ധ്രുവം, അധ്യായം 65 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ഉറക്കം ഉണരുമ്പോൾ അർജുന്റെ മുഖം കണ്ടു. തൊട്ടരുകിൽ അവളെ നോക്കി കൊണ്ട്…

അവൾ കണ്ണ് പൊത്തി

“എന്തിനാ ഇനി നാണം?”

അവൻ ആ നെറ്റിയിൽ മെല്ലെ ചുംബിച്ചു

“ഇനി നീ കല്യാണത്തിന് തലേന്ന് പോയ മതി. പിറ്റേന്ന് എന്റെ കൂടെ പോരികയും വേണം. നീ പറഞ്ഞത് പോലെ ഹൗസർജൻസി ചെയ്യുമ്പോൾ ഹോസ്റ്റൽ മതി. അതാണ്‌ സേഫ്. നിനക്ക് ഫ്രീ ആകുമ്പോൾ ഞാൻ വന്ന് കൂട്ടി പോരാം. കുറേധികം ബിസിനസ് യാത്രകൾ ഉണ്ട്. ഉടനെ ഇല്ല. ഒരു മാസത്തേക്ക് ഒന്നുമില്ല. നിന്റെ കൂടെയാ ഞാൻ..”

അവൾ അവന്റെ നെഞ്ചിൽ ചേർന്ന് അവൻ പറയുന്നത് കേട്ടു കിടന്നു. ഒന്നും എതിർത്തു പറയാൻ പറ്റുന്നില്ല. വാശി കാണിക്കാൻ പറ്റുന്നില്ല. വീട്ടിൽ പോകണം അവർക്കൊപ്പം നിൽക്കണം എന്നൊന്നും പറയാനും തോന്നുന്നില്ല

അവന്റെ ശബ്ദത്തിന്, അവന്റെ ലാളനകൾക്ക് അവളെ കീഴ്പ്പെടുത്തി കളയാനുള്ള കഴിവ് ഉണ്ടായിരുന്നു. അവൾ സ്നേഹിച്ച പുരുഷൻ. അവൾ വിവാഹം കഴിച്ച പുരുഷൻ. അവളെയാദ്യായി അറിഞ്ഞവൻ…

കൃഷ്ണയ്ക്ക് മറ്റൊന്നും ഓർക്കാൻ കൂടി കഴിഞ്ഞില്ല. മറ്റേല്ലാം അവളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയി. അർജുൻ എന്ന ഒറ്റയാളിലേക്ക് കൃഷ്ണ ഒതുങ്ങിപ്പോയി

അൽപനേരം കഴിഞ്ഞു അർജുൻ ഹോസ്പിറ്റലിൽ പോയി

ജയറാം വന്നപ്പോ കൃഷ്ണ അടുക്കളയിൽ പാചകത്തിലാണ്. അനിലിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്

“എന്താ പരിപാടി?”

“അടപ്രഥമൻ..ഇത് കൂടിയുള്ള. ബാക്കി എല്ലാം കഴിഞ്ഞു. അങ്കിൾ എവിടെ പോയിരുന്നു?”

“ഫ്രണ്ട്സ്ന്റെ വീടുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ക്ഷണം തീർക്കണ്ടേ?”

കൃഷ്ണ പുഞ്ചിരിച്ചു

“എന്താ ഉണ്ടാക്കിയെ വിളമ്പിക്കോ. നന്നായി വിശക്കുന്നു. അർജുൻ എവിടെ?”

“അപ്പുവേട്ടൻ ഹോസ്പിറ്റലിൽ പോയി. എന്തോ മീറ്റിംഗ് ഉണ്ട്. സേവിയേഴ്‌സ് ഗ്രുപ്പോ അങ്ങനെ എന്തോ പറയുന്ന കേട്ടു.

“ഇപ്പൊ വരുമോ?”

“ഇല്ല രാത്രി ആകും. നമുക്ക് കഴിക്കാം. ഞാൻ അപ്പുവേട്ടന് കൊടുത്തു വിട്ടു. പായസം വന്നിട്ട് കുടിച്ചോളാം ന്ന് പറഞ്ഞു “

അവൾ പുഞ്ചിരിച്ചു

ജയറാം അവളെ ശ്രദ്ധിക്കുകയായിരുന്നു. പക്വത വന്ന ഒരു വീട്ടമ്മയേ പോലെ. കുളിച്ചു മുടി തോർത്ത്‌ കൊണ്ട് കെട്ടി വെച്ചിട്ടുണ്ട്. ചമയങ്ങൾ ഇല്ല. ഒരു പൊട്ട് പോലും. പക്ഷെ ഒരു ജ്വാല ആളും പോലെ..

“ഇലയോ?” മേശപ്പുറത്ത് ഇല വെയ്ക്കുമ്പോൾ ജയറാം ചോദിച്ചു

“കണ്ടിട്ടില്ലേ?” അവൾ നിഷ്കളങ്കത അഭിനയിച്ചു

“ഇത് വാഴ എന്ന സസ്യത്തിന്റെ ഇലയാണ്. ഇവിടെ ഒരാളെ കാണുമ്പോൾ ഇടക്ക് അങ്കിളിന് തോന്നാറില്ലേ ആ സസ്യം വെച്ചാൽ മതിയാരുന്നു എന്ന്. ആ അതിന്റെ…”

“അവൻ കേട്ടാ നിന്നെ ശരിയാക്കും കേട്ടോ “

“നല്ല പേടിയുണ്ട് അല്ലെ? പക്ഷെ കൃഷ്ണയ്ക്ക് പേടിയില്ല “

“ഇതൊന്ന് അവന്റെ മുഖത്ത് നോക്കി പറയാമോ?”

കൃഷ്ണ ചമ്മി ചിരിച്ചു

“ഭീ- കരനാണവൻ കൊടും ഭീ- കരൻ”

കൃഷ്ണ പൊട്ടിച്ചിരിച്ചു. ഇലയിൽ അവിയൽ പച്ചടി തോരൻ കിച്ചടി ഒക്കെ നിരന്നു. ചോറിന് മുകളിൽ പരിപ്പ്..പിന്നെ പപ്പടം

“അനിയേട്ടാ കഴിച്ചോട്ടോ,

അവൾ അകത്തു നോക്കി വിളിച്ചു പറഞ്ഞു. അത് ജയറാം ശ്രദ്ധിച്ചു

അനിൽ കഴിക്കുന്നോ ഇല്ലയോ കഴിച്ചോ എന്ന് താൻ ഉൾപ്പെടെ ആരും ഇത് വരെ ശ്രദ്ധിച്ചിട്ടുമില്ല ചോദിച്ചിട്ടുമില്ല

“ഈ അനിയേട്ടൻ എങ്ങനെ ഇവിടെ? കൃഷ്ണ ചോദിച്ചു

“കുറെ വർഷം മുന്നേ ആശുപത്രിയിൽ ഒരു അപകടത്തിൽ പെട്ട് കൊണ്ട് വന്നതാണ് അയാളെ. സുഖമായി കഴിഞ്ഞിട്ടും പോകാത് അയാൾ അവിടെ തന്നെ നിന്നു
ആരുമില്ലാത്ത ഒരാൾ..തന്റെ കാർ വരുമ്പോൾ ഓടി വരും. ആരും പറയാതെ തന്നെ കാർ തുടയ്ക്കും. എന്നിട്ട് മാറിയിരിക്കും. പിന്നെ പോകാൻ നേരവും ഓടി വരും. ഒരു ദിവസം എന്റെ വീട് കണ്ടു പിടിച്ചു. പിന്നെ ഈ ഗേറ്റിന് മുന്നിലായി ഇരിപ്പ്. കഷ്ടം തോന്നി ഒരു ദിവസം ഞാൻ വീട്ടിൽ വിളിച്ചു. എന്തെങ്കിലും ജോലി തരുമോന്നു ചോദിച്ചു. അന്ന് ഇവിടെ സ്ഥിരം കുക്ക് ഉള്ളത് പോയ സമയം ആയിരുന്നു. വെറുതെ ട്രൈ ചെയ്തു നോക്കിയതാ. നല്ലത് ആയിട്ട് തോന്നി. പിന്നെ സ്ഥിരം ആയി. ഇപ്പൊ പന്ത്രണ്ട് വർഷം ആയി..”

