ധ്രുവം, അധ്യായം 16 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ രാവിലെ ഉണർന്നു. ഇപ്പൊ പഠിക്കാൻ ഒത്തിരി ഉള്ളത് കൊണ്ട് അഞ്ചു മണിക്കുള്ള വീട്ടിൽ ഇപ്പൊ ജോലിക്ക് പോവില്ല. അത് കഴിഞ്ഞു ഉള്ളത് ബീന ടീച്ചർ ടെ വീടാണ്. ഒത്തിരി സഹായിച്ചിട്ടുള്ളതാണ്. അവിടെ വലിയ ജോലിയും ഇല്ല. ടീച്ചറും പ്രായമുള്ള അച്ഛനമ്മമാരും മാത്രം. മകൻ ഡൽഹിയിലാണ് പഠിക്കുന്നത്. അവിടെ അത് കൊണ്ട് മുടക്കില്ല കൃഷ്ണ.

അമ്പലത്തിൽ പോകണം എന്നിട്ട് അവിടേക്ക് പോകാം. അവൾ കുളിച്ചു വന്നു വേഷം മാറ്റി

“ഇന്ന് എന്താ മോളെ നേരെത്തെ?” അച്ഛൻ

“അമ്പലത്തിൽ പോയിട്ട് ബീന ടീച്ചർടെ വീട്ടിൽ പോകണം. അച്ഛൻ നേരെത്തെ എഴുന്നേറ്റല്ലോ”

“ഇന്ന് നമ്മുടെ അരവിന്ദൻ സാറിന്റെ വീട്ടിലെ കല്ലിടിൽ ആണ്. രാവിലെ ചെല്ലണം. ഇനി കുറേ നാള് എന്നും ജോലി കാണും. മോള് രാവിലെ ടീച്ചർനോട്‌ പറ പഠിക്കാൻ ഉണ്ടെന്ന്. അച്ഛന് ദിവസവും ആയിരം രൂപ എങ്കിലും കിട്ടും. എന്റെ കുഞ്ഞ് പഠിച്ച മതി. ഇനിയിങ്ങനെ പോകണ്ട “

അവൾ നേർത്ത പുഞ്ചിരിയോടെ അച്ഛനെ ചേർത്ത് പിടിച്ചു

“ഒരു ചിട്ടിയുണ്ട്. അത് പിടിച്ചാ നമുക്ക് ദേ ഈ ഷീറ്റ് അങ്ങ് മാറ്റാം. പിന്നെ ഒരു കട്ടിൽ ഒരു മേശ രണ്ടു മൂന്ന് കസേരകള്..അത് കൊണ്ട് അച്ഛൻ അതിന്റെ അഞ്ഞൂറ് എനിക്ക് തരണം. ദിവസ ചിട്ടിക്ക് ഇടാം. ഇപ്പൊ ആറു മാസമായി. ഇനി ഒരു നാലു മാസം കഴിഞ്ഞാൽ രൂപ ഒരു ഒന്നര ലക്ഷത്തിനടുത്ത് കിട്ടും. അച്ഛന് പറ്റുമെങ്കിൽ അത് താ “

അയാൾ അവളെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. ലതയും അത് കേട്ടു നിൽക്കുവാരുന്നു. അവർ കയ്യിൽ ഇരുന്ന കുറച്ചു നോട്ടുകൾ അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു

“എന്റെ കുഞ്ഞേന്താ ഇത് നേരെത്തെ പറയാഞ്ഞത്? അമ്മ കുറച്ചു തന്നേനെ “

“അമ്മയ്ക്ക് ആകെ അഞ്ഞൂറ് രൂപയാ കിട്ടുന്നെ. എന്തൊക്ക ചിലവുണ്ട്. ഇത് വേണ്ട.” അവൾ അത് തിരിച്ചു കൊടുത്തു

“അങ്ങനെ ഒന്നുമില്ലടി. നേരെത്തെ മനുവിന്റെ മരുന്നും അസുഖവും നല്ല ചില വായിരുന്നു. ഇപ്പൊ അതില്ല. പിന്നെ അവൻ അവിടെ ആയത് കൊണ്ട് അങ്ങനെ ചിലവുമില്ല. അവരുടെ കാര്യം അവര് നോക്കും. നിന്നേ തിരക്കി രണ്ടാഴ്ച ആയിട്ട് അങ്ങോട്ട് ചെന്നില്ല ന്ന്.”

