ധ്രുവം, അധ്യായം 75 – എഴുത്ത്: അമ്മു സന്തോഷ്

ദീപു കണ്ണ് തുറന്നു

അർജുൻ അനിയത്തി അമ്മ ചേട്ടൻ അച്ഛൻ….അവന്റെ കണ്ണുകൾ ഒരു തവണ കൂടി ആരെയോ തേടും പോലെ അർജുന്‌ തോന്നി

എല്ലാവരും ഒരു സെക്കന്റ്‌ ഒന്നു കണ്ടിട്ട് ഇറങ്ങി. ശരിക്കും ബോധം വന്നത് പിന്നെയും ഒരു ആഴ്ച കൂടി കഴിഞ്ഞാണ്. നന്നായി സംസാരിക്കാൻ ആയത്. പതിവ് പോലെ വേണ്ടപ്പെട്ടവർ കുറച്ചു നേരം കണ്ടു തിരിച്ചു പോയി

അർജുൻ മാത്രം അടുത്ത് നിന്നു

“എല്ലാം ok. ആണെടാ. നി രക്ഷപെട്ടു.. ഇനി ഇതിന്റെ മുറിവുകൾ ഉണങ്ങിയ മാത്രം മതി. ഇനി ഒരിക്കലും നി മദ്യം തൊട്ട് പോയേക്കരുത് “

“ഞാൻ തൊടത്തില്ല. എന്റെ മുന്നിൽ എങ്ങാനും ഇരുന്ന നി അടിച്ച നിന്നെ ഞാൻ കൊ- ല്ലും നാറി,

അർജുൻ ചിരിച്ചു പോയി

“നി ഒന്നു നേരെയായി വന്നിട്ട് വേണം എനിക്ക് അത് ചെയ്യാൻ. വേഗം വരണേ..”

“പോടാ…”

ദീപു ചിരിച്ചു

“ഷെല്ലിയും നിവിനും പിന്നെ നിന്റെ കമ്പനിയിലെ ഫ്രണ്ട്സ് ഒക്കെയുണ്ട് പുറത്ത്. പതിയെ ഓരോരുത്തരും വന്ന മതി. ഇൻഫെക്ഷൻ ആവരുത്. ഞാൻ പറഞ്ഞു മനസിലാക്കിക്കൊള്ളാം,”
ദീപു തലയാട്ടി

അർജുൻ തിരിഞ്ഞു

“ഡാ അവളു വിളിച്ചോ?”

ദീപു ഉദേശിച്ചത്‌ ആരെയാണെന്നൊക്കെ അർജുന്‌ മനസിലായി. പക്ഷെ അവൻ അറിയാത്ത ഭാവം നടിച്ചു

“ആര് ആ മണക്കാടെ മറീനയോ അതോ ആ ഷാർജയിലുള്ള സോഫിയോ ഓ അതല്ല എറണാകുളത്തുള്ള മീനാക്ഷി.. ഏതവളാട “

“****”

കണ്ണുപൊട്ടുന്ന ഒരു ചീത്ത പറഞ്ഞു ദീപു

അർജുൻ ചുറ്റും നോക്കി ചിരി അടക്കി

“നി പോ നിന്നോട് ചോദിച്ച എന്നെ തല്ലണം”

അർജുൻഒരു വാട്സാപ്പ് മെസ്സേജ് വോയിസ്‌ ഓൺ ആക്കി

“അർജുൻ ദീപുവിന്റെ സർജറി എങ്ങനെ ഉണ്ടായിരുന്നു. അർജുൻ ഉള്ളത് കൊണ്ട് എനിക്ക് പേടിയില്ല. എന്നാൽ പോലും ഉള്ളിൽ നല്ല ടെൻഷൻ ഉണ്ട്. പ്രെഗ്നൻസി ഏഴു മാസം കഴിഞ്ഞു പോയ കൊണ്ട് എനിക്ക് ക്ഷേത്രത്തിൽ പോകാൻ പറ്റില്ല. ദീപുവിന്റെ നാള് അത്തം ആണ്. അർജുൻ വൈഫിനോട് പറഞ്ഞു ഒരു വഴിപാട് നടത്തണം. എല്ലാം എനിക്ക് ഒന്ന് ഡീറ്റൈൽ ആയി മെസ്സേജ് ഇടണേ അർജുൻ “

“അർജുൻ എത്ര മണിക്കൂർ ആണ് സർജറി? ഞാൻ ഗൂഗിൾ നോക്കിയപ്പോ സിക്സ് ടു ടെൻ അവേർസ് ആണ് പറയുന്നത്. നെഞ്ചിടിച്ചിട്ട് വയ്യ അത് കൊണ്ടാട്ടോ ഇടക്ക് ഇടക്ക് മെസ്സേജ് ഇടുന്നത്

“ആശ്വാസം ആയി കഴിഞ്ഞു ല്ലോ. ദീപുവിനോട്‌ എന്റെ കാര്യം ഒന്നും പറയണ്ട. ഇഷ്ടം ആവില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെയൊന്നു വിളിച്ചു പറയണം. പിന്നെ എനിക്ക് ദീപുവിനെ ഒന്ന് കാണണം. അടുത്ത ആഴ്ച ഞാൻ അഡ്മിറ്റ്‌ ആകുവാണ്. എപ്പോഴെങ്കിലും ദീപു ഉറങ്ങുമ്പോൾ അർജുൻ വീഡിയോ കാളിൽ ഒന്ന് വരണം. എന്റെ ദീപു..”

ഒരു കരച്ചിലോടെ ആ വോയിസ്‌ അവസാനിച്ചു

ദീപു തിരിഞ്ഞു കളഞ്ഞു

അവന്റെ കണ്ണിലൂടെ ഒഴുകുന്ന കണ്ണീർ ചെന്നിയിലൂടെ ഒഴുകി പരന്നു

“ഇതാണ് ഭാര്യ….കൂടെ കിടക്കാൻ നൂറു അവളുമാര് കാണും. പണമുള്ളപ്പോ നുറു കൂട്ടുകാരും കാണും. എന്നും ഒരെ മുഖം എന്ന് മടുപ്പോടെ നി പറഞ്ഞിട്ടില്ലേ ആ ഒരു മുഖം മാത്രേ നമ്മൾക്കൊപ്പം എന്നും കൂടെ കാണു.. “

അർജുൻ പോയിട്ടും ദീപു അങ്ങനെ കിടന്നു കണ്ണീരോടെ

അർജുൻ വീട്ടിൽ ചെല്ലുമ്പോൾ കൃഷ്ണ ഫോണിലാണ്. അവളെ ശല്യം ചെയ്യാതെ അവൻ കുളിക്കാൻ പോയി. ഇറങ്ങിയപ്പോ ആള് മുന്നിൽ

മുഖത്ത് പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ

“അതേയ് ഇവിടെ ഒരുമ്മ താ “

അവൻ ആ മുഖം കയ്യിൽ എടുത്തു. രണ്ടു കവിളിലും ഉമ്മ കൊടുത്തു

അവൾ ഫോൺ കാണിച്ചു

എം ബി ബി എസ് ഫലം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൃഷ്ണ രമേശിന് ഒന്നാം റാങ്ക്

അർജുൻ വർധിച്ച സന്തോഷത്തോടെ ആ ഫോൺ വാങ്ങി നോക്കി

ഈശ്വര!

അവൻ അവളെ പൊക്കിയെടുത്തു വട്ടം കറക്കി ചുംബനങ്ങൾ കൊണ്ട് മൂടി

“എന്റെ കൊച്ചിന് എന്ത് വേണം എന്ത് വേണേൽ പറഞ്ഞോ?”

“എനിക്ക് അച്ഛനെയും അമ്മയെയും കാണണം. നാട്ടുകാരെ ഒക്കെ കാണണം.”

“ഡ്രസ്സ്‌ മാറ്റിക്കോ. ഇപ്പൊ പോകാം “

കൃഷ്ണ ഉത്സാഹത്തോടെ വേഷം മാറ്റി

അവൾ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉണ്ട്

“അച്ഛാ എന്ന് ഉറക്കെ ഒരു വിളിയൊച്ച

രമേശൻ നോക്കുമ്പോൾ ഒതുക്കുകല്ലുകൾ ചാടി ഇറങ്ങി ഓടി വരികയാണ് കൃഷ്ണ. അച്ഛാ എനിക്കാ ഫസ്റ്റ് റാങ്ക്. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു

രമേശൻ കരഞ്ഞു പോയി. അയാൾ അവളെ കൈകളിൽ ഒന്ന് ഉയർത്തി

പിന്നെ ഉറക്കെ ചിരിച്ചു

“കണ്ടോടി എന്റെ കുഞ്ഞ് റാങ്ക് മേടിച്ചു കണ്ടോ എന്റെ മോളാ. എന്റെ പോന്നാ “

അർജുൻ അങ്ങോട്ട് നടന്ന് വന്നപ്പോ ഒരു ചമ്മലോടെ അയാൾ കൃഷ്ണയേ താഴെ നിർത്തി. കൃഷ്ണ ലതയുടെ മുന്നിൽ ചെന്നു

“വല്ലോം പറയാനുണ്ടോ..കഴിഞ്ഞ തവണ പ്രേമിച്ചു നടന്നോ ഒടുവിൽ ജയിക്കത്തില്ല എന്നോ മറ്റൊ പറഞ്ഞില്ലായിരുന്നോ “

ലത ചിരിച്ചു കൊണ്ട് കൃഷ്ണയേ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു

“ഞാൻ ചായ ഇടാം..”

“അത് ശരി നട്ടുച്ചക്ക് കേറി വന്നപ്പോ ചായയോ?”

അവർ വിളർച്ചയോടെ അർജുനെ നോക്കി

കപ്പ പുഴുങ്ങിയതും ഇത്തിരി മുളക് പൊട്ടിച്ചതുമെയുള്ളു. രണ്ടു പേരും മാത്രം ഉള്ളത് കൊണ്ട് ഒന്നും ഇപ്പൊ കാര്യമായി ഉണ്ടാക്കില്ല

കൃഷ്ണ അകത്തു കയറി നോക്കി

“അതേയ് അപ്പുവേട്ട എന്തെങ്കിലും ഓർഡർ ചെയ്തോ ട്ടോ കക്ഷികൾ രണ്ടും ചോറ് വെച്ചിട്ടില്ല. ഇന്ന് പണിക്ക് പോയില്ലേ?

“ഇവള് രാവിലെ എണീറ്റപ്പോ ഒരു നടു വേദന പറഞ്ഞു. പോയില്ല പിന്നെ ഞാനും പോയില്ല “

“അടിപൊളി “

കൃഷ്ണ ചിരിച്ചു

“മോനിരിക്ക് “

രമേശൻ ഒരു കസേര എടുത്തു കൊണ്ട് വന്നു. അർജുൻ വേണ്ട എന്ന് പറഞ്ഞു. അവൻ ചുറ്റും നോക്കുകയായിരുന്നു. കുറച്ചു ഉയർന്ന ഭാഗത്ത്‌ സ്ഥലങ്ങൾ അതിർ തിരിച്ചു ഇട്ടിരിക്കുന്നു. വില്ലകൾ വെച്ച് കൊടുക്കുന്നു എന്ന് തോന്നി

“ഇവിടെ ആ കാണുന്ന പ്ലോട്ട് വിൽക്കാൻ ഇട്ടിരിക്കുകയാണോ?”

“അതേ. അതിങ്ങനെ പ്ലോട്ട് വാങ്ങി തിരിച്ചു വിൽക്കുന്ന ഒരു കൂട്ടരുടെയുടേതാ..രണ്ടു മൂന്ന് വീട് ഒക്കെ വെച്ച്. ഒരെണ്ണം വിറ്റ് പോയി. പിന്നെ ഒന്നും പോയില്ല അവർ തല്ക്കാലം അത് നിർത്തി വെച്ചു. പിന്നെ ഇവിടെ ഒക്കെ ആരു വന്നു മേടിക്കാനാ. ഏകദേശം ഒരേക്കർ ഉണ്ട്. ആരും മേടിച്ചില്ല അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം ആയി “

അവൻ നടന്നവിടേക്ക് ചെന്നു. അവരുടെ നമ്പർ ബോർഡിൽ ഉണ്ട്. അത് മൊബൈലിൽ സേവ് ചെയ്തു

“അതൊക്കെ നല്ല കൃഷി സ്ഥലങ്ങളായിരുന്നു. നല്ല വളക്കൂർ ഉള്ള മണ്ണാണ് പക്ഷെ ആരാ ഇപ്പൊ കൃഷി ചെയ്യുന്നത്?”

അവൻ ചിരിച്ചു

“അച്ഛൻ ചെയ്യാറുണ്ടോ?”

“ഉണ്ടോന്ന് വായോ “

അർജുനെ അയാൾ വീടിന്റെ പിന്നിലേക്ക് കൂട്ടി കൊണ്ട് പോയി

കപ്പ, വെണ്ട, പച്ചമുളക്, തക്കാളി

“നാലു സെൻട്ടിലാ ഈ വീട് പക്ഷെ ഞാൻ ഇത്രയും ചെയ്യുന്നുണ്ട്. എനിക്ക് വലിയ ഇഷ്ടം ആണ് കുഞ്ഞേ കൃഷി..”

അവൻ ഒന്ന് ചിരിച്ചു

“അപ്പൊ ഞാൻ ദേ ആ കാണുന്ന വസ്തു മേടിക്കാം അച്ഛൻ വിപുലമായ രീതിയിൽ കൃഷി ചെയ്യ് “

അയാൾ പകച്ചു പോയി

“കാര്യമായിട്ട് പറഞ്ഞതാ..നമുക്ക് അത് വാങ്ങി കളയമെന്നേ. അച്ഛൻ ഇനി. കൃഷി ചെയ്താ മതി. വേറെ ജോലിക്ക് പോകണ്ട…ഇതിൽ ദുരഭിമാനം ഒന്നും വേണ്ട കേട്ടോ. മകൻ അച്ഛന് തരുന്നു അത്രേ ഉള്ളു…”

അയാളുടെ കണ്ണുകൾ നിറഞ്ഞു പോയി

“ഇവൾക്ക് റാങ്ക് കിട്ടിയതിന്റെ സന്തോഷം അല്ലേടി?”

കൃഷ്ണ അമ്പടാ കള്ളാ എന്നുള്ള ഭാവത്തിൽ ഒന്ന് നോക്കി

അർജുൻ മാനേജരെ വിളിച്ചു നമ്പർ കൊടുത്തു. വേഗം അന്വേഷിച്ചു  വിവരം പറയാൻ ഏല്പിച്ചു.

അപ്പോഴേക്കും ഭക്ഷണം വന്നു

ബിരിയാണി

“എനിക്ക് ലെഗ് പീസില്ല. ആർക്കെങ്കിലും ഉണ്ടൊ?”

അവൾ എത്തി എല്ലാവരുടെയും ബിരിയാണിയിൽ നോക്കി

“ഇങ്ങനെ ഒരെണ്ണം. ഇവള് വളർന്നുന്നു ഇവൾക്ക് തന്നെ തോന്നുന്നില്ല?.”

ലത തന്റെ ബിരിയാണിയിലെ പീസ് കൊടുത്തു. അർജുൻ വാത്സല്യത്തോടെ അവളെ നോക്കി

“അപ്പുവേട്ടന് എന്തിന മുട്ട.? മുട്ട ഒത്തിരി
കഴിക്കണ്ട “

അവൻ അത് അവളുടെ പ്ലേറ്റിൽ വെച്ചു

“എന്ത് കഷ്ടം ആണെന്ന് നോക്ക്. അർജുൻ ഇന്നാ മോനെ “

അച്ഛൻ അദേഹത്തിന്റെ കൊടുത്തു

“ഹേയ് കുഴപ്പമില്ല അവളുടെ ഏറ്റവും ഇഷ്ടം ഉള്ള ഭക്ഷണം ആണ് ബിരിയാണി. അവളു കഴിച്ചോട്ടെ “

ആ ചെറിയ വീടിനുള്ളിൽ ഒരു കസേരയിൽ മടിയിൽ വെച്ച പ്ലേറ്റിൽ നിന്നവൻ ഭക്ഷണം വാരി കഴിക്കുന്നത് കണ്ട് ഇടക്ക് രമേശന്റെ കണ്ണ് നിറഞ്ഞു

എന്തെല്ലാം വിചാരിച്ചു

തന്റെ മകൾ തനിക്ക് നഷ്ടം ആയെന്ന് വരെ കരുതി പോയി. പക്ഷെ ഓരോ തവണയും സ്നേഹം കൊണ്ട് കരുതൽ കൊണ്ട് അർജുൻ അതിശയിപ്പിച്ചതേയുള്ളു

അവർ കഴിച്ചിറങ്ങുമ്പോൾ പ്ലോട്ടിന്റെ ആളും അർജുന്റെ മാനേജർമാരും വന്നു. അവർ അവിടേക്ക് പോയി

രമേശൻ കൃഷ്ണയുടെ മുടിയിൽ മെല്ലെ തഴുകി

“മോളുടെ ഭാഗ്യം ആണ് കേട്ടോ അത്. അവനെ വിഷമിപ്പിക്കരുത്. മോള് അത് ചെയ്യില്ല എന്ന് അച്ഛന് അറിയാം.. എന്നാലും പൊന്ന് പോലെ നോക്കിക്കൊള്ളണം,

കൃഷ്ണ മറുപടി ഒന്നും പറഞ്ഞില്ല

ആരും അതൊന്നും അവൾക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. അവൾ അവൻ നിൽക്കുന്നിടത്തേക്ക് നോക്കി നിന്നു

ചർച്ചകൾ കഴിഞ്ഞു അവൻ തിരിച്ചു വന്നു

“അച്ഛൻ നാളെ രജിസ്റ്റർ ഓഫീസിൽ വരണം. ഞാൻ കാർ അയയ്ക്കാം. ഞാനും കൃഷ്ണയും അവിടെ എത്തിക്കൊള്ളാം “

“മോനെ അതൊക്കെ വേണോ? ഒരു പാട് കാശ് ആവില്ലേ..നാട്ടുകാർ പറയും മരുമോന്റെ കാശിൽ..”

“അവരോട് മോൻ ആണെന്ന് പറ..അപ്പൊ ഞങ്ങൾ ഇറങ്ങുകയാണ് “

“മനുവേട്ടന്റെ വീട്ടിൽ കൂടെ കേറീട്ടു പോകാം “

അവൻ തലയാട്ടി

“ഇറങ്ങട്ടെ അച്ഛാ അമ്മേ പോവാ ട്ടോ “

അവർ നടന്ന് പോകുന്നത് നോക്കി നിന്നു ആ പാവങ്ങൾ

കൃഷ്ണ വരുമ്പോൾ മനുവും വീട്ടിൽ ഉണ്ടായിരുന്നു

“റിസൾട്ട്‌ വന്നു ഏട്ടാ നോക്ക് “

അവൾ ഫോണിൽ ന്യൂസ്‌ കാണിച്ചു കൊടുത്തു. മനു അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു

കാറിൽ ചാരി അർജുൻ നിൽക്കുന്നുണ്ടായിരുന്നു

“കയറുന്നില്ലേ?” മനു അരികിൽ വന്നു

“ഇല്ല വേറെ ഒന്നു രണ്ടു സ്ഥലത്തു കൂടി
കയറണം “

അർജുൻ പറഞ്ഞു

വാവയെ എടുത്തു കൊഞ്ചിച്ചു കൃഷ്ണ

“നോക്ക് അപ്പുവേട്ടാ “

അർജുൻ അവന്റെ വിരലിൽ ഒന്നു തൊട്ടു

“എനിക്കും വേണം. ഇത് പോലെ മൂന്നാലെണ്ണം “

അവൾ ചെവിയിൽ പറഞ്ഞു. അർജുൻ ചിരി യോടെ നോട്ടം മാറ്റി

അവർ തിരിച്ചു വരുമ്പോൾ ഏലിയാമ്മ ചേട്ടത്തി അവിടെ നിൽക്കുന്നത് കണ്ടു കാർ നിർത്തി

“ചേട്ടത്തി ഞാൻ പാസ്സ് ആയി കേട്ടോ “

“ആണോ മോളെ എന്റെ കർത്താവെ അങ്ങനെ ഡോക്ടർ ആയി..ഇനിയിപ്പോ ചേട്ടത്തിയെ നോക്കണം കേട്ടോ “

“ചേട്ടത്തിക്ക് അസുഖം ഒന്നും വരില്ലന്നെ..അതെ അച്ഛൻ വരാറുണ്ടോ?”

അവർ നാണത്തോടെ ചിരിച്ചു”ഒന്നു പോ മോളെ “

“ഞാൻ പോണേ.”

അവൾ യാത്ര പറഞ്ഞു കാറിൽ കയറി

“ഇനി എങ്ങോട്ടാ “

“ഇനി നമ്മുടെ വീട് അച്ഛൻ വന്നു കാണും. സർപ്രൈസ് ആയിട്ട് പൊറോട്ടയും ചിക്കനും മേടിച്ചു കൊണ്ട് പോയാലോ “

“നിനക്ക് തിന്നുന്ന കാര്യം മാത്രേയുള്ളു ചിന്ത?”

“അല്ലല്ലോ എനിക്ക് വേറെ പല കാര്യങ്ങളും ഇപ്പൊ ചിന്തയിൽ ഉണ്ട്..”

അവൾ അവന്റെ ചെവിയിൽ ഒന്നു കടിച്ചു

“എന്താ പറഞ്ഞെ കേൾക്കട്ടെ “

“അതോ “

അവൾ കുറച്ചു നീങ്ങിയിരുന്നു

“എന്റെ അപ്പുവേട്ടൻ എന്നെ സ്നേഹിക്കൂലേ..അതൊക്കെ ഉണ്ട് ഉള്ളിൽ “

അവൻ തല തിരിച്ചു ഒന്നു നോക്കി
കൃഷ്ണയുടെ മുഖം ചുവന്നു

“കുറച്ചു ദിവസം ആയി ട്ടോ സ്നേഹിച്ചിട്ട്”

അവൾ മെല്ലെ പറഞ്ഞു

“ഇന്ന് തീർക്കും മുതലും പലിശയും ചേർത്ത്..നീ താങ്ങുമോ കൊച്ചേ “

“അതിനല്ലേ നല്ല ആഹാരം കഴിക്കുന്നത്? ഉച്ചക്ക് ബിരിയാണി വൈകുന്നേരം പൊറോട്ട. എനർജി വരട്ടെ എനർജി “

അവൻ പൊട്ടിച്ചിരിച്ചു

“എന്റെ മോളെ നിന്നെ ഞാൻ എന്താ ചെയ്യണ്ടേ?”

“എന്ത് വേണേൽ ചെയ്തോ “

അവൾ കള്ളച്ചിരി ചിരിച്ചു

വീട്ടിൽ എത്തുമ്പോൾ ജയറാം എത്തിയിട്ടുണ്ട്

“കൺഗ്രാജൂലൈഷൻസ് മോളെ..തകർത്തു “

കൃഷ്ണ അദ്ദേഹത്തെ കെട്ടിപിടിച്ചു. പിന്നെ കുനിഞ്ഞു കാലുകൾ തൊട്ട് വന്ദിച്ചു

“എന്താ ചിലവ്? പാർട്ടി വേണം അർജുൻ? സകലരും അറിയണം. ഹോസ്പിറ്റലിൽ എല്ലാവർക്കും പാർട്ടി കൊടുക്കണം. കല്യാണത്തിന്റെ പാർട്ടിക്കൊ ഈ മുരടൻ എന്റെ മോളെ കൊണ്ട് പോയില്ല. ഇത് കൃഷ്ണ വേണം “

അർജുൻ ചിരിച്ചു കൊണ്ട് തലയാട്ടി

ഭക്ഷണം കഴിഞ്ഞു മുറിയിൽ എത്തുമ്പോൾ അർജുൻ അവളെ വാരിപ്പുണർന്നു

“എന്റെ മോൾക്ക് എന്ത് വേണം? പറ “

“എനിക്ക് ഒന്നും വേണ്ട. അപ്ലുവേട്ടൻ എന്നോട് പിണങ്ങാതെയും ദേഷ്യപ്പെടാതെയും ഇരുന്ന മതി. വേറെ ഒന്നും വേണ്ട “

അവനവളെ നെഞ്ചിൽ വരിഞ്ഞു കെട്ടി

“ഞാനാണോടി ദേഷ്യപ്പെടുന്നത്? ഞാനാണോ പിണങ്ങുന്നത്? നിയല്ലെടി വഴക്കാളി?”

അവൾ കുടുകുടാന്ന് ചിരിച്ചു. അർജുൻ ആ മുഖം തഴുകി. കൃഷ്ണ ഒന്നു പുളഞ്ഞു

“എത്ര ദിവസമായി?”

അവൻ മന്ത്രിച്ചു

കൃഷ്ണയുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ടുകൾ താഴ്ന്നു. ഓറഞ്ചിന്റെ മധുരം വായ്ക്കുള്ളിൽ നിറഞ്ഞ പോലെ. ഉടയാടകൾ അഴിഞ്ഞു വീണു. പടം പൊഴിച്ചു കളഞ്ഞ നാഗങ്ങളെ പോലെ പരസ്പരം കെട്ടിവരിഞ്ഞു. കടിച്ചു മുറിച്ചു

പ്രണയത്തിന്റെ കൊടുമുടികൾ ഒന്നിച്ച് കീഴടക്കിയവർ. ആവേശത്തിന്റെ കടിഞ്ഞാൺ പൊട്ടിക്കഴിഞ്ഞിരുന്നു. പരസ്പരം പൊരുതുന്ന രണ്ടു പോരാളികൾ. ആരാണ് ജയിക്കുക എന്നറിയാതെ പോര് തുടർന്നു കൊണ്ടേയിരുന്നു

ആനന്ദത്തിന്റെ അനുഭൂതിയുടെ തിരമാലകൾ നനച്ചു തുടങ്ങിയപ്പോൾ യുദ്ധം അവസാനിച്ചു. ആര് ജയിച്ചുവെന്നോ ആര് തോറ്റു എന്നോ നിർണ്ണയിക്കാനാവാത്ത യുദ്ധം

കൃഷ്ണ അവന്റെ നെഞ്ചിൽ കിതപ്പോടെ വിയർപ്പിൽ നനഞ്ഞു കിടന്നു. അർജുൻ തളർന്നു പോയിരുന്നു

അവൻ കൃഷ്ണയുടെ അഴിഞ്ഞുലഞ്ഞ മുടി ഒതുക്കി

“മോളെ..?”

“ഉം “

“ഒന്നുല്ല “

കൃഷ്ണ ഉയർന്ന മുഖത്തേക്ക് നോക്കി

“എന്താ ചോദിക്കാൻ വന്നത്?”

അർജുൻ ഒന്നുമില്ല എന്ന് തലയാട്ടി

“ഇഷ്ടായോ എന്നല്ലേ?”

അവൻ ആ മൂക്കിൽ പിടിച്ചു

“ഇഷ്ടായി “

അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം താഴ്ത്തി. അർജുൻ എത്ര ശ്രമിച്ചിട്ടും അവൾ മുഖം ഉയർത്തിയില്ല

“എനിക്ക് നാണമാണ് ട്ടോ. മിണ്ടണ്ട പോ”

അവൻ പൊട്ടിച്ചിരിച്ചു

“ഇനി ഉടനെ ഹൗസർജൻസി തുടങ്ങും..പോകേണ്ടി വരും “

അവൻ ഒന്നു മൂളി

“അപ്പുവേട്ടന് തിരക്കില്ലാത്തപ്പോ വന്ന് കൂട്ടി കൊണ്ട് പോന്ന മതി ഞാൻ ഹോസ്റ്റലിൽ നിന്നോളാം ട്ടോ “

അവൻ ആ മുഖം തലോടി

“ഇവിടെ അപ്പുവേട്ടൻ ഇല്ലാതെ എനിക്ക് ഈ ബെഡ്‌റൂമിൽ കിടക്കാൻ വയ്യ..ഓർക്കാൻ കൂടെ വയ്യ. അവിടെ ആകുമ്പോൾ ഹോസ്റ്റലിൽ. ഫ്രണ്ട്സ് ഒക്കെ ഉണ്ട്. അപ്പുവേട്ടന്റെ ഫ്രീ ടൈം വരുമ്പോൾ ഞാൻ ഇങ്ങോട്ട് വരാം. സത്യത്തിൽ കുറച്ചു സമയം മാത്രേ കിട്ടു. ഓരോ മാസം ഓരോ ഡിപ്പാർട്മെന്റ് ആയിരിക്കും ഡ്യൂട്ടി. ഗൈനക്ക്, പീഡിയാട്രിക് ഒക്കെ കിട്ടുന്ന മാസം നല്ല തിരക്കാ. ബാക്കിയൊക്കെ വലിയ കുഴപ്പമില്ല. അപ്പോഴൊക്കെ വരാം ന്ന് തോന്നുന്നു വന്നാലും പിറ്റേന്ന് എട്ടു മണിക്ക് എത്തുകയും വേണം. ഹോസ്റ്റൽ ആകുമ്പോൾ പെട്ടന്നങ് ഓടി പോയ മതി “

അവനത് സമ്മതിച്ചു

ഇനി വരുന്ന ഒരു വർഷം തനിക്കും നല്ല തിരക്കാണ്

പുതിയ ഹോസ്പിറ്റലുകൾ, പുതിയ പ്രൊജക്ടസ്. എല്ലാം പെൻഡിങ്ങിൽ വെച്ചിരിക്കുകയാണ്. ഇവളെ ഓർത്ത്

ഇവള് പോയി കഴിഞ്ഞ തിരക്ക് വരുന്നതാ നല്ലത് അല്ലെങ്കിൽ ഭ്രാന്ത് പിടിച്ചു പോകും. അവൻ അവളെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു

പിന്നെ ലൈറ്റ് അണച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *