അർജുന്റെ മുന്നിൽ നിന്ന മാത്യുവിന്റെ ശരീരം വിയർത്തു നനഞ്ഞു
“സർ അത് കൊടുക്കാറുണ്ട് സർ ചിലപ്പോൾ വല്ലതും വിട്ട് പോകുന്നതാണ്. അല്ലാതെ മനഃപൂർവം അല്ല “
അർജുൻ അനിലിനെ നോക്കി
“ഈ നിൽക്കുന്നവർ എത്ര ദിവസത്തെ പണം തരാനുണ്ട്?
“അത് സാരമില്ല സാറെ എനിക്ക് പരാതി ഒന്നുമില്ല.”
“ഞാൻ ചോദിച്ചത് പരാതി ഉണ്ടോ ഇല്ലയോ എന്നല്ല.”
അയാൾ വീണ്ടും മടിച്ചു
“പറഞ്ഞില്ലെങ്കിൽ കാന്റീൻ ലൈസൻസ് ഞാൻ കട്ട് ചെയ്യും പറയ് “
അനിൽ കണക്ക് കൃത്യമായി പറഞ്ഞു
“ഓരോരുത്തരും അവനവന്റെ കണക്ക് കൃത്യമായി ഓർത്തു വെച്ചോണം. നാളെ തന്നെ അത് സെറ്റിൽ ചെയ്യുകയും വേണം. ഇനി മുതൽ ഇവര് കഴിക്കുന്ന ഫുഡ് ന്റെ ബിൽ ഓഫീസിൽ ഹാജരാക്കിയ മതി. പണം അവിടെ നിന്ന് കിട്ടും “
“ശരി സർ “
മാത്യു അമർഷത്തോടെ നിന്നു
താൻ ആരാണ്? അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
എത്ര വർഷം ആയി ഇവിടെ? കേവലം ഒരു കാന്റീൻ നടത്തിപ്പ് കാരന്റെ വാക്കിന് മുന്നിൽ പോയത് തന്റെ അഭിമാനം
അത് കേട്ട് നിന്ന സ്റ്റാഫുകൾ അവരും പണം കൊടുക്കാൻ ഉള്ളവരാണെങ്കിൽ കൂടെ ഇതൊക്കെ അവർ പുറത്ത് ചെന്നു പറയും
അന്ന് രാത്രി അയാൾ ഒരു നമ്പറിലേക്ക് വിളിച്ചു
“ഹലോ “
“ഞാൻ മാത്യു ആണ് “
“പറയു “
“ഞാൻ ഇവിടെ നിന്ന് റിസൈൻ ചെയ്യുകയാണ് “
പിന്നെ അയാൾ കാരണങ്ങൾ പറഞ്ഞു
“അങ്ങനെ ഉടനെ അവിടെ നിന്ന് പോരരുത് മാത്യു. നീ എന്തിനാണ് അവിടെ എന്ന് നിനക്ക് അറിഞ്ഞു കൂടെ? എനിക്ക് അർജുനെ സ്പോട്ട് ചെയ്യാൻ ഒരു ചാൻസ് ഉണ്ടാക്കി തന്നിട്ട് നീ പോരെ”
“അത് അസാധ്യമാണ് സർ. അയാൾക്ക് സെക്യൂരിറ്റി ഉണ്ട്. എല്ലാം നല്ല വിശ്വസ്ഥർ. മിടുക്കർ. അവർ അയാൾക്ക് വേണ്ടി ജീവൻ കൊടുക്കും. പിന്നെ അയാൾ ഒറ്റയ്ക്ക് പോകുന്നത് അപൂർവമാണ്. “
“അയാളുടെ വീക്ക് പോയിന്റ് ഏതാ? അച്ഛൻ ഡോക്ടർ ജയറാം അല്ലെ? അയാൾക്ക് സെക്യൂരിറ്റി ഉണ്ടൊ?”