“എന്നെ ഇതൊന്നും ചെയ്യാൻ സമ്മതിച്ചില്ല. ഞാൻ പിന്നെ അതിക്രമിച്ചു കേറി ചെയ്തതാ “

“അത് പിന്നെ അയാളുടെ സാമ്രാജ്യം അല്ലെ അടുക്കള. ഈ ഞാൻ പോലും ഒരു ചായ ഇടാൻ കേറിയ മുഖം കറുക്കും. പിന്നെ ഇടയ്ക്ക് കക്ഷി പെങ്ങളെ കാണാൻ പോകും വയനാട്ടിൽ. വർഷത്തിൽ ഒന്നോ രണ്ടോ തവണ. അന്നേരം ആണ് എന്റെ പാചകം..നീ കഴിച്ചു നോക്കണം “

“പിന്നെ വെള്ളം പോലും കുടിക്കത്തില്ലായിരിക്കും “

ഒന്ന് നോക്കിയിരുന്നിട്ട് ജയറാം ഉറക്കെ ചിരിച്ചു

“ഇതിനൊക്കെ ഇത്രയും ചിരിക്കാമോ സ്നേഹം കൊണ്ട് കുറച്ചു കൂടുതൽ ചിരിച്ചതാവും അല്ലെ?”

ജയറാം വീണ്ടും ചിരിച്ചു

“കറികൾ എങ്ങനെ എന്ന് പറ?”

“ഉഗ്രൻ…പറയാനുണ്ടോ. നല്ല രുചിയുണ്ട്. എന്ന് വെച്ച് ഇനി അടുക്കളയിൽ കേറണ്ട. അയാളെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട “

കൃഷ്ണ പുഞ്ചിരിച്ചു

ഭക്ഷണം കഴിഞ്ഞവർ പൂമുഖത്ത് പോയിരുന്നു. ഗേറ്റിലെ സെക്യൂരിറ്റി ഫോൺ ചെയ്ത് എന്തോ ചോദിക്കുന്നു. ജയറാം കടത്തി വിടാൻ പറയുന്നുണ്ട്

ഒരു കാർ

“സർ, ഇത് അർജുൻ സർ ഓർഡർ ചെയ്തതാണ്. മാഡം ഇഷ്ടം ഉള്ളത് സെലക്ട്‌ ചെയ്തിട്ട് പറയാൻ പറഞ്ഞു “

കൃഷ്ണ കണ്ണ് മിഴിച്ചു പോയി. എന്താ സംഭവം എന്ന് അവൾക്ക് മനസിലായില്ല. അവർ അകത്തേക്ക് വന്നു. ഡ്രെസ്സുകൾ ആയിരുന്നു അത്. അവൾ ജയറാമിനെ ഒന്ന് നോക്കി

“മോള്ക്ക് ഇഷ്ടം ആയത് എടുക്ക്.”

അവൾ ഓരോന്നും നോക്കി. ഏറ്റവും പുതിയ ഫാഷനുകൾ. ഭംഗിയുള്ളവനല്ല വിലയുള്ളത്. അവൾക്ക് ഒരു മടി തോന്നി.

ഭയങ്കര വിലയാ അവൾ ജയറാമിന്റെ ചെവിയിൽ പറഞ്ഞു

“അവനെ സംബന്ധിച്ച് ഇത് ചീപ്പ് ആണ്. മോളെടുത്തോ.”

“അങ്കിൾ ഹെല്പ് ചെയ്യ്. പ്ലീസ് “

അവർ രണ്ടു പേരും കൂടി തിരഞ്ഞെടുത്തു..അത് കുറെയധികം ഉണ്ടായിരുന്നു. വീട്ടിൽ ഇടാനുള്ളത്. പുറത്ത് പോകുമ്പോൾ ഇടാൻ ഉള്ളത്. ഫങ്ക്ഷന് ധരിക്കാനുള്ളത്. സാരികൾ

“കുറച്ചു മതി ” അവൾ ജയറാമിന്റെ കാതിൽ പറഞ്ഞു

“കുറച്ചു എടുത്താൽ നാളെയും വരും. അതാണ് അവന്റെ സ്വഭാവം. കൂടുതൽ എടുത്തോ…”

അവൾ ഓരോന്നും നോക്കി. ഇഷ്ടം ഉള്ളത്…തിരഞ്ഞെടുത്തു

“ഓർണമെൻറ്സ് കൂടി സെലക്ട്‌ ചെയ്തെങ്കിൽ ഞങ്ങൾക്ക് പോകാമായിരുന്നു “

അവൾക്ക് മുന്നിൽ ആഭരണങ്ങൾ നിരന്നു

“ഇത് എന്തിനാ. ഞാൻ ഇതൊന്നും ഇടില്ല “

അവൾ അങ്കിളിന്റെ കയ്യിൽ പിടിച്ചു

“കല്യാണത്തിന് ഉള്ളതാ
അടുത്ത ആഴ്ച..അതായിരിക്കും അവന്റെയുള്ളിൽ.”

“ഈശ്വര ഇതൊന്നും വേണ്ട. ഞാൻ ഒന്ന് വിളിക്കട്ടെ “

അവൾ ഫോണുമായി മുറിയിൽ പോയി

“തിരക്കാ കൃഷ്ണ. പിന്നെ വിളിക്കാം”

“അല്ല ഒരാൾ ആഭരണങ്ങൾ..”

“നീ സെലക്ട്‌ ചെയ്യ്. ഇനി വിളിക്കരുത്. മീറ്റിംഗ് ആണ് “

കാൾ കട്ട്‌ ആയി. ഇതിനെ ഒരിടി കൊടുത്താലോ. അവൾക്ക് ദേഷ്യം വന്നു. ഇനി വിളിക്കരുത് എന്ന്. എന്തൊരു മുരടൻ ദൈവമേ

അവൾ ഹാളിലേക്ക് വന്നു

“അങ്കിളേ പ്ലീസ് ഇതൊന്നും എനിക്ക് അറിഞ്ഞൂടാ..അങ്കിൾ സെലക്ട്‌ ചെയ്യ്. ഞാൻ അത് ഇട്ടോളാം “

ജയറാം തന്നെ സെലക്ട്‌ ചെയ്തു. ഓരോന്ന് അവളുടെ കഴുത്തിൽ വെച്ച് ഭംഗി നോക്കി. വസ്ത്രങ്ങളും ആഭരണങ്ങളും സെലക്ട്‌ ചെയ്തു കഴിഞ്ഞപ്പോ അവർ നന്ദി പറഞ്ഞു പോയി

“ഇതൊക്കെ കൊണ്ട് അകത്തു വെച്ചിട്ട് വാ “

അവൾ അത് അനുസരിച്ചു

“എപ്പോ വരുമായിരിക്കും? എന്നെ വീട്ടിൽ കൊണ്ട് വിടുമോ ആവോ? അതോ ഞാൻ തന്നെ പോയാലോ”

“അവൻ പൊക്കോളാൻ പറഞ്ഞിരുന്നോ?”

“ഇല്ലാ. പോകണ്ടാന്നാ പറഞ്ഞെ, എന്നാലും മോശമല്ലേ അങ്കിളേ. അടുത്ത ആഴ്ച കഴിഞ്ഞ വരാല്ലോ “

“എന്റെ പൊന്ന് കുഞ്ഞേ അവൻ അങ്ങനെ പറഞ്ഞെങ്കിൽ ഇവിടെ നിന്നോണം. ഇല്ലെ രാത്രി വീട്ടിൽ വന്നു വിളിച്ചോണ്ട് പോരും നാണക്കേട് ആർക്കാ. നാട്ടുകാർ മുഴുവൻ അറിയുകയും ചെയ്യും. ഇവന് നാട് നാട്ടുകാര് ഒന്നുമില്ല. നമുക്ക് അതാണോ?”

