എം എൽ എ സനൽ കുമാറിന്റെ വീട്…
സനൽ കുമാർ പോലീസ് ഓഫീസറെ നോക്കി. പുതിയ പോലീസ് ഓഫീസർ ആയിരുന്നു അയാൾ. പേര് ജോർജ് ജേക്കബ്. എബ്രഹാം മാത്യു ട്രാൻസ്ഫർ ആയി പോയി
അയാൾ വന്നിട്ട് ആദ്യം ചെയ്തത് പ്രവീണിന്റെ ആക്സിഡന്റ് നെ കുറിച്ച് ഉള്ള അന്വേഷണം ആയിരുന്നു. സനൽ കുമാറിനോട് പണ്ടേ കൂറുള്ള വിശ്വസ്ഥൻ ആയിരുന്നു അയാൾ. ആക്സിഡന്റ് റിയൽ അല്ലെന്ന് അയാൾക്ക് പെട്ടെന്ന് മനസിലായി. ജാമ്യത്തിൽ പോയ ഡ്രൈവർ പിന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അയാളെ പിന്നീട് കണ്ടു കിട്ടിയിട്ടുമില്ല. ആ ഐഡി തന്നെ റിയൽ അല്ലായിരുന്നു. അയാൾ ആ വിവരം പറഞ്ഞു
“അപ്പൊ ആ ഐഡിയിൽ ആളില്ല”
“ഇല്ല ഫേക്ക് “
“അപ്പൊ പണിയാ,
“yes… “
“പഴയ പോലീസ് ഒരു പേടിത്തൊണ്ടൻ ആയിരുന്നു. എന്നെ കുറേ ഉപദേശിച്ചു..ഇത് അവൻ ചെയ്തതായിരിക്കും, അർജുൻ. വേറെ ആർക്ക് എന്റെ മോനോട് വൈരാഗ്യം?”
“പക്ഷെ തെളിവില്ല “
“തെളിവ് കിട്ടും. ഒന്നുടെ ആ പെണ്ണിനെ ഒന്ന് തൊട്ടാ മതി. അവൻ ആണെങ്കിൽ അവൻ റിയാക്ട് ചെയ്യും. ഏതെങ്കിലും പോലീസ് കേസ്, കള്ളകേസ് അതൊന്ന് വെച്ച് പണിയു “
“പക്ഷെ നാളെ അവരുടെ കല്യാണമാണ്. ഞാൻ അന്വേഷിച്ചു. പിന്നെ തൊടാൻ പറ്റില്ല. അവന്റെ ഭാര്യ ആയിക്കഴിഞ്ഞാ അറിയാമല്ലോ. സെക്യൂരിറ്റി കാണും “
“നാളെയല്ലേ കല്യാണം? ഇന്ന് ഉണ്ടല്ലോ. നാളെ ആ കല്യാണം നടക്കണ്ട…”
സനൽ നെറ്റിയിൽ തടവി
“തനിക്ക് പ്രൊമോഷൻ…പിന്നെ താൻ പറയുന്ന കാശ്…”
“പ്രശ്നം ആകും. എന്ത് കേസ് എടുക്കാൻ ആണ് സർ…അതൊക്കെ ഹൈ റിസ്ക് ആണ്. പ്രത്യേകിച്ച് അർജുൻ. ഞാൻ അന്വേഷിച്ചു. വലിയ പാടാണ് സാറെ. കൊട്ടേഷൻ കൊടുത്താലോ. എന്റെ കയ്യിൽ ആളുണ്ട് “
“ഉണ്ട. തിരുവനന്തപുരത്തെ മെയിൻ കൊട്ടേഷൻ ടീം തന്നെ അവന്റെയാ, കൊട്ടേഷൻ പോലും…ആ പെണ്ണിപ്പോ എവിടെ ഉണ്ടെന്ന് അറിയണം. അല്ലെങ്കിൽ അവളുടെ വീട്ടുകാരാണെങ്കിലും മതി. ആ കല്യാണം നടക്കരുത്. അതിന് എന്താ വഴി?”
