നിന്നെയും കാത്ത്, ഭാഗം 84 – എഴുത്ത്: മിത്ര വിന്ദ

പലരുടെയും നിർദ്ദേശ പ്രകാരം ഡോക്ടർ മൈഥിലിയേ ആയിരുന്നു ഭദ്രനും നന്ദനയും ചെന്നു കണ്ടത്.

വളരെ നല്ല പെരുമാറ്റം ഒക്കെ ഉള്ള നല്ലോരു ഡോക്ടർ ആയിരുന്നു അവർ നന്ദുവിനെ പരിശോധിച്ച ശേഷം കാര്യങ്ങൾ ഒക്കെ അവർ വിശദീകരിച്ചു കൊടുത്തു.ആദ്യത്തെ കുട്ടി ആയത് കൊണ്ട് വളരെ സൂക്ഷിച്ചു വേണം, എന്നും, ഒരുപാട് ഭാരം ഒന്നും എടുത്തു ഉയർത്തരുത്, ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഒക്കെ അമ്മയ്ക്ക് കിട്ടേണ്ട സമയം ആണെന്നും,അവർ പറഞ്ഞു. കഴിക്കാൻ ഉള്ള മരുന്നു ഒക്കെ എഴുതി കൊടുത്ത ശേഷം, മൂന്നാഴ്ച്ച കഴിഞ്ഞു വരാൻ ആയിരുന്നു ഡോക്ടർ പറഞ്ഞത്. അങ്ങനെ വളരെ സന്തോഷം ആയിട്ട് ഭദ്രനും നന്ദനയും ഡോക്ടറുടെ അടുത്ത് നിന്നും ഇറങ്ങി പോന്നത്.

നിനക്ക് എന്തേലും കഴിക്കാൻ ആഗ്രഹം ഉണ്ടോ പെണ്ണേ??ഭദ്രൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു..വെജിറ്റേറിയാൻ ഹോട്ടലിൽ കേറി നമ്മൾക്ക് ഓരോ ഊണ് കഴിച്ചാലോ… നേരം ഇത്രേം ആയില്ലേട.

ഏട്ടന് വിശക്കുന്നുണ്ടോ?

എനിക്ക് വിശപ്പ് ഒന്നും ആയില്ല, ഞാൻ നിന്റെ കാര്യം ഓർത്തു ചോദിച്ചത്.
വീട്ടിൽ ചെന്നിട്ട് കഴിക്കാ ഭദ്രേട്ടാ, അമ്മ അവിടെ, എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടാവും.

ഹം…. ശരി ശരി, ഒരു കാര്യം ചെയ്താലോ, നമുക്ക് ഓരോ ജ്യൂസ് വാങ്ങി കുടിക്കാം. ഫ്രഷ് ആയിട്ട് ജ്യൂസ് കിട്ടുന്ന നല്ലൊരു ഷോപ്പ് ഉണ്ട്, ദേ ആ കാണുന്ന, ഫുട്പാത്തിന്റെ, അപ്പുറത്താണ്.?ഭദ്രൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നന്ദന നോക്കി.

എന്നിട്ട് അവനോടൊപ്പം ജ്യൂസ് കുടിക്കാൻ ആയി ഷോപ്പിലേക്ക് പോയി. സത്യം പറഞ്ഞാൽ അവൾക്ക് ചെറിയ ക്ഷീണം ഉണ്ടായിരുന്നു, എങ്ങനെയെങ്കിലും വീട്ടിൽ ചെന്നിട്ട് ഒന്ന് കിടന്നാൽ മതി എന്നായിരുന്നു, അവളുടെ മനസ്സില്. ബൈക്കിൽ പോകുന്നത് സേഫ് അല്ല എന്നു പറഞ്ഞ്  ഇരുവരും ബസ്സിനാണ് ഹോസ്പിറ്റലിലേക്ക് വന്നത്. ഏകദേശം ഒരു മണിക്കൂർ അടുത്ത് യാത്രയുമുണ്ട്.

നന്ദന ഒരു ഓറഞ്ച് ജ്യൂസ് ആണ്ഓർഡർ ചെയ്തത്. ഭദ്രൻ ആണെങ്കിൽ പൈനാപ്പിൾ ജ്യൂസും വാങ്ങി. അതിനുശേഷം അവിടെനിന്നും കുറച്ച് ഫ്രൂട്ട്സ് ഒക്കെ അവൻ വാങ്ങിക്കൂട്ടി.ഒരു ബേക്കറിയിൽ കയറിയിട്ട് കുറച്ചു നട്സും,സ്വീറ്റ്സും,വാങ്ങിച്ച് അവൻ കയ്യിൽ പിടിച്ചു. ബസ്സിൽ കയറി,അല്പം കഴിഞ്ഞതും അവൻ മുഖം തിരിച്ചു നോക്കിയപ്പോൾ നന്ദന നല്ല ഉറക്കത്തിലായി.
ഹ്മ്മ്.. ഇന്നലെ രാത്രിയിൽ ഉറങ്ങാനേ പറ്റിയില്ലല്ലോ,അതാണ് ഇത്രയ്ക്ക് ക്ഷീണം. അവനോർത്തു.

ബസ് അവരുടെ കവലയിൽ എത്തിയപ്പോൾ നന്ദന നല്ലൊരു ഉറക്കം ഒക്കെ കഴിഞ്ഞ് ഉണർന്നു. അപ്പോഴേക്കും പെണ്ണിന് കലശലായ വിശപ്പും അനുഭവപ്പെട്ടു..

ഭദ്രേട്ട, ആ തോമചേട്ടന്റെ ചായക്കടയിൽ നിന്ന്, എനിക്ക് രണ്ട് പരിപ്പ് വടയും സുഖിയനും വാങ്ങി താ,വല്ലാത്ത വിശപ്പ്. അവളുടെ പറച്ചിൽ കേട്ടതും ചിരി വന്നുനീ വാ, നമ്മൾക്ക് ഓരോ ചൂട് ചായ കുടിക്കാം, മണി മൂന്നാകാറായില്ലേ അതാണ് ഇത്രയ്ക്ക് വിശപ്പ്,

ഭദ്രൻ നന്ദുവിനെയും കൂട്ടി, ചായക്കടയിലേക്ക് കയറി.

സുഖിയൻ ഇല്ലായിരുന്നു പകരം പരിപ്പുവടയും പഴംപൊരിയും അവൻ അവൾക്ക് വാങ്ങിക്കൊടുത്തു. ചെറു ചൂടുള്ള ചായയും കൂടി കുടിച്ചപ്പോൾ പെണ്ണു ഉഷാറായി.
വീട്ടിലേക്കും കൂടി കുറച്ച് ചെറുകടികൾ വാങ്ങിയശേഷം,ഇരുവരും ചായക്കടയിൽ നിന്നും ഇറങ്ങി.

ഓട്ടോ വിളിച്ചു പോകാമെന്ന് ഭദ്രൻ പറഞ്ഞുവെങ്കിലും നന്ദന അത് തടഞ്ഞു. നമ്മൾക്ക് മെല്ലെ അന്ന് നടക്കാം ഏട്ടാ, ഇനി കുലുങ്ങി പെറുക്കി പോയിട്ട് എന്തെങ്കിലും പറ്റിയാലോ.

ശരിയാണ് ചെറിയ,  കുഴിയും, ചാട്ടവും ഒക്കെ ഉള്ള മണ്ണ് റോഡിലൂടെ വേണം, വീട്ടിലേക്ക് പോകുവാൻ m ഓട്ടോറിക്ഷയിൽ ആകുമ്പോൾ അത്യാവശ്യം, നന്നായി കുലുങ്ങുകയും ചെയ്യും, അതുകൊണ്ട്, നടന്നു തന്നെ പോകാം എന്ന് തീരുമാനിച്ചു കൊണ്ട് ഇറങ്ങി..

നന്ദനയുടെ കൈകൾ ഇടയ്ക്കൊക്കെ അവളുടെ വയറ്റിലേക്ക് നീണ്ടുപോകുന്നുണ്ട്.
ചെമ്മൺ പാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾഇരുവരുടെയും ഉള്ളിൽ നൂറായിരം കനവുകൾ ആയിരുന്നു.

വീട്ടിലെത്തിയപ്പോൾ ഗീതമ്മ അവരെയും കാത്ത് ഉമ്മറത്തുണ്ട്.nഡോക്ടറെ കണ്ട് ശേഷം ഇറങ്ങിക്കഴിഞ്ഞ്,നന്ദന അമ്മയെ വിളിച്ച് വിവരങ്ങളൊക്കെ പറഞ്ഞത് ആയിരുന്നു.എന്നാലും,അവർക്ക് ഒരു സമാധാനമായില്ല,nഅതുകൊണ്ട് ഇരുവരും വരുന്നതും കാത്ത് ബസ്സിന്റെ സമയം കണക്കാക്കി ഗീതമ്മ നീളൻ വരാന്തയിൽ ഇരുന്നു.

നടന്നാണോ മക്കളെ വന്നേ..?

അതേ അമ്മേ, ഓട്ടോറിക്ഷയിൽ പോകാം എന്ന് ഏട്ടൻ പറഞ്ഞതായിരുന്നു, പിന്നെ ചെറിയ കുലുക്കം ഒക്കെ ഉള്ളതുകൊണ്ട്, സത്യം പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു.

അത് ഏതായാലും നന്നായി, ഞാന് അക്കാര്യം പറയാനും വിട്ടുപോയി, മക്കൾ എന്തെങ്കിലും കഴിച്ചോ,? അകത്തേക്ക് കയറിവന്ന നന്ദനയെ നോക്കി, അമ്മ ചോദിച്ചു.

വീട്ടിൽ വന്നിട്ട് ഊണ് കഴിക്കാം എന്നും പറഞ്ഞ് ആയിരുന്നമ്മേ, പക്ഷേ കവലയിൽ വന്നിറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിശപ്പ്, പിന്നെ തോമാ ചേട്ടന്റെ ചായക്കടയിൽ കയറി, ചായ കുടിച്ചു.

വേഷം ഒക്കെ മാറ്റിയിട്ട് കയ്യും മുഖവും കഴികി വാ,അമ്മ ചോറ് എടുത്തു വെയ്ക്കാം..

ഹ്മ്മ്.. ഇപ്പൊ വരാം അമ്മേ, അവൾ മുറിയിലേക്ക് കയറി പോയി..nഭദ്രൻ ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് മുറ്റത്തൂടെ നടപ്പുണ്ട്. ഗീതാമ്മ ചെന്നു ചോറും കറികളും ഒക്കെ വിളമ്പി വെച്ചു. പച്ച ചീരയും, ചക്കക്കുരുവും കൂടിയിട്ട് ഒരു തോരൻ കറിയും, ഉള്ളിത്തീയലും, കോവയ്ക്കാ മെഴുക്കുപുരട്ടിയും, മാങ്ങ ചമ്മന്തിയും ആയിരുന്നു കറികൾ. ഇതൊക്കെ നന്ദനയ്ക്ക് ഏറെ പ്രിയപ്പെട്ടത് ആണ്. അതുകൊണ്ടായിരുന്നു അമ്മ അന്ന് പ്രത്യേകം ഈ കറികളൊക്കെ വെച്ചത്..

നന്ദനയ്ക്ക് ആണെങ്കിൽ അതെല്ലാം കൂടി കണ്ടപ്പോൾ നാവിൽ വെള്ളം ഊറി.

അവൾ ഗീതമ്മയേ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തുകൊണ്ട് നിന്നപ്പോൾ ആണ് ഭദ്രൻ കയറി വന്നത്.

നോക്ക്യേ ഏട്ടാ, അമ്മ ഇതെല്ലാം ഉണ്ടാക്കി വെച്ചത് കണ്ടോന്നേ.. പച്ച ചീരത്തോരനും ഉള്ളിത്തീയലും കൂട്ടി ചോറ് കഴിക്കാൻ ഞാനിന്ന് ആഗ്രഹിച്ചത് കൂടിയാണ്..

അവൾ ആഹ്ലാധത്തോടെ പറഞ്ഞപ്പോൾ അമ്മയും മകനും കൂടി പുഞ്ചിരിച്ചു.

അമ്മ കഴിച്ചോ, ഇല്ലാലോ… വാ നമ്മൾക്ക് ഒരുമിച്ചു ഇരിക്കാം. നന്ദന അവർക്ക് വേണ്ടിയിം ഒരു പ്ലേറ്റ് എടുത്തു വെച്ചു.. സത്യത്തിൽ ഗീതമ്മ ഊണ് കഴിച്ചിരുന്നില്ല, മക്കൾ വന്നശേഷം, കഴിക്കാമെന്ന് കരുതി അവർ നോക്കിയിരിക്കുകയായിരുന്നു. അത് നന്ദുവിന് വ്യക്തമായി അറിയുകയും ചെയ്യാം, അങ്ങനെ ഏറെ സന്തോഷത്തോടുകൂടി മൂന്ന് പേരും ഇരുന്ന് ഭക്ഷണം കഴിച്ചു.

ശേഷം ഒന്ന് കിടക്കുവാനായി നന്ദന മുറിയിലേക്ക് പോയി.

ഭദ്രന് ജോസച്ചായന്റെ അടുത്ത് വരെ പോകണമായിരുന്നു. കുറച്ച് സാലറി വാങ്ങണം, ഹോസ്പിറ്റലിൽ ഒക്കെ പോയതുകൊണ്ട് അവന്റെ കയ്യിൽ ഉള്ള പൈസ ഒക്കെ തീർന്നിരുന്നു.അതുകൊണ്ട് അവൻ, നേരെ ബൈക്കുമെടുത്ത് അവിടേക്ക് പോയി..

ഗീതമ്മ വന്നു നോക്കിയപ്പോൾ നന്ദന ഉറക്കത്തിലാണ്. അവർ കതക് ചാരിയിട്ട ശേഷം,  തിരികെ ഇറങ്ങിപ്പോരുകയും ചെയ്തു.

അമ്മുവും മിന്നുവും വന്നപ്പോൾ ആണ് അവൾ ഉണർന്നത്. വിശേഷം അറിഞ്ഞപ്പോൾ ഇരുവരും തുള്ളിച്ചാടി, കുഞ്ഞാവേ….. ചുഗം ആണോന്നേ… എന്റെ പൊന്നെ ഞങ്ങൾക്ക് കാണാൻ കൊതി ആയി കേട്ടോ..

മിന്നു നിലത്തു മുട്ട് കുത്തിയിരുന്നു കൊണ്ട് നന്ദനയുടെ വയറിൽ ഉമ്മ വെച്ചു.

എന്റെ പൊന്നെ… ഇനി പത്തു മാസം….. അത് എത്രയും പെട്ടന്ന് തള്ളി നീക്കാൻ എന്തേലും വഴിയുണ്ടോന്നേ..അവളുടെ പറച്ചില് കേട്ടതും എല്ലാവരും ചിരിച്ചു പോയി.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *