നിന്നെയും കാത്ത്, ഭാഗം 46 – എഴുത്ത്: മിത്ര വിന്ദ

ഭദ്രൻ ക്ലിക്ക് ചെയ്യാൻ ഭാവിച്ചതും നന്ദന ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ഒരു കടി വെച്ചു കൊടുത്തിട്ട് ഓടി കളഞ്ഞു..

ഫോട്ടോയിൽ വന്നത് ആണെങ്കിൽ അവന്റെ കവിളിൽ കടിച്ചു കൊണ്ട് നിൽക്കുന്ന നന്ദന യുടെ പടം ആയിരുന്നു.

ഹൊ…. എന്റെ ഈശ്വരാ.. ഇവള് വല്ല ഡ്രാക്കുളയുടെയും മോളാണോ….

ദേഷ്യം കൊണ്ടും വേദന കൊണ്ടും അവനെ വിറച്ചു..

എടി… നിക്കെടി അവിടെ..

അവൻ പിന്നാലെ ഓടി ചെന്നതും നന്ദന അടുക്കള പുറത്തേക്ക് ഇറങ്ങി.

പൊട്ടിചിരിച്ചു കൊണ്ട് ഓടുമ്പോൾ പെണ്ണിന് എന്തൊരു ചേലാണ്,,, ആദ്യം ആയിട്ട് ആണ് ഇങ്ങനെ കാണുന്നെ..

സോറി ഏട്ടാ… ഞാൻ പെട്ടന്ന് അറിയാതെ…

അവൾ വിളിച്ചു പറഞ്ഞു.

കുഴപ്പമില്ല,, നീ ഇങ്ങട് പോരേ…

വേണ്ട, എനിക്ക് പേടിയാ…

ടി.. കൊഞ്ചാതെ വരുന്നുണ്ടോ വേഗം..

ഇല്ലില്ല.. ഏട്ടൻ മാറി പോയാലെ വരൂ…

“എടി, നിനക്ക് മീൻ വെട്ടാൻ ഒക്കെ അറിയാമോ,”

ഭദ്രൻ വിളിച്ചു ചോദിച്ചു.

“ഹ്മ്മ്…. കുറേശെ…”

“എന്നാൽ പിന്നെ ഇത് എടുത്തു വെട്ടിയ്ക്കെ, ഇല്ലെങ്കിൽ ചീഞ്ഞുപോകും “

പറഞ്ഞു കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി

ആ നേരത്ത് നന്ദ അകത്തേക്ക് കയറി വന്നു മീൻ എല്ലാം കൂടി ചട്ടി യിൽ ആക്കി.കിളി മീൻ ആയിരുന്നു.അതെല്ലാം വെട്ടി തേച്ചു കഴുകി അവൾ കൊണ്ട് വന്നു ഫ്രിഡ്ജിൽ വെച്ച്. പൊരിയ്ക്കാൻ മാത്രം കുറച്ചു എടുത്തു മാറ്റി. ഭദ്രൻ ആണെങ്കിൽ ആടിന് തീറ്റയു പുല്ലും ഒക്കെ കൊടുത്തു കൊണ്ട് അതിലെ നടന്നു.

അമ്മ എപ്പോളാ വരുന്നേ ഏട്ടാ….?

“ഉച്ച കഴിയും, എന്താ നന്ദേ “

“അല്ല… എനിക്ക് ഈ മീൻ കറി വെയ്ക്കാൻ അത്ര വശം പോരാ, ഒരു പേടി…”

“അമ്മ വന്നിട്ട് വെച്ചോളും,നീ അത് എടുത്തു ഫ്രഡ്ജിൽ വെച്ചേക്കു ” അവൻ കൈയും കാലും മുഖവും കഴുകി കേറി അവളുടെ അടുത്തേയ്ക്ക് വന്നു.

ഹ്മ്മ്… മുരിങ്ങ ഇല തോരൻ വെയ്ക്കട്ടെ, ഏട്ടന് ഇഷ്ടം ആണോ?

” ആഹ്… ഇല പൊട്ടിച്ചു തരണോ “

“വേണ്ട ഏട്ടാ, ഞാൻ എടുത്തോളാം…”

“നീ ഇവിടെ നിന്നോ, ഞാനെടുത്ത കൊണ്ട് വരാം….. പെണ്ണുംപിള്ള മരം കേറി ആണെന്ന് ആളുകളെ കൊണ്ട് ഇനി പറയിപ്പിക്കാൻ താല്പര്യം ഇല്ലാ “

ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഒരു തോട്ടി എടുത്തു മുരിങ്ങ മരത്തിന്റെ അടുത്തേക്ക് പോയി.

നന്ദന വേഗം നാളികേരം ഒക്കെ ചിരകി വെച്ച് എന്നിട്ട് നാലഞ്ച് ചക്കക്കുരു കൂടി തോല് കളഞ്ഞു ചെറുതായി അരിഞ്ഞു.

രണ്ടും കൂടി ഇട്ട് തോരൻ വെയ്ക്കുന്നത് അവൾക്ക് വലിയ ഇഷ്ടം ആണ്,,

ഭദ്രൻ എടുത്തു കൊണ്ട് വന്നു കൊടുത്ത ഇലയെല്ലാം സൂക്ഷമമായി പരിശോധിച്ചു, നുറുക്കി വെച്ചിട്ട് ഞൊടിയിടയിൽ നന്ദന തോരൻ കറി വെച്ച്.

മസാല ഒക്കെ തിരുമ്മി നല്ല അസ്സൽ ആയിട്ട് കിളിമീനും പൊരിച്ചു. ഉള്ളി തീയല് കൂടി ഇരിപ്പുണ്ട്. എല്ലാം കൂടി എടുത്തു മേശമേൽ വെച്ചിട്ട് അവൾ ഭദ്രനെ വിളിയ്ക്കാനായി പോയി.

ഭദ്രേട്ടാ… ഊണ് എടുത്തു വെച്ച്, വായോ….. എനിക്ക് വിശക്കാൻ തുടങ്ങി.

തന്റെ വയറു തിരുമ്മി വാതിൽക്കൽ നിൽക്കുന്നവളെ കണ്ടതും ഭദ്രൻ എഴുന്നേറ്റ് ഊണ് മുറിയിലേക്ക് ചെന്നു..

“നിനക്ക് ഇത്രേം ചോറ് മതിയോ,,, പൂച്ച കഴിക്കുന്നത് പോലെ തിന്നോണ്ട് ഇരിക്കാതെ ഏറെ എടുത്തു കഴിയ്ക്ക് നന്തനെ…. “

“ഞാൻ ഇത്രേം ഫുഡ്‌ കഴിയ്ക്കൊവൊള്ളൂ ഏട്ടാ, വേണോങ്കിൽ എടുത്തോളാം…”

മീൻ പൊരിച്ചത് തന്നെ എടുത്തു ആസ്വദിച്ചു കഴിക്കുകയാണ് നന്ദന..

“എനിക്ക് ഏറ്റവും ഇഷ്ടം കിളിമീൻ ആണ്, ഭദ്രേട്ടനോ “

“എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ല, എല്ലാം കഴിക്കും….”

“അതിനെന്താ ഏട്ടാ ഇത്ര ഗൗരവം, ഒന്ന് ചിരിച്ചു കൊണ്ട് ഒക്കെ പറയുന്നേ “

നന്ദന അവനെ കളിയാക്കി…

“മുരിങ്ങയില തോരൻ ഇഷ്ടം ആയോ “

“ഹ്മ്മ് “

‘എന്റെ അച്ഛനും ഏറെ ഇഷ്ടം ആയിരുന്നു, ഞാൻ മിക്കപ്പോഴും വെയ്ക്കും, “

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി.

“മര്യാദയ്ക്ക് നിന്നിരുന്നങ്കിൽ ഇപ്പോളും അച്ചന്റെ ഒപ്പം കണ്ടേനെ…. ആഹ് ഇനി സാരമില്ല, ഇവിടെ ഉള്ളവർക്ക് ഒക്കെ വെച്ച് കൊടുത്താൽ മതി…അന്നേരം ആ സങ്കടം തീരും “

“അച്ഛനെ ഒക്കെ ഓർക്കുമ്പോൾ എനിക്ക് അങ്ങട് തൊണ്ടയിൽ നിന്ന് ഒരിറ്റ് വറ്റു പോലും ഇറങ്ങുന്നില്ല ഏട്ടാ…. ആദ്യം ആയിട്ട് ആണ് എന്നെ അങ്ങനെ അടിയ്ക്കുന്നത് പോലും “

ചൊറിലിട്ടു വിരലുകൾ ഇളക്കി വെറുതെ ഇരുന്നു പോയി അവൾ.

“മതീല്ലോ….. എല്ലാം കൂടി കൂട്ടി അന്ന് ആവശ്യത്തിന് കിട്ടിയില്ലേ… ഇനി ആ നൊമ്പരം വേണ്ട “

“ഭദ്രേട്ടാ….. എന്റെ അച്ഛൻ എന്നെ ഒരുപാട് വെറുക്കുന്നുണ്ടാവും അല്ലേ…”

“അതൊക്കെ നീ അവരോട് ചോദിക്ക്, എനിക്ക് അറിയാൻ മേല… പിന്നെ ഞാൻ ഒരു പുറമ്പോക്കിൽ ഉളളവനല്ലേ…”

അവൻ കൈ കഴുകി തുടച്ചു കൊണ്ട് സെറ്റിയിൽ അമർന്നു ഇരു ന്നു.കഴിപ്പ് മതിയാക്കി നന്ദന എഴുന്നേറ്റതും ഭദ്രൻ അവളെ വഴക്ക് പറഞ്ഞു.

മൊത്തം ഉണ്ടിട്ട് അനങ്ങിയാൽ മതി, ഇല്ലെങ്കിൽ നീ മേടിക്കും…

വയറു നിറഞ്ഞു ഭദ്രേട്ടാ….

കുറച്ചുടെ സ്പേസ് ഉണ്ട്, അത് കൂടി നിറച്ചിട്ട് എഴുനേറ്റൊ..

അവൻ അടുത്ത് ഇരിയ്ക്കുന്നതിനാൽ നിവർത്തി ഇല്ലത്തെ നന്ദന മൊത്തം കഴിച്ചു എഴുന്നേറ്റു.രണ്ടു പേരുടെയും പ്ലേറ്റ് കഴുകി വെച്ച ശേഷം അവള് മുറിയിലേക്ക് വന്നു.ഭദ്രൻ അന്നേരം ഫോണും നോക്കി കിടപ്പുണ്ട്.

“അമ്മ എന്നോട് പറഞ്ഞത് ഓർക്കുമ്പോൾ എന്റെ ചങ്ക് പൊട്ടും ഭദ്രേട്ടാ….”

പെണ്ണിന്റെ മിഴികൾ നിറഞ്ഞു തൂവി.

അമ്മയോ… ഏത് അമ്മ…

അവനു പെട്ടന്ന് അങ്കലാപ്പ് ആയി.

എന്റെ അമ്മ… അന്ന് എന്നോട് പറഞ്ഞു, ഭദ്രേട്ടന്റെ ഒപ്പം ഒരാണ്ട് തികയ്ക്കില്ലന്നു, അതിനു മുന്നേ എന്നെ പട്ടടയിൽ വെയ്ക്കും അത്രെ…..അതോർത്തു ഞാൻ എന്നും കരയും…

അവൻ കിടക്കുന്ന ബെഡിന്റെ ഒരറ്റത്തു വന്നിരിന്നു കൊണ്ട് അവൾ പറഞ്ഞു.