“സർ പറഞ്ഞ രണ്ടാമത്തെ കാര്യം നടക്കും. വീട്ടുകാരെ…ഒന്ന് തൊട്ട് നോക്കാം. പക്ഷെ സാറെ സർ ഏറ്റോണം…എന്റെ ഭാര്യ മക്കൾ..കുടുംബം..”
“ഞാൻ ഏറ്റു. പിന്നെ കൈ വാക്കിന് കിട്ടുകയാണെങ്കിൽ അവളെ ചവിട്ടി നടു തളർത്തിയേക്ക്. എണീറ്റു നടക്കരുത് ഇനി അവൾ “
“അത് ഞാൻ ഏറ്റു “
അയാൾ പോയി
കൃഷ്ണയുടെ വീട്…
ചെറിയ ഒരു ചായ സൽക്കാരം ഉണ്ടായിരുന്നു. കൃഷ്ണ നാട്ടുകാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി കൊടുത്തു.
ഇതെന്താ ഇത്രയും പെട്ടെന്ന്…?നേരത്തെ നടത്തിയത് പറയാഞ്ഞതെന്ത്? എത്ര വർഷം ആയി തുടങ്ങിയിട്ട്?
അങ്ങനെ പലതും
പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്ന് നിന്നപ്പോൾ ആൾക്കാർ പരിഭ്രാന്തരായി
“ആരാ രമേശൻ?”
രമേശൻ അമ്പരപ്പോടെ പുറത്തേക്ക് വന്നു
“ഒരു പരാതി കിട്ടിയിട്ടുണ്ട്. സ്റ്റേഷൻ വരെ വരണം “
ആ സാധു ഭയന്ന് പോയി
“എന്ത് പരാതി?”
കൃഷ്ണ മുന്നോട്ട് വന്നു
“അത് നിന്നോട് പറയണ്ട കാര്യം ഇല്ല. വന്നു വണ്ടിയിൽ കയറട..”
“എടാ പോടാന്നു വിളിക്കാതെ കുറച്ചു മര്യാദ കാണിക്ക് സാറെ.”
അവൾ ചൂണ്ട് വിരൽ ഉയർത്തി. അർജുന്റെ ഫോൺ ബെൽ അടിച്ചു
“സാറെ പോലീസ് ആ മോളുടെ വീട്ടിലോട്ട് പോയിട്ടുണ്ട്. പോലീസ് ആയത് കൊണ്ട് ഞങ്ങൾക്ക് ഇടപെടാൻ വയ്യ.
എന്തോ കുഴപ്പം ഉണ്ട്.” അജിയായിരുന്നു ഫോണിൽ
അർജുൻ ഫോൺ കട്ട് ചെയ്തു
പോലീസ്…? കൃഷ്ണയുടെ വീട്ടിൽ?
അവൻ ഫോൺ എടുത്തു ഐജിയുടെ നമ്പർ ഡയൽ ചെയ്തു
കൃഷ്ണ അച്ഛന്റെ മുന്നിൽ കയറി നിന്നു
“എന്ത് പരാതി ആരുടെ പരാതി..പറഞ്ഞിട്ട് പോയ മതി “
“മോള് കൊച്ചല്ലേ അങ്ങോട്ട് മാറി നിൽക്ക്..പരാതി എന്താന്ന് സ്റ്റേഷനിൽ ചെന്നിട് പറയാം “
“അത് നടക്കില്ല സാറെ “
നാട്ടുകാർ ഇളകി
“ഈ കൊച്ചിന്റെ കല്യാണം ആണ് നാളെ. ഇത് ഇവളുടെ അച്ഛനാ..കൊണ്ട് പോകുന്ന കാര്യം ചിന്തിക്കേണ്ട “
പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്കിനിടയിൽ കൃഷ്ണ കല്ലിൽ മുഖം അടിച്ച് വീണു. മനഃപൂർവം ജോർജ് ചെയ്തതായിരുന്നത്. അവളെ അയാൾ കൈ കൊണ്ട് ചുഴറ്റി ഒരേറു വെച്ച് കൊടുത്തു. അയാളെ പോലൊരു ആജാനബാഹുവിന് കൃഷ്ണ നിസാരമായിരുന്നു. എന്നിട്ടും കലി തീരാഞ്ഞവളുടെ നടുവിന് ബൂട്സ് ഇട്ട കാല് കൊണ്ട് രണ്ടു ചവിട്ട് കൂടി കൊടുത്തു. കൃഷ്ണ അലറി കരഞ്ഞു പോയി
“സാറെ ഐ ജിയുടെ കാൾ “
ഒരു പോലീസ്കാരൻ സർക്കിളിനു ഫോൺ കൊടുത്തു
“എന്താടോ അവിടെ?”
