ആ മഴ അതിശക്തമായിരുന്നു. വൈദ്യുതി തടസ്സപ്പെട്ടു പോയി. രാത്രി മുഴുവൻ മെഴുകുതിരി വെട്ടത്തിൽ ഇരുന്നാണ് കൃഷ്ണ പഠിച്ചത്. അതിശക്തമായ കാറ്റിലും മഴയിലും വെളുപ്പിന് വീട്ടിലേക്ക് വെള്ളം ഇരച്ചു കയറുകയും ചെയ്തു. അത് പിന്നെ പതിവാണ്. താഴ്ന്ന് കിടക്കുന്ന സ്ഥലമായത് കൊണ്ട് എവിടെയെങ്കിലും ജലനിരപ്പ് ഉയർന്നാൽ വീട്ടിലേക്ക് വെള്ളം കയറും. പക്ഷെ കഴിഞ്ഞ മൂന്നാല് വർഷങ്ങൾ ആയിട്ട് അത്രക്ക് വലിയ ഒരു മഴ അവരുട വീടിനെ ബാധിച്ചിട്ടില്ല. പക്ഷെ ഇതങ്ങനെയല്ല എന്ന് തോന്നി.
തലേന്ന് വൈകുന്നേരം തുടങ്ങിയ മഴ നിന്നിട്ടില്ല. ഇപ്പോഴും ശക്തിയോടെ പെയ്തു കൊണ്ടിരിക്കുന്നു. മുറ്റം നിറഞ്ഞു വീട്ടിലേക്ക് വെള്ളം കയറുമ്പോൾ തന്നെ അവൾ പുസ്തകങ്ങളും സർട്ടിഫിക്കട്ടുകളും ഒക്കെ പ്ലാസ്റ്റിക് കവറിലക്കി. ബാക്കി എന്തൊക്കെ പോയാലും അത് തന്റെ ജീവനാണ്. തന്റെ അധ്വാനം
അത് നഷ്ടപ്പെടാൻ പാടില്ല. കൃഷ്ണ ബാക്കി നോട്ടുകൾ ഒക്കെ പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞു. ഷീറ്റുകൾ ഇളകി തുടങ്ങുന്നുണ്ട്. ഭയങ്കര കാറ്റ് വീശുന്നു. മഴ നിൽക്കുന്ന കോളില്ല
“കിഴക്ക് നിന്ന് നല്ല വെള്ളം വരുന്നുണ്ട് “രമേശൻ മഴ നോക്കി പറഞ്ഞു
“തിരുവനന്തപുരത്തു മഴ കൂടുതലാണ് എന്ന് ഗ്രൂപ്പിൽ മെസ്സേജ് കണ്ടു “
കൃഷ്ണ അച്ഛനോട് പറഞ്ഞു
“ദൈവമേ മറ്റന്നാൾ പരീക്ഷ തുടങ്ങുവാണല്ലോ കുഞ്ഞിന് “
ലത നെഞ്ചിൽ കൈ വെച്ച് പറഞ്ഞു പോയി. അവൾ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അമ്മാവനും അമ്മായിയും വരുമ്പോൾ വീട്ടിൽ മിക്കവാറും നന്നായി വെള്ളം കയറി കഴിഞ്ഞു
“അങ്ങോട്ട് പോരെ, തുണികൾ മാത്രം എടുത്തോ “
അതാണ് പതിവ്
വെള്ളം കയറുമ്പോൾ അവർ അവിടേക്ക് പോകും. ഇറങ്ങാൻ തുടങ്ങുകയായിരിന്നു കൃഷ്ണ. റോഡിലേക്ക് കയറുമ്പോൾ ഒരു കാർ വന്നു നിന്നു
അങ്കിളിന്റെ കാർ. കൂടെ ദൃശ്യ. അവർ രണ്ടു പേരും കാറിൽ നിന്നിറങ്ങി
“ന്യൂസ്‌ല് കണ്ടിരുന്നു. ഈ ഭാഗത്തൊക്കെ വെള്ളം കേറുന്നുന്നു. നിങ്ങൾ എങ്ങോട്ട് പോകുന്നു?”
രമേശനോടായിരുന്നു ജയറാമിന്റെ ചോദ്യം
“ഇത് എന്റെ പെങ്ങളും ഭർത്താവുമാ. സാധാരണ ഇങ്ങനെ വരുമ്പോൾ അങ്ങോട്ട് അങ്ങ് പോകും. അവിടെ പൊക്കത്തിലാ വീട്. വെള്ളം കേറില്ല.”
ദൃശ്യ വന്ന് കൃഷ്ണയുടെ കൈ പിടിച്ചു
“കൃഷ്ണ എന്റെ വീട്ടിലോട്ട് പോരട്ടെ. പരീക്ഷ വരുവാണ്. ഈ വെള്ളമിങ്ങനെ കിടക്കുമ്പോൾ അവൾക്ക് പരീക്ഷക്ക് വരണ്ടേ? പഠിക്കണ്ടേ..കൃഷ്ണ വാ “
കൃഷ്ണ അമ്മയുടെ മുഖത്ത് നോക്കി
“ഇങ്ങനെ ഒരു മഴ മൂന്നാല് വർഷം മുന്നേ പെയ്തതാണ്. അന്ന് വീട് മുഴുവൻ പോയി. ഇതും കുറച്ചു ദിവസം നീണ്ടു നിൽക്കുമെന്നാ തോന്നുന്നേ. കൊച്ച് പോയി പഠിക്കട്ടെ ” ലത പെട്ടെന്ന് രമേശനോട് പറഞ്ഞു
ആർക്കും എതിരഭിപ്രായം ഇല്ല. ഫൈനൽ ഇയർ ആണ്. എന്തെങ്കിലും തടസ്സം വന്നു പോയാൽ ഇത് വരെ കഷ്ടപ്പെട്ടു പഠിച്ചതൊക്കെ വെറുതെ ആകും. അവൾ അവർക്കൊപ്പം കാറിൽ കയറി. ദൃശ്യ ടവൽ എടുത്തവൾക്ക് കൊടുത്തു. ദൃശ്യക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു
“ഡ്രസ്സ് ഒക്കെ നനഞ്ഞു പോയി..ബുക്ക് മാത്രം ഞാൻ കവറിലിട്ടു അതിനുള്ള സമയം മാത്രേ കിട്ടിയുള്ളൂ “
കൃഷ്ണ പറഞ്ഞു
“അങ്കിളിന്റെ കാർ ചീത്തയാകും. ഞാൻ മുഴുവൻ നനഞ്ഞു പോയി “
“വെറുതെ ഇരിക്ക് മോളെ “
അയാളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഒരു കരച്ചിൽ തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്നു.
മഴയത്ത് നനഞ്ഞോലിച്ചു പുസ്തകങ്ങൾ മാത്രം നെഞ്ചോട് ചേർത്ത് പിടിച്ചു നിന്ന കൃഷ്ണയുടെ ആ രൂപം അയാളിൽ ഉണ്ടാക്കിയ വേദന കണ്ണീരായി ഒഴുകി കൊണ്ടിരുന്നു
ദൃശ്യ പുറത്തേക്ക് നോക്കിയിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി
“അർജുൻ സർ വീട്ടിലുണ്ടോ?”
അൽപനേരം കഴിഞ്ഞു കൃഷ്ണ ചോദിച്ചു
“രാത്രി തന്നെ ഇറങ്ങാൻ തുടങ്ങിയതാണ് അവൻ. മഴ ഇങ്ങനെ പെയ്യുന്ന കണ്ടിട്ട്. ന്യൂസിൽ ഉണ്ടായിരുന്നു നിങ്ങളുടെ ഭാഗത്ത് വെള്ളം കയറുന്നത്. നേരം ഒന്ന് വെളുത്തിട്ട് വരാമെന്ന് ഞാനാ പറഞ്ഞത്. മോളെന്താ ഞങ്ങളെ വിളിക്കാഞ്ഞത്? അവനു നല്ല ദേഷ്യം ഉണ്ട്. രാവിലെ ആയപ്പോൾ അച്ഛൻ പോയി വിളിച്ചാ മതിന്ന് പറഞ്ഞു ഒഴിഞ്ഞു “
“അത്..പിന്നെ…വിളിച്ചു എന്താ പറയുക. എന്റെ വീട്ടിലൊക്കെ വെള്ളം കയറി എന്നെ വന്നു കൊണ്ട് പോകണോന്നോ. എനിക്ക് അറിഞ്ഞൂടാ അങ്കിളേ അതൊന്നും. ഇങ്ങനെ വരുമ്പോൾ അമ്മാവന്റെ വീട്ടിൽ പോകുന്നതാ പതിവ്. പണ്ട് മുതൽ അങ്ങനെയാ. ഞങ്ങളുടെ വീട് ഒത്തിരി താഴ്ചയിൽ അല്ലെ. ഇടക്ക് ഇങ്ങനെ വരും. അപ്പൊ പുസ്തകം വാരിക്കൊണ്ട് അങ്ങോട്ട് ഓടും വെള്ളം ഇറങ്ങി കഴിഞ്ഞു തിരിച്ചു വരും. ഇത് ശീലമായി. പിന്നെ എന്താ വിളിച്ചു പറയുക. സാരോല്ല ന്നേ…ഇപ്പൊ പിന്നെ പരീക്ഷ വരുവായത് കൊണ്ട് അങ്കിൾ വന്നത് ആശ്വാസം ആയി. ഇവളുടെ വീട്ടിൽ നിൽക്കാല്ലോ. അവിടെ വെള്ളം കേറുമോടി “
കൃഷ്ണ തമാശ പറഞ്ഞു
“പോടീ “ദൃശ്യ കണ്ണീരിൽ ഒരു ചിരി ചിരിച്ചു
“നീ എന്തിനാ കരയുന്നെ?”
കൃഷ്ണ അതിശയത്തോടെ ചോദിച്ചു
“ദേ അങ്കിളിന്റെ കണ്ണും നിറഞ്ഞല്ലോ. എന്റെ അവസ്ഥ കണ്ടിട്ടാണോ? ഇതൊന്നും സാരോല്ല. ഇതിലും വലിയ അവസ്ഥയിലൂടെ കടന്നു പോകുന്ന എത്ര പേരുണ്ട്? അതൊക്ക മാറും. എനിക്ക് ജോലി കിട്ടുമ്പോൾ ഞാൻ ഒരു ഉഗ്രൻ വീട് വെയ്ക്കും. പൊക്കത്തില്. ഒരിക്കലും വെള്ളം കേറാത്ത പൊക്കത്തില്…എന്റെ അച്ഛനും അമ്മയും സുഖമായി ഉറങ്ങണം അത്രേ വേണ്ടുള്ളു “
കൃഷ്ണ പറഞ്ഞു കൊണ്ടിരുന്നു. അതൊരു വല്ലാത്ത നിമിഷം ആയിരുന്നു. ഒരു പെൺകുട്ടി അവളുടെ സ്വപ്നങ്ങളെ കുറിച്ച് പറയുകയാണ്. പൊക്കത്തിൽ ഒരു വീട്. അത് മാത്രം ആണ് അവളുടെ സ്വപ്‌നം. അച്ഛനും അമ്മയും സമാധാനം ആയിട്ട് ഉറങ്ങാൻ പറ്റുന്ന ഒരു വീട്
ജയറാം കണ്ണുകൾ തുടച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. അർജുൻ പൂമുഖത്തുണ്ടായിരുന്നു. അവന് ദേഷ്യവും സങ്കടവും വന്നിട്ട് എന്ത് ചെയ്യണമെന്നറിയാതെയായി
താൻ ആരാണവൾക്ക്? ഒന്ന് വിളിച്ചു പറഞ്ഞാൽ ആ നിമിഷം അവിടെ എത്തും
മഴ പെയ്യുന്ന കണ്ടെങ്കിലും സ്വപ്നത്തിൽ കൂടി ഓർത്തില്ല അവളുടെ വീട്ടിൽ വെള്ളം കയറുമെന്ന്. ന്യൂസിൽ ആ പരിസരം കണ്ടപ്പോൾ പെട്ടെന്ന് മനസിലായി. വിളിച്ചിട്ട് ഓഫ്. അപ്പൊ തന്നെ ഇറങ്ങാൻ തുടങ്ങിയതാണ്. കുറച്ചു കൂടി നോക്കാമെന്നു കരുതി. മഴ കൂടുന്നതേയുള്ളു…
ഒടുവിൽ കുറേ എന്തൊക്കെയോ വീട്ടിൽ കിടന്നു പൊട്ടിത്തെറിച്ചു പോയി. നേരിട്ട് കണ്ട ചിലപ്പോൾ ആ സമയം വായിൽ നിന്ന് വല്ലോം വീണു പോകും
അവൾ മാത്രം അല്ലല്ലോ അവിടെ
കൃഷ്ണ കാറിൽ നിന്നിറങ്ങുന്നത് കാണെ അവന്റെ ഹൃദയത്തിൽ നിന്നൊരു കരച്ചിൽ വന്നു
ആകെ നനഞ്ഞു കുളിച്ച് കവറുകൾ നെഞ്ചിൽ ചേർത്ത്….ഇറങ്ങിയ ഉടനെ അവൾ അവൻ നിന്നിടത്തേക്ക് നോക്കി
ഒരു പുഞ്ചിരി
അവന്റെ കണ്ണ് ആ നിമിഷം നിറഞ്ഞൊഴുകി. ഓടി ചെല്ലണമെന്ന് ഉണ്ട്. നെഞ്ചിൽ വരിഞ്ഞടുക്കി ചോദിക്കണം.
നിനക്ക് ഞാൻ ആരാണ് കൃഷ്ണ…ഒരാപത്തു വരുമ്പോൾ എന്നെ വിളിക്കാൻ തോന്നാത്തതെന്താ..
ഒരു പക്ഷെ അനങ്ങാതെ നിൽക്കുകയേയുള്ളു. മുഖം നെഞ്ചിലണച്ച് സാരോല്ല അപ്പുവേട്ടാ എന്ന് പറഞ്ഞേക്കും
എന്റെ പെണ്ണ്…പാവം..അവൻ വീടിനുള്ളിലേക്ക് കയറി പോരുന്നു
“എന്റെ മോളെ കൊള്ളാം കേട്ടോ
ഞങ്ങളങ്ങ് അന്യരായി അല്ലെ? ഒരു വാക്ക് ഇവളെ വിളിച്ചു പറഞ്ഞൂടെ. ഞങ്ങൾക്ക് അറിയാമോ വെള്ളം കേറുന്ന സ്ഥലമാണെന്ന് “
ഭദ്ര പരിഭവം പറഞ്ഞു കൊണ്ട് ഇരുന്നു
“എന്റെ ഭദ്രേ നീ ഇങ്ങനെ മോളെ വഴക്ക് പറഞ്ഞു കൊണ്ടിരിക്കാതെ ഭക്ഷണം കൊടുക്ക്. ചൂടായിട്ട് “
നകുലൻ ഭാര്യയെ ശാസിച്ചു. കൃഷ്ണ കയ്യിൽ ഇരുന്ന ഒരു കവർ ജയറാമിനെ ഏൽപ്പിച്ചു
“ഇത് അങ്കിൾ കൊണ്ട് പോയി സൂക്ഷിച്ചു വെച്ചോ..എന്റെ സർട്ടിഫിക്കറ്റ്കളാണ്. ഓരോ മഴയും വരുമ്പോൾ വീട് പോകുന്നതിലും എനിക്ക് പേടി ഇത് നഷ്ടം ആയിപ്പോകുമോന്നാ. എന്റെ ആകെയുള്ള സമ്പാദ്യമാ.”
ജയറാമിന്റെ നെഞ്ച് പിടഞ്ഞു പോയി. അവിടെ നിന്നവരുടെയും കണ്ണുകൾ ഒരു നിമിഷം നനഞ്ഞു
“നീ വന്നേ. നനഞ്ഞു നിൽക്കാതെ. പനിയോ വല്ലോം വരും “
ദൃശ്യ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി
അച്ഛൻ വന്നപ്പോൾ അർജുൻ ഹാളിലേക്ക് വന്നു. ജയറാം വന്ന് സെറ്റിയിലേക്ക് ഇരുന്നു
“അവിടെ എങ്ങനെ?”
“മുഴുവൻ വെള്ളം കയറി. ഞാൻ ചെല്ലുമ്പോൾ മോള് കുറച്ചു പുസ്തകവും ഈ സർട്ടിഫിക്കറ്റ്മൊക്കെ പൊതിഞ്ഞു നനഞ്ഞോലിച്ചു ബന്ധു വീട്ടിലോട്ട് പോകാൻ നിൽക്കുകയാണ്. വീട്ടിലൊക്കെ വെള്ളം. മറ്റന്നാൾ എക്സാം ആണ്. കറന്റ് ഇല്ല. സൗകര്യങ്ങൾ ഒന്നുമില്ല. പാവം “
“അവൾക്ക് ഒന്ന് വിളിക്കാല്ലോ. ദുരഭിമാനം അല്ലാതെന്താ. എനിക്ക് അറിയാത്തതാണോ എല്ലാം. ഒന്ന് പറഞ്ഞു കൂടെ നമുക്ക് എന്താ ജ്യോൽസ്യം അറിയാമോ ഇവളുടെ വീട്ടിൽ വെള്ളം കേറുമെന്ന്. ഇത് തന്നെ ഞാൻ ഊഹിച്ചതാണ് ന്യൂസ് കണ്ടപ്പോൾ. ഇത്രേയുള്ളൂ അവൾക്ക് ഞാൻ..”
അവനു ദേഷ്യം കൊണ്ട് കണ്ണ് കാണാതെയായി
“എന്തെങ്കിലും സഹായിക്കാൻ ശ്രമിച്ചാൽ അതും സമ്മതിക്കില്ല. അല്ലെങ്കിൽ ഞാൻ വീട് വെച്ച് കൊടുത്തേനെ. അത് പിന്നെ അവൾക്ക് സങ്കടം ആകുമെന്ന് കരുതിയ ഞാൻ ചെയ്യാത്തത്
ഇങ്ങനെ ഒരു അഭിമാനക്കാരി. ഇങ്ങോട്ട് വരട്ടെ ഞാൻ വെച്ചിട്ടുണ്ട് അവൾക്ക് “
ജയറാം നേർത്ത ചിരിയോടെ അയാളുടെ കയ്യിൽ ഇരുന്ന കവർ അവന്റെ കയ്യിൽ കൊടുത്തു
“ഒത്തിരി കഷ്ടപ്പെട്ടു അവള് നേടിയ അവളുടെ സമ്പാദ്യമാ ഇത്. അവളുടെ സർട്ടിഫിക്കറ്റ്കൾ. ഇനിയൊരൂ മഴ വന്നാൽ ചിലപ്പോൾ നഷ്ടപ്പെട്ടാലോ എന്ന് കരുതിയാവും എന്റെ കയ്യിൽ തന്നു. സൂക്ഷിച്ചു വെയ്ക്കാൻ..അത് നിനക്കുള്ളതാ..അതാണ് നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സ്ത്രീധനം “
ജയറാം മുറിയിലേക്ക് പോയി
അർജുന്റെ വിരലുകൾ വിറച്ചു. അവൻ അതിൽ മെല്ലെ തലോടി കൊണ്ടിരുന്നു
അവന്റെ കണ്ണിൽ നിന്ന് മഴ പെയ്യും പോലെ കണ്ണുനീർ ആ കവറിലേക്ക് ഇറ്റ് വീണു കൊണ്ടിരുന്നു. അവനത് നെഞ്ചോട് ചേർത്ത് പിടിച്ചു. പിന്നെ മുറിയിൽ കൊണ്ട് പോയി അലമാരയുടെ ലോക്കറിൽ വെച്ചു
കൃഷ്ണ കുളിച്ചു വന്നു. മുടിയൊരു തോർത്തു കൊണ്ട് ഇറുകെ കെട്ടി വെച്ചു അവൾ. ദൃശ്യയുടെ ഒരു ഫ്രോക് അണിഞ്ഞു
“ഫോൺ ഒന്ന് ചാർജിൽ ഇട്ടെടി, വെള്ളം കയറി കാണുമോ എന്തോ?” ഫോൺ നീട്ടി കൃഷ്ണ
ദൃശ്യ അത് തുടച്ചു ചാർജിൽ ഇട്ടു
“കുഴപ്പമില്ല…ചാർജ് കേറുന്നുണ്ട്. നീ വാ എന്തെങ്കിലും കഴിക്കാം. സമയം എട്ടു മണി കഴിഞ്ഞു “
“അപ്പുവേട്ടന് ദേഷ്യം കാണുവോ? ഉഗ്രരൂപമെടുക്കുമോ ഭഗവാനെ,
“ഈ കാര്യത്തിൽ ഞാൻ അർജുൻ ചേട്ടന്റെ സൈഡ് ആണ് കൃഷ്ണ. ആർക്കായാലും അത് ഫീൽ ചെയ്യും. നീ ഒന്ന് വിളിച്ചു പറയണമായിരുന്നു. ആള് നല്ലോണം ടെൻഷൻ അടിച്ച്. രാത്രി മുഴുവൻ മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു. എടി അത് നിന്റെ ആരാണ്. നിന്നെ കല്യാണം കഴിക്കാൻ പോകുന്നയാൾ. ഒന്ന് വിളിച്ചു പറഞ്ഞാലെന്താ “
കൃഷ്ണ നഖം കടിച്ചു
“ശോ എന്നോട് പിണങ്ങുമോ?”
“പിണങ്ങിയാൽ ഇണക്കാനുള്ള വഴി അറിഞ്ഞൂടെ?”
ദൃശ്യ കള്ളച്ചിരി ചിരിച്ചു
“അതിലൊന്നും ദേഷ്യം വന്നാ വീഴില്ല. രാ- ക്ഷസൻ ആണ്. തനി രാ- ക്ഷസൻ. അങ്കിൾ ഹോസ്പിറ്റലിൽ പോയിട്ട് അങ്ങോട്ട് പോകാമല്ലേ. വെറുതെ അങ്കിളിനെ കൂടി കേൾപ്പിക്കണ്ട അലർച്ച “
“ഉം…ഉം “
ദൃശ്യ ചിരിച്ചു
ഭക്ഷണം കഴിഞ്ഞു അവൾ ജനലിലൂടെ നോക്കി കൊണ്ടിരുന്നു. ജയറാം പോയപ്പോൾ അവൾ ദൃശ്യയെ നോക്കി
“ഓടി പോയിട്ട് വേഗം വരണം. അമ്മ, അച്ഛൻ എല്ലാരുമുണ്ട് കേട്ടോ “
“നിന്റെ ഏട്ടൻ എവിടെ കണ്ടില്ലല്ലോ “
“ഹോസ്റ്റലിൽ..എക്സാം ആകുമ്പോൾ പുള്ളി അങ്ങോട്ടേക്ക് പോകും “
“നീ ഒരു കുട തന്നെ. ഞാൻ ഓടി പോയിട്ട് വരാം. ഇല്ലെങ്കിൽ സമാധാനം കിട്ടില്ലാന്ന് “
ദൃശ്യ ചിരിച്ചു കൊണ്ട് കുട എടുത്തു കൊടുത്തു
അർജുൻ കുളിച്ചിട്ട് ബാത്‌റൂമിൽ നിന്നിറങ്ങിയതേയുണ്ടായിരുന്നുള്ളു. പിന്നിൽ നിന്ന് ഒരു കെട്ടിപ്പിടിത്തം
“എന്റെ ചക്കര എന്നെ വഴക്ക് പറയല്ലേ…എന്നോട് പിണങ്ങുകയും ചെയ്യരുത് പ്ലീസ്..”
അവൻ അനങ്ങാതെ നിന്നു. കൃഷ്ണ മുന്നോട്ടു വന്നു
“വിളിക്കാഞ്ഞത് തെറ്റാ. സത്യം. എനിക്ക് മനസിലായി. വേണേ എന്നെ ഒന്ന് അടിച്ചോ “
അവൾ ആ കൈ എടുത്തു മുഖത്ത് വെച്ചു
“വിഷമിപ്പിച്ചതിനു സോറി..ഒന്നടിച്ചോ ദേഷ്യം തീരട്ടെ “
അർജുന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി. അവൻ അവളെ ഇറുകെ പുണർന്നു. അവൾക്ക് ശ്വാസം മുട്ടുന്ന പോലെ
“ഞാനാരാ മോളെ നിന്റെ?” അവൻ വിങ്ങിപ്പൊട്ടി ചോദിച്ചു
കൃഷ്ണ ആ മുഖം കയ്യിൽ എടുത്തു
“എന്റെ എല്ലാമാണ്. എന്റെ എല്ലാം. ജീവനും ജീവിതവും എല്ലാം ഇയ്യാളാ,
അർജുൻ കണ്ണീരോടെ അവളുടെ മുഖത്ത് ഉമ്മ വെച്ചു. എത്ര നേരം അവന്റെ സ്നേഹചുംബനങ്ങളിൽ ഒഴുകിയെങ്ങനെ കഴിഞ്ഞു പോയിയെന്നറിയില്ല. ഒടുവിൽ അർജുൻ അവളെ അടർത്തി മാറ്റി
“ഷർട്ട് ഇല്ലാണ്ട് ഞാൻ ആദ്യം കാണുവാ “അവൻ ഒന്ന് ചിരിച്ചു
അവൻ മുടി ചീകുമ്പോൾ അവൾ ടേബിളിൽ കയറി ഇരുന്നത് നോക്കികൊണ്ട് ഇരുന്നു. അർജുന്റെ മുറി അവൾ ആദ്യമായി കാണുകയായിരുന്നു. അവൻ വന്നവൾക്ക് ഇരു വശവും കൈ കുത്തി നിന്നു. അവൾ ആ നെഞ്ചിൽ പതിഞ്ഞിരിക്കുന്ന തന്റെ രൂപത്തിൽ തൊട്ടു
“ഇതേതാ ഈ പെണ്ണ്” അവൾ കണ്ണിറുക്കി
“ഇത്…ഇത്..”
അവളെ പൊക്കിയെടുത്തു കിടക്കയിൽ ഇട്ടു അർജുൻ
“ആരാണെന്നു പറഞ്ഞു തരാടി “
കൃഷ്ണ ചിരിച്ചു കൊണ്ട് പിന്നോക്കം നീങ്ങി
“വേണ്ടാ “
അർജുൻ അവൾക്ക് മുകളിലേക്ക് വന്നു. കൃഷ്ണ ആ മുഖത്തേക്ക് നോക്കി കിടന്നു
അവന്റെ നെറ്റിയിലൂടെ ഒരു വിരൽ കൊണ്ട് തൊട്ട്..മൂക്കിൻ തുമ്പിലൂടെ ചുണ്ടിലൂടെ..അവളുട രൂപത്തിൽ വന്നു നിന്നു
പിന്നെ തെല്ലു ഉയർന്നവിടെ അമർത്തി ചുംബിച്ചു. അർജുൻ അവളിലേക്ക് അമർന്നു ചുംബനങ്ങളുടെ പെരുമഴക്കാലം
അവന്റെ ചുണ്ടുകൾ അവളെ പൊതിഞ്ഞ പുതപ്പായി. അവന്റെ മുഖം തീപോലെ ചുട്ടു പഴുത്തു. കൃഷ്ണയുടെ ഉടലിന് ഭാരമില്ലാതെയായി. അവന്റെ കൈകളിൽ അത് പൂവ് പോലെ മൃദുലമായി. ഉടലിലെ വസ്ത്രങ്ങൾ മെല്ലെയൊന്ന് തെന്നി മാറി ഉടലിലൂടെ തഴുകിയിറങ്ങുന്ന മുഖം കാൽ വിരൽ തുമ്പിലൊന്നു കടിച്ചപ്പോൾ അവൾ ഒന്ന് പുളഞ്ഞു
അണി വയറിൽ, പു- ക്കിൾ ചുഴിയിൽ, മാ- റിടങ്ങളിൽ
കാൽ വിരൽ തുമ്പു നുണഞ്ഞു
വീണ്ടുമുയർന്നു മാറിലമർന്ന ആ മുഖം അവൾ കയ്യിൽ എടുത്തു
“അതേയ് എനിക്ക് എക്സാം ആണ് മറ്റന്നാൾ. എന്റെ കോൺസെൻട്രേഷൻ പോകും കേട്ടോ..മതി. “
അർജുന്റെ മുഖം കടും ചുവപ്പായി
“തുടങ്ങിയേ ഉള്ളല്ലോ ” അവൻ മെല്ലെ പറഞ്ഞു
“അയ്യേ പോയെ..” അവൾ അവനെ തള്ളി മാറ്റിഎഴുനേറ്റു
“അവസരം കിട്ടിയപ്പോ മുതലെടുക്കുന്നോ ദുഷ്ട?”
അവൻ പൊട്ടിച്ചിരിച്ചു. അവൾ വേഗം പോയി കണ്ണാടി നോക്കി മുടി ഒതുക്കി. പിന്നെ ഉടുപ്പ് വലിച്ചിട്ടു . അവൻ പിന്നിൽ വന്ന് നിന്നു. അവളുടെ തോളിൽ മുഖം വെച്ചു
“നല്ല ഭംഗിണ്ട് “
കൃഷ്ണ ഒന്ന് നോക്കി
“എല്ലാം നല്ല ഭംഗിണ്ടന്ന് “അവൾ ഒരടി കൊടുത്തു
അവനവളുട മുടി അഴിച്ചു വിതർത്തിട്ടു അതിൽ മുഖം അമർത്തി. മൊബൈൽ എടുത്തു..സ്റ്റാൻഡിൽ ഫിക്സ് ചെയ്തു. അവളെ തന്നോട് ചേർത്തു പിടിച്ചു
കുറേ ഫോട്ടോകൾ….വീഡിയോസ്
“ഒന്നിച്ചുള്ള ഒരു ഫോട്ടോ പോലും എന്റെ കയ്യിൽ ഇല്ല “
അവൻ പറഞ്ഞു
“ഒരു വീഡിയോ ഉണ്ട് അന്നെടുത്തത്..അത് കഴിഞ്ഞു എത്ര വർഷം ആയി…പിന്നെ ഒന്നും എടുത്തില്ല.”
കൃഷ്ണ ആ നെഞ്ചിൽ ചേർന്ന് നിന്നു. അവനവൾടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. പിന്നെ സ്വതന്ത്രയാക്കി
“ഇനി മോള് പോയിരുന്നു പഠിച്ചോ. ഞാൻ വൈകുന്നേരം വരും. അപ്പൊ അങ്ങോട്ട് വരാം. എക്സാം കഴിയുംവരെ ഒറ്റയ്ക്ക് കാണണ്ട. “
അവൾ ചിരിച്ചു കൊണ്ട് ആ നെഞ്ചിൽ ഒരുമ്മ കൊടുത്തു
“എന്റെ കൊച്ചേ നിന്നെ ഒറ്റയ്ക്ക് എനിക്ക് കിട്ടിയ പിന്നെ നിന്റെ കാര്യം പോക്കാ “
അവനവളെ വീണ്ടും വലിച്ചടുപ്പിച്ചു. കൃഷ്ണ ആ ചൂടിൽ
ഉരുകുന്ന മഞ്ഞായി
“എനിക്ക് പരീക്ഷ ആണെന്ന്.”
അവൾ കുതറി. അവൻ പുഞ്ചിരിയോടെ അവളുടെ മേലുള്ള പിടി വിട്ടു
“നിന്റെ എക്സാം ഒന്ന് തീർന്നോട്ടെ കേട്ടോ. എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും. അന്ന് വല്ലോം പറഞ്ഞോണ്ട് വന്ന നോക്കിക്കോ “
“ഒന്നും പറയില്ല ” അവൾ അടക്കി പറഞ്ഞു
“പോട്ടെ. വൈകുന്നേരം അങ്ങോട്ട് വരണേ “അവൾ ആ കാതിൽ മെല്ലെ പറഞ്ഞു
അവൻ തലയാട്ടി
അവൾ ഇറങ്ങി പോകുമ്പോൾ എന്നത്തേയും പോലെ ഒരു വിഷാദം അവനെ പൊതിഞ്ഞു
തുടരും…..