“അമ്മയ്ക്ക് പറഞ്ഞു കൂടെ ഞാനിപ്പോ ഞായറാഴ്ച കൂടെ ഹോസ്പിറ്റലിൽ പോകുന്നെന്ന്. ഭയങ്കര പ്രയാസമാ അമ്മേ പഠിക്കാൻ. ഇത്രയും പ്രയാസം ഉണ്ടെന്ന് സത്യം എനിക്ക് അറിഞ്ഞൂടാരുന്നു. ഞായറാഴ്ച ഹോസ്പിറ്റലിൽ പോയി കുറച്ചു രോഗികളുമായിട്ട് ഇടപെട്ടു കഴിയുമ്പോൾ കുറേ പഠിക്കാം. പിന്നെ പുസ്തകം കുറേ ഡോക്ടർ തന്നു. ഇനിം തരാമെന്ന് പറഞ്ഞു. അങ്ങോട്ട് പിന്നെ പോയില്ല.”

“ദൈവം പോലൊരു മനുഷ്യൻ “

അമ്മ തൊഴുതു കൊണ്ട് പറഞ്ഞു. അതേ ദൈവം പോലെ ഒരു മനുഷ്യൻ

അമ്പലത്തിലേക്ക് നടക്കുമ്പോൾ അവൾ ഓർത്തു

എന്ത് സ്നേഹം ആണ്…ഇപ്പൊ ആൾക് നല്ല സങ്കടം ഉണ്ട്. അർജുൻ സാറിന് വയ്യാത്തത് കൊണ്ട്

അവൾ ക്ഷേത്രത്തിൽ എത്തി

“ഒരു മൃത്യുഞ്ജയ അർച്ചന, ഒരു ജലധാര അർജുൻ രോഹിണി “

“അതാരാ മോളെ?” ചോദ്യം ഉടനെ വന്നു

പരിചയുമുള്ളവരാണ് എല്ലാവരും. നുണ പറയാൻ പറ്റില്ല

“ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു രോഗിയാ. അയാളുടെ അച്ഛൻ പറഞ്ഞു ഇതൊന്നു ചെയ്യാൻ ഏഴു ദിവസം ചെയ്യണമെന്ന് പറഞ്ഞു “

“ഓ അപ്പൊ സീരിയസ് രോഗം ആയിരിക്കുമല്ലോ. മോള് എന്തായാലും തിരുമേനിയോട് ഇതൊന്ന് സൂചിപ്പിച്ചു നോക്ക്. ജനിച്ച സമയം, വർഷം ഒന്ന് പറഞ്ഞു കൊടുക്ക്. പരിഹാരം   വല്ലോം കൂടി ചെയ്യാൻ ഉണ്ടെങ്കിലോ “

അവൾ തലയാട്ടി

പിന്നെ അവള് ഡോക്ടറെ ഫോൺ വിളിച്ചു. സമയവും വർഷവും കിട്ടി

അവൾ തിരുമേനിയോട് വിശദമായി കാര്യങ്ങൾ പറഞ്ഞു അർച്ചനയും ജലധാരയും നടത്താനുള്ള രസീത് ഏൽപ്പിച്ചു

കുറച്ചു സമയം എടുത്തു തിരുമേനി ഒക്കെയും നടത്തി ഇറങ്ങാൻ

“മോളുടെ ആരാണ് ഇത്?”

“ആരുമല്ല ഹോസ്പിറ്റലിൽ കിടക്കുന്ന patient ആണ്. അദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് ചെയ്തതാ “

തിരുമേനി കണ്ണുകൾ അടച്ചു ഒരു നിമിഷം നിന്നിട്ട് പ്രസാദം കൊടുത്തു

“ഏറ്റവും മോശം സമയം ആണ്. ആയുസ്സിന് പോലും മോശം. ഇനി വരുന്ന മൂന്നാല് വർഷങ്ങൾ വളരെ ചീത്തയാണ്. രോഗവും അപകടവും ശത്രുതയും. ഒട്ടും ദൈവാധീനമില്ല. നല്ലോണം പ്രാർത്ഥിക്കണം ന്ന് പറയണം. ഒരു ഒരു പിൻവിളക്ക് കൂടി ചെയ്യണം. പിന്നെ ഒരു പായസം അത് എഴിന്റെ അന്ന് മതി. ഇത് കഴിഞ്ഞാ തിങ്കൾ തോറും വഴിപാട് നടത്താൻ പറയണം. പക്കനാളുകളിൽ പോയി തൊഴുതു പ്രാർത്ഥിക്കാനും “

അവളുടെ ഹൃദയത്തിൽ ഭീതി നിറഞ്ഞു

“ശരിക്കും അപകടസമയമാണോ?”

“അതേ മരണം അയാളുടെ കൂടെയുണ്ട് നിഴലയിട്ട്. കല്യാണം കഴിഞ്ഞിട്ടില്ല അല്ലെ?”

“അതേ “

“നന്നായി ഒരു പെൺകുട്ടിയുടെ ജീവിതം കൂടി പോവില്ലല്ലോ..”

അവൾ അത് കേട്ട് വിഷമത്തോടെ നിന്നു

“ഞാൻ ഒരു ചരട് ജപിച്ചുതരാം ഏഴു ദിവസം കഴിഞ്ഞിട്ട്. അരയിലോ കയ്യിലോ കെട്ടാം. ഇപ്പൊ ഇതൊക്കെ ചെറുപ്പക്കാർക്ക് പരിഹാസം ആണ്. അയാൾക്കും അങ്ങനെ ആവും..എന്നാലും അയാളുടെ അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് കാര്യം പറയണം “

അവൾ തലയാട്ടി

ഒരാഴ്ച കഴിഞ്ഞു…

അന്ന് ഉച്ച വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. അവൾ ഹോസ്പിറ്റലിൽ പോയി. ജയറാം റൗണ്ട്സ് കഴിഞ്ഞു വന്നിട്ടില്ല. അവൾ മടിച്ച് മടിച്ച് അവന്റെ മുറിയുടെ വാതിൽക്കൽ ചെന്നു നിന്നു.

ചില സമയം വഴക്ക് പറയും. അവൾ ഒന്ന് കൊട്ടി

“കം ഇൻ “

അകത്തു നിന്നു ശബ്ദം ഉണ്ടായി

“ഓ നീ ആയിരുന്നോ?”

അവൾക്ക് ഒരു വല്ലായ്മ തോന്നി. വേറെയാരെയോ പ്രതീക്ഷിച്ചിരുന്നോ. താൻ വന്നത് ശരിയായ നേരത്തല്ലേ ?

“എങ്ങനെ ഉണ്ട്?”അവൾ ചോദിച്ചു

“ബെറ്റർ “

അവൾ തലയാട്ടി

ഡോക്ടർ നിയ അങ്ങോട്ടേക്ക് വന്നു

“എങ്ങനെ അർജുൻ സർ? കുറച്ചു കൂടി ok ആയില്ലേ?”

നിയ അടിച്ചിരിക്കുന്ന പെർഫ്യൂംന്റെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. എന്ത് ഭംഗിയാണ് ഡോക്റ്ററിന്റെ മുടിയും വേഷവുമൊക്കെ. അവൾ ഓർത്തു. ചിലപ്പോൾ അർജുൻ സർ ഇവരെയായിരിക്കും പ്രതീക്ഷിച്ചത്. നിയ കുനിഞ്ഞു അവനെ പരിശോധിക്കുന്നിതിനിടയിൽ തിരിഞ്ഞു നോക്കി

“ഡോക്ടർ ജയറാം തേർഡ് ഫ്ലോറിൽ ഉണ്ട് “

കൃഷ്ണ തലയാട്ടി

“ഇവിടെ അങ്ങനെ കയറി വരരുത് ട്ടോ ഇൻഫെക്ഷൻ പെട്ടെന്ന് കിട്ടും. അറിയാല്ലോ..എന്നാ കൃഷ്ണ പൊയ്ക്കോ”

അവൾ അർജുനെ ഒന്ന് നോക്കി. അന്നാദ്യമായി അർജുൻ അവളുടെ കണ്ണിലെ വെറുപ്പ് കണ്ടു. ചുവപ്പ് പോലെ പടരുന്ന ഒരു തരം വെറുപ്പ്. കൃഷ്ണ പൊടുന്നനെ വാതിൽ കടന്നു പോയി. ഇനിയവൾ വരില്ല എന്ന് അർജുന്‌ തീർച്ചയായിരുന്നു

എന്നെത്തെയും പോലെ അല്ല. ഇനിയവൾ തന്റെ മുന്നിൽ വരില്ല. വരണ്ട. പോട്ടെ

“അർജുൻ സർ..” അവൻ കണ്ണുകൾ തുറന്നു

” ഡിസ്ചാർജ് കഴിഞ്ഞു ഒന്ന് കാണുന്നതിൽ ബുദ്ധിമുട്ട് ഉണ്ടൊ?”

“ഉണ്ട് ” അവൻ പരുക്കൻ സ്വരത്തിൽ പറഞ്ഞു

“പേടിക്കണ്ട പുറത്ത് ആരും അറിയില്ല. ഇവിടെ വേണ്ട. ചെന്നൈ, ബാംഗ്ലൂർ…”

“എനിക്ക് പേടിയോ? എന്തിന്?”

“പിന്നെ എന്തിനാ അവോയ്ഡ് ചെയ്യുന്നത്? എനിക്ക് അറിയാം അർജുൻ സർ..എല്ലാം. അതോ actress, models അവരിൽ മാത്രമേ interest ഉള്ളോ…അതോ വിദേശികളിൽ?”

അർജുൻ ഒറ്റ വലിക്ക് നിയയെ വലിച്ചു നെഞ്ചിൽ ഇട്ടു. ആ ചുണ്ടിൽ വിരൽ കൊണ്ട് അമർത്തി. നിയയുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ തറഞ്ഞു

അവന്റെ മുഖം കടും ചുവപ്പാകുന്നത് അവൾ കണ്ടു

“അതിന് ഡിസ്ചാർജ് വരെയൊന്നും പോകണ്ട നിയ. എനിക്ക് തോന്നിയ മതി. ഇന്ന് ഈ നിമിഷം…ഈ ബെഡില്..അർജുന്‌ തോന്നിയ അത് ചെയ്തിരിക്കും. വിദേശി സ്വദേശി എന്നൊന്നുമില്ല. ആരു വേണേലും ok ആണ്. ഒറ്റ കാര്യമേയുള്ളു. “

അവൻ അവളുടെ സാരിയുടെ തലപ്പു മാറിൽ നിന്ന് മാറ്റി

“ദേ ഇങ്ങനെ കാണുമ്പോൾ എനിക്ക് നിന്നെ വേണമെന്ന് തോന്നണം സിമ്പിൾ..അത് തോന്നിയിട്ടില്ല. തോന്നുന്നുമില്ല. അത് കൊണ്ട് “

അവൻ സാരി നേരെയിട്ട് അവളെ സ്വതന്ത്രയാക്കി

“നിയ ചെല്ല്…അർജുന്‌ നീ പോരാ..”

അവളുടെ മുഖം വിളറി വെളുത്തു. അപമാനിതയായ പെണ്ണിന്റെ മുഖം. അവൻ കണ്ണുകൾ അടച്ചു

“പോകുമ്പോൾ ഡോർ അടച്ചേക്ക്”

നിയ നടന്ന് പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി. നാണക്കേട് കൊണ്ട് അവളുടെ ഉള്ളു പുകഞ്ഞു. അവൾ മുറിയിലേക്ക് പോയി

അർജുന്റെ കണ്ണിനു മുന്നിൽ കൃഷ്ണയായിരുന്നു. അവൾക്ക് വേദനിച്ചിട്ടുണ്ട്. അവളെ ഇറക്കി വിട്ടത് പോലെ തോന്നിക്കാണും. അവനടിമുടി പുകഞ്ഞു

അവളെ കണ്ടപ്പോ എന്തൊക്കെയോ പറയാൻ തോന്നി

അവള് ഒരാഴ്ച വരാതിരുന്നതിന്റെ പരിഭവം ഉള്ളിൽ ഉണ്ടായിരുന്നു. ഓരോ ദിവസവും ഓരോ തവണയും വാതിൽ തുറക്കുമ്പോൾ അവളാണോ എന്നാണ് നോക്കിക്കൊണ്ടിരുന്നത്

ഒടുവിൽ വന്നപ്പോൾ അവൾക്ക് താൻ കൊടുത്തതോ?

ഏതൊരു പെണ്ണിനും ആർക്കും അവളെ ഇവിടെ നിന്നിറക്കി വിടാനുള്ള അവകാശമില്ല. ഈ ഹോസ്പിറ്റലിൽ ആർക്കുമില്ല. അവൾ കഴിഞ്ഞേയുള്ളു ആരും

നിയയ്ക്ക് ഉള്ളത് പിന്നീട് കൊടുക്കുന്നുണ്ട്…

ഇനിയവൾ വരില്ല എന്നോർക്കുമ്പോൾ സർവ്വം അടിച്ച് തകർക്കാൻ ഉള്ള ദേഷ്യം വന്നു അർജുന്‌..

കൃഷ്ണ ഡോക്ടറുടെ മുറിയിൽ പോയി. ക്ഷേത്രത്തിലേ പൂജാരി പറഞ്ഞത് വിശദമായി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖം കഠിനമായ ഒരു വേദനയിൽ ചുളിഞ്ഞു

“ഞാൻ പറഞ്ഞാൽ എന്നെ പുച്ഛിക്കും. ഈ ചരട് പരിപാടി ഒന്നും അവൻ മൈൻഡ് ചെയ്യുക പോലുമില്ല. ഞാൻ പ്രാർത്ഥിക്കാം അതേ നടക്കുകയുള്ളു. മോള് വരുന്നില്ലേ അങ്ങട്ട്. “

“ഇല്ല ഞാൻ പോവാ അങ്കിളേ. പിന്നെ ഈ ഞായറാഴ്ച ഞാൻ വരില്ല ട്ടോ. ഏട്ടനൊക്കെ ഭയങ്കര പരാതി. എന്നെ കാണാൻ കിട്ടുന്നില്ല ന്ന്. പിന്നെ കുറച്ചു തുണികൾ തയ്ക്കാൻ ഉണ്ട്. പെന്റിങ് “

“ശരി മോളെ. വിളിച്ച മതി സംശയം ഉണ്ടെങ്കിൽ “

അവൾ തലയാട്ടി

അവൾ പോയപ്പോൾ ഡോക്ടർ അവന്റെ മുറിയിലേക്ക് പോയി

“വീട്ടിൽ പോകാം അച്ഛാ
ഇതെന്തോന്ന് മടുത്തു ” അവൻ മടുപ്പോടെ പറഞ്ഞു

ജയറാമവന്റെ അരികിൽ ഇരുന്നു

“ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?”

“എല്ലാമൊന്നും കേൾക്കില്ല. അച്ഛൻ പറഞ്ഞു നോക്ക് “

“നിനക്ക് വയ്യാതെ അന്ന് ബോധം കെട്ടു വീണില്ലേ അച്ഛന് അത് വലിയ പേടിയായി. ഞാൻ ശിവന്റെ അമ്പലത്തിൽ വഴിപാട് ചെയ്യാൻ ഏൽപ്പിച്ചു. നിനക്ക് വിശ്വാസം ഇല്ല എന്ന് എനിക്ക് അറിയാം. അച്ഛന്റെ സമാധാനത്തിനാ. മോൻ ഇത് കയ്യിൽ കെട്ടാമോ?”

അവൻ നോക്കി.

