നിന്നെയും കാത്ത്, ഭാഗം 58 – എഴുത്ത്: മിത്ര വിന്ദ

ഉത്സവം കഴിഞ്ഞതിന്റെ വിഷമത്തിൽ ആണെന്ന് പറഞ്ഞു ഭദ്രൻ അത്യാവശ്യ നന്നായി ഒന്ന് മിനുങ്ങി. നന്ദനയെ കൊണ്ട് വന്നു വീട്ടിൽ വിട്ട ശേഷം ഇപ്പൊ വരാമെന്ന് പറഞ്ഞു പോയവൻ തിരികെ എത്തുന്നത് നേരം വെളുത്ത ശേഷം ആയിരുന്നു.

ഗീതമ്മ ആണെങ്കിൽ മകനെ കണ്ടു ഉറഞ്ഞു തുള്ളി. എവിടുന്ന്, അവനു വല്ല കൂസലും ഉണ്ടോ,,,മുറിയിലേയ്ക്ക് പോയിട്ട് കട്ടിലിൽ കയറി. ഒരൊറ്റ കിടപ്പ് ആയിരുന്നു..

സത്യം പറഞ്ഞാൽ നന്ദനയ്ക്ക് അത് കണ്ടിട്ട് ചിരി വന്നു പോയി..

പതിയെ മുഖം താഴ്ത്തി അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് പെണ്ണ് വേഗം പുറത്തേക്ക് ഇറങ്ങി പോന്നു.

കുറച്ചു ദിവസം ആയിട്ട് നോയമ്പ് ഒക്കെ ആയത് കൊണ്ട് ഗീതമ്മ കുറച്ചു മീൻ മേടിക്കാം എന്ന് പറഞ്ഞു കൊണ്ട് വഴി വക്കിൽ ഇറങ്ങി നിൽപ്പുണ്ട്.

മീൻകാരൻ വന്നു വണ്ടി ചവിട്ടിയതും നന്ദന ഒരു ചട്ടിയും എടുത്തു കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു.

“എന്ത് മീനാ മോളെ വേണ്ടത്… അയില, കിളി, നത്തോലി ” അമ്മ പറഞ്ഞതും നന്ദു മീൻപെട്ടിയിലേക്ക് നോക്കി

“അര കിലോ അയിലയും അര കിലോ കിളിയും വാങ്ങാം അമ്മേ….”

“ഹ്മ്മ്…… എന്നാൽ പിന്നെ അങ്ങനെ എടുക്ക് ജോസുട്ടിയെ….”

“ആഹ് ശരി ചേച്ചി…” ജോസുട്ടി മീൻ എടുത്തു തൂക്കി…

“കിളിമീൻ ഒരു കിലോ എടുക്ക് കേട്ടോ, മോൾക്ക് അതാണ് ഇഷ്ട്ടം..”

മീനിന്റെ പൈസ എടുക്കാനായി അകത്തേക്ക് കയറി പോകുന്ന നന്ദനയെ നോക്കി ഗീതമ്മ പറഞ്ഞു.

അമ്മുവും മിന്നുവും ഒക്കെ സ്കൂളിൽ പോയിരിന്നു.അവർക്ക് ഇന്നെന്തോ പ്രോഗ്രാം ഉണ്ടത്രേ…കാലത്തെ എല്ലാവർക്കും കഴിക്കൻ വേണ്ടി ശർക്കരയും നാളികേരവും വെച്ചു കൊഴുക്കട്ട ഉണ്ടാക്കികയാണ് ചെയ്തത്. കട്ടൻ ചായയും കൂട്ടി അമ്മയും നന്ദനയും കൂടി ഇരുന്നു കാപ്പി കുടിച്ചു.എന്നിട്ട് ഉച്ചയ്ക്കത്തേക്ക് ഉള്ളത് എല്ലാം ഉണ്ടക്കുവാനായി തുടങ്ങി. കുറച്ചു ചക്കകുരു ഉണ്ടായിരുന്നു.നന്ദന അതെല്ലാം എടുത്തു പൊളിച്ചു അരിഞ്ഞു വെച്ച്.

ഗീതാമ്മ അപ്പോളേക്കും മീൻ എല്ലാം വെട്ടി കഴുകി വൃത്തിയാക്കി കയറി വന്നു.