“yes സർ ഉണ്ട്”
“നാശം പിടിക്കാൻ “
“സർ അയാളുടെ വൈഫ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൌസ് സർജൻ ആണ്
അവൾക്ക് സെക്യൂരിറ്റിയുമില്ല ഒന്നുമില്ല. അവന്റെ ജീവനാ. ഒന്നു തളർത്താൻ അവളെ കൊ- ന്നു കളഞ്ഞ മതി. അവളെ കൊന്ന ഇവൻ തളർന്നു പോകും. തളർന്നു നിൽക്കുന്ന ഇവനെ പിന്നെ ഈസിയാണ്തീർക്കാൻ”
അയാൾ വൈരാഗ്യത്തോടെ പറഞ്ഞു
“ശരി ഗുഡ് ഐഡിയ ഒരു കാര്യം ചെയ്യ് കുറച്ചു നാളുകൾ കൂടെ പിടിച്ചു നിൽക്ക്
തനിക് അവിടെ കിട്ടുന്നതിന്റെ ഇരട്ടി പണം ഞാൻ അക്കൗണ്ടിൽ ഇട്ടേക്കാം. അവിടെ നിൽക്ക്. അവളുടെ ഡീറ്റെയിൽസ് വാട്സാപ്പ് ചെയ്യ് ഫോട്ടോ ഉൾപ്പെടെ “
അയാൾക്ക് സന്തോഷം ആയി
“ശരി സർ “
അയാൾ ഫോൺ കട്ട് ചെയ്തു
മാക്സ് ഗ്രൂപ്പിന്റെ ചെയർമാൻ ജിതിൻ ജേക്കബ് മുന്നിൽ ഇരിക്കുന്ന തന്റെ പാർട്ണർമാരെ നോക്കി. അവർ മൂന്ന് പേരാണ് മേജർ ഷെയർ ഹോൾഡേഴ്സ്
അക്ബർ അലി, സിദ്ധാർഥ് മേനോൻ, ജിതിൻ ജേക്കബ്
“ഇവനെന്നാ കല്യാണം കഴിച്ചത്?”
“ആര്?”
“അർജുൻ ജയറാം “
“അറിഞ്ഞില്ലല്ലോ. ആരും പറഞ്ഞു കേട്ടതുമില്ല “
“He is married”
“റിയലി?”
“yes.കൊള്ളാല്ലോ.”
വാട്സാപ്പ് മെസ്സേജ് വന്ന ശബ്ദം. അർജുനും കൃഷ്ണയും കൂടെ നിൽക്കുന്ന ഫോട്ടോ
“നോക്കെടോ ഉഗ്രൻ സാധനം ആണല്ലോ..വെറുതെ അങ്ങ് തട്ടി കളഞ്ഞാൽ എന്താ രസം.. അല്ലെ? നമുക്ക് ഒന്നു നോക്കിയിട്ട് പോരെ?”
