നിന്നെയും കാത്ത്, ഭാഗം 62 – എഴുത്ത്: മിത്ര വിന്ദ

എന്നതായാലും ഇരിക്കട്ടെടാ, സൂസമ്മയ്ക്ക് നിർബന്ധം ആയിരുന്നു, നന്ദനക്ക് ഇവിടെ ഒരു ജോലി കൊടുക്കണം എന്നുള്ളത്, ആദ്യമായിട്ട് ആ ഗീതമ്മ അവളോട് ആവശ്യപ്പെട്ടതല്ലേ, അതങ്ങ് നിറവേറ്റി കൊടുത്തു അത്രതന്നെ . പിന്നെ എന്നതായാലും ശരി അവള് നല്ല ആത്മാർത്ഥതയുള്ള കുട്ടിയാണ്, “

“ഹ്മ്മ് “

” നല്ലൊരു ഭാവി ഉണ്ടായിരുന്ന കൊച്ച….പറഞ്ഞിട്ട് കാര്യമില്ല.. പിന്നെ എല്ലാം മോളിൽ ഇരിക്കുന്നവന്റെ കൂടി തീരുമാനമല്ലേ”

അതെന്ന, അച്ചായാ അങ്ങനെ പറഞ്ഞത്? ടോണിക്ക് കാര്യം പിടികിട്ടിയില്ല.

അപ്പോഴാണ് അച്ചായൻ സത്യത്തിൽ ഭദ്രനും നന്ദനയും തമ്മിലുള്ള വിവാഹം നടന്നതിനെ കുറിച്ചുള്ള കഥകൾ അവനോട് പറയുന്നത്.

അപ്പോൾ ശരിക്കും ഇവരുടെ ലൗമാരേജ് അല്ലായിരുന്നോ?

അല്ലടാ,ആ പെൺകൊച്ച് നമ്മുടെ കൂട്ടത്തിലുള്ള ഒരു പയ്യനെ ആയിരുന്നു സ്നേഹിച്ചത്,കല്യാണത്തിന്റെ തലേദിവസം,അവൻ വിളിച്ചിട്ട് ഒളിച്ചു ഓടി പോന്നത് ആണ്, തനി ഫ്രോഡ് അല്ലായിരുന്നോ അവൻ, എന്തായാലും ഭദ്രന്റ കയ്യിൽ എത്തപെട്ടതുകൊണ്ട് അതിന്റെ ജീവിതം രക്ഷപ്പെട്ടു.. ഇല്ലെങ്കിൽ ഏതെങ്കിലും നരകത്തിൽ പോയി അത് ജീവിച്ചു തീർത്തേനെ.

ടോണിക്ക് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു. ഒക്കെ കേട്ടതും അവന്റെ കുശാഗ്ര ബുദ്ധിയിൽ, പല കുതന്ത്രങ്ങൾ തെളിഞ്ഞുവന്നു.

ചില കണക്ക് കൂട്ടലുകൾ ഒക്കെ നടത്തിയ ശേഷം ആയിരുന്ന് അവൻ അവിടെ നിന്നും പിരിഞത്.

************

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ജോലി തീരുവാൻ അല്പം വൈകി. ബീന ചേച്ചിയും വീണയും ഒക്കെ നേരത്തെ പോയിരുന്നു,ടോണിയും നന്ദനയും മാത്രമയിരുന്നു ഓഫീസിൽ ഉള്ളത്.

അച്ചായനും ഫാമിലിയും ആരുടെയോ കല്യാണ റിസപ്ഷൻ ഉണ്ടെന്നും പറഞ്ഞ് ഉച്ചയ്ക്ക് ശേഷം എറണാകുളത്തേക്ക് പോയതാണ്. ഭദ്രൻ വരാൻ അല്പം ലേറ്റ് ആകും എന്ന് പറഞ്ഞതുകൊണ്ട് നന്ദന ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പൊയ്ക്കോളാം എന്നായിരുന്നു പറഞ്ഞത്.. സമയം ഏകദേശം 5 30 കഴിഞ്ഞിരുന്നു. എല്ലാം ചെയ്തുതീർത്ത് സിസ്റ്റം ഓഫ്‌ ചെയ്ത് അവൾ എടുക്കത്തിൽ എഴുന്നേറ്റു.