പച്ചക്കായ മെഴുക്കുവരട്ടിയും, ചക്കകുരു തോരനും, അയല മാങ്ങ ഇട്ടു പറ്റിച്ചതും, പിന്നെ കിളി മീൻ വറുത്തതും…ഇതായിന്നു അന്നത്തെ വിഭവങ്ങൾ.

എല്ലാം ഉണ്ടാക്കി വെച്ച ശേഷം അലക്കി കുളിയ്ക്കുവാനായി നന്ദന ഇറങ്ങിപ്പോയി. ഭദ്രൻ അപ്പോൾ ചെറുതായി ഒന്ന് മൂരി നിവർന്നു കിടപ്പുണ്ട്. ആളു എഴുനേറ്റത് ആണെന്ന് അവൾക്ക് മനസിലായി.പക്ഷെ മൈൻഡ് ചെയ്യാനെപോയില്ല….

എല്ലാം അലക്കി പിഴിഞ്ഞ് വിരിച്ചു കൊണ്ട് നിന്നപ്പോൾ കണ്ടു അവൻ ബാത്‌റൂമിലേക്ക് കുളിക്കാൻ കയറി പോകുന്നത്.

“ആഹ് എഴുന്നേറ്റോ… ഇത്ര വേഗന്നു അവന്റെ കെട്ട് വിട്ടോ ആവോ…” മകന്റെ പോക്ക് നോക്കി അമ്മ പിറു പിറുത്തു.

“മോളെ, അലക്കി കഴിഞ്ഞോ നീയ്…..”

“കഴിഞ്ഞു.. എന്താ അമ്മേ “

“ഒന്നുല്ല, വിശക്കാൻ തുടങ്ങി “

“അമ്മ എടുത്തു കഴിച്ചോ…. ഞാൻ പിന്നെ ഇരുന്നോളാം..”

“ഓഹ് അതൊന്നും വേണ്ട… മോള് പെട്ടന്ന് കുളിച്ചിട്ട് ഇറങ്ങിയാൽ മതി “

“കഴിച്ചോ അമ്മേ… വെറുതെ വിശന്നു നിൽക്കേണ്ട..”

“സാരമില്ല മോളെ… നീ പെട്ടെന്ന് വന്നാൽ മതി…”

പറഞ്ഞു കൊണ്ട് അവര് അര ഭിത്തിയിൽ ഇരുന്നു.

ഭദ്രൻ ഇറങ്ങി വന്ന ശേഷം നന്ദനയും പെട്ടന്ന് തന്നെ കുളിച്ചു വന്നു.

എല്ലാ ദിവസവും അമ്പലത്തിൽ പോയ്കൊണ്ട് ഇരുന്നത് കൊണ്ട് തുണി അലക്ക് ഒക്കെ ഒരു വക ആയിരുന്നു. അതുകൊണ്ട് ഇന്ന് കുളിച്ചു മാറി ഇടുവാൻ നന്ദനയ്ക്ക് നല്ല ഡ്രെസ് ഒന്നും ഇല്ലായിരുന്നു. കുറച്ചു tight ആയ ടോപ് ആയിരുന്നു അവൾ ഇട്ടത്. അതാണെങ്കിൽ മുൻ വശത്തെ കഴുത്തിനു ഇറക്കം കൂടുതൽ ആണെന്ന് പറഞ്ഞു ഇനി മേലിൽ ഇടരുത് എന്ന് പറഞ്ഞു ഭദ്രൻ അവളെ പേടിപ്പിച്ചതും ആയിരുന്നു..

നന്ദന ഇറങ്ങി വന്നപ്പോൾ അമ്മയും മകനും തമ്മിൽ വാക് പോര് നടക്കുന്നുണ്ട്.

ഭദ്രൻ കുടിച്ചതിനെ ചൊല്ലിയാണ് അവരുടെ അവരുടെ വഴക്ക്.

നന്ദന അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന രീതിയിൽ അടുക്കളയിലേക്ക് നടന്നു.

ചെന്നിട്ട് മൂന്നുപേർക്കും ചോറും കറികളും ഒക്കെ എടുത്ത് അവൾ മേശമേൽ വെച്ചു…

“അമ്മേ… ഊണ് കഴിക്കാൻ വായോ ” ഉമ്മറത്തേക്ക് ഒന്ന് എത്തിനോക്കി അവൾ വിളിച്ചു.

നന്ദനയെ കണ്ടതും ഭദ്രൻ അടിമുടി ഒന്ന് അവളെ നോക്കി..അതിന്റെ അർത്ഥം മനസ്സിലായതും അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് വലിഞ്ഞു..ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴൊക്കെ പലപ്പോഴും ഭദ്രന്റെ നോട്ടം അവളെ തേടി വരുന്നുണ്ട്.നെറ്റിചുളിച്ച് പിടിച്ച് കൊണ്ട് അല്പം ഗൗരവത്തിലാണ് നന്ദന ഇരിക്കുന്നത്…അറിയാതെ പോലും ഭദ്രനെ ഒന്ന് നോക്കുകപോലും ചെയ്തിരുന്നില്ല..

കഴിച്ചഴുന്നേറ്റ് ശേഷം അവൾ പാത്രങ്ങളൊക്കെ സിങ്കിലേക്ക് കൊണ്ടുപോയി വെച്ച് കഴുകി വൃത്തിയാക്കി….

നല്ല ക്ഷീണം ഉണ്ടെന്നും താനൊന്നു പോയി കിടക്കട്ടെ എന്നും പറഞ്ഞ് ഗീതമ്മ മുറിയിലേക്ക് പോയി…

അടുക്കളയൊക്കെ ഒതുക്കി വൃത്തിയാക്കിയ ശേഷം നന്ദന വന്നപ്പോൾ ഭദ്രൻ മുറിയിൽ ഇല്ലായിരുന്നു.

ഇതെവിടെ പോയി…അവൾ വെളിയിലേക്ക് ഒന്ന് എത്തി നോക്കി.

പെട്ടന്ന് ആയിരുന്നു പിന്നിൽ നിന്നും  അവളെ വലിച്ചടുപ്പിച്ചു കൊണ്ട് ഭദ്രൻ വാതിൽ അടച്ചു കുറ്റി ഇട്ടത്.

യ്യോ… എന്റെ കൃഷ്ണാ.. നന്ദന നിലവിളിച്ചു.

“കൃഷ്ണൻ അല്ല… ഭദ്രൻ “

പറഞ്ഞു കൊണ്ട് അവൻ അവളെ ചുവരിലേക്ക് ചേർത്തു നിറുത്തി.

“എന്താടിനിനക്ക് ഇത്രയും ജാഡ.. ഞാൻ കുറച്ചു നേരം ആയി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കേട്ടോ…”

അവൻ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഉത്സവം ഒക്കെ ശരിക്ക് അങ്ങട് ആഘോഷിച്ചു തിമിർത്തു ല്ലേ….എന്നതായിരുന്നു കോലംകെട്ട് “

അവന്റെ വയറ്റിലേക്ക് ഒരു ഇടി വെച്ച് കൊടുത്തു കൊണ്ട് നന്ദന ചോദിച്ചു.

“വർഷത്തിൽ ഒരുത്സവം അല്ലേ ഒള്ളു… ഇങ്ങനെ ഒക്കെ അങ്ങ് ആഘോഷിച്ചെല്ലെങ്കിൽ പിന്നെ എങ്ങനെയാ ‘

ഒരൂ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഭദ്രൻ ചിരിച്ചു.

“കുറച്ചു അങ്ങോട്ട് മാറി നില്ക്കു, എനിക്ക് ശ്വാസം വിടാൻ പോലും പറ്റുന്നില്ലലോ…” അവനെ നോക്കി പെണ്ണൊന്നും ചുണ്ട് കൂർപ്പിച്ചു.

“ആഹ്, ശ്വാസം എടുക്കാൻ പറ്റാത്തത് ഇങ്ങനെ ഇറുക്കി പിടിച്ച ഡ്രസ്സ്‌ ഇട്ടിട്ടാണ്..പറഞ്ഞാൽ ഒന്നും അനുസരിക്കില്ലല്ലോ “

“ഭദ്രേട്ടൻ കാണണ്ട.. കാര്യം തീർന്നില്ലേ….”

“പിന്നെ ആരെ എങ്കിലും കാണിക്കാൻ നിനക്ക് ഉദ്ദേശം ഉണ്ടോ….”

ഉണ്ടെങ്കിൽ….

“ടി… മേടിക്കും കേട്ടോ.. പെണ്ണിന് ഈയിടെ ആയിട്ട് ഇത്തിരി കൂടുന്നുണ്ട്…”…

അവൻ കണ്ണുരുട്ടി പേടിപ്പിച്ചു.ഒരു വേള അവൾ അവനെ ഒന്ന് നോക്കി. ഇരു മിഴികളും കോർത്തപ്പോൾ ഒരു പിടച്ചിൽ പോലെ..