ജിതിൻ അവളുട ഫോട്ടോയിൽ നോക്കി കൊതിയോടെ പറഞ്ഞു
“ജിതിൻ ഈ കാര്യത്തിൽ റിസ്ക് എടുക്കരുത് Arjun is very sharp and smart. after all He is a dangerous fellow. അത് കൊണ്ട് പെണ്ണിനെ തട്ടി കൊണ്ട് വന്ന് റേ’ പ്പ് ചെയ്തു കൊ- ല്ലുന്ന രീതി ഒന്നും ആലോചിച്ചു പോകരുത്. നമ്മുടെ മൂന്ന് പേരുടെ കുടുംബമടക്കം തീർക്കും അർജുൻ. പെണ്ണിനെ ഒറ്റ അറ്റെപ്റ്റിൽ തീർക്കണം. ഒരു പിഴവ് വരരുത്. കൊട്ടേഷൻ ഒന്നും വേണ്ട. വേറെ രീതിയിൽ ഇത് വരെ ആരും ഊഹിക്കാത്ത ഒരു രീതിയിൽ. എത്രയും വേഗം വേണം. അവൻ അടുത്ത ആഴ്ച സേവിയേഴ്സ് ഗ്രൂപ്പ് ചെയർമാൻ ആയി ചാർജ് എടുക്കുകയാ. നമ്മുടെ ഷെയർ ഹോൾഡേഴ്സ് ഇപ്പൊ തന്നെ ആടി നിൽക്കുകയാണ്. profit ഡബിൾ ആണ്. മാധവത്തിന് ഇനി സേവിയേഴ്സ് ഗ്രൂപ്പ് കൂടെ അങ്ങനെ ആയാ നമ്മൾ ഇത് കൊണ്ട് പോകേണ്ടി വരില്ല അവന് വിറ്റിട്ട് വല്ല ദുബായ് പോകേണ്ടി വരും” സിദ്ധാർഥ് പറഞ്ഞു
ജിതിൻ ഒന്നു മൂളി
“ശരിയാണ്. അവനെ നമ്മൾ underestimate ചെയ്തു കളയരുത്. സൂക്ഷിച്ചു വേണം “
“പ്ലാൻ ആരംഭിച്ചു കൊള്ളുക. ഒരാഴ്ച സമയം എടുക്കാം. മൂന്ന് പേരും ചിന്തിക്കു എന്നിട്ട് അടുത്ത ആഴ്ച ഇതേ സമയം ഇതേ ദിവസം “
“ok അവർ പിരിഞ്ഞു
കൃഷ്ണയ്ക്ക് ഡെർമട്ടോളജി ഡിപ്പാർട്മെന്റ് ആയിരുന്നു ആദ്യത്തെ മാസം. രാത്രി ഡ്യൂട്ടി വന്നാലും തിരക്ക് ഉണ്ടായിരുന്നില്ല. പകലും അത്ര തിരക്കൊന്നുമില്ല
അർജുൻ കുറച്ചു ദിവസം എറണാകുളം കോഴിക്കോട് കോട്ടയം ജില്ലകളിൽ ആയിരുന്നു. അവൻ പുതിയതായ് ഏറ്റെടുത്ത ഹോസ്പിറ്റലുകളിൽ…
അവന്റെ ടീം കുറച്ചു കൂടെ വലുതായി. ഓരോ ഹോസ്പിറ്റലിൽ അവന്റെ ടീം. ഒരു സ്ക്വാഡ് പോലെ
അവിടെ ഒക്കെ ഇത് വരെയുള്ള സ്റ്റാഫിനെ വീണ്ടും ഇന്റർവ്യൂ നടത്തി. അവരുട യോഗ്യതകൾ പെർഫോമൻസ് ഒക്കെ വീണ്ടും ചെക് ചെയ്തു. കുറച്ചു പേരെ പറഞ്ഞു വിട്ടു. കുറച്ചു പേരെ നിലനിർത്തി. കുറച്ചു പേരെ പുതിയതായ് എടുത്തു. മൊത്തത്തിൽ ഒരു അഴിച്ചു പണി നടത്തി. എല്ലാം കൂടെ കഷ്ടിച്ച് ഒരു മാസം എടുത്തു
കൃഷ്ണയ്ക്ക് നൈറ്റ് ആയിരുന്നു. അവൾക്ക് ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല
ആശുപത്രിയുടെ വരാന്തയിൽ നിന്ന് അവൾ രാത്രി കണ്ടു കൊണ്ടിരുന്നു. അർജുനെ മാത്രം ഓർത്തു കൊണ്ടിരുന്നു
കണ്ടിട്ട് ഒരു മാസമാകുന്നു. തൊട്ട് പിന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിട്ട് പെട്ടെന്ന് അവൾ തിരിഞ്ഞു
അർജുൻ
കൃഷ്ണയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ ഇരുട്ടിൽ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അണച്ചു വിങ്ങിപ്പോയി
“പോകാം നമുക്ക് “
അവൾ കണ്ണുകൾ ഉയർത്തി
“ഒരു രണ്ടു ദിവസം ലീവ് ചോദിച്ചു അച്ഛൻ മീര ഡോക്ടറെ വിളിച്ചിട്ട്. നിങ്ങളുടെ ഹെഡിനെ. അനുവദിച്ചിട്ടുണ്ട്. പോകാം “
അവൾ അവനൊപ്പം നടന്നു. സ്വപ്നം കാണുന്ന പോലെ
“അപ്പുവേട്ടാ?”
