ധ്രുവം, അധ്യായം 83 – എഴുത്ത്: അമ്മു സന്തോഷ്

രാത്രി വളർന്നു കൊണ്ടിരുന്നു. കൃഷ്ണ ഉറക്കമില്ലാതെ കണ്ണും മിഴിച്ചു കിടന്നു. ആ തോക്ക് അവളെ ഭയപ്പെടുത്തി. നേരിട്ട് ആദ്യമായി കാണുകയാണ്. അപ്പുവേട്ടന്റെ നേരേ അത് വെടിയുയിർത്തിരുന്നെങ്കിൽ

ഈശ്വര, ഇത്രയും റിസ്ക് ഉള്ള ജീവിതം ആണോ. താൻ ബസിൽ കൊണ്ട് പോയിട്ടുണ്ട്. ഒരു സെക്യൂരിറ്റി പോലുമില്ലാതെ ഗുരുവായൂർ പോയിട്ടുണ്ട്. അപ്പോഴൊക്കെ ഒട്ടും സുരക്ഷ ഇല്ലാതെ..എന്തെങ്കിലും വന്നു പോയിരുന്നെങ്കിൽ

ഒരു ഭക്ഷണശാലയിൽ വെച്ച് ഇത്ര സുരക്ഷയ്ക്കിടയിൽ വെച്ച് ഇങ്ങനെ ചെയ്യാൻ ധൈര്യം ഉള്ള ആൾക്കാർ ഉണ്ടെങ്കിൽ എങ്ങനെ അപ്പുവേട്ടൻ?

പക്ഷെ ആൾക്ക് പേടിയൊന്നുമില്ല. ഉറക്കം നോക്ക്. അവൾ ആ നെഞ്ചിൽ മുഖം വെച്ചു കെട്ടിപിടിച്ചു

സങ്കടം വരുന്നു. എന്റെ കൃഷ്ണ എന്റെ ജീവനെ കാത്തോളണേ. എനിക്ക് വേറാരുമില്ല ട്ടോ. ഈ ആളാണ് എന്റെ എല്ലാം

“കൃഷ്ണ?” അവന്റെ ശബ്ദം

“ഉം ” അവളുടെ ഒച്ച ഇടറി

“ഉറങ്ങിക്കോ. ഒന്നും ഓർക്കേണ്ട”

അവൾ മൂളി. പിന്നെ ഉറങ്ങാൻ ശ്രമിച്ചു

മാക്സ് ഗ്രുപ്പിന്റെ ഓഫീസ്

“അങ്ങനെ സെക്കന്റ്‌ ടൈമും ഗോവിന്ദ “

അക്ബർ അലി സിദ്ധാർഥ് മേനോന്റെ മുഖത്ത് നോക്കി

“ഞാൻ പറഞ്ഞതായിരുന്നു. കുറച്ചു വെയിറ്റ് ചെയ്തിട്ട് കുറച്ചു കൂടി പ്ലാൻ ചെയ്തിട്ട് മതി ന്ന് ” സിദ്ധാർഥ് കോപത്തോടെ പറഞ്ഞു

“സമയം എടുക്കുന്നതോറും നമ്മൾക്ക് നഷ്ടം ആകുന്നത് കോടികളാണ് സിദ്ധാർഥ്. നമ്മുടെ ഏഴു ഗ്രുപ്പിന്റെ മേജർ ഷെയർ ഹോൾഡ്ർസ് നാളെ ഒരു മീറ്റിംഗ് വെച്ചിരിക്കുകയാണ് അവർക്ക് മാധവത്തിൽ ഇൻവെസ്റ്റ്‌ ചെയ്താൽ കിട്ടുന്ന profit ഡബിൾ ആണത്രേ. അവർ പോയാൽ? ഏത് വിധേനെയും അത് ബ്ലോക്ക് ചെയ്യണം. പോയാൽ പിന്നെ പൊയ്‌കൊണ്ടേയിരിക്കും. മാധവത്തിന്റെ ബ്രെയിൻ അതിന്റെ സെന്റർ ഓഫ് അട്ട്രാക്ഷൻ അർജുൻ ആണ്. അർജുന്റെ വീക്നെസ് കൃഷ്ണ, ജയറാം. ജയറാമിനെന്തെങ്കിലും വന്നാൽ അവൻ തളർന്നു പോയേക്കാം. പക്ഷെ തകർന്നു പോവില്ല. പക്ഷെ കൃഷ്ണ…കൃഷ്ണയ്ക്ക് ആണെങ്കിൽ അവൻ പിന്നെ ഇല്ല. മാത്യു പറഞ്ഞു കേട്ടിട്ടുണ്ട്. ആ പെണ്ണിലാണ് അവന്റെ ജീവൻ എന്ന്”

“അത്രക്കൊക്കെ കാണുമോ? അർജുനങ്ങനെയൊക്കെ? ഏതെങ്കിലും ആണുങ്ങൾ അങ്ങനെ കാണുമോ?”

“നമുക്ക് അത് അറിയില്ല കാരണം നമ്മൾ അങ്ങനെ അല്ല. പക്ഷെ അർജുൻ വ്യത്യസ്തനാണ്. ആ പെണ്ണ് അവന്റെ ഏറ്റവും വലിയ ദൗർബല്യമാണ്..അതാണ് നമ്മുടെ ലക്ഷ്യവും “

“നമ്മൾ ആണ് ഇതിനു പിന്നിൽ എന്ന് അവന് മനസിലായി കാണുമോ?”

“ഹേയ്.. പണ്ടിവൻ കൈ വെട്ടിയ ഒരു കേസ്‌ ഉണ്ട്. ആ സംഭവത്തിന്റെ പിന്നിൽ പോലും നമ്മൾ ആണെന്ന് അവന് മനസിലായിട്ടില്ല. മെഡിക്കൽ കോളേജിൽ ഉണ്ടായത് ഒരു casual ഇഷ്യൂ അത്രേ തോന്നു. ഇതിപ്പോ മാനസിക നില തകരാറായ ഒരുത്തൻ gun കൊണ്ട് നടന്നു. അത്രേ തന്നെ. അവൻ ആക്രമിച്ചില്ല. സി സി ടി വി ദൃശ്യങ്ങളിൽ അത് വ്യക്തമായി. ആ അച്ഛനും അമ്മയും നമ്മുടെ ആൾക്കാർ ആണെങ്കിലും അവന്റെ സ്വന്തം പേരെന്റ്സ് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഒക്കെ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്. മകനെ ഡോക്ടറെ കാണിച്ചു തിരിച്ചു വരും വഴിയായിരുന്നു എന്നും അവന്റെ കയ്യിലുള്ളത് ഒറിജിനൽ തോക്ക് ആയിരുന്നില്ല എന്നും പോലീസ് എഴുതി ചേർത്തോളും “

“wow what a brilliant idea!”

അക്ബർ ജിതിനെ അഭിനന്ദിച്ചു

“അടുത്ത പ്ലാൻ എന്താവണം? സിദ്ധാർഥ് ചോദിച്ചു “

“നേരെത്തെ സിദ്ധാർഥ് പറഞ്ഞത് അനുസരിക്കാം. ഇനി ഉടനെ വേണ്ട കുറച്ചു ദിവസം കഴിഞ്ഞു മതി.. എല്ലാം മറന്നിരിക്കുമ്പോൾ മതി “

അത് അങ്ങനെ തീരുമാനമായി

പേർസണൽ മാനേജർ വിക്രം മുറിയിലേക്ക് വന്നപ്പോ അവർ നോക്കി

“സർ വിജിലൻസ് റെയ്ഡ്. “

“what?”

“yes സർ
നിങ്ങൾ മൂന്ന് പേരുടെ വീട്ടിലും ഇപ്പൊ നടന്ന് തുടങ്ങി.”

ജിതിൻ സമയം നോക്കി. പന്ത്രണ്ട് മണി

“നട്ടപ്പാതിരായ്‌ക്ക് ആണോ റെയ്ഡ്?”

അയാൾ അമർഷത്തോടെ ചാടിയെഴുന്നേറ്റു

“സർ പ്ലീസ് വേണ്ട ഇപ്പൊ അങ്ങോട്ട് പോകണ്ട. ഇവിടെ ഓഫീസിലും നടക്കാൻ പോകുന്നുണ്ട്. ഉദ്യോഗസ്ഥർമുഴുവൻ താഴെ ഉണ്ട്. നിങ്ങളെ വിവരം അറിയിക്കാൻ വന്നതാണ് ഞാൻ. ഇവിടെ മാത്രം അല്ല നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും ഒരെ സമയം റെയ്ഡ് സ്റ്റാർട്ട്‌ ചെയ്തു,

ജിതിൻ സിദ്ധാർഥ്വിനെയും അക്ബറിനെയും പതർച്ചയോടെ നോക്കി

റെയ്ഡ്?

“സർ അത് മാത്രം അല്ല. അവർക്കൊപ്പം ഒരു മെഡിക്കൽ ടീം ഉണ്ട്. കേന്ദ്രത്തിൽ നിന്നാണ്. നമ്മുടെ മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്വാളിറ്റി സംശയം ഉണ്ടെന്ന് prime മിനിസ്റ്റർക്ക് നേരിട്ട് ഒരു മാസ്സ് കംപ്ലയിന്റ് പോയിട്ടുണ്ട്. അതിന്റെ പേരിലാ “

ജിതിനെ വിയർപ്പിൽ കുളിച്ചു

“ആര് കംപ്ലയിന്റ്.? എപ്പോ ഇതൊക്കെ?”

“സർ കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളിൽ കുറച്ചു ഇഷ്യൂസ് നടന്നിട്ടുണ്ടല്ലോ. ഒന്ന് രണ്ട് unnatural death ഒക്കെ. അന്നേ അവർ പരാതി കൊടുക്കുമെന്ന് വെല്ലുവിളിച്ചിട്ടാ പോയത്. എനിക്ക് തോന്നുന്നത് അവരെല്ലാം ചേർന്നാണ് ഈ കളി കളിച്ചതെന്ന്. അവർ രാഷ്ട്രീയക്കാരായിരുന്നല്ലോ സർ?”

“എന്ത് രാഷ്ട്രീയ മെടോ..ഏതോ താലൂക് സെക്രട്ടറിയോ പഞ്ചായത്ത്‌ മെമ്പറോ ഒക്കെ അല്ലായിരുന്നോ?”

“അത്താഴം മുടക്കാനും ഒരു നീർക്കോലി മതി സർ “

ജിതിൻ എഴുന്നേറ്റു. കൂടെ അവരും

“എല്ലാം കറക്റ്റ് അല്ലെ. വിജിലൻസ് വന്നിട്ട് എന്ത് കാര്യം? അവർ റെയ്ഡ് ചെയ്തു പോട്ടെ. നീ നമ്മുടെ ലീഗൽ അഡ്വാസറെ ഒന്ന് വിളി. എത്രയും പെട്ടെന്ന് ഓഫീസിൽ എത്താൻ പറയണം “

“ശരി സർ “

നീന പദ്മനാഭൻ. മാക്സ് ഗ്രുപ്പിന്റെ ലീഗൽ അഡ്വാസറിങ് കമ്മറ്റി ചെയർമാൻ. അവൾ ചാർജ് എടുത്തിട്ട് ആറു മാസം ആയി. മാധവത്തിന്റെ ശത്രുവാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് അവൾ അവിടെ ജോയിൻ ചെയ്തത്

അച്ഛനും അമ്മയും മാധവം ഗ്രൂപ്പ്‌ വിട്ടിരുന്നു. അവരുടെ വക്കീൽ സംഘം ആണ് ഇപ്പൊ മാക്സ് ഗ്രുപ്പിന്റെ ലീഗൽ ഇഷ്യൂസ് എല്ലാം ഡീൽ ചെയ്യുന്നത്. അത് കൊണ്ട് തന്നെ കണക്കുകൾ ബുദ്ധിപൂർവമായി കൃത്യമായിരുന്നു അല്ലെങ്കിൽ ആക്കിയിരുന്നു

