ധ്രുവം, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ്

ഏവർക്കും ഈ തിരുവോണ ദിനം ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ, മാന്യ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ, അമ്മു സന്തോഷ്

ഓരോരുത്തരും കാണാൻ വരുമ്പോൾ മനു തന്നെ പറയും അവൾക്ക് ഇൻഫെക്ഷൻ ആകും. അങ്ങനെ ഒത്തിരി സന്ദർശകർ പാടില്ലന്ന്. കുറച്ചു പേര് പുറത്ത് നിന്ന് മോളെ ഞങ്ങൾ ഇവിടെ വന്നിട്ട് പോയിട്ടുണ്ട് ട്ടോ എന്നുറക്കെ പറയും. അച്ഛനും അമ്മയും ജോലിക്ക് പോയി. മനുവിനോടും അവൾ പൊയ്ക്കോളാൻ പറഞ്ഞു
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മനു ഷോപ്പിൽ പോയി. ഗൗരി ഗർഭിണി ആയതിനു ശേഷം ജോലിക്ക് പോകുന്നില്ല. അത് കൊണ്ട് പകൽ ചിലപ്പോൾ അവൾ വന്ന് കൂട്ടിരിക്കും. ശരിക്കും കൃഷ്ണയ്ക്ക് കൂട്ട് വേണ്ട. ഒത്തിരി പഠിക്കാനുണ്ട്

ഫോൺ ചെയ്തപ്പോൾ അവൾ അത് അർജുനോട് പറഞ്ഞു

ദൃശ്യ കുറെയൊക്കെ വാട്സാപ്പ് ചെയ്തു. പക്ഷെ മൊബൈൽ നോക്കുമ്പോൾ ഒരു വല്ലായ്മ

“ഞാൻ അത് പ്രിന്റ് ആക്കി കൊണ്ട് വരാം കൃഷ്ണ. നീ ഉടനെ മൊബൈൽ യൂസ് ചെയ്യണ്ട” അർജുൻ പറഞ്ഞു

എപ്പോ വരും എന്നവൾ ചോദിച്ചില്ല. മൂന്ന് ദിവസം തൃശൂർ ആയിരുന്നു. ഇന്ന് ചിലപ്പോൾ വന്നിട്ടുണ്ടാകും

ഗൗരി ഉച്ചക്ക് ശേഷം വരും എന്ന്  വിളിച്ചു പറഞ്ഞു. എവിടെയോ പോകാനുണ്ടത്രേ

കൃഷ്ണ കുളിച്ചു മുടി ഒന്ന് വിതർത്തിട്ട് തിരിഞ്ഞു. മുന്നിൽ അർജുൻ

അവൻ നേർത്ത ചിരിയോടെ കയ്യിലെ പാക്കറ്റുകൾ നീട്ടി. ബുക്സ്, നോട്സ്, ഡ്രൈ fruits, ഹോർലിക്സ്

“ഇതെന്തൊക്കെയാ മേടിച്ചു കൊണ്ട് വന്നത്? ഇതൊക്കെ അറിയോ?”

“എല്ലാം അറിയാം ” അവൻ കള്ളച്ചിരി ചിരിച്ചു

കൃഷ്ണ ചെറുതായി ഒരു അടി കൊടുത്തു. അർജുൻ അവളെ മെല്ലെ  ചേർത്ത് പിടിച്ചു

“കുളിച്ചോ?”

“ഉം “

“മുടിയുടെ നനവ് മാറിയില്ലല്ലോ “

അവൻ മുഖം മുടിയിലേക്ക് അടുപ്പിച്ചു. ശരീരം ശരീരത്തോട് അമർന്നു. അവളുടെ മുടിയുടെ ഗന്ധം അവനെ മത്ത് പിടിപ്പിച്ചു. ഉള്ളിലെ കനലുകളിൽ അഗ്നി ജ്വലിക്കുന്ന പോലെ അർജുന്റെ മുഖം ചുട്ടു പഴുത്തു. അതവളുടെ മുഖമാകെ ഇഴഞ്ഞു നടന്നു

കൃഷ്ണ ഒരു പിടച്ചിലോടെ മുഖം മാറ്റാൻ ശ്രമിച്ചപ്പോൾ അർജുൻ അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു പിടിച്ചു

“ഞാൻ ഉമ്മ വെയ്ക്കുന്നത് ഇഷ്ടല്ലേ?”അവന്റെ ശബ്ദം അടച്ചു

കൃഷ്ണ ആ കണ്ണുകൾ നോക്കി നിന്നു പോയി

“പറയ്..ഇഷ്ടം അല്ലെങ്കിൽ വേണ്ട “

പൊടുന്നനെ കൃഷ്ണ അവനെ കെട്ടിപ്പുണർന്നു

“ഇഷ്ടാണ് “

അവൾ ആ മുഖം പിടിച്ചു താഴ്ത്തി
അർജുൻ ഭ്രാന്തമായി അവളെ ചുംബിച്ചു. കൃഷ്ണ കണ്ണുകൾ അടച്ചവനെ അള്ളിപ്പിടിച്ചു. അവൾക്ക് അന്ന് കണ്ട സ്ത്രീയെയും പുരുഷനെയും ഓർമ വന്നു. നാഗങ്ങളെ പോലെ പരസ്പരം ആഞ്ഞു കൊത്തുന്നവർ. അർജുൻ ശരിക്കും അത് പോലെയായിരുന്നു. ഇത്രയും നാൾ അടക്കി പിടിച്ചതൊക്കെ നിയന്ത്രണം വിട്ട് പുറത്ത് വന്നു. തന്നിലൂടെ ഇഴയുന്ന നാഗം

കൃഷ്ണയുടെ മുഖം ചുവന്നു. അവൾ മെല്ലെ മുഖം തിരിച്ചു. അർജുന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു

അവൻ പെട്ടെന്ന് അമർത്തി കടിച്ചു

“രാ- ക്ഷസൻ…മുറിഞ്ഞൊ ആവോ”

അവൾ അവന്റെ മുഖം പിടിച്ചു മാറ്റി

“ചുവന്നെടി. തൊലി പോയി”

“ഈശ്വര നോക്ക്. ഡ്രാ- ക്കുള “

അവൻ ചിരിച്ചു

പിന്നെ അവളുടെ ചുണ്ടിലെ ഇളകിയ തൊലി എടുത്തു കളഞ്ഞു

“എന്റെ ചുണ്ടും മുറിച്ചു പോ അവിടുന്ന് “

അർജുൻ അവളെ പൊക്കിയെടുത്തു. അവൾ ഇരുകൈകളും അവന്റെ കഴുത്തിൽ കൂടി വളച്ചിട്ടു. മാറിടത്തിൽ മുഖം അമർന്നപ്പോൾ അവൾ ഊർന്ന് ഇറങ്ങി

“അയ്യടാ അങ്ങനെ ഇപ്പൊ വേണ്ട”

“എന്ത് വേണ്ടാന്ന് “

“ഇവിടെ നിന്ന് താഴോട്ട് വേണ്ട “

“അതെന്താ നിന്റെയല്ലേ?”

അവൾ പൊട്ടിച്ചിരിച്ചു

“resrticted area ആണ് മിസ്റ്റർ “

“ഒന്ന് നോക്കട്ടെ “

“വേണ്ടാ “

“ഞാൻ കണ്ടാൽ ഇപ്പൊ എന്താ?”

അവൾ അവന്റെ കയ്യിൽ നിന്ന് ഒഴിഞ്ഞു

“കാണേണ്ട സമയം ആയിട്ടില്ല “

“കല്യാണം കഴിഞ്ഞു മതി ആ ലൈൻ ആണോ?”

“ആണെങ്കിൽ?”

“ഞാൻ അതിന് മുന്നേ എനിക്ക് ഇഷ്ടം ഉള്ളതൊക്കെ കാണും മോളെ ബെറ്റ് വെയ്ക്കുന്നോ”

“ശീ..വൃത്തികെട്ടവനെ..അങ്ങനെ ഇപ്പൊ കാണണ്ട “

അർജുൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു

“എടി കണ്ട്രോൾ ചെയ്തു ചെയ്തു എന്റെ വികാരം മുഴുവൻ നശിച്ചിട്ട് കല്യാണം കഴിച്ചിട്ട് ഒരു കാര്യോം ഇല്ല കേട്ടോ “

“വികാരമില്ലന്നോ അപ്പുവേട്ടനോ “

“പിന്നല്ലാതെ “

“ഈശ്വര…ഈ വികാരം തന്നെ ധാരാളം. ഇങ്ങനെ പോയ ഞാൻ ഫസ്റ്റ് നൈറ്റ്‌ കഴിയുമ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വരും. വികാരമില്ല പോലും. അതേയുള്ളു “

അവൻ ഉറക്കെ ചിരിച്ചു പോയി

“അത്രേം ദുഷ്ടത്തരം ചെയ്യുകേല പേടിക്കണ്ട “

അവൻ ഒരുമ്മ കൊടുത്തു. പിന്നെ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു

“എങ്ങനെ ഉണ്ടിപ്പോ?”