“ഉം “
“എന്നെ ഒന്നു നുള്ളിക്കെ “
“എന്താ?” അവൻ ചിരിച്ചു
“അതേയ് ഞാൻ സ്വപ്നം വല്ലോം കാണുവാണോ “
“പോടീ..”
അവർ കാറിനരുകിൽ എത്തി
“ഞാൻ എറണാകുളത്തു നിന്ന് വരുന്ന വഴിയാ. രണ്ടു ദിവസം എങ്ങോട്ടുമില്ല അപ്പോ അച്ഛനെ വിളിച്ചു പറഞ്ഞു നിന്നെ ഒന്നു ഫ്രീ ആക്കി താന്ന്. അച്ഛൻ വലിയ interest ഒന്നും കാണിച്ചില്ല. പിന്നെ കാല് പിടിച്ചു. ആവശ്യം എന്റെ ആയിപ്പോയല്ലോ. മീരാന്റീ dermatology ഹെഡ് അച്ഛന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു അത് കൊണ്ട് രക്ഷപെട്ടു മോളെ..ഇല്ലെങ്കിൽ യുദ്ധം വേണ്ടി വന്നേനെ “
“ഇന്നലെ വരെ ഡേ ഡ്യൂട്ടി ആയിരുന്നു. ഇന്നാ നൈറ്റ് തുടങ്ങിയത്. അടുത്ത മാസം ഒട്ടും ഫ്രീ ആവില്ലാന്ന് തോന്നുന്നേ ജനറൽ മെഡിസിൻ ആണ്. നല്ല തിരക്കാ”
“എത്ര തിരക്കാണെങ്കിലും എനിക്ക് കാണാൻ തോന്നുമ്പോൾ സഹിക്കാൻ പറ്റാതെ ആകുമ്പോൾ ഞാൻ വരും. അപ്പൊ റൂൾസ് ഇല്ല അർജുന്.”
കൃഷ്ണ അമ്പരപ്പിൽ അവനെ നോക്കിയിരുന്നു. അവൻ ഡ്രൈവിംഗ് ൽ ശ്രദ്ധിച്ചു
“നിനക്ക് പ്രശ്നം ഒന്നും വരാതെയിരുന്ന പോരെ?”
അവൾ ആ കവിളിൽ ഒന്നു നുള്ളി
“കുറച്ചു ദിവസം എന്റെ അടുത്ത് നിന്ന് മാറിനിന്നപ്പോ വന്ന മാറ്റം നോക്ക്. പഴയ മുരടൻ പാറക്കല്ല്.. കൊരങ്ങൻ “
അവൻ ചിരിച്ചു
“ശരിയാടി എനിക്ക് നീ അടുത്തുള്ളപ്പോൾ rough ആകാൻ പറ്റില്ല. നീ മാറി നിന്ന അർജുൻ rough and tough. മനസ്സ് തന്നെ മാറിപ്പോകും “
അവൻ പറഞ്ഞു. അവൻ പറഞ്ഞത് സത്യമായിരുന്നു
അവളെ കാണാത്ത വേദന തീർക്കുക മനസ്സ് കല്ലാക്കി കൊണ്ടാണ്. ആ മുഖം ഓർത്താൽ ആർദ്രനായി പോകും പിന്നെ ഒന്നിലും ശ്രദ്ധിക്കുകയില്ല
വീട്ടിൽ എത്തുമ്പോൾ 11മണി കഴിഞ്ഞു
ജയറാം ഉണർന്നിരിക്കുന്നുണ്ടായിരുന്നു
“എന്താ ലേറ്റ് ആയത് അർജുൻ?”
“കൊല്ലത്തു നല്ല ബ്ലോക്ക് ആയിരുന്നു. ഇവളുടെ അടുത്ത് വന്നപ്പോ തന്നെ പത്തര “
“രാത്രി യാത്ര വേണ്ട അർജുൻ. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു വയ്യാണ്ടായി “
“ഞാൻ ഒറ്റയ്ക്ക് ആയിരുന്നില്ല “
“ഡ്രൈവിംഗ് നീ അല്ലായിരുന്നോ കാറിലും നീ മാത്രം. ശത്രുക്കൾടെ എണ്ണം കൂടി വരികയാണ്. മോളെയും കൊണ്ട് വരുമ്പോഴും ശ്രദ്ധിക്കണം “
“ഇനി ശ്രദ്ധിച്ചോളാം “
അവൻ പുഞ്ചിരിച്ചു
“മോള് ക്ഷീണിച്ചു. ഹോസ്റ്റലിൽ ഫുഡ് കൊള്ളില്ല അല്ലെ,
“നല്ലതാ അങ്കിളേ..സമയം കിട്ടാറില്ല. പിന്നെ….
അവൾ അർജുനെ നോക്കി. അവനെ കാണാതെ ഇരിക്കുമ്പോൾ ചില ദിവസം മനസ്സ് മരവിച്ചു പോകും. അപ്പൊ കഴിക്കാൻ തോന്നില്ല
“പോയി വല്ലോം കഴിച്ചിട്ട് കിടന്നോ. രണ്ടു ദിവസം എങ്ങും പോകണ്ട റസ്റ്റ് എടുത്തോ രണ്ടാളും,
അവർ അകത്തേക്ക് പോയി. കുളിച്ചു ഭക്ഷണം കഴിഞ്ഞു മുറിയിലെത്തി. അർജുന്റെ നീട്ടിപിടിച്ച കൈകളിലേക്ക് വന്നു വീണു കൃഷ്ണ
“ശരിയാ എന്റെ കൊച്ച് ക്ഷീണിച്ചു പോയി. മെലിഞ്ഞെടി നീ. ഇങ്ങനെ വേണ്ടാട്ടോ.. “
അവൻ മൃദുവായി ഉമ്മ വെച്ചു. അവൾ അങ്ങനെ അനങ്ങാതെ കിടന്നു
“എടി “
“ഉം “
അവൻ ആ നിറുകയിൽ ഉമ്മ വെച്ച് അവളെ കൊഞ്ചിച്ചു
“ശരിക്കും എവിടെ ഒക്കെ ക്ഷീണിച്ചുന്നു നോക്കട്ടെ “
കൃഷ്ണ നാണത്തോടെ മുഖം പൊത്തി
“ഈ നാണം ഇത് വരെ മാറിയില്ലേ?”
അവൾ ഇല്ല എന്ന് തലയാട്ടി
“മാറ്റട്ടെ “അവന്റെ ശബ്ദം വികാരധിക്യത്താൽ അടഞ്ഞു
ചുട്ടു പഴുത്ത ജലം വഹിച്ചു കൊണ്ട് ഒരു പുഴ തന്നിലൂടെ ഒഴുകുന്നത് പോലെ. കൃഷ്ണ അവനെ നോക്കി കിടന്നു. താളത്തിൽ മെല്ലെ ഒഴുകി അതങ്ങനെ കാടുകളും മലകളും കടന്ന് മലമുകളിൽ എത്തി. പിന്നെ കുത്തൊഴുക്ക്
ശക്തിയിൽ ഒഴുകുന്ന ജലം. പ്രളയം. അതിന്റെ ആവേഗങ്ങൾ. അതിന്റെ ചുഴികളും മലരികളും. കൃഷ്ണയുടെ ഉടൽ ഒന്നു വിറച്ചു പോയി. അർജുൻ അവളുടെ കഴുത്തിൽ കടിച്ചു
കൃഷ്ണ അവനിലേക്ക് അലിഞ്ഞു ചേർന്ന മറ്റൊരു പുഴയായി. ഒന്നിച്ചോഴുകുന്ന രണ്ടു പുഴകൾ
ശക്തിയോടെ പരസ്പരം പുണർന്ന് ഒഴുകുകയാണ്. ഒടുവിൽ കടലിലേക്ക്…
കൃഷ്ണ അവന്റെ മുഖം കയ്യിലെടുത്തു എന്റെ അപ്പുവേട്ടാ എന്നൊരു വിളിയോടെ അവളവനെ കടിച്ചുമ്മ വെച്ചു
അവന്റെ ചുണ്ടുകളിൽ അവന്റെ കണ്ണുകളിൽ അവൾ മാറി മാറി ഉമ്മ വെച്ച് കൊണ്ടിരുന്നു. പിന്നെ വിങ്ങിക്കരഞ്ഞു കൊണ്ട് കെട്ടിപ്പുണർന്നു. ഒരു വേള അർജുൻ പേടിച്ചു പോയി
“മോളെ എന്താ? എന്തിന കരയുന്നത്?”
“ഒന്നുല്ല “
“പറയ് “
അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു
“എനിക്ക് പറ്റണില്ല അപ്പുവേട്ട ഈ മുഖം കാണാതിരിക്കാൻ..വേദനയാ..നീറുന്ന പോലെയാ..എനിക്ക് അറിയില്ല എനിക്ക് പറ്റണില്ല “
അർജുൻ ഒന്നും മിണ്ടാത് അവളെ തലോടി കൊണ്ടിരുന്നു
“ഇനിപ്പോ കുറേ തിരക്കുകൾ ഒക്കെ തീർന്നു. ഓരോ ഹോസ്പിറ്റലിന്റെ കാര്യത്തിനും ടീം ഉണ്ട്. എനിക്ക് ഓൺലൈൻ നോക്കിയാലും മതി. ആവശ്യം ഉണ്ടെങ്കിൽ മാത്രം മറ്റിടങ്ങളിൽ പോയ മതി. മോള് ഹോസ്റ്റലിൽ നിന്ന് ഇങ്ങു പോര്.. ഇവിടെ നിന്ന് പോയ മതി. ഞാൻ ഉള്ളപ്പോൾ ഞാൻ കൊണ്ട് വിടാം. ഇല്ലെങ്കിൽ ഡ്രൈവർ ഉണ്ടാകും. ദൃശ്യയോടും പറ. നിങ്ങൾക്ക് ഒന്നിച്ചു പോയി വരാം.”
അവൾ ഒന്നു മൂളി
“വീട്ടിൽ നിന്ന് വന്ന് പോകുന്നവരില്ലേ?”
“ഉണ്ട്.”
“പിന്നെ എന്താ?”
“ഉം “
“ഈ വർഷം മാത്രം ആണ് അടിച്ച് പൊളിക്കാൻ കിട്ടുന്നത് പരീക്ഷ ഇല്ല ചോദ്യങ്ങൾ ഇല്ല ഡ്യൂട്ടി മാത്രം. അതും അസ്സിസ്റ്റ് ചെയ്താൽ മതി. അപ്പൊ ഇങ് പോരെ..”
അവൾ തലയാട്ടി
അവൻ അവളെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു
“എന്റെ കൊച്ച് എന്തിനാ കരഞ്ഞത്? അത് വേണ്ട..അത് കാണുന്നത് എനിക്ക് ഇഷ്ടമല്ല മോളെ “
അവൾ ഒന്നും പറഞ്ഞില്ല
കണ്ണുകൾ ഉയർത്തി അവനെ നോക്കുക മാത്രം ചെയ്തു
“എന്റെ ജീവനല്ലെടാ “
അവൻ ഇറുകെ പുണർന്നു മന്ത്രിച്ചു. കൃഷ്ണ കണ്ണുകൾ പൂട്ടി. ഒരുറക്കം അവളെ തേടി വന്നു. അവനെയും
തുടരും….