ഭദ്രൻ മെല്ലെ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.

ഭദ്രേട്ടാ…

ഹ്മ്മ്…അമ്മ അപ്പുറത്ത് ഉണ്ട്. അതിനു ഞാൻ ഒന്നും ചെയ്തില്ലലോ…

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“മാറിയ്‌ക്കെ അങ്ങട് “

“ഇല്ലെങ്കിലോ…..”

“ചുമ്മാ കൊഞ്ചാതെ മാറുന്നുണ്ടോ ഏട്ടാ “

“മിണ്ടാതെ നില്ക്കു പെണ്ണേ… “

പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റിത്തടത്തിലെ മുടി നിരകൾ ഒക്കെ ചൂണ്ട് വിരൽ കൊണ്ട് മാടി ഒതുക്കി വെച്ചുകൊണ്ട് അല്പം കൂടി അവളിലേയ്ക്ക് അമർന്നു.

അവളുടെ നെറുകയിൽ മെല്ലെ ഒന്ന് മുത്തിയ ശേഷം ഇരു മിഴികളിലും മാറി മാറി അവന്റെ അധരം പതിപ്പിച്ചു. അപ്പോളേക്കും അവളുടെ കൈകൾ അവ്നെ പുണർന്നു.

പെണ്ണിന്റെ വലത്തേ കവിളിൽ അമർത്തി ചുമ്പിച്ചു അവളെ ഒന്ന് വേദനിപ്പിച്ചു കൊണ്ട് ഇടത്തെ കവിളത്തു ഒരു കടി വെച്ച് കൊടുത്തു.

ആഹ്.. ഭദ്രേട്ടാ…. കുറുമ്പ് കാണിക്കല്ലേ..

നന്ദ പതിയെ പിറു പിറുത്തു

“കുറുമ്പ് കാണിച്ചോട്ടെ ഞാന്…..”

അവന്റെ ശബ്ദം കാതോരം പതിഞ്ഞതുo അവളുടെ മിഴികൾ പിടഞ്ഞു.അവളുടെ തുടുത്ത അധരത്തിലൂടെ മെല്ലെ അവൻ വിരൽ ഓടിച്ചു.അത്രമേൽ മർദ്ദവം….ഭദ്രന്റെ മുഖം താഴ്ന്നു വന്നതും നന്ദനയുടെ പിടിത്തം മുറുകി.

അവളുടെ കീഴ്ച്ചു-ണ്ടിൽ അവൻ മെല്ലെ തന്റെ നാവ് കൊണ്ട് ഒന്ന് നനച്ചതും പെണ്ണിന്റെ ഉള്ളിൽ ഒരു തിര വന്നു അടിച്ചത് പോലെ ആയിരുന്നു.അവളുടെ ശ്വാസഗതി ഏറി വരികയാണ്.

ഭദ്രൻ ഒന്ന് കൂടി നാവ് കൊണ്ട് ഉഴിഞ്ഞ ശേഷം അവളുടെ അധരത്തിലേ തേ’ ൻ നുകർന്നു തുടങ്ങി.

അത് വരേ കാണാത്ത പല ഭാവങ്ങൾ പെണ്ണിന്റെ മുഖത്ത് മിന്നി മാഞ്ഞു.

ആ മിഴികൾ മെല്ലെ കൂമ്പി അടഞ്ഞു.

പതിയെ പതിയെ നുകരാൻ തുടങ്ങിയവൻ പിന്നീട് തന്റെ വേഗത കൂട്ടി… മാറി മാറി ഇരു ദളങ്ങളും നുകർന്നു കൊണ്ട് അവൻ അവളെ തരളിതയാക്കി.
അവന്റെ നാവും ചുണ്ടും അവളുടെ വദനകമാകെ ഉഴറി നടന്നുകൊണ്ട് വീണ്ടും അധരത്തിൽ എത്തി നിന്നു..

അപ്പോളേക്കും അവൾ തളർന്നു പോയിരിന്നു.

“ഹ്മ്മ്.. എന്ത് പറ്റി.. എന്റെ വായാടിതത്തമ്മ പെട്ടന്ന് സൈലന്റ് ആയല്ലോ “

ഭദ്രൻ ചോദിച്ചു.

മറുത്തൊന്നും പറയാതെ കൊണ്ട് അവളവന്റെ നെഞ്ചിലേക്ക് തന്റെ മുഖം ഒളിപ്പിച്ചു..

തുടരും…