“ഹായ് നീന “

അവൾ വന്നപ്പോ ഒരു സുഗന്ധം നിറഞ്ഞു

“നീന ഈ സമയത്തു കൊച്ചിയിൽ ഉണ്ടായത് നന്നായി. അക്കൗണ്ട്സ്. മാനേജർ സെക്ഷൻ, ഹെഡ്‌സെല്ലാരോടും വരാൻ പറഞ്ഞിട്ടുണ്ട്. നീന ഡീൽ ചെയ്യണം. I trust you “

“of course sir ഇവിടെ എന്ത് പ്രോബ്ലം വരാനാണ്? എല്ലാ അക്കൗണ്ടസും കൃത്യമായിട്ടുണ്ട്. നമ്മൾ tax കൃത്യമായി അടക്കുന്നുണ്ട്. കള്ളപ്പണം ഇല്ല. സമ്പാദിച്ച എല്ലാ സ്വത്തിന്റെയും കണക്കു റ്റാലിയാണ്.നോ പ്രോബ്ലം സർ “

ജിതിന് ഒരാശ്വാസം തോന്നി

പൊടുന്നനെ ഫോൺ കാളുകൾ വന്നു തുടങ്ങി. എല്ലാവരും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. മാക്സ് ഗ്രുപ്പിന്റെ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്

“ടീവി ഒന്ന് വെയ്ക്ക് “

ജിതിൻ അക്ബറിനോട് പറഞ്ഞു. എല്ലാ ചാനലിലും ഫ്ലാഷ് ന്യൂസ്‌. എല്ലാ ചാനലുകളും റെയ്ഡ് നടത്തുന്ന കേന്ദ്രങ്ങളിൽ നിന്ന് ലൈവ് പൊയ്ക്കൊണ്ടിരിക്കുന്നു

“ഇതിപ്പോ… ശേ…”

“സർ ഒരു കാൾ ഉണ്ട് “

ഓഫീസ് ഫോൺ connect ആയി ഫോണിൽ സംസാരിച്ചിട്ട് ജിതിൻ വെയ്ക്കുമ്പോ, അയാളെ വിയർത്തു കുളിച്ചു

“എന്താ ജിതിൻ?”

“എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകണം നമ്മൾ മൂന്ന് പേരും നാളെ രാവിലെ പത്തു മണിക്ക് “

“ഇതെന്താ എല്ലാം കൂടെ ഒന്നിച്ചു വന്നത് നാശം “

അവൻ മൂന്നിലിരിക്കുന്നതെല്ലാം വലിച്ചെറിഞ്ഞു

“സർ പ്ലീസ് relax പ്ലീസ്..” നീന പറഞ്ഞു

“നമ്മുടെ കയ്യിൽ ഉള്ളതെല്ലാം നിയമപരമായിട്ടുള്ളതാണ് പിന്നെ എന്തിനാ പേടിക്കുന്നത്? ഞാനും വരാം ഒപ്പം “

അയാൾ relax ആയി

“താങ്ക്സ് “

“മിനിസ്റ്റർ സേതുവിനെ ഒന്ന് വിളിക്ക് സിദ്ധാർഥ്. ഒരു സൂചന പോലും തരാതെ ഈ റെയ്ഡ് എന്താന്ന് ചോദിക്ക്. മാസമാസം കിട്ടേണ്ടത് ഒക്കെ കൃത്യമായി കിട്ടുന്നില്ലേ എന്ന് ചോദിക്ക് “

ജിതിൻ അലറി. സിദ്ധാർഥ് വിളിച്ചു

“സിദ്ധു ഒന്നും പറയരുത് ഫോൺ ടാപ് ചെയ്യുന്നുണ്ട് “

അയാൾ ഫോൺ വെച്ചു. അവർ വിളിച്ച പലരും ഫോൺ എടുത്തില്ല. എടുത്തവർ തന്നെ കൂടുതൽ സംസാരിക്കാതെ ഫോൺ വെച്ചു. പിന്നെ നീന പറഞ്ഞത് പോലെ വലിയ കള്ളത്തരങ്ങൾ ഒന്നും ചെയ്തിട്ടില്ല. പക്ഷെ

അക്ബർ അലി അവനെ നോക്കി കണ്ണ് കാണിച്ചു

മരുന്നുകൾ, രോഗികൾക്ക് കൊടുക്കുന്നത് പരീക്ഷണ മരുന്നുകൾ ആണ്. പുതിയ മെഡിക്കൽ കമ്പനികളുടെ കയ്യിൽ നിന്ന് താഴ്ന്ന വിലയ്ക്ക് കോട്ട് ചെയ്തു വാങ്ങിച്ചിട്ട് ഉയർന്ന ബിൽ കാണിക്കുന്നുണ്ട്.. എല്ലാം വിപണിയിൽ അധികമൊന്നും ഇറങ്ങാത്ത മരുന്നുകൾ. ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നു മരുന്ന് വാങ്ങുമ്പോൾ  ജനങ്ങൾക്ക് അതിന്റെ കമ്പനി അറിയാം. വില അറിയാം. കഴിക്കേണ്ട രീതി ഡോക്ടർമാർ നിർദേശിച്ചിരിക്കും. എന്നിട്ടും  സംശയം ഉണ്ടെങ്കിൽ ആ കമ്പനിയെക്കുറിച്ചും മരുന്നിന്റെ side എഫക്ട് നെ കുറിച്ചും ഗൂഗിൾ ചെയ്താൽ അത്യാവശ്യം ഇൻഫർമേഷൻ കിട്ടും. അല്ലെങ്കിൽ മെഡിക്കൽ ഷോപ്പ് കാർ തന്നെ  പറഞ്ഞു തരും ഈ കമ്പനി അത്രേ നല്ലതല്ല ഇതാണ് കുറച്ചു കൂടി നല്ലത് എന്ന്. പക്ഷെ ഇവിടെ

വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്ന  ഹോസ്പിറ്റലിൽ എത്തുന്നുണ്ട്. അത് രോഗികളിലേക്ക് എത്തുന്നുണ്ട്. മിക്കവാറും ആദ്യമായി പരീക്ഷിക്കുന്നത് പോലും രോഗികളിലാണ്. ഇത് കണ്ടു പിടിക്കാൻ പ്രത്യേകിച്ച് മാർഗം ഇല്ലാത്തത് അഡ്മിറ്റ് ആയ രോഗികൾക്ക് കൊടുക്കുന്ന മരുന്നുകൾ മിക്കവാറും എല്ലാം അതിന്റെ കവർ പൊളിച്ച് നേഴ്സ് കൈകളിൽ വെച്ച് കൊടുക്കുകയാണ് എന്നത് കൊണ്ടാണ്. അല്ലെങ്കിൽ അത് കൊടുത്താൽ പോലും സാധുക്കൾ ആയവർക്കും ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവർക്കും അത് മനസിലാവില്ല. ഒരു ഗുളിക ചിലപ്പോൾ  കിഡ്നിയേ, കരളിനെ പെട്ടെന്ന് ബാധിക്കില്ല പക്ഷെ ലോ ക്വാളിറ്റി മെഡിസിൻ ഒരു കോഴ്സ് കഴിച്ചാൽ പോലും അത് ദീർഘ കാല രോഗങ്ങൾക്ക് വഴി വെയ്ക്കുകയോ ഹാർട്ട്‌ അറ്റാക്ക് ഉണ്ടാക്കുകയോ ചെയ്യും. പല പ്രൈവറ്റ് ആശുപത്രികളിലും ഇത് ഫോളോ ചെയ്യുന്നുണ്ട്. മാക്സ് ഗ്രുപ്പിന്റെ ആശുപത്രികളിൽ പുറമേക്ക് അറിയാതെ പോകുന്ന ഒരു സ്ഥിരം സംഭവം ഉണ്ട്. സർജറി കഴിഞ്ഞു വിജയകരമായി അത് പൂർത്തിയാക്കിയ രോഗി റൂമിൽ എത്തി കഴിഞ്ഞു ഉടനെ ഹൃദയഘാതം വന്നു മരിക്കുന്നു. സർജറി success ആവുകയും ചെയ്യുന്നു. ഇരുപത്തി നാലു മണിക്കൂറിനകം മരിക്കുകയും ചെയ്യുന്നു. അങ്ങനെ മരിച്ചവരിൽ പ്രശസ്തരായ നടന്മാർ പോലുമുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന മറ്റൊരു സത്യം

അതിന്റെ കാരണം ഇതാണ്. അവർ കൊടുക്കുന്ന പരീക്ഷണമരുന്നുകൾ. അത് പരീക്ഷിച്ചു വിജയിക്കുന്നവർ രക്ഷപെട്ടു പോരും. അല്ലാത്തവർ മരണത്തിനു കീഴടങ്ങും

ആശുപത്രിയിൽ വന്ന പിഴവ് എന്ന് തെളിയിക്കാൻ കഴിയില്ല. കാരണം ഇതേ മരുന്ന് മറ്റു ചിലരിൽ വിജയിക്കും ഫലം കാണും അത് അവരുടെ ഭാഗ്യം. പിന്നെ മറ്റൊന്ന് ഇൻജെക്ഷൻസ് അത് ഭൂരിപക്ഷം പേരും ശ്രദ്ധിക്കില്ല. നഴ്സിനെ വിശ്വസിച്ചു ശരീരം ഏൽപ്പിക്കുന്നു

അവിടെയും ഇതേ procedure ആരംഭിച്ചു കഴിഞ്ഞു. ടാബ്ലറ്റ് പോലെ അത് നമ്മുടെ കയ്യിൽ കിട്ടില്ല. അവിടെയും എക്സ്പീരിമെന്റൽ മെഡിസിൻസ്. ഉടനെ ചിലപ്പോൾ സംഭവിച്ചല്ലെങ്കിലും കാലങ്ങൾ കഴിഞ്ഞു മാറാരോഗങ്ങൾ ആയി മഹാരോഗങ്ങൾ ആയി അവ നമ്മെ കീഴ്പ്പെടുത്തും

എമർജൻസി സിറ്റുവേഷൻൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗിക്ക് മരുന്ന് വേഗം എത്തിക്കാൻ ട്രിപ്പ് വഴി കൊടുക്കാറുണ്ട് അതിൽ പോലും ഈ കള്ളത്തരം നടക്കുന്നുണ്ട്

മരുന്ന് മാഫിയ നടത്തുന്ന ഏറ്റവും വലിയ കൊള്ള ആശുപത്രി വഴിയാണ് നടക്കുന്നത്. അതാണ് ഏറ്റവും ശിക്ഷ കൊടുക്കേണ്ടത്. പൊലിയുന്നത് ഒരായിരം നിരപരാധികളുടെ ജീവനും

പണം കൊണ്ട് അവർ അധികാരികളുടെ കണ്ണ് കെട്ടിക്കഴിഞ്ഞു. നിങ്ങളിൽ ആയുസ്സ് ഉള്ളവർ രക്ഷപ്പെടും അത്രേ ഉള്ളു

ഗവണ്മെന്റ് ആശുപത്രികളിൽ സാധാരണ ഇത് കാണില്ല അവിടെ അശ്രദ്ധ കൊണ്ടും ശ്രദ്ധയില്ലായ്‌മ കൊണ്ട് മരുന്ന് മാറിപ്പോയ സംഭവങ്ങൾ അപൂർവമായി ഉണ്ടായേക്കാം പക്ഷെ മരുന്നുകൾ എല്ലാം തന്നെ (മിക്കവാറും ഒന്നും സ്റ്റോക് കാണില്ല അത് വേറെ കാര്യം )

