റാം അവന്റെ പൾസ് ഒന്ന് നോക്കി
“ഫൈൻ ” വരുണിനു ടെൻഷൻ ഉണ്ടായിരുന്നു
“ഇനി കൂടുതൽ ടെസ്റ്റുകൾ വല്ലോം വേണോ?”
“ഹേയ്.. വെറും ഫ്ലഷ് കട്ട് ആണ്. നമ്മുടെ കൈ മുറിയും പോലെ അത്രേയുള്ളൂ “
“ടാ ചിക്കൻ അരിയില്ലേ?കറി കട്ട് എന്നൊക്കെ പറയില്ലേ അത് പോലെ “സഞ്ജയ് നിസാരമായി പറഞ്ഞു
“വെട്ടിയിട്ടാലും മുറി കൂടുന്ന ഇനമായത് കൊണ്ട് കുഴപ്പമില്ല ” റാം കളിയാക്കി
“ഉവ്വേ നമുക്കിട്ടു തന്നെ താങ്ങിക്കോ.. ആ റാം ഇത് വരുൺ.നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ?”
“yea… എത്രയോ വട്ടം. ” വരുൺ പുഞ്ചിരിച്ചു
“ശരി ടാ എനിക്ക് റൌണ്ട്സിനു ടൈം ആയി. ഇത് മറ്റാരും അറിഞ്ഞിട്ടില്ല ട്ടോ. ഒരു ചിന്ന ആക്‌സിഡന്റ്.അങ്ങനെ ആണ് ഞാൻ റിപ്പോർട്ട് എഴുതിയത്. സത്യത്തിൽ ആരാ കുത്തിയത്?”
“ആരാണെന്ന് ഞാൻ ശരിക്കും കണ്ടില്ല. ശത്രുക്കൾ ഇഷ്ടം പോലെ ഉണ്ടല്ലോ. നീ ഇവിടെ ഉണ്ടല്ലോ എന്ന ധൈര്യത്തിലാ ഇങ്ങോട്ട് വന്നത് “
“അത് നന്നായി. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് “
റാം യാത്ര പറഞ്ഞു പോയി
“നമുക്ക് രണ്ടു ഷർട്ട് രണ്ടു ജീൻസ് വാങ്ങണം നിന്റെ ഷർട്ടിലും ജീൻസിലും എന്റെ ചോര നോക്കെടാ “
സഞ്ജയ് പറയുമ്പോഴാണ് അവൻ അത് കണ്ടത്. അവന്റെ കണ്ണ് ഒന്ന് നിറഞ്ഞ പോലെ. തന്റെ സഞ്ജുന്റെ ചോര. അവൻ പണിപ്പെട്ടൊരു ചിരി വരുത്തി
“ഞാൻ പോയിട്ട് വരാം ” സഞ്ജയ് അൽപനേരം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു
“ഞാനും വരാം..” സഞ്ജു വരുണിനെ നോക്കി
textiles തുറക്കാൻ താമസിച്ചപ്പോ അവർ ഫോണിൽ അതിന്റെ ഓണർനെ വിളിച്ചു. എന്തായാലും തുറപ്പിച്ചു ഡ്രസ്സ്‌വാങ്ങി ധരിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ
ഇടക്ക് അമ്മ വിളിച്ചു. അപ്പൊ ഓഫീസിൽ ആണെന്ന് സഞ്ജു ഒരു നുണ പറഞ്ഞു.
തിരിച്ചു പോരുമ്പോൾ വരുൺ അവന്റെ മുഖത്ത് നോക്കി
“നീ ഒത്തിരി മാറി ” സഞ്ജയ് പുഞ്ചിരിച്ചു
“എങ്ങനെ?”
“നീ കുറച്ചു സോഫ്റ്റ് ആയി “
“ബെസ്റ്റ് നീ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നെങ്കിൽ ഇത് പറയുകേല. ഞാൻ അയാളെ തല്ലിയില്ലന്നേയുള്ളു “
“എന്റെ കർത്താവെ… അതെന്നാത്തിന്?”