“മേലേക്കാവിലമ്മേടെ മുന്നിൽ വെച്ച് ആണ് ഈ താലി നിന്റെ കഴുത്തിൽ ഞാൻ കെട്ടി തന്നത്, അത് അങ്ങനെ ആരെങ്കിലും എന്തെങ്കിലും തോന്നിവാസം പറഞ്ഞു എന്ന് കരുതി വേർപ്പെട്ട് പോകില്ലടി…

എഴുന്നേറ്റു ഇരുന്ന് അവളുടെ കൈ എടുത്തു തന്റെ മടിയിലേക്ക് വെച്ച് കൊണ്ട് ഭദ്രൻ പറഞ്ഞു.

ഭദ്രേട്ടാ…. അങ്ങനെ എന്തേലും സംഭവിച്ചാലും ഈ താലി എന്റെ നെഞ്ചിൽ നിന്നു ഊരി മാറ്റാൻ സമ്മതിക്കല്ലേ.. മിഴികൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞതും ഭദ്രന്റെ ഉള്ളിൽ ഒരു ആന്തൽ.

അങ്ങനെ ഒന്നും ആർക്കും കൊടുക്കില്ലെടി നിന്നെ… ധൈര്യം ആയിട്ട് ഇരുന്നോ പെണ്ണേ നീയ്.. ഇത് പറയുന്നത് ഭദ്രൻ ആണെന്നെ…

ഇക്കുറി അവൻ അവളെ തന്റെ തോളത്തേയ്ക്ക് ചേർത്തു.

“ഇത് എന്തുവാടി….”

മുൻ വശത്തെ കഴുത്തു ഭാഗം ഇറക്കി വെട്ടിയ ചുരിദാർന്റെ നേർക്ക് അവൻ വിരൽ ചൂണ്ടി

“അയ്യോ ഏട്ടാ, അത് പിന്നെ….”

നന്ദന എഴുന്നേറ്റു ചുരിദാർ പിന്നിലേക്ക് വലിച്ചു.

“ഇങ്ങനെ കോലം കെട്ടല്ലെ നന്തനെ….. വെറുതെ ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാൻ, മാറ്റിയ്‌ക്കെ മര്യാദക്ക് “

. അവൻ വഴക്ക് പറഞ്ഞതും നന്ദന എഴുന്നേറ്റു പോയി മറ്റൊരു ടോപ്പും എടുത്തു അടുത്ത മുറിയിലേക്ക് പോയി.. അത് മാറ്റി ധരിച്ചു.

“യ്യോ… ഭദ്രേട്ടാ, എന്റെ കാലിലു മസിലു കേറി വരുന്നുണ്ട്… ഹോ…. എന്റെ അമ്മേ”

അവൾ ഉറക്കെ നിലവിളിയ്ക്കുന്നത് കേട്ടു അവൻ അടുത്ത റൂമിലേക്ക് ഓടി.

എന്താടി…

കാലിലു മസിലു കേറി വരുന്നുണ്ട്.. പീരിയഡ്സ് ആകുമ്പോൾ അങ്ങനെയാ…

നിലത്തു കൂനി കൂടി ഇരുന്നു കൊണ്ട് തന്റെ വലത് കാലിൽ കൈ മുഷ്ടി ചുരുട്ടി ഇടിയ്ക്കുകയാണ് നന്ദന.

അവൻ ചെന്നു അവളെ തന്റെ ഇരു കൈകൾ കൊണ്ടും പൊക്കി എടുത്തു…

അയ്യോ ഭദ്രേട്ടാ…. താഴെ ഇറക്കുന്നെ.. ആരെങ്കിലും കാണും..

ശബ്ദം ഉണ്ടാക്കാതെടി…

മുറിയിലേക്ക് കൊണ്ട് ചെന്നു അവളെ ബെഡിലേക്ക് ഇരുത്തി ഇട്ട് അവൻ നന്നായി ബലത്തിൽ വലം കാലിൽ പിടിച്ചു തിരുമ്മി വിട്ടു.

തുടരും….

ആഹ് ഇനി ഇങ്ങനെ ഒക്കെ പോകട്ടെ അല്ലേ.. ഇടയ്ക്ക് എങ്ങാനും ആ വരുൺ വരുമോ ആവൊ..