“നന്നായി കുറഞ്ഞു. തിങ്കൾ മുതൽ ഹോസ്പിറ്റലിൽ പൊയ്ക്കോളാൻ ദുർഗ ഡോക്ടർ പറഞ്ഞു. ഞാൻ വിളിച്ചു ഇന്നലെ “

“പൊയ്ക്കോ പക്ഷെ വെയിൽ മഴ ഒന്നും കൊള്ളേണ്ട. ഞാൻ കാർ അയയ്ക്കട്ടെ “

“എന്റെ ദൈവമേ..ഒന്നും വേണ്ട “

അവൾ ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ച് അനങ്ങാതെ നിന്നു. അർജുൻ ആ മുടിയിലൂടെ മെല്ലെ ഒന്ന് തഴുകി. അങ്ങനെ നിൽക്കുമ്പോൾ പ്രപഞ്ചം അവരിലൊതുങ്ങി

“നമുക്ക് ഒന്ന് ഗുരുവായൂർ പോകണം “അവൻ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് മുഖം ഉയർത്തി

“എന്താ?”

അവൻ അവളെ ചേർത്ത് പിടിച്ചു

“ഗുരുവായൂർ പോകണമെന്ന് “

“ശരിക്കും?”

“ഉം നിനക്ക് ഒട്ടും വയ്യാതായപ്പോ നേർന്നിരുന്നു. ഞാൻ കൊണ്ട് വന്നോളാന്ന്. പരീക്ഷണം എനിക്കണോന്ന് അറിഞ്ഞൂടാല്ലോ
നിനക്ക് വയ്യാതെ വന്നാലും എനിക്കല്ലേ വേദനിക്കുക “

“എന്റെ ചെക്കൻ ഒത്തിരി മാറി
ഇപ്പൊ നല്ല ചക്കര ആയി..”

അവൻ കുസൃതിയിൽ ചിരിച്ചു

“അത്രക്ക് നന്നായിട്ടൊന്നൂല്ല
നിന്റെ കാര്യത്തിൽ അർജുൻ മാറിയിട്ടുണ്ട്…ശരിയാണ് “

കൃഷ്ണ ആ മുഖത്ത് ഒന്ന് തൊട്ടു. പിന്നെ മുഖം പിടിച്ചു താഴ്ത്തി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു

കൃഷ്ണ കൊടുക്കുന്ന ആദ്യചുംബനമായിരുന്നു അത്. അർജുൻ അനങ്ങാതെ അവളെ തന്നെ നോക്കി നിന്നു. അവൾ മറുകവിളിലും അമർത്തി ചുംബിച്ചു. പിന്നെ നെറ്റിയിലും

“എന്റെയാ അപ്പുവേട്ടൻ…എന്റെ മാത്രം “

ഒരു വികാരത്തളിച്ച വന്നിട്ട്  വീണ്ടും അവളെ വാരിയണയ്ക്കാൻ തോന്നിയെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു

“പോട്ടെ “

അവൾ ഒന്ന് മൂളി

“എക്സാം എന്നാണ്?”

“നെക്സ്റ്റ് മന്ത്. ഉടനെ ഡേറ്റ് വരും. അത് കഴിഞ്ഞ രക്ഷപെട്ടു “

“അത് കഴിഞ്ഞു എവിടെ രക്ഷപെട്ടു? അത് കഴിഞ്ഞു
നീ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം “

“ങ്ങേ?”

അവൾ കണ്ണ് മിഴിച്ചു

“yes എക്സാം കഴിഞ്ഞു ജോയിൻ ചെയ്യണം “

“ഹൗസർജൻസി ഉണ്ട്. അത് കഴിഞ്ഞു എനിക്ക് എം ഡി ചെയ്യണം എൻട്രൻസ് ഉണ്ട്. പഠിക്കണം.”

“പഠിച്ചോ..അവിടെ ജോയിൻ ചെയ്യാനേ പറഞ്ഞുള്ളു. ജോലി ചെയ്യാൻ പറഞ്ഞോ ഉവ്വോ?”

“പിന്നെ കാഴ്ചക്കാ എന്നെ?”

അവൾക്ക് ശുണ്ഠി വന്നു

“കറക്റ്റ് അതിന് തന്നെ. എനിക്ക് കാണാൻ “

അവൾ ഒരടി കൊടുത്തു

“എടി നീ ജോയിൻ ചെയ്യ്. ഡോക്ടർ ആയിട്ടല്ല വേറെ പോസ്റ്റാ..റിസൾട്ട്‌ വന്നിട്ട് ഡോക്ടർ ആയാ മതി, “

“എന്ത് കുന്തം ആണ് പറയുന്നേ”

അർജുൻ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ചാടിയിറങ്ങി കൃഷ്ണ ആ നെഞ്ചിൽ ഒരിടി വെച്ചു കൊടുത്തു. അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു

“കൃഷ്ണാ “

ഗൗരി

കൃഷ്ണ പെട്ടെന്ന് മാറാൻ ശ്രമിച്ചു

അർജുൻ പക്ഷെ അവളുടെ മേലുള്ള പിടി വിട്ടില്ല. തോളിൽ കൂടി ചേർത്ത് പിടിക്കുക തന്നെ ചെയ്തു

“ഞാൻ ഇറങ്ങട്ടെ…വിളിക്കാം “

മെല്ലെ പിടി വിട്ട് അവൻ ഗൗരിയെ കടന്നു പോയി. കൃഷ്ണ ഒറ്റ നിമിഷം കൊണ്ട് വിളറിയത് ഗൗരി കണ്ടു

“അർജുൻ എപ്പോ വന്നു?”

“കുറച്ചു നേരമായി “കൃഷ്ണ അവൻ കൊണ്ട് വന്ന നോട്സ് അടുക്കി വെച്ചു

“ഇതൊക്ക പുള്ളി കൊണ്ട് വന്നതാണോ?”

കൃഷ്ണ ഒന്ന് മൂളി

“ആള് നിന്നോട് മാത്രേ സംസാരിക്കുകയുള്ളു?”

കൃഷ്ണ കണ്ണുയർത്തി

“വേറെയാരോടും സംസാരിച്ചു കണ്ടില്ല?”

“എന്ത് സംസാരിക്കണം?”

അവൾ അലസമായി ചോദിച്ചു

“എന്തെങ്കിലും. കാണുമ്പോൾ ഒരു കുശലം. നിന്റെ റിലേറ്റീവ്സ് അല്ലെ ഞങ്ങളൊക്കെ? ഡോക്ടർ എത്ര നന്നായിട്ടാ പെരുമാറുക?”

“എല്ലാവരും ഒരു പോലെയല്ല ചേച്ചി “

അവൾ അവൻ കൊണ്ട് വന്ന ഡ്രൈ fruits ഒരു ടിന്നിൽ ഇട്ട് വെച്ചു. ചോക്ലേറ്റ് അവൾക്ക് നീട്ടി

“വേണ്ട നിനക്ക് കൊണ്ട് വന്നതല്ലേ
കണ്ടിട്ട് പോലും മിണ്ടാതെ പോയ ഒരാള് കൊണ്ട് വന്ന ഒരു സാധനവും വേണ്ട “

“ചേച്ചി അർജുൻ സർ പൊതുവെ അങ്ങനെയാണ്. സ്വന്തം അച്ഛനോട് പോലും അളന്നു സംസാരിക്കുന്ന ഒരാൾ. ആവശ്യമില്ലാത്ത ലൂസ് ടോക്ക് പുള്ളിയുടെ സൈഡിൽ നിന്ന് ഉണ്ടാവില്ല “

“ഒന്ന് കണ്ടാൽ ചിരിച്ചു കൂടെ. എന്നോട് വേണ്ട. മനുവേട്ടനോട് അപ്പച്ചിയോടും ചിറ്റപ്പനോടും മിണ്ടിട്ടില്ല ‘

“അമ്മയോട് സംസാരിച്ചിട്ടുണ്ട്. റൂമിൽ വന്നപ്പോൾ “

അവൾക്ക് അത് പെട്ടെന്ന് ഓർമ്മ വന്നു. അർജുൻ വരുമ്പോൾ അമ്മ കഴിക്കാൻ പോകാൻ തുടങ്ങുകയായിരുന്നു

“അമ്മ എങ്ങോട്ടാ പോകുന്നത്?”

തന്നോടാണ് ചോദിച്ചത്

“ക്യാന്റീനിൽ “

“അമ്മ പോകണ്ടാട്ടോ. ഭക്ഷണം ഇവിടെ വരും. ഇവിടെ ഇരുന്നോളു” നല്ല സ്നേഹം ആയിട്ടാണ് അന്ന് അമ്മയോട് സംസാരിച്ചത്

അമ്മയ്ക്ക് അത് വലിയ സന്തോഷം ആവുകയും ചെയ്തു. നല്ല മോനാണത് എന്ന് കുറേ തവണ പറഞ്ഞു. അച്ഛനോടും സംസാരിച്ചിട്ടുണ്ട്. എല്ലാം തുറന്നു പറഞ്ഞിട്ടുമുണ്ട് അവൾ ഓർത്തു

“മനുവേട്ടനെ കണ്ടിട്ടും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല അത് ഉറപ്പാണ്”

“ഏട്ടൻ മിണ്ടിയോ?”

ഗൗരിക്ക് ഉത്തരം മുട്ടി

“ഇല്ല “

കൃഷ്ണ പുഞ്ചിരിച്ചു

“എല്ലാരും കണക്കാ “

അവൾ അവൻ കൊണ്ട് വന്ന സ്നാക്സ് ഒരു പാത്രത്തിൽ പൊട്ടിച്ചിട്ട് തിന്നു തുടങ്ങി

“നിന്നോട് എന്താ ഇത്രയും അടുപ്പം..ഇത് വെറും ഫ്രണ്ട്സ് ഒന്നുമല്ല എന്നെനിക്ക് അറിയാം കൃഷ്ണ. നീ അത് തുറന്നു പറയുന്നില്ലെങ്കിലും. അല്ലെങ്കിൽ അർജുൻ അത്രയും അധികാരത്തോടെ നിന്റെ ദേഹത്ത് കൈ വെയ്ക്കില്ലാന്നും അറിയാം. നീ അത് സമ്മതിച്ചു കൊടുക്കില്ലന്നും.”

കൃഷ്ണ മറുപടി ഒന്നും പറഞ്ഞില്ല

“എടി കൊച്ചേ അവരൊക്കെ വലിയ ആൾക്കാരാ. ഇതൊക്കെ ഒരു ടൈം പാസ്സാ. കാര്യം കഴിയുമ്പോൾ കറിവേപ്പില പോലെ എടുത്തു കളയും “

“എന്ത് കാര്യം?” കൃഷ്ണ ചിരിച്ചു

ഗൗരിക്ക് ദേഷ്യം വന്നു

“ഇവളെ ഞാൻ…എന്റെ മോളെ ഇതൊന്നും ശരിയല്ല ട്ടോ. നിന്റെ ഏട്ടന് അല്ലെങ്കിൽ തന്നെ നിന്നെ ഓർത്ത് ടെൻഷൻ ആണ് “

“എന്ത് കാര്യത്തിന്?”

“സത്യം പറയാല്ലോ ഏട്ടന് നല്ല സംശയം ഉണ്ട്. ഏട്ടന് അത്രേ ഇഷ്ടവുമല്ല അർജുനെ. അയാൾ ശരിയല്ല എന്നാ പറയുക. നിന്നെ അകറ്റിക്കൊണ്ട് പോകും പോലും “

“ബെസ്റ്റ് ഞാൻ എന്താ പാവക്കുട്യോ ഒരാൾ വിചാരിച്ചാൽ അങ്ങ് പോകാൻ..നിങ്ങൾ വിചാരിച്ചു വെച്ചേക്കുന്ന പോലെ ഒന്നുല്ല “

അവൾ തീർത്തു പറഞ്ഞു

“ശരി നിനക്ക് ഒരു ഇഷ്ടവും അവനോടില്ലെന്ന് ഒന്ന് സത്യം ചെയ്തു പറയ് “

“അതിന്റെയൊന്നും ആവശ്യമില്ല “

ഗൗരി കുറച്ചു നേരം അവളെ നോക്കിയിരുന്നു

പണ്ടും കൃഷ്ണ അത്രേ തുറന്നു സംസാരിക്കുന്ന ഒരാളല്ല. തമാശ പറയും ചിരിക്കും സ്നേഹം ഉണ്ട് താനും. പക്ഷെ ഉള്ളിലുള്ളത് എന്താന്ന് ദൈവം വിചാരിച്ച പോലും കണ്ടു പിടിക്കാൻ പറ്റില്ല എന്ന് മനുവേട്ടൻ പറയാറുണ്ട്. കുറേ സങ്കടങ്ങൾ സഹിച്ച പെണ്ണാണ്. കുറെയധികം കഷ്ടപ്പെട്ടു പഠിച്ചാണ് ഇന്നി നിലയിൽ എത്തിയത്. ആരുടെയും സഹായം ഇല്ലായിരുന്നു. ഒറ്റയ്ക്ക് വീട്ടുജോലി ചെയ്തു നേടിയതാണ് ഇന്നത്തെ ഡോക്ടർ എന്ന ആ ഒരു പദവിയിലേക്കുള്ള യാത്ര. അത് കൊണ്ട് തന്നെ അവളെ കണ്ട്രോൾ ചെയ്യാമെന്ന് കരുതണ്ട. സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള പെണ്ണാണ്. ഒരു പുരുഷന് പ്രണയം എന്നതിന്റെ പേരില് അവളെ യാതൊരു തരത്തിലും മുതലെടുക്കാൻ കഴിയുകയുമില്ല

പക്ഷെ അർജുൻ…അവന് കൃഷ്ണയോടുള്ളത് കൂട്ട് ഒന്നുമല്ല. അത് പ്രണയം തന്നെയാണ്. അത് ഗൗരിക്ക് ഉറപ്പാണ്

കൃഷ്ണ പറഞ്ഞു അത് താൻ അറിയാനും പോണില്ല.

കൃഷ്ണ അവൻ കൊടുത്ത ചുംബനങ്ങളുടെ ലഹരിയിലായിരുന്നു. അവന്റെ വിരലുകൾ ഇപ്പോഴും മുഖമാകെ ഇഴഞ്ഞു നടക്കുന്ന പോലെ

മൂന്നാല് ദിവസങ്ങൾ കഴിഞ്ഞു

ആ ഞായറാഴ്ച ഗൗരിയുടെ വീട്ടുകാരും വന്നു മുഴുവൻ സമയം എല്ലാവരും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അർജുന്റെ കാൾ അവൾക്ക് എടുക്കാൻ സാധിച്ചില്ല. തിരിച്ചു വിളിക്കാനും സാധിച്ചില്ല

ആ ശനിയും ഞായറും കഴിഞ്ഞുള്ള തിങ്കളാഴ്ച അവൾ കോളേജിൽ പോയി

“എടി?”

ഫ്രീ ആയപ്പോൾ കുറച്ചു നേരം സംശയിച്ചിരുന്നിട്ട് കൃഷ്ണ ദൃശ്യയെ തോണ്ടി 

“എടി…അതേയ്..വീട്ടിൽ വന്നു “

“എന്ന്?”

“ഒരു ദിവസം….kiss ചെയ്തു “

“പതിവ് പോലെ നെറ്റിയിൽ തന്നെ?”

“ഊഹും..ഇവിടെ… ഇവിടെ..”

ദൃശ്യ ആ ചുവന്ന കഴുത്ത് കണ്ടു

“ശോ.. സത്യം?”

“ഉം..”

“എന്നിട്ട്…എന്നിട്ട്..”

“എന്നിട്ടൊന്നുമില്ല. ഉമ്മ തന്നു. അത്രേ ഉള്ളു,”

“വേറെ attempt ഒന്നും ഉണ്ടായില്ലേ?”

അവൾ ഒരു വഷളൻ ചിരി ചിരിച്ചു

“പോടീ..അതൊന്നുല്ല “

കൃഷ്ണയുടെ ഫോൺ ശബ്ദിച്ചു

അർജുൻ

“നീ പുറത്തേക്ക് വന്നേ “

അവൾ അന്തം വിട്ട് പോയി

“എടി വന്നേ “

അവൾ വേഗം ക്ലാസ്സിൽ നിന്ന് പുറത്ത് ഇറങ്ങി. ഇടനാഴിയിലൂടെ നടന്ന് വരുന്ന അർജുൻ. കണ്ടിട്ട് ഒരാഴ്ച ആയി. അർജുൻ ബാംഗ്ലൂർ പോയിരിക്കുകയായിരുന്നു. അവളുടെ ഹൃദയം അവനെ കണ്ട കാഴ്ചയിൽ പിടഞ്ഞടിച്ചു. ഓടി ചെന്ന് ആ നെഞ്ചിൽ വീഴാനുള്ള തോന്നലിനെ അവൾ പാട് പെട്ട് നിയന്ത്രിച്ചു

“ഇതെന്താ ഇവിടെ?” അവൻ അവളെ സൂക്ഷിച്ചു നോക്കി

കൃഷ്ണ ഒന്ന് ചിരിച്ചു

“എന്തിനാ നോക്കി പേടിപ്പിക്കുന്നെ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ. അത് കൊണ്ട് ചോദിച്ചു പോയതാ “

“ലഞ്ച് ഒന്നിച്ചാകാം. രണ്ടു പേരും വാ “

ദൃശ്യ കൃഷ്ണയേ നോക്കി

“ഞാനെ അത്ര ക്രൂരയല്ല. സ്വർഗത്തിലെ കട്ടുറുമ്പ് ആകാൻ വയ്യ. മോള് പോയിട്ട് വാ “

“ഞാൻ തനിച്ചോ? നീ കൂടി വന്നേ “

“നിനക്ക് ഇഷ്ടം ഉള്ള ഹൈദ്രബാദി ബിരിയാണി വാങ്ങി തരാം. വരുന്നെങ്കിൽ വാ “

അർജുൻ ദൃശ്യയോട് പറഞ്ഞു. ദൃശ്യയുടെ വായിൽ വെള്ളം നിറഞ്ഞു

“ശോ പ്രലോഭനം..പക്ഷെ കൂടെ വരുന്നില്ല. ഒരു പാർസൽ വാങ്ങി ഇവളുടെ കയ്യിൽ കൊടുത്തു വിട്ടാ മതി. ഞാനെ മനസാക്ഷി ഉള്ളവളാ. രണ്ടു പേരും കൂടി വേഗം പോയി കഴിച്ചിട്ട് വാ. എടി രണ്ടു മണിക്ക് ആ പി- ശാചിന്റെ ക്ലാസ്സ്‌ ആണ് അതിന് മുന്നേ വരണേ “
അവൾ തലയാട്ടി

റെസ്റ്റോറന്റ്ൽ തിരക്ക് കുറവായിരുന്നു

“എന്താ ഒരു ഗൗരവം?”

അവൾ ആ മൂക്കിൽ ഒന്ന് തൊട്ടു

“നീ എന്താ വിളിക്കാഞ്ഞത് ഇന്നലെ? ഞാൻ വിളിച്ചിട്ട് എടുത്തുമില്ല “

“ഇന്നലെ വീട്ടിൽ എല്ലാരും ഉണ്ടായിരുന്നു. ഏട്ടന്റെ ഭാര്യ വീട്ടുകാർ എന്റെ വീട്ടുകാർ. രാത്രി ആണ് പോയെ.. അതാണ്‌ “

“അപ്പൊ അവരൊക്കെ ഉണ്ടെങ്കിൽ എന്നെ വേണ്ട “

“അതാണോ അതിന്റെ അർത്ഥം
ഈ മൊബൈൽ എന്റെ കയ്യിൽ ഇരുന്ന അത് ഏട്ടൻ വാങ്ങിച്ചു നോക്കും. മെസ്സേജ് എങ്ങാനും കണ്ട തീർന്നു. ടെൻഷൻ ആകും. അത് കൊണ്ട് ഞാൻ അത് സൈലന്റ് ആക്കി വെച്ചു.”

“എന്നാ പിന്നെ നമുക്ക് കല്യാണം കഴിക്കാം. അതല്ലേ ശരിക്കും ഉള്ള വഴി?”

അവൾ ചിരിച്ചു

“നല്ല ദേഷ്യം ഉണ്ടല്ലോ..എന്നെ അറിയില്ലേ അപ്പുവേട്ടാ. കാണാണ്ടിരിക്കുമ്പോൾ എത്ര സങ്കടം ഉണ്ടെന്ന്..”

“നിനക്ക് ഒന്നുമില്ല… ചുമ്മാ..”

അവൾ ആ കയ്യിൽ കൈ അമർത്തി

“ഇനി അങ്ങനെ പറഞ്ഞോ..”

അവൾ ഒരു നുള്ള് വെച്ച് കൊടുത്തു. അവന്റെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു

“ഇതിന്റെ ദേഷ്യം കൊണ്ട് ഞാൻ തോറ്റു. മുരടൻ. എത്ര ദിവസം കൂടിയ കാണുന്നെ.. നോക്കിക്കേ മുഖം വീർപ്പിച്ചു വെച്ചേക്കുന്നത്…”

അവൾ ചേർന്ന് ഇരുന്നു

“എന്റെ അവസ്ഥ നന്നായി അറിയുന്ന ആളാണ്. എന്നിട്ടാണ്.. ശരി. കോംപ്രമൈസ് ചെയ്യ്‌. ഞാൻ എന്താ പ്രായശ്ചിത്തം ചെയ്യേണ്ടത്? അത് പറ “

“നീ ഒന്നും ചെയ്യണ്ട…പറഞ്ഞു ചെയ്യിക്കാൻ ഉള്ളതല്ല ഒന്നും “

“ശെടാ ഇത് നോക്ക്.. ഇങ്ങോട്ട് നോക്ക്.. പിണക്കം മാറ്റ് പ്ലീസ് ഇനി ഏത് അവസ്ഥയിലും ഞാൻ കാൾ എടുക്കും. പ്രോമിസ്..”

“ഔദാര്യം…ആർക്ക് വേണം അത്?”

“എന്നെയങ്ങ് കൊ- ല്ല്..”

അവൾ പെട്ടെന്ന് അവന്റെ മുഖം തിരിച്ച് ആ ചുണ്ടിൽ മൃദുവായി ചുംബിച്ചു. അവൻ ഞെട്ടിപ്പോയി

പെട്ടെന്ന് ചുറ്റും നോക്കി

കുറച്ചു അകലെ ടേബിളിൽ ഇരിക്കുന്നവർ കാണാത്ത ഭാവത്തിൽ കുനിഞ്ഞു കളഞ്ഞു

“എന്തെ?”

“എടി പബ്ലിക് place ആണെന്ന് “

“അതോണ്ടെന്താ..മര്യാദക്ക് ഞാൻ തന്നത് തിരിച്ചു തന്നോ “

“എടി.. നിന്നെ..ശേ “

അവൻ ഒന്നുടെ ചുറ്റും നോക്കി

“ഇല്ലെങ്കിൽ ഞാൻ ഇനിം ഉമ്മ വെയ്ക്കും “

അവന്റെയുള്ളിലെ വാശിയും. ദേഷ്യവും എവിടെയോ പോയി മറഞ്ഞു

അവൻ ചിരിച്ചു

കൃഷ്ണ ആ തോളിൽ മെല്ലെ തല ചായ്ച് വെച്ചു

“ഉമ്മ വേണം ” അവൾ മന്ത്രിച്ചു

“തരാം ഇവിടെ നിന്ന് ഒന്നിറങ്ങി കാറിൽ കേറിക്കോട്ടെ..എന്റെ കൊച്ചേ.. നിന്നെ ഞാൻ എന്താ ചെയ്ക?”

അവൾ നേരെയിരുന്നു

“ഇപ്പൊ അനുഭവിക്കുന്ന ഈ ശ്വാസം മുട്ടൽ ഇല്ലേ. അതാണ് വീട്ടിൽ എല്ലാരും ഉള്ളപ്പോൾ ഞാൻ അനുഭവിക്കുന്നത്. മനസ്സിലായോ “

“പോടീ..

ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അർജുൻ കുറച്ചു നേരം അവളെ ഇമ വെട്ടാതെ നോക്കിയിരുന്നു

“എന്താ അപ്പുവേട്ടാ?”

“എന്റെ സ്വഭാവം നീ എങ്ങനെ സഹിക്കുന്നു?”

അവൾ ചിരിച്ചു

“ഇഷ്ടാണ് ആ സ്വഭാവം അത് കൊണ്ട് “

അവന് ഉള്ളു കുളിർത്തു

“എനിക്ക് അപ്പുവേട്ടന്റെ ദേഷ്യം, പിണക്കം, വഴക്ക് ഒക്കെ ഇഷ്ടാ..എനിക്ക്. അറിയാല്ലോ മാറ്റാൻ “

അവൻ ചിരിച്ചു

ഭക്ഷണം കഴിഞ്ഞവർ ഇറങ്ങി

“നാളെ ഞാൻ കോഴിക്കോട് പോകും. ഒരു മീറ്റിംഗ് ഉണ്ട്. വിളിക്കാം “

അവൾ തലയാട്ടി

കാറിൽ കയറി ഡോർ ലോക്ക് ചെയ്തിട്ട് അർജുൻ അവളെ നോക്കി. ആ മുഖം പിടിച്ചു താഴ്ത്തി അമർത്തി ഒരുമ്മ. കൃഷ്ണ കണ്ണുകൾ മെല്ലെ താഴ്ത്തി. അവൻ ആ ചുണ്ടുകൾ വിരൽ കൊണ്ട് അമർത്തി

“നിന്റെ ചുണ്ടുകൾ ഉണ്ടല്ലോ..എനിക്ക് ഏറ്റവും ഇഷ്ടം അതാണ്…ഓറഞ്ച് അല്ലി പോലെയുള്ള ചുണ്ടുകൾ.. കടിച്ചു തിന്നാൻ തോന്നും. സ്നേഹിച്ചു തുടങ്ങിയപ്പോ തൊട്ട് ഞാൻ അങ്ങോട്ട് നോക്കിട്ടില്ല. എങ്ങാനും നിയന്ത്രണം പോയി ഞാൻ വല്ലോം ചെയ്തു പോയാൽ നീ എന്നെ ഇട്ടേച്ച് പോയാലോന്നു ഓർത്തിട്ട് “

അവൾ പൊട്ടിച്ചിരിച്ചു

“സത്യം…”അവൻ മുഖം അടുപ്പിച്ചു

കൃഷ്ണ ആ കണ്ണുകളിലേക്ക് നോക്കിയിരുന്നു

“പോകണം ക്ലാസ്സ്‌…”

അവൻ മെല്ലെ നേരെയിരുന്നു

“എടി ഇനി പറ്റില്ലടി. കല്യാണം കഴിക്കാം,

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഒരടി കൊടുത്തു

“വണ്ടി എടുത്തേ എന്റെ ചെക്കൻ”

അർജുൻ കാർ സ്റ്റാർട്ട്‌ ചെയ്തു

തുടരും….