ധ്രുവം, അധ്യായം 84 – എഴുത്ത്: അമ്മു സന്തോഷ്

ടീവി കാണുന്ന അർജുന്റെ അരികിൽ വന്നിരുന്നു ജയറാം. സാധാരണ ടീവി കാണാത്ത ഒരാളാണ്. ഇതെന്താ പെട്ടെന്ന് ബോധോദയം

“എന്താ കാര്യമായിട്ട് ന്യൂസിൽ?” അവൻ ചിരിച്ചു പിന്നെ കണ്ണ് കാണിച്ചു

മാക്സ് ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ചെയർമാൻ ജിതിൻ ജേക്കബിനെ ഇ ഡി റിമാൻഡ് ചെയ്തു

“ഇതെന്താ സംഭവം?”

“കള്ളപ്പണം..അനധികൃത സ്വത്ത്‌ സമ്പാദ്യം ഇതൊക്ക ആവും “

ജയറാം അവനെ സൂക്ഷിച്ചു നോക്കി

“സത്യം പറ ഇതിന്റെ പിന്നിൽ നീ അല്ലെ?”

“അതേ..ദേ ഇതിന്റെ പിന്നിലും ഞാനാണ് “

അവൻ വേറെ ഒരു ചാനെൽ വച്ചു

“വിജിലൻസ് റെയ്ഡ് മാക്സ്  ഹോസ്പിറ്റലിൽ നിന്ന് പിടിച്ചെടുത്തത് ഞെട്ടിക്കുന്ന രേഖകൾ. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മരുന്നു കമ്പനികളുടെ കോടിക്കണക്കിനു രൂപ വിലയുള്ള മരുന്നുകൾ പിടിച്ചെടുത്തു. ഹോസ്പിറ്റലിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ഉള്ള ആവശ്യം കോടതി പരിഗണിക്കുന്നു “

“അർജുൻ?, ഇതൊക്കെ സത്യം ആണോ?”

“പിന്നല്ലാതെ. ദിവസം അവിടെ എത്ര പേര് മരിച്ചു പോകുന്നുണ്ടെന്നോ. പിന്നെ ഓർഗൻ കച്ചവടം. അതും കോടികളുടെ.. എല്ലാം ഇല്ലീഗൽ ആണ്. മുഴുവൻ പുറത്ത് വരും. ഇന്ന് എല്ലാ ചാനലുകാർക്കും നല്ല കൊളു കിട്ടി “

“ഇതൊക്കെ പുറത്ത് കൊണ്ട് വരാൻ നീ എത്ര കോടി മുടക്കി “

“1cr”

“എന്റെ അർജുൻ നിന്നെ സമ്മതിച്ചു..ഒരു കോടി. ഇപ്പൊ നിനക്ക് വിഷമം തോന്നുന്നില്ലെടാ കാശ് പോകുന്നതിൽ “

“എന്തിന്..ഞാൻ അവരുടെ മുഴുവൻ സ്ഥാപനങ്ങളും വാങ്ങും. മാധവത്തോടു ചേർക്കും. കേരളത്തിൽ നമ്പർ വൺ എന്നും മാധവം ആയിരിക്കണം. അച്ഛൻ നോക്കിക്കോ.”

“അപ്പുവേട്ടാ ഓടി വന്നേ ദേ മഞ്ഞക്കിളി..നമ്മുടെ മാവിൽ ഒരു മഞ്ഞക്കിളി. വാ “

വെളിയിൽ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അവൾ

അർജുൻ തിരിഞ്ഞു

“വായോ അത് ഇപ്പൊ പറന്ന് പോം. എന്താ ഭംഗിന്നോ “

അവൻ അവൾക്ക് ഒപ്പം ചെന്നു

“നോക്ക് നോക്ക് കുഞ്ഞിക്കിളി. മൊബൈലിൽ എടുത്തെ “

അവൻ വാത്സല്യത്തോടെ അവളെ ഒന്ന് നോക്കി. പിന്നെ മൊബൈലിൽ അതിന്റെ ഫോട്ടോ എടുത്തു

“ശോ ക്യൂട്ട് “

അവൻ ഒന്ന് മൂളി

“അതേയ് ആ ചേട്ടൻ എന്താ ഡിവോഴ്സ് ആയെ? പിന്നെ ഞാൻ അത് ചോദിക്കാൻ വിട്ട് പോയി “

“അത് കുറച്ചു… എക്സ്ട്രാ മാരിറ്റൽ റിലേഷൻസ് ഉണ്ടായിരുന്നു അവന്. പിന്നെ അതിന്റെ പേരില് ഇഷ്യൂ “

“തല്ലിക്കൊ-ല്ലണം അതാ വേണ്ടത്
കല്യാണം കഴിഞ്ഞു മറ്റേ പണിക്ക് പോവുന്നവനെയൊക്കെ കൊ- ന്നേക്കണം “

അർജുൻ ചിരിച്ചു

“അങ്ങനെ ഡിവോഴ്സ് ആയി. ആയപ്പോൾ അറിഞ്ഞില്ല അവൾ പ്രെഗ്നന്റ് ആയി എന്ന്. പിന്നെ അറിഞ്ഞപ്പോൾ അബോർട്ട് ചെയ്തില്ല. ഇവന് കുറ്റബോധം വിഷമം.. പിന്നെ അങ്ങനെ മോശമായി പോയിട്ടില്ല എന്നാ തോന്നുന്നത്. നീരജ പ്രസവിച്ചു. ഒരു മോള്. ഇപ്പൊ. അവർ രണ്ടും ഫോൺ വിളിക്കാറുണ്ട് മോളെ അവൻ വീഡിയോയിൽ കാട്ടി കൊടുക്കും. സങ്കടം ഉണ്ട്. അച്ഛൻ പറയുന്നത് ഞാൻ ഒന്ന് ട്രൈ ചെയ്താൽ അവർ വീണ്ടും ഒന്നിച്ചു ജീവിക്കും. ഒന്ന് പോയാലോ നീരജയേ കാണാൻ “

“പോകാം.. കാണാം. സംസാരിക്കാം ഒരു ജീവിതം അല്ലെ.. “

അർജുൻ അവളെ ചേർത്ത് പിടിച്ചു. മാറിൽ ചേർന്നിരുന്നിട്ട് അവൾ ഒന്ന് തോണ്ടി

“എന്താ?”

“പക്ഷെ അപ്പുവേട്ടൻ എന്റെ മാത്രാ..എന്റെ മാത്രം “

അവൻ ആ കവിളിൽ അമർത്തി ചുംബിച്ചു

“നിന്നില് മാത്രം ജീവിച്ചു മരിക്കുന്നവനാണ് അർജുൻ “

അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു. ആർക്കും കൊടുക്കില്ല എന്ന പോലെ. അർജുൻ അവളെയും…

നീരജയുടെ ഫ്ലാറ്റ്

അവൾ മോൾക്ക് പാല് കൊടുത്തു ഉറക്കി. അവൾക്ക് ഒരു സഹായിയുണ്ടായിരുന്നു. അടുക്കളയിൽ പാചകത്തിനും ക്‌ളീൻ ചെയ്യാനും. അവർ പച്ചക്കറികൾ വാങ്ങിക്കാനായി പോയി. കാളിംഗ് ബെൽ ശബ്ടിച്ചപ്പോ അവരാണെന്നാണ് കരുതിയത്

അർജുനും കൃഷ്ണയും

അവളുടെ മുഖം വിടർന്നു

“ഇത് വലിയ സർപ്രൈസ് ആയി പോയല്ലോ. വാ വാ. ഇരിക്ക്. ഞാൻ കൃഷ്ണയേ ആദ്യമായി കാണുവാ ട്ടോ
കല്യാണം കഴിഞ്ഞു എന്നറിഞ്ഞു “

കൃഷ്ണ ഒന്ന് ചിരിച്ചു

“അർജുൻ congrats. സെലെക്ഷൻ സൂപ്പർബ് ആയി “

അർജുൻ ഒന്ന് ചിരിച്ചു

“കുഞ്ഞേവിടെ?”കൃഷ്ണ ചോദിച്ചു

“നല്ല ഉറക്കം. രാത്രി അവൾക്ക് കളിയാണ്. പകൽ ആണ് ഉറക്കം.”

“അമ്മയും അച്ഛനും കൂടി വന്നിവിടെ നിൽക്കാൻ പറഞ്ഞു കൂടെ?”

“രണ്ടു പേർക്കും ജോലി ഉണ്ട്. എന്തിനാ വെറുതെ ബുദ്ധിമുട്ട്. ഇപ്പൊ സഹായിക്കാൻ ആളുണ്ട്. ഒരു ചേച്ചി “

പറഞ്ഞതും അവർ സാധനങ്ങൾ  വാങ്ങി വന്നു

“ഇതാണ് ചേച്ചി.. രാത്രിയും പകലും കൂടെ ഉണ്ടാവും “

നീരജ മെല്ലെ ചിരിച്ചു

അത്ര വലിയ സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റ് ആയിരുന്നില്ല അത്. ഒരു സാധാരണ ഫ്ലാറ്റ്

“ദീപു വിളിക്കാറുണ്ട് “

നീരജ മെല്ലെ പറഞ്ഞു

“അവൻ ഓഫീസിൽ പോയി തുടങ്ങി. ക്ഷീണം ഇടയ്ക്കുണ്ട് എന്നാലും ആള് ok. ആണ് “

നീരജ തലയാട്ടി

“മോളെ കാണാൻ എപ്പോഴും വിളിക്കും..അവൾക്കും ഇപ്പൊ അറിയാം..”

“നീരജയ്ക്ക് അവന്റെ കൂടെ പോയി താമസിച്ചു കൂടെ? എല്ലാ മനുഷ്യനും തെറ്റുകൾ വരും. തിരുത്തി കഴിഞ്ഞ ക്ഷമിക്കാം. അങ്ങനെ അല്ലെ?”

അർജുൻ ചോദിച്ചു

“അർജുൻ ഒരു പാട് മാറി..സംസാരത്തിൽ ഒക്കെ നല്ല മിതത്വം വന്നു. നന്നായി “

നീരജ പറഞ്ഞു

“ഞാൻ ചോദിച്ചതിന് ഉത്തരം പറയു “

“ഇപ്പൊ ദീപുവിനോട് ദേഷ്യം ഒന്നും തോന്നുന്നില്ല അർജുൻ. പക്ഷെ ദീപു എന്നെ ഇത് വരെ തിരിച്ചു ക്ഷണിച്ചിട്ടില്ല”

“അവൻ വന്നു വിളിച്ചാൽ വരുമോ?”

നീരജ തലയാട്ടി

“അത് കേട്ടാ മതി. അവന് പേടിയുണ്ട് എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ലല്ലോ. അതാണ്.”

അപ്പോഴേക്കും രണ്ടു ജ്യൂസ്‌ എത്തി. അവർ അത് കുടിച്ചു

കുഞ്ഞുണർന്ന് കരഞ്ഞപ്പോൾ നീരജ പോയി എടുത്തു കൊണ്ട് വന്നു. കൃഷ്ണയുടെ മടിയിൽ വെച്ചു കൊടുത്തു. അവർ കൊണ്ട് വന്ന ഒരു മാലയും രണ്ടു വളകളും കൃഷ്ണ കുഞ്ഞിനെ അണിയിച്ചു

“ദീപുവുമായി പിരിഞ്ഞു കഴിഞ്ഞു വലിയ ഒരു ഡിപ്രെഷൻ കാലം ഉണ്ടായിരുന്നു. ഒരു ദിവസം മരിക്കാൻ തീരുമാനിച്ചു. ഒരു ബ്ലേഡ് എടുത്തു ഞരമ്പ് ചേർത്ത് ഒരു വലി അങ്ങ് കൊടുത്തു. വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ച കൊണ്ട് രക്ഷപെട്ടു. അന്ന് നടത്തിയ ടെസ്റ്റിലാണ് പ്രെഗ്നന്റ് ആണെന്ന് ഞാൻ അറിയുന്നത്. അതാണ് പിന്നെ ജീവിക്കാൻ ഉള്ള പ്രചോദനം.  “

അർജുൻ വേദനയോടെ അത് കേട്ടിരുന്നു. കൃഷ്ണയും

“ഇനിയിപ്പോ ദീപുവിന്റെ ഒപ്പം ജീവിച്ചില്ലെങ്കിലും ഞാൻ സന്തോഷം ആയി ജീവിക്കും. എന്റെ മോള്.. അവൾ മാത്രം മതി എനിക്ക് “

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു. അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു. കുറച്ചു നേരം കൂടി ഇരുന്നിട്ട് അവർ എഴുനേറ്റു

“വന്നല്ലോ ഒത്തിരി സന്തോഷം. ഇനിയും വരണം കേട്ടോ “

പോകാൻ നേരം നീരജ പറഞ്ഞു. അവരെ വാതിൽക്കൽ വരെ വന്നു യാത്ര ആക്കി

തിരിച്ചു പോരുമ്പോൾ കൃഷ്ണ അവന്റെ തോളിലേക് ചാരി

“എന്ത് നല്ല ചേച്ചിയാ അല്ലെ?”

അവൻ ഒന്ന് മൂളി

“ആ ദീപു ചേട്ടൻ ശരിക്കും മാറിയോ അതോ ഉടായിപ്പ് ഉണ്ടൊ?”

“ഇനി ഉടായിപ്പു കാണിച്ചാൽ ഞാൻ അവനെ കൊ- ല്ലും “

“മാറിക്കാണും ഇപ്പൊ വയ്യല്ലോ. ദൈവം ഏതെങ്കിലും വിധത്തിൽ ശിക്ഷിക്കും ഇതിനൊക്കെ കണ്ടില്ലേ?”

അർജുൻ മറുപടി ഒന്നും പറഞ്ഞില്ല

“നമുക്കും ഒരു വർഷം കഴിഞ്ഞു ഒരു വാവ ഒക്കെ വേണം ഇല്ലെ?”

“എനിക്കിപ്പോ തന്നെ ഒരെണ്ണം ഉണ്ട് “

“എന്റെ ദൈവമേ എവിടെ?”

“പോടീ ഞാൻ കുറച്ചു കാവ്യാത്മകമായി പറഞ്ഞതാ “

“ഹോ ഞാൻ പേടിച്ചു പോയി”

“നീയല്ലേ അർജുന്റെ വാവപ്പെണ്ണ്.”

അവൾ ചിരിച്ചു. അവർ രണ്ടും മാത്രം ആയിരുന്നു കാറിൽ. സെക്യൂരിറ്റി പിന്നിലെ കാറിൽ ആയിരുന്നു

“എന്നാ ദീപു ചേട്ടനെ കാണാൻ പോകുന്നെ?”

“നാളെ പോകാം നിന്നെ ഹോസ്പിറ്റലിൽ വിട്ടിട്ട് “

“അപ്പോ ഞാൻ വരണ്ടേ?”

“എന്തിന്? അത് വേണ്ട. മോള് ഹോസ്പിറ്റലിൽ പൊയ്ക്കോ. ഞാൻ വിളിക്കാൻ വരാം “

അവൾ തലയാട്ടി

അർജുന്‌ പണ്ടേ കൂട്ടുകാരെ തന്നേ പരിചയപ്പെടുത്തുന്നത് അത്രേ ഇഷ്ടം അല്ലാന്ന് അവൾക്ക് അറിയാം. അവന്റെ പൊസ്സസ്സീവ്നെസ്സ് കൊണ്ടാണ് അത് എന്നും അവൾക്ക് അറിയാം

“കുശുമ്പൻ “

അവൾ ആ കവിളിൽ നുള്ളി. അവൻ ഒന്ന് നോക്കി

“നോക്കിപ്പേടിപ്പിക്കുന്നോ?” അവൾ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു

“നോക്കിയാൽ പേടിക്കുന്ന ഒരു മൊതല്. ഞാൻ ഇപ്പൊ പേടിച്ചാ ജീവിക്കുന്നെ. ഹല്ല പിന്നെ “

“ഞാൻ വിശ്വസിച്ചു.. സത്യം പറ ലേശം കുശുമ്പ്, ലേശം സ്വാർത്ഥത ലേശം വാശി, ലേശം വയലൻസ് “

“ഞാൻ ഡ്രൈവിംഗ് ലാണെടി പോത്തേ കൊഞ്ചരുത് “

അവൾ ആ തോളിൽ തല ചായ്ച്ചു മിണ്ടാതെ ഇരുന്നു

ദീപു അമ്മ കൊടുത്തകഞ്ഞി ചൂടോടെ കുടിക്കുകയായിരുന്നു. അർജുനെ കണ്ട് അവൻ ചിരിച്ചു

“ഇരിക്കെടാ കഞ്ഞി വേണോ?”

