ധ്രുവം, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ്

ഡോക്ടർ ആരിഫ് മുഹമ്മദ്‌ അന്ന് മാധവത്തിൽ നിന്ന് ഇറങ്ങി നേരേ കോഴിക്കോട് ഉള്ള ഭാര്യ വീട്ടിലേക്കാണ് പോയത്. അർജുൻ അത് മനസിലാക്കിയെന്ന് അറിഞ്ഞ നിമിഷം മുതൽ അയാൾ ഭയന്നു തുടങ്ങി. അർജുനെ കഴിഞ്ഞ അഞ്ചു വർഷമായിട്ട് അറിയുന്നതാണ് അയാൾ. അവൻ എന്തൊക്കെ ചെയ്യുമെന്ന് അയാൾക്ക് നന്നായി അറിയാം. വേണമെങ്കിൽ കൊ- ല്ലാൻ കൂടി മടിയില്ലാത്ത പി- ശാച് ആണ് അവൻ.

അയാൾക്ക് ദുബായിൽ ഒരു ഹോസ്പിറ്റലിൽ ജോലി ശരിയായി. എത്രയും വേഗം പോകണം. ഇത്രയും ദിവസം അവൻ എന്താണ് തന്നെ അന്വേഷിച്ചു വരാത്തത് എന്നിടയ്ക്ക് അയാൾ ഓർത്തിരുന്നു. അവൻ ക്ഷമിക്കുകയൊന്നുമില്ല എന്നയാൾക്ക് തീർച്ചയായും അറിയാം.

പുലർച്ചെ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അയാൾ വന്ന് വാതിൽ തുറന്നു. ഒരു അപരിചിതൻ

“അർജുൻ സർ ഹോട്ടലിൽ ഉണ്ട്. എന്റെ ഒപ്പം വരണം “

അയാൾ പെട്ടെന്ന് പിന്തിരിഞ്ഞു പോകാൻ ഒരുങ്ങിയതാണ്. വയറ്റിൽ എന്തോ വന്ന് തൊട്ടു

ഒരു തണുപ്പ്. തോക്കിൻ കുഴൽ

അയാൾ വിറച്ചു പോയി

“എന്തെങ്കിലും ഫൗൾ പ്ലേ ചെയ്താൽ ഫിനിഷ് ചെയ്തേക്കാൻ ഓർഡർ ഉണ്ട് “

അയാൾ വിയർത്തു പോയി. ആ തണുപ്പിലും അയാൾ വിയർപ്പിൽ മുങ്ങി

“അത് കൊണ്ട് വേഗം വാ “

അയാൾ തോക്ക് പോക്കറ്റിൽ വെച്ച് തണുത്ത സ്വരത്തിൽ പറഞ്ഞു

ഹോട്ടൽ

ആരിഫ് മുഹമ്മദ്‌ അവന്റെ മുന്നിൽ ഇരുന്ന് വിയർത്തു. അർജുൻ അയാളുടെ കണ്ണുകൾ ശ്രദ്ധിക്കുകയായിരുന്നു. കള്ളന്റെ കണ്ണുകൾ

“ഒറ്റ ചോദ്യം ഒറ്റ ഉത്തരം. അത് സത്യമായിരിക്കണം ഇല്ലെങ്കിൽ ഈ ഭൂമിയിൽ എവിടെ പോയി ഒളിച്ചാലും നിന്നെ ഞാൻ കൊ- ല്ലും. കൊ- ല്ലും എന്ന് പറഞ്ഞ അർജുൻ അത് ചെയ്യും “

അയാൾ വിറച്ചു

“പറയടാ നാ- യെ…”

അയാളുടെ മുഖമടച്ചു കൊണ്ട് ആദ്യത്തെ അടി വീണു. ചെവിയിലൂടെ ചോര ഒഴുകിയിറങ്ങുന്നത് അയാൾ വിരൽ കൊണ്ട് തൊട്ടു നോക്കി

ഭയം. മരണത്തോടുള്ള അയാളുടെ ഭയം അയാളുടെ കണ്ണുകളിൽ തെളിഞ്ഞു

“പറ “

“മിനിസ്റ്റർ സേതുവിന് വേണ്ടിയായിരുന്നു. അയാൾ കുറേ നാളായി യോജിച്ചത് കിട്ടാതെ തിരയുകയായിരുന്നു. എന്നെ കോൺടാക്ട് ചെയ്തു “

“എന്ന് കോൺടാക്ട് ചെയ്തു?”