ബാഗും എടുത്ത് തോളിൽ ഇട്ടുകൊണ്ട്,വാതിൽക്കലേക്ക് ചെന്നപ്പോൾ,അവൾക്ക് തടസ്സമായി ടോണി അവിടെ നിൽപ്പുണ്ടായിരുന്നു.. നന്ദനയുടെ മുഖം ഒന്ന് ചുളിഞ്ഞു.

“എന്താ സാർ “

“ഒന്നുല്ലടോ.. വെറുതെ, തനിക്ക് പോകാൻ ദൃതി ഉണ്ടോ,”

“ഉണ്ട്… എന്തേ “

“ഇല്ലെങ്കിൽ നമ്മൾക്കു എന്തെങ്കിലും മിണ്ടീ പറഞ്ഞു ഇരിയ്ക്കാം… ഇവിടെ ഇപ്പൊ ആരും ഇല്ല…. സെക്യൂരിറ്റി ചേട്ടനും അവധി അല്ലേ “

അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് ടോണി അത് പറഞ്ഞത്.

ഉള്ളിൽ വല്ലാത്ത ഭയം തോന്നി എങ്കിലും നന്ദന അതൊന്നും പുറമെ കാണിച്ചില്ല.

“അത്രമാത്രം കാര്യമായിട്ട്  സാറിനോട് ഒന്നും മിണ്ടിപറയെണ്ട കാര്യം തൽക്കാലം എനിക്കില്ല, അതുകൊണ്ട് സ്വല്പം അങ്ങട് മാറി നിൽക്കൂ എനിക്ക് പോകണം”

അവൾ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു നീങ്ങിയതും പെട്ടെന്നായിരുന്നു ടോണി അവളുടെ കയ്യിൽ കയറി പിടിച്ചത്. നന്ദന ഞെട്ടിപ്പോയി. നോക്കിയപ്പോൾ ഒരു വഷളൻ ചിരിയോടുകൂടി തന്റെ അരികിൽ നിൽക്കുകയാണ് ടോണി..

“സാറ് കൈ വിട്…”

അവളുടെ ശബ്ദം കനത്തു.

” വിടാന്നേ,കുറച്ചു കഴിയട്ടെ, ഇത്രയും സോഫ്റ്റ് ആയിട്ടുള്ള ഈ കയ്യിലെ ഞാൻ ഒന്ന് പിടിച്ചു നോക്കട്ടെ  “

പറഞ്ഞുകൊണ്ട് അവൻ അവളുടെ കയ്യിൽ ഒന്ന് തഴുകിയതും, പെട്ടെന്ന് തന്നെ നന്ദന, തന്റെ കൈ വലിച്ചു കുടഞ്ഞുകൊണ്ട് അവന്റെ കരണം നോക്കി ഒന്ന് പുകച്ചു.

ഓർക്കാപ്പുറത്ത്,അതും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..ടോണി പകച്ചു പോയി.

എടി….അലറി വിളിച്ചു കൊണ്ട് അവൻ അവളുടെ മുടി കുത്തിന് കയറിപ്പിടിച്ചു,,

“ഞാനൊന്ന് തൊട്ടപ്പോഴേക്കും, എന്താടി നിന്റെ വല്ലതും ഉരുകിപ്പോയോ,ങ്ങെ….”

അവൾ അടിച്ച തന്റെ കവിളത്ത് ഒന്ന് തിരുമ്മിക്കൊണ്ട് ടോണി നന്ദനയുടെ അടുത്തേക്ക് പാഞ്ഞു വന്നു.

“തൊട്ട്പോകരുത്… ഇത്‌ പെണ്ണ് വേറെയാ…..നിങ്ങളെ കണ്ടിട്ടുള്ള അവളുമാരുടെ പോലെ അല്ല ഞാന് ” നന്ദന പല്ലിറുമ്മി കൊണ്ട് അവനോട് പറഞ്ഞു.

“അത്രയ്ക്ക് പതിവ്രത ഒന്നും അല്ലാലോ നീയ്…. മൊട്ടേന്ന് വിരിയുന്നതിന് മുമ്പ് ഒരുത്തന്റെ കൂടെ പ്രേമിച്ച്, കിടപ്പും ക….പ്പും തീർത്ത ശേഷം അല്ലേടി നീയ് ഭദ്രന്റെ തലേൽ കേറിയത്….അവന്റെ സുഖം കൂടി കിട്ടി കഴിഞ്ഞു നീ പതിയെ വെളിയിലേക്ക് ചാടി അല്ലേ…ജോലി എന്ന പേരും പറഞ്ഞു കൊണ്ട്…അടുത്ത ആളെ പിടിക്കാന്….ഒരുത്തന്റെ കൂടെ, താങ്ങാൻ പറ്റുമെടി നിനക്ക്… ഞാൻ റെഡി ആണ് കേട്ടോ… ഒരു കുഞ്ഞും അറിയാതെ നമ്മൾക്ക് കാര്യം നടത്തം “

പറഞ്ഞു പൂർത്തിയാക്കാൻ മുന്നേ അവളുടെ കൈയ് വായുവിൽ ഒന്നുകൂടി ഉയർന്നുപൊങ്ങിയിരുന്നു. രണ്ടാമത് ഒന്നു കൂടി അവൾ അടിക്കും എന്നുള്ളത് ടോണി വിചാരിച്ചില്ല.

“ടി, നീ എന്നെ ത-ല്ലി അല്ലേടി, പു-ല്ലേ…”

“അതേടാ വേണ്ടിവന്നാൽ ഇനിയും നിന്നെ ഞാൻ തല്ലും,കാണണോ നിനക്ക്…നീ എന്തോന്നാടാ എന്നെ കുറിച്ച് കരുതിയത്, അങ്ങനെ ഓരോത്തന്മാരെ വല വീശി പിടിക്കുന്ന പെണ്ണുങ്ങൾ കാണും അത് നിന്റെ കുടുംബത്തിൽ, ഈ നന്ദനയെ നീ ആ തരത്തിൽ ഉൾപ്പെടുത്തേണ്ട…” ചീറി കൊണ്ട് പറഞ്ഞു അവൾ വായു വേഗത്തിൽ പുറത്തേക്ക് പോയി.

ജംഗ്ഷനിൽ എത്തിയശേഷം ആദ്യം കണ്ട, ഓട്ടോറിക്ഷയിൽ അവൾ കയറിയിരുന്നു, വീട്ടിലേക്ക് പോകുമ്പോൾ,മിഴികൾ നിറഞ്ഞൊഴുകുകയാണ്,

ടോണി ഒരു വൃത്തികെട്ടവൻ ആണെന്നുള്ളത് അറിയാമായിരുന്നു. എന്നാലും ഇത്രമാത്രം  അവൻ തരംതാഴും എന്നുള്ളത് സ്വപ്നത്തിൽ പോലും ഓർത്തില്ല.

നന്ദനക്ക് സങ്കടം വന്നിട്ട് വയ്യാ.

നാളെ അച്ചായന് ഒരു ക്രഷറിന്റെ ലേലം ഉണ്ട്, അതിനുവേണ്ടി കുറച്ച് ക്യാഷ് റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു, ഏതോ ഒരു പാർട്ടി 3 ലക്ഷം രൂപ, വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കൊണ്ടുവന്ന കൊടുത്തത്  അത് മേടിച്ചു വയ്ക്കുവാൻ വേണ്ടിയാണ് നന്ദന അത്രയും സമയവും വെയിറ്റ് ചെയ്തത്. അല്ലെങ്കിൽ ബാക്കി സ്റ്റാഫ് ഇറങ്ങുന്ന നേരത്ത് അവളും ഓഫീസിൽ നിന്നും  പോരേണ്ടത് ആയിരുന്നു.

ടോണി തന്നോട് അങ്ങനെ പെരുമാറിയത്, ഭദ്രേട്ടന് എങ്ങാനും അറിഞ്ഞാൽ അവനെ തീർത്തു കളയും എന്നുള്ളത് നന്ദനക്ക് ഉറപ്പ് ആയിരുന്നു. അതുകൊണ്ട് തത്കാലം ആരോടും ഇത് പറയേണ്ടെന്ന് അവൾ കണക്കുകൂട്ടി..

ചെമ്പരത്തിവേലിക്ക് അപ്പുറത്തായി, ഓട്ടോയിൽ വന്നിറങ്ങുന്ന നന്ദനയെ കണ്ടതും, ഗീത ഉമ്മറത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി

“ഭദ്രനില്ലേ മോളെ, ഇന്ന് നീ താമസിക്കുകയും ചെയ്തല്ലോ”?

“ഏട്ടൻ വരാൻ വൈകും അമ്മേ, പിന്നെ അച്ചായനും, സൂസമ്മച്ചിയും പിള്ളേരും ഒക്കെ എറണാകുളത്തിന് പോയേക്കുവാണ്, അവരുണ്ടായിരുന്നു എങ്കിൽ ഞാൻ ഭദ്രേട്ടന്റെ ഒപ്പം വരികയുള്ളായിരുന്നു”

“ആഹ്, തന്നെ അവിടെ നിൽക്കഞ്ഞത് നന്നായി മോളെ,,”

“ഹ്മ്മ്.. പിള്ളേര് വന്നില്ലേ അമ്മേ “

“അകത്തുണ്ട്, രണ്ടുപേർക്കും കുറെ എഴുതാൻ ഉണ്ടെന്നും പറഞ്ഞ് വന്നപ്പോൾ തൊട്ട് തുടങ്ങിയതാണ്  ” പറഞ്ഞുകൊണ്ട് ഗീത, ആട്ടിൻ കൂടിന്റെ അരികിലേക്ക് പോയി.

നന്ദന നേരെ ചെന്ന് വേഷം മാറ്റിയ ശേഷം, കുളിക്കാനായി കയറി. കുറേസമയം അവിടെ നിന്നും അവൾ കരഞ്ഞു. ടോണി പറഞ്ഞ ഓരോ വാചകങ്ങൾ ഓർക്കുമ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു. എങ്ങനെയെങ്കിലും,എന്തെങ്കിലും കാരണം പറഞ്ഞ് ഈ ജോലി നിർത്തുവാൻ തന്നെ അവൾ തീരുമാനിച്ചു. തനിക്ക് വയ്യ എന്ന് പറഞ്ഞാൽ ഉടനെ തന്നെ ഭദ്രേട്ടൻ, അവിടേക്ക് ഇനി വിടുകയില്ല, അത് തീർച്ചയാണ്.

ഇനി അവന്റെ മുന്നിൽ ചെന്ന് പെടാതെ സൂക്ഷിക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും, തന്നെ നാറ്റിക്കുവാൻ ഇനി ഏത് അറ്റം വരെയും അവൻ പോകും എന്നുള്ളത് അവൾക്ക് ഉറപ്പായിരുന്നു.

നാളെ, കാലത്തെ ജോലിക്ക് പോയിട്ട് സൂസമ്മച്ചിയെ കണ്ടു, സംസാരിക്കണം. അതിനു മുന്നേ ഏട്ടനോട് കൂടി തനിക്ക് വയ്യാത്തതുകൊണ്ട് ഇനി പോകുന്നില്ലെന്ന് പറയണം എന്ന് അവൾ കരുതി… കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും  ഗീതമ്മ അവൾക്ക് കുടിക്കുവാനായി ഒരു ഗ്ലാസ് കട്ടൻ ചായ എടുത്തു വച്ചിരുന്നു.

“മോളെ, നിന്റെ കണ്ണും മുഖവും ഒക്കെ എന്താ ഇടുമിചിരിക്കുന്നത്എന്തുപറ്റി നിനക്ക്, അതോ ഇനി എന്റെ തോന്നലാണോ “?

ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചു വച്ചിരുന്ന കായ വറുത്തത്തിന്റെ പായ്ക്കറ്റ് എടുത്ത് നന്ദനയുടെ അടുത്തേക്ക് നീട്ടിവെച്ചു കൊടുക്കുമ്പോൾ ഗീത അവളോട് ചോദിച്ചു.

“കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നിട്ട് ആണമ്മേ, അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല”

“ഹ്മ്മ്..ഞാനങ്ങ പേടിച്ചുപോയി മോളെ, നീ ഓട്ടോയിൽ വന്നു ഇറങ്ങിയപ്പോ മുതൽ ശ്രെദ്ധിക്കുന്നതാ, ആകെ കൂടി നിനക്ക് ഒരു വല്ലാഴിക പോലെ എനിക്ക് തോന്നി “

“ഹേയ്… കുഴപ്പമില്ലമ്മേ…”

പറഞ്ഞു കൊണ്ട് അവൾ ചായ മുഴുവൻ കുടിച്ചു തീർത്തു.

തുടരും…