“സാറെ ഈ രമേശൻ എന്നയാളിന് എതിരായി ഒരു പരാതി ഉണ്ട് “
“എന്ത് പരാതി?”
“അയാള് വെള്ളം അടിച്ചു ഒരുത്തനെ തല്ലി “
“കൊ- ന്നില്ലലോ “
“ഇല്ല സർ “
“സ്ഥലം കാലിയാക്കടോ വേഗം.”
“സർ “
പോലീസ് ജീപ്പ് അകന്നു പോയപ്പോൾ രമേശൻ ഓടി വന്നു കൃഷ്ണയേ കെട്ടിപിടിച്ചു
“സത്യമായും മോളെ അച്ഛൻ മദ്യപിച്ച് ആരെയും അടിച്ചിട്ടില്ല. എന്റെ പൊന്നുമോളുടെ കല്യാണം നടക്കുമ്പോൾ അച്ഛൻ അങ്ങനെ ചെയ്യുമോ”
കൃഷ്ണ കണ്ണ് തുടച്ചു
“എനിക്ക് അറിഞ്ഞൂടെ കള്ളം ആണെന്ന്.. എന്റെ അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം.”
“എന്റെ കുഞ്ഞിന്റെ നെറ്റി മുറിഞ്ഞല്ലോ ദൈവമേ ചോര “
കൃഷ്ണയ്ക്ക് എണീറ്റു നിൽക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല. ലത അവളുടെ നടുവിന് തൈലം പുരട്ടി ചൂട് വെച്ചു..അവർ നിലവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു
മനു വീട്ടിൽ ആയിരുന്നു. എന്തോ അവനങ്ങോട്ട് പോകാൻ തോന്നിയില്ല
ഈ കല്യാണം ഇഷ്ടവുമല്ല
“മനുവേ…നീ ഇവിടെ ഇരിക്കുവണോടാ. അവിടെ പോലീസ് വന്നതറിഞ്ഞോ?”
“പോലീസൊ എന്തിന്?”
അവൻ ചാടിയെഴുനേറ്റ് പോയി
“നിന്റെ അച്ഛൻ വെള്ളമടിച്ചു വഴക്ക് ഉണ്ടാക്കിയെന്നോ തല്ലിയെന്നോ..കൃഷ്ണയുടെ നെറ്റി പൊട്ടി “
“അയ്യോ ദൈവമേ “
അവൻ ഇറങ്ങി ഓടി
അർജുന്റെ വാട്സാപ്പിൽ ഒരു വീഡിയോ വന്നു. പോലീസിന്റെ മുന്നിൽ തന്റേടത്തോടെ ചോദ്യങ്ങൾ ചോദിക്കുന്ന കൃഷ്ണ. ഒടുവിൽ നടക്കുന്ന ബഹളം. മനഃപൂർവം എന്നോണം സർക്കിൾ ഇൻസ്പെക്ടർ അവളെ ദൂരേയ്ക്ക് വലിച്ചെറിയുന്നത്. മുഖം അടിച്ച് വീഴുന്ന കൃഷ്ണ
അവളുടെ നടുവിന് ആഞ്ഞു ചവിട്ടുന്ന പോലീസ് ഓഫീസർ
അവൻ വീഡിയോ ഓഫ് ആക്കി
“അജി അവന്റെ വീട് എവിടെയാ?”
“തിരുവല്ല “
“അവിടെ നമുക്ക് പിള്ളേർ ഉണ്ടല്ലോ അല്ലെ ?”
“ഉണ്ട് സർ “
“ആ വീട് കത്തിച്ചു കളഞ്ഞേക്ക്…”
“ശരി സർ..”
“അവനെ കിട്ടണം. ഒരു മണിക്കൂറിനകം. എനിക്ക് അറിയണം ഇതിന്റെ പിന്നിൽ ആരാണ് എന്ന്. ഒരു മണിക്കൂർ നിനക്ക് തരാം. “
അജി നടുങ്ങിപ്പോയി
“ഇനിയൊരുത്തൻ എന്റെ പെണ്ണിനെ തൊടുന്നത് ഓർക്കരുത്. അത് പോലെ ഒരു പണിഷ്മെന്റ്. കേട്ടല്ലോ “
“സർ എന്നോട് ക്ഷമിക്കണം. എനിക്ക് പെട്ടെന്ന് അങ്ങോട്ട് പോകാൻ പറ്റിയില്ല. ഞങ്ങളെ കണ്ടാൽ അറിയാലോ സാറിന്
പോലീസ് ആയി പോയി..”
“സാരമില്ല ഡോ താൻ ഞാൻ പറഞ്ഞത് ചെയ്യ്. അവനെ കിട്ടിയ എന്നെ വിളിക്ക്. ഞാൻ നേരിട്ട് വരും “
“പുറപ്പെട്ടു സർ “
സർക്കിൾ ഇൻസ്പെക്ടർ ജോർജ് ഐ ജിയുടെ മുന്നിൽ നിന്ന് വിറച്ചു. കിട്ടിയ ചീത്തക്ക് കണക്കില്ല. ഒടുവിൽ അയാൾ അവിടെ നിന്നിറങ്ങി
മൊബൈൽ ഓൺ ആക്കി. വീട്ടിൽ നിന്ന് വിളിച്ചിരിക്കുന്നു. അയാൾ അങ്ങോട്ടേക്ക് വിളിച്ചു കൊണ്ട് കാറിനടുത്തേക്ക് വന്നു. അരക്കെട്ടിൽ ഒരു ലോഹം അമർന്നു
കാർ unlock ആയിരിക്കുന്നു. അകത്തു ആളുണ്ട്
പോലീസ് ഹെഡ് കോർട്ടേഴ്സ് ആണ്. എങ്ങനെ ഇവര് അകത്ത് കയറി. ഇത്രയും സെക്യൂരിറ്റി ഉള്ള സ്ഥലത്ത്
“കയറിക്കോ ഇല്ലേൽ ഇവിടെ ഇട്ട് തീർക്കും “ഒരു അമർച്ച കേട്ടു
അയാൾ ചുറ്റും നോക്കി. ഇവിടെ നിന്ന പോലീസ്കാരോക്കെ എവിടെ?
അയാൾ കയറി
ഇരുണ്ട വഴികളിലൂടെ എവിടെ ഒക്കെയോ ഓടി കാർ ഒരിടത്തു നിന്നു. അയാൾ ചുറ്റും നോക്കി
കടൽ തീരമാണ്
“എടാ നീ ഒക്കെ കളിക്കുന്നത് പോലീസിനോടാണ്. നാളെ നീ ഒക്കെ അകത്താ. നോക്കിക്കോ” അയാൾ ഉറക്കെ പറഞ്ഞു
“അതിന് നാളെ നീ വേണ്ടെടാ?”
ഇരുളിൽ നിന്ന് ഒരാൾ വെളിച്ചത്തേക്ക് വന്നു
“ഞാൻ അർജുൻ. നീ കേട്ട് കാണും. ഇല്ലെങ്കിൽ പറഞ്ഞു തരാം. അർജുൻ ഒരു ക്രിമിനൽ ആണ്. A cold blooded criminal.”