“ഒരു വർഷം മുന്നേ. നമ്മൾ അന്ന് സംസാരിച്ചിട്ട് സർ പിന്നെ അതിനെ കുറിച്ച് ഒന്നും പറയാത്തത് കൊണ്ട് ഞാനും ഇത് പിന്നെ തുടർന്നു കൊണ്ട് പോയില്ലായിരുന്നു. സുഹാന എന്ന കുട്ടിയുടെ കറക്റ്റ് മാച്ച് ആയിരുന്നു. അവൾക്ക് വളരെ സീരിയസ് ആയിരുന്നു താനും. ഒരു പക്ഷെ ജീവിതകാലം മുഴുവൻ അത് പാരലൈസ്ഡ് ആയി കിടക്കുമായിരിക്കും….

“എന്നിട്ട് അങ്ങനെ അല്ലല്ലോ ഞാനന്ന് കണ്ടത്. ആ കുട്ടിയുടെ കാൽ അനങ്ങുന്നുണ്ടായിരുന്നു. കൃഷ്ണ കാല് വെള്ളയിൽ തട്ടിയപ്പോൾ അത് റെസ്പോണ്ട് ചെയ്യുന്നുണ്ടായിരുന്നു
ഞാനതു കണ്ടതാണ് “

“സർ അത് നാച്ചുറൽ റെസ്പോൺസ് ആണ്. ഞാൻ നോക്കുമ്പോൾ അതുണ്ടായിരുന്നില്ല കംപ്ലീറ്റ് ഡെത് പോലെയായിരുന്നു. കൃഷ്ണ ഒരു സ്റ്റുഡന്റ് ആണ് സർ
ആ കുട്ടിക്ക് ഇതൊന്നും അറിയില്ല”

അർജുൻ എഴുനേറ്റു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു ഷാർപ്പ് നൈഫ് എടുത്തു.

“നിന്റെ കൈ വിരലുകൾ ഞാൻ മുറിച്ചു കളയും ആരിഫ് സത്യം പറ.”

അയാൾ ഭയന്ന് അവനെ നോക്കി. അവനത് ചെയ്യുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു

“വെറും പതിനഞ്ചു വയസ്സ് ഉള്ള ഒരു കുഞ്ഞ്. ഇനിയും ഒത്തിരി ജീവിതം ഉള്ള ഒരു കുഞ്ഞ്. അതിനെ കൊ- ന്നിട്ട് പത്തെഴുപത് വയസ്സുള്ള അവൻ എന്തിനാണോടോ ജീവിക്കുന്നത്. മിനിസ്റ്റർ സേതു..അവൻ ചത്തു തുലയട്ടെ അതിന് തനിക്കെന്താ…എത്ര തന്നു അയാള്?”

ആരിഫ് വിറച്ചു. ആരിഫിന്റെ വിരലുകളിലൊന്ന് അവൻ കയ്യിൽ എടുത്തു

“പറയ്..എത്ര മേടിച്ചിട്ടാണ് എന്റെ ഹോസ്പിറ്റലിൽ നീ ഈ  പണി ചെയ്യാൻ തീരുമാനിച്ചത്? എത്ര കിട്ടി?”

അയാൾ വിരലുകൾ വലിക്കാൻ ശ്രമിച്ചു. പൊടുന്നനെ അയാളുടെ ചൂണ്ട് വിരൽ അറ്റു വീണു

അയാൾ അലറാൻ പോലും മറന്ന് അതിലേക്ക് നോക്കികൊണ്ട് ഇരുന്നു. അവൻ ആദ്യത്തെ വിരൽ എടുത്തു പിടിച്ചു

“ഇത് കൂടി വേണം അല്ലെ ആരിഫ് ഒരു സർജറി ചെയ്യാൻ?”

അയാൾ കരഞ്ഞു

“സർ പ്ലീസ് സർ ഇനി ഞാൻ ചെയ്യില്ല സർ…”

“അതെനിക്ക് അറിയാം ആരിഫ്. നീ പോകുന്നത് ദുബായിലേക്കാണ്
അവിടെ നിന്റെ തല വെട്ടിക്കളയും
നടക്കില്ല നിന്റെ ഒരു കളിയും. ഇവിടെയും അർജുൻ അത് തന്നെ ചെയ്തേനെ നീ അത് ചെയ്തിരുന്നെങ്കിൽ. പക്ഷെ നീ ഇനി ആരെയും സർജറി ചെയ്യണ്ട..ഒരു കുഞ്ഞിന്റെ ജീവൻ എടുക്കാൻ നീ തീരുമാനിച്ചപ്പോ. ദൈവം നിന്റെ തൊഴിലും നിന്നില് നിന്നു എടുത്തു കളയുന്നു എന്നങ്ങ് കരുതിയ മതി “

അയാളുടെ വാ മൂടി ഒരു സെല്ലോടേപ് ഒട്ടി. വിരൽ ചേർത്ത് കത്തി ഒന്ന് വരഞ്ഞു അർജുൻ. മുറിഞ്ഞ തള്ളവിരൽ നോക്കി മിഴിഞ്ഞ കണ്ണുകളോടെ അയാൾ അലറി കരഞ്ഞു

“ഞാൻ നിന്നോട് അന്ന് ചോദിച്ചതാണ് ജീവനുള്ളവരെ കൊ- ല്ലാമെന്നു കൂടി അതിന് അർത്ഥം ഉണ്ടോന്ന് ഇല്ലെ? അന്ന് നീ പറഞ്ഞു ഇല്ല വെജിറ്റബിൾ ആയി കിടക്കുന്നവർക്ക് ദയാവധം കൊടുക്കുന്നത് പോലെയുള്ളത് എന്ന്. എന്നിട്ടും ഞാൻ അത് ചെയ്തില്ല. you know why? എനിക്ക് നിന്നെ വിശ്വാസം ഉണ്ടായിരുന്നില്ല. അർജുൻ ഒരു കച്ചവടക്കാരനാണ് ആരിഫ്. ഞാൻ ഇത് ഇമ്പ്ലിമെന്റ് ചെയ്യുകയും ചെയ്യും. എന്റെ ഹോസ്പിറ്റലിൽ ഓർഗൻ
ട്രാൻസ്‌പ്ലന്റേഷൻ സ്റ്റാർട്ട്‌ ചെയ്യുകയാണ്. ഉടനെ. ജീവിച്ചിരിക്കുന്നവരെ കൊ- ന്നിട്ടല്ല. അല്ലാതെ തന്നെ. കിട്ടുന്ന കോടികളിൽ ഒരു ഷെയർ ഡോക്ടർക്കുള്ളതാണ്. അത് എന്റെ അച്ഛനാണെങ്കിൽ പോലും ക്യാഷ് അക്കൗണ്ടിൽ വന്നിരിക്കും. നിനക്ക് നേരേ ചൊവ്വേ ആയിരുന്നു എങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. എന്നെ ചതിക്കാൻ എന്ന് നീ തീരുമാനിച്ചോ അന്ന് തുടങ്ങി നിന്റെ നാശം. ഈ മന്ത്രിമാരും രാഷ്ട്രീയക്കാരും പറയുന്ന കേട്ട് നീ എന്നോടാണല്ലോ ആരിഫ് കളിച്ചത്?”

അർജുൻ കൂടെയുള്ളവരെ നോക്കി

“ഏതെങ്കിലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിക്കണം ആക്‌സിഡന്റ്. അതാണ് കാരണം. നിനക്ക് ഇനി ഇത്രയും മതി. ഈ ഓർമ്മയിൽ ഈ പ്രൊഫഷനിൽ എന്തെങ്കിലും കള്ളത്തരം ചെയ്യണമെന്ന് തോന്നൽ പോലും ഇനി ഉണ്ടാകരുത് പൊയ്ക്കോ “

അയാൾ എഴുന്നേറ്റു

“പിന്നെ ഇതിന്റെ പേരില് കേസ് പോലീസ് പരാതി…അർജുന്‌ സമയം ഇല്ല അത് കൊണ്ടാണ്. കുടുംബം കത്തിച്ചു കളയും ഞാൻ കേട്ടോടാ “

അയാൾ അറിയാതെ ഒരടി പിന്നോട്ട് വെച്ചു

അവർ പോയി കഴിഞ്ഞപ്പോൾ. അർജുൻ ഒരു സി- ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു. ജനാലയ്ക്കൽ വന്ന് നിന്നു. ഫോൺ ബെൽ അടിക്കുന്നു

കൃഷ്ണ…അവളുടെ പുഞ്ചിരിക്കുന്ന മുഖം

അവൻ പെട്ടെന്ന് സി- ഗരറ്റ് കെടുത്തി. അറിയാതെ ചെയ്തു പോയതായിരുന്നു അത്. അവന് തന്നെ പെട്ടെന്ന് ചിരി വന്നു

“പറയ് മോളെ “

അവൻ പെട്ടെന്ന് വികാരാർദ്രനായ കാമുകനായി

“എവിടെയാ അപ്പുവേട്ടാ?”

“കോഴിക്കോട്..ഒരാളുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എന്തേയ്. എന്റെ കുട്ടി കോളേജിൽ പോയില്ലെ?”

“ഉച്ചക്ക് ഫ്രീ ആയിരുന്നു. ഹോസ്പിറ്റലിൽ ഉണ്ടോന്ന് അറിയാൻ വിളിച്ചതാ..”

“ഞാൻ രാത്രി എത്തും. നാളെ ഞാൻ വീട്ടിൽ വരാം “

“ഉയ്യോ…വേണ്ട അല്ലെങ്കിൽ തന്നെ ഒളിഞ്ഞും മറിഞ്ഞും ചില ഒളിയമ്പ് ഒക്കെ വന്നു തുടങ്ങിട്ടുണ്ട്
എന്റെ പൊന്നുമോൻ ചളമാക്കി തരരുത്. പിന്നെ ഫൈനൽ ഇയർ എക്സാം വരുവാണ്. ഡേറ്റ് വന്നു. ഒരു മാസം ഉണ്ട്. ഇനി. ഞാൻ ഞായറാഴ്ച ദൃശ്യയുടെ വീട്ടിൽ വരും. combine സ്റ്റഡിക്ക്. പഠിക്കാൻ തന്നെയാ വരുന്നേ ട്ടോ”

“ശരിക്കും?”

“ശരിക്കും “

“അപ്പൊ ഞാൻ വീട്ടിൽ വരുന്നില്ല
ഫ്ലാറ്റിലേക്ക് പോകും. നീ പഠിച്ചോ “

“അതിന് പറ്റുമോ ഈ ആൾക്ക്?”

നേർത്ത സ്വരം. പ്രണയം നിറഞ്ഞ മധുരം തുളുമ്പുന്ന ആ ശബ്ദം. അവൻ കണ്ണുകൾ അടച്ചു

“ഞാൻ വരും…പഠിച്ചു കഴിഞ്ഞു relax ചെയ്യാൻ അങ്ങോട്ട് വരാം. എപ്പടി “

“അത് ശരി…relaxation അതിന് ഞാൻ.”

അവൾ പൊട്ടിച്ചിരിച്ചു

“എനിക്ക് ഈ മുഖം ഒന്ന് കണ്ടാൽ മതി. മനസ്സ് തണുത്തു പോകും. എന്നെ ഇഷ്ടമല്ലാതെ ആട്ടിയോടിച്ചിരുന്ന കാലത്തും എനിക്ക് ഈ മുഖം ഇഷ്ടമായിരുന്നു അപ്പുവേട്ടാ. ദൂരെ നിന്ന് കണ്ടിട്ട് ഞാൻ പോകുമായിരുന്നു എത്രയോ ദിവസം. എന്നെ കാണുമ്പോൾ കാണാത്ത പോലെ, അറിയാത്ത പോലെ അപ്പുവേട്ടൻ പോകുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന വന്നിട്ടുണ്ടെന്നറിയോ “

അർജുൻ നടുങ്ങി നിൽക്കുകയായിരുന്നു. അവന്റെ കണ്ണ് നിറഞ്ഞൊഴുകി

“പിന്നെ ഓർക്കും ഞാൻ ആരാണ്? ഒന്നുല്ലാത്ത ഒരു ദരിദ്ര. അപ്പുവേട്ടൻ ആരാണ് രാജകുമാരൻ.. പിന്നെ പിന്നെ ഞാൻ അതെന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു. കഴിയുന്നതും മുന്നിൽ വരാതെയായി. പക്ഷെ ഒരു പാട് കാലമൊന്നും അത് പറ്റില്ല. ചില സമയങ്ങളിൽ ഉള്ളിങ്ങനെ പിടയും. ഒന്ന് കണ്ട മതി അത്രേ മാത്രം. അപ്പൊ ചിലപ്പോൾ ഞാൻ നോക്കും അവിടെ ഉണ്ടാകും എന്നെ കാണുന്നില്ലന്നേയുള്ളു
എനിക്ക് കാണാം…തിരിച്ചു പോരും. മതി. അത്രേ മതി “

“മോളെ…” അവന്റെ ശബ്ദം അടച്ചു

“സങ്കടപ്പെടുത്താൻ പറഞ്ഞതല്ല. സത്യം പറഞ്ഞതാ. വേദനിപ്പിക്കുമ്പോഴും ഞാൻ അപ്പുവേട്ടനെ സ്നേഹിച്ചിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ ഒരിക്കലും ഇനി അപ്പുവേട്ടനെ കാണില്ലെന്നും ഞാൻ തീരുമാനിച്ചിട്ടുണ്ട് ഒരു ദിവസം. അന്ന് ആശുപത്രിയിൽ ഡോക്ടർ നിയ എന്നോട് പോകാൻ പറഞ്ഞപ്പോൾ അപ്പുവേട്ടൻ എന്നോട് പോകണ്ടന്ന് പറഞ്ഞില്ല. അന്ന് അവിടെ നിന്നിറങ്ങുമ്പോൾ ഇനി ഒരിക്കലും ഞാൻ മുന്നിൽ വരില്ല എന്ന് തീരുമാനിച്ചു. പിന്നെ ഞാൻ ഹോസ്പിറ്റലിൽ വന്നിട്ടില്ല. അപ്പുവേട്ടനെ ഓർത്തിട്ടില്ല. എന്റെ മനസ്സിൽ നിന്ന് ഈ മുഖം മാഞ്ഞു പോയി “

അവൻ ഞെട്ടിപ്പോയി

“ദൃശ്യ പലതും പറഞ്ഞു തന്നിട്ടുണ്ടെങ്കിലും നേരിട്ട് കാണാതെ ഞാൻ ആരുടെയും കാര്യത്തിൽ ഒരിക്കലും തീരുമാനം എടുക്കില്ല അത് എന്റെ സ്വഭാവം ആണ്. അന്ന് എന്തോ എനിക്ക് തോന്നി. ഇത് വേണ്ട. ഇനി വേണ്ട “

അവന്റെ വിരലുകൾ ജനാലയിൽ മുറുകി

“പിന്നെ ഞാൻ കുറേ നാളുകൾ കണ്ടിട്ടില്ല കാണാൻ തോന്നിട്ടുമില്ല. പിന്നെ അന്ന് വീട്ടിൽ വന്നപ്പോൾ എന്നോട് പറഞ്ഞില്ലേ അതങ്ങനെ അല്ലായിരുന്നു ന്ന്. കുറേ സോറി ഒക്കെ പറഞ്ഞ ദിവസം.. അന്നാണ് വീണ്ടും ഞാൻ. പക്ഷെ അപ്പോഴേക്കും എന്റെ മനസിലെ ആ പ്രണയം ഒക്കെ എവിടെയോ പോയി. ഒരു സ്നേഹം ഉണ്ട് അത്രേ തന്നെ…പക്ഷെ പിന്നെ ഫ്ലാറ്റിൽ തകർന്നു നിൽക്കുന്ന കണ്ടപ്പോൾ…പിന്നെയും എന്തൊക്കെയോ ഉള്ളിൽ…എനിക്ക് മാറിപ്പോകാൻ കഴിയാത്ത പോലെ…”

അവൾ നിശബ്ദയായി

“കൃഷ്ണ…”