പക്ഷെ ഉള്ള മരുന്നുകൾ  എക്സ്പീരിമെന്റ് ആയിട്ടല്ല അവിടെ ചെയ്യുക. ഇതിന്നും സാധാരണ ജനത്തിന് അറിയില്ല. അവർ ഡോക്ടർമാരെ വിശ്വസിക്കുന്നു. തന്നേ ഇൻജെക്ഷൻ എടുക്കാൻ വരുന്ന നഴ്സ്മാരെ വിശ്വസിക്കുന്നു. അവരുടെ ശരീരം ഒരു പരീക്ഷണ ശാലയാകുന്നത് അവർ അറിയുന്നില്ല

അബോധാവസ്ഥയിൽ കൊണ്ട് വരുന്ന എമർജൻസി കേസുകളിലൊക്കെ അത് പോലെ ആക്‌സിഡന്റ് കേസുകളിലും ഈ മരുന്നുകൾ പരീക്ഷിച്ചു നോക്കാറുണ്ട്. വിജയിച്ചാൽ മെഡിക്കൽ കമ്പനിയുമായി ഒരു ഡീൽ. പരാജയപ്പെട്ടാൽ മരണവുമായി ഒരു ഡീൽ

എല്ലാ സ്വകാര്യ ആശുപത്രിയിലും ഇത് നടക്കുന്നില്ല. പക്ഷെ നടക്കുന്നിടം ഉണ്ട്.

തുടരും

NB :

ഇത് വായിക്കുന്നവർ ഒരു രോഗം വന്നാൽ നമുക്ക് കിട്ടുന്ന മരുന്നുകൾ ഏതെന്നു ഏത് കമ്പനിയുടേതാണെന്ന് അത് നല്ലത് ആണോയെന്ന് കഴിയുമെങ്കിൽ ഉറപ്പ് വരുത്താൻ ശ്രമിക്കുക. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുമ്പോൾ തരുന്ന മരുന്നുകൾ ഇത് പോലെ പറ്റുമെങ്കിൽ അവരോട് തന്നെ ഒന്ന് ചോദിച്ചു നോക്കുക

ഇത് ഏത് കമ്പനി ആണന്നും ഇത് എന്തിനാണെന്നും അത് നമ്മുടെ അവകാശം ആണ് മറുപടി അവർ തരേണ്ടതാണ്. അവർ ചിലപ്പോൾ കളിയാക്കി ചോദിക്കും നിങ്ങൾക്ക് അത് പറഞ്ഞാൽ മനസ്സിലാകുമോ നിങ്ങൾ ഡോക്ടർ ആണോ എന്നൊക്കെ. വിട്ടു കൊടുക്കരുത്. ഒരു മെഡിക്കൽ കമ്പനിയേ പറ്റി പറയാൻ നല്ല ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്ന ആൾക്ക് സാധിക്കും. അത് കൊണ്ട് തരുന്ന മരുന്നുകൾ മുഴുവൻ ഒരു അന്വേഷണവും കൂടാതെ കഴിക്കരുത് ചോദ്യങ്ങൾ ചോദിക്കണം പലപ്പോഴും അത് പ്രാക്ടിക്കൽ അല്ലെങ്കിലും നമ്മൾ ചോദിക്കുന്ന ആ ചോദ്യത്തിൽ അവർ പതറും. എന്തെങ്കിലും സംഭവിച്ചാൽ ഇവരിത് ഇഷ്യൂ ആക്കുമെന്ന് ഉള്ളിൽ ഒരു തോന്നൽ വരും.

നമ്മുടെ സമൂഹത്തിൽ നടക്കുന്നത്  ഇതൊക്കെയാണ്. നമ്മെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മുടെ എങ്കിലും ആരോഗ്യമൊക്കെ നോക്കലാണ്. അത് നോക്കുക. ബാക്കി ദൈവം നോക്കിക്കൊള്ളും

നിങ്ങളുടെ സ്വന്തം അമ്മുസ്