ആ നിമിഷം സത്യമായും ജോർജിന്റെ ദേഹത്ത് കൂടി ഒരു വിറ പടർന്നു. മരണത്തിന്റെ സുഗന്ധം വീശുന്ന തണുത്ത കാറ്റ് അയാളെ തഴുകി പോയി
“എനിക്ക് അറിയേണ്ടത് ഒരു കാര്യം മാത്രം. ഉത്തരം തന്നാലും നീ ചാകും ഇല്ലെങ്കിലും നീ ചാകും “
“എന്നാ പിന്നെ പറയാതെ ചത്തൂടെ എനിക്ക് “
അയാൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു
അതിന് നിന്നെ ഞാൻ സമ്മതിച്ചിട്ട് വേണ്ടെടാ ****…. “
അർജുൻ അയാളുടെ ചെകിടടച്ച് ഒന്ന് പൊട്ടിച്ചു. എന്നിട്ട് മൊബൈലിലെ വീഡിയോ ജോർജിന്റെ മുന്നിലേക്ക് നീട്ടി
കൃഷ്ണ മുഖം അടിച്ച് വീഴുന്നു
“എന്റെ പെണ്ണാ… . “
അയാളുടെ കൈകൾ വിറച്ചു
“അത് പോട്ടെ മറ്റൊന്ന് കാണിക്കാം “
ആളികത്തുന്ന തീ…ഒരു വീട് കത്തുകയാണ്
“നിന്റെ വീടാണ് ..”
അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു. ജോർജ് ഞെട്ടിപ്പോയി
“നിന്റെ ഭാര്യ, കുട്ടികൾ,..”
“നോ. വേണ്ടാ…ഒന്നും ചെയ്യരുത്..എന്നെ എന്തും ചെയ്തോ കൊ-ന്നോ. എന്റെ കുഞ്ഞുങ്ങൾ..പ്ലീസ് പ്ലീസ്” അയാൾ അലറി കരഞ്ഞു
“ആരാ നിന്നെ അയച്ചത്?”
“എം എൽ എ സനൽ കുമാർ “
“ഊഹിച്ചു “
“അവനെ പൊക്ക് ” അർജുൻ അജിയോട് പറഞ്ഞു
“സർ ഇപ്പൊ.?.”
“ഇപ്പൊ വേണം..ഇന്ന് രാത്രി. കണക്കുകൾ ബാക്കി വെയ്ക്കാൻ പാടില്ല അജി. അവൻ വല്ല പെണ്ണുങ്ങൾടെ അടുത്തും കാണും. നീ വേഗം ചെല്ല് “
അജിയും കുറച്ചുപേരും പോയി. അർജുന്റെ സെക്യൂരിറ്റി ടീം അവർക്ക് ചുറ്റും നിരന്നു. അതിന് പിന്നിൽ അജിയുടെ പിള്ളേർ
“നിന്റെ പേരെന്താ?”