“എടാ അങ്ങേർക്ക് ജേക്കബ്സ് ഹോസ്പിറ്റലിൽ ഷെയർ ഉണ്ട്. ഈ ഓർഗൻ കച്ചവടങ്ങളെല്ലാം അങ്ങേര് അറിഞ്ഞോണ്ട ചെയ്യുന്നേ… അതിലേക്കാ അടുത്ത അന്വേഷണം “
“അത് ശരി. നീ അപ്പൊ നന്നാകാൻ ഉദ്ദേശമില്ല. ഞാൻ ദുബായിൽ പോവാ. എന്റെ പപ്പടേം അമ്മേടേം അടുത്ത് ഇല്ലെങ്കിൽ നിന്റെ കെയർ ഓഫിൽ എനിക്കും കിട്ടും ഒരു വെടിയുണ്ട. സ്വസ്ഥമായി ചാകാൻ പറ്റുകേല “
“എടാ പൊട്ടാ കേരളത്തിൽ ആരും ആരെയും വെടി വെച്ചു കൊ-ല്ലുകേല..ഉണ്ടെങ്കിൽ തന്നെ അത്യപൂർവമാ.. ഇവിടെ വടിവാൾ, കത്തി ആക്‌സിഡന്റ് അങ്ങനെ ഒക്കെയാ “
“അപ്പൊ മരിക്കും അതുറപ്പാ അല്ലിയോ?”
“ഏറെക്കുറെ… നീ പോയ നിന്നെ ഞാൻ തന്നെ കൊ-ല്ലും…” വരുൺ അവനെ ഒരിടി വെച്ചു കൊടുത്തു
“എടാ ചെക്കാ ഒരു പെണ്ണ് ഉണ്ട് നിനക്ക്.അതിനെ കൊ-ല്ലിക്കരുത് “
സഞ്ജയ് ഒരു സി-ഗരറ്റ് ചുണ്ടിൽ വെച്ചു കത്തിച്ചു
“സഞ്ജുന്റെ പെണ്ണിനെ തൊടാൻ മാത്രം വളർന്ന ആരെങ്കിലും ഭൂമിയിൽ ഉണ്ടോടാ?”
“ഉവ്വാ… നമ്മൾ ചെല്ലുമ്പോൾ നിന്റെ അമ്മയോട് എന്ത് പറയും? ഞാൻ എന്റെ വീട്ടിൽ ഇറങ്ങിയാലോന്നാ..എനിക്ക് കള്ളം പറയാൻ വയ്യ. ഇപ്പൊ തന്നെ നിന്റെ കൂടെ കൂടി ഞാൻ ഒത്തിരി പാപങ്ങൾ ചെയ്തു.. നരകം ഉറപ്പാ “
“എന്റെ വരുണേ.. നീ വല്ല പള്ളിലച്ചനാവണ്ട ആളാ. എങ്ങനെ വഴി തെറ്റി കുഞ്ഞാടെ നിനക്ക്?”
“വഴി തെറ്റിച്ചവൻ തന്നെ ചോദിക്ക്..എന്നാ ഞാൻ എന്റെ വീട്ടിലോട്ട് “
“വണ്ടി എന്റെ വീട്ടിലോട്ട്… നീയും എന്റെ വീട്ടിലോട്ട്..”
സഞ്ജയ് അവന്റെ മുഖത്തേക്ക് സിഗ-രറ്റിന്റ പുക ഊതി വിട്ടു
“എന്റെ ചുണ്ടിലേക്ക് ഒറ്റ സെക്കന്റ്..ഒരെണ്ണം എടുത്തിട്ട് തന്നേക്കാം “
വരുൺ കൊതിയോടെ നോക്കി
“അല്ല..നീ നേരേത്തെ എന്തോ പറഞ്ഞല്ലോ.. വഴി തെറ്റിയെന്നോ തെറ്റിച്ചെന്നോ
“എന്റെ പൊന്നോ…എനിക്ക് വേണ്ട “
സഞ്ജയ് പൊട്ടിച്ചിരിച്ചു. ചിരിച്ചപ്പോൾ അവന് വയറ് വേദനിച്ചു
“വേദന ഉണ്ടോടാ?”
അവൻ ഒന്ന് മൂളി. പിന്നെ സി-ഗരറ്റ് വരുണിന്റെ ചുണ്ടിൽ വെച്ചു കൊടുത്തു
“ഇതെങ്ങാനും ആരെങ്കിലും കണ്ടാൽ… ഡ്രൈവ് ചെയ്യുന്നതിനിടെ കൂട്ടുകാരന് പുക വലിക്കാൻ ചുണ്ടിൽ സിഗ-ററ്റ് വെച്ചു കൊടുക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ എന്ന തമ്പ് നെയിൽ ഉൾപ്പെടെ യൂ ട്യൂബിൽ വരും “
വരുൺ പുക ഊതി വിട്ടു. സഞ്ജയ് ചിരിച്ചു
വീടെത്തി. അമ്മ മുറ്റത്തുണ്ട്. ഗൗരിയും
“നീ ഷർട്ട് മാറിയോ? ഇതല്ലല്ലോ ഇട്ടിട്ട് പോയത്? വരുണും ഡ്രസ്സ് മാറിയിട്ടുണ്ടല്ലോ?”