കൃഷ്ണ പൊട്ടിച്ചിരിച്ചു

“ആക്ച്വലി ഒരു ഡൌട്ട്. ഈ സാധനത്തിനെ പ്രസവിച്ച സമയത്ത് ആശുപത്രിയിൽ വെച്ചെങ്ങാൻ മാറി പോയതാണോ? അല്ല അങ്ങനെ ഒരു പോസ്സിബിലിറ്റി ഉണ്ടായിക്കൂടായ്കയില്ല. ഒരു തരത്തിലും ചേർച്ച ഇല്ലല്ലോ അങ്കിളിന്റെ സ്വഭാവമായിട്ട് “

ജയറാം ചിരിച്ചു പോയി

“അന്ന് ആശുപത്രിയിൽ ഒറ്റ ഡെലിവറിയേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് സംഭവം എന്റെ തന്നെയാ. പിന്നെ സ്വഭാവം മോള് അന്ന് ഡാഡിയെ കണ്ടില്ലേ?”

“ഉം “

“അന്ന് കണ്ടപ്പോ എന്ത് തോന്നി?”

“പാവം “

“ഇവന്റെ bap ka bap ആണ് സ്വഭാവത്തിലും..ടെറർ..ആ കറക്റ്റ് സ്വഭാവം ആണ് എന്റെ മോന്. ഒരു ചെറിയ വ്യത്യാസം എന്താ ന്ന് വെച്ചാൽ അച്ഛന് വയലൻസില്ല. ചാണക്യ തന്ത്രമാണ് കൂടുതൽ. ഇവന് അത് കൂടിയുണ്ട്.. എന്റെ മോൾക്ക് ശരിക്കും അറിയോ ഈ കക്ഷിയെ…”

“കുറച്ചൊക്കെ. നാലഞ്ച് വർഷം ആയില്ലേ..കൈ വെട്ടിയതൊക്കെ ഈയിടെ ആണ് അറിഞ്ഞത്. എന്റെ തല മരവിച്ചു പോയി “

“ബെസ്റ്റ്…ഞാൻ ബോധം കെട്ട് കിടന്നത് കൊണ്ടാ ഒന്നുടെ ബോധം കെടാഞ്ഞത്. അറിഞ്ഞപ്പോൾ നല്ല വഴക്ക് പറഞ്ഞു. മിണ്ടാതെ നിന്നു കേട്ടേച്ചു പോയി. അടുത്ത പോക്രിത്തരം ചെയ്യാൻ. അന്ന് ഉണ്ടായത് ശരിക്കും planned അറ്റാക്ക് ആയിരുന്നു. നോക്കിയിരുന്നു ആക്രമിക്കുക
ഹോസ്പിറ്റലിനെ…വേറെ ഗ്രുപ്പുകാരായിരുന്നു അതിന്റെ പിന്നിൽ. കേരളത്തിൽ ഏറ്റവും വലിയ ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ഇത് വരെ മാക്സ് എന്ന ഗ്രുപ്പ് ആണ്. അവർക്ക് എട്ട് ജില്ലകളിൽ ഹോസ്പിറ്റൽ ഉണ്ട്. പക്ഷെ നമുക്ക് ചെന്നൈയിൽ, ബാംഗ്ലൂർ, മുംബൈ ഒക്കെയുണ്ട്. ഇപ്പൊ കൊച്ചി, വയനാട്, ആലപ്പുഴ, കോഴിക്കോട് അവിടെയുള്ള ഹോസ്പിറ്റൽ ഗ്രുപ്പ് ആണ് സേവിയേഴ്‌സ്. അതാണ് ഇന്ന് അർജുൻ സൈൻ ചെയ്യാൻ പോയ പുതിയ കോൺട്രാക്ട്. അത് അവൻ വാങ്ങുന്നു.”

കൃഷ്ണ അന്തം വിട്ടിരിക്കുകയാണ്

“അപ്പൊ നിലവിൽ നമ്മൾ അവരെ മറികടക്കും. എഴുപത് വർഷമായി ഈ മേഖലയിൽ ഉള്ളവരാണവർ. സ്വാഭാവികം ആയും പുതിയ ആൾക്കാർ വരുമ്പോൾ ഒരു ഈഗോ അല്ലെങ്കിൽ മത്സരം ഒക്കെ ഉണ്ടാവും. ഇത് പക്ഷെ വെറുതെ ഒരു മത്സരമൊന്നുമല്ല. അർജുൻ അവരുടെ ടാർജറ്റ് ആണ്. കാരണം അവനാണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ. ഡാഡിയുണ്ട്. പിന്നെ കുറെയധികം വിശ്വസ്ഥർ ഉണ്ട്. അനുപമയുടെ അനിയത്തി ദീപ, അവരുടെ ഫുൾ ഫാമിലി ഒക്കെ ഈ ബിസിനസുകളിൽ ഇൻവോൾവ്ഡ് ആണ്. ചെന്നൈയിൽ ഡാഡി. ബാംഗ്ലൂർ അനുപമയുടെ ഫാമിലി. മുംബൈയിൽ എന്റെ ഫ്രണ്ട്സ്…എന്റെ കൂടെ പഠിച്ചവർ. അവരുടെ ഒരു ഗ്രൂപ്പ്‌ ആണ്. അതിന്റെ ഷെയർ ഹോൾഡേഴ്‌സ്. കേരളത്തിൽ മുഴുവൻ കണ്ട്രോൾ അർജുൻ. അതായത് അവരുടെ ശത്രു ആണ് അർജുൻ എന്ന് “

അവളുടെ മുഖത്ത് പേടി വന്നു

“അയ്യോ എന്റെ മോള് പേടിക്കണ്ട. അർജുൻ കാരണം അവർ എന്താകും എന്ന് ഒരു പേടിയെ എനിക്കുള്ളൂ. അർജുനെ ആരുമൊന്നും ചെയ്യില്ല കൃഷ്ണ. അതിന് ഒത്തിരി കാരണങ്ങൾ ഉണ്ട്. അവന്റെ സെക്യൂരിറ്റി ടീം. പിന്നെ അവന്റെ ഫ്രണ്ട്സ് എല്ലാ ജില്ലകളിലും ഉണ്ട്..പിന്നെ എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് കൊട്ടേഷൻ ടീമുമായി ബന്ധം ഉണ്ടെന്ന്. എന്തോ എനിക്ക് അത് അത്രേ വിശ്വാസം പോരാ.”

“ചുരുക്കത്തിൽ ഞാൻ അറിയാതെ തന്നെ ഞാൻ അധോലോകത്തിൽ ജീവിക്കുകയാല്ലെ “

ജയറാമിന് ആ ചിരിയും മുഖം കണ്ടു പാവം തോന്നി

“മോള് പേടിക്കണ്ട. അർജുൻ സ്നേഹിക്കുന്ന രണ്ടു പേരേയുള്ളു ഈ ഭൂമിയിൽ. അത് നമ്മൾ രണ്ടു പേരാണ്. നമ്മെ രണ്ടു പേരെയും അവൻ എപ്പോഴും സുരക്ഷിതരാക്കും. അത് അവൻ നോക്കിക്കോളും. ഇപ്പൊ മോളെ ഇവിടെ നിർത്തുന്നത് തന്നെ അത് കൊണ്ടാ. അർജുൻ മാരീഡ് ആയി എന്നുള്ള വാർത്ത എല്ലാരും അറിഞ്ഞു കഴിഞ്ഞു. നിന്നെയും ആൾക്കാർ അറിഞ്ഞു കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇനി മുതൽ നിനക്കും സെക്യൂരിറ്റി ഉണ്ടാകും.”

“അയ്യേ..എനിക്കെങ്ങും വേണ്ട. ദൈവമേ ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതിനൊന്നും സമ്മതിക്കുകേലയിരുന്നു “

“ഇനിയിപ്പോ അത് പറഞ്ഞിട്ട് ഒരു കാര്യോമില്ല മോളെ. അനുഭവിച്ചോ”

“അങ്കിളേ ” അവൾ ചിണുങ്ങി

“റിസൾട്ട്‌ ഉടനെ വരില്ലേ?”

“രണ്ടു മാസം ഉണ്ട് “

“അപ്പൊ ഫ്രീ ആണ് “

“ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞു..ഒത്തിരി കെഞ്ചിയപ്പോ ഒരാഴ്ച ഫ്രീ ആക്കി…അത് കഴിഞ്ഞു പോകണം. എന്റെ ബലമായസംശയം എന്നെ ജോലി എടുപ്പിക്കാൻ ആണോ കല്യാണം കഴിച്ചതെന്നാ “

ജയറാം പൊട്ടിച്ചിരിച്ചു പോയി

അർജുന്റെ കാർ മുറ്റത്തു വന്നപ്പോൾ അവൾ എഴുന്നേറ്റു

“അച്ഛൻ എന്താ ഹോസ്പിറ്റലിൽ വരാഞ്ഞത്?”

“അത് ശരി. എടാ ഞാൻ നിന്റെ അച്ഛൻ അല്ലെ ഒരു ദിവസം ലീവ് വേണ്ടേ?”

അവൻ അവളെയൊന്ന് നോക്കി

“നീ ഇത് കണ്ടു പഠിക്കണ്ട കേട്ടോ “

അവൾ മുഖം കൂർപ്പിച്ചു. അർജുൻ അകത്തേക്ക് പോയി

അവൾ അടുക്കളയിൽ ചെന്നു ഒരു കപ്പിൽ പായസം എടുത്തു. അവൻ കുളിച്ചു വേഷം മാറി വന്നപ്പോൾ അത് കൊടുത്തു

“നീ ഉണ്ടാക്കിയതാ?”

“ഉം “

“നല്ലതാണല്ലോ. നീ കഴിച്ചോ?”

“ഇത് കഴിച്ചില്ല. എടുത്തിട്ട് വരാം “

അവൻ അവളുടെ കൈ പിടിച്ചു നിർത്തി

“ഇത് മതി..” അർജുൻ അത് അവൾക്ക് കൊടുത്തു

“ഇത്തിരിയെ കഴിച്ചുള്ളൂ ല്ലോ ഇഷ്ടയില്ലേ?”

“ഇഷ്ടയല്ലോ. പക്ഷെ മധുരം കുറച്ചു കുറവാ “

അവൻ അവളെ അടുപ്പിച്ചു നിർത്തി

“മോള് കഴിച്ചു നോക്കിക്കേ “

അവൾ ഒരു സ്പൂൺ വായിൽ വെച്ചു

“ഉണ്ടല്ലോ “

“ഉണ്ടൊ?”

“ആ “

അവൻ പെട്ടെന്നവളെ തിരിച്ചു നിർത്തി വായോട് വാ ചേർത്തു. നാവുകൾ കൂട്ടിപിണഞ്ഞു. പായസം മെല്ലെ നുണഞ്ഞിറക്കി

“കറക്റ്റ് ആണ് മധുരം ഉണ്ട് “

കൃഷ്ണ ടേബിളിൽ മുറുകെ പിടിച്ചു

അവളുടെ കയ്യിൽ ഇരുന്ന കപ്പ് കിലുകിലാന്ന് വിറയ്ക്കുന്നത് കണ്ടു അർജുൻ അത് വാങ്ങി

“ഉം കഴിക്ക് “

അവൻ നീട്ടിയ മധുരത്തിനായി അവൾ വാ തുറന്നു. ഓരോ തവണയും അതാവർത്തിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ കൃഷ്ണയേ കോരിയെടുത്തു അർജുൻ. ചുംബനങ്ങളുടെ തീക്കാറ്റ് വീശിതുടങ്ങി . അവന്റെ ആവേശത്തിന്റെ ദ്രുത താളത്തിൽ കൃഷ്ണ തളർന്നു പോയി. അവളവനെ ബലമില്ലാതെ അമർത്തി പിടിച്ചു. ഒടുവിൽ കാറ്റ് അവസാനിച്ചു

അർജുൻ അവളെ നോക്കിക്കൊണ്ടിരുന്നു. പാതിയടഞ്ഞ കണ്ണുകൾ. ചുവപ്പ് നിറമായ മുഖം. അവൻ ഒരുമ്മ കൂടി കൊടുത്തിട്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു

“കൃഷ്ണ?”

“ഉം “

“ഒന്നുല്ല….”

“പറയ് “

“എന്തിനെങ്കിലും ദേഷ്യം ഉണ്ടൊ എന്നോട്”

“ഊഹും “

“പഴയ ഒന്നുമൊന്നും ഉള്ളിൽ ഉണ്ടാവണ്ട. ഒന്നും. ഇനിയുള്ള ജീവിതം നിന്റെയൊപ്പമാണ്. നീ എന്ന പെണ്ണ് മാത്രേ ഉണ്ടാകു..മരണം വരെ. വാക്ക് “

കൃഷ്ണ ആ നെഞ്ചിൽ അമർത്തി ചുംബിച്ചു

“കഴിക്കണ്ടേ വിശക്കുന്നില്ലേ?”

“വന്നപ്പോൾ ഭയങ്കര വിശപ്പായിരുന്നു. ഇപ്പൊ ദേ ഒട്ടുമില്ല…”

“അങ്കിളിന് വിശക്കും..”

“ഉം. നിനക്ക് വിശക്കുന്നോ”

“ഇല്ല…ഞാൻ കഴിച്ചല്ലോ പായസം”

അവനൊരു കള്ളച്ചിരി ചിരിച്ചു

“ഞാനല്ലേ കഴിച്ചത്?”

കൃഷ്ണ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി വട്ടം കെട്ടിപ്പിടിച്ചു

“ഇനിയെന്റെ മോള് കല്യാണത്തിന് തലേന്ന് പോയ മതി. എത്ര വർഷം ആയി ഞാൻ ഒറ്റയ്ക്ക്…ഉം?”

അവൾ തലയാട്ടി

“ഇവിടെ നിന്നാ മതി. ഇവിടെ ആകുമ്പോൾ അച്ഛൻ ഉണ്ട്. എത്ര കാലമായി തനിച്ച്..പാവം..ഞാൻ ഒരിക്കൽ സെക്കന്റ്‌ മാര്യേജ് നെ കുറിച്ച് സംസാരിച്ചു. കൊ- ന്നില്ല എന്നേയുള്ളു “

“അങ്കിൾ അതൊന്നും ചെയ്യില്ല എന്നാ തോന്നണേ “

“നമ്മുടെ ഡോക്ടർ ദുർഗക്ക് അച്ഛനെ വലിയ ഇഷ്ടാണ് “

“ങ്ങേ?”.കൃഷ്ണ ഞെട്ടി

“ആക്ച്വലി അമ്മയും ആന്റിയും ഒന്നിച്ചു പഠിച്ചവരാണ്. ഇവര് മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു. അച്ഛന്റെ ജൂനിയർസ് ആയിരുന്നു. അച്ഛന്റെ ലവ് മാര്യേജ് ഒന്നുമായിരുന്നില്ല. പ്രൊപോസൽ വന്നു. നടന്നു. പക്ഷെ സത്യത്തിൽ പാവം ദുർഗ ആന്റിയാ അച്ഛനെ സ്നേഹിച്ചത്. അച്ഛൻ അറിഞ്ഞില്ല. ദുർഗ ആന്റി കല്യാണം കഴിച്ചുമില്ല. പിന്നെ വർഷങ്ങൾ കഴിഞ്ഞു ഞാൻ ഈ ഹോസ്പിറ്റലിൽ വന്നപ്പോൾ അച്ഛൻ എന്റെ ഒപ്പം വന്നു. പുറകെ ദുർഗ ആന്റിയും വന്നു. അച്ഛന് ഈ കഥ ഒക്കെ അറിയാം. പക്ഷെ പ്രോത്സാഹിപ്പിക്കില്ല. എന്നോട് പറഞ്ഞത് ഇവരുടെ ഒരു കോമൺ ഫ്രണ്ട് ആണ്. ഞാൻ അന്ന് അച്ഛൻ വഴക്ക് പറഞ്ഞതിന് ശേഷം ഇത് ചോദിച്ചിട്ടുമില്ല.”

കൃഷ്ണയ്ക്ക് വേദന തോന്നി

ദുർഗ…

ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നോ. അറിയാതെ പോകുന്ന എത്ര പ്രണയ നോവുകൾ? പാവം

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *