നിന്നെയും കാത്ത്, ഭാഗം 86 – എഴുത്ത്: മിത്ര വിന്ദ

അച്ചായന്റെ ഓഫീസിലേക്ക് മാറിയതിൽ പിന്നെ ഭദ്രന് കാലത്തെ ഒൻപതു മണി കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. വൈകുന്നേരം 6മണിക്ക് മുന്നേ തിരിച്ചു എത്തും. ടോണിയെ പിരിച്ചു വിട്ടതിൽ പിന്നേ എല്ലാം നോക്കി നടത്താൻ പറ്റിയ ആരും ഇല്ലായിരുന്നു. അതുകൊണ്ട് ഭദ്രനെ ഏൽപ്പിക്കുകയായിരുന്നു അച്ചായൻ എല്ലാo തന്നെ..വണ്ടി ഓടിച്ചു ഇനി ദൂര സ്ഥലങ്ങളിൽ ലോഡ് എടുക്കാനും പോകേണ്ട, സ്ഥിരം ഒരു ജോലിയും ആകുല്ലോ എന്ന് പറഞ്ഞു നന്ദനയ്ക്കും അമ്മയ്ക്കും ഒക്കെ സന്തോഷം ആയി..

മാസം തോറും ഉള്ള ചെക്കപ്പിന് വേണ്ടി പോയ്കൊണ്ട് ഇരുന്ന ഒരു ദിവസം യാദൃശ്ച്ച്ചികം ആയിട്ട് ആണ് നന്ദന ഒപ്പം പഠിച്ചിരുന്ന ഒരു കൂട്ടുകാരിയെ കണ്ടു മുട്ടിയത്.ഹിമ എന്നായിരുന്നു ആ കുട്ടിയുടെ പേര്.ഭദ്രന്റെ നാട്ടുകാരി ആണ്. ഈ അടുത്ത നാളിൽ അവളുടെ അച്ഛന് ട്രാൻസ്ഫർ ആയിട്ട് ഇങ്ങോട്ട് വന്നത്. അയാൾ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുകയായിരുന്നു

അവൾ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചർ ആയിട്ട് ജോലി ചെയ്യുകയാണ്..

കുറച്ചു സമയം സംസാരിച്ച ശേഷം ഫോൺ നമ്പർ ഒക്കെ കൈമാറിയാണ് ഇരുവരും മടങ്ങിയത്.

അതൊന്നും ഭദ്രന് ഇഷ്ട്ടം ആയില്ല എന്ന് വേണം പറയാൻ. കാരണം ഒരു കൂട്ടുകാരിയോട് ഫോണിൽ വിളിച്ചു തുടങ്ങിയ ശേഷം ആയിരുന്നു കുറെ പ്രോബ്ലംസ് ഉണ്ടായിത്.. അതൊക്കെ അവൻ അവളോട് സൂചിപ്പിക്കുകയും ചയ്തു.

നോക്കീം കണ്ടും നിന്നോണം, അല്ലാതെ കുറച്ചു കഴിഞ്ഞു എന്റെടുത്തു എന്തേലും പറഞ്ഞു വന്നാല് നീ വിവരം അറിയും കെട്ടോ..

അച്ചായന്റെ കാറിൽ ഹോസ്പിറ്റലിൽ പോയിട്ട് തിരികെ വരുമ്പോൾ ഭദ്രൻ, നന്ദുവിനെ നോക്കി പറഞ്ഞു.

ഹിമ ഒരു പാവം കുട്ടിയാണ് ഏട്ടാ, ആരോടും ഒരു പ്രശ്നത്തിനും അവള് പോകില്ല. ക്ലാസ്സിൽ ആണേലും എവിടെ എങ്കിലും ഒതുങ്ങി കൂടി ഇരിക്കും,യാതൊരു ബഹളോം പ്രശ്നോം ഒന്നും ഇല്ലാ..അത്രതന്നെ..

ഹ്മ്മ്.. എന്നും ഇതൊക്കെ കേട്ടാൽ മതി, എനിക്കും വേറെ പ്രശ്നം ഒന്നും ഇല്ലാ, അത്രതന്നെ. ഭദ്രൻ ഗൗരവത്തിൽ പറഞ്ഞു.

ശോ, ഈ ഏട്ടന്റെ ഒരു കാര്യം, ന്റെ ഭദ്രേട്ടാ ഒന്ന് അടങ്ങുന്നേ, ഞാൻ അത്രക്ക് വിളിക്കാനും പറയാനും ഒന്നും പോകുന്നില്ല പോരേ..

ആഹ് അങ്ങനെ ആയാൽ നിനക്ക് കൊള്ളാം,

ഭദ്രൻ കുറച്ചു ദേഷ്യത്തിൽ സംസാരിച്ചു എങ്കിലും,അതൊക്കെ അവന്റെ വെറും തോന്നലുകൾ മാത്രം ആയിരുന്നു. ഹിമയുടെ സ്കൂളിൽ ഒരു വേക്കൻസി വന്നപ്പോൾ അവൾ ഈ കാര്യം ആദ്യം പറഞ്ഞത്, നന്ദനയോട് ആയിരുന്നു. നന്ദു അവിടെ ഇന്റർവ്യൂനു ചെന്നു. സർട്ടിഫിക്കറ്റ്സ് ഒക്കെ വേരിഫൈ ചെയ്ത ശേഷം, അവൾക്ക് ആ സ്കൂളിൽ ടീച്ചർ ആയിട്ട് ജോലി കിട്ടി.15000രൂപ മാസം ശമ്പളം കിട്ടും. പിന്നെ അവരുടെ വീട്ടിൽ നിന്നും നടക്കാൻ ആണെങ്കിൽ 20മിനുട്ട് മാത്രം ഒള്ളു. എല്ലാം കൊണ്ടും നല്ല സന്തോഷം ആയിരുന്നു നന്ദുവിനു ആ ജോലി കിട്ടിയത്.

നാല് മാസം ആയി നന്ദുവിനു അപ്പോൾ. ആദ്യത്തെ മൂന്നു മാസം ക്ഷീണം ഉണ്ടായിരുന്നു എങ്കിലും പിന്നീട് മെല്ലെ മെല്ലെ അതൊക്കെ കുറഞ്ഞു വന്നു.

ഛർദി കൂടി വന്നു ആകെ വല്ലാണ്ട് ആയ സമയത്തു ഒക്കേ നാലഞ്ച് കുട്ടികൾ ട്യൂഷൻ നിറുത്തി പോയിരിന്നു. അവർ വലിയ ക്ലാസ്സിൽ പഠിക്കുന്നവർ ആണ്. ഒരുപാട് പഠിപ്പിക്കാൻ ഉള്ളത് കൊണ്ട് നന്ദുവും പിന്മാറുകയായിരുന്നു.ഇപ്പൊ ഉള്ളത് ഒക്കെ കൊച്ചുകുട്ടികൾ ആണ്. അവരെ  പഠിപ്പിക്കുവാൻ അത്രയ്ക്ക് ബുദ്ധിമുട്ടില്ല താനും.പിന്നെ മിന്നുവും അമ്മുവും ഒക്കെ, നന്ദനയെ സഹായിക്കാറുമുണ്ട്. അങ്ങനെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ കാര്യങ്ങളൊക്കെ മുന്നോട്ടു പോയ സമയത്താണ്, നന്ദനയ്ക്ക് സ്കൂളിൽ ടീച്ചറായി ജോലി കിട്ടുന്നത്.
പോക്കുവരവും കഷ്ടപ്പാടും ഒക്കെ കൂടുതലാണെന്നും,നന്ദനയ്ക്ക് കൂടുതൽ ബുദ്ധിമുട്ടാകുമോ എന്നും ഒക്കെ ഭദ്രന്,ആകുലതകൾ ആയിരുന്നുവെങ്കിലും, ഇത്രയും മുറ്റത്ത് കിട്ടിയ ജോലിയല്ലേ,പിന്നെ പ്രഗ്നന്റ് ആകുന്ന സമയത്തും,  ജോലിക്ക് പോകുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടല്ലോ എന്നുമൊക്കെ പറഞ്ഞ്, നന്ദന ഒരു പ്രകാരത്തിൽ അവനെ സമ്മതിപ്പിക്കുകയായിരുന്നു.

നന്ദനയ്ക്ക് ജോലി കിട്ടി എന്ന് അറിഞ്ഞതും, തന്റെ വീട്ടിൽ വെറുതെ കിടക്കുന്ന ഒരു സ്വിഫ്റ്റ് കാറ് ,അച്ചായൻ,ഭദ്രന് കൈമാറി. കാലത്തെ അവളെ, സ്കൂളിൽ കൊണ്ടുവിടാനും തിരികെ കൂട്ടാനും ഒക്കെ ആയിട്ട് ആണ് അദ്ദേഹം അങ്ങനെ കൊടുത്തത്. ആദ്യം അവൻ വിസമ്മതിച്ചു എങ്കിലും പിന്നീട് അച്ചായന്റെ നിർബന്ധം കാരണം വണ്ടി കൊണ്ട് വരുകയായിരുന്നു.

അങ്ങനെ നന്ദന ജോലിക്ക് പോയി തുടങ്ങി. ഒരുപാട് പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ ആയിട്ട് ആണ് അവൾ പോയത്. എന്നിരുന്നാലും ശരി അവിടെ അവൾക്ക് യാതൊരു കുഴപ്പവും ഇല്ലയിരുന്നു. ടീച്ചിങ്‌ സ്റ്റാഫ്സ് ഒക്കെ വളരെ ഡീസന്റ് ആയിട്ടുള്ളവർ ആണ്.നന്ദന പ്രെഗ്നന്റ് കൂടി ആയതുകൊണ്ട് എല്ലാവർക്കും അവളോട് വല്ലാത്തൊരു അടുപ്പവും കരുതലും ഒക്കെ ആയിരുന്നു.

**********************

മാസങ്ങൾ പിന്നെയും കടന്നു പോയി.നന്ദനയ്ക്ക് ഇത് ഏഴാം മാസം ആയി. അപ്പോളേക്കും അവളും ഭദ്രനും കൂടി കിട്ടിയ പൈസയൊക്കെ സൂക്ഷിച്ചു വെച്ച്, ഒപ്പം ഗിരിജ അയൽക്കൂട്ടത്തിൽ നിന്നും കുറച്ചു കാശ് സങ്കടിപ്പിച്ചു. എല്ലാം കൂടി ചേർത്തു വെച്ചു ഒരു അറ്റാച്ഡ് ബാത്രൂം പണിതു.. പിന്നെ ട്യൂഷൻ പഠിപ്പിക്കാൻ വേണ്ടി മുറ്റത്ത് ഒരു ചെറിയ മുറിയും..

അങ്ങനെ പതിയെ പതിയെ അവരുടെ ജീവിതം കരകയറാൻ തുടങ്ങി.
ഇതിനൊടിടയ്ക്ക് മറ്റൊരു സംഭവം ഉണ്ടായി കേട്ടോ. നന്ദനയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും കൂടി മകളുടെ വിശേഷം അറിഞ്ഞു അവളെ കാണാൻ വരാൻ ഒരു മോഹം പ്രകടിപ്പിച്ചു. അതും നന്ദുവിന്റെ പഴയ കൂട്ടുകാരി വഴി. അവൾ ആയിരുന്നു, നേരത്തെയും ഓരോന്ന് പറഞ്ഞു ആകെ പ്രശ്നം ഉണ്ടാക്കിച്ചു വീട്ടുകാര് വഴക്കിനു വരെ എത്താൻ കാരണമാക്കിയത്. ഇതിപ്പോ നന്ദു അവളെ വിളിയ്ക്കത്തോന്നും ഇല്ലയിരുന്നു. പക്ഷേ ഒരു ദിവസം സ്കൂളിൽ പോയിട്ട് വരുന്ന വഴിയ്ക്ക് ആ പെണ്ണിന്റെ അമ്മയാണ് അവളേ കണ്ടത്.ഏഴു മാസം ആയെന്ന് ഒക്കെ അവര് മുഖേന നന്ദുവിന്റെ അച്ഛനും അമ്മയും അറിഞ്ഞത്.

“ഞാൻ ഇന്നേ വരെ ഒരു മനുഷ്യരോടും മോശമായി രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല.എന്റെ വീട്ടിൽ ,വരാൻ ഇരിക്കുന്നവരോട് ആരോടും ഇവിടെ കാല് കുത്തരുത് എന്ന് പറഞ്ഞിട്ടും ഇല്ലാ,അഥവാ എതിർപ്പുകളോടെ വന്നവർ ഉണ്ടെങ്കിൽ അവരെ ആരെയും ഇവിടുന്നു ഇറക്കി വിട്ടിട്ടും ഇല്ലാ…എന്നാൽ അതൊക്കെ തിരുത്തി കുറിയ്ക്കും , നിന്റെ വീട്ടുകാരുടെ മുൻപിൽ മാത്രം. അതുകൊണ്ട് ഒറ്റ എണ്ണം ഈ പരിസരത്ത് പ്പോലും വന്നു പോയേക്കരുത്…. വന്നാൽ…….ഈ ഭദ്രന്റെ മറ്റൊരു മുഖം കാണേണ്ടി വരും..

രാവിലെ ജോലിക്ക് പോകാൻ വേണ്ടി റെഡി ആകുമ്പോൾ ആയിരുന്നു, നന്ദു, അവനോട് ഈ കാര്യങൾ സംസാരിച്ചത്.
.
എല്ലാം കേട്ട് കഴിഞ്ഞു അവളെ നോക്കി ഇത്രമാത്രം പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി വെളിയിലേയ്ക്ക് പോയി.

തുടരും….

വായിച്ചു സപ്പോർട്ട് തരണേ

Leave a Reply

Your email address will not be published. Required fields are marked *