രാവിലെ കട തുറപ്പിച്ചു വാങ്ങിയതാണെന്ന് അമ്മയോട് പറയാൻ പറ്റുമോ. സഞ്ജയ് വെറുതെ ഒന്ന് ചിരിച്ചു
“നല്ല വിശപ്പ് എന്താ ബ്രേക്ക് ഫാസ്റ്റ്?”
“ഉച്ച ആയി “താര ഗൗരവത്തിൽ പറഞ്ഞു
“മിയ എവിടെ?”
വരുൺ അകത്തേക്ക് നടക്കാൻ ആഞ്ഞു
“മിയ ചേച്ചി രാവിലെ വീട്ടിലേക്ക് പോയി. ക്ലീനിങ്, വാഷിംഗ് ഒക്കെ ഉണ്ടെന്ന് പറഞ്ഞു. ചേട്ടൻ വന്നാലുടനെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു “ഗൗരി ചിരിച്ചു
സഞ്ജയ് അവളുടെ വയറ്റിൽ അമ്മ കാണാതെ ഒന്ന് നുള്ളി. ഗൗരിയുടെ മുഖം ചുവന്നു
വരുൺ സഞ്ജയെ ഒന്ന് നോക്കി
“എന്നാ പിന്നെ ശരി.ഞാൻ അങ്ങോട്ട്.. “
“നീ എങ്ങോട്ട്…?നീ ഇവിടെ റസ്റ്റ് എടുക്ക്… കുറച്ചു കഴിഞ്ഞു ഞാൻ പോകുമ്പോൾ ഡ്രോപ്പ് ചെയ്യാം “
സഞ്ജയ് അവന്റെ ഇടുപ്പിലൂടെ കൈ ചുറ്റി അകത്തേക്ക് നടന്നു
“എന്നെ ഒറ്റയ്ക്ക് ആക്കിയ കൊ- ല്ലും ഞാൻ “
അവൻ വരുണിന്റെ കാതിൽ പറഞ്ഞു
“എന്തോ കള്ളത്തരം ഉണ്ട് അല്ലെ ഗൗരി?”
ഗൗരി വിളർച്ചയോടെ ഒന്ന് ചിരിച്ചു. അവളുടെ മുഖത്ത് രക്തമയം ഇല്ല. താര അത് തന്നെ ശ്രദ്ധിക്കുകയായിരുന്നു. വിവേക് സെറ്റിയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു. അവരെ കണ്ടവൻ എഴുന്നേറ്റു
“എങ്ങനെ ഉണ്ട് സഞ്ജയ്?” അവൻ ഒറ്റ രാത്രി കൊണ്ട് വല്ലാത് ക്ഷീണിച്ചു കാണപ്പെട്ടു
“ഹേയ് കുഴപ്പമില്ല..” സഞ്ജയ് ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തൊട്ടു
വരുണിനെന്തോ വിവേകിനെ നോക്കി സംസാരിക്കാനോ ചിരിക്കാനോ തോന്നുന്നില്ലായിരുന്നു.
“ഇരിക്ക് ” അവൻ വിവേകിനെ അടുത്ത് പിടിച്ചിരുത്തി
“വിവേകിന് പാസ്സ് പോർട്ട് ഉണ്ടൊ?”
“നേരെത്തെ എടുത്തത് ഉണ്ട്.”
“നാട്ടിൽ തന്നെ നിൽക്കണം എന്ന് നിർബന്ധം ഉണ്ടോ?”
“ഹേയ്… സത്യത്തിൽ ഇവിടെ നിന്ന് പോകണം ന്നാ എനിക്ക്..”