“ജോ…ജോ. ജോർജ് “
“നിനക്ക് ഞാൻ ഒരു ഗുണപാഠം പറഞ്ഞു തരാം. അല്ല ഇനി പറഞ്ഞു തന്നിട്ടും കാര്യമില്ല. നീയില്ലിനി. എന്നാലുമടുത്ത ജന്മത്തിലേക്ക് പ്രയോജനപ്പെടും. കളിക്കുമ്പോൾ ഒരുത്തന്റെയും പെണ്ണിനെ തൊട്ട് കളിക്കരുത്. കാരണം ചില ആണുങ്ങൾക്ക് അവന്റെ പെണ്ണെന്നു വെച്ചാ ഭ്രാന്താ. എനിക്കും…അവളെ ഒരുത്തൻ നോക്കിയാ ഞാൻ അവന്റെ കണ്ണ് ചൂഴ്ന്നെടുക്കും “
ജോർജിന്റെ വലതു കണ്ണിലൂടെ ഒരു ലോഹക്കമ്പി തുളഞ്ഞു കയറി
അയാൾ അലറി പോയി
അർജുന് ഭാവഭേദമൊന്നുമുണ്ടായിരുന്നില്ല. അവൻ തുടർന്നു കൊണ്ടിരുന്നു
“നീ ഇനി പോലീസ് ജോലി ചെയ്യണ്ട. നിനക്ക് അതിനുള്ള അർഹത ഇല്ല “
ഒറ്റയടിക്ക് അയാൾ നിലത്തേക്ക് വീണു. അർജുൻ നിലത്തു മുട്ടുകുത്തിയിരുന്നു
“എന്റെ പെണ്ണിനെ ഓർക്കുന്നവനെ ഞാൻ കൊ- ല്ലും. പിന്നല്ലേ അവളെ തൊട്ടാൽ..നിനക്ക് ഹൃദയത്തിന്റെ പൊസിഷൻ അറിയാമോ?”
ജോർജിനു കരയാൻ കൂടി ത്രാണി ഉണ്ടായിരുന്നില്ല
“ദേ ഇവിടെ “
അർജുൻ അവന്റെ ബാക്കിൽ നിന്ന് ഒരു കത്തിയെടുത്തു
“മരിക്കും മുന്നേ സമാധാനം ആയിട്ട് മരിക്കാൻ ഒരു കാര്യം പറഞ്ഞു തരാം. കത്തിപ്പോയ നിന്റെ വീടിനുള്ളിൽ നിന്റെ ഭാര്യയും കുട്ടികളും ഇല്ല. അവർ ജീവനോടെ ഉണ്ട്. പെണ്ണിനേയും കുഞ്ഞിനേയും തൊട്ടു കളിക്കാൻ അർജുൻ ചെ- റ്റയല്ല. അപ്പൊ പറഞ്ഞു വന്നത്..ദേ ഇവിടെയാണ് ഹൃദയം “
കത്തിമുന ജോർജിന്റെ ഹൃദയത്തിൽ തൊട്ടു
“നീ നിലത്തേക്ക് വലിച്ചെറിഞ്ഞതും ചവിട്ടിയരച്ചതും ഒരു ഹൃദയമാണ്. അർജുന്റെ ഹൃദയം “
അവന്റെ ഇടത് കൈ ആ കത്തിയിൽ ആഞ്ഞ് അമർന്നു. കത്തി ജോർജ്ന്റെ ഹൃദയത്തെ തുളച്ചു കൊണ്ട് കയറി പോയി. ഒന്ന് പിടഞ്ഞ് അയാൾ നിശ്ചലനായി
അർജുൻ കുറച്ചു നേരമത് നോക്കിയിരുന്നു. പിന്നെ എഴുന്നേറ്റു.
“വെള്ളം ” ഒരാൾ ബോട്ടിൽ കൊണ്ട് കൊടുത്തു
അവൻ കൈ കഴുകി പിന്നെ കത്തി കഴുകി തുടച്ച് പുറകിൽ വെച്ചു
“കല്ല് കെട്ടി കടലിൽ താഴ്ത്തിയേക്ക്..എന്നെങ്കിലും പൊങ്ങിയ അന്ന് നോക്കാം പൊയ്ക്കോ “
അവൻ അവരോടായി പറഞ്ഞു. അയാളുടെ ബോഡിയുമായി അവർ പോയി
അർജുൻ പറഞ്ഞത് ശരിയായിരുന്നു, സനൽ കുമാർ അയാളുടെ മൂന്നാമത്തെ വെ- പ്പാ- ട്ടിയുടെ വീട്ടിൽ ആയിരുന്നു. അവിടേ നിന്ന് അയാളെ പൊക്കാനും എളുപ്പമായിരുന്നു
അർജുന്റെ മുന്നിൽ അയാൾ വരുമ്പോൾ വെളുപ്പിന് നാലു മണിയായി
“ഇന്നത്തെ hunting ഒക്കെ കഴിഞ്ഞോ?”
അർജുൻ പുക ഊതി അയാളുടെ മുഖത്തേക്ക് വിട്ടു
സനൽ ചുറ്റും നോക്കി. ഇതേതു സ്ഥലം ആണെന്ന് പോലുമയാൾക്ക് മനസിലായില്ല
“എന്നെ കണ്ടിട്ടുണ്ടോ?”
അർജുൻ ജീപ്പിന്റെ ബോണറ്റിൽ നിന്ന് ചാടിയിറങ്ങി അയാൾക്ക് മുന്നിൽ നിന്നു. അയാളുടെ ശരീരം വിറച്ചു
“ഞാനാ നിന്റെ മോനെ കൊ- ന്നത്”
“എടാ ” എന്നൊരു അലർച്ചയോടെ മുന്നോട്ടാഞ്ഞ അയാളെ അജി പിടിച്ചു നിർത്തി
“കൊ- ന്നത് എന്തിനാണെന്ന് അറിയണ്ടെ? എന്റെ പെണ്ണിനെ തൊട്ടതിന്. ജസ്റ്റ് തൊട്ടേയുള്ളു കേട്ടോ. വേറെ ഒന്നും അവനെ കൊണ്ട് സാധിച്ചില്ല. അതിന് മുന്നേ അവള് കൈ ഞരമ്പ് മുറിച്ചു മരിക്കാൻ ശ്രമിച്ചു. ആദ്യത്തെ തവണ ആയിരുന്നു അത്. ഞാൻ ഫസ്റ്റ് വാണിംഗ് കൊടുത്തതാണ്. ഇനി ആവർത്തിക്കരുത് എന്ന്. കേട്ടില്ല. പിന്നെയും പോയി. കിഡ്നാപ്പിങ്ങിന്. പിന്നെ അവൻ ജീവിച്ചിരിക്കുമോ സനലേ..ഇല്ല…അതോടെ അത് തീർന്നേനെ..പക്ഷെ നീ വീണ്ടും അത് പൊക്കി. നാളെ എന്റെ കല്യാണം മുടക്കാൻ കള്ളകേസ്, പോലീസിനെ പെണ്ണിന്റെ വീട്ടിൽ കേറി പ്രശ്നം ഉണ്ടാക്കല്. സർവോപരി അപ്പോഴും എന്റെ കൊച്ചിന്റെ നേരേ അറ്റാക്…എന്ത് കാര്യത്തിന്?”
തന്റെ മരണത്തെ അവന്റെ കണ്ണുകളോടെ തണുപ്പിൽ കാണുന്നുണ്ടായിരുന്നു സനൽ
“വയറ് ഒക്കെ ചാടിയല്ലോ, രാവിലെ ഒന്ന് നടക്കാൻ പൊയ്ക്കൂടേ “
അയാൾ കണ്ണുമിഴിച്ചു
“ജോഗിങ്. വെള്ളയമ്പലം കവടിയാർ റോഡിലൂടെ ജോഗിങ് ചെയ്യണം. നല്ല ഉഗ്രൻ റോഡാ. പിന്നെ ഒരു കുഴപ്പം എന്താന്ന് വെച്ചാ വണ്ടികൾ ഭയങ്കര വേഗത്തിൽ വരും. ചിലപ്പോൾ ഇടിച്ചിട്ടിട്ടു പോകുകയും ചെയ്യും. നിന്റെ മോനെ ഞാൻ കൊ- ന്നത് ആ റോഡിൽ വെച്ചാ…അപ്പൊ ശരി, നീ ഒന്ന് നടന്ന് നോക്ക് സനലേ..ഇനി നീ നടന്നില്ലെങ്കിൽ..ഇവന്മാർ ചെയ്യാൻ പോകുന്നത് നിന്നോടല്ല, നിന്റെ വീട്ടിൽ കേറി പണിയും. രണ്ടു പെണ്മക്കൾ ആണ് നിനക്ക് ഇനി ബാക്കി അല്ലേടാ,?”