അവൻ വേണ്ട എന്ന് കൈ കാണിച്ചു

“അമ്മയ്ക്ക് സുഖമാണോ?”

“അതേ മോനെ. ഭാര്യേ ഞാൻ കണ്ടിട്ടില്ല കേട്ടോ. എന്താ കൊണ്ട് വരാഞ്ഞത്?”

“അവൾക്ക് ക്ലാസ്സ്‌ ഉണ്ട് “

“എന്നാ ശരി സംസാരിക്ക് “

അമ്മ പാത്രം എടുത്തു കൊണ്ട് പോയി

“നീയും കൃഷ്ണയും നീരജയെ കാണാൻ പോയി ഇല്ലെ?”

“ഉം “

“എന്റെ മോളെ കണ്ടോ? എന്നെ പോലെ ആണോ?”

അർജുൻ അവനെയൊന്ന് നോക്കി

“നല്ല ഭംഗിയാ കാണാൻ. ഒരു റോസാപൂ പോലെ “

“ആണോ വീഡിയോയിൽ ക്ലിയർ അല്ലടാ. എന്റെ ശബ്ദം കേൾക്കുമ്പോൾ അവള് കിടന്നു കുത്തി മറിയും “

“നിനക്ക് അവരെ ഇങ്ങോട്ട് കൊണ്ട് വന്നു കൂടെ? അതോ ഇനി പഴയ പോലെ കണ്ട പെണ്ണുങ്ങൾടേ അടുത്ത് പോകുന്നു എങ്കിൽ വേണ്ട “

“എടാ ഞാൻ അതൊക്കെ എന്നേ നിർത്തി. അവള് പോയതോടെ അതൊക്കെ അവസാനിച്ചു.. ഞാൻ വിളിച്ച അവള് വരുമോ? എനിക്ക് സത്യത്തിൽ ഒരു പേടിയാ “

“വരും. ഞാൻ ചോദിച്ചു അത് ചോദിക്കാൻ കൂടിയ പോയത്. നീ വിളിക്ക് വരും. എന്നിട്ട് കുടുംബം ആയിട്ട് ഹാപ്പി ആയിട്ട് ജീവിക്ക് “

ദീപു നിറഞ്ഞ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു

“ചങ്ങായി നന്നായാൽ ഏതാണ്ട് വേണ്ട എന്ന് പറയുമല്ലോ എന്താ ഡാ?”അവൻ കണ്ണീരിൽ കുതിർന്ന ചിരി ചിരിച്ചു

“തേങ്ങാക്കൊല “

അർജുൻ പൊടുന്നനെ പറഞ്ഞു

ദീപു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു

“കല്യാണം കഴിഞ്ഞു നിന്റെ ഗ്ലാമർ കുറച്ചു കൂടിയോ?”

“പോടാ പോടാ മതി “

ദീപു അവന്റെ കയ്യിൽ പിടിച്ചു

“നിന്റെ വിശേഷം പറ “

അർജുൻ ചെറുതായി തനിക്കും. കൃഷ്ണയ്ക്കും നേരെയുണ്ടായ വധശ്രമത്തെ കുറിച്ച് പറഞ്ഞു

“ഞാൻ ടീവിയിൽ. കണ്ടിരുന്നു. പിന്നെ നിനക്ക് കൃഷ്ണയേ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല എന്ന് തോന്നിയ കൊണ്ട പറയാഞ്ഞത്. നീ ഡീറ്റെയിൽസ് പറ ആരാ എവിടെ ഉള്ളവരാ?”

“മാക്സ് ഗ്രൂപ്പ്‌ ആണ്….നീ കുറച്ചു ബിനാമിയെ റെഡി ആക്കി നിർത്തിക്കോണം. പണി ഉണ്ട്. എനിക്ക് ആവശ്യം വരും..”

“അത് നീ പറയുന്ന ദിവസം റെഡിയാണ്. ഫണ്ട്‌ വേണോ.?”

“ഫണ്ട്‌..?”

“കാശു വേണോന്ന്?”

“ഒറ്റയടിക്ക് ഒരു വലിയ ഇൻവെസ്റ്റ്മെന്റ് ആണ്. നോക്കട്ടെ ഡാഡിയോട് സംസാരിക്കണം..എന്നിട്ട് പറയാം “

“ഒരു 100cr വരെ റെഡി ഉണ്ട് നീ പറഞ്ഞ മതി “

“പറയാം “

“എന്താ പ്ലാൻ?”

“അതും പറയാം ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടെ”

“നീ പറഞ്ഞ മതി ഞാൻ റെഡി ആക്കിക്കൊള്ളാം പിന്നെ ഫൈനൽ മീറ്റിംഗ് നിന്റെ ഒപ്പം ഞാനും നിവിനും ഷെല്ലിയുമുണ്ടാകും ഒറ്റയ്ക്ക് വേണ്ട. നിന്റെ സ്വഭാവം എനിക്ക് അറിയാം അത് കൊണ്ടാ പറഞ്ഞത് “

അർജുൻ ഒന്ന് ചിരിച്ചു

“നിവിനും ഷെല്ലിയും വേണ്ട. ധൈര്യം ഉണ്ടെങ്കിൽ നീ വേണേൽ വന്നോ. വേറെയാരും വേണ്ട.”

“അങ്ങനെ എങ്കിൽ അങ്ങനെ “

അർജുൻ എഴുന്നേറ്റു

“കൃഷ്ണയ്ക്ക് രണ്ടു വരെ ഡ്യൂട്ടി ഉള്ളു. വിളിക്കാൻ ചെല്ലാം ന്ന് പറഞ്ഞിട്ടാ വന്നത്
പോട്ടെ “

അർജുൻ യാത്ര പറഞ്ഞു

“എടാ..”

“ഉം?”

“കൃഷ്ണ എനിക്കിപ്പോ എന്റെ അനിയത്തി ദീപ്തിയെ പോലെയാ.നീ ഒന്നും മനസ്സിൽ വെയ്ക്കരുത് പ്ലീസ്..”

അർജുൻ അവന്റെ തോളിൽ ഒന്ന് തട്ടി

“ഒന്നും കൊണ്ടല്ല സത്യം..നിന്നെ കുറിച്ച് ഞാൻ അങ്ങനെ ധരിച്ചിട്ടുമില്ല..എന്റെ സ്വഭാവം ചീത്തയാ ദീപു.. എനിക്ക് അവളെ അങ്ങനെ..എങ്ങനെ ഞാൻ അത്.. എനിക്ക് അവള് ഒരുപാട് അങ്ങനെ അടുക്കുന്നത് ഒന്നും അത്രേ ഇഷ്ടം അല്ലടാ..പക്ഷെ തീർച്ചയായും നീരജയും കുഞ്ഞും വന്നു കഴിഞ്ഞു ഒരു ദിവസം ഞങ്ങൾ ഒന്നിച്ചു വരും.”

“എന്തൊരു പൊസ്സസ്സീവ് ആണെടാ നീ?”

“അതല്ലേ ചീത്ത സ്വഭാവം എന്ന് പറഞ്ഞത്?”

ദീപു പൊട്ടിച്ചിരിച്ചു

“കുഞ്ഞുങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ മാറുമായിരിക്കും “

അർജുൻ തനിയെ പറഞ്ഞു

“എനിക്ക് പ്രതീക്ഷ ഇല്ല. മോൻ ചെല്ല് “

ദീപു അവനെ ഉന്തി തള്ളി വിട്ടു. പിന്നെ അവൻ പോകുന്നത് ഒരു ചെറു ചിരിയോടെ നോക്കി നിന്നു

തുടരും….