അവൾ ഒന്ന് മൂളി

“ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് എന്റെ ജീവിതം കൊണ്ടേ എനിക്ക് അതിന്. പ്രായശ്ചിത്തം ചെയ്യാൻ കഴിയു.. അത്രേ എനിക്കിപ്പോ പറയാനും കഴിയു…നീ പറഞ്ഞില്ലേ നിന്നെ ആട്ടിയോടിച്ചെന്ന് വെറുത്തെന്നുമൊക്കെ. അത് അങ്ങനെ അല്ല. എനിക്ക് എന്നെ അറിയാം. ഞാൻ ചീത്ത ആയിരുന്നു. നീ കുട്ടിയാണന്ന് എന്റെ മനസാക്ഷി എപ്പോഴും എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. അകന്ന് പോകാൻ ശ്രമിക്കുമ്പോഴൊക്കെ ഒരു ഭ്രാന്ത് പോലെ നീ എന്നെ ചുറ്റി വരിഞ്ഞു കൊണ്ടേയിരുന്നു. നിനക്ക് അറിയാഞ്ഞിട്ടാണ് കൃഷ്ണ. അന്ന് വീണ വായിച്ചപ്പോൾ ഞാൻ തടഞ്ഞത് മുതൽ ഉള്ളിൽ നീയാണ്. എത്രയോ നാളുകൾ ഞാൻ അത് നെഞ്ചിൽ ഇട്ട് നീറ്റി നടന്നിട്ടുണ്ടെന്ന് എന്റെ അച്ഛനറിയാം. നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് ആദ്യം മനസിലാക്കിയതും അച്ഛനാണ്. എല്ലാവരും അറിഞ്ഞിട്ടും നീ അറിഞ്ഞില്ല. അല്ലെങ്കിൽ നിയത് മനസിലാക്കിയില്ല. ദേഷ്യപ്പെടുമ്പോ നിന്നെ സങ്കടപ്പെടുത്തുമ്പോൾ അതിന്റെ ആയിരമിരട്ടി ഞാൻ വേദനിക്കുന്നുണ്ടായിരുന്നു. ഉരുകുന്നുണ്ടായിരുന്നു..പക്ഷെ പുറത്ത് കാണിക്കാൻ വയ്യ..എന്റെ മോള് അത് പറയരുത് അർജുൻ നിന്നെ സ്നേഹിച്ചിരുന്നു. പക്ഷെ അറിയില്ല അതെങ്ങനെ നിന്നോട്….നീ എന്റെ ജീവനാണ് എന്നുള്ള ക്ളീഷേ ഡയലോഗ് അർജുൻ പറയില്ല കൃഷ്ണ. നീ ഇല്ലെങ്കിൽ കൂടി അർജുൻ ജീവിക്കും. പക്ഷെ ഇത് പോലെ ആവില്ല. തോന്നുന്ന പോലെ, ചിലപ്പോൾ മനസിന്റെ താളം തെറ്റിയങ്ങനെ..അങ്ങനെ വല്ലോം”

“മതി. ഇനിയൊന്നും പറയണ്ട…എനിക്ക് അതൊന്നും കേൾക്കണ്ട…ഞാൻ വരുമ്പോൾ വീട്ടിൽ ഉണ്ടാവണം ട്ടോ..”

അവനൊന്ന് മൂളി

“അതേയ് “

“ഉം “

“അത് പിന്നെ..ഉണ്ടല്ലോ “

“എന്തോന്ന് ഉണ്ടെന്ന് കാര്യം പറയടി “

“ഇങ്ങനെ ഒരു മുരടൻ. പറയുന്നില്ല “

“എന്റെ മോള് പറ. എന്താ?”

“അന്നെന്നെ ഉമ്മ വെച്ചില്ലേ?”

“എന്ന്?” അവൻ കള്ളച്ചിരിയോടെ ചോദിച്ചു

“എന്റെ ദൈവമേ..അന്ന്  ആശുപത്രിയിൽ പിന്നെ വീട്ടിൽ ഒക്കെ വെച്ച് “

“ഉമ്മവെച്ചാരുന്നോ ഓർക്കുന്നില്ല “

“ഈശ്വര നോക്ക്. പോ അവിടുന്ന്”

“ഇല്ലില്ല പറ പറ. ഉമ്മ വെച്ചപ്പോൾ… ബാക്കി പറ “

“അതേയ്…”

“എടി പറയടി “അവൻ പെട്ടെന്ന് ശബ്ദം ഉയർത്തി

“അത് സ്വീറ്റ് ആയിരുന്നു..ആ ഉമ്മകൾ. എനിക്ക് അതിഷ്ടായി “

അവൾ പെട്ടെന്ന് പറഞ്ഞു. അവൻ നിശബ്ദനായി. അവന്റെ ഉള്ളിലേക്ക് അത് വന്നു. കണ്ണുകൾ അടച്ച് കൃഷ്ണ. അവളുടെ പനിചൂടുള്ള ചുണ്ടുകൾ. അതിന്റെ രുചി. അതനുഭവിച്ച നിമിഷങ്ങൾ

“വെയ്ക്കട്ടെ “

അവൻ ഒന്ന് മൂളി. ഫോൺ കട്ട്‌ ആയി

അവൻ തളർന്ന് പോയ പോലെ കിടക്കയിലേക്ക് വീണു

“എനിക്ക് അത് ഇഷ്ടായി “

പെട്ടെന്നവൻ ചാടിയെഴുനേറ്റു. എന്ന് വെച്ചാൽ? അത് ഇനിയും വേണംന്നല്ലേ?

അവന്റെ ഉള്ളിൽ ഒരു ചിരി വന്നു

എടി മിടുക്കി..വെച്ചിട്ടുണ്ട് ഞാൻ…നോക്കിക്കോ…..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *