള്ളു?”

“yes”വരുൺ പറഞ്ഞു

“സഞ്ജു പഠിച്ചത് ഓർമ്മയുണ്ടോ?”

“ഉണ്ട് അമ്മേ എന്തെ?”

“കിഡ്നി ഫങ്ക്ഷൻ ടെസ്റ്റ്‌ ചെയ്യുമ്പോ gfr rate എന്നൊരു ടെസ്റ്റ്‌ ഉണ്ട്. അത് ഇവിടെ  50%കാണിക്കുന്നുണ്ട്.  അതായത് gfr rate 15%താഴെ ആണെങ്കിൽ മാത്രമാണ് കിഡ്നി ഇനി ഒരിക്കലും പ്രവർത്തിക്കില്ല എന്നും പൂർണമായും നശിച്ചു പോയി എന്നും അനുമാനിക്കേണ്ടത്. ഇത് അലോഷി ഡോക്ടർക്ക് അറിയാകയല്ല. വേറെ എന്തോ ഒന്നുണ്ട് ഇതിന് പിന്നിൽ.വരുൺ,മോനെ ഇതിനു ട്രീറ്റ്മെന്റ് ഉണ്ട്. നല്ല മരുന്ന് ഉണ്ട്. അയാൾ പറഞ്ഞത് പോലെ കിഡ്നി മാറ്റി വെയ്ക്കണ്ട ഗുരുതരം അല്ല അവസ്ഥ “

സഞ്ജയ്‌ അത്ഭുതത്തോടെയും ആശ്വാസത്തോടെയും വരുണിനെ നോക്കി. വരുണും അങ്ങനെ തന്നെ

മിയ ഗൗരിയുടെ വിരലുകൾ കോർത്തു പിടിച്ചു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. താര പുഞ്ചിരിച്ചു

“ഇനി കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യണം. എന്നാലേ പൂർണമായും ഇതിന്റെ ഗൗരവം നമുക്ക് മനസിലാകുകയുള്ളു എന്നാൽ പോലും ഞാൻ sure ആയി പറയുന്നു കിഡ്നി മാറ്റി വെയ്ക്കണ്ട ഗുരുതരം അല്ല അവസ്ഥ.”

“ആന്റി. ഈ സമയത്തു ആന്റിയെ ഇവിടെ ഇപ്പൊ എത്തിച്ചത് ദൈവമാണ്. ആന്റി വന്നില്ലായിരുന്നുവെങ്കിൽ.ചിലപ്പോൾ ഇവനും..” താര അവൻ പറയുന്നത് മനസിലാകാതെ സഞ്ജയെ നോക്കി

“ഡോണർ റെഡി ആയില്ല എന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു..എന്റെ മാച്ച് ആണെങ്കിൽ ഞാൻ റെഡി ആണ് എന്ന് ഞാനും പറഞ്ഞു. അതാണ് ഇവൻ പറഞ്ഞത് ‘സഞ്ജയ്‌ പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു

“നിനക്ക് അത് തീരുമാനിക്കും മുന്നേ എന്നോട് ആലോചിക്കാൻ തോന്നിയില്ലല്ലോ സഞ്ജു. ഇപ്പൊ ഞാൻ വന്നില്ലായിരുന്നു എങ്കിൽ.. ഇത്രേയുള്ളു നിനക്ക് ഞാൻ?”

സഞ്ജയ്‌ വല്ലാതായി

“അമ്മയോട് പറയാതെ ഞാൻ അത് ചെയ്യുമോ? പക്ഷെ അമ്മ വന്നത് നന്നായി. ഞാൻ ഫോണിൽ വരാൻ പറഞ്ഞപ്പോൾ അമ്മ ഇത്രയും പെട്ടെന്ന് വരുമെന്ന് ഞാൻ ഓർത്തില്ല. പിന്നെ ഇന്നലെത്തെ ഒരു അവസ്ഥയിൽ വിളിക്കാനൊന്നും തോന്നിയില്ല സോറി അമ്മേ “

താരയ്ക്ക് അവനെ മനസ്സിലാകുന്നുണ്ടായിരുന്നു

“സാരമില്ല പോട്ടെ. ഞാൻ കൂടി വരാം നാളെ ഹോസ്പിറ്റലിൽ.. ഞാൻ സംസാരിക്കാം. അലോഷിയേ എനിക്ക് അറിയാവുന്നതല്ലേ?”

അങ്ങനെ അത് തീരുമാനമായി. അമ്മ വന്നത് എല്ലാർക്കും ധൈര്യം ആയി. അല്ലെങ്കിലും അമ്മയാണല്ലോ ഏറ്റവും വലിയ ധൈര്യം. ഈ ഭൂമിയിലെ തന്നെ ഏറ്റവും ധൈര്യം ഉള്ളയാളും അമ്മ തന്നെ.

രാത്രി

സഞ്ജയ്‌ വരുണിനും മീരയ്ക്കും താഴെ മുറി ഒരുക്കി കൊടുത്തു. അമ്മ മുകളിൽ അവന്റെ മുറിക്ക് സമീപം ഉള്ള മുറിയിൽ തന്നെ

വാതിൽ അടച്ചു മിയ വരുണിന്റെ അരികിൽ വന്നിരുന്നു. വരുൺ തന്റെ ശിരസ്സ് അവളുടെ മടിയിലേക്ക് ഉയർത്തി വെച്ചു

“വരുൺ?”മിയ വിളിച്ചു

“ഉം?”

“സഞ്ജുവിന് തോന്നിയത് എനിക്ക് തോന്നിയില്ലല്ലോ വരുൺ. ഞാൻ അത് ആലോചിച്ചില്ല. കേട്ടപ്പോൾ തന്നെ ഞാൻ തളർന്നു പോയി. എന്ത് ചെയ്യണം എന്നോ മുന്നോട്ട് എങ്ങനെ എന്നോ ഓർക്കാൻ കഴിയാത്ത പോലെ ബുദ്ധി മരവിച്ചു പോയി. സത്യത്തിൽ ആദ്യം ഞാനല്ലേ പറയേണ്ടിയിരുന്നത് എന്റെ കിഡ്നി തരാമെന്ന്.. ഞാൻ സ്വാർത്ഥയാണ് അല്ലെ വരുൺ?”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“നീ എന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം മിയ. നീ ഡിസ്റ്റർബ് ആയതും എനിക്ക് മനസിലായി. നീ അങ്ങനെ ചോദിച്ചില്ല എന്നോർത്ത് വിഷമിക്കണ്ട. നിന്റെ മനസ്സ് എനിക്ക് അറിയാം ” വരുൺ അവളുടെ കൈവെള്ളയിൽ ചുംബിച്ചു

“പക്ഷെ സഞ്ജു..സഞ്ജു ഒറ്റ ദിവസം കൊണ്ട് ഡിസിഷൻ എടുത്തു.സഞ്ജുന് ആണ് വരുണിനെ ഏറ്റവും ഇഷ്ടം.. സഞ്ജു സ്നേഹിക്കുന്ന പോലെ എനിക്ക് പറ്റിയില്ല..”

മിയയ്ക്ക് സങ്കടം തന്നെ

“മിയാ.. അവൻ സ്നേഹിക്കും പോലെ എന്റെ അമ്മ പോലും എന്നെ സ്നേഹിച്ചിട്ടില്ല.. ആരും ഈ ഭൂമിയിൽ അത്രയും പ്രിയപ്പെട്ടതല്ല.. ദൈവം തന്ന അനുഗ്രഹമാണ് എനിക്ക് അവൻ. അതിനർത്ഥം നിന്നേ ഞാൻ സ്നേഹിക്കുന്നില്ല എന്നല്ല. നീ എന്റെ ആത്മാവിന്റെ ഭാഗമാണ് മോളെ.. ഇപ്പൊ നിന്നെ ഓർത്താണ് ഏറ്റവും സങ്കടം. എനിക്ക് എന്തെങ്കിലും വന്നാൽ നീ…”

മിയ അവന്റെ ചുണ്ടിൽ ചുംബിച്ചു

“അങ്ങനെ ഒന്നും പറയരുത്.. ഇനി ഒന്നും പറയരുത് ” വരുൺ അവളെ തന്നോട് ചേർത്ത് പിടിച്ചു

സഞ്ജയ്‌ക്ക് ഉറക്കം വരുന്നില്ലായിരുന്നു. അവൻ  ജനാലയിലൂടെ രാത്രിയേ നോക്കി നിന്നു. ഗൗരി ഉറങ്ങി പോയിരുന്നു. ഇടക്ക് ഉണർന്നപ്പോൾ അവളാ കാഴ്ച കണ്ടു. അവൾ എഴുന്നേറ്റു

“എന്റെ ചെക്കൻ എന്താ ആലോചിക്കുന്നേ ” പുറകിൽ കൂടി ഒരു വരിഞ്ഞു മുറുക്കൽ

മൃദുവായ ഒരുടൽ തന്നിലേക്ക് അമരുന്നതവൻ അറിഞ്ഞു. അവൻ തിരിഞ്ഞവളെ നെഞ്ചിൽ ചേർത്ത് അമർത്തി ഉമ്മ വെച്ചു

കുറച്ചു മുൻപേയുള്ള മനസ്സായിരുന്നു എങ്കിൽ അവളോട് പ്രണയാർദ്രമായി പെരുമാറാൻ തനിക്ക് കഴിയുമായിരുന്നില്ലല്ലോ എന്ന് അവൻ ഓർത്തു. ഇപ്പൊ മനസ്സ് ശാന്തമാണ്. സ്വസ്ഥം. വീട്ടിൽ അമ്മയുണ്ട്. വരുൺ മിയ എല്ലാരും ഉണ്ട്

ഒരു വലിയ കുടുംബം വീട്ടിൽ ഉള്ളത് പോലെ.

ഒരു സുരക്ഷിതത്വം. അവൻ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു. കണ്ണുകളിൽ മെല്ലെ ചുണ്ടമർത്തി

“എന്റെ കൊച്ചിന് എന്നോട് ദേഷ്യം ഉണ്ടോ?” മൃദുവായി അവൻ ചോദിച്ചു

“എന്തിന്?”

“ഞാൻ നിന്നോട് ഒന്നും പറയാതെ….”

അവൾ ആ ചുണ്ടിനു മുകളിൽ കൈ വെച്ചു

“ഈ ഹൃദയത്തിൽ വരുൺ ചേട്ടൻ എന്താ എന്ന് എനിക്ക് അറിയാം. ഒരു പക്ഷെ എന്നേക്കാൾ സഞ്ജു ചേട്ടന് ഇഷ്ടമാണ് വരുൺ ചേട്ടനെ. വരുൺ ചേട്ടനും അങ്ങനെയാണ്. അതും എനിക്ക് മനസിലായിട്ടുണ്ട്. കൂടപ്പിറപ്പുകൾ പരസ്പരം സ്നേഹിക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് അറിയാം സഞ്ജു ചേട്ടാ. എന്റെ ഏട്ടനെ ഞാൻ സ്നേഹിക്കുന്ന പോലെ, എന്റെ ഏട്ടൻ എന്നെ സ്നേഹിക്കുന്ന പോലെ..”

സഞ്ജയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. താൻ അവളെ ആ പേരിൽ എത്ര വേദനിപ്പിച്ചിരിക്കുന്നു. അവളെ മാത്രം അല്ല വിവേകിനെ ജയിലിൽ പോയി കണ്ടത് ഓർത്തു. അവന്റെ മുഖം മാറിയതറിഞ്ഞ് ഗൗരി ആ കവിളിൽ പിടിച്ചു

“വിഷമിക്കാൻ പറഞ്ഞതല്ല. സഞ്ജു ചേട്ടന് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഇപ്പൊ അത് മാറി. അത്രേ തന്നെ. ഒരു തരത്തിൽ ഇതൊക്കെ നന്നായി. എനിക്ക് സഞ്ജു ചേട്ടനെ കിട്ടിയില്ലേ? എന്റെ ഏട്ടൻ നിരപരാധി ആണെന്ന് എന്റെ അച്ഛനും അമ്മയും വിശ്വസിച്ചത് സഞ്ജു ചേട്ടൻ കേസ് അന്വേഷിച്ചു നിരപരാധി ആണെന്ന്  പറഞ്ഞത് കൊണ്ടാണ്. ഇല്ലെങ്കിൽ ഒരു പക്ഷെ മരിക്കുമ്പോൾ പോലും അവർ ഏട്ടനോട് ക്ഷമിക്കില്ല. അത് ഓർക്കുമ്പോൾ ഇത് എന്റെ ഭാഗ്യാ ” സഞ്ജയ്‌  അവളെ ഒന്നുടെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“അല്ല എന്റെ ഭാഗ്യം ആണ് നീ. എന്റെ പുണ്യം. മൃഗമായിരുന്നവനെ മനുഷ്യൻ ആക്കിയവൾ.” ഗൗരി പുഞ്ചിരിച്ചു

“സമയം എത്ര ആയി എന്നറിയുമോ?” അവൻ ഇല്ല എന്ന് തലയാട്ടി

“രണ്ടു മണിയായി ” അവൻ വാച്ചിൽ നോക്കി

ശരിയാണ് പുലർച്ചെ ആകാൻ പോകുന്നു

“നാളെ ഹോസ്പിറ്റലിൽ പോകണ്ടേ? വേഗം ഉറങ്ങിക്കോ “

അവൾ ബെഡിലെ ഷീറ്റ് ഒന്നുടെ വിരിച്ച് കയറി കിടന്നു. സഞ്ജയ്‌ അവളുടെ മുകളിലേക്ക് മെല്ലെയൊന്ന് അമർന്നു

“എനിക്ക് വേഗം ഉറങ്ങണ്ട ” അവൻ കണ്ണിറുക്കി

“അയ്യടാ….ദേ വേണ്ടാട്ടോ “

അവന്റെ ഉമ്മകളുടെ ചൂടിൽ അവളുടെ എതിർപ്പ് അലിഞ്ഞ് ഇല്ലാതെയായി. അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു ഗൗരി ലൈറ്റ് ഓഫ്‌ ചെയ്തു.

തുടരും…