സനൽ മുഖം താഴ്ത്തി
“അപ്പൊ ഇവൻ നടക്കട്ടെ. നല്ലോണം നടക്കട്ടെ..പിന്നെ ഓടട്ടെ..അജി..”
“സർ “
“പ്രഭാത സവാരിക്കിടെ എം എൽ എ വാഹനമിടിച്ചു കൊല്ലപ്പെട്ടു. രാവിലത്തെ ബ്രേക്കിംഗ് ന്യൂസ് ആയിക്കോട്ടെ. രണ്ടു ദിവസമായി ദാരിദ്ര്യം ആണെടോ ചാനലുകാർക്ക് “
അജി ചിരിച്ചു
“done “
“ഞാൻ പോവാ..കല്യാണമാണ്.നിങ്ങൾക്കുള്ള പാർട്ടി നിങ്ങൾക്കിഷ്ടമുള്ളിടത്ത്..നിന്റെ അക്കൗണ്ടിൽ ഫണ്ട് ട്രാൻസ്ഫർ ആയിട്ടുണ്ട് അജി. എല്ലാവരും കൂടി പട്ടായയിലേക്ക് ഒരു ട്രിപ്പ് പോയിട്ട് വാ. എത്രയും പെട്ടെന്ന് പൊയ്ക്കോ. ഒരു മാസം കഴിഞ്ഞു വന്ന മതി. ഫുൾ ചിലവ് എന്റെ വക…”
അർജുൻ യാത്ര പറഞ്ഞു അവന്റെ കാർ അകന്നു പോകുമ്പോൾ സനൽ അജിയെ ഒന്ന് നോക്കി
“എത്ര ലക്ഷം വേണം? അഞ്ച്, പത്ത്, ഇരുപത്..എന്നെ കൊ- ല്ലരുത് “
“നീ ഒരു കോടി തന്നാലും ഞാൻ കൊ- ല്ലും സനലേ..അത് ആ പോയ ആളോടുള്ള സ്നേഹമാ..ഇനി എങ്ങാനും ഞാൻ നിന്നെ കൊ- ന്നില്ലെന്ന് വെയ്ക്ക്. എനിക്ക് അങ്ങേരോടുള്ള സ്നേഹം അങ്ങേർക്ക് തിരിച്ചു കാണത്തില്ല. ഞാൻ പിന്നെ ഭൂമിയിൽ ഇല്ല
കക്ഷി എന്നെ തട്ടിക്കളയും..ആരും വേണ്ട അർജുൻ സാറിന് അത് ചെയ്യാൻ..ഒരു കത്തി മതി..സദാ കൂടെ കൊണ്ട് നടക്കുന്ന ആ കത്തി മതി. ഏതൊരുത്തന്റെയും അന്ത്യം കുറിക്കാൻ. ആള് അറിഞ്ഞു കളിക്കണ്ടേ?”
സനലിന്റെ ശരീരം തണുത്തു
“വണ്ടിയെടുക്കടാ..അപ്പൊ നമ്മൾ പോവാല്ലേ “
നേരം പുലർന്ന് വരുന്നേയുണ്ടായിരുന്നുള്ളു. വെള്ളയമ്പലം കവടിയർ റോഡിൽ ആൾക്കാർ നടന്നു തുടങ്ങുന്നേയുള്ളു. റോഡിന്റെ നടുക്ക് രക്തത്തിൽ മുങ്ങിയ ശരീരം കണ്ട് ചിലരെങ്കിലും ഭയന്ന് അകന്ന് മാറി
ചിലർ സ്റ്റേഷനിൽ വിളിച്ചു
ചാനലുകളിൽ അന്നത്തെ ആദ്യത്തെ ബ്രേക്കിംഗ് ന്യൂസ്….
എം എൽ എ സനൽ കുമാർ വാഹനമിടിച്ചു കൊല്ലപ്പെട്ടു.
തുടരും….