“എങ്കിൽ വഴി ഉണ്ടാക്കാം “
സഞ്ജയ് അവന്റെ തോളിൽ തട്ടി. താര ഗൗരിയെ കൂട്ടി അകത്തേക്ക് വന്നപ്പോൾ ആ സംഭാഷണം അവിടെ മുറിഞ്ഞു
“എനിക്ക് ഒരു ചായ വേണം ” വരുൺ ഗൗരിയോട് പറഞ്ഞു
“ഇപ്പൊ തരാട്ടോ ” ഗൗരി നടന്നു തുടങ്ങിയതും ബാലൻസ് നഷ്ടം ആയവളെ പോലെ ഒന്ന് വേച്ചു
മോളെ എന്നൊരു വിളിയോടെ ഓടി ചെന്ന വിവേകിന്റെ ദേഹത്തേക്ക് ഗൗരി ബോധമറ്റ് വീണു. ഗൗരിക്ക് ബോധം വരുമ്പോൾ അവൾ ഹോസ്പിറ്റലിൽ ആയിരുന്നു
“ഇതിപ്പോ കെട്ടിയോനും കെട്ടിയോളും ഷിഫ്റ്റ് ആണോ? ആശുപത്രിയിൽ നിന്നിറങ്ങാൻ നേരമില്ലല്ലോ “
വരുൺ അവന്റെ കാതിൽ പറഞ്ഞു
“നല്ല ന്യൂസ് ആണല്ലോ.. she is pregnant.. congratulations sanjay “
ഡോക്ടർ ജയലക്ഷ്മി സഞ്ജയെ നോക്കി. അവന്റെ ഹൃദയത്തിൽ ഒരു കടൽ ഇരമ്പിയാർന്നു. കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി. വരുണിന്റെ മുഖവും ആഹ്ലാദത്താൽ നിറഞ്ഞു. വിവേക് നെഞ്ചിൽ കൈ വെച്ചു. താര ഗൗരിയുടെ നെറ്റിയിലെ മുടിയിഴകൾ ഒതുക്കി മാറ്റി അവിടെ ഒരുമ്മ കൊടുത്തു
“താങ്ക്യൂ ഗൗരി ” അവർ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു
അവർ വൈകുന്നേരം തന്നെ വീട്ടിലേക്ക് പോരുന്നു
രാത്രി
സഞ്ജയുടെ മടിയിൽ കിടക്കുകയായിരുന്നു ഗൗരി
“കുസാറ്റിൽ നിന്ന് അറിയിപ്പ് വന്ന ദിവസമായിരുന്നു ഇന്നലെ. പിജി ക്ക് ചേരാൻ. ഇനിയിപ്പോ?” അവളുടെ മുഖത്ത് വിഷാദം നിറഞ്ഞു
“ഇനിയിപ്പോ എന്താ? ജോയിൻ ചെയ്യണം. പഠിക്കണം. പ്രെഗ്നൻസി ഒരു രോഗമൊന്നുമല്ലല്ലോ.”
അവൾ സന്തോഷത്തോടെ അവന്റെ മുഖത്ത് നോക്കി. അവൻ അവളുടെ വയറിൽ മെല്ലെ വിരലോടിച്ചു
തന്റെ കുഞ്ഞ്. എന്തൊരു ഫീലിംഗ് ആണിത്!
അവൻ ആ ഉദരത്തിൽ അമർത്തി ചുംബിച്ചു
“താങ്ക്യൂ മോളെ ” അവൻ അവളെ തന്നോട് ചേർത്ത് പറഞ്ഞു
“എന്റെ ജീവിതത്തിലേക്ക് നീ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ…”
ഗൗരി ആ വാ പൊത്തി. പിന്നെ മുഖം മുഖത്തോട് ചേർത്ത് വേച്ചു
താരക്ക് തിരിച്ചു പോകേണ്ടതായിട്ടുണ്ടായിരുന്നു. അടുത്ത വരവിൽ വിവേകിനെയും ഒപ്പം കൊണ്ട് പോകാം എന്ന് തീരുമാനമായി
ഗൗരിയുടെ പിജി ക്ലാസുകൾ തുടങ്ങി. വരുണും മിയയും പഴയ പോലെ ജോലിയും അടിപിടിയുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ജേക്കബ്സ് ഹോസ്പിറ്റലിന്റെ പ്രവർത്തനം അവസാനിപ്പിച്ചു ഷട്ടർ ഇട്ടു സഞ്ജയ്. അഞ്ചു വർഷം പൂർത്തിയായി അടുത്ത ഇലക്ഷനെ നേരിട്ട ഭരണ പക്ഷത്തിനു വെറും പത്ത് സീറ്റ് മാത്രം ആണ് ലഭിച്ചത്
സമയം അതിവേഗം കടന്നു പോയി
ഗൗരിക്കും സഞ്ജയ്‌ക്കും ഒരു മോനുണ്ടായി. താര തല്ക്കാലം ഒരു ഇടവേള എടുത്തു അവർക്കൊപ്പം നിന്നു. വിവേക് അമേരിക്കയിലെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു. ഗൗരിയുടെ മാതാപിതാക്കളും മുത്തശ്ശിയും അവർക്കൊപ്പമുണ്ടായിരുന്നു
എല്ലാവരും മാറി. ഒരാൾ ഒഴിച്ച്
സഞ്ജയ്
സൂര്യനെ പോലെയാണവൻ..പ്രകാശം തരുന്ന,എന്നാൽ തൊട്ടാൽ ദഹിച്ചു പോകുന്ന സൂര്യനെ പോലെ…ഗൗരിയുടെ മുന്നിലെത്തുമ്പോൾ മാത്രം അവൻ മഴയാകും..സൂര്യനെ മോഹിച്ചവളുടെ ഉള്ള് നനയ്ക്കുന്ന പൂമഴ
അവസാനിച്ചു…
സീരീസ് പൂർണമായിരിക്കുന്നു…