ഇലയിൽ പ്രസാദം ചരട്. ഒറ്റ തട്ട്

അത് നിലത്ത് ചിതറി വീണു

“അച്ഛൻ ഒരു ഡോക്ടർ അല്ലെ?ശാസ്ത്രം ഇത്രയും പുരോഗമിച്ചില്ലേ. എന്നാ പിന്നെ എല്ലാവരും അമ്പലത്തിലും പള്ളിയിലും പോയ മതില്ലോ. എന്നെ പോലുള്ളവർ ആശുപത്രി തുറന്നു വെച്ചേക്കണ്ടല്ലോ. ഡോക്ടർമാരും വേണ്ട ” അവന്റെ ശബ്ദം ഉയർന്നു

ജയറാം കുനിഞ്ഞത് എടുത്തു മേശപ്പുറത്തു വെച്ചു

“ഒരു പക്ഷെ നീ ഈ ഭൂമിയിൽ ഏറ്റവും അധികം വേദനിപ്പിച്ച ഒരാള് വെളുപ്പിന് അവളുടെ ജോലിയും കളഞ്ഞ് ഒരാഴ്ച തുടർച്ചയായിട്ട് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വഴിപാട് നടത്തിയ പ്രസാദമായിരുന്നു ഇത്. അവൾക്ക് അത് ചെയ്യണ്ട. രസീത് എഴുതിയ മതി എന്നെ ഞാൻ പറഞ്ഞുള്ളു. പക്ഷെ അവള് പോയി. എന്നോടുള്ള സ്നേഹം കൊണ്ട്. ഞാൻ വേദനിക്കുമല്ലോ എന്നോർത്ത്. സ്വന്തം മകനായ നീ ഒരു സെക്കന്റ്‌ അതോർത്തില്ല. തട്ടിയെറിഞ്ഞപ്പോ നീ ഓർത്തില്ല അർജുൻ അത് അച്ഛന്റെ വിശ്വസമായിരുന്നെന്ന്. നിന്റെ ഇഷ്ടം പോലെ…”

അദ്ദേഹം അത് ഡസ്ട് ബിന്നിൽ ഇട്ടു

അർജുൻ നിശബ്ദനായി. അച്ഛന് അത് വേദന ആയി. അത് കൊണ്ട് അവനും

മനസ്സ് വല്ലാണ്ടിരിക്കുകയായിരുന്നു. അതാണ് സത്യം

എന്ത് കൊണ്ട് എന്ന് അവൻ ഓർത്തു. അറിയില്ല

കൃഷ്ണ കടന്നു പോയപ്പോൾ നോക്കിയ നോട്ടം. അവൾ കരുതി കാണും നിയയും താനും…

അവൻ പെട്ടെന്ന് ആ ഓർമ്മകൾക്ക് കടിഞ്ഞാൺ വലിച്ചു

അങ്ങനെ ചിന്തിച്ചാൽ എന്താ? താൻ അങ്ങനെ ഒരുവനാണ്

അവള് എന്ത് ചിന്തിച്ച തനിക്ക് എന്താ?

അച്ഛൻ പോയി കഴിഞ്ഞ് അവൻ ഡസ്ട് ബിന്നിൽ നിന്നു അതെടുത്തു

ഓർമ്മയിൽ അവസാനം അമ്പലത്തിൽ പോയത് പത്താം ക്ലാസ്സിൽ പരീക്ഷയുടെ അന്നാണ്. അമ്മ ഉണ്ടായിരുന്നു ഒപ്പം. ഇത് പോലെ ഒരു ചരട് ജപിച്ചു കയ്യിൽ കെട്ടി തന്നു പരീക്ഷ തുടങ്ങിയ ദിവസം

അവൻ അതെടുത്തു നോക്കി കൊണ്ടിരുന്നു. പിന്നെ ചന്ദനം തൊട്ടു. കയ്യിൽ അത് ബന്ധിക്കുകയും ചെയ്തു

അച്ഛന് സമാധാനം ആവട്ടെ. ഉള്ളിൽ ഇരുന്ന് ആരോ ചോദിക്കുന്നു

അച്ഛന് മാത്രം ആണോ അർജുൻ?

ഈ പ്രസാദം ദേവതയേ പോലെ ഒരു പെണ്ണുകൊണ്ട് വന്നതാണ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് വന്നത്. അവൻ ചരട് ബന്ധിച്ച കൈയിലേക്ക് നോക്കി

ഇനി വരുമോ കൃഷ്ണ? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. വരുമോ?

അവൻ അതിനോട് ചോദിച്ചു

തുടരും…..