കാശിക്ക് ചെറിയ പേടി തോന്നി…. അവൻ അകത്തേക്ക് കയറി ലൈറ്റ് ഓൺ ആക്കിയ ശേഷം എല്ലായിടത്തും അവളെ നോക്കി കണ്ടില്ല….. പുറകു വശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൻ സംശയത്തിൽ അങ്ങോട്ട് പോയി നോക്കി….
പ്രതീക്ഷ തെറ്റിയില്ല അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സ്റ്റെപ്പിന്റെ സൈഡിൽ കിടപ്പുണ്ട്…….
ഈ കുരിശ് എന്നെയും കൊണ്ടേ പോകു….അവളെ കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി.
ഡീീ….. ഡീീ…..അവളുടെ കവിളിൽ തട്ടി വിളിച്ചു…. എവിടെ ആള് അനക്കമില്ല. അവൻ അവളെ എടുത്തു അകത്തേക്ക് കയറി….. ഹാളിൽ ഒരു സെറ്റി ഉണ്ട് അവിടെ കൊണ്ട് കിടത്തി…….
ഇവൾ ഇനി തട്ടി പോയ….വിളിച്ചിട്ട് അനക്കം ഇല്ലാത്തത് കൊണ്ട് കാശി മൂക്കിന്റെ തുമ്പിൽ കൈ വച്ചു നോക്കി.
അഹ് ചത്തിട്ടില്ല ജീവൻ ഉണ്ട്…
കാശി ജഗ്ഗിൽ ഇരുന്ന വെള്ളം എടുത്തു അവളുടെ മുഖത്ത് ഒഴിച്ചു കൊടുത്തു…. ഭദ്ര പതിയെ കണ്ണ് തുറന്നു മുന്നിൽ ഇരിക്കുന്ന കാശിയെ കണ്ടു പിടഞ്ഞു എണീറ്റു……
ആരാ…..എണീറ്റ് ഇരുന്നു കാശിയെ നോക്കി ചോദിച്ചു.
നി- ന്റ- മ്മേട നാ- യര്……അലർച്ച എന്ന് പറയണം അങ്ങനെ ആണ് കൊച്ചിന്റെ മുഖത്ത് നോക്കി പറഞ്ഞത്.
ഭദ്രക്ക് പോയ ബോധം ഒക്കെ എന്തോ പെട്ടന്ന് തിരിച്ചു വന്നു അവൾ എണീറ്റു അവിടെ നിന്ന്….
നിനക്ക് വീടിനുള്ളിൽ സ്ഥലം ഇല്ലാത്തത് കൊണ്ട് ആണോ വാതിൽക്കൽ പോയി കിടക്കുന്നത്….. സാധാരണ വാതിൽക്കൽ പ’ട്ടികൾ ആണ് കിടക്കാറ്…..അവൾ പോകാൻ തുടങ്ങിയപ്പോൾ ചോദിച്ചു.
ഭദ്രക്ക് വന്ന ബോധം ഇപ്പൊ പോകും എന്ന ഭാവത്തിൽ അവനെ നോക്കി….
എന്താ ഡി നോക്കുന്നെ…..
അല്ല ഞാൻ ഇവിടെ ആണ് തലചുറ്റി വീണത്…..അവൾ കാശിയുടെ മുറിക്ക് പുറത്ത് കൈ ചൂണ്ടി പറഞ്ഞു.
മ്മ്മ്മ്….. വീണപ്പോൾ ഉണ്ടായിരുന്ന ബോധം കൂടെ പോയോ…… പോയി റെഡി ആയി വാ ഒന്ന് പുറത്ത് പോണം….. അവൻ പറഞ്ഞു.
ഞാൻ വരുന്നില്ല…….
അയ്യോ തമ്പുരാട്ടിയോട് അനുവാദം ചോദിച്ചത് അല്ല റെഡി ആയി വരാൻ ആണ് പറഞ്ഞത് പത്തുമിനിറ്റ് അതിനുള്ളിൽ ഇറങ്ങി വന്നോണം…..ദേഷ്യത്തിൽ പറഞ്ഞു പുറത്തേക്ക് പോയി.
ഇയാൾക്ക് ഭ്രാന്ത് ആണ്…. കാലനാഥൻ….അവൻ പോയ വഴിയേ നോക്കി പിറുപിറുത്തുകൊണ്ട് അവൾ അകത്തേക്ക് കയറി പോയി….
ഡ്രസ്സ് മാറുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ അവളുടെ ആലോചന അത് ആയിരുന്നു കാശിടെ മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് എന്തൊക്കെയോ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങിയതും ബോധം മറഞ്ഞു വീണതും പിന്നെ എങ്ങനെ താൻ പുറത്ത് എത്തി……….. ഭദ്ര ആലോചിച്ചു ആലോചിച്ചു അകത്തേക്ക് കയറി വന്ന കാശിയെ ചെന്ന് ഇടിച്ചു…….
നിനക്ക് എന്താ ഡി മൈ***മുഖത്ത് കണ്ണില്ലേ……അവൻ താഴെ വീണ ഫോൺ എടുത്തു നോക്കി കൊണ്ട് ചോദിച്ചു.
കാലനാഥനും കണ്ണ് ഉണ്ടല്ലോ……അവൻ അവളെ തറപ്പിച്ചു നോക്കി.പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി….
ഭദ്ര ഫോണും നോക്കി നോക്കി അവന്റെ ബുള്ളറ്റിൽ ചാരി നിന്നു കുറച്ചു കഴിഞ്ഞു അവൻ ഇറങ്ങി വന്നു….. ഭദ്ര കണ്ണും തള്ളി അവനെ അടിമുടി ഒന്നു നോക്കി.
അവൻ തേച്ചു മിനുക്കിയ ഒരു ബ്ലൂ കളർ ഷർട്ടും ഒരു ജീൻസും…. ഭദ്ര അവനെ കാണുമ്പോൾ ഒക്കെ ഒരു മുണ്ടും ഷർട്ടും തലമുടിയൊക്കെ ചിന്നി ചിതറി അത് ആയിരുന്നു രൂപം പക്ഷെ ഇത്……
ചോര ഊറ്റി കഴിഞ്ഞു എങ്കിൽ മുന്നിൽ നിന്നു മാറേഡി…..അവന്റെ അലർച്ചയിൽ അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി……
വന്നു കയറുന്നെങ്കിൽ കയറെടി പിന്നെ നിന്റെ മറ്റവനെ സ്വപ്നം കാണാം…..അവൻ ദേഷ്യം അടക്കി പിടിച്ചു പറഞ്ഞു.
അവൾ അവനെ ഒന്നു നോക്കി പിന്നെ അവന്റെ പുറകിൽ കയറി…കാശി വളരെ പതിയെ പോയത് കൊണ്ട് അവൾക്ക് ഒട്ടും പേടി ഇല്ലാത്തതു കൊണ്ടും അവന്റെ ഷോൾഡറിൽ കൈ വച്ചതും ഇല്ല ഷർട്ട് ഒട്ടും ചുള്ക്കിയതും ഇല്ല……
അവൻ ആദ്യം അവളെയും കൊണ്ട് ഒരു റെസ്റ്റോറന്റിൽ കയറി അവൾക്ക് ആവശ്യം ഉള്ള ഫുഡ് വാങ്ങി കൊടുത്തു…. (കാലനാഥൻ ആണെങ്കിലും മനുഷ്യത്വം ഉണ്ട് കേട്ടോ 😒)
ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ ഭദ്രക്ക് ഇത്തിരി ആശ്വാസം ആയി അവൾ കഴിച്ചു കഴിഞ്ഞു അവനെ ഒന്ന് നോക്കി അവൻ അവളെ അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നുണ്ട്…..
നീ എന്താ അവിടെ പട്ടിണി ആയിരുന്നോ ഇത്രയും നാൾ…..
പട്ടിണി അല്ല അവിടെ ആണെങ്കിൽ സമയത്തിന് വല്ലതും കഴിക്കും ഇത് രാവിലെ ഒന്നും കഴിച്ചില്ല ഉച്ചക്കും കഴിച്ചില്ല അതാ……..അവൾ ചിരിയോടെ പറഞ്ഞു.
അത് ആകും അല്ലെ രണ്ട്ബിരിയാണി കഴിച്ചത്….. ഇനി എന്തെങ്കിലും വേണോ…..അവൻ ചെറിയ ആക്കലോടെ ചോദിച്ചു.
രണ്ട്ബിരിയാണി കൂടെ പാഴ്സൽ വാങ്ങിക്കോ രാത്രി വിശക്കും……അവൾ അതും പറഞ്ഞു കൈ കഴുകാൻ എണീറ്റ് പോയി….
ഇവളെ കൂടെ നിർത്തിയാൽ എന്റെ അക്കൗണ്ട് ഉടനെ കാലി ആകും…..അവൻ അതും മനസ്സിൽ പറഞ്ഞു കഴിച്ചു എണീറ്റു.
രണ്ടുപേരും കൂടെ റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നതും ആരോ ഒരാൾ ഭദ്രയുടെ ദേഹത്ത് ശക്തമായി ഇടിച്ചു…… ഭദ്ര കാശിയുടെ ദേഹത്തേക്ക് വീഴാൻ പോയതും അവൻ പിടിച്ചു…..
എന്താ ഡി നോക്കി നടക്കാൻ വയ്യേ….
സോറി……പുറകിൽ നിന്ന് ശബ്ദം കേട്ട് രണ്ടുപേരും ഒരുമിച്ച് നോക്